Thursday, June 30, 2011

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജി.എസ്.ടി.യു.

Posted on: 01 Jul 2011



തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ജെ. ശശി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജി.എസ്.ടി.യു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനറല്‍ സെക്രട്ടറി എം. സലാഹുദീന്‍, പി. വസന്തകുമാരിയമ്മ, മുഹമ്മദ്‌റാഫി, നിസാം ചിതറ, ജോസ്‌വിക്ടര്‍, കെ. യേശുദാസന്‍, ശ്രീനിവാസന്‍, ഇ.എ. റഹിം, രാജ്‌മോഹന്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

  • ഏകീകൃത സിലബസ് നടപ്പിലാക്കുക,
  • 1:30 അനുപാതം നടപ്പിലാക്കുക,
  • ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങള്‍ തിരുത്തുക,
  • പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.--
--

വായനവാരത്തില്‍ ആയിരം വായനക്കുറിപ്പുകള്‍ തയ്യാറാക്കി

ആലക്കോട്:'വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന ലക്ഷ്യത്തോടെ വായനവാരക്കാലത്ത് രയരോം ഗവ. യു.പി. സ്‌കൂളില്‍ ആരംഭിച്ച 'പുസ്തകങ്ങള്‍ കൂട്ടുകാര്‍' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ വായിച്ച ആയിരം പുസ്തകങ്ങളുടെ വായനക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ തുടര്‍വായന ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.

പദ്ധതിയുടെ വിജയത്തിന് അമ്മമാരുടെ പിന്തുണ ലഭിക്കുന്നതായി പ്രധാനാധ്യാപകന്‍ കെ.എസ്.മുരളിയും വിദ്യാരംഗം കലാ സാഹിത്യ വേദി ചെയര്‍മാന്‍ എ.ആര്‍.പ്രസാദും അറിയിച്ചു. വായനക്കുറിപ്പുകള്‍ ഡി.മാത്തുക്കുട്ടി പ്രകാശനംചെയ്തു
--

പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ അധികൃതര്‍

ലക്ഷങ്ങള്‍ പണിമുടക്കി
Posted on: 01-Jul-2011 01:17 AM
ലണ്ടന്‍ : ചെലവുചുരുക്കലിന്റെ പേരില്‍ പൊതുമേഖലാ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും കവരുകയുംചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് തൊഴിലാളികളും അധ്യാപകരും പണിമുടക്കി തെരുവിലിറങ്ങി. ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍ പൊളിഞ്ഞ വന്‍കിട ബാങ്കുകളെയും മറ്റും സഹായിച്ചതിന്റെ ഫലമായുള്ള രാജ്യത്തിന്റെ ഭീമമായ കടം നേരിടാന്‍ 8000 കോടി പൗണ്ടിന്റെ (574000 കോടിയിലധികം രൂപ) ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ലണ്ടനിലും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വന്‍ പ്രകടനങ്ങള്‍ നടന്നു. പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ പണിമുടക്കിയതുമൂലം ഹീത്രോ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നീണ്ട ക്യൂവായിരുന്നു. കോടതികളും നികുതി കാര്യാലയങ്ങളും തൊഴില്‍ശാലകളും സ്തംഭിച്ചു. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതമായി. പണിമുടക്ക് വന്‍ പ്രക്ഷോഭത്തിന്റെ തുടക്കംമാത്രമാണെന്ന് നാല് തൊഴിലാളി-അധ്യാപക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
--

Teachers' strike could shut down thousands of schools

Walkout over pension changes could lead to closure of up to 20,000 primary and secondary schools in England,

Monday 27 June 2011

Teachers' strike could lead to mass school closures in England affecting millions of children. Photograph: Geoffrey Swaine / Rex Features

About 17,000 schools in England could be affected by the planned strike by teachers protesting against changes to pensions.

The National Union of Teachers estimates that up to 85% of England's 20,000 primary and secondary schools will be either closed or partly closed on Thursday, sending millions of children home.

Some councils have also indicated that they are expecting high numbers of closures.

In Sefton, Merseyside, about 60 schools will be closed, or shut to certain classes, while in Warrington the same number will be shut or partly shut. In Knowsley, about 27 schools are closing their doors, while a further 31 will be partly closed.

Almost half of schools in Southampton are expected to be closed, the city council said. In Barnsley the council said that 53 out of 80 schools were due to close.

The University and College Union (UCU) said it is expecting "significant disruption" at around 350 colleges and 75 universities.

The UCU general secretary, Sally Hunt, said: "Staff in further education colleges and universities will be walking out on Thursday because they recognise the unfairness of the government's proposals.

"This is a government that has already presided over an increase in the income of the richest 1,000 people by 18%, yet still has the nerve to call hard-working teachers' pensions gold-plated."

Teachers and lecturers are protesting against proposed pension changes, which they say will lead to them working longer, paying in more and receiving less when they retire.

They are due to be joined on the picket line by other public sector workers striking against cuts to jobs and services.

A suggestion by Michael Gove, the education secretary, that parents could volunteer to keep schools open has been attacked by a headteachers' union.

The National Association of Head Teachers (NAHT), which is balloting members for a strike, said pupils could be put at risk by the use of volunteers. If heads vote in favour, they will walk out in the autumn.

Gove has written to schools urging them to "consider the full range of local resources available to them, both from within the school staff and the wider school community to ensure that wherever possible they remain open".

Gove told BBC1's Andrew Marr Show the government would "do everything possible to make sure schools stay open" with arrangements which could see "parents going in to help".

Russell Hobby, general secretary of the NAHT said: "We would strongly advise our members not to accept voluntary help to cover for absent staff this Thursday.

"When qualified staff are present, the voluntary help of parents is a very welcome contribution to schools and something to be very much encouraged. However, where qualified staff are unable to supervise them, the presence of voluntary, temporary helpers can have very serious implications for the safety and wellbeing of pupils."

Hobby said that volunteers might not be aware of evacuation procedures in an emergency, guidance on physical contact with pupils or how to restrain an unruly child.

Hobby said: "Pupils are not in schools to keep them off the streets. They are there to be educated and protected. If he values children, Mr Gove will understand that it isn't enough to invite anyone who fancies it, whether they are appropriate or not, to act as guardians for the day."

Penny Darragh, an employment lawyer at Dickinson Dees, said that a criminal record check would be needed for any volunteer working with children unsupervised.


Tuesday, June 28, 2011

മലയാളം പഠിക്കാന്‍ കൊറഗര്‍ക്ക് ഇനി ആശ്രമം സ്‌കൂള്‍

29 Jun 2011
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കൊറഗര്‍ക്ക് പഠിക്കാന്‍ ആശ്രമം സ്‌കൂള്‍ വരുന്നു. കന്നട മാത്രം പഠിക്കുന്ന കൊറഗ സമുദായത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി താമസവും ഭക്ഷണവും നല്‍കി ഒന്നുമുതല്‍ നാലുവരെ മലയാളം പഠിപ്പിക്കുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് 'ആശ്രമം'. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞു.

എന്‍മകജെ ഗ്രാമപ്പഞ്ചായത്തിലെ പെര്‍ള വാണിനഗറില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക് ഹോസ്റ്റലിലാണ് ആശ്രമം സ്‌കൂള്‍ സ്ഥാപിക്കുക. പട്ടികവര്‍ഗ വിഭാഗത്തിലെ പ്രബലമായ മറാഠികള്‍ 2002 മുതല്‍ പട്ടികവര്‍ഗത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ ഈ ഹോസ്റ്റലിലും ആളില്ലാതാവുകയായിരുന്നു. ആദ്യം ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളാണ് ആരംഭിക്കാന്‍ ഉദ്ദേശ്യമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ വിജയകുമാര്‍ പറഞ്ഞു.

ജില്ലയില്‍ 12 പഞ്ചായത്തുകളിലായി 1900 കൊറഗ വംശജരാണുള്ളത്. മഞ്ചേശ്വരം ദേറുക്കട്ട പാവൂര്‍ കോളനിയിലാണ് ഏറ്റവും പേര്‍. ജില്ലയില്‍ പുതിയ കണക്കനുസരിച്ച് ഒന്നുമുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 250 കൊറഗവിദ്യാര്‍ഥികളുണ്ട്.

കര്‍ണാടകവനങ്ങളില്‍നിന്ന് വള്ളികളും മറ്റും സ്വരൂപിച്ച് കുട്ടകളും മറ്റും ഉണ്ടാക്കുന്ന കൊറഗന്മാരില്‍ ഭൂരിഭാഗവും വിദ്യാഭ്യാസമില്ലാത്തവരാണ്. എസ്.ടി. പ്രൊമോട്ടര്‍മാരുടെ ഇടപെടല്‍ മൂലം കൂടുതല്‍ കുട്ടികള്‍ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികളും കന്നട മീഡിയത്തിലാണ് പഠിക്കുന്നത്. അതിനാല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കൊറഗ വിദ്യാര്‍ഥികള്‍ പഠിക്കുന്നില്ല. പരവനടുക്കത്തുള്ള, പെണ്‍കുട്ടികള്‍ക്കായുള്ള എം.ആര്‍.എസ്സിലും കൊടക്കാട് വെള്ളച്ചാലിലുള്ള ആണ്‍കുട്ടികളുടെ എം.ആര്‍.എസ്സിലും അഞ്ചുമുതല്‍ പ്ലസ്ടു വരെ ക്ലാസ്സുകളില്‍ ഇവര്‍ പഠിക്കുന്നില്ല. അതിനുവേണ്ടി ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുകളില്‍ ആശ്രമം സ്‌കൂള്‍ വഴി മലയാളം പഠിപ്പിച്ച് പിന്നീട് അവരെ തുടര്‍വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെത്തിക്കാനാണ് ഉദ്ദേശ്യം.

പട്ടികവര്‍ഗ വികസന വകുപ്പ് മുഖാന്തരം കെട്ടിട വിപുലീകരണത്തിന് 28 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ആശ്രമം സ്‌കൂള്‍ സ്ഥാപിക്കുന്നതുസംബന്ധിച്ച് കേരള ആദിവാസി ഫോറം നേതാക്കളായ രാഘവന്‍, സഞ്ജീവ എന്നിവര്‍ പട്ടികവര്‍ഗ ക്ഷേമമന്ത്രി പി.കെ.ജയലക്ഷ്മിക്ക് നിവേദനം നല്‍കിയിരുന്നു.
---

സുഹറ യു.പി. സ്‌കൂളിന്റെ രണ്ട് കെട്ടിടങ്ങളിലും അധ്യയനം തടഞ്ഞു



ഇരിട്ടി: ആറളം വെള്ളരിവയല്‍ സുഹറ യു.പി. സ്‌കൂളിന്റെ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണതിനെപ്പറ്റി വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കിയുള്ള ക്ലാസ്സുകളിലും സമീപത്തെ കെട്ടിടത്തിലെ ക്ലാസ്സുകളിലും അധ്യയനം നടത്തുന്നത് വിദ്യാഭ്യാസ വകുപ്പ് വിലക്കി. തകര്‍ന്ന കെട്ടിടത്തിനടുത്തേക്ക് കുട്ടികള്‍ പോകുന്നത് തടയാന്‍ വേലി കെട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് 3.45ഓടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നത്. സ്‌കൂള്‍ വിട്ട് 15 മിനിറ്റിനകമായിരുന്നു തകര്‍ച്ച. മഴ കാരണം സ്‌കൂള്‍ അരമണിക്കൂര്‍ നേരത്തെ വിട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.

സ്‌കൂളിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായത്. 42 കുട്ടികള്‍ പഠിക്കുന്ന ആറാം ക്ലാസ്സും സ്റ്റാഫ് റൂമും പൂര്‍ണമായും നിലംപൊത്തി. സമീപത്ത് തന്നെയുള്ള മറ്റ് ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ തൂണ്‍ ചെരിഞ്ഞിരിക്കുകയാണ്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കെട്ടിടങ്ങളും അപകടനിലയിലാണ്.

അപകടത്തിലായ കെട്ടിടം പൊളിച്ചുമാറ്റാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. സ്‌കൂള്‍ താത്കാലികമായി പ്രവര്‍ത്തിപ്പിക്കാന്‍ സ്‌കൂള്‍ വളപ്പിലെ പള്ളിയിലും അതിന്റെ അനുബന്ധ മുറികളിലും സൗകര്യം ഒരുക്കും. 211 കുട്ടികള്‍ക്ക് ഒമ്പത് ക്ലാസ്സ് മുറികളാണ് ഒരുക്കേണ്ടത്. ബദല്‍ സംവിധാനത്തെപ്പറ്റി ആലോചിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ യോഗം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ പരിസരത്ത് ചേരും. തങ്ങളുടെ ആശങ്ക പൂര്‍ണമായും ദൂരീകരിച്ച ശേഷമേ കുട്ടികളെ അയക്കൂ എന്ന നിലപാടിലാണ് ചില രക്ഷിതാക്കള്‍.

1964ല്‍ സ്ഥാപിതമായ സ്‌കൂളിന് 1982ലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ രണ്ടും ഉണ്ടാക്കിയത്. പഴയ രീതിയിലുള്ള വാര്‍പ്പ് ആയതിനാല്‍ സ്‌കൂളിന്റെ എല്ലാ ഭാഗത്തും ചോര്‍ച്ചയുണ്ട്. കാലാകാലം ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതല്ലാതെ മറ്റൊന്നും ചെയ്യാറില്ല. എല്ലാ ഭാഗത്തുമുള്ള ചോര്‍ച്ചയാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.

കെട്ടിടം തകര്‍ന്നതില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നാട്ടുകാരോടും രക്ഷിതാക്കളോടും ക്ഷമാപണം നടത്തി. മാനേജര്‍ മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. ക്ലമന്റ് ലെയിഞ്ചന്‍, ഫാ. പയസ്, ഫാ. ബിജു തോമസ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ്, അംഗങ്ങളായ റഹിയാനത്ത് സുബി, അരവിന്ദന്‍ അക്കാണശ്ശേരി, സോജി ജോയി നെല്ലിയാനി, ജോര്‍ജ് അലാംപള്ളി, പി.വി. കുഞ്ഞിക്കണ്ണന്‍, ജെയ്‌സണ്‍ ജീരകശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വേലായുധന്‍ എന്നിവരും വിവിധ അധ്യാപക സംഘടന നേതാക്കളും സ്‌കൂള്‍ സന്ദര്‍ശിച്ചു
--

ശിശുസൗഹൃദ ലൈബ്രറി തുടങ്ങി

ചെറുപുഴ:പുളിങ്ങോം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുസൗഹൃദ ലൈബ്രറി തുടങ്ങി. വായനദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലൈബ്രറിയില്‍നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ ഏതുസമയത്തും എടുത്ത് വായിക്കാന്‍ അവസരമുണ്ട്.

അമ്മമാരുടെ സഹായത്തോടെയാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പുസ്തകങ്ങള്‍ തരംതിരിക്കാനും വിതരണം ചെയ്യാനുമുള്ള ചുമതല ക്ലാസ് പി.ടി.എ.യില്‍നിന്നു തിരഞ്ഞെടുത്ത അമ്മമാര്‍ക്കാണ്. അമ്മമാര്‍ക്കും പുസ്തകങ്ങള്‍ വായിക്കാനുള്ള സൗകര്യമുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് വായിക്കാനുള്ള പുസ്തകങ്ങളും ബാലമാസികകളും അതത് ക്ലാസ് മുറികളിലാണ് ഒരുക്കിയിട്ടുള്ളത്.

വായനവാരത്തോടനുബന്ധിച്ച് അമ്മമാര്‍ക്കും കുട്ടികള്‍ക്കും പുസ്തകാസ്വാദനം, സാഹിത്യക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തി.
--

അധ്യാപകരെ കിട്ടാനില്ല; സ്‌കൂളുകള്‍ പ്രതിസന്ധിയില്‍

പുല്പള്ളി: പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചുവെങ്കിലും സര്‍ക്കാര്‍-അണ്‍എയ്ഡഡ് മേഖലകളില്‍ പല പരമ്പരാഗത വിഷയങ്ങളും പഠിപ്പിക്കാന്‍ യോഗ്യരായ അധ്യാപകരെ കിട്ടാത്തത് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നു.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള സയന്‍സ് അധ്യാപകരെ കിട്ടാനാണ് ഏറ്റവും ബുദ്ധിമുട്ട്. താത്കാലിക നിയമന കൂടിക്കാഴ്ചയ്ക്കുപോലും ഉദ്യോഗാര്‍ഥികള്‍ വരുന്നില്ലെന്ന് സര്‍ക്കാര്‍ സ്‌കൂള്‍ മേധാവികള്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു തസ്തികയ്ക്കു വേണ്ടി നിരവധിപ്പേര്‍ ക്യൂ നിന്ന കൂടിക്കാഴ്ചകള്‍ ഇന്ന് ഓര്‍മയായെന്ന് മുതിര്‍ന്ന അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പഠനനിലവാരവും പരീക്ഷാഫലവും മെച്ചപ്പെടുത്താന്‍ വിദ്യാലയങ്ങള്‍ മത്സരിക്കുമ്പോള്‍ അധ്യാപകരെ കിട്ടാത്തത് അധികൃതര്‍ക്ക് തലവേദനയാകുന്നുണ്ട്.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പലതും ഈ പ്രതിസന്ധിക്ക് നടുവിലാണ്. ബിരുദാനന്തര ബിരുദധാരികളെ കിട്ടാനില്ലെങ്കില്‍ ബിരുദം കഴിഞ്ഞവരായാലും മതി എന്ന് പറയുന്ന സ്ഥാപനങ്ങളുമുണ്ട്.

പ്ലസ് ടു പഠനം പൂര്‍ത്തിയായ കുട്ടികള്‍ കൂട്ടത്തോടെ പുതുതലമുറ കോഴ്‌സുകള്‍ക്കു പിന്നാലെ പോയതോടെയാണ് പരമ്പരാഗത ബിരുദ കോഴ്‌സുകള്‍ പഠിച്ച് അധ്യാപക കുപ്പായമിടാന്‍ ആളെ കിട്ടാതായത്
--

ചോക്കാട്ടെ കള്ളുഷാപ്പില്‍ ഇനി അക്ഷരങ്ങളുടെ അക്ഷയലഹരി

കാളികാവ്: നാല്പത്‌വര്‍ഷത്തോളം ലഹരി വിളമ്പിയിരുന്നയിടത്തുനിന്ന് ഇനി അക്ഷരമാധുര്യം നുകരാം. ചോക്കാട് പഞ്ചായത്തിലെ വെള്ളപൊയില്‍ കള്ള്ഷാപ്പ് ഇനിമുതല്‍ 'നവോദയ' വായനശാലയായി അറിയപ്പെടും.

വായന വാരത്തിലാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ ലഹരിയുടെ വിളഭൂമി നന്മയുടെ പൂവാടിയാക്കി മാറ്റിയത്. കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ അക്രമസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഷാപ്പിന്റെ പരിവര്‍ത്തനം കുടുംബിനികള്‍ക്കാണ് കൂടുതല്‍ ആശ്വാസമായിട്ടുള്ളത്. വാണിയമ്പലം, കുറ്റിപ്പുറം മദ്യദുരന്തങ്ങളെത്തുടര്‍ന്ന് കള്ള്ഷാപ്പ് അടഞ്ഞുകിടക്കുകയായിരുന്നു.

1967ല്‍ ആണ് വ്യക്തിയുടെ സ്ഥലത്ത് വെള്ളപ്പൊയില്‍ കള്ള്ഷാപ്പ് പ്രവര്‍ത്തനം തുടങ്ങുന്നത്. കഴിഞ്ഞവര്‍ഷം വരെ 15 ചെത്ത് തൊഴിലാളികള്‍ ജോലിചെയ്തിരുന്ന ഷാപ്പില്‍നിന്നാണ് കാളികാവിലെ പല ഷാപ്പുകളിലേക്ക് മദ്യം വിതരണം ചെയ്തിരുന്നത്.

കള്ള്ഷാപ്പിന്റെ ചുമരെഴുത്ത് മാറ്റി 'നവോദയ' വായനശാല എന്ന കുറിമാനം ചുമരില്‍ പതിഞ്ഞതോടെ ഗ്രാമീണ ഹൃദയങ്ങളില്‍ സന്തോഷം പതഞ്ഞുയര്‍ന്നു. വായനശാലക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് അടഞ്ഞ് കിടക്കുന്ന ഷാപ്പുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ലേലം ചെയ്യുമെന്ന പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നത്. പെട്ടെന്നുതന്നെ പലരില്‍നിന്നും സംഭാവന സ്വീകരിച്ച് പുസ്തകങ്ങളെത്തിച്ച് കള്ള്ഷാപ്പിലെത്തിക്കുകയായിരുന്നു. നവോദയയുടെ പ്രസിഡന്റായി വി. ശിവപ്രസാദിനെയും സി. പ്രഭാകരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു
---

സ്‌കൂളില്‍ മര്‍ദ്ദനമേറ്റ് എട്ടാംക്ലാസുകാരന്‍ ചികിത്സതേടി

Posted on: 29 Jun 2011

ചേലക്കര:പ്രധാനാധ്യാപകന്റെ ചൂരല്‍പ്രയോഗത്തില്‍ പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആസ്​പത്രിയില്‍ ചികിത്സതേടി. ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസുകാരനും തോന്നൂര്‍ക്കര വടക്കേപ്പാട്ട് ഉണ്ണികൃഷ്ണന്റെ മകനുമായ വിപിന്‍ (13) ആണ് ചൊവ്വാഴ്ച വൈകീട്ടോടെ ചികിത്സതേടിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ലാസുകളെ തമ്മില്‍ വേര്‍ത്തിരിക്കുന്ന ബോര്‍ഡ് മറിച്ചിട്ടെന്നാരോപിച്ചാണ് പ്രധാനാധ്യാപകന്‍ ചൂരല്‍കൊണ്ട് അടിച്ചത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ വിപിനോട് മാതാപിതാക്കള്‍ കാരണം അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദനവിവരം അറിയുന്നത്. നീരുവന്ന് കൈ അനക്കാനാവാത്തനിലയിലാണ് മാതാപിതാക്കള്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വിപിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

ഭാരമേറിയ ബോര്‍ഡ് മറിച്ചിടുന്നത് കുട്ടികള്‍ക്ക് ആപത്കരമാണെന്നും അതു ചെയ്ത കുറ്റം ഏല്‍ക്കാതിരുന്നതിനാണ് കുട്ടിയെ അടിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മറ്റു കുട്ടികള്‍ പറഞ്ഞതിന്‍പ്രകാരമാണ് ഈ കുറ്റം വിപിനുമേല്‍ ആരോപിച്ചത്.
--

അധ്യാപിക അടിച്ചപ്പോള്‍ ചൂരല്‍ കണ്ണില്‍ക്കൊണ്ടു; വിദ്യാര്‍ഥി ആസ്‌പത്രിയില്‍

osted on: 29 Jun 201


പറവൂര്‍: ക്ലാസില്‍ വച്ച് അധ്യാപിക അടിച്ചപ്പോള്‍ ചൂരലിന്റെ തുമ്പ് കണ്ണില്‍ക്കൊണ്ട് കൃഷ്ണമണിക്ക് പോറല്‍ ഏറ്റ വിദ്യാര്‍ഥിയെ പറവൂര്‍ ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അബദ്ധത്തിലാണ് ചൂരലിന്റെ അറ്റം കണ്ണില്‍ക്കൊണ്ടതെന്ന് സ്‌കൂള്‍ അധികൃതര്‍. എന്നാല്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയില്ലെന്ന് പരാതി ഉന്നയിച്ച കുട്ടിയുടെ മാതാപിതാക്കള്‍ നിയമനടപടിയ്‌ക്കൊരുങ്ങുന്നു.

കരിമ്പാടം ഡിഡി സഭാ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയും കൂട്ടുകാട് പൊക്കത്തുപറമ്പില്‍ പി.എ. ഹരിയുടെ മകനുമായ പി.എച്ച്. അനന്തുവിനെ (11)യാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. അടിച്ച അധ്യാപിക ഉള്‍പ്പെടെ രണ്ട് അധ്യാപികമാരാണ് കുട്ടിയെ ഉടന്‍ പറവൂര്‍ ഗവ. ആസ്​പത്രിയിലെത്തിച്ചത്.

ഡോക്ടറുടെ പരിശോധനയില്‍ കൃഷ്ണമണിക്ക് പോറലും വെളുത്ത ഭാഗത്ത് രക്തം കട്ടപിടിച്ചിരിക്കുന്നതും കണ്ടു. മരുന്നുവച്ച് കണ്ണ് മൂടിക്കെട്ടി ചൊവ്വാഴ്ച വന്ന് ഡ്രസ് ചെയ്യണമെന്നു പറഞ്ഞുവിട്ടു.

ചൊവ്വാഴ്ച അച്ഛന്‍ ഹരിയാണ് അനന്തുവിനെ പറവൂര്‍ ഗവണ്‍മെന്റ് ആസ്​പത്രിയിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുവന്നത്. കണ്ണിന്റെ കെട്ട് അഴിച്ച് പരിശോധിച്ച ഡോക്ടര്‍ മുറിവ് ഉണങ്ങിത്തുടങ്ങുന്നതായി പറയുകയും വീണ്ടും മരുന്നുവച്ച് വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കൂടെ എത്തിയ അച്ഛനും മറ്റു ചിലരും കുട്ടിയെ അഡ്മിറ്റ് ചെയ്യണമെന്നും നിയമനടപടികളുമായി പോകാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞു.

തലേദിവസം ആസ്​പത്രിയില്‍ കൂട്ടിക്കൊണ്ടുവന്ന അധ്യാപികമാര്‍ കുട്ടിയുടെ കണ്ണില്‍ കമ്പുകൊണ്ടതാണെന്നാണ് ഡോക്ടറോടു പറഞ്ഞത്. രക്ഷാകര്‍ത്താക്കളോട് കുട്ടികള്‍ തമ്മില്‍ കളിച്ചപ്പോള്‍ ഉണ്ടായ പരിക്കാണെന്നും പറഞ്ഞത്രെ.

കുട്ടിയ തല്ലി കണ്ണിനു പരിക്കേല്പിച്ച അധ്യാപികയ്‌ക്കെതിരെ കേസ് എടുക്കണമെന്നും വിദ്യാര്‍ഥിക്ക് വിദഗ്ദ്ധ ചികിത്സ ലക്ഷ്യമാക്കണമെന്നും കേരള വേട്ടുവ മഹാസഭ പറവൂര്‍ താലൂക്ക് പ്രസിഡന്റ് പി.കെ. ശശി ആവശ്യപ്പെട്ടു.

കുട്ടിയുടെ അച്ഛനുമായി തിങ്കളാഴ്ച വൈകീട്ട് സംസാരിച്ചതാണെന്നും അപ്പോള്‍ യാതൊരുവിധ പരാതിയും പറഞ്ഞില്ലെന്നും സ്‌കൂള്‍ ഷെഡ്മാസ്റ്റര്‍ സി.എന്‍. വേണുഗോപാല്‍ പറഞ്ഞു.
--

വിദ്യാഭ്യാസനിലവാരം വര്‍ദ്ധിപ്പിക്കാന്‍ 'ഡയറ്റിന്' വിപുലമായ പദ്ധതികള്‍

ചെങ്ങന്നൂര്‍:വിദ്യാഭ്യാസനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം വിദ്യാലയങ്ങളില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നു. 14 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തി പരിചയത്തിലൂടെ ധനസമ്പാദനത്തിന് സഹായിക്കുന്നതാണ് പദ്ധതികളിലൊന്ന്. പ്ലാസ്റ്റിക് ഉപയോഗം മറികടക്കുന്നതിന് പേപ്പര്‍ബാഗ് നിര്‍മ്മാണമാണ് ഇതില്‍ പ്രധാനം. മെഴുകുതിരി, കേക്ക്, സോപ്പ്, സ്‌ക്വാഷ്, ജാം എന്നിവയും നിര്‍മ്മിച്ചു വില്‍ക്കും. അദ്ധ്യയനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളിലാണ് ഇവ ചെയ്യുക.

ശതാബ്ദി പിന്നിട്ട ആറ് വിദ്യാലയങ്ങളെക്കുറിച്ച് പഠനം നടത്തും. രസതന്ത്രവര്‍ഷവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഉപജില്ലയിലെ 32 സ്‌കൂളുകളില്‍ 'ശാസ്ത്രജ്യോതി' നടപ്പാക്കും. അദ്ധ്യാപകര്‍ക്കും രസതന്ത്രപരീക്ഷണം ഉള്‍പ്പെടെ അഞ്ചുദിവസത്തെ പരിശീലനം നല്‍കും. സെമിനാറും സംഘടിപ്പിക്കും.

ചെങ്ങന്നൂര്‍ നഗരസഭാപ്രദേശത്തെ എട്ട് വിദ്യാലയങ്ങളില്‍ 'അക്ഷരപൗര്‍ണമി' പദ്ധതി നടപ്പാക്കും. എല്‍.പി.ക്ലാസ്സുകളില്‍ നാലാം ക്ലാസും യു.പി.സ്‌കൂളുകളില്‍ ഏഴാംക്ലാസുംവരെ പഠിച്ചിട്ടും എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ കണ്ടെത്തി അവരെ പ്രത്യേകം പഠിപ്പിച്ച് മുന്‍നിരയിലെത്തിക്കുന്നതാണ് അക്ഷരപൗര്‍ണമി. ഇതിനുമുന്നോടിയായി സര്‍വ്വേയും നടത്തും.

'അകംപൊരുള്‍' പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആറു വിദ്യാലയങ്ങളില്‍ വായനാസംഘങ്ങള്‍ രൂപവത്കരിക്കും. ഇവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങളും നല്‍കും.

തീരദേശ വിദ്യാര്‍ത്ഥികളുടെ തുടര്‍സാക്ഷരതാപഠനം സംബന്ധിച്ച് സര്‍വ്വേ നടത്തും. സാക്ഷരത അവരില്‍ വരുത്തിയ മാറ്റങ്ങള്‍ പഠനവിധേയമാക്കും. കായംകുളം, ചെങ്ങന്നൂര്‍ ഉപജില്ലകളിലെ 12 വിദ്യാലയങ്ങളില്‍ 2010-11ല്‍ ഡയറ്റ് പെര്‍ഫോമന്‍സ് ട്രാക്കിങ് പഠനം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ വിദ്യാലയങ്ങളെ മികവുറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

'ഡയറ്റി'ല്‍ നടന്ന ഒന്നാം കാര്യോപദേശകസമിതി യോഗത്തില്‍ പദ്ധതികള്‍ വിശദീകരിച്ചു. ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ ജെ.ബി.എസ്.കിഴക്കേ നട ഗവ.യു.പി.ജി.എസ്., ഗവ.റിലീഫ് എല്‍.പി.സ്‌കൂള്‍, അങ്ങാടിക്കല്‍ തെക്ക് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഡയറ്റ് യു.പി.എസ്.ചെങ്ങന്നൂര്‍, ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെണ്ണുക്കര ഗവ.യു.പി.സ്‌കൂള്‍, പേരിശ്ശേരി ഗവ.യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് 'അക്ഷരപൗര്‍ണമി' നടപ്പാക്കുന്നത്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രതിഭ ഹരി അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ്പ്രസിദ്ധീകരിച്ച 'പ്രഥമം പ്രധാനം' ചെങ്ങന്നൂര്‍ നഗരസഭാദ്ധ്യക്ഷ സുജാജോണും 'ഡയറ്റ്' വാര്‍ത്താ പത്രിക 'ജ്യോതി' ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസും പ്രകാശനം ചെയ്തു. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡയറ്റ് ഫാക്കല്‍റ്റി അംഗം കെ.ജെ.ബിന്ദുവിനെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി.ഗീത, എസ്.എസ്.എ. ജില്ലാപ്രൊജക്ട് ഓഫീസര്‍ യു.സുരേഷ്‌കുമാര്‍, പ്രൊഫ. ഡോ.പി.ജെ.ജേക്കബ്, ഡയറ്റ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് സീനിയര്‍ ലക്ചറര്‍ ബി.നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ വി.മോഹനചന്ദ്രന്‍, സീനിയര്‍ ലക്ചറര്‍ കെ.ജി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
---

വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി പട്ടാഴി സ്‌കൂളിലെ പുസ്തകമേള



പത്തനാപുരം: ലോകപ്രസിദ്ധ സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും പരിചയപ്പെടാനും അറിയാനുമുള്ള അവസരം പട്ടാഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.
വായനവാരത്തില്‍ തുടങ്ങിയ പുസ്തകപ്രദര്‍ശനം നൂറുകണക്കിന് കുട്ടികള്‍ക്ക് പ്രയോജനപ്രദമായി. യു.പി.തലംമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള വിദ്യാര്‍ഥികള്‍ ദിവസങ്ങളായി വായനയുടെ മഹത്ത്വം അറിയുന്നു. സ്‌കൂളിലെ വിശാലമായ ലൈബ്രറി ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള പുസ്തകങ്ങളിലൂടെ അവര്‍ കഥയുടെയും കവിതയുടെയും ഇതിഹാസങ്ങളുടെയും നോവലിന്റെയും അനുഭവക്കുറിപ്പുകളുടെയും ലോകം അറിയുന്നു. എല്ലാവരും വായനക്കുറിപ്പുകള്‍ തയ്യാറാക്കുന്നുണ്ട്.
എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വായിക്കാനും തിരഞ്ഞെടുക്കാനുമുള്ള അവസരം പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ എസ്.ശ്യാമളകുമാരി പറഞ്ഞു. ഒരാഴ്ചകൂടി നീളുന്ന മേളയ്ക്കുശേഷം യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി വായനാ ക്വിസ്, രചനാമത്സരങ്ങള്‍ എന്നിവ നടക്കും. രക്ഷാകര്‍ത്താക്കളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
പട്ടാഴി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിരാജന്‍ പുസ്തകപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍.മനോഹരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍മാരായ ഷേര്‍ളി മാത്യു, എസ്.ശ്യാമളകുമാരി, ജെ.വേണു എന്നിവര്‍
--

സംഭാവന നല്‍കിയില്ല; കുട്ടികളെ പുറത്താക്കി


Posted on: 29-Jun-2011 01:20 AM
പള്ളുരുത്തി: സംഭാവന നല്‍കാത്തതിന്റെപേരില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 14 കുട്ടികളെ സ്കൂള്‍ അധികൃതര്‍ പുറത്താക്കിയതായി പരാതി. പള്ളുരുത്തിയിലെ ശില്‍പ്പ സ്പെഷ്യല്‍ സ്കൂളില്‍നിന്നാണ് കുട്ടികളെ പുറത്താക്കിയത്. രക്ഷാകര്‍ത്താക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷക്കണക്കിനു രൂപയാണ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനത്തിനു നല്‍കുന്നതെന്ന് രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ദീനദയാല്‍ ഡിസേബിള്‍ഡ് റിഹാബിലിറ്റേഷന്‍ സ്കീം പ്രകാരം 2005 മുതല്‍ 2011 വരെ 30,44,000 രൂപ ശില്‍പ്പ സ്പെഷ്യല്‍ സ്കൂളിനു നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനസര്‍ക്കാരിന്റെ 2009-10 വര്‍ഷത്തെ ആനുകൂല്യങ്ങളും കൈപ്പറ്റി. കൊച്ചി നഗരസഭയുടെ ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് ഈ ആനുകൂല്യങ്ങള്‍ . കുട്ടികളില്‍നിന്നു ഫീസ് ഈടാക്കരുതെന്ന നിബന്ധനയോടെയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് ഇവര്‍ പറഞ്ഞു. എന്നിട്ടും സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കിവരുന്നതാണ് പ്രശ്നം ഗുരുതരമാക്കിയത്. കൊച്ചി നഗരസഭ ഇത്തവണ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നേരിട്ടു നല്‍കിയതാണ് സ്കൂള്‍ അധികൃതര്‍ക്ക് വിനയായത്. നേരത്തെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് നഗരസഭ സ്കൂളിനാണ് പണം നല്‍കിയിരുന്നത്. പ്രതിമാസം 500 രൂപ വീതം ഫീസ് നല്‍കണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി രക്ഷാകര്‍ത്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍ധനരായ കുടുംബത്തില്‍നിന്ന് ഈ സ്കൂളില്‍ പഠിക്കുന്നതിന് എത്തുന്നവരെ പിഴിയുന്ന നടപടിയാണ് സ്കൂള്‍ അധികൃതരുടേതെന്ന് ജില്ലാ രക്ഷാകര്‍തൃസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരെ ഡിപിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. ജില്ലാ-സംസ്ഥാന നേതാക്കളായ ടി ടി രാജപ്പന്‍ , കലൂര്‍ ഉണ്ണിക്കൃഷ്ണന്‍ , എം എ ലാലു, പി ബി ജോര്‍ജ്, പി കെ എ ജബ്ബാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
deshabhimani

Monday, June 27, 2011

മഴ: സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇരിട്ടി: സ്‌കൂള്‍ വിട്ട് 15 മിനുട്ടിനകം ആറളം വെള്ളരിവയല്‍ സുഹറ യു.പി. സ്‌കൂളിന്റെ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണു. ആളപായമൊന്നുമില്ല. 42 കുട്ടികള്‍ പഠിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയും 12 അധ്യാപകര്‍ ഇരിക്കുന്ന സ്റ്റാഫ് റൂമും പൂര്‍ണമായും തകര്‍ന്നു. സ്‌കൂളിന്റെ വിറകുപുരയും തകര്‍ന്നു. കെട്ടിടത്തിനു സമീപമുണ്ടായിരുന്ന മറ്റൊരു സ്‌കൂള്‍ കെട്ടിടത്തിന്റെ തൂണ്‍ ചെരിഞ്ഞു. അപകടം നടന്നത് സ്‌കൂള്‍ പ്രവൃത്തിസമയത്തായിരുന്നു. കനത്ത മഴ കാരണം അരമണിക്കൂര്‍ നേരത്തേ സ്‌കൂള്‍ വിട്ടതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.

തിങ്കളാഴ്ച വൈകീട്ട് 3.45ഓടെയാണ് അപകടം. കനത്തമഴ കാരണം സ്‌കൂള്‍ 3.30ന് വിട്ടിരുന്നു. കുട്ടികള്‍ എല്ലാം പോയശേഷം സ്റ്റാഫ് റൂമില്‍ ഉണ്ടായിരുന്ന ഏക അധ്യാപിക പുറത്തിറങ്ങിയ നിമിഷത്തിലാണ് കെട്ടിടം തകര്‍ന്നുവീണത്.

ഇരുനില കെട്ടിടത്തിന്റെ പൂര്‍ണമായും തകര്‍ന്ന ഭാഗത്ത് 42 കുട്ടികളുള്ള ആറാം ക്ലാസ്സാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് താഴത്തെ സ്റ്റാഫ് റൂം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ ഓടുകളും കഴുക്കോലുകളും തൂങ്ങിക്കിടക്കുകയാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ രണ്ട് അഞ്ചാം ക്ലാസ്സും ഒരു ആറാം ക്ലാസ്സുമാണ് പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ ഒന്ന്, രണ്ട് ക്ലാസ്സുകള്‍ക്ക് പുറമെ സ്റ്റാഫ് റൂം, ഓഫീസ് മുറി എന്നിവയും.

പൂര്‍ണമായും തകര്‍ന്ന ക്ലാസ് റൂമിന്റെ സമീപത്താണ് ഒന്നാം ക്ലാസ്. തകര്‍ന്ന കെട്ടിടത്തിന്റെ സമീപത്തെ കെട്ടിടത്തില്‍ 7, 4, 3 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ തൂണ്‍ അടര്‍ന്നുനില്‍ക്കുകയാണ്. ഒരു തൂണ്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നു. 52 കുട്ടികളുള്ള ഏഴാംക്ലാസ്സാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കുറെ ഓടുകളും പൊട്ടിയിട്ടുണ്ട്.

  • 1982 ല്‍ പണിതതാണ് കെട്ടിടം.
  • ഇത്തവണ സ്‌കൂളിന്റെ ഫിറ്റ്‌നസ് പരിശോധന നടന്നിട്ടില്ല.
  • സ്‌കൂളിന്റെ അപകടാവസ്ഥയെപ്പറ്റി രക്ഷിതാക്കള്‍ പലതവണ പരാതിപ്പെട്ടിരുന്നു.
  • കണ്ണൂര്‍ രൂപതാ കോര്‍പ്പറേറ്റിന്റെ മാനേജ്‌മെന്റിന് കീഴിലാണ് സ്‌കൂള്‍.
  • സ്‌കൂളില്‍ 211 കുട്ടികളാണുള്ളത്.
  • രണ്ട് കെട്ടിടങ്ങളും തകര്‍ന്നതോടെ സ്‌കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
  • --
പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് സിബിഎസ്ഇക്കാര്‍ വന്നു; കേരള സിലബസുകാര്‍ പുറത്ത്
: 27-Jun-2011 കണ്ണൂര്‍ : സര്‍ക്കാര്‍ നയം കേരള സിലബസില്‍ പഠിച്ച ആയിരങ്ങള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നിഷേധിച്ചു. രണ്ടാം അലോട്ട്മെന്റിനുശേഷം ബാക്കി സീറ്റില്‍ സിബിഎസ്ഇ ക്കാരെ പരിഗണിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് മലയാളം മീഡിയത്തില്‍ പഠിച്ചവര്‍ക്ക് വിനയായത്. മൂന്നാം അലോട്ട്മെന്റ് ശനിയാഴ്ച പൂര്‍ത്തിയായതോടെ പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ നിരവധി കുട്ടികള്‍ പുറത്തായി. സിബിഎസ്ഇ വിദ്യാര്‍ഥികളെ കേരള സിലബസില്‍ പ്രവേശിക്കാമോയെന്ന ഹൈക്കോടതി ചോദ്യത്തിന് പരിഗണിക്കാമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. മുന്‍ വര്‍ഷം സംസ്ഥാനത്ത് എസ്എസ്എല്‍സി ജയിച്ച 90 ശതമാനം പേര്‍ക്കും ഉപരിപഠനത്തിന് സൗകര്യമുണ്ടായിരുന്നു. സര്‍ക്കാര്‍ മാറിയതോടെ സ്ഥിതി മാറി. സിബിഎസ്ഇക്കാരുടെ മാര്‍ക്കുമായി മത്സരിക്കുമ്പോള്‍ കേരള സിലബസുകാര്‍ പിറകിലാകും. കാരണം കഴിവ് മാത്രമല്ല. ഇരു പരീക്ഷാ നടത്തിപ്പിലെയും വ്യത്യസ്തതയാണ്. പ്ലസ് വണ്‍ പ്രവേശനംതേടി മൂന്നാം അലോട്ട്മെന്റില്‍ സിബിഎസ്ഇ കുട്ടികള്‍ കൂടുതല്‍ വന്നതോടെ കേരള വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്താകുകയായിരുന്നു. മുന്‍ വര്‍ഷവും ഈ പ്രശ്നം ഉണ്ടായിരുന്നു. പത്താംക്ലാസുവരെ കേരള സിലബസില്‍ പഠിച്ചവരെ പ്രവേശിപ്പിച്ചശേഷമേ പ്ലസ് വണിന് മറ്റുള്ളവര്‍ക്ക് അവസരം നല്‍കാവൂ എന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായി എസ്എസ്എല്‍സി പാസായ മുഴുവന്‍ കുട്ടികള്‍ക്കും മുന്‍വര്‍ഷം അവസരം ലഭിച്ചു. ഇത്തവണ ജില്ലയില്‍ 34104 എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. സേ പരീക്ഷ കഴിഞ്ഞതോടെ എണ്ണം കൂടി. ഇതില്‍ പ്ലസ് വണ്‍ , പോളി ടെക്നിക്, ഐടിഐ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളിലായി 30650 പേര്‍ക്ക് ഉപരിപഠനത്തിന് സൗകര്യമുണ്ടായിരുന്നു. സിബിഎസഇ വിദ്യാര്‍ഥികള്‍ വന്നതോടെ ഇതില്‍ വലിയ മാറ്റമുണ്ടായി മാര്‍ക്ക് കുറഞ്ഞ മലയാളം മീഡിയംകാര്‍ കൂട്ടത്തോടെ പുറത്തായി. ഇവര്‍ ഇനി പാരലല്‍ കോളേജിനെയോ ഓപ്പണ്‍ സ്കൂളിനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്
--
--
പ്ലസ്വണ്ണില്‍ കൂടുതല്‍ കുട്ടികള്‍ : സ്കൂളുകള്‍ വലയുന്നു
: 28-Jun-2011
കണ്ണൂര്‍ : കൂടുതല്‍ വിദ്യാര്‍ഥികളെ പ്ലസ്വണ്ണില്‍ പ്രവേശിപ്പിക്കണമെന്ന ഏകജാലകപ്രവേശനസെല്ലിന്റെ നിര്‍ദേശം ഹയര്‍സെക്കന്‍ഡറി സ്കൂളുകളെ വലയ്ക്കുന്നു. ഏകജാലകംവഴി പ്രവേശനം ലഭിച്ചുവെന്ന അറിയിപ്പുമായി മുന്നറിയിപ്പില്ലാതെ വിദ്യാര്‍ഥികള്‍ എത്തുന്നതാണ് ദുരിതം സൃഷ്ടിക്കുന്നത്. സിബിഎസ്ഇ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാണ്് സെല്‍ തുടര്‍ച്ചയായി അലോട്ട്മെന്റ് നല്‍കുന്നത്. ക്ലാസുകളില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇതിനകം പ്രവേശനം നേടി. വീണ്ടും അലോട്ട്മെന്റുണ്ടായാല്‍ എവിടെ കുട്ടികളെ ഇരുത്തുമെന്നറിയാതെ സ്കൂളുകള്‍ കുഴങ്ങുകയാണ്. പലയിടത്തും സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ഏറ്റുമുട്ടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരോ ക്ലാസിലും 50 വിദ്യാര്‍ഥികളെ ഇരുത്താനുള്ള സൗകര്യമാണ് ഭൂരിപക്ഷം സ്കൂളിലുമുള്ളത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചതോടെ എണ്ണം അറുപതായി. കൂടുതല്‍പേരെ പ്രവേശിപ്പിച്ചാല്‍ പഠനത്തെ ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. സയന്‍സ് കോഴ്സുകളിലേക്കാണ് അനിയന്ത്രിതമായി കുട്ടികള്‍ വരുന്നത്. ഇതിലൂടെ ചില സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം 72 വരെ എത്തി. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ഒരു പരിശോധനയുമില്ലാതെയാണ് സെല്‍ അലോട്ട്മെന്റ് നല്‍കുന്നതെന്നാണ് പരാതി. അലോട്ട്മെന്റ് ലഭിച്ചവര്‍ പ്രവേശനം നേടിയില്ലെങ്കില്‍ തുടര്‍പഠനാവസരം നഷ്ടമാവും. അതിനാല്‍ കുട്ടികളെ എങ്ങനെയെങ്കിലും സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നു. ഇതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
---
  • ഡിഡിഇക്ക് നഗരത്തിന്റെ യാത്രാമംഗളം
  • : 27-Jun-2011 കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് നൂതന പരിപാടികള്‍ ആവിഷ്കരിച്ച് സംസ്ഥാനത്തിനാകെ മാതൃകയായ കോഴിക്കോടിന്റെ പ്രിയ ഡിഡിഇക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യാത്രാമംഗളം. തിരുവനന്തപുരം ഡിപിഐ ഓഫീസില്‍ ഡെപ്യൂട്ടി ഡയരക്ടറായി സ്ഥലംമാറ്റം ലഭിച്ച ഡിഡിഇ കെ വി വിനോദ്ബാബുവിനാണ് നഗരം ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത്. അക്കാദമിക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാപ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ ഡിഡിഇക്ക് കലാധ്യാപകര്‍ ഒരുക്കിയ സംഗീതാര്‍ച്ചനയോടെയാണ് പരിപാടിക്ക് തുടക്കമായത്. ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളുമടക്കം വിദ്യാഭ്യാസ വകുപ്പിനെയും തദ്ദേശസ്ഥാപനങ്ങളെയും ഡയറ്റിനെയും എസ്എസ്എയെയും കൂട്ടിയോജിപ്പിച്ച് ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് സമൂലമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിഡിഇയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അമര്‍ഷവും ജനപ്രതിനിധികള്‍ പങ്കുവെച്ചു. ഭാവനാപൂര്‍ണമായ ചിന്താഗതിയുള്ള അദ്ദേഹത്തിന് ലഭിച്ച സ്ഥലംമാറ്റം ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയട്ടെ എന്നും ആശംസിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വികാരഭരിതമായ ചടങ്ങില്‍ കെ വി വിനോദ് ബാബു നന്ദി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ജില്ല ആര്‍ജിച്ച നേട്ടങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയും. അതിന് തദ്ദേശസ്ഥാപനങ്ങള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും വിനോദ്ബാബു പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മേയര്‍ എ കെ പ്രേമജം നിര്‍വഹിച്ചു. വിനോദ് ബാബുവിന് മേയര്‍ ഉപഹാരം നല്‍കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ ലത്തീഫ്, കടത്തനാട്ട് നാരായണന്‍ , ഡിഇഒ കെ രാജന്‍ , കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ സതീശന്‍ , അഡ്വ. എം രാജന്‍ , കെ മോയിന്‍കുട്ടി, ഒ എം രാജന്‍ , പ്രൊഫ. ടി ശോഭീന്ദ്രന്‍ , പി എം ശ്രീധരന്‍ , ടി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. മെഹറൂഫ്രാജ്, ദൂരദര്‍ശന്‍ അവതാരക അമ്പിളി ശ്രീനിവാസന്‍ എന്നിവരുടെ പാട്ടുകള്‍ യാത്രയയപ്പ് വേളയെ ധന്യമാക്കി. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ സ്വാഗതവും പാറച്ചോട്ടില്‍ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
---
ഡിഡിഇയുടെ സ്ഥലംമാറ്റത്തിനെതിരെ ജനപ്രതിനിധികള്‍
കോഴിക്കോട്: ഡിഡിഇ കെ വി വിനോദ്ബാബുവിനെ സ്ഥലം മാറ്റിയതിനെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം. തിരുവനന്തപുരം ഡിപിഐ ഓഫീസില്‍ ഡെപ്യൂട്ടി ഡയരക്ടറായി സ്ഥലം മാറ്റം ലഭിച്ച ഡിഡിഇക്ക് വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനയ്ക്ക് അനുസരിച്ചുള്ള അംഗീകാരമല്ല ലഭിച്ചതെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഡിഡിഇക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചടങ്ങില്‍ പങ്കെടുത്ത എല്ലാജനപ്രതിനിധികളും തുറന്നടിച്ചത്. ജില്ലയിലെ പൊതുവിദ്യാഭ്യാസരംഗത്ത് മികവിന്റെ നീളുന്ന പട്ടികയുമായി പടിയിറങ്ങുന്ന ഡിഡിഇയെ തിരുവനന്തപുരം ഡിഡിഇ ആയാണ് നിയമിക്കുന്നതെങ്കില്‍ ഏറെ ഗുണമാകുമായിരുന്നു. ഡിഡിഇയെ മാറ്റുമ്പോള്‍ ജില്ലയില്‍ പകരക്കാരനെപോലും നിയമിച്ചിട്ടില്ല. വിശേഷിച്ച് സംഭാവനകളൊന്നും ചെയ്യാന്‍ കഴിയാത്ത മേഖലയിലേക്കാണ് ഡിഡിഇയെ മാറ്റിയത്. അദ്ദേഹത്തെ മൂലക്കിരുത്താനുള്ള നീക്കമാണ് ഇതിനു പിന്നില്‍ . ജനാധിപത്യഭരണ സംവിധാനത്തില്‍ ഭരണം മാറിമാറിവരും. എന്നാല്‍ കഴിവുള്ള ആളുകളെ ഒതുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസരംഗത്ത് സത്യസന്ധമായി പ്രവര്‍ത്തിക്കുക എന്നത് ഏറെ പ്രയാസകരമാണ്. എന്തെങ്കിലും ചെയ്താലോ പലര്‍ക്കും പൊള്ളും അതാണ് ഡിഡിഇയുടെ സ്ഥലമാറ്റത്തിനു പിന്നിലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു
--
മെത്രാന്മാരുടെ നിലപാട് സാമൂഹ്യനീതി തകര്‍ക്കും: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
Posted on: 28-Jun-2011 01:29 AM
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 100 ശതമാനം സീറ്റുകളിലേക്കുമുള്ള പ്രവേശനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും പകുതി സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായുണ്ടാക്കിയ അലിഖിത ധാരണ പാലിക്കാനാകില്ലെന്നുമുള്ള കത്തോലിക്കാ മെത്രാന്മാരുടെ നിലപാട് മാനവികതയ്ക്കും സാമൂഹ്യനീതിക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും ചേര്‍ന്നതല്ലെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മെത്രാന്മാരുടെ ഈ നടപടി മുഴുവന്‍ ക്രൈസ്തവരുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തും. സാമ്പത്തിക താല്‍പ്പര്യങ്ങളില്‍നിന്നും ധനാര്‍ത്തിയില്‍നിന്നുമുള്ള ഈ പിടിവാശി വിവിധ സമുദായങ്ങളുടെ ധ്രുവീകരണത്തിനും ശിഥിലീകരണത്തിനും വഴിവയ്ക്കും. സര്‍ക്കാരുമായി ചര്‍ച്ചയിലൂടെ സമവായം കണ്ടെത്തി പ്രശ്നപരിഹാരം തേടാന്‍ കത്തോലിക്കാസഭ തയ്യാറാകണം. യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശേരി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍ , ട്രഷറര്‍ ജോര്‍ജ് മൂലേച്ചാലില്‍ , ടി ഒ ജോസഫ്, കെ ജോര്‍ജ് ജോസഫ്, വി കെ ജോയ്, പ്രൊഫ. ജോസഫ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു
--

കുട്ടികളെ കൊണ്ടിരിക്കാന്‍ വയ്യേ..." പൊതുവിദ്യാലയത്തിന്റെ വിജയഗാഥ ആര് കേള്‍ക്കാന്‍

"
Posted on: 27-Jun-2011 12:32 AM
അമ്പലപ്പുഴ: "കുട്ടികളെ കൊണ്ടിവിടിരിക്കാന്‍ വയ്യേ..." കുട്ടികളുടെ കുറവ് മൂലം പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിനേരിടുമ്പോള്‍ നീര്‍ക്കുന്നത്തുനിന്നാണ് ഈ ശുഭവാര്‍ത്ത. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നേറ്റം കുറിക്കുകയാണ്. അമ്പലപ്പുഴ ഉപജില്ലയുടെ കീഴിലുള്ള ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ ഈ സ്കൂള്‍ പരിമിതികളിലും ഏറെ മുന്നിലാണ്. 121 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ഇവിടെ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. 1612 പേരാണ് എല്‍കെജി മുതല്‍ ഏഴാം ക്ലാസുവരെയുള്ളത്. ക്ലാസ് മുറികളുടെ പരിമിതിമൂലം ഇത്രയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനാകാത്ത സ്ഥിതിയിലാണ് സ്കൂള്‍ . ഒരു ക്ലാസ്മുറിയില്‍ 60 മുതല്‍ 75 വിദ്യാര്‍ഥികളുണ്ട്. അധികൃതരുടെ ആത്മാര്‍ഥമായ പരിശ്രമം നടക്കുന്ന ഇവിടെ പുതുതായി നിര്‍മിച്ച സ്റ്റേജും ക്ലാസ്മുറിയായി. 60 ഓളം അധ്യാപകരെ ആവശ്യമുള്ളിടത്ത് 38 അധ്യാപകര്‍ മാത്രമാണുള്ളത്. ദിവസവേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമിച്ച മൂന്ന് അധ്യാപകര്‍ക്ക് പുറമെ സ്കൂള്‍ പിടിഎ 14 അധ്യാപകരെ കൂടി നിയമിച്ച് കുരുന്നുകള്‍ക്ക് അറിവ് പകരുന്നു. 1932ല്‍ സ്വകാര്യമേഖലയില്‍ ശ്രീദേവി വിലാസം എല്‍പി സ്കൂളായി ആരംഭിച്ച സ്കൂള്‍ 1977ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് 1980ല്‍ അപ്ഗ്രേഡ് ചെയ്തു. തികഞ്ഞ പ്രതിബദ്ധതയോടെയും പഠനകാര്യത്തില്‍ ചിട്ടയായ മികവും പുലര്‍ത്തിയ സ്കൂളിലേക്ക് ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും വിദ്യാര്‍ഥികള്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതവിദ്യാലയം പരിപാടിയില്‍ കേരളത്തിലെ പത്തു വിദ്യാലയങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും അതില്‍ ഏഴാം സ്ഥാനം നേടുകയും ചെയ്തു. സ്കൂളിന് രണ്ടുലക്ഷം രൂപ അവാര്‍ഡ് ലഭിച്ചു. ഒപ്പം ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് മികവു കാട്ടിയതിന് സംസ്ഥാന സര്‍ക്കാരിന്റെ പത്തുലക്ഷം രൂപയും നേടിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി വാഹനമില്ല. പാഠ്യതേര രംഗത്തും സ്കൂള്‍ മികവുപലര്‍ത്തുന്നു. 20 വര്‍ഷമായി ജില്ലാതല കലോത്സവങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളിലും അറബിക് കലോത്സവങ്ങളിലും മുന്നില്‍ നില്‍ക്കുന്ന പൊതുവിദ്യാലയത്തില്‍ "വിദ്യാരംഗം" കലാസാഹിത്യവേദിയുടെ വിവിധ കലാപരിശീലനങ്ങളും നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഹൈസ്കൂളില്ലാത്ത അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്കൂളിനെ ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. ഹെഡ്മിസ്ട്രസ് എന്‍ സി മിനിയും പിടിഎ പ്രസിഡന്റ് എച്ച് മുഹമ്മദ് അസ്ലമും വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലളിതകലാ പഠനകേന്ദ്രം ഡയറക്ടര്‍ എച്ച് സുബൈറും സ്കൂളിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നു

Sunday, June 26, 2011

മികവിന്റെ നീളുന്ന പട്ടികയുമായി ഡിഡിഇ പടിയിറങ്ങുന്നു

Posted on: 26-Jun-2011 11:36 PM
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഡിഡിഇ കെ വി വിനോദ്ബാബു കോഴിക്കോട്ടുനിന്നും പടിയിറങ്ങുന്നു. ഡിപിഐയില്‍ ഡിഡി എംപ്ലോയ്മെന്റ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റപ്പെട്ടതോടെയാണിത്. ജില്ലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ചയിലും പുരോഗതിയിലും മൗലികമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ നാല് വര്‍ഷം അദ്ദേഹത്തിനായി. ജില്ലയിലെ എസ്എസ്എല്‍സി വിജയശതമാനം സംസ്ഥാന ശരാശരിക്കും മുകളിലെത്താനുള്ള കാരണം വിനോദ്ബാബുവിന്റെയും ശ്രദ്ധേയമായ ഇടപെടലുകളാണ്. 2007 ജൂണിലാണ് ഡിഡിഇയായി വിനോദ്ബാബു കോഴിക്കോട്ട് എത്തുന്നത്. ഈസ്റ്റ്ഹില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ , വടകര എഇഒ, ഡിഇഒ ആയും പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിരുന്നു. നൂതന ആശയങ്ങള്‍ ജില്ലാപഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും വിദ്യാഭ്യാസ പദ്ധതികളിലൂടെ നടപ്പാക്കാന്‍ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചു. വിദ്യാലയ ജനാധിപത്യവേദി പ്രവര്‍ത്തനം ശക്തമാക്കിയതും ഇദ്ദേഹമാണ്. ക്ലാസ് ലീഡര്‍മാര്‍ക്ക് എല്ലാവര്‍ഷവും മൂന്നുഘട്ടമായി പരിശീലനം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്ന ക്ലാസ് സഭകള്‍ നടപ്പാക്കി. ഇത് സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചു. പഠനത്തിലെ പിന്നാക്കക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. മനഃശാസ്ത്രജ്ഞരെ പ്രയോജനപ്പെടുത്തി ഇത്തരം കുട്ടികള്‍ക്കായി സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ നേരിടുന്ന വിവിധ പീഡനങ്ങള്‍ തടയുന്നതിന് വിദ്യാലയ ജാഗ്രതാ സമിതികള്‍ തുടങ്ങി. കഴിഞ്ഞവര്‍ഷം തോല്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പിച്ച 660 വിദ്യാര്‍ഥികള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ പഠനക്യാമ്പ് ജില്ലാതലത്തില്‍ സംഘടിപ്പിച്ചു. അതില്‍ 594 പേരും വിജയിച്ചു. എസ്എസ്എല്‍സിക്ക് 100 ശതമാനം ലക്ഷ്യമിട്ട് വിജയോത്സവം പദ്ധതിയുണ്ടാക്കി. 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്വയം പഠനത്തിന് സഹായിക്കുന്ന പഠന മൊഡ്യൂളുകള്‍ ഡിഡിഇയുടെ വെബ്സൈറ്റില്‍ നല്‍കി. മറ്റു ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് പ്രയോജനപ്പെടുത്താനായി. ജില്ലാപഞ്ചായത്തും കോര്‍പറേഷനും ഓരോവിഷയത്തിനും പ്രത്യേക കൈപ്പുസ്തകം തുടര്‍ച്ചയായി നാലുവര്‍ഷം അച്ചടിച്ചു. വിദഗ്ധ പരിശീലനം നല്‍കി അമ്മമാരെ ക്ലാസുമുറികളില്‍ എത്തിച്ചു. "അമ്മക്കൂട്ടായ്മ" വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കി അത് നിര്‍വഹിക്കാന്‍ പ്രാപ്തമാക്കിയ "സ്കില്‍ ഫുള്‍ പാരന്റിങ്" പരിപാടിയും വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായി. സ്കൂള്‍ മാനേജ്മെന്റുകളെ കൂടി പങ്കെടുപ്പിച്ച് പ്രധാന അധ്യാപകര്‍ക്ക് പ്രത്യേകപരിശീലനം നല്‍കി. റിട്ടയര്‍ചെയ്ത ഡിഇഒ, എഇഒ, മികച്ച അധ്യാപകര്‍ എന്നിവരെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. എന്നും നല്ലൊരു വിദ്യാഭ്യാസപ്രവര്‍ത്തകനായിരിക്കാന്‍ മോഹിക്കുന്ന ഒരാളെയാണ് സ്ഥലംമാറ്റിയതെന്ന് കോഴിക്കോട്ടെ അധ്യാപക-വിദ്യാര്‍ഥി സമൂഹം കരുതുന്നതിന് കാരണവും ഇതുതന്നെ.

Friday, June 24, 2011

പാഠപുസ്തകം പലതും കിട്ടിയില്ല; സ്‌കൂളുകളില്‍ പഠനം പ്രതിസന്ധിയില്‍




കണ്ണൂര്‍: സ്‌കൂള്‍ തുറന്ന് മാസം ഒന്നാകുമ്പോഴും പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ല. ഒന്നാംക്ലാസ് മുതല്‍ പത്താംതരംവരെയുള്ള പാഠപുസ്തക വിതരണമാണ് ഇഴഞ്ഞുനീങ്ങുന്നത്. പുസ്തകം കിട്ടാത്തതിനാല്‍ പല വിഷയങ്ങള്‍ക്കും ക്ലാസ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകം ഇന്നെത്തും നാളെയെത്തും എന്ന കാത്തിരിപ്പിലാണ് സ്‌കൂള്‍ അധികൃതര്‍.

പത്താം ക്ലാസ്സിന്റെ പാഠപുസ്തകങ്ങളില്‍ ചിലത് കിട്ടാത്തത് സ്‌കൂള്‍ അധികൃതരിലും വിദ്യാര്‍ഥികളിലും ആശങ്ക കൂട്ടിയിട്ടുണ്ട്. പല സ്‌കൂളുകളിലും പത്താം ക്ലാസിന്റെ സയന്‍സ്, ഐ.ടി.പുസ്തകങ്ങള്‍ എത്തിയിട്ടില്ല. എട്ടാംതരം മലയാളം, സയന്‍സ്, എട്ടാംതരം സോഷ്യല്‍ സ്റ്റഡീസ്, കണക്ക് എന്നിങ്ങനെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ രണ്ടും മൂന്നും വിഷയങ്ങള്‍ക്ക് പുസ്തകം കിട്ടാത്ത സ്ഥിതിയാണ്.

ഓണ്‍ലൈനില്‍ പുസ്തകത്തിനുള്ള ഇന്‍ഡന്റ് കൊടുത്ത് സ്‌കൂളുകളിലെ പാഠപുസ്തക സൊസൈറ്റികളില്‍ നേരിട്ട് പുസ്തകമെത്തിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്‌സ് പബ്ലിക്കേഷന്‍ സൊസൈറ്റിയാണ് പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നത്. ജൂണ്‍ പകുതിവരെ ഫീനിക്‌സ് എക്‌സ്​പ്രസ് കാര്‍ഗോ എന്ന പാര്‍സല്‍ സര്‍വീസ് മുഖേനയായിരുന്നു സ്‌കൂളുകള്‍ക്ക് പുസ്തകം എത്തിച്ചത്. മെയ്മാസം വിതരണം തുടങ്ങേണ്ടിയിരുന്നതാണ്. എന്നാല്‍ മെയ്മാസം കണ്ണൂര്‍ ജില്ലയില്‍ പുസ്തക വിതരണം നടത്താന്‍ സാധിച്ചിട്ടില്ല.

പുസ്തക വിതരണത്തിലെ കുഴപ്പങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ എട്ട് ജില്ലകളില്‍ പാഴ്‌സല്‍ സര്‍വീസിനെ ഒഴിവാക്കി കെ.ബി.പി.എസ് പുസ്തക വിതരണം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ഇതാണ് വിതരണത്തില്‍ അല്പം കാലതാമസം വരാനിടയാക്കിയതെന്ന് കെ.ബി.പി.എസ്. എന്‍ജിനിയര്‍ സന്തോഷ് ജോസഫ് പറഞ്ഞു. സ്‌കൂളുകള്‍ പുസ്തകത്തിനുവേണ്ടി കാത്തിരിപ്പ് തുടരുകയാണ്. ദിവസവും വിതരണക്കാരെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഇന്നെത്തും നാളെയെത്തും എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പുസ്തകസൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

പയ്യാമ്പലം കാനത്തൂര്‍ യു.പി. സ്‌കൂളിലെ അഞ്ച് കുഞ്ഞുക്ലാസ്സ് മുറികളിലാണ് ജില്ലയ്ക്ക് മൊത്തം ആവശ്യമായ പുസ്തകങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. സ്ഥല സൗകര്യക്കുറവ് മൂലം ഇവ ഇവിടെനിന്ന് തരം തിരിച്ച് ഓരോ സ്‌കൂളിലേക്കും ലോഡ് അയക്കുന്നതിന് കാലതാമസം നേരിടുന്നു. പുസ്തകങ്ങളെല്ലാം സ്റ്റോക്ക് എത്തിയിട്ടുണ്ട്. വിതരണം ചെയ്യേണ്ട താമസം മാത്രമേ ഇനിയുള്ളൂ. അടുത്ത ശനിയാഴ്ചയ്ക്ക് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.ബി.പി.എസ്. പ്രതിനിധി പറഞ്ഞു.

ജില്ലയില്‍ 320 സൊസൈറ്റികള്‍ക്കുള്ള പുസ്തകം വിതരണം ചെയ്യുന്നുണ്ട്. ഒരുദിവസം മൂന്ന് ലോഡ് മാത്രമാണ് ഇവിടെ നിന്ന് അയക്കാന്‍ പറ്റുന്നത്. മിക്ക സ്‌കൂളുകളിലും രാത്രിയാണ് പുസ്തകവുമായി ലോറിയെത്തുക. സ്‌കൂള്‍ അധികൃതര്‍ പുസ്തകം ഏറ്റുവാങ്ങാനെത്തിയില്ലെങ്കില്‍ ലോറി അവിടെ നിര്‍ത്തിയിട്ട് രാവിലെവരെ കാത്തിരുന്ന് വേണം പുസ്തകം കൈമാറാന്‍. അനുകൂല കാലാവസ്ഥ ലഭിച്ചതിനാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പുസ്തക വിതരണം തടസ്സം കൂടാതെ നടന്നു. മഴ കനത്താല്‍ വിതരണം വീണ്ടും മന്ദഗതിയിലാകും. 22 ലക്ഷത്തോളം പുസ്തകമാണ് ജില്ലയില്‍ വിതരണം ചെയ്യാനുള്ളത്. വിതരണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു.
എസ്എന്‍ വിദ്യാമന്ദിര്‍ പ്രിന്‍സിപ്പലിന്റെ വീടിന് കല്ലെറിഞ്ഞു
Posted on: 25-Jun-2011 12:21 AM
കണ്ണൂര്‍ : ശ്രീനാരായണ വിദ്യാമന്ദിര്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപിക ജെയ്ദാസിന്റെ വീട് ആക്രമിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്കൂളിലെ ചില വിദ്യാര്‍ഥികള്‍ ഫുള്‍സ്ലീവ് യൂണിഫോം ധരിക്കുന്നത് അധികൃതര്‍ വിലക്കിയിരുന്നു. ഇതിന്റെ പേരില്‍ സ്കൂളിലേക്ക് ഒരു സംഘടന മാര്‍ച്ച് നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് കരുതുന്നു. കെവിആര്‍ ടവറിന് സമീപത്തെ വീടിനുനേരെയാണ് അക്രമം. 10000 രൂപയുടെ നഷ്ടമുള്ളതായി ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി തെളിവെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ടൗണില്‍ മൗനജാഥ നടത്തി. സ്കൂളില്‍ നിലവിലുള്ളത് ഹാഫ് സ്ലീവ് യൂണിഫോമാണ്. ഇത് സ്വീകാര്യമല്ലെന്നാണ് ചില വിദ്യാര്‍ഥികളുടെ വാദം. സ്കൂളിന്റെ ചിട്ടകള്‍ക്കും നിബന്ധനകള്‍ക്കും വിഘാതമായ വേഷം ധരിക്കുന്ന വിദ്യാര്‍ഥികളെ ശാസിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു. സാമുദായികസ്വഭാവമുള്ള ഒരു സംഘടനയാണ് പ്രശ്നം വഷളാക്കുന്നത്. മികച്ച രീതിയില്‍ നടത്തുന്ന സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവവികാസങ്ങളിലും പ്രചാരണങ്ങളിലും സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
--

മോഷണക്കുറ്റം ആരോപിച്ച് അധ്യാപിക വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു

Posted on: 25 Jun 2011



കൊല്ലം: സഹപാഠിയുടെ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയിലെ ഉപകരണങ്ങള്‍ തകര്‍ത്ത 16 എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു.

കൊല്ലം വിമലഹൃദയ ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ പുതുവല്‍ പുരയിടത്തില്‍ വിനോദിന്റെ മകളുമായ വര്‍ഷ വിനോദിനെയാണ് അധ്യാപിക അടിച്ചത്.

വ്യാഴാഴ്ച ക്ലാസ്സിലെ ഒരു കുട്ടിയുടെ 10 രൂപ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വര്‍ഷയുടെ ബാഗില്‍നിന്ന് 'ഡി' എന്ന് അടയാളപ്പെടുത്തിയ നോട്ട് കണ്ടെടുത്തു. പൈസ താന്‍ എടുത്തില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും അധ്യാപിക ചൂരല്‍കൊണ്ട് കാലില്‍ പൊതിരെ തല്ലിയതായി കുട്ടി പറഞ്ഞു. കാലിലെ പാടുകള്‍ കണ്ട് അമ്മ ഷീജ, വര്‍ഷയുമായി വൈകിട്ടുതന്നെ സ്‌കൂളിലെത്തി അധികൃതരോട് പരാതിപ്പെട്ടു. പണം എടുത്തെന്നാരോപിച്ച് അധ്യാപിക ദിവസം മുഴുവന്‍ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയതായും വര്‍ഷ പറഞ്ഞു. ഇന്‍റര്‍വെല്ലിന് പുറത്തുപോയപ്പോള്‍ തന്റെ ബാഗില്‍ മറ്റാരോ പൈസ ഇട്ടതാണെന്നാണ് കുട്ടിയുടെ വിശദീകരണം.

സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡി.ഇ.ഒ റഷീദാമ്മാള്‍ വിദ്യാര്‍ഥിനിയില്‍നിന്ന് മൊഴിയെടുത്തു. ക്ലാസ് ടീച്ചര്‍, തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കുട്ടി ഡി.ഇ.ഒ.യോടു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ഇ.ഒ. അറിയിച്ചതനുസരിച്ച് കെ.എസ്.യു.പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. തുടര്‍ന്ന് സ്‌കൂളിലെത്തിയ എസ്.എഫ്.ഐ.പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കയറി മുറിയിലെ ഉപകരണങ്ങള്‍ തകര്‍ത്തു. പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റ് ഓഫ് കാത്തലിക് സ്‌കൂള്‍സ്, അഖിലകേരള ജീവന്‍ സംരക്ഷണസമിതി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു
കത്തോലിക്കാസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച്യുക്തിവാദിസംഘം മാര്‍ച്ചും ധര്‍ണയും നടത്തി
Posted on: 24-Jun-2011 10:28 AM

തിരു: പത്താം ക്ലാസ് സാമൂഹ്യപാഠത്തിലെ നവോത്ഥാന ചരിത്രഭാഗം സഭാവിരുദ്ധമാണെന്നും അത് പഠിപ്പിക്കാന്‍ പാടില്ലെന്നും താക്കീത് ചെയ്ത കത്തോലിക്കാസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് യു കലാനാഥന്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. പാഠഭാഗം ക്രിസ്തുമതത്തിന് അപമാനകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യം വായിച്ചാല്‍ മനസ്സിലാകാത്ത മന്ത്രി കേരളത്തിന് അപമാനമാണ്. "മതമില്ലാത്ത ജീവന്‍" പാഠത്തിന്റെ പേരില്‍ തെരുവുകളില്‍ കലാപം അഴിച്ചുവിടുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തവര്‍ വീണ്ടും ജനങ്ങള്‍ക്കുമേല്‍ കുതിരകയറുകയാണ്. ഒരു ബഹുമത സമൂഹത്തിലാണ് തങ്ങള്‍ വസിക്കുന്നതെന്ന സാമാന്യബോധംപോലും ഇല്ലാതെ മതാധികാരം സ്ഥാപിക്കാനുള്ള ധിക്കാരപരമായ പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തകം പിന്‍വലിക്കുകയോ തിരുത്തലുകള്‍ വരുത്തുകയോ ചെയ്താല്‍ നിയമപരമായും ജനകീയമായും നേരിടും- കലാനാഥന്‍ പറഞ്ഞു. രാജഗോപാല്‍ വാകത്താനം, എം പി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ധനുവച്ചപുരം സുകുമാരന്‍ അധ്യക്ഷനായി. പ്രസ് ക്ലബ്ബിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു സമരം.


--

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ്;

25 Jun 2011

*
* എട്ട്, ഒന്‍പത് ക്ലാസുകളിലും ഉച്ചഭക്ഷണപദ്ധതി
* എട്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം
*
*

തിരുവനന്തപുരം: സ്‌കൂള്‍കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. പെതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കില്ലെന്നും ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.


--

രസതന്ത്രോത്സവം ഇന്ന്

എരുമപ്പെട്ടി:മരത്തംകോട് ഗവ. ഹൈസ്‌കൂളില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ 'രസതന്ത്രോത്സവം-2011' നടക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം മേഖലാ കമ്മിറ്റിയുടെയും സ്‌കൂള്‍ എസ്.ആര്‍.ജി.യുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കുന്നംകുളം ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
--

'വിദ്യാഭ്യാസ സ്വാതന്ത്ര്യം ഇല്ലാതാക്കാമെന്ന്' കരുതേണ്ട - മാര്‍ പൗവ്വത്തില്‍

കോട്ടയം: മതന്യൂനപക്ഷങ്ങളുടെ നിലനില്പിനുള്ള ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം അക്രമവും ഭീഷണിയുംവഴി അടിയറവു വയ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവ മാനേജ്‌മെന്റ്‌കോളേജുകളില്‍ ചിലര്‍ നടത്തുന്ന ആക്രമണങ്ങളോടും ബലപ്രയോഗങ്ങളോടും പ്രതികരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

ഭരണഘടനയെയും കോടതിവിധികളെയും നിഷേധിച്ച് ഭീഷണിപ്പെടുത്തി തന്നിഷ്ടം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ജനാധിപത്യത്തിന്റെ അടിത്തറ മാന്തുന്ന ഇത്തരം പ്രവര്‍ത്തനശൈലിയെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുക്കണം. കയ്യൂക്കുള്ളവര്‍ കാര്യം നേടാനുള്ള ശ്രമം അപലപനീയമാണ്.

സാമൂഹിക നീതി ഉറപ്പ്‌വരുത്തുന്ന നിലപാടാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. 50 ശതമാനം സീറ്റില്‍ ഇഷ്ടംപോലെ പ്രവേശവും ഇഷ്ടംപോലെ ഫീസും മെരിറ്റ് ലിസ്റ്റില്‍ നിന്ന് വരുന്ന 50 ശതമാനം പേര്‍ക്ക് അവര്‍ കോടീശ്വരന്മാരാണെങ്കിലും സൗജന്യ പഠനവുമെന്ന നിലപാട് അംഗീകരിക്കാനാവില്ല. സാമൂഹിക നീതിയെക്കുറിച്ച് വിചിത്ര ധാരണകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ സമൂഹത്തെ വഴിതെറ്റിക്കുകയാണ്.

2006-ലെ സ്വാശ്രയ വിദ്യാഭ്യാസ നിയമം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നിരക്കാത്തതായിക്കണ്ട് കോടതി തള്ളിക്കളഞ്ഞതാണ് - അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
--

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെ നയിക്കുന്നത് യൂദാസുമാര്‍: എ.ഐ.വൈ.എഫ്.

തിരുവല്ല:അഭിനവ യൂദാസുമാരാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് നേതൃത്വം നല്‍കുന്നതെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് പറഞ്ഞു. മുഴുവന്‍ മെഡിക്കല്‍ പി.ജി. സീറ്റുകളിലും സ്വയംപ്രവേശം നടത്താനുള്ള തീരുമാനത്തിനെതിരെ പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് എ.ഐ.വൈ.എഫ്. നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരക്കാരെ നേരിടാന്‍ രൂപവത്കരിച്ച സംരക്ഷണസേനയെ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. സ്വാശ്രയ മാനേജ്‌മെന്റുകളെ കയറൂരിവിടാനാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ നീക്കമെന്നും കൃഷ്ണപ്രസാദ് ആരോപിച്ചു.

സ്വാശ്രയ നിലപാടില്‍ പ്രതിഷേധിച്ച് 10 ദിവസത്തനിടെ എട്ടാമത്തെ മാര്‍ച്ചാണ് വെള്ളിയാഴ്ച പുഷ്പഗിരിയിലേക്ക് നടന്നത്. വ്യാഴാഴ്ച യുവമോര്‍ച്ചയുടെ മാര്‍ച്ചിനിടെ അക്രമമുണ്ടായതിനാല്‍ വന്‍ സുരക്ഷാസന്നാഹമാണ് പോലീസ് ഒരുക്കിയിരുന്നത്. പുഷ്പഗിരി കവാടത്തിന് 100 മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു.

എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് കെ.എസ്.അരുണ്‍, സെക്രട്ടറി മനോജ് ചരളേല്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.എന്‍.രാധാകൃഷ്ണ പണിക്കര്‍, എസ്.അഖില്‍, സാബു കണ്ണങ്കര, അനീഷ് ചുങ്കപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
--

പുഷ്‌പഗിരി ആക്രമണം: ഗൂഢലക്ഷ്യമുണ്ടെന്ന് കാത്തലിക് അസ്സോസിയേഷന്‍

പത്തനംതിട്ട:പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആക്രമണത്തിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതായി മലങ്കര കാത്തലിക് അസ്സോസിയേഷന്‍ ആരോപിച്ചു.

പ്രവേശകാര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്വീകരിച്ചുവരുന്ന അതേ നിലപാടാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപനങ്ങള്‍ ഈ വര്‍ഷവും തുടരുന്നത്. സ്വാശ്രയ വിഷയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നിശബ്ദത പാലിച്ച ഇടതുപക്ഷം പരിയാരം മെഡിക്കല്‍കോളേജിലെ വിദ്യാഭ്യാസ കച്ചവടം മറച്ചുപിടിക്കുന്നതിനും അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിയെ സഹായിക്കുന്നതിനുമാണ് പുഷ്പഗിരിക്കെതിരെ സമരങ്ങള്‍ നടത്തുന്നതെന്ന് അസ്സോസിയേഷന്‍ യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അധ്യക്ഷതവഹിച്ചു. ഫാ.വര്‍ഗ്ഗീസ് കുത്തനേത്ത്, തോമസ് തുണ്ടിയറ, പി.കെ.ജോസഫ്, സെബാസ്റ്റ്യന്‍ ജെ.മരതൂര്‍, അന്നമ്മ ചാക്കോ, ജോജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
--

വായനവാരാചരണം: കുട്ടികള്‍ എഴുത്തുകാരുടെ വേഷത്തിലെത്തി


കൊടുമണ്‍:വായനവാരാചരണ സമാപന വേദിയില്‍ വിദ്യാര്‍ഥികള്‍ പ്രശസ്ത എഴുത്തുകാരുടെ വേഷമിട്ടെത്തിയത് ശ്രദ്ധേയമായി. കൊടുമണ്‍ ശ്രീ ചിത്തിരവിലാസം ഗവ. എല്‍.പി. സ്‌കൂളിലെ വൃന്ദവിനോദ്, ജോബിന്‍ റെജി, സജിന്‍ സജി, അഭിജിത്ത്, റിന്‍സാന എന്നിവരാണ് മണ്‍മറഞ്ഞതും ജീവിച്ചിരിക്കുന്നവരുമായ എഴുത്തുകാരെ അവരുടെ കൃതികളിലെ കവിതകളും സംഭാഷണങ്ങളുമായി രംഗത്ത് അവതരിപ്പിച്ചത്. മാധവിക്കുട്ടിയും തകഴി ശിവശങ്കരപ്പിള്ളയും വൈക്കം മുഹമ്മദ്ബഷീറും കുഞ്ഞുണ്ണിമാഷും എ. അയ്യപ്പനും സുഗതകുമാരിയും വേദിയിലെത്തിയത് കുട്ടികളില്‍ കൗതുകം ഉണര്‍ത്തി.

മാധവിക്കുട്ടി 'വിധവകളുടെ ദൈവം' എന്ന കവിതയും എ. അയ്യപ്പന്‍ 'കല്ലുവെച്ച സത്യം' എന്ന കവിതയും സുഗതകുമാരി 'നമുക്കെന്തുപറ്റി?' എന്ന കവിതയും ചൊല്ലി. തകഴി ശിവശങ്കരപ്പിള്ള തന്റെ 'ചെമ്മീനി'ലെ സംഭാഷണങ്ങളുമായി എത്തിയപ്പോള്‍ വായിച്ചുവളരുക എന്ന ആഹ്വാനവുമായാണ് കുഞ്ഞുണ്ണി മാഷ് എത്തിയത്. ആവിഷ്‌കാരവും കുട്ടികളുടെ പരിശീലനവും നടത്തിയത് കൊടുമണ്‍ ഗോപാലകൃഷ്ണനാണ്.

സ്‌കൂളിലെ കുട്ടികളും എഴത്തുകാരുടെ വേഷമിട്ടവരും അധ്യാപകരും പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വായനവാരാഘോഷ വിളംബരജാഥ നടത്തി. തുടര്‍ന്ന് വായനമത്സരവും കവിതാ മത്സരവും നടത്തി.

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് കൊടുമണ്‍ ഗോപാലകൃഷ്ണന്‍ സ്‌കൂള്‍ ബാലവേദി ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്തംഗം എ.ജി. ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് എന്‍.എ. റോസമ്മ, ലതിക എന്നിവര്‍ പ്രസംഗിച്ചു.


--

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കാത്തോലിക്കസഭയല്ല: യുക്തിവാദിസംഘം

Posted on: 25-Jun-2011 12:25 AM
  • തലശേരി: പത്താംക്ലാസിലെ സാമൂഹ്യപാഠത്തില്‍ നവോഥാനചരിത്രഭാഗം പഠിപ്പിക്കാന്‍ പാടില്ലെന്ന് നിശ്ചയിക്കേണ്ടത് കാത്തോലിക്ക സഭയല്ലെന്ന് യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
  • ആരുടെയെങ്കിലും താല്‍പര്യത്തിനനുസരിച്ച് എഴുതിവെക്കാവുന്നതല്ല ചരിത്രം.
  • കാത്തോലിക്കസഭയുടെ ചരിത്രം മനുഷ്യരെയും ചരിത്രത്തെയും കൊലചെയ്തതാണ്. പ്രൊട്ടസ്റ്റന്റ്സഭ ഉടലെടുത്തത് തന്നെ കത്തോലിക്കന്‍ ഭീകരതക്കെതിരെയാണ്.
  • സിബിഎസ്ഇ പുസ്തകങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കാണാം.
  • കേരളത്തിലിതൊന്നും പാടില്ലെന്ന് പറയുന്നത് ശരിയല്ല.
  • മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയാണെന്നതും നാളെ പഠിപ്പിക്കാന്‍ പറ്റാതാകുമെന്നും കൃഷ്ണന്‍ പറഞ്ഞു.
  • വാര്‍ത്താസമ്മേളനത്തില്‍ പ്രേമരാജ് നരവൂര്‍ , നിഷാദ് നിടുമ്പ്രം, രവീന്ദ്രന്‍ കാര്യാട്ടുപുറം, അനൂപ് ഒളവിലം എന്നിവര്‍ പങ്കെടുത്തു.

Thursday, June 23, 2011

അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജര്‍

എഎസ്വി യുപി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: സ്കൂള്‍ സംരക്ഷണ സമിതി
Posted on: 24-Jun-2011 12:50 AM
കോഴിക്കോട്: തലക്കുളത്തൂരിലെ എടക്കര എഎസ്വി യുപി സ്കൂള്‍ അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 11ന് കലക്ടറേറ്റിനുമുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സ്കൂള്‍ സംരക്ഷണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. സ്കൂള്‍ നോക്കിനടത്താന്‍ കഴിയാത്തതിനാല്‍ അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജര്‍ എന്‍ കെ കൃഷ്ണന്‍കുട്ടി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി. എന്നാല്‍ സ്കൂള്‍ നോക്കിനടത്താന്‍ മാനേജരുടെ കുടുംബത്തില്‍ പ്രാപ്തരായ ആളുകളുണ്ട്. സ്കൂള്‍ അടച്ചുപൂട്ടുകയെന്ന ലക്ഷ്യമാണ് മാനേജര്‍ക്കുളളത്. സ്കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മെയിലാണ് മാനേജര്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് നല്‍കിയത്. ഇതിനെതിരെ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഡിഡിഇ ഓഫീസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് സ്കൂള്‍ അഞ്ചു വര്‍ഷത്തേക്ക് കലക്ടര്‍ ഏറ്റെടുത്തു. ഈ നടപടിക്കെതിരെയാണ് മാനേജ്മെന്റിന് അനുകൂലമായി കോടതി വിധിയുണ്ടായത്. ബാലുശേരി ഉപജില്ലാ പരിധിയിലുള്ള എടക്കര എഎസ്വി യുപി സ്കൂളില്‍ 177 വിദ്യാര്‍ഥികളും 11 ജീവനക്കാരുമുണ്ട്. സ്കൂള്‍ അടച്ചുപൂട്ടുന്നത് പ്രദേശത്തെ എട്ട് ഹരിജന്‍ കോളനികളിലെ കുട്ടികള്‍ക്കും മറ്റ് നിര്‍ധനരും പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നതിന് കാരണമാകും. ഹൈക്കോടതി വിധി ഡിവിഷന്‍ ബഞ്ച് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. സ്കൂള്‍ ഏറ്റെടുക്കുന്നത് പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ സ്കൂള്‍ അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സ്കൂള്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ കെ പ്രകാശന്‍ , കണ്‍വീനര്‍ ടി വേണുഗോപാലന്‍ നായര്‍ , തലക്കുളത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍ , സ്കൂള്‍ പ്രധാനാധ്യാപിക ശ്യാമള എന്നിവര്‍ പങ്കെടുത്തു.
ആദിവാസി വിദ്യാര്‍ഥിയെ ഹെഡ്മാസ്റ്റര്‍ മര്‍ദിച്ചതായി പരാതി
Posted on: 23-Jun-2011 11:37 PM
പുല്‍പ്പള്ളി: ആദിവാസി വിദ്യാര്‍ഥിയെ ഹെഡ്മാസ്റ്റര്‍ തല്ലിച്ചതച്ചതായി പരാതി. കാപ്പിസെറ്റ് ഗവ. ഹൈസ്കൂള്‍ നാലാംതരം വിദ്യാര്‍ഥി മിഥുന്‍(10)നാണ് ഹെഡ്മാസ്റ്റുടെ അടിയേറ്റ പരിക്കുകളോടെ പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിച്ചത്. തുപ്ര പണിയകോളനിയിലെ വേലായുധന്റെയും അമ്മിണിയുടെയും മകനാണ് മിഥുന്‍ . ക്ലാസില്‍ സംസാരിച്ചതിന് ഹെഡ്മാസ്റ്റര്‍ മിഥുനെ വടികൊണ്ട് ശരീരമാസകലം തല്ലിയെന്നും മൂക്കിനടികൊണ്ട് കഠിനമായ വേദനയുണ്ടെന്നുമാണ് പരാതി. പുല്‍പ്പള്ളി പൊലീസിലാണ് പരാതി നല്‍കിയത്. ആദിവാസി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഹെഡ്മാസ്റ്റര്‍ക്കെതിരെ മാതൃകാരപമായി നടപടികളെടുക്കണമെന്ന് സിപിഐ എം കാപ്പിസെറ്റ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ആദിവാസി ക്ഷേമസമിതി പുല്‍പ്പള്ളി ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു. കെ ഇ ശങ്കരന്‍ , സിദ്ദന്‍ എന്നിവര്‍ സംസാരിച്ചു.
ബാലസാഹിത്യ കുലപതിക്കൊപ്പം കുരുന്നുകള്‍
Posted on: 24-Jun-2011 12:32 AM
നാദാപുരം: "വായന ആത്മാവിനുള്ള ഭക്ഷണമാണ് മികച്ച വായനക്കാരന്റെ മനസ്സ് ശുദ്ധമാണ്. വിജ്ഞാനത്തിന്റെ വിപുലമായ ലോകത്ത് എത്താന്‍ വായന അനിവാര്യമാണ്". ബാലസാഹിത്യകാരന്‍ കെ തായാട്ടിന്റെ വാക്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് ബാലപാഠമായി. വളയം യുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് പാനൂര്‍ ചമ്പാട്ടെ തായാട്ടിന്റെ വീട്ടിലെത്തി മനസ്സ് തുറന്നത്. മലയാള ഭാഷ തറവാട്ടമ്മയാണെന്നും അന്യഭാഷ വിരുന്നുകാരി മാത്രമാണെന്നും ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ തായാട്ട് പറഞ്ഞു. എസ് സായൂജ്, വി കെ ഷിഫാന, അശ്വന്ത് കൃഷ്ണ, അഞ്ജലി, അപര്‍ണ അശോക്, എം എസ് കിഷോര്‍ , വിസ്മയ വിനോദ്, എം എസ് ശ്രുതി എന്നിവരാണ് അഭിമുഖം നടത്തിയത്.
--

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക നിയമനമില്ല; 153 കോടി നഷ്ടമാകും

Posted on: 24 Jun 2011
തിരുവനന്തപുരം: വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാത്തതിനാല്‍ 153.72 കോടി രൂപ നഷ്ടമാകും. ഈ അധ്യയന വര്‍ഷവും അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാത്തതിനാലാണ് അനുവദിച്ച പണം നഷ്ടമാകുന്ന സ്ഥിതിയുണ്ടായത്. സ്ഥാനം ഒഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരും പുതുതായി വന്ന യു.ഡി.എഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കാഞ്ഞത് വിനയായി.

വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായി 124 ബദല്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്രാനുമതിയുണ്ട്. ഓരോന്നിലും രണ്ട് വീതം 248 അധ്യാപകരെ ഇവിടെ നിയമിക്കാം. ഇവരുടെ ശമ്പളമിനത്തില്‍ 3.72 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന പുതിയ തസ്തികയാണ് മറ്റൊരിനം. 150 കുട്ടികളില്‍ കൂടുതലുള്ള എല്‍. പിയിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലുമാണ് വിദ്യാഭ്യാസാവകാശ നിയമ പ്രകാരം ഹെഡ്മാസ്റ്റര്‍മാരെ അധ്യാപക ചുമതലയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതിന് പകരമായി പുതിയ അധ്യാപകരെ നിയമിക്കാം. ഈയിനത്തില്‍ എല്‍ .പിയില്‍ 33.05 കോടിയും യു.പിയില്‍ 33.87 കോടിയും അധ്യാപകരുടെ ശമ്പളത്തിനായി കേന്ദ്രം അനുവദിച്ചു.

കൂടാതെ ആര്‍ട്ട്, ഫിസിക്കല്‍ ആന്‍ഡ് ഹെല്‍ത്ത്, വര്‍ക്ക് എക്‌സ്​പീരിയന്‍സ് എന്നീ വിഷയങ്ങള്‍ക്കായി മൂന്ന് അധ്യാപകരെ 150 ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ നിയമിക്കാം. ഇവരുടെ ശമ്പള ചെലവായി 84 കോടി രൂപയും കേന്ദ്രം നല്‍കിക്കഴിഞ്ഞു. വിദ്യാഭ്യാസാ വകാശ നിയമം നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവിന്റെ 70 ശതമാനവും കേന്ദ്രം വഹിക്കും. സംസ്ഥാന വിഹിതം ഇല്ലെങ്കില്‍പ്പോലും പദ്ധതി നടത്തിപ്പിന് ഈ പണം മതിയാകുമെന്നിരിക്കെയാണ് കേരളം ഈ തുകയത്രയും പാഴാക്കുന്നത്.

താത്വികമായ നിലപാടുകളും അതേക്കുറിച്ചുള്ള ചര്‍ച്ചകളുമാണ് വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുന്നതിന് കേരളത്തില്‍ തടസ്സം നില്‍ക്കുന്നത്. ഇതുവരെ മൂന്ന് കമ്മിറ്റികള്‍ ഈ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കാര്യമായ നടപടികളിലേക്ക് ഇനിയും കടന്നിട്ടില്ല. കേന്ദ്രം കൊണ്ടുവന്ന വിദ്യാഭ്യാസാവകാശ നിയമത്തിന് അതതിടത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി ചട്ടം ഉണ്ടാക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതിനായി മൂന്ന് വര്‍ഷത്തെ സാവകാശം പരമാവധി അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ നേരത്തെ ചട്ടം ഉണ്ടാക്കി നിയമത്തിനനുസൃതമായ നടപടികള്‍ സ്വീകരിച്ചാല്‍ പണം വിനിയോഗിക്കാം.

കേരളമാകട്ടെ നിയമം നടപ്പാക്കാന്‍ ഇനിയും രണ്ടു വര്‍ഷം കൂടിയുണ്ടെന്ന ന്യായത്തിലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 153.72 കോടി രൂപ കേന്ദ്രം നടപ്പുവര്‍ഷത്തേക്ക് അനുവദിച്ചത്.

എസ്.എസ്.എ വഴിയാണ് കേന്ദ്രം ഫണ്ട് നല്‍കിയത്. നടപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനും. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ തുക മുഴുവന്‍ പാഴാകും. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട മറ്റു കാര്യങ്ങളും സര്‍ക്കാര്‍ നീട്ടിവെച്ചതിനാല്‍ ലഭിക്കേണ്ട മറ്റ് ധനസഹായവും കേരളത്തിന് കിട്ടിത്തുടങ്ങിയിട്ടില്ല.
-മാതൃഭൂമി

അച്ഛന് ഭക്ഷണത്തിനു തെരുവിലിറങ്ങിയ കുട്ടികള്‍ക്ക് സഹായപ്രവാഹം

Posted on: 24 Jun 2011



ഹരിപ്പാട്: അച്ഛന്റെ ചികിത്സയ്ക്ക് വഴിതേടി തെരുവിലിറങ്ങിയ ബാല്യങ്ങള്‍ക്ക് താങ്ങായി അനേകം കൈകള്‍. സ്‌കൂള്‍ കുട്ടികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഡോക്ടര്‍മാരും വിദേശ മലയാളികളും സാധാരണക്കാരുമൊക്കെ കുരുന്നുകളെ സഹായിക്കാന്‍ മത്സരിക്കുകയായിരുന്നു.

കാലൊടിഞ്ഞ് ഹരിപ്പാട് ഗവ.ആസ്പത്രിയില്‍ കഴിയുന്ന അടൂര്‍ തെങ്ങമം ലക്ഷംവീട് കോളനിയിലെ താമസക്കാരനായിരുന്ന സുകുമാരന് മരുന്നു വാങ്ങാനും ഭക്ഷണത്തിനുള്ള വക കണ്ടെത്താനുമായി മക്കള്‍ ശ്രീക്കുട്ടന്‍ (10), സുജിത്ത് (ആറ്) എന്നിവര്‍ നഗരത്തില്‍ കപ്പലണ്ടി വിറ്റതിനെപ്പറ്റി വ്യാഴാഴ്ച 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത വായിച്ചവര്‍ കുട്ടികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് രാവിലെ മുതല്‍ 'മാതൃഭൂമി'യുടെ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ടു. വൈകുന്നേരത്തോടെയാണ് സുകുമാരന്റെ ഭാര്യ ശ്രീദേവിയുടെ പേരില്‍ ഹരിപ്പാട് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ വഴി 14,000 രൂപയെത്തി.

എറണാകുളത്ത് സ്ഥിരതാമസമാക്കിയ ഏവൂര്‍ സ്വദേശി ഡോ.ചന്ദ്രശേഖരന്‍ അയച്ച 2000 രൂപയാണ് അക്കൗണ്ടില്‍ ആദ്യമെത്തിയത്.

സുകുമാരനെയും കുടുംബത്തെയും ദത്തെടുക്കാമെന്നാണ് സേവാഭാരതിയുടെ വാഗ്ദാനം. സേവാഭാരതി മൂന്നുസെന്റ് സ്ഥലം വാങ്ങി വീട് വച്ചുനല്‍കും. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സേവാഭാരതിയുടെ വകയായുള്ള കടയും ഇവര്‍ക്ക് വിട്ടുനല്‍കും. ഇവിടെ എന്തെങ്കിലും കച്ചവടം നടത്താനുള്ള സഹായവും സേവാഭാരതി പ്രതിനിധി പി.ആര്‍.അനില്‍ ആസ്പത്രിയിലെത്തി വാഗ്ദാനം ചെയ്തു.

ആയാപറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. സന്നദ്ധ സംഘടനകളോ സര്‍ക്കാര്‍ ഏജന്‍സികളോ സ്ഥലം നല്‍കിയാല്‍ വീട് നിര്‍മിച്ചു നല്‍കാമെന്നും ഇവര്‍ ഉറപ്പ് നല്‍കി. വിദ്യാര്‍ഥികള്‍ സമാഹരിച്ച 1013 രൂപ ആസ്പത്രി കിടക്കയില്‍ കഴിയുന്ന സുകുമാരന് കൈമാറി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ദീപുവും സത്യസായി സേവാസമിതി പ്രതിനിധി കെ.എം.രാജുവും കുട്ടികള്‍ക്കുള്ള പുതുവസ്ത്രങ്ങളുമായാണ് ആസ്പത്രിയിലെത്തിയത്. സുകുമാരനും കുടുംബത്തിനും മൂന്നുനേരവും ഭക്ഷണം നല്‍കാനുള്ള ക്രമീകരണം എസ്.ദീപു ഇടപെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ആസ്പത്രി കാന്റീനില്‍നിന്ന് ഭക്ഷണം നല്‍കും.

ഹരിപ്പാട് സെന്റ്‌തോമസ് മിഷന്‍ സെന്റര്‍ കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഇവിടെ താമസിപ്പിച്ച് ഹരിപ്പാട്ടെ ഏതെങ്കിലും സ്‌കൂളില്‍ തുടര്‍ന്ന് പഠിപ്പിക്കാനാണ് മിഷന്‍ സെന്ററിന് താത്പര്യം.

റാന്നി ഇട്ടിയപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കുട്ടികളെ സഹായിക്കാനായി സ്വരൂപിച്ചത് 2050 രൂപയാണ്.

ആലുവായിലെ സ്വകാര്യ ആസ്പത്രി അധികൃതര്‍ സുകുമാരന്റെ ഒടിഞ്ഞകാലിലെ ശസ്ത്രക്രിയ സൗജന്യമായി നടത്താമെന്ന് അറിയിച്ചു. മുട്ടിന് താഴെ ഒടിഞ്ഞ നിലയിലായതിനാല്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കമ്പിയിടണം. ആധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ ഹരിപ്പാട്ട് നിന്ന് സുകുമാരനെ ആലുവയില്‍ എത്തിക്കാനാണ് അധികൃതരുടെ ശ്രമം. ഇതിനായി ഹരിപ്പാട് ഗവ.ആസ്പത്രി സൂപ്രണ്ടുമായി ഇവര്‍ ഫോണില്‍ സംസാരിച്ചു.

ഹരിപ്പാട് റോട്ടറി ക്ലബ് ഭാരവാഹികള്‍ ആസ്പത്രിയിലെത്തി സുകുമാരനെയും കുട്ടികളെയും കണ്ടു. ഇവര്‍ക്കുള്ള സഹായധനം അടുത്തദിവസം നല്‍കുമെന്ന് റോട്ടറി പ്രസിഡന്റ് മുരുകന്‍ പാളയത്തില്‍ പറഞ്ഞു.

'മാതൃഭൂമി' വാര്‍ത്ത വായിച്ചറിഞ്ഞ് നിരവധി പേരാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഹരിപ്പാട് ആസ്പത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡിലെത്തിയത്. കുട്ടികളുമായി സംസാരിച്ച ഇവര്‍ സുകുമാരന് മരുന്നിനും ഭക്ഷണത്തിനും പണം നല്‍കിയാണ് മടങ്ങിയത്.

ഇന്റര്‍നെറ്റ് എഡിഷനില്‍ ഈ വാര്‍ത്ത വായിച്ചറിഞ്ഞ് നിരവധി വിദേശ മലയാളികളാണ് 'മാതൃഭൂമി'യുമായി ബന്ധപ്പെട്ടത്. അമേരിക്കയില്‍ താമസിക്കുന്ന കൊല്ലം ശൂരനാട് വേണാട്ട് വീട്ടില്‍ ഹരീഷ്‌കുമാര്‍ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചു.

അബുദാബിയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി സുജിത്ത്, ബഹ്‌റൈനിലുള്ള ജോണ്‍ഫിലിപ്പ് എന്നിവരും സഹായധനം വാഗ്ദാനം നല്‍കി. ഇതിനൊപ്പം കുവൈത്ത്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മലയാളി സംഘടനകളും കുട്ടികളുടെ സ്ഥിതിയെപ്പറ്റി അന്വേഷിച്ചു.

ഫെഡറല്‍ബാങ്ക് ഹരിപ്പാട് ശാഖയില്‍ സുകുമാരന്റെ ഭാര്യ ശ്രീദേവിയുടെ പേരിലാണ് അക്കൗണ്ട് തുറന്നത്. എസ്.ബി. നമ്പര്‍: 13960100139948.



സി ബി എസ് ഇ തീരുമാനം വന്‍കിട കമ്പനികള്‍ക്കുവേണ്ടി സി ബി എസ് ഇ തീരുമാനം വന്‍കിട കമ്പനികള്‍ക്കുവേണ്ടി

സംസ്ഥാനത്ത് കൂടുതല്‍ സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്‍കിട കമ്പനികള്‍ക്കുവേണ്ടി. സര്‍ക്കാര്‍ ഉത്തരവിന്റെ മറപിടിച്ച് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വന്‍കിട കമ്പനികളാണ് കേരളത്തില്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിന് തയ്യാറെടുക്കുന്നത്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. ചെന്നൈ കേന്ദ്രമാക്കിയ വന്‍കിട ബിസിനസ് സംഘം സി ബി എസ് ഇ സ്‌കൂളിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. നാലുമുതല്‍ ഏഴുവരെ ഏക്കര്‍ ഭൂമി സ്വന്തമായുള്ളവര്‍ക്ക്് സി ബി എസ് ഇ സ്‌കൂള്‍ സംരംഭത്തില്‍ പങ്കാളിയാകാമെന്നാണ് പരസ്യം. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിദ്യാഭ്യാസ കച്ചവടത്തിന് അനുകൂല സാഹചര്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വന്‍കിട കമ്പനികള്‍ ഒന്നടങ്കം കേരളത്തെ ലക്ഷ്യം വയ്ക്കുന്നത്.

ആലപ്പുഴ, ചാലക്കുടി, ചങ്ങനാശ്ശേരി, ചേര്‍ത്തല, ചിറ്റൂര്‍, തത്തമംഗലം., എറണാകുളം, ഗുരുവായൂര്‍, കാഞ്ഞങ്ങാട്, കണ്ണൂര്‍, കായംകുളം, കൊടുങ്ങല്ലൂര്‍, കൊല്ലം, കോട്ടയം, മട്ടന്നൂര്‍, കോഴിക്കോട്, കൊയിലാണ്ടി, കുന്നംകുളം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ഒറ്റപ്പാലം, പാലക്കാട്, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, പുനലൂര്‍, ഷൊര്‍ണൂര്‍, തളിപ്പറമ്പ്, തിരുവനന്തപുരം, തൊടുപുഴ, തൃശൂര്‍, തിരൂര്‍, തിരുവല്ല, വടകര, വര്‍ക്കല എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ നാലരമുതല്‍ ഏഴര ഏക്കര്‍വരെ ഭൂമിവേണമെന്നാണ് പരസ്യത്തില്‍ പറയുന്നത്. എവറോണ്‍ എഡ്യൂക്കേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ചെന്നൈ ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റിലാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. കെന്‍ ബ്രിഡ്ജ് സ്‌കൂള്‍സ് എന്ന പേരിലാണ് കമ്പനി സ്‌കൂളുകള്‍ നടത്തുന്നത്. ഭൂമി ഉള്ളവരെ സ്‌കൂള്‍ സംരംഭത്തില്‍ പങ്കാളികളാക്കാമെന്നും പറയുന്നു. എന്നാല്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യമൊന്നും പരസ്യത്തില്‍ പറയുന്നില്ല. സി ബി എസ് ഇ മാനദണ്ഡമനുസരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് സ്‌കൂള്‍ തുടങ്ങാനാകില്ല. സ്‌കൂള്‍ തുടങ്ങാനുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സാധാരണയായി അനമുതി നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ സി ബി എസ് ഇ സ്‌കൂളുകള്‍ തുടങ്ങാനായി കേരളത്തില്‍ എത്തുന്നുണ്ട്. ഇവയില്‍ ഭൂരിപക്ഷവും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നവരാണ് എന്നതാണ് വിചിത്രം.

അതേസമയം എന്‍ ഒ സി നല്‍കാന്‍ തീരുമാനിച്ച സി ബി എസ് ഇ സ്‌കൂളുകളുടെ എണ്ണത്തെ സംബന്ധിച്ചുള്ള അവ്യക്തതയും ഇത്തരം കോര്‍പ്പറേറ്റ് കമ്പനികളുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയുടെ സൂചനകളാണ് നല്‍കുന്നത്. സ്‌കൂളുകളുടെ എണ്ണത്തെ സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും സംശയകരമാണ്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ എന്‍ ഒ സിയ്ക്കായി 239 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്നാണ് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറയുന്നത്. ഇതില്‍ 154 എണ്ണം ഉദ്യോഗസ്ഥ തലത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ പരിഗണനയിലാണ്. 85 അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്‌കൂളുകള്‍ക്ക് എന്‍ ഒ സി നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇവയില്‍ പല സ്‌കൂളുകളും നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നവയാണ് എന്നതിനാല്‍ പൊതുവിദ്യാഭ്യാസമേഖലയെ ഈ തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സ്‌കൂള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തേക്കുള്ള കുത്തകകളുടെ കടന്നുവരവിനെ ആശങ്കയോടെയാണ് വിദ്യാര്‍ഥി സംഘടനകളും അധ്യാപകസംഘടനകളും നോക്കിക്കാണുന്നത്.
(രാജേഷ് വെമ്പായം)