Thursday, June 23, 2011

സ്വാശ്രയം: നിലപാട് തിരുത്തി അഡ്വക്കേറ്റ് ജനറല്‍

Posted on: 23 Jun 2011
കൊച്ചി: സ്വാശ്രയ പ്രശ്‌നത്തില്‍ ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാരിന് നാമമാത്രമേ പങ്കാളിത്തമുള്ളൂവെന്ന നിലപാട് അഡ്വക്കേറ്റ് ജനറല്‍ തിരുത്തി.

മെഡിക്കല്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ കോടതിയില്‍ സാവകാശം തേടുകയും ചെയ്തു. മുന്‍ സര്‍ക്കാരിന്റെ നിലപാടല്ല ഇപ്പോഴത്തെ സര്‍ക്കാരിന്റേതെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്കു മാറ്റി.

സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും മുഹമ്മദ് കമ്മറ്റിക്കാണ് ഇതിന്റെ ചുമതലയെന്നും കഴിഞ്ഞ ദിവസം എ.ജി കോടതിയില്‍ ബോധിപ്പിച്ചത് വിവാദമായിരുന്നു. ഇതിന് നേര്‍വിരുദ്ധമായി പി.എ.മുഹമ്മദ് കമ്മിറ്റി സര്‍ക്കാരിന്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖല വഷളാക്കിയത് എല്‍.ഡി.എഫ്. ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സാമൂഹികനീതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ യു.ഡി.എഫ് സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയമേഖലയിലെ സീറ്റിന്റെ അനുപാതം സംബന്ധിച്ച് 2001 ലെ ആന്റണിസര്‍ക്കാര്‍ വ്യക്തമായ നിയമമുണ്ടാക്കിയിരുന്നു. അത് കോടതിയില്‍ എത്തി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ക്രോസ് സബ്‌സിഡി അനുവദിക്കുന്നതില്‍ മാത്രമായിരുന്നു അന്ന് കോടതിക്ക് എതിര്‍പ്പ്. അതുമാത്രം പരിഹരിച്ചിരുന്നെങ്കില്‍ ഇന്ന് ഒരു പ്രശ്‌നവുമുണ്ടാകില്ലായിരുന്നു. എന്നാല്‍ പിന്നീട് വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആ നിയമം മുഴുവനും മാറ്റി. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി ഞങ്ങള്‍ ആശങ്കയോടെയെങ്കിലും ആ നിയമത്തെ പിന്തുണച്ചു.

എന്നാല്‍ അത് കോടതിയുടെ വരാന്തയില്‍പോലുമെത്തിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തും ഇക്കാര്യത്തില്‍ അല്പംപോലും മുന്നോട്ടുപോകാന്‍ അവര്‍ക്കുകഴിഞ്ഞില്ല. ഈ അക്കാദമിക് വര്‍ഷം ഞങ്ങള്‍ക്ക് സമയത്തിന്റെ പരിമിതിയുണ്ടെങ്കിലും സാമൂഹിക നീതിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമം-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Wednesday, June 22, 2011

സി.ബി.എസ്.ഇ: പുതിയ സ്‌കൂളുകളെ പരിഗണിക്കില്ല

23 Jun 2011

തിരുവനന്തപുരം: വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും അടിസ്ഥാന സൗകര്യമുള്ളതുമായ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് മാത്രം എന്‍.ഒ.സി നല്‍കിയാല്‍ മതിയെന്ന് യു.ഡി.എഫ് നേതൃയോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പുതുതായി സ്‌കൂള്‍ തുടങ്ങാന്‍ അനുമതിക്കായി നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല. ആകെ 239 അപേക്ഷകള്‍ മാത്രമാണ് എന്‍.ഒ.സി.ക്കായി സര്‍ക്കാരിന്റെ പക്കല്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ 154 എണ്ണത്തിന്റെ പരിശോധന ഉദ്യോഗസ്ഥതലത്തില്‍ പൂര്‍ത്തിയായി. 85 എണ്ണം ഡി.പി.ഐ.യുടെ പരിഗണനയിലാണ്. ഈ സ്‌കൂളുകളൊക്കെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. അംഗീകാരമില്ലാത്തതിനാല്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് മറ്റ് സ്‌കൂളുകളെ ഇവ ആശ്രയിച്ച് വരികയാണ്.

ഈ സ്‌കൂളുകള്‍ക്ക് നേരത്തെതന്നെ അംഗീകാരം നല്‍കേണ്ടതായിരുന്നുവെന്ന് യു.ഡി.എഫ്.കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. കേന്ദ്ര നയമനുസരിച്ചും ഇവ അംഗീകാരം അര്‍ഹിക്കുന്നു. എന്നാല്‍ ആയിരക്കണക്കിന് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ പോകുന്നുവെന്ന രീതിയിലാണ് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുകയും സമരം തുടങ്ങുകയും ചെയ്തത്.

പുതിയ സ്‌കൂളുകള്‍ക്കായി ഓണ്‍ലൈനില്‍ ഇപ്പോഴും അപേക്ഷ ലഭിക്കുന്നുണ്ട്. അവ തത്കാലം പരിഗണിക്കില്ല. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തിറങ്ങിയ ഇടതുമുന്നണി അധികാരത്തിന്റെ അവസാന വര്‍ഷം 200 സംസ്ഥാന സിലബസിലുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതായും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ. സ്‌കൂള്‍ അംഗീകാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രി പി.കെ. അബ്ദുറബ് യോഗത്തില്‍ വിശദീകരിച്ചു.

മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കുകയുള്ളൂവെന്ന് നേരത്തെ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

ഇതുസംബന്ധിച്ചുള്ള വിവാദങ്ങളില്‍ കഴമ്പില്ലെന്നും കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറേക്കാലം തത്വത്തിന്റെ പേരില്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എല്‍.ഡി.എഫുകാര്‍ അനുമതി നല്‍കിയില്ല. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നിരവധി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി. ഇനിയിപ്പോള്‍ തത്വം പറയാനും വയ്യാത്ത സ്ഥിതിയാണ്. ലോകം മുഴുവനും മാറുകയാണ്. ഇഷ്ടമുള്ള പാഠ്യപദ്ധതി തിരഞ്ഞെടുക്കാന്‍ സമൂഹത്തിന് അവകാശമുണ്ട്. കേരളത്തില്‍ മാത്രം അത് അനുവദിക്കില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ദോഷമുണ്ടാകാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം-മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ പ്രശ്‌നത്തില്‍ 50:50 അനുപാതത്തില്‍ സീറ്റ് വിഭജനമാണ് യു.ഡി.എഫിന്റെ നയമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വ്യക്തമാക്കി. ഈ നയത്തില്‍ ഉറച്ചുനിന്ന് അടുത്ത അധ്യയന വര്‍ഷത്തിനുമുമ്പ് പ്രശ്‌നം ശാശ്വതമായി പരിഹരിക്കും. അതിന് സമയമെടുക്കുമെന്നതിനാല്‍ ഈ വര്‍ഷത്തേക്കുമാത്രം മുന്‍വര്‍ഷത്തിലെ സ്ഥിതി തുടരും. അതിനുമുമ്പ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലടക്കമുള്ള സംഘടനകളുമായി വീണ്ടും മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി 50:50 അടിസ്ഥാനമാക്കി സമവായമുണ്ടാക്കാന്‍ ശ്രമിക്കും. സര്‍ക്കാര്‍ ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. മെഡിക്കല്‍ പി.ജി. സീറ്റ് 50:50 അനുപാതത്തില്‍ വിഭജിക്കാമെന്ന് മാനേജ്‌മെന്റുകള്‍ നേരത്തെ തന്നെ എഴുതി ഒപ്പിട്ടിരുന്നതാണ്. ആ ധാരണ ലംഘിച്ച് മുഴുവന്‍ സീറ്റും കൈവശപ്പെടുത്തുന്ന മാനേജ്‌മെന്റുകളുടെ നടപടി അംഗീകരിക്കേണ്ടെന്നും യു.ഡി.എഫ്. യോഗം നിര്‍ദേശിച്ചു. മന്ത്രി അടൂര്‍ പ്രകാശ്, മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി.

യു.ഡി.എഫ് നേതൃയോഗത്തില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനോട് കടുത്ത എതിര്‍പ്പാണുയര്‍ന്നുവന്നത്. കൗണ്‍സിലിന്റെ ഈ നിലപാട് മൂലം എം.ഇ.എസ്. അടക്കമുള്ള മാനേജ്‌മെന്റുകള്‍ 100 ശതമാനം സീറ്റും വേണമെന്ന പിടിവാശിയിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം മാനേജ്‌മെന്റുകളുടെ നിലപാടിലുള്ള നീരസം യോഗത്തില്‍ പ്രകടിപ്പിച്ചു. മാനേജ്‌മെന്റുകളുമായി സമവായത്തില്‍ ധാരണയിലെത്തണമെന്ന നിര്‍ദേശമാണ് കെ.എം. മാണി മുന്നോട്ടുവെച്ചത്.

മൂന്നാറിലെ കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നതാണ് യു.ഡി.എഫ്. യോഗത്തിലുയര്‍ന്ന മറ്റൊരു നിര്‍ദേശം. ആദ്യഘട്ടത്തില്‍ തന്നെ അയഞ്ഞ സമീപനമെടുത്താല്‍ കൈയേറ്റം ഇനിയും ആവര്‍ത്തിക്കും. സര്‍വകക്ഷിയോഗത്തിലെ തീരുമാനത്തിനനുസൃതമായിരിക്കണം നടപടികള്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാര്‍ സന്ദര്‍ശനത്തില്‍ താന്‍ കണ്ടെത്തിയ കൈയേറ്റങ്ങളുടെ വ്യാപ്തി യോഗത്തില്‍ വിശദീകരിച്ചു. കൈയേറ്റ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കില്ല; പകരം അവ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് മോചനം നല്‍കണമെന്ന അപേക്ഷ നിയമവശം നോക്കി സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് തങ്കച്ചന്‍ പറഞ്ഞു. ഇക്കാര്യം കേരളാ കോണ്‍ഗ്രസ് (ബി) പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.

സര്‍ക്കാരിന്റെ നൂറിന പരിപാടിയുടെ വിജയത്തിനായി ഓരോ ജില്ലയിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി.

പുതിയ സര്‍ക്കാര്‍ വന്ന് ഒരു മാസമായിട്ടും കോര്‍പ്പറേഷന്‍, ബോര്‍ഡ് ഭാരവാഹിത്വം ഒഴിയാത്തവരെ പിരിച്ചുവിടണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ സര്‍ക്കാര്‍ മാറുമ്പോള്‍ ഒഴിയുന്നതാണ് മാന്യത. കുറച്ചുപേര്‍ ഒഴിഞ്ഞു. എന്നാല്‍ ഇപ്പോഴും കടിച്ചുതൂങ്ങി കിടക്കുന്നവരുണ്ട്- കണ്‍വീനര്‍ പറഞ്ഞു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ യു.ഡി.എഫിലെ കക്ഷികള്‍ക്കിടയില്‍ വീതം വെയ്ക്കുന്നതിനായി ഉപസമിതിയെ നിയോഗിച്ചു. പി.പി. തങ്കച്ചന്‍ അധ്യക്ഷനായ സമിതിയില്‍ എല്ലാ കക്ഷികളിലേയും പ്രതിനിധികള്‍ ഉണ്ടാകും.

സര്‍ക്കാര്‍ ഒരുമാസം പിന്നിടുന്നതിനുമുമ്പേ സമരവും വിമര്‍ശനവുമായി പ്രതിപക്ഷം ഇറങ്ങുന്നത് അസഹിഷ്ണുത മൂലമാണ്. അധികാരം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് പ്രതിപക്ഷമെന്നും യു.ഡി.എഫ്. സര്‍ക്കാരിന്‍േറത് നല്ല തുടക്കമാണെന്ന് യോഗം വിലയിരുത്തിയതായും തങ്കച്ചന്‍ പറഞ്ഞു
-

സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് നിയന്ത്രണമില്ലാതെ അനുമതി നല്‍കില്ല

Posted on: 23 Jun 2011


തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഇതു സംബന്ധിച്ചുള്ള വിവാദങ്ങളില്‍ കഴമ്പില്ല. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയുള്ളൂ. കുറേക്കാലം തത്വത്തിന്റെ പേരില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എല്‍.ഡി.എഫുകാര്‍ അനുമതി നല്‍കിയില്ല. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി. ഇനിയിപ്പോള്‍ തത്വം പറയാനും വയ്യാത്ത സ്ഥിതിയാണ്. ലോകം മുഴുവനും മാറുകയാണ്. ഇഷ്ടമുള്ള പാഠ്യപദ്ധതി തിരഞ്ഞെടുക്കാന്‍ സമൂഹത്തിന് അവകാശമുണ്ട്. കേരളത്തില്‍ മാത്രം അത് അനുവദിക്കില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ദോഷമുണ്ടാകാത്ത രീതിയില്‍, നിയന്ത്രണങ്ങള്‍ പാലിച്ച് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം - മുഖ്യമന്ത്രി പറഞ്ഞു.
--
സ്വാശ്രയ മെറിറ്റ് സീറ്റ്: യുഡിഎഫുംകൈയൊഴിഞ്ഞു
Posted on: 22-Jun-2011 11:58 PM

തിരു: സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ ഈ വര്‍ഷം ഒന്നുംചെയ്യാനാകില്ലെന്ന നിലപാടോടെ യുഡിഎഫും മെറിറ്റ് സീറ്റും സാമൂഹ്യനീതിയും കൈയൊഴിഞ്ഞു. ബുധനാഴ്ച കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാരി സമിതി യോഗത്തില്‍ സ്വാശ്രയവിഷയം ചൂടേറിയ ചര്‍ച്ചയായെങ്കിലും തീരുമാനമൊന്നുമെടുത്തില്ല. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് ക്വോട്ടയില്‍നിന്ന് ഈ വര്‍ഷം പ്രവേശനം നടത്തുന്നതിന് എന്ത് ചെയ്യണമെന്നതില്‍ ഒരു തീരുമാനവുമെടുക്കാനായില്ല. ഈ വര്‍ഷം മാനേജ്മെന്റുകള്‍ പറയുന്നത് പോലെ പോകട്ടെ എന്ന നിലപാടിലാണ് അവസാനമെത്തിയത്. 50:50 ആണ് യുഡിഎഫ് നയമെന്ന് മാത്രം പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കണ്‍വീനര്‍ പി പി തങ്കച്ചനും ഇക്കാര്യം തന്നെ വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. സിഎംപി, ജെഎസ്എസ് പാര്‍ടികളാണ് യുഡിഎഫ് യോഗത്തില്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് ചില ഘടകകക്ഷികളും ഇതേ അഭിപ്രായം പങ്ക് വച്ചപ്പോള്‍ മെറിറ്റും സാമൂഹ്യ നീതിയും ഉറപ്പ് വരുത്തണമെന്നതാണ് തന്റെ പാര്‍ടിയുടെ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും പറഞ്ഞു. എന്നാല്‍ , മാനേജ്മെന്റുകളെ ശക്തമായി ന്യായീകരിച്ച മന്ത്രി കെ എം മാണി ഇത്തവണ ഇങ്ങനെ പോകട്ടെയെന്നും അടുത്ത വര്‍ഷം നോക്കാമെന്ന വാദം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ നിലപാടിനോട് പൂര്‍ണമായി യോജിച്ചില്ല. കഴിയാവുന്നത്ര ഈ വര്‍ഷംതന്നെ പരിഹരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിഛായ മോശമാകാന്‍ സ്വാശ്രയപ്രശ്നം കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച ഇങ്ങനെ അനന്തമായി നീളുമെന്നായപ്പോഴാണ് അടുത്ത വര്‍ഷം മുതല്‍ നോക്കാമെന്ന പൊതുനിലപാടിലെത്തിയത്. സ്വാശ്രയപ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി നന്നായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി പി തങ്കച്ചന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 ശതമാനം മെഡിക്കല്‍ പിജി സീറ്റ് മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കില്ല. എന്നാല്‍ , ഈ സീറ്റില്‍ ഇനി പ്രവേശനം നടത്താനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യം ചോദിച്ചപ്പോള്‍ അതറിയില്ലെന്നായിരുന്നു മറുപടി. ഇതിനിടെ, സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്ന് എജി ഹൈക്കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എജിയെ ചൊവ്വാഴ്ച വൈകിട്ട് കണ്ട് സംസാരിച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും തന്റെ സര്‍ക്കാര്‍ മുഹമ്മദ് കമ്മിറ്റിയെ തള്ളിപ്പറയില്ല. സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാര്‍നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത് താന്‍ അറിഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എംബിബിഎസ് ഫീസ് നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയതിനെതിരെ മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ പരിഗണിക്കവെ ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്ന് എജി കോടതിയെ അറിയിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് എജി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും എന്നാല്‍ , ഇത്തവണ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കാന്‍ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ശാശ്വതപരിഹാരം കാണും. നിലവിലുള്ള ഫീസിനുപകരം എംബിബിഎസിന് എല്ലാ സീറ്റിലും മൂന്നരലക്ഷം രൂപ ഫീസ് നല്‍കേണ്ടിവരുമോയെന്ന് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.

--

സ്വാശ്രയ ഫീസ്: നിലപാടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: 22-Jun-2011 02:46 AM

കൊച്ചി: സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പ്രത്യേകമായ നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോഴാണ്, ഫീസ് കാര്യത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയത്.

ഫീസ് നിര്‍ണയം സംബന്ധിച്ച് നിലപാട് എന്തെന്നും മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവ് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോയെന്നും കമ്മിറ്റി രൂപവല്‍ക്കരിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നും രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞു. ഉച്ചയ്ക്ക് 1.45നാണ് എജി ഇതിന് മറുപടി നല്‍കിയത്. ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നാണ് എജി ബോധിപ്പിച്ചത്. സ്വാശ്രയ പ്രൊഫഷണല്‍ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ കോടതിയില്‍ കൈയൊഴിയുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്.

സ്വന്തം ഉത്തരവുകള്‍ സംരക്ഷിക്കേണ്ട ചുമതല കമ്മിറ്റിക്കു മാത്രമാണെന്നും കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് നിലപാടെന്നും എജി വ്യക്തമാക്കി. മുഹമ്മദ് കമ്മിറ്റിയില്‍ ആരോഗ്യസെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സര്‍ക്കാര്‍ പ്രതിനിധികളായി ഉണ്ട് എന്നത് മാത്രമാണ് സര്‍ക്കാരിന് കമ്മിറ്റിയുമായുള്ള ബന്ധമെന്നും ഇതിലുപരി ഒരു പങ്കുമില്ലെന്നും എജി ചൂണ്ടിക്കാട്ടി. എന്നാല്‍ , ഡിവിഷന്‍ ബെഞ്ചിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് വ്യക്തമായ വിശദീകരണം ഉണ്ടായില്ല. ഫീസ് നിര്‍ണയം സംബന്ധിച്ച കേസില്‍ സര്‍ക്കാരിനെ കക്ഷിയാക്കേണ്ടിയിരുന്നില്ലെന്ന് ഒരു വേള എജി പറഞ്ഞു. സര്‍ക്കാരിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന കാര്യത്തില്‍ താല്‍പ്പര്യമില്ലെന്നാണോ കരുതേണ്ടതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ , സ്വാശ്രയനിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണ.് ഈ നിയമപ്രശ്നം വിലയിരുത്താന്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ സഹായിക്കണമെന്നും താല്‍പ്പര്യമുള്ള അഭിഭാഷകര്‍ക്ക് വാദം നടത്താമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍തന്നെ സ്വാശ്രയ ഫീസ് കാര്യത്തില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു.

പ്രശ്നത്തിന്റെ പേരില്‍ മുഹമ്മദ് കമ്മിറ്റിയും കോടതിയും വിമര്‍ശത്തിന് വിധേയമാകുമ്പോള്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹ്യനീതി സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയെന്ന നിലയില്‍ മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സര്‍ക്കാര്‍നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. മുഹമ്മദ് കമ്മിറ്റിയുടെ അപ്പീലില്‍ കോടതി വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.

--

മാനേജ്മെന്റ് ചൂഷണത്തിന് കോടതിയിലും സര്‍ക്കാര്‍ ഒത്താശ
Posted on: 22-Jun-2011 12:19 AM
തിരു: സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ ചൂഷണത്തിന് വിദ്യാര്‍ഥികളെ എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ എടുത്തത്. സ്വാശ്രയ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്നും മുഹമ്മദ് കമ്മിറ്റിയുമായി സര്‍ക്കാരിന് ബന്ധമില്ലെന്നുമാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഫീസിന് എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമായി. സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക കമ്മിറ്റി രൂപീകരിക്കാമെന്ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുപ്രകാരമാണ് ജസ്റ്റിസ് പി എ മുഹമ്മദ് അധ്യക്ഷനായി പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും രണ്ട് കമ്മിറ്റി രൂപീകരിച്ചത്. രണ്ടിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പുറമെ അക്കാദമിക് വിദഗ്ധനും എസ്സി- എസ്ടി പ്രതിനിധിയും ഉള്‍പ്പെടെ അംഗമാണ്. ഈ കമ്മിറ്റികള്‍ നിലവില്‍വന്നതിനെ തുടര്‍ന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളും 2006ല്‍ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കി 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് ഫീസില്‍ പ്രവേശനം നല്‍കാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ , പിന്നീട് കമ്മിറ്റിക്കെതിരെ നിയമയുദ്ധം നടത്തിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയില്‍നിന്ന് പിന്മാറിയത്. എങ്കിലും മറ്റ് കോളേജുകള്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നു. അഞ്ച് വര്‍ഷമായി ഈ ധാരണ നിലനില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ ഈ ധാരണയെല്ലാം ലംഘിക്കപ്പെട്ടു. മെഡിക്കല്‍ പിജി സീറ്റുകള്‍ മുഴുവന്‍ മാനേജ്മെന്റുകള്‍ക്ക് കൈയടക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. തുടര്‍ന്ന് എംബിബിഎസ് പ്രവേശനവും ഫീസും നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ച പ്രഹസനമാക്കി. ഇക്കൊല്ലം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ എം മാണിയും പ്രഖ്യാപിച്ചതോടെ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നും ബോധ്യമായി. മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് സര്‍ക്കാര്‍ ക്വോട്ടയില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന് ജൂണ്‍ ഏഴിന് വിജ്ഞാപനമിറക്കിയെങ്കിലും ഇത് സംബന്ധിച്ച് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ നല്‍കിയ കേസില്‍ പോലും എതിര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഈ കേസിലും സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 24നാണ് കോടതി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത പിജി സീറ്റുകളിലേക്ക് ഉള്‍പ്പെടെ 28ന് അലോട്ട്മെന്റ് നടത്തുമെന്ന് കാണിച്ച് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ , ഈ അലോട്ട്മെന്റ് 24ന്റെ ഹൈക്കോടതി നടപടിക്ക് വിധേയമായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് അടയ്ക്കേണ്ടത് എന്നും പറയുന്നു. എന്നാല്‍ , സര്‍ക്കാരാകട്ടെ ഇതുവരെ ഫീസ് നിശ്ചയിച്ചിട്ടുമില്ല.
--
--
പുഷ്പഗിരിയില്‍ എസ്എഫ്ഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്്
Posted on: 22-Jun-2011 12:03 AM
തിരുവല്ല: സ്വാശ്രയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താനുള്ള ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തീരുമാനത്തിലും ഇതിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. പത്തോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആര്‍ മനു, ജില്ലാ സെക്രട്ടറി പ്രകാശ്ബാബു, സംസ്ഥാനകമ്മിറ്റി അംഗം ബി നിസാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജയകൃഷ്ണന്‍ , അദീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മാര്‍ച്ച്ചെയ്തുവന്ന വിദ്യാര്‍ഥികളെ പുഷ്പഗിരിയുടെ കവാടത്തില്‍ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. ഇത് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കവെയാണ് തിരുവല്ല ഡിവൈഎസ്പി വി ജി വിനോദ്കുമാര്‍ , സിഐ സഖറിയാ മാത്യു, എസ്ഐ വിനോദ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രകാശ് ബാബു തലയ്ക്കയടിയേറ്റ്് വീണു. സംസ്ഥാന കമ്മിറ്റി അംഗം ബി നിസാമിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വാനിലും ജീപ്പിലും കയറ്റി തിരുവല്ല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ തിരുവല്ല ഹെഡ് പോസ്റ്റോഫീസ് കേന്ദ്രീകരിച്ചാണ് പുഷ്പഗിരിയിലേക്ക് മാര്‍ച്ച് നടത്തിയത്.
-കടപ്പാട് ദേശാഭിമാനി .
--

അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി

Posted on: 21 Jun 2011

കൊണ്ടോട്ടി: അധ്യാപകനെ മാനേജ്‌മെന്റ് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം തുടങ്ങി. വാഴയൂരിലെ വേദവ്യാസ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് തിങ്കളാഴ്ച സമരത്തിനിറങ്ങിയത്.

കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ പ്രമോദ് നായരെ കഴിഞ്ഞദിവസം മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അധ്യാപകനെ തിരിച്ചെടുക്കണമെന്നും കോളേജ് എ.ഐ.സി.ടി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്.

ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, കായിക പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ടൈംടേബിളില്‍ ഉള്‍പ്പെടുത്തി ഫിസിക്കല്‍ എജുക്കേഷന് സമയം അനുവദിക്കുക, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുക, കാന്റീനിന്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിട്ടുണ്ട്.

എ.ഐ.സി.ടി മാനദണ്ഡപ്രകാരം കോളേജ് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെ
ട്ടതാണ് തന്നെ പുറത്താക്കിയതിന് കാരണമെന്ന് പ്രമോദ് നായര്‍ പറഞ്ഞു.

അധ്യാപകനെ തിരിച്ചെടുക്കുകയും എ.ഐ.സി.ടിയിലെ വിദഗ്ധസംഘം പരിശോധിക്കുകയുംചെയ്തശേഷം കോളേജ് തുറന്നാല്‍ മതിയെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കോളേജ് ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പ്രിന്‍സിപ്പല്‍ ജോണ്‍ തോമസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ പാഠപുസ്തകങ്ങളില്‍ ശുദ്ധീകരണം

Posted on: 22 Jun 2011
ചെന്നൈ: ഉദിച്ചുയരുന്ന സൂര്യബിംബത്തിന്റെ ചിത്രമോ, ക്ലാസിക്കല്‍ തമിഴ്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കലൈഞ്ജര്‍ തുടങ്ങിയ വാക്കുകളോ ചുവപ്പു കറുപ്പു നിറം കലര്‍ന്ന കളങ്ങളോ ഇനി തമിഴ്‌നാട്ടിലെ സ്‌കുള്‍ പാഠപുസ്തകങ്ങളിലൊന്നും കാണില്ല, അഥവാ കണ്ടാല്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും 'വിവരം അറിയു'മെന്ന് തീര്‍ച്ച. അനഭിമതമായ പാഠഭാഗങ്ങള്‍ നീക്കം ചെയ്തു മാത്രമേ മുന്‍ ഡി.എം.കെ. സര്‍ക്കാറിന്റെ കാലത്ത് തയാറാക്കിയ സ്‌കൂള്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാവൂ എന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കര്‍ശന ഉത്തരവ്.

ഏകീകൃത വിദ്യാഭ്യസ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയനവര്‍ഷം പരിഷ്‌കരിച്ച ഒന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് സമ്പൂര്‍ണമായ വെട്ടിത്തിരുത്തലിന് വിധേയമാക്കാന്‍ ഡി.പി.ഐ. നിര്‍ദേശിച്ചിരിക്കുന്നത്. പഠന യോഗ്യമല്ലെന്ന് കണ്ടെത്തിയ പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് പേജും പാരഗ്രാഫും വരിയും സഹിതം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാഠഭാഗമടങ്ങിയ പേജുകളും ചിത്രങ്ങളും പൂര്‍ണമായി സ്റ്റിക്കറൊട്ടിച്ചു മറയ്ക്കുക, ചില ഭാഗങ്ങളോ വരികളോ മാത്രം പെര്‍മനന്റ് മഷി കൊണ്ട് കറുപ്പിച്ചു മായ്ക്കുക തുടങ്ങി തമസ്‌കരണം എങ്ങനെയാവണമെന്ന പ്രയോഗിക നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്ന് ഒന്ന്, ആറ് ക്ലാസുകളിലെ ഏകീകൃത പാഠ്യപദ്ധതി പരിഷ്‌കാരം പിന്‍വലിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് പാഠപുസ്തക ശുദ്ധീകരണ പദ്ധതിയുമായി എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ രംഗത്തിറങ്ങിയത്.

ഒന്നാം ക്ലാസിലെ തമിഴ്, ഇംഗ്ലീഷ് പുസ്തകങ്ങളും ആറാം ക്ലാസിലെ തമിഴ്, സാമൂഹിക ശാസ്ത്രം, സയന്‍സ് ടെക്സ്റ്റുകളുമാണ് കാര്യമായ തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാകുക. തമിഴിനൊപ്പം ഇംഗ്ലീഷ് മീഡിയത്തിലെയും ടെക്സ്റ്റ് പുസ്തകങ്ങള്‍ക്കും തിരുത്തല്‍ ബാധകമാണ്.
പ്രശസ്ത തമിഴ് പണ്ഡിതനും കവിയുമായ അബ്ദുറഹ്മാന്റെ കവിത ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ക്കാണ് ആറാം ാസിലെ തമിഴ്ഭാഷാ പുസ്തകത്തില്‍ തമസ്‌കരണം വിധിച്ചിരിക്കുന്നത്.

പുതുക്കവിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുസ്തകത്തിന്റെ 56-ാം പേജില്‍ ഇടംപിടിച്ചിരുന്ന കവിത പൂര്‍ണമായും സ്റ്റിക്കര്‍ പതിച്ച് മറയ്ക്കണമെന്നാണ് നിര്‍ദേശം. ഡി.എം.കെ. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ അരങ്ങേറിയ രാജ്യാന്തര തമിഴ് ക്ലാസിക്കല്‍ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു എന്നതാണ് അബ്ദുറഹിമാന്‍ അനഭിമതനാകാന്‍ കാരണം. തൈപ്പൊങ്കലിനെ തമിഴ് പുതുവര്‍ഷാരംഭമായി ചിത്രീകരിക്കുന്ന പേജ് 129, ചെന്നൈ സംഗമത്തെക്കുറിച്ച് സൂചനയുള്ള പേജ് 53 എന്നിവയും കറുപ്പു മഷിപുരട്ടി മായ്ക്കണം.

സയന്‍സ് ടെക്സ്റ്റില്‍ പദാര്‍ഥങ്ങളുടെ കാന്തിക സ്വഭാവം വിശദീകരിക്കുന്ന 81-ാം പേജിലെ പാഠഭാഗത്തിനൊപ്പം കൊടുത്ത വര്‍ണ ചിത്രത്തിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. മാഗ്‌നറ്റിന്റെ ചിത്രത്തിന് ഡി.എം.കെയുടെ കൊടിനിറമായ ചുവപ്പും കറുപ്പുമായിപ്പോയതാണ് നിരോധനത്തിനു പിന്നിലെ പ്രേരണയെന്നുവ്യക്തം. സാമൂഹ്യപാഠം ഭാഗം നാലില്‍ ഡി.എം.കെ. സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ വിവിധ ജനക്ഷേമ ഇന്‍ഷുറന്‍സ് പദ്ധതികളെ പരാമര്‍ശിക്കുന്ന 11, 12, 17 പേജുകളിലെ ഉള്ളടക്കമെല്ലാം കറുത്ത മഷി തേച്ച് കണാതാക്കണം.

ജനാനുകൂല പദ്ധതികള്‍ക്കെല്ലാം തുടക്കമിട്ടത് കലൈഞ്ജര്‍ കരുണാനിധിയാണെന്ന പേജ് 24-ലെ വരികളും കരുണാനിധിയുടെ നിരന്തര ശ്രമഫലമായാണ് തമിഴ് ഭാഷയ്ക്ക് 2004-ല്‍ ക്ലാസിക്കല്‍ പദവി ലഭിച്ചതെന്ന പേജ് 24-ലെ വിവരണവും വെട്ടിമാറ്റണം. സൂര്യഗ്രഹണത്തെക്കുറിച്ച് പേജ് 35-ലെ പാഠത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന സൂര്യബിംബ ചിത്രം, ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പു ചിഹ്നമായ ഉദയസൂര്യനോട് സാദ്യശ്യമുള്ളതിനാലാവണം വിദ്യാര്‍ഥികള്‍ കാണേണ്ടെന്നുവെച്ചിട്ടുള്ളത്.

അക്കാദമിക്ക് പരിഗണന മാത്രമാണ് സ്‌കൂള്‍ പാഠപുസ്തക ശുദ്ധീകരണത്തിനു പിന്നിലുള്ളതെന്നും ഇതിനു രാഷ്ട്രീയനിറം കൊടുക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നുമാണ് ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ അധികൃതര്‍ നല്‍കുന്ന മറുപടി. പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പിന്‍ചട്ടയില്‍ അച്ചടിച്ചിരുന്ന തമിഴ് ക്ലാസിക്കല്‍ സമ്മേളനത്തിന്റെ മുദ്ര സ്റ്റിക്കര്‍ പതിച്ചുമറച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദം കെട്ടടങ്ങും മുന്‍പാണ് സ്‌കൂള്‍ ടെക്സ്റ്റ് പുസ്തകഭാഗങ്ങള്‍ വ്യാപകമായി തമസ്‌കരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പടപ്പുറപ്പാട്

Tuesday, June 21, 2011

സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി: ഉത്തരവിറക്കി

Posted on: 22-Jun-2011 12:12 AM
തിരു: ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. എല്ലാ വശവും പരിഗണിച്ചേ വിഷയത്തില്‍ തീരുമാനമുണ്ടാകൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യപിച്ചിരുന്നെങ്കിലും നിലപാട് മാറ്റി ഉത്തരവിറക്കുകയായിരുന്നു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന തരത്തില്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള മന്ത്രിസഭാതീരുമാനം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സിബിഎസ്ഇ വ്യവസ്ഥ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കാനാണ് തീരുമാനം. കര്‍ശന നിബന്ധനകളോടെയാണ് എന്‍ഒസി നല്‍കുകയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും എല്ലാ അപേക്ഷകളും അംഗീകരിക്കാനാണ് നീക്കം. 540 സ്കൂളുകളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞു. മൂവായിരത്തോളം അപേക്ഷകള്‍ സര്‍ക്കാറിനു മുമ്പിലുണ്ടെന്നാണ്് അറിയുന്നത്. സ്വന്തം സ്ഥലവും സൗകര്യവും ഉള്ള സ്കൂളിന് എന്‍ഒസി നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് കീഴടങ്ങി എല്ലാ സ്കൂളും നിയമവിധേയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു. ആകെ 11794 സ്കൂളുകളാണ് സര്‍ക്കാര്‍ -എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 4489 സര്‍ക്കാര്‍ സ്കൂളും 7305 എയ്ഡഡ് സ്കൂളുകളിലുമായി 50 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ , 45 ലക്ഷംവിദ്യര്‍ഥികളെ ഇപ്പോഴുള്ളൂ. ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ഇതുമൂലം കഴിഞ്ഞ വര്‍ഷം മാത്രം 2000 ഓളം അധ്യാപക തസ്തിക നഷ്ടമായി. സിബിഎസ്ഇ സ്കൂളുകള്‍ക്ക് വ്യാപകമായി അംഗീകാരം ലഭിക്കുന്നതോടെ ഒട്ടേറെ സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളുടെ നിലനില്‍പ് അപകടത്തിലാകും. സിബിഎസ്ഇ സ്കൂളുകള്‍ക്ക് കൃത്യമായ അക്കാദമിക്ക് പരിശോധനയോ ഭരണപരമായ മേല്‍നോട്ടമോ ഇല്ല. ഭീമമായ ഫീസ് ഇടാക്കുന്നതിനു പുറമെ മാനേജ്മെന്റിന്റെ താല്‍പര്യപ്രകാരം സ്കൂളുകളില്‍ ജീവനക്കാരെയും അധ്യാപകരെയും നിയമിക്കാം. സംസ്ഥാനത്ത് നിലവില്‍ അംഗീകാരമുള്ള 774 സിബിഎസ്ഇ സ്കൂളും നൂറ് ഐസിഎസ്ഇ സ്കൂളുമാണുള്ളത്. 1984 മുതല്‍ അംഗീകാരം ലഭിച്ചവയാണിത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തും സിബിഎസ്ഇ സ്കൂള്‍ നടത്തിപ്പുകാര്‍ എന്‍ഒസി നേടാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പൊതുവിദ്യാലയങ്ങളെ നിലനിര്‍ത്തണമെന്ന നിലപാടില്‍ എല്‍ഡിഎഫ് ഉറച്ചുനില്‍ക്കുകയായിരുന്നു
--
എസ്എസ്എ ട്രെയ്നര്‍മാരുടെ പരിശീലനം ജില്ലയില്‍ വേണ്ടെന്ന് ഭരണാനുകൂല സംഘടനകള്‍
Posted on: 22-Jun-2011 12:37 AM
കോഴിക്കോട്: എസ്എസ്എ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന "കളരി" പരിശീലന പരിപാടി ജില്ലയില്‍ വേണ്ടെന്ന് ഭരണപക്ഷ അധ്യാപക സംഘടനകള്‍ . കോഴിക്കോട് ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് കോണ്‍ഗ്രസ്്്, ലീഗ് ഉള്‍പ്പെടെയുള്ള ഭരണപക്ഷ അധ്യാപക സംഘടനകള്‍ എസ്എസ്എ ട്രെയിനര്‍മാരെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കളരി പരിശീലനപരിപാടിക്കെതിരെ തിരിഞ്ഞത്. കോഴിക്കോട് ജില്ലക്കു പുറമെ കണ്ണൂരും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. സംസ്ഥാന നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വേണമെങ്കില്‍ പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നും അധ്യാപക നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തെ 14 ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ ചേര്‍ന്നാണ് "കളരി"ക്ക് വേണ്ടി കരിക്കുലം തയ്യാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ ചേര്‍ന്ന് ബൃഹത്തായ കരിക്കുലം തയ്യാറാക്കിയത്. 2010-2011 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയിലാണ് "കളരി"പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ഇത് വിജയമാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ അധ്യയന വര്‍ഷം മറ്റുജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. അധ്യാപകനെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പ്രാപ്തമാക്കുകയാണ് കളരിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. മറ്റൊന്നാകട്ടെ വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ പറ്റുന്ന വിധത്തില്‍ ട്രെയിനറെ അധ്യാപകരീതികള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുക, ട്രെയിനറുടെ അക്കാദമിക നിലവാരം ഉയര്‍ത്തുക എന്നിവയും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മാര്‍ച്ചില്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നതാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. എസ്എസ്എയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ് "കളരി". ഈ മാസം 20 ന് ട്രെയിനര്‍മാരുടെ പരിശീലനം ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ മുഴുവന്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷം മതി പരിശീലനമെന്ന് തീരുമാനിക്കുകയായിരുന്നു. എയ്ഡഡ്/സര്‍ക്കാര്‍ മേഖലകളില്‍നിന്ന് തെരഞ്ഞെടുത്ത 112 സ്കൂളില്‍ മാത്രമാണ് കളരിയുടെ പ്രയോജനം ലഭിക്കുന്നത്. ഒരുസ്കൂളില്‍ നിന്ന് ഒരുട്രെയിനറെയാണ് കളരിയിലേക്ക് അയക്കുന്നത്.ഇതിന് എഇഒ മാര്‍ അനുമതി നല്‍കിയിരുന്നു."കളരി"വേണ്ടെന്ന് വെച്ചതോടെ എസ്എസ്എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനം താളം തെറ്റുമെന്ന് ഉറപ്പായി.
--
ഐടി@ സ്കൂള്‍ പദ്ധതി ഇനി രക്ഷിതാക്കളിലേക്കും
Posted on: 22-Jun-2011 12:38 AM
കോഴിക്കോട്: സ്കൂളുകളിലെ ഐടി ക്ലബുകളിലൂടെ സ്റ്റുഡന്റ്സ് ഐടി കോ-ഓഡിനേറ്റര്‍മാരെക്കൂടി ഉപയോഗിച്ച് രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഐ ടി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കേണ്ട ഐടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി ജില്ലയില്‍ സംഘടിപ്പിച്ച സ്കൂള്‍ ഐടി കോ-ഓഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളും ഐടി ഉപയോഗിച്ച് പഠിക്കാന്‍ കഴിയുന്ന ഐടി അധിഷ്ഠിത വിദ്യാഭ്യാസം ഫലപ്രദമാക്കാനായി ഐടി@ സ്കൂള്‍ മുന്‍ഗണന നല്‍കും. കൂടുതല്‍ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കും. സംസ്ഥാനത്തെ കാഴ്ച ശക്തിയില്ലാത്ത മുഴുവന്‍ അധ്യാപകര്‍ക്കും ജൂലൈ മാസത്തോടെ ഐടി പരിശീലനം പൂര്‍ത്തിയാക്കും. ഐടി ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. കൂടുതല്‍ സ്കൂളുകളെ മാതൃകാ ഐസിടി സ്കൂളുകളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം ശാസ്ത്രമേളകളും സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവങ്ങളുംകൂടി ഓണ്‍ലൈനാക്കുന്നതോടെ പൊതുവിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ മേളകളും ഹൈടെക്കായി മാറും. മലയാളം കമ്പ്യൂട്ടിങിന് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങളാകും ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കുക. ജില്ലാ പ്രൊജക്ട് ഓഫീസിലെ എഡ്യൂസാറ്റ് ട്രെയിനിങ് സെന്ററില്‍ നടന്ന എസ്ഐടിസി ശില്‍പശാലയില്‍ വി എം പ്രിയ അധ്യക്ഷയായി. 70 സ്കൂള്‍ ഐടി കോ ഓഡിനേറ്റര്‍മാര്‍ പങ്കെടുത്തു. വിജയന്‍ കാഞ്ഞിരങ്ങാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ കോ-ഓഡിനേറ്റര്‍ വി കെ ബാബു വിഷയാവതരണം നടത്തി. 23, 24 തിയ്യതികളില്‍ താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലയിലെ എസ്്ഐടി സി സംഗമം എഡ്യൂസാറ്റ് ട്രെയിനിങ് സെന്ററില്‍ നടക്കും.
--
സര്‍വശിക്ഷാ അഭിയാന്‍ അവലോകന ശില്‍പ്പശാല
Posted on: 22-Jun-2011 12:35 AM
കോഴിക്കോട്: സര്‍വശിക്ഷാ അഭിയാന്‍ വാര്‍ഷിക പദ്ധതിയുടെ അവലോകന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ഉദ്ഘാടനം ചെയ്തു. വടകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ രഞ്ജിനി അധ്യക്ഷയായി. ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ , പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ , പഞ്ചായത്ത് സെക്രട്ടറിമാര്‍ , ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ , ജില്ലാ പ്രോജക്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്‍പശാലയില്‍ 2010-11 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ വിശദാംശങ്ങള്‍ അവലോകനം ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാദേവി, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ മുകുന്ദന്‍ , പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു താന്നിക്കാക്കുഴി, ഗൗരി എന്നിവര്‍ സംസാരിച്ചു. സബിതാശേഖര്‍ വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഇ പി മോഹന്‍ദാസ് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ എ ബാബു നന്ദിയും പറഞ്ഞു.
--
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 29ന്
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 29ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്ചെയ്യാന്‍ കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎഎച്ച്എസ്ടിഎ) സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. മലബാര്‍ മേഖലയില്‍ അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക- അനധ്യാപിക തസ്തികകള്‍ സൃഷ്ടിച്ച് ഉടന്‍ ശമ്പളം നല്‍കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, 5 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകരെ സീനിയറാക്കുമെന്ന യുഡിഎഫ് വാഗ്ദാനം പാലിക്കുക, പ്രിന്‍സിപ്പാള്‍മാരെ അധ്യാപന ജോലിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് സ്കൂള്‍ അനുവദിക്കുന്ന സര്‍ക്കാറുകള്‍ ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കാന്‍ ബാധ്യസ്ഥരാണ്. 2010 ആഗസ്ത് മുതല്‍ ശമ്പളമില്ലാതെ രണ്ടായിരത്തോളം അധ്യാപകര്‍ പ്ലസ്ടു മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. ഈവര്‍ഷം പുതുതായി ബാച്ചുകള്‍ അനുവദിക്കുവാന്‍ തിടുക്കംകൂട്ടുന്ന സര്‍ക്കാര്‍ അധ്യാപക-അനധ്യാപക നിയമനക്കാര്യത്തില്‍ വ്യക്തത ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണി അധ്യക്ഷനായി.
--
ഡിഡിഇ സ്ഥലം മാറ്റം: ലീഗിന്റെ രാഷ്ട്രീയ പകപോക്കല്‍
Posted on: 22-Jun-2011 12:39 AM
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസവകുപ്പ് തലവനെ നിയമിക്കാതെ ഡിഡിഇയെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ . കോഴിക്കോട് ഡിഡിഇ കെ വി വിനോദ്ബാബുവിനെയാണ് തിരുവനന്തപുരം ഡിപിഇ വിഭാഗത്തിലേക്ക് മാറ്റിയത്. ചെറുവാടി ഗവ. യുപി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചതില്‍ മുസ്ലിംലീഗിനുള്ള വിരോധമാണ് ഡിഡിഇയെ തിരുവനന്തപുരത്തേക്ക് മാറ്റാനിടയാക്കിയതെന്നറിയുന്നു. മാറ്റം ലഭിച്ചെങ്കിലും നിയമപരമായി അദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കാനുള്ള അവകാശങ്ങളും അനുവദിച്ചിട്ടില്ല. സ്വന്തം ജില്ലയ്ക്ക് പുറത്താണ് നിയമനമെങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സാധാരണ 15 ദിവസത്തെ അവധി നല്‍കാറുണ്ട്. തിങ്കളാഴ്ചയാണ് അദ്ദേഹം തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിച്ചത്. അസൗകര്യങ്ങള്‍ ഡിപിഐ മുഹമ്മദ്ഹനീഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മന്ത്രിയുടെ ഓഫീസില്‍നിന്നും കടുത്ത സമ്മര്‍ദമുണ്ടെന്നും തിങ്കളാഴ്ച തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തസ്തികയില്‍ മാറ്റമുണ്ടാവുമ്പോള്‍ പകരക്കാരന്‍ വരുന്നതുവരെ തല്‍സ്ഥാനത്ത് തുടരാം. ഇതും അനുവദിക്കാതെയാണ് മാറ്റം. എംഎല്‍എയായിരുന്ന ജോര്‍ജ് എം തോമസിന്റെ ശ്രമഫലമായാണ് ചെറുവാടി ഗവ. യുപി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. ഇതിനെതിരെ സ്കൂളിന് അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കൊടിയത്തൂര്‍ പിടിഎം ഹൈസ്കൂള്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ ആരോപണം തെറ്റാണെന്നു കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ഏറനാട് എംഎല്‍എ പി കെ ബഷീറാണ് ഹര്‍ജി നല്‍കിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരീക്ഷാ ഫലം വന്നതോടെ ചെറുവാടി സ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഡിഡിഇ അനുമതി നല്‍കി. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജിനെയും നിയമിച്ചു. പ്രൊട്ടക്റ്റഡ് അധ്യാപകരായിരുന്ന 13 പേരെയും ചെറുവാടി സ്കൂളിലേക്കു മാറ്റി. ഇതോടെയാണ് ഡിഡിഇക്കെതിരെ നീക്കം ലീഗ് തുടങ്ങിയത്. ജില്ലയിലെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ ഡിഡിഇക്ക് കഴിഞ്ഞിരുന്നു. സ്കൂളിന്റെ ഭൗതികനിലവാരത്തോടൊപ്പം പഠനാനൂകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നൂതനമായ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഡിഡിഇയുടെ ഇടപെടല്‍മൂലമാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം നേടാനായത്.
--
പത്താംക്ലാസ് പുസ്തകങ്ങള്‍ എത്തിയില്ല; വിദ്യാര്‍ഥികള്‍ ആശങ്കയില്‍
Posted on: 21-Jun-2011 11:52 PM
കോഴഞ്ചേരി: അധ്യയനവര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ എത്തിയില്ല. പത്താംക്ലാസ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ആശങ്കയില്‍ . വിജയശതമാനവും കുട്ടികളുടെ നിലവാരവും വര്‍ധിപ്പിക്കുന്നതിന് മിക്ക സ്കൂളുകളിലും മെയ് ആദ്യംതന്നെ പത്താം ക്ലാസ്സ് പഠനം ആരംഭിച്ചെങ്കിലും ജൂണ്‍ അവസാനിക്കാറായിട്ടും പുസ്തകകങ്ങള്‍ എത്താതായതോടെയാണ് വിദ്യാര്‍ഥികള്‍ ഭീതിയിലായത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളുടെ പുസ്തകങ്ങള്‍ മാത്രമാണ് ബഹുഭൂരിപക്ഷം സ്കൂളുകളിലും ലഭിച്ചത്. സോഷ്യല്‍ സയന്‍സ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐടി തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങളാണ് എത്താത്തത്. യുഡിഎഫ് സര്‍ക്കാര്‍ സിബിഎസ്സി, അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ശ്രമം നടത്തുന്നതിനിടയില്‍ പുസ്തകങ്ങള്‍ പൊതു വിദ്യാലയത്തില്‍ എത്തിക്കാത്തത് ഈ മേഖലയെ ശിഥിലമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നു. പത്താം ക്ലാസ്സില്‍ ആദ്യഘട്ടത്തില്‍ തന്നെ പുസ്തകങ്ങള്‍ പഠിപ്പിച്ചു തീര്‍ന്നാല്‍ മാത്രമേ പുനര്‍ പഠനത്തിനും പരീക്ഷാനുബന്ധ തയ്യാറെടുപ്പിനും സമയം ലഭിക്കൂ. എന്നാല്‍ അധ്യയനവര്‍ഷം ആരംഭിച്ച് 25ഓളം പ്രവൃത്തിദിവസങ്ങള്‍ പിന്നിട്ടിട്ടും പുസ്തകം എത്തിക്കാത്തത് വരുംവര്‍ഷത്തെ വിജയശതമാനത്തെ ദോഷകരമായി ബാധിക്കും.
--
കുട്ടികള്‍ "കൂവുന്ന" സ്വഭാവക്കാരാണെങ്കില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക; അന്യനാട്ടില്‍ പഠിക്കാന്‍ വിടരുത്
Posted on: 22-Jun-2011 12:39 AM
പാമ്പാടി: അന്യസംസ്ഥാനങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളും അവിടങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളും കരുതിയിരിക്കുക. കുട്ടികളുടെ അന്യനാട്ടിലെ കഷ്ടപ്പാടുകളും ഭക്ഷണവും താമസവും തുടങ്ങിയതിനെക്കുറിച്ച് മാത്രമല്ല ഇനി വ്യാകുലപ്പെടേണ്ടത്. കുട്ടികള്‍ "കൂവുന്ന" പ്രകൃതക്കാരാണോയെന്നു കൂടി മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണം. കൂവുന്ന സ്വഭാവമുള്ള മക്കളാണെങ്കില്‍ ഇനി അന്യനാട്ടില്‍ പഠിക്കാന്‍ വിടേണ്ടെന്നുകൂടി തീരുമാനിക്കേണ്ടിവരും. അല്ലെങ്കില്‍ കൂവിയാലും കുഴപ്പമില്ല അവിടത്തന്നെ പഠിപ്പിക്കണമെങ്കില്‍ "ലക്ഷങ്ങള്‍" കുറച്ചുകൂടി മടിക്കുത്തില്‍ കരുതണമെന്നുമാത്രം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലുള്ള ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ ആരോ ഒരാള്‍ "ആവേശംമൂത്ത് കൂവിയതിന്" 180 വിദ്യാര്‍ഥികളും പിഴയൊടുക്കി. പിഴയിനത്തില്‍ അധികൃതര്‍ക്ക് കിട്ടിയതാകട്ടെ രണ്ടുലക്ഷത്തോളം രൂപ. കോളേജില്‍ നടന്ന മെക്കാനിക്കല്‍ , സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ഒരു പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ വൈദ്യുതിനിലച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈകിയപ്പോള്‍ ഒരാള്‍ ഉച്ചത്തില്‍ കൂവി. ഓഡിറ്റോറിയത്തിന്റെ ഷട്ടര്‍ഇട്ട അധികൃതര്‍ കൂവിയ ആളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഡിറ്റോറിയത്തിലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 1000 രൂപ വീതം മാനേജ്മെന്റ് പിഴയിട്ടു. പിഴയൊടുക്കിയവരില്‍ 80 ശതമാനവും മലയാളി വിദ്യാര്‍ഥികളായിരുന്നു. കോളേജില്‍ ക്ലാസ് തുടങ്ങി ഒരുമിനിറ്റ് വൈകിയാല്‍ പിഴ 100 രൂപയാണ്. കളിയാക്കിയതായി പരാതി ലഭിച്ചാല്‍ 5000 രൂപയാണ് പിഴ. റാഗിങിന് ശ്രമിച്ചാല്‍ 10,000 രൂപയാണ് പിഴ. എന്തിനും പിഴ ഈടാക്കുന്ന കോളേജ് അധികൃതര്‍ ഒരു സെമസ്റ്ററില്‍ (ആറുമാസം) 25 ലക്ഷം രൂപയ്ക്ക് മേലാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത്. സെമിസ്റ്റര്‍ പരീക്ഷ എഴുതിക്കണമെങ്കില്‍ വിവിധ ഫൈനുകള്‍ അടച്ചുതീര്‍ക്കണമെന്നാണ് നിയമം. 3000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 85,000 രൂപ സെമസ്റ്റര്‍ഫീസ് കൂടാതെയാണ് ഫൈനിന്റെ പേരില്‍ വിദ്യാര്‍ഥികളെ പിഴിയുന്നത്.
--


വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
Posted on: 21-Jun-2011 11:40 PM
കല്‍പ്പറ്റ: താല്‍ക്കാലികാധ്യാപക നിയമനം ഹെഡ്മാസ്റ്റര്‍മാര്‍ ഉള്‍പെട്ട സമിതിക്ക് തിരികെ നല്‍കി സ്കൂള്‍ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കെഎസ്ടിഎ ജില്ലാകമ്മിറ്റിആവശ്യപ്പെട്ടു. പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് ഒരു മാസമായിട്ടും ജില്ലയിലെ മിക്ക ഹൈസ്കൂളിലും താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതതമൂലം കഴിഞ്ഞിട്ടില്ല. മുമ്പ് ജില്ലാ പഞ്ചായത്ത് കേന്ദ്രീകൃത രീതിയില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന് ഇന്റര്‍വ്യു നടത്തി നിയമനം നല്‍കിയെങ്കിലുംഅമിത ദൂരക്കൂടുതലും മറ്റും കാരണം ഉദ്യോഗാര്‍ഥികള്‍ നിയമനം സ്വീകരിക്കാന്‍ തയ്യാറായില്ല. ഈ രീതി മുന്നേ പരീക്ഷിച്ച് ഉപേക്ഷിക്കപ്പെട്ടതാണ്. പിന്നീട് നിയമനാധികാരം ഓരോ വിദ്യാലയത്തിനും വികേന്ദ്രീകരിച്ച് നല്‍കി പ്രാദേശിക ഇന്റര്‍വ്യു ബോര്‍ഡിനെയും നിശ്ചയിച്ചു. പഞ്ചായത്തിലുള്ളവര്‍ക്ക് അതേ പഞ്ചായത്തില്‍ നിയമനം ലഭിക്കാനും സ്കൂള്‍ പ്രവര്‍ത്തനം സുഗമമാക്കാനും ഇതിലൂടെ കഴിഞ്ഞു. എന്നാല്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവെക്കുന്ന രീതിയില്‍ ജില്ലാ പഞ്ചായത്ത് പഴയ രീതിയില്‍ കേന്ദ്രീകൃത ഇന്റര്‍വ്യു നടത്തുന്നത് ദുരൂഹമാണ്. മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള ഭരണാനുകൂല നേതാക്കള്‍ ഗ്രൂപ്പും ചേരിയും തിരിഞ്ഞ് ഒരു ഒഴിവിലേക്ക് വിവിധ ഗ്രൂപ്പുപ്രതിനിധികളുടെ ശുപാര്‍ശ പ്രകാരം ഒന്നിലേറെ ശുപാര്‍ശചെയ്യുന്നതും നിയമന തടസമുണ്ടാകകുന്നു. മുള്ളന്‍കൊല്ലി നിവാസിയെ പടിഞ്ഞാറത്തറ പോലുള്ള വിദൂര സ്ഥലങ്ങളില്‍ നിയമിക്കുന്നതും ദൂരക്കൂടുതല്‍ പോലും പരിഗണിക്കാതെയാണ്. സ്കൂള്‍ തുറന്ന് ഒരു മാസം പിന്നിടുമ്പോഴും ഹാജര്‍വിളിക്കാന്‍ പോലും വിദ്യാലയങ്ങളില്‍ ആളില്ലാത്തത് രക്ഷിതാക്കളിലും കടുത്ത എതിര്‍പ്പിന് വഴിവെച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള ഗൂഡശ്രമവും ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു. പാഠപുസ്തകം, ഉച്ചഭക്ഷണം, എസ്സി/എസ്ടി ഗ്രാന്റ്, യൂണിഫോം എന്നിവയുടെ ലിസ്റ്റ്പോലും നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. യോഗത്തില്‍ എ കെ മോസസ് അധ്യക്ഷനായി. വേണുമുള്ളോട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
--


അസൗകര്യങ്ങളുടെ നടുവില്‍ വേങ്ങര ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

വേങ്ങര: അടിസ്ഥാന സൗകര്യമൊരുക്കാതെ കോഴ്‌സുകള്‍ വാങ്ങിക്കൂട്ടിയത് മൂലം വേങ്ങര ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രയാസങ്ങളുടെ നടുവില്‍. ഫണ്ടിന്റെ കമ്മി മൂലം പുതിയ കെട്ടിടത്തിന്റെ പണി ഇഴഞ്ഞ് നീങ്ങിയതോടെ പഠനം പ്രതിസന്ധിയിലാണ്.

ഒന്നുമുതല്‍ വി.എച്ച്.എസ്.സി വരെ നേരത്തെയുണ്ടായിരുന്ന സ്‌കൂളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ കൂടി ലഭ്യമായത്. അശാസ്ത്രീയ കെട്ടിടസംവിധാനം കാരണം നേരത്തെ സ്‌കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. ഉണ്ടായിരുന്ന സ്ഥലത്ത് കെട്ടിടം പണിതതോടെ സ്‌കൂളില്‍ ആവശ്യമായ കളിസ്ഥലമോ മറ്റ് ഭൗതിക സൗകര്യങ്ങളോ ഇല്ല.

ഹയര്‍സെക്കന്‍ഡറി മേഖലയില്‍ മാത്രം വി.എച്ച്.എസ്.സി. ഉള്‍പ്പെടെ 18 ബാച്ചുകള്‍ ഉണ്ട്.

കഴിഞ്ഞ വര്‍ഷം വി.എച്ച്.എസ്.സി ക്ലാസ്സുകള്‍ തൊട്ടടുത്ത് സ്വകാര്യബില്‍ഡിങ്ങില്‍ വാടകയ്ക്കായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ വര്‍ഷം ഈ ക്ലാസുകള്‍ കൂടി സ്‌കൂളിലേക്ക് മാറ്റിയതോടെ പ്രതിസന്ധി രൂക്ഷമായി. യു.പി. വിഭാഗത്തിന്റെ കമ്പ്യൂട്ടര്‍ ലാബിലാണ് വി.എച്ച്.എസ്.സി ക്ലാസ് പ്രവര്‍ത്തിക്കുന്നത്. രണ്ടിനും കൂടി ഒരു കമ്പ്യൂട്ടര്‍ ലാബാണുള്ളത്.

എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന നാല് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഒരു വര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല. എം.പി ഫണ്ടില്‍ ഒരുക്ലാസിന് അഞ്ചുലക്ഷവും ജില്ലാപഞ്ചായത്ത് ഫണ്ടില്‍ അഞ്ചുക്ലാസിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. അരക്കിലോമീറ്റര്‍ അകലെ ചാത്തന്‍കുളം പാടത്ത് സ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള ഒരേക്കര്‍ സ്ഥലവും ഉപയോഗശൂന്യമായി കിടക്കുകയാണ്. അതേ സമയം ഇവിടെ കെട്ടിടം പണിയുന്നതിന് പാടശേഖര കമ്മിറ്റിയുടെ അനുമതി ജില്ലാ കൃഷി ഓഫീസര്‍ക്ക് സമര്‍പ്പിച്ചതായി പി.ടി.എ പറയുന്നു. എസ്.എസ്.എ കെട്ടിടത്തിന്റെ പണി മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് പി.ടി.എ പ്രസിഡന്റ് കെ. അലവിക്കുട്ടി പറഞ്ഞു.

Monday, June 20, 2011

പ്രധാന തസ്തികകളില്‍ ആളില്ല; വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയില്‍

Posted on: 21 Jun 2011
തിരുവനന്തപുരം: ഭരണമാറ്റം വന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രധാന തസ്തികകളില്‍ നിയമനമാകാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഉന്നതോദ്യോഗസ്ഥരടക്കമുള്ളവരെ മാറ്റാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതും നടന്നിട്ടില്ല.

പൊതുവിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ ഒഴിവുള്ളത്. ഡി.പി.ഐ. ഓഫീസില്‍ രണ്ട് അഡീഷണല്‍ ഡി.പി.ഐ. മാരുടെ തസ്തികയില്‍ ആളില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, പരീക്ഷാ വിഭാഗത്തിന്റെ ജോയിന്‍റ് ഡയറക്ടര്‍, വി.എച്ച്.എസ്. ഇ. ഡയറക്ടര്‍, എസ്. എസ്.എ. ഡയറക്ടര്‍, ആര്‍.എം.എസ്.എ. ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറായും സീമാറ്റ് ഡയറക്ടറായും പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്.

സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡില്‍ ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതാക്കളായിരുന്നവര്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപ്പാക്കിയില്ല. അധ്യാപക വിദ്യാര്‍ഥി അനുപാതവും ക്ലാസുകളുടെ ഘടനാമാറ്റവും ഇനിയും തീരുമാനമായിട്ടില്ല. ഈ വര്‍ഷവും വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. എസ്.എസ്.എ. ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരുകയാണ്.

ഇത് തെളിവുകള്‍ നശിപ്പിക്കുന്നതിനുപോലും കാരണമാകുമെന്ന് കരുതുന്നു. ഡി.ഡി, ഡി.ഇ.ഒ. മാരുടെ സ്ഥലംമാറ്റവും നിയമനവും നടന്നെങ്കിലും അഴിമതി ആരോപണങ്ങളുടെ പേരില്‍ മുമ്പ് സ്ഥലംമാറ്റപ്പെട്ടവരും അന്വേഷണം നേരിടുന്നവരുമായ ചില ഉദ്യോഗസ്ഥര്‍ പഴയ ലാവണങ്ങള്‍തന്നെ തിരിച്ചുപിടിച്ചിട്ടുണ്ട്.

അധ്യാപക സംഘടനകളുടെ റഫറണ്ടം നിശ്ചയിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. മലയാളം ഒന്നാം ഭാഷയാക്കിയെങ്കിലും തീരുമാനം പ്രാവര്‍ത്തികമാകാന്‍ ഇനിയും മുന്നോട്ട് പോകണം. കാലിക്കറ്റ് സര്‍വകലാശാലാ വി.സി, പ്രൊ-വി.സി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയിലും രാജിവെച്ചവര്‍ക്ക് പകരം പുതിയ ചുമതലക്കാര്‍ വന്നിട്ടില്ല.
==mathrubhoomi.
ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന് ആവേശോജ്ജ്വല തുടക്കം

Posted on: 21 Jun 2011




മലയിന്‍കീഴ്: വിദ്യാര്‍ഥികളില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുവാന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന് മലയിന്‍കീഴ് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. എന്‍. ശക്തന്‍ എം.എല്‍.എ. അധ്യക്ഷനായി. സുഗതകുമാരി ഗാന്ധിയെക്കുറിച്ചുള്ള സ്വന്തം കവിതചൊല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ ഗാന്ധിമാര്‍ഗ പ്രതിജ്ഞയും സന്ദേശവും നല്‍കി.

ജില്ലാ പഞ്ചായത്തംഗം മലയിന്‍കീഴ് വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന്റെ യൂണിറ്റുകള്‍ തുടങ്ങുന്നതിനും ഇവര്‍ക്ക് പഠനവും പരിശീലനവും നല്‍കുന്നതിനുമുള്ള പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുമെന്ന് അംഗം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം യോഗത്തില്‍ വായിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. റൂഫസ് ഡാനിയേല്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ അന്‍സജിതാ റസ്സല്‍, നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ എം.എസ്. ഫൈസല്‍ഖാന്‍, ബ്ലോക്ക് അംഗം ബിനു തോമസ്, ഡി.ഇ.ഒ. വത്സലാദാസ്, സനല്‍ കുളത്തിങ്കല്‍, ജോസ് വിക്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി സുഗതകുമാരി സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു
--
പുസ്തകത്തൊട്ടിലുമായി പുഴക്കല്‍ എല്‍.പി.സ്‌കൂള്‍
കതിരൂര്‍: 'പുസ്തകങ്ങളും അറിവുകളും മറ്റുള്ളവര്‍ക്കും നല്‍കുക' എന്ന സന്ദേശവുമായി ചമ്പാട് പുഴക്കല്‍ എല്‍.പി. സ്‌കൂളില്‍ 'പുസ്തകത്തൊട്ടില്‍'! അക്ഷരലോകത്തിലൂടെ കുഞ്ഞുമനസ്സുകളില്‍ നിന്ന് സ്വാര്‍ഥ ചിന്ത ഒഴിവാക്കി വിശാലമനസ്സിന് ഉടമകളാക്കുക എന്ന ഉദ്ദേശമാണ് സ്‌കൂള്‍ അധികൃതരും പൊന്ന്യം പൊതുജനവായനശാലയും ചേര്‍ന്ന് നടപ്പാക്കുന്നത്. വായന വാരാചരണ ഭാഗമായാണ് തൊട്ടിലിന് രൂപം നല്‍കിയത്. ഓരോ വിദ്യാര്‍ഥിയും വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ എന്നിവയാണ് പുസ്തകത്തൊട്ടിലില്‍ നിക്ഷേപിക്കുക. ഇതിന്റെ ഭാഗമായി പുഴക്കല്‍ എല്‍.പി.സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പൊന്ന്യം പൊതുജന വായനശാലയില്‍ അംഗത്വം നല്‍കി.

പുസ്തകത്തൊട്ടിലില്‍ ആദ്യപുസ്തകം നിക്ഷേപിച്ച് തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ എറ്റവും നല്ല വായനക്കാരായി തിരഞ്ഞെടുത്ത കെ.പി.അശ്വതി, എ.സാന്ത്വന എന്നിവര്‍ക്കുള്ള പുരസ്‌കാരവും സുരേഷ്ബാബു വിതരണം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.നൂറുദ്ദീന്‍ അധ്യക്ഷനായി.. എന്‍.വി.രാഘവന്‍, പി.വി.ജയരാജന്‍, എം.പി.റസിയ, ഗോവിന്ദന്‍ മേസ്ത്രി, ജി.വി.രാകേശ്, എന്നിവര്‍ സംസാരിച്ചു. എ.പ്രേമരാജന്‍ സ്വാഗതവും പി. ആര്‍.ആദിത്യ നന്ദിയും പറഞ്ഞു. .
--
ഏകാധ്യാപക വിദ്യാലയങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍
കല്പറ്റ: വിദൂര ഗ്രാമങ്ങളിലെ ആദിവാസി കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്ന ഏകാധ്യാപക വിദ്യാലയങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍.

ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യപക നിയമനവും എസ്.എസ്.എ.ഫണ്ട് വിനിയോഗവും സംബന്ധിച്ച ഉത്തരവിറങ്ങാത്തതിനാല്‍ ബദല്‍ വിദ്യാലയങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് അധ്യാപകരം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സര്‍ക്കാറിനെറ ഉത്തരവനുസരിച്ച് ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനാനുമതി കഴിഞ്ഞു. ഇത് കാരണം മൂന്നുമാസമായി അധ്യാപകര്‍ക്കുള്ള ശമ്പളമില്ല. എന്നിട്ടും വിദ്യാലയങ്ങള്‍ ഈ അധ്യയന വര്‍ഷവും തുറന്നു. ഇപ്പോള്‍ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വിറക്, വണ്ടിക്കൂലി, കണ്ടിജന്‍സി ചാര്‍ജ് എന്നിവ കണ്ടെത്താനാകാതെ അധ്യാപകര്‍ വലയുകയാണ്. ദിവസേന 50 രൂപവരെ വണ്ടിക്കൂലി നല്‍കി വിദ്യാലയത്തിലെത്തുന്ന അധ്യാപകരും ഏറെയുണ്ട്.

കഴിഞ്ഞ അധ്യയന വര്‍ഷം ബദല്‍ വിദ്യാലയങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയപ്പോള്‍ ഡിസ്ട്രിക്ട് മാനേജ്‌മെന്റ് കോസ്റ്റില്‍ നിന്നും പണം ഉപയോഗിക്കാന്‍ ഉത്തരവിറക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. ഈവര്‍ഷം എസ്എസ്.എ. ഫണ്ടുപയോഗിക്കാന്‍ ഉത്തരവിറക്കാത്തതിനാല്‍ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് 446 വിദ്യാലയങ്ങളിലായി 12,000 കുട്ടികളാണ് ബദല്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. വയാനാട്ടില്‍ 52 വിദ്യാലയങ്ങളിലായി 1200 കുട്ടികളുണ്ട്. ബദല്‍ വിദ്യാലയങ്ങളെ രക്ഷിക്കാനും അധ്യാപകരുടെ ജോലി സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് അധ്യാപകരുടെ യോഗം ആവശ്യപ്പെട്ടു.

ഇ.വി.ജോര്‍ജ്, ഒ.കെ. പീറ്റര്‍, പി.എസ്. റജീന, കെ.കെ. രാമചന്ദ്രന്‍, വനജ എന്നിവര്‍ സംസാരിച്ചു.
--
വനവത്കരണ ദൗത്യവുമായി വിദ്യാര്‍ഥികള്‍
നടക്കുതാഴ: സ്‌കൂളിലും പരിസരത്തും വനവത്കരണം നടപ്പാക്കാനുള്ള ദൗത്യവുമായി നടക്കുതാഴ എം.യു.പി.സ്‌കൂള്‍ കുട്ടികള്‍ രംഗത്ത്. അന്താരാഷ്ട്ര വനവര്‍ഷാചരണത്തിന്റെ ഭാഗമായാണ് 1000 വൃക്ഷത്തൈകള്‍ നട്ട് അവ സംരക്ഷിക്കുന്ന പദ്ധതി ആരംഭിച്ചത്. അധ്യയനവര്‍ഷാവസാനം വരെയുള്ള തുടര്‍ പ്രവര്‍ത്തനമായാണ് പദ്ധതി നടപ്പാക്കുക. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി ഇതിനായി തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍, വീടുകള്‍, സ്‌കൂള്‍ പരിസരത്തെ റോഡിന്റെ വശങ്ങള്‍ എന്നിവിടങ്ങളിലാണ് തൈകള്‍ നടുക. ഇവയുടെ വളര്‍ച്ചാപുരോഗതി വിലയിരുത്താന്‍ കുട്ടികള്‍ സ്‌ക്വാഡുകളായിത്തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തും.

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. പത്മിനി, പി.കെ.ശൈലജ എന്നിവര്‍ സംസാരിച്ചു.--
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ലീഗ് പ്രതിജ്ഞാബദ്ധം -പി. അബ്ദുല്‍ ഹമീദ്



മലപ്പുറം: കേരളത്തിന്റെ പൊതുസംസ്‌കാരം രൂപപ്പെടുത്തിയ പൊതു വിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിന് മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് പറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ വ്യാപനത്തിന് നടപടികളെടുത്തതും അവ ശാക്തീകരിക്കപ്പെട്ടതും ലീഗ് മന്ത്രിമാരുടെ കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളാസ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാനേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുല്ലവാവൂര്‍ അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ ലീഗ് സെക്രട്ടറി പി. സൈതലവി, കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, സി.കെ. അഹമ്മദ്കുട്ടി, ഇ.പി. മുഹമ്മദ്മുനീര്‍, കണ്ണിയന്‍ അബൂബക്കര്‍, കെ.ടി. ചെറിയമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. അഹമ്മദ് സ്വാഗതവും കെ. ഫസല്‍ഹഖ് നന്ദിയും പറഞ്ഞു
--
'രസതന്ത്രത്തിന്റെ നാള്‍വഴികള്‍' പ്രകാശനം ചെയ്തു
കോട്ടയ്ക്കല്‍: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് തയ്യാറാക്കിയ 'രസതന്ത്രത്തിന്റെ നാള്‍വഴികള്‍' എന്ന ചിത്ര പാനലുകള്‍ പ്രകാശനം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സര്‍വ വിജ്ഞാനകോശം മുന്‍ ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടിയാണ് ചിത്രപാനല്‍ പ്രകാശനം ചെയ്തത്. രസതന്ത്ര വര്‍ഷാചരണ ആഘോഷങ്ങള്‍ കാലിക്കറ്റ് സര്‍വലാശാല രസതന്ത്ര വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ എം. അബുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, പി.എ. ഭാഷ്യം, സന്തോഷ്, കെ.വി. ലത, ടോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ.പി. മനോജ് സ്വാഗതവും സുധ നന്ദിയും പറഞ്ഞു. ജ്യോതി ശാസ്ത്രം, രസതന്ത്ര വര്‍ഷം എന്നീ വിഷയങ്ങളില്‍ ക്ലാസുകളുമുണ്ടായി.

രസതന്ത്ര ചരിത്രം ലളിതമായി പ്രതിപാദിക്കുന്ന 39 പാനലുകളാണ് രസതന്ത്രത്തിന്റെ നാള്‍വഴികള്‍. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഐ.വൈ.സി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ പാനലുകള്‍ പ്രദര്‍ശനത്തിന് ലഭിക്കും. എസ്.എസ്.എയുടെ നേതൃത്വത്തില്‍ മറ്റ് ജില്ലകളിലേക്കും ഈ പാനലുകള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്ന് കണ്‍വീനര്‍ കെ.പി. മനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446352439
--
സ്‌കൂളുകള്‍ ലാഭംനോക്കി പ്രവര്‍ത്തിക്കരുത്-റോഷി അഗസ്റ്റിന്‍ എം.എല്‍.എ



പാറത്തോട്:സ്‌കൂളുകള്‍ സേവനകേന്ദ്രങ്ങളാണെന്നും വിദ്യാഭ്യാസം കച്ചവടചരക്കല്ലെന്നും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്നും റോഷിഅഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. പാറത്തോട് സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ചു വാങ്ങിയ കമ്പ്യൂട്ടറുകളുടെയും വായനവാരാചരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികനേട്ടമില്ലാത്ത സ്‌കൂളുകളെന്ന പ്രയോഗം ഒഴിവാക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസരംഗത്തു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കുപരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊന്നത്തടി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ജയാവിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റിന്‍ കുന്നപ്പിള്ളില്‍, ഹെഡ്മാസ്റ്റര്‍മാരായ ഡി.മാത്യു, എ.എല്‍.പാപ്പച്ചി, തങ്കച്ചന്‍ഇടപ്പാറ, ഷാജികാഞ്ഞമല, അഞ്ജന ടി.ജോസ്, കെ.ജെ.തോമസ് എന്നിവര്‍ പ്രസംഗിച്ചു.
--
വിജയമ്മ ടീച്ചറിലൂടെ പട്ടണക്കാടിനു വീണ്ടും തിളക്കം; ഇക്കുറി ദേശീയ അംഗീകാരം
ചേര്‍ത്തല: തികച്ചും ഗ്രാമാന്തരീക്ഷത്തില്‍, പരിമിതികള്‍ക്കുള്ളില്‍ ഞെരുങ്ങി പ്രവര്‍ത്തിക്കുന്ന കോനാട്ടുശ്ശേരി ഗവ. എല്‍.പി. സ്‌കൂളിനെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പടിപടിയായി ഉയര്‍ത്തിയ വിജയമ്മ ടീച്ചര്‍ക്ക് ദേശീയ അംഗീകാരം. അധ്യാപികയുടെ നന്മകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരം പട്ടണക്കാടുഗ്രാമത്തിനാകെ തിളക്കമായി. 2009 ല്‍ സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള അംഗീകാരവും വിജയമ്മ ടീച്ചറിനെ തേടി എത്തിയിരുന്നു.

കുരുന്നുകള്‍ക്ക് പാഠ്യവിഷയങ്ങള്‍ കരുതലോടെ പകര്‍ന്നുനല്കുന്നതിനൊപ്പം പ്രകൃതിസ്‌നേഹവും പരിസ്ഥിതിബോധവും അവരില്‍ വളര്‍ത്തിയെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചാണ് കോനാട്ടുശ്ശേരിയിലെ പ്രഥമാദ്ധ്യാപിക വേറിട്ട വഴികളിലൂടെ സ്‌കൂളിനെ മുന്നോട്ടു നയിച്ചത്. ഇതിനൊപ്പംതന്നെ സമൂഹത്തിലെ അവശരും അശരണരുമായവരെ സഹായിക്കുന്നതിന് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഏറ്റെടുത്ത പദ്ധതികളും സമൂഹമധ്യത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

1981 ല്‍ പള്ളിപ്പുറം പല്ലുവേലി ഭാഗം ഗവ. സ്‌കൂളിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഉഴുവ ഗവ. യു.പി.എസ്, കടക്കരപ്പള്ളി ഗവ. എല്‍. പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനത്തിനുശേഷം ഏഴുവര്‍ഷം മുമ്പാണ് കോനാട്ടുശ്ശേരി ഗവ. എല്‍. പി. സ്‌കൂളിലെത്തിയത്.

രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളും നാട്ടുകാരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും സഹ അധ്യാപകരും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്കുന്നതെന്ന് വിജയമ്മ ടീച്ചര്‍ പറഞ്ഞു.

കടക്കരപ്പള്ളി തറയില്‍ ടി.ജി. രാംലാലിന്റെ ഭാര്യയാണ്. ജയലാല്‍, ജിനലാല്‍ എന്നിവര്‍ മക്കളും. അവാര്‍ഡുവിവരം അറിഞ്ഞ് നിരവധിപേര്‍ അഭിനന്ദനവുമായെത്തി.
--
പാഠപുസ്തകങ്ങള്‍ എവിടെ
അഞ്ചരക്കണ്ടി: സ്കൂളുകള്‍ തുറന്ന് മൂന്നാഴ്ചയായിട്ടും പാഠപുസ്തകങ്ങള്‍ എത്തിയില്ല. രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ പ്രതിസന്ധി. പുതിയ പാഠ്യപദ്ധതിയനുസരിച്ച് നിരന്തര മൂല്യനിര്‍ണയത്തോടൊപ്പമാണ് അധ്യായങ്ങള്‍ മുന്നോട്ടുപോകേണ്ടത്. ഇതിന് പാഠപുസ്തകങ്ങള്‍ അനിവാര്യമാണെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസിലെ പുസ്തകങ്ങള്‍ മിക്കതും ലഭ്യമല്ല. മൂന്നാംതരത്തിലെ കണക്ക്, ഇംഗ്ലീഷ് പുസ്തകങ്ങളും നാലാംതരത്തിലെ പാഠപുസ്തകങ്ങളും എത്തിയിട്ടില്ല. അറബിക്, ഉറുദു, സംസ്കൃതം പാഠപുസ്തങ്ങളും മിക്ക സ്കൂളുകളിലും ലഭ്യമല്ല. സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ക്കകം പുസ്തകവിതരണം കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം ജലരേഖയായി. മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകവിതരണം നടന്നിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ നിലവില്‍വന്നതോടെ വിതരണത്തിന് ആരും മേല്‍നോട്ടം വഹിക്കാനില്ലാത്ത സ്ഥിതിയാണ്. എഇഒ മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. കൊച്ചി ആസ്ഥാനമായുള്ള കേരള ബുക്ക് പബ്ലിഷേഴ്സ് സൊസൈറ്റി (കെപിബിഎസ്) കൊറിയര്‍ സംവിധാനം വഴിയാണ് നേരത്തെ പുസ്തകങ്ങള്‍ എത്തിച്ചിരുന്നത്. ഈ സംവിധാനം വേണ്ടത്ര കാര്യക്ഷമമല്ലാത്തതും പുസ്തകങ്ങള്‍ വൈകുന്നതിന് കാരണമാകുന്നു. കെബിപിഎസിലെ ഒരു ജീവനക്കാരനാണ് ജില്ലയിലെ മുഴുവന്‍ വിതരണത്തിന്റെയും ചുമതല.
--
പത്ത്, ഒന്‍പത്, എട്ട്... ബാലപീഡനത്തിനെതിരെ ബാലസിനിമ
Posted on: 20-Jun-2011 09:06 AM
കണിയാപുരം: ബാലവേലയ്ക്കും ബാലപീഡനത്തിനുമെതിരായ പ്രതികരണവുമായി ബാലസിനിമ. കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ 25 സ്കൂളുകളിലെ കുട്ടികളാണ് ശില്‍പ്പികള്‍ . ബാലപീഡനം കണ്ടാല്‍ വിളിച്ചറിയിക്കേണ്ട നമ്പറാണ് സിനിമയുടെ പേര് പത്ത്, ഒന്‍പത്, എട്ട്. വീട്ടുവേലയ്ക്കുനില്‍ക്കുന്ന ഒരുതമിഴ് ബാലികപീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതും സ്കൂള്‍ വിദ്യാര്‍ഥികളുടെ സമയോചിതമായ ഇടപെടല്‍ വഴി രക്ഷപ്പെടുന്നതുമാണ് ഇതിവൃത്തം. വേനലവധിക്കാലത്തെ ഏഴുദിവസം നീണ്ട ശില്‍പ്പശാലയില്‍ നിന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രൂപപ്പെട്ടത്. ഇതോടൊപ്പം അഭിനയക്കളരിയും നടന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഷൂട്ടിങ് പൂര്‍ത്തിയായി. കുളത്തൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എ എല്‍ ലീദ, കോലിയക്കോട് ഗവ. യുപി സ്കൂളിലെ ഗൗരിസാരംഗി, പോത്തന്‍കോട് ഗവ. യുപി സ്കൂളിലെ ആരതി ബൈജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധാനം: പാലക്കല്‍ ഗവ. യുപി സ്കൂളിലെ ആര്‍ വി രാഹുല്‍രാജ്. ഫര്‍സാനയും സൂര്യയും സഹസംവിധായകരായി. രമ്യ, ലീദ, ഗൗരിസാരംഗി, കണിയാപുരം ഗവ. യുപി സ്കൂളിലെ ഫര്‍സാന കരിം എന്നിവരാണ് തിരക്കഥ രചിച്ചത്. പ്രകാശ് റാണയാണ് ക്യാമറ എഡിറ്റിങ് നിര്‍വഹിച്ചത്. അധ്യാപകരായ കെ രവികുമാര്‍ , കെ സ്വാമിനാഥന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബാലവേല വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കണിയാപുരം ഗവ. യുപിഎസ് ഓഡിറ്റോറിയത്തില്‍ സിനിമയുടെ ആദ്യപ്രദര്‍ശനം നടന്നു. പോത്തന്‍കോട് ബ്ലോക്ക് പ്രസിഡന്റ് എം മുനീര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.
--


--

പ്രധാന തസ്തികകളില്‍ ആളില്ല; വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയില്‍

Posted on: 21 Jun 2011

തിരുവനന്തപുരം: ഭരണമാറ്റം വന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രധാന തസ്തികകളില്‍ നിയമനമാകാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഉന്നതോദ്യോഗസ്ഥരടക്കമുള്ളവരെ മാറ്റാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതും നടന്നിട്ടില്ല.

പൊതുവിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ ഒഴിവുള്ളത്. ഡി.പി.ഐ. ഓഫീസില്‍ രണ്ട് അഡീഷണല്‍ ഡി.പി.ഐ. മാരുടെ തസ്തികയില്‍ ആളില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, പരീക്ഷാ വിഭാഗത്തിന്റെ ജോയിന്‍റ് ഡയറക്ടര്‍, വി.എച്ച്.എസ്. ഇ. ഡയറക്ടര്‍, എസ്. എസ്.എ. ഡയറക്ടര്‍, ആര്‍.എം.എസ്.എ. ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറായും സീമാറ്റ് ഡയറക്ടറായും പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്.

സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡില്‍ ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതാക്കളായിരുന്നവര്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപ്പാക്കിയില്ല. അധ്യാപക വിദ്യാര്‍ഥി അനുപാതവും ക്ലാസുകളുടെ ഘടനാമാറ്റവും ഇനിയും തീരുമാനമായിട്ടില്ല. ഈ വര്‍ഷവും വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. എസ്.എസ്.എ. ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരുകയാണ്.

ഇത് തെളിവുകള്‍ നശിപ്പിക്കുന്നതിനുപോലും കാരണമാകുമെന്ന് കരുതുന്നു. ഡി.ഡി, ഡി.ഇ.ഒ. മാരുടെ സ്ഥലംമാറ്റവും നിയമനവും നടന്നെങ്കിലും അഴിമതി ആരോപണങ്ങളുടെ പേരില്‍ മുമ്പ് സ്ഥലംമാറ്റപ്പെട്ടവരും അന്വേഷണം നേരിടുന്നവരുമായ ചില ഉദ്യോഗസ്ഥര്‍ പഴയ ലാവണങ്ങള്‍തന്നെ തിരിച്ചുപിടിച്ചിട്ടുണ്ട്.

അധ്യാപക സംഘടനകളുടെ റഫറണ്ടം നിശ്ചയിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. മലയാളം ഒന്നാം ഭാഷയാക്കിയെങ്കിലും തീരുമാനം പ്രാവര്‍ത്തികമാകാന്‍ ഇനിയും മുന്നോട്ട് പോകണം. കാലിക്കറ്റ് സര്‍വകലാശാലാ വി.സി, പ്രൊ-വി.സി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയിലും രാജിവെച്ചവര്‍ക്ക് പകരം പുതിയ ചുമതലക്കാര്‍ വന്നിട്ടില്ല.
==mathrubhoomi.

ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന് ആവേശോജ്ജ്വല തുടക്കം

Posted on: 21 Jun 2011





മലയിന്‍കീഴ്: വിദ്യാര്‍ഥികളില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുവാന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന് മലയിന്‍കീഴ് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. എന്‍. ശക്തന്‍ എം.എല്‍.എ. അധ്യക്ഷനായി. സുഗതകുമാരി ഗാന്ധിയെക്കുറിച്ചുള്ള സ്വന്തം കവിതചൊല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ ഗാന്ധിമാര്‍ഗ പ്രതിജ്ഞയും സന്ദേശവും നല്‍കി.

ജില്ലാ പഞ്ചായത്തംഗം മലയിന്‍കീഴ് വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഗാന്ധിവിദ്യാര്‍ഥി മണ്ഡലത്തിന്റെ യൂണിറ്റുകള്‍ തുടങ്ങുന്നതിനും ഇവര്‍ക്ക് പഠനവും പരിശീലനവും നല്‍കുന്നതിനുമുള്ള പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുമെന്ന് അംഗം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം യോഗത്തില്‍ വായിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. റൂഫസ് ഡാനിയേല്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ അന്‍സജിതാ റസ്സല്‍, നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലര്‍ എം.എസ്. ഫൈസല്‍ഖാന്‍, ബ്ലോക്ക് അംഗം ബിനു തോമസ്, ഡി.ഇ.ഒ. വത്സലാദാസ്, സനല്‍ കുളത്തിങ്കല്‍, ജോസ് വിക്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി സുഗതകുമാരി സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു
--

പുസ്തകത്തൊട്ടിലുമായി പുഴക്കല്‍ എല്‍.പി.സ്‌കൂള്‍

കതിരൂര്‍: 'പുസ്തകങ്ങളും അറിവുകളും മറ്റുള്ളവര്‍ക്കും നല്‍കുക' എന്ന സന്ദേശവുമായി ചമ്പാട് പുഴക്കല്‍ എല്‍.പി. സ്‌കൂളില്‍ 'പുസ്തകത്തൊട്ടില്‍'! അക്ഷരലോകത്തിലൂടെ കുഞ്ഞുമനസ്സുകളില്‍ നിന്ന് സ്വാര്‍ഥ ചിന്ത ഒഴിവാക്കി വിശാലമനസ്സിന് ഉടമകളാക്കുക എന്ന ഉദ്ദേശമാണ് സ്‌കൂള്‍ അധികൃതരും പൊന്ന്യം പൊതുജനവായനശാലയും ചേര്‍ന്ന് നടപ്പാക്കുന്നത്. വായന വാരാചരണ ഭാഗമായാണ് തൊട്ടിലിന് രൂപം നല്‍കിയത്. ഓരോ വിദ്യാര്‍ഥിയും വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ എന്നിവയാണ് പുസ്തകത്തൊട്ടിലില്‍ നിക്ഷേപിക്കുക. ഇതിന്റെ ഭാഗമായി പുഴക്കല്‍ എല്‍.പി.സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പൊന്ന്യം പൊതുജന വായനശാലയില്‍ അംഗത്വം നല്‍കി.

പുസ്തകത്തൊട്ടിലില്‍ ആദ്യപുസ്തകം നിക്ഷേപിച്ച് തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ എറ്റവും നല്ല വായനക്കാരായി തിരഞ്ഞെടുത്ത കെ.പി.അശ്വതി, എ.സാന്ത്വന എന്നിവര്‍ക്കുള്ള പുരസ്‌കാരവും സുരേഷ്ബാബു വിതരണം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.നൂറുദ്ദീന്‍ അധ്യക്ഷനായി.. എന്‍.വി.രാഘവന്‍, പി.വി.ജയരാജന്‍, എം.പി.റസിയ, ഗോവിന്ദന്‍ മേസ്ത്രി, ജി.വി.രാകേശ്, എന്നിവര്‍ സംസാരിച്ചു. എ.പ്രേമരാജന്‍ സ്വാഗതവും പി. ആര്‍.ആദിത്യ നന്ദിയും പറഞ്ഞു. .
--

ഏകാധ്യാപക വിദ്യാലയങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍

കല്പറ്റ: വിദൂര ഗ്രാമങ്ങളിലെ ആദിവാസി കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്ന ഏകാധ്യാപക വിദ്യാലയങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍.

ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യപക നിയമനവും എസ്.എസ്.എ.ഫണ്ട് വിനിയോഗവും സംബന്ധിച്ച ഉത്തരവിറങ്ങാത്തതിനാല്‍ ബദല്‍ വിദ്യാലയങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് അധ്യാപകരം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സര്‍ക്കാറിനെറ ഉത്തരവനുസരിച്ച് ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനാനുമതി കഴിഞ്ഞു. ഇത് കാരണം മൂന്നുമാസമായി അധ്യാപകര്‍ക്കുള്ള ശമ്പളമില്ല. എന്നിട്ടും വിദ്യാലയങ്ങള്‍ ഈ അധ്യയന വര്‍ഷവും തുറന്നു. ഇപ്പോള്‍ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വിറക്, വണ്ടിക്കൂലി, കണ്ടിജന്‍സി ചാര്‍ജ് എന്നിവ കണ്ടെത്താനാകാതെ അധ്യാപകര്‍ വലയുകയാണ്. ദിവസേന 50 രൂപവരെ വണ്ടിക്കൂലി നല്‍കി വിദ്യാലയത്തിലെത്തുന്ന അധ്യാപകരും ഏറെയുണ്ട്.

കഴിഞ്ഞ അധ്യയന വര്‍ഷം ബദല്‍ വിദ്യാലയങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയപ്പോള്‍ ഡിസ്ട്രിക്ട് മാനേജ്‌മെന്റ് കോസ്റ്റില്‍ നിന്നും പണം ഉപയോഗിക്കാന്‍ ഉത്തരവിറക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. ഈവര്‍ഷം എസ്എസ്.എ. ഫണ്ടുപയോഗിക്കാന്‍ ഉത്തരവിറക്കാത്തതിനാല്‍ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് 446 വിദ്യാലയങ്ങളിലായി 12,000 കുട്ടികളാണ് ബദല്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. വയാനാട്ടില്‍ 52 വിദ്യാലയങ്ങളിലായി 1200 കുട്ടികളുണ്ട്. ബദല്‍ വിദ്യാലയങ്ങളെ രക്ഷിക്കാനും അധ്യാപകരുടെ ജോലി സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് അധ്യാപകരുടെ യോഗം ആവശ്യപ്പെട്ടു.

ഇ.വി.ജോര്‍ജ്, ഒ.കെ. പീറ്റര്‍, പി.എസ്. റജീന, കെ.കെ. രാമചന്ദ്രന്‍, വനജ എന്നിവര്‍ സംസാരിച്ചു.
--

വനവത്കരണ ദൗത്യവുമായി വിദ്യാര്‍ഥികള്‍

നടക്കുതാഴ: സ്‌കൂളിലും പരിസരത്തും വനവത്കരണം നടപ്പാക്കാനുള്ള ദൗത്യവുമായി നടക്കുതാഴ എം.യു.പി.സ്‌കൂള്‍ കുട്ടികള്‍ രംഗത്ത്. അന്താരാഷ്ട്ര വനവര്‍ഷാചരണത്തിന്റെ ഭാഗമായാണ് 1000 വൃക്ഷത്തൈകള്‍ നട്ട് അവ സംരക്ഷിക്കുന്ന പദ്ധതി ആരംഭിച്ചത്. അധ്യയനവര്‍ഷാവസാനം വരെയുള്ള തുടര്‍ പ്രവര്‍ത്തനമായാണ് പദ്ധതി നടപ്പാക്കുക. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി ഇതിനായി തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍, വീടുകള്‍, സ്‌കൂള്‍ പരിസരത്തെ റോഡിന്റെ വശങ്ങള്‍ എന്നിവിടങ്ങളിലാണ് തൈകള്‍ നടുക. ഇവയുടെ വളര്‍ച്ചാപുരോഗതി വിലയിരുത്താന്‍ കുട്ടികള്‍ സ്‌ക്വാഡുകളായിത്തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തും.

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. പത്മിനി, പി.കെ.ശൈലജ എന്നിവര്‍ സംസാരിച്ചു.--

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ലീഗ് പ്രതിജ്ഞാബദ്ധം -പി. അബ്ദുല്‍ ഹമീദ്




മലപ്പുറം: കേരളത്തിന്റെ പൊതുസംസ്‌കാരം രൂപപ്പെടുത്തിയ പൊതു വിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിന് മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് പറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ വ്യാപനത്തിന് നടപടികളെടുത്തതും അവ ശാക്തീകരിക്കപ്പെട്ടതും ലീഗ് മന്ത്രിമാരുടെ കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളാസ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാനേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അബ്ദുല്ലവാവൂര്‍ അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ ലീഗ് സെക്രട്ടറി പി. സൈതലവി, കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, സി.കെ. അഹമ്മദ്കുട്ടി, ഇ.പി. മുഹമ്മദ്മുനീര്‍, കണ്ണിയന്‍ അബൂബക്കര്‍, കെ.ടി. ചെറിയമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. അഹമ്മദ് സ്വാഗതവും കെ. ഫസല്‍ഹഖ് നന്ദിയും പറഞ്ഞു
--

'രസതന്ത്രത്തിന്റെ നാള്‍വഴികള്‍' പ്രകാശനം ചെയ്തു

കോട്ടയ്ക്കല്‍: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് തയ്യാറാക്കിയ 'രസതന്ത്രത്തിന്റെ നാള്‍വഴികള്‍' എന്ന ചിത്ര പാനലുകള്‍ പ്രകാശനം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സര്‍വ വിജ്ഞാനകോശം മുന്‍ ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടിയാണ് ചിത്രപാനല്‍ പ്രകാശനം ചെയ്തത്. രസതന്ത്ര വര്‍ഷാചരണ ആഘോഷങ്ങള്‍ കാലിക്കറ്റ് സര്‍വലാശാല രസതന്ത്ര വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ എം. അബുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, പി.എ. ഭാഷ്യം, സന്തോഷ്, കെ.വി. ലത, ടോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ.പി. മനോജ് സ്വാഗതവും സുധ നന്ദിയും പറഞ്ഞു. ജ്യോതി ശാസ്ത്രം, രസതന്ത്ര വര്‍ഷം എന്നീ വിഷയങ്ങളില്‍ ക്ലാസുകളുമുണ്ടായി.

രസതന്ത്ര ചരിത്രം ലളിതമായി പ്രതിപാദിക്കുന്ന 39 പാനലുകളാണ് രസതന്ത്രത്തിന്റെ നാള്‍വഴികള്‍. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഐ.വൈ.സി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ പാനലുകള്‍ പ്രദര്‍ശനത്തിന് ലഭിക്കും. എസ്.എസ്.എയുടെ നേതൃത്വത്തില്‍ മറ്റ് ജില്ലകളിലേക്കും ഈ പാനലുകള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്ന് കണ്‍വീനര്‍ കെ.പി. മനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446352439
--

സ്‌കൂളുകള്‍ ലാഭംനോക്കി പ്രവര്‍ത്തിക്കരുത്-റോഷി അഗസ്റ്റിന്‍ എം.എല്‍.എ




പാറത്തോട്:സ്‌കൂളുകള്‍ സേവനകേന്ദ്രങ്ങളാണെന്നും വിദ്യാഭ്യാസം കച്ചവടചരക്കല്ലെന്നും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്നും റോഷിഅഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. പാറത്തോട് സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ചു വാങ്ങിയ കമ്പ്യൂട്ടറുകളുടെയും വായനവാരാചരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികനേട്ടമില്ലാത്ത സ്‌കൂളുകളെന്ന പ്രയോഗം ഒഴിവാക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസരംഗത്തു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കുപരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊന്നത്തടി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ജയാവിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റിന്‍ കുന്നപ്പിള്ളില്‍, ഹെഡ്മാസ്റ്റര്‍മാരായ ഡി.മാത്യു, എ.എല്‍.പാപ്പച്ചി, തങ്കച്ചന്‍ഇടപ്പാറ, ഷാജികാഞ്ഞമല, അഞ്ജന ടി.ജോസ്, കെ.ജെ.തോമസ് എന്നിവര്‍ പ്രസംഗിച്ചു.
--

വിജയമ്മ ടീച്ചറിലൂടെ പട്ടണക്കാടിനു വീണ്ടും തിളക്കം; ഇക്കുറി ദേശീയ അംഗീകാരം

ചേര്‍ത്തല: തികച്ചും ഗ്രാമാന്തരീക്ഷത്തില്‍, പരിമിതികള്‍ക്കുള്ളില്‍ ഞെരുങ്ങി പ്രവര്‍ത്തിക്കുന്ന കോനാട്ടുശ്ശേരി ഗവ. എല്‍.പി. സ്‌കൂളിനെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പടിപടിയായി ഉയര്‍ത്തിയ വിജയമ്മ ടീച്ചര്‍ക്ക് ദേശീയ അംഗീകാരം. അധ്യാപികയുടെ നന്മകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരം പട്ടണക്കാടുഗ്രാമത്തിനാകെ തിളക്കമായി. 2009 ല്‍ സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള അംഗീകാരവും വിജയമ്മ ടീച്ചറിനെ തേടി എത്തിയിരുന്നു.

കുരുന്നുകള്‍ക്ക് പാഠ്യവിഷയങ്ങള്‍ കരുതലോടെ പകര്‍ന്നുനല്കുന്നതിനൊപ്പം പ്രകൃതിസ്‌നേഹവും പരിസ്ഥിതിബോധവും അവരില്‍ വളര്‍ത്തിയെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചാണ് കോനാട്ടുശ്ശേരിയിലെ പ്രഥമാദ്ധ്യാപിക വേറിട്ട വഴികളിലൂടെ സ്‌കൂളിനെ മുന്നോട്ടു നയിച്ചത്. ഇതിനൊപ്പംതന്നെ സമൂഹത്തിലെ അവശരും അശരണരുമായവരെ സഹായിക്കുന്നതിന് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഏറ്റെടുത്ത പദ്ധതികളും സമൂഹമധ്യത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

1981 ല്‍ പള്ളിപ്പുറം പല്ലുവേലി ഭാഗം ഗവ. സ്‌കൂളിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഉഴുവ ഗവ. യു.പി.എസ്, കടക്കരപ്പള്ളി ഗവ. എല്‍. പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനത്തിനുശേഷം ഏഴുവര്‍ഷം മുമ്പാണ് കോനാട്ടുശ്ശേരി ഗവ. എല്‍. പി. സ്‌കൂളിലെത്തിയത്.

രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളും നാട്ടുകാരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും സഹ അധ്യാപകരും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്കുന്നതെന്ന് വിജയമ്മ ടീച്ചര്‍ പറഞ്ഞു.

കടക്കരപ്പള്ളി തറയില്‍ ടി.ജി. രാംലാലിന്റെ ഭാര്യയാണ്. ജയലാല്‍, ജിനലാല്‍ എന്നിവര്‍ മക്കളും. അവാര്‍ഡുവിവരം അറിഞ്ഞ് നിരവധിപേര്‍ അഭിനന്ദനവുമായെത്തി.
--
പാഠപുസ്തകങ്ങള്‍ എവിടെ
അഞ്ചരക്കണ്ടി: സ്കൂളുകള്‍ തുറന്ന് മൂന്നാഴ്ചയായിട്ടും പാഠപുസ്തകങ്ങള്‍ എത്തിയില്ല. രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ പ്രതിസന്ധി. പുതിയ പാഠ്യപദ്ധതിയനുസരിച്ച് നിരന്തര മൂല്യനിര്‍ണയത്തോടൊപ്പമാണ് അധ്യായങ്ങള്‍ മുന്നോട്ടുപോകേണ്ടത്. ഇതിന് പാഠപുസ്തകങ്ങള്‍ അനിവാര്യമാണെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസിലെ പുസ്തകങ്ങള്‍ മിക്കതും ലഭ്യമല്ല. മൂന്നാംതരത്തിലെ കണക്ക്, ഇംഗ്ലീഷ് പുസ്തകങ്ങളും നാലാംതരത്തിലെ പാഠപുസ്തകങ്ങളും എത്തിയിട്ടില്ല. അറബിക്, ഉറുദു, സംസ്കൃതം പാഠപുസ്തങ്ങളും മിക്ക സ്കൂളുകളിലും ലഭ്യമല്ല. സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ക്കകം പുസ്തകവിതരണം കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം ജലരേഖയായി. മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകവിതരണം നടന്നിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ നിലവില്‍വന്നതോടെ വിതരണത്തിന് ആരും മേല്‍നോട്ടം വഹിക്കാനില്ലാത്ത സ്ഥിതിയാണ്. എഇഒ മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. കൊച്ചി ആസ്ഥാനമായുള്ള കേരള ബുക്ക് പബ്ലിഷേഴ്സ് സൊസൈറ്റി (കെപിബിഎസ്) കൊറിയര്‍ സംവിധാനം വഴിയാണ് നേരത്തെ പുസ്തകങ്ങള്‍ എത്തിച്ചിരുന്നത്. ഈ സംവിധാനം വേണ്ടത്ര കാര്യക്ഷമമല്ലാത്തതും പുസ്തകങ്ങള്‍ വൈകുന്നതിന് കാരണമാകുന്നു. കെബിപിഎസിലെ ഒരു ജീവനക്കാരനാണ് ജില്ലയിലെ മുഴുവന്‍ വിതരണത്തിന്റെയും ചുമതല.
--
പത്ത്, ഒന്‍പത്, എട്ട്... ബാലപീഡനത്തിനെതിരെ ബാലസിനിമ
Posted on: 20-Jun-2011 09:06 AM
കണിയാപുരം: ബാലവേലയ്ക്കും ബാലപീഡനത്തിനുമെതിരായ പ്രതികരണവുമായി ബാലസിനിമ. കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ 25 സ്കൂളുകളിലെ കുട്ടികളാണ് ശില്‍പ്പികള്‍ . ബാലപീഡനം കണ്ടാല്‍ വിളിച്ചറിയിക്കേണ്ട നമ്പറാണ് സിനിമയുടെ പേര് പത്ത്, ഒന്‍പത്, എട്ട്. വീട്ടുവേലയ്ക്കുനില്‍ക്കുന്ന ഒരുതമിഴ് ബാലികപീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതും സ്കൂള്‍ വിദ്യാര്‍ഥികളുടെ സമയോചിതമായ ഇടപെടല്‍ വഴി രക്ഷപ്പെടുന്നതുമാണ് ഇതിവൃത്തം. വേനലവധിക്കാലത്തെ ഏഴുദിവസം നീണ്ട ശില്‍പ്പശാലയില്‍ നിന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രൂപപ്പെട്ടത്. ഇതോടൊപ്പം അഭിനയക്കളരിയും നടന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഷൂട്ടിങ് പൂര്‍ത്തിയായി. കുളത്തൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എ എല്‍ ലീദ, കോലിയക്കോട് ഗവ. യുപി സ്കൂളിലെ ഗൗരിസാരംഗി, പോത്തന്‍കോട് ഗവ. യുപി സ്കൂളിലെ ആരതി ബൈജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധാനം: പാലക്കല്‍ ഗവ. യുപി സ്കൂളിലെ ആര്‍ വി രാഹുല്‍രാജ്. ഫര്‍സാനയും സൂര്യയും സഹസംവിധായകരായി. രമ്യ, ലീദ, ഗൗരിസാരംഗി, കണിയാപുരം ഗവ. യുപി സ്കൂളിലെ ഫര്‍സാന കരിം എന്നിവരാണ് തിരക്കഥ രചിച്ചത്. പ്രകാശ് റാണയാണ് ക്യാമറ എഡിറ്റിങ് നിര്‍വഹിച്ചത്. അധ്യാപകരായ കെ രവികുമാര്‍ , കെ സ്വാമിനാഥന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബാലവേല വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കണിയാപുരം ഗവ. യുപിഎസ് ഓഡിറ്റോറിയത്തില്‍ സിനിമയുടെ ആദ്യപ്രദര്‍ശനം നടന്നു. പോത്തന്‍കോട് ബ്ലോക്ക് പ്രസിഡന്റ് എം മുനീര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.
--
--

വായനയുടെ വാതില്‍തുറന്ന് പരിയാപുരം സ്കൂള്‍

Posted on: 19-Jun-2011 11:08 PM
പെരിന്തല്‍മണ്ണ: വായനയുടെ വാതില്‍തുറന്ന് കടകളിലും വീടുകളിലും പുസ്തകങ്ങളുമായി വിദ്യാര്‍ഥികളെത്തി. വായന മരിക്കുന്നു എന്ന മുറവിളി ഉയരുമ്പോഴാണ് പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ കടകളിലും വീടുകളിലും വായനവാരത്തിന്റെ ഭാഗമായി വായനയുടെ സന്ദേശമെത്തിക്കാന്‍ പുറപ്പെട്ടത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകള്‍ , നാടന്‍പാട്ടുകള്‍ , കഥ, കവിത, ലേഖനം, ഗൃഹവൈദ്യം എന്നിവയുള്‍പ്പെടെ വ്യത്യസ്തങ്ങളായ പുസ്തകങ്ങളുമായാണ് വീടുകയറിയിറങ്ങിയത്. 10 മുതല്‍ 400 രൂപവരെ വിലയുള്ള പുസ്തകങ്ങള്‍ കീശയുടെ വലിപ്പമനുസരിച്ച് വാങ്ങാം. എല്ലാ പുസ്തകങ്ങള്‍ക്കും 20 ശതമാനം വിലക്കിഴിവുണ്ട്. പെരിന്തല്‍മണ്ണയിലെ ശക്തി ബുക്സില്‍നിന്ന് ശേഖരിച്ചവയാണ് ഇവ. പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ കൂട്ടത്തിലുണ്ട്. പുസ്തകങ്ങള്‍ വീടുകളിലേക്ക് എന്ന സന്ദേശവുമായെത്തിയ കൊച്ചുകുട്ടികള്‍ക്ക് വീടുകളില്‍ ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. കുട്ടികളുടെ ഈ സംരംഭത്തെ അഭിനന്ദിക്കാനും വീട്ടുകാരും നാട്ടുകാരും മറന്നില്ല. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരഞ്ഞാണി ഓലിക്കല്‍ ആദ്യ പുസ്തകം സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. ചെറു സംഘങ്ങളായാണ് കുട്ടികള്‍ പുസ്തകവില്‍പ്പനക്ക് വീടുകളിലെത്തിയത്. വായനയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കാന്‍ കഴിഞ്ഞ ആഹ്ലാദത്തിലാണ് കുട്ടികളും അധ്യാപകരും
--
വിജ്ഞാനം തേടി പുസ്തക വണ്ടി
Posted on: 19-Jun-2011 11:48 PM
മടിക്കൈ: അറിവിന്റെ നെന്മണി നിറക്കാന്‍ വായനാ വര്‍ഷം എന്ന സന്ദേശമുയര്‍ത്തി വിജ്ഞാനത്തിന്റെ വെളിച്ചം തേടിയൊരു യാത്ര. കാഞ്ഞിരപ്പൊയില്‍ കാര്യക്ഷമതയിലേക്കൊരു കാല്‍വെയ്പ്പ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പൊയില്‍ ഗവ. യുപി സ്കൂളിലെ മുപ്പതോളം കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പം കണ്ണൂര്‍ - കാസര്‍കോട് ജില്ലകളിലെ പത്തോളം ലൈബ്രറികളിലേക്ക് വിജ്ഞാന ദാഹവുമായി കടന്നു ചെല്ലുന്നത്. ഗ്രന്ഥശാലകള്‍ നാടിനെ എങ്ങനെ സ്വാധീനിക്കുന്നു, വായന മനുഷ്യനെ ഏതുവിധത്തില്‍ മാറ്റിതീര്‍ക്കുന്നു എന്നിങ്ങനെയുള്ള നിരീക്ഷണങ്ങളുമായിട്ടാണ് കുട്ടികള്‍ ഗ്രന്ഥാലയത്തിലെത്തുന്നത്. ഗ്രന്ഥാലയത്തിലെത്തിയാല്‍ അതിന്റെ ചരിത്രം, കൂടുതല്‍ വായിക്കുന്നവരുമായുള്ള സംവാദം, പുസ്തക ശേഖരം, സാംസ്കാരിക സദസ്, ഗ്രന്ഥാലയ സാരഥികളുമായുള്ള മുഖാമുഖം എന്നിവയാണ് ഓരോ യാത്രയിലുമുള്ളത്. ഇവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പാഠങ്ങള്‍ കാഞ്ഞിരപ്പൊയില്‍ സ്കൂള്‍ പരിസരത്ത് പ്രാവര്‍ത്തികമാക്കുമെന്ന് ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍ പറഞ്ഞു. പുസ്തക വണ്ടി 25 ന് കൊടക്കാട് പൊള്ളപ്പൊയില്‍ ബാല കൈരളി ഗ്രന്ഥാലയത്തിലെത്തും.
വായന വാരാചരണത്തിന് തുടക്കമായി
Posted on: 19-Jun-2011 11:39 PM
മടിക്കൈ: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി എന്‍ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചുള്ള വായന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പൊയില്‍ ഗവ. യുപി സ്കൂളില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷയായി. കലക്ടര്‍ കെ എന്‍ സതീഷ് വായനാ സന്ദേശം നല്‍കി. പ്രൊഫ. കെ പി ജയരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ ഒരുക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം കലക്ടര്‍ നിര്‍വഹിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് റിട്ട. ഡിഇഒ ഉഷയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. കാഞ്ഞിരപ്പൊയില്‍ കാര്യക്ഷമതയിലേക്കൊരു കാല്‍വെയ്പ്പ് പദ്ധതിയുടെ ഭാഗമായുള്ള പുസ്തക പത്തായം, പുസ്തക വണ്ടി എന്നിവയും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ യമുന, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, മടത്തിനാട്ട് രാജന്‍ , കെ സത്യ, കെ കുഞ്ഞിക്കണ്ണന്‍ , ബി കമലം, എം രാജന്‍ , കെ വിജയന്‍ , സരിത, കെ വി രാഘവന്‍ , അശോകന്‍ മടയമ്പത്ത്, കെ സുരാജ് എന്നിവര്‍ സംസാരിച്ചു. കെ അബ്ദുറഹ്മാന്‍ സ്വാഗതവും എ സി നന്ദകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഇനി പൂമ്പാറ്റകള്‍ക്ക് ഇടം നല്‍കാം പാവ നാടകം അരങ്ങേറി. ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് വായനദിനം ആചരിച്ചു. പ്രൊഫ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ ശ്രീനാഥ് അധ്യക്ഷനായി. ക്വിസ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ കൃഷ്ണപ്രിയ, ശ്രീരാഗ് എന്നിവരും ഉപന്യാസ മത്സരത്തില്‍ ഭാഗ്യലക്ഷ്മിയും ജേതാക്കളായി. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഉദ്ഘാടനം പ്രസ്ക്ലബ് പ്രസിഡന്റ് സിബി ജോണ്‍ തൂവല്‍ ഉദ്ഘാടനം ചെയ്തു. വി ടി കുഞ്ഞിരാമന്‍ അധ്യക്ഷനായി. എം സി ശേഖരന്‍ നമ്പ്യാര്‍ , ഡോ. ഇ ഉണ്ണികൃഷ്ണന്‍ , മധു പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. അശോകന്‍ കുണിയേരി സ്വാഗതവും ബി ഇന്ദിര നന്ദിയും പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമാണ്ണയി സാഹിത്യ ക്വിസ്, വായന മത്സരം, ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍ , കൈയെഴുത്ത് മാസിക നിര്‍മാണം എന്നിവയുണ്ടാകും.

--
അറിവിന്റെ വാതായനം തുറന്ന് വേറിട്ട യാത്ര
Posted on: 19-Jun-2011 11:44 PM
ബിരിക്കുളം: അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ നല്ല വായനക്കാരനെയും ഗ്രന്ഥശേഖരവും തേടിയുള്ള വിദ്യാര്‍ഥികളുടെ യാത്ര വായനവാരത്തെ വേറിട്ടതാക്കി. ബിരിക്കുളം എയുപി സ്കൂളിലെ കുട്ടികളാണ് വായന വാരത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. മികച്ച വായനക്കാരനും ലൈബ്രേറിയനുമായ ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ എം കെ ഗോപകുമാറിന്റെ വീട്ടിലാണ് സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ മുപ്പതോളം കുട്ടികളും അധ്യാപകരുമെത്തിയത്. നെല്ലിയടുക്കത്തെ വീട്ടിലെത്തിയ കുട്ടികള്‍ അധ്യാപകന്റെ നാലായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി കണ്ട് അത്ഭുതം കൂറി. കാറല്‍ മാര്‍ക്സിന്റെ മൂലധനം, വൈലോപ്പിള്ളി, ഇടശേരി, സുഗതകുമാരി, ഒ എന്‍ വി, വള്ളത്തോള്‍ തുടങ്ങി പ്രഗത്ഭരായ എഴുത്തുകാരുടെ സമ്പൂര്‍ണ കൃതികള്‍ , തകഴി, ഉറൂബ് എന്നിവരുടെ നോവലുകള്‍ , ബൈബിള്‍ , ഖുറാന്‍ , ഭഗവത്ഗീത, രാമായണം, മഹാഭാരതം എന്നിവയും ഇ എം എസ്, ഇ കെ നായനാര്‍ , എ കെ ജി ജീവചരിത്രവും ആത്മകഥയും വിവിധ നാടകങ്ങളും ഗോപകുമാറിന്റെ ശേഖരത്തില്‍ കണ്ട കുട്ടികള്‍ ഓരോന്നിനെയും കുറിച്ച് ചോദിച്ചറിഞ്ഞു. തന്റെ ജീവിതത്തില്‍ വായനയിലൂടെയുണ്ടായ ഓരോ മാറ്റവും കുട്ടികള്‍ക്ക് മുന്നില്‍ വിവരിച്ച ഗോപകുമാര്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് മറ്റൊന്നും വായിക്കാന്‍ അനുവദിക്കാത്ത ചെറുപ്പകാലത്ത് കാട്ടിലൊളിച്ചിരുന്ന് പുസ്തകം വായിച്ച അനുഭവം വിവരിച്ചപ്പോള്‍ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. കവിത, ഗാനങ്ങള്‍ എന്നിവയുടെ രചനയില്‍ തല്‍പരനായ ഗോപകുമാര്‍ മികച്ച നാടക നടനും സംവിധായകനുമാണ്. ഐസ്ക്രീം, മിഠായി എന്നിവ വാങ്ങാന്‍ കിട്ടുന്ന തുകയ്ക്ക് ഇനിമുതല്‍ പുസ്തകങ്ങള്‍ വാങ്ങി മാഷിന്റേതുപോലുള്ള ലൈബ്രറി ആരംഭിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കുട്ടികള്‍ പിരിഞ്ഞത്. വായനത്തൊട്ടിലില്‍ - വായനക്കാരനൊപ്പം പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ എ ആര്‍ വിജയകുമാര്‍ അധ്യക്ഷനായി. എം വി ബിന്ദു, അധ്യാപികമാരായ വി അനിതകുമാരി, വി കെ റീന, പി അനിത എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി കണ്‍വീനര്‍ ടി കെ ഹര്‍ഷ സ്വാഗതം പറഞ്ഞു.

ഗ്രന്ഥലോകത്തെ അറിയാന്‍ കുരുന്നുകളെത്തി
Posted on: 19-Jun-2011 11:59 PM
പഴയങ്ങാടി: പുസ്തകങ്ങളിലൂടെ നാടിന്റെ വെളിച്ചമായി നിറയുന്ന ഗ്രന്ഥാലയത്തിന്റെ കര്‍മപഥങ്ങള്‍ തേടി കുരുന്നുകള്‍ . കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് വായന ദിനത്തില്‍ നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ താലൂക്കിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള പുരസ്കാരം ഈ വായനശാലക്കായിരുന്നു. പതിമൂവായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തിന്റെ വിദ്യാര്‍ഥികള്‍തന്നെ ചുമതല വഹിക്കുന്ന കുട്ടികളുടെ ലൈബ്രറിയുമുണ്ട്. ലൈബ്രേറിയന്‍ കെ ഷണ്‍മുഖന്‍ , പത്മനാഭന്‍ , സി രാമചന്ദ്രന്‍ , കെ നാരായണന്‍ , കെ ഭാസ്കരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ലൈബ്രറി പ്രവര്‍ത്തനം വിശദീകരിച്ചു. അധ്യാപകരായ എ നാരായണന്‍ , പി പ്രസന്ന എന്നിവര്‍ നേതൃത്വം നല്‍കി.
--
വായന ദിനത്തില്‍ സ്കൂളിന് പുസ്തകത്തറ
Posted on: 19-Jun-2011 11:56 PM
പയ്യന്നൂര്‍ : പടിയിറങ്ങിയപ്പോയ വിദ്യാലയത്തില്‍ പുസ്തകത്തറ നിര്‍മിച്ച് പൂര്‍വവിദ്യാര്‍ഥികള്‍ . കഴിഞ്ഞ വര്‍ഷത്തെ രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് കോഷന്‍ ഡിപ്പോസിറ്റ് തുക ഉപയോഗിച്ച് സ്കൂളിന് പുസ്തകത്തറ നിര്‍മിച്ചുനല്‍കിയത്. സ്കൂളിലെ നെല്ലിമരത്തിന് ചുറ്റുമാണ് പുസ്തകത്തിന്റെ മാതൃകയില്‍ കോണ്‍ക്രീറ്റ് പുസ്തകത്തറ നിര്‍മിച്ചത്. എ കെ രമേശന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തന്നെയാണിതിന്റെ പണി പൂര്‍ത്തീകരിച്ചത്. മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം പ്രകൃതിയുടെ തണലില്‍ ഇരുന്ന് വായിക്കാനുള്ള സൗകര്യം തറയിലുണ്ട്. മലയാളം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ പുസ്തകത്തറയും സ്കൂളിലെ വായനവാരവും ആദ്യകാല ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ പലേരി രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ എം സുരേഷ് അധ്യക്ഷനായി. പി ജയരാജന്‍ , പി വി വിജയന്‍ , എ വി വിനോദ്കുമാര്‍ , കെ സി രവീന്ദ്രന്‍ , പി വി മോഹനന്‍ , പി കെ ഭാര്‍ഗവന്‍ , വി പി സതി, പി നീതു, ഷിജിന, കെ ബിജിലി എന്നിവര്‍ സംസാരിച്ചു. കെ ഹരിത സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു.

"വാഴക്കുല"ക്ക് കുരുന്നു ഭാവനയില്‍ ദൃശ്യാവിഷ്കാരം
Posted on: 19-Jun-2011 11:59 PM
പയ്യന്നൂര്‍ : ചങ്ങമ്പുഴയുടെ "വാഴക്കുല"ക്ക് ദൃശാവിഷ്കാരം തീര്‍ത്ത് വിദ്യാര്‍ഥികള്‍ . ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനത്തിന്റെ ഭാഗമായി രാമന്തളി ചിദംബരനാഥ് യുപി സ്കൂള്‍ വിദ്യാര്‍ഥികളാണ് ചങ്ങമ്പുഴയുടെ പ്രശസ്തകൃതിയായ "വാഴക്കുല"ക്ക് ദൃശ്യാവിഷ്കാരം തീര്‍ത്തത്. ജന്മിനാടുവാഴിത്ത കാലഘട്ടത്തെ അനുസ്മരിക്കും വിധമാണ് സ്കൂളിലെ വാഴത്തോട്ടത്തില്‍ കുട്ടികളുടെ പ്രകടനം അരങ്ങേറിയത്. ജന്മി കാര്യസ്ഥനെയും ശിങ്കിടിയെയും കൂട്ടി മാടപ്പുലയന്റെ വീട്ടിലെത്തി കുല വെട്ടാനൊരുങ്ങുമ്പോള്‍ അതുതടയാന്‍ ശ്രമിക്കുന്ന പുലയപ്പെണ്ണിന്റെയും കുട്ടികളുടെയും ശ്രമങ്ങള്‍ കവിതയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചു. ഉള്ളില്‍ത്തട്ടുന്ന പഠനാനുഭവമായി അവതരണം മാറി. ഫയാസ്, ശ്രീരാഗ്, ശ്രുരാജ്, അഖില്‍ കൃഷ്ണന്‍ , മേഘന, സജന, അനുരാഗ് എന്നിവരാണ് അഭിനയിച്ചത്
--
കഥാവണ്ടി പ്ലാറ്റ്ഫോം നമ്പര്‍ ഒന്നില്‍ സംഘടിച്ചിരിക്കുന്നു
Posted on: 20-Jun-2011 01:20 AM
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയവര്‍ ഒരുനിമിഷം അമ്പരന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ നടുക്ക് ചെറിയ ഒരു സദസ്സ്. കാതോര്‍ത്തപ്പോള്‍ കടമ്മനിട്ടയുടെ കുറത്തിയുടെ വരികള്‍ ഉച്ചത്തില്‍ ചൊല്ലുകയാണ്. റെയില്‍വേ പ്ലാറ്റ്ഫോമില്‍ കവിസമ്മേളനം നടക്കുകയാണോ എന്നന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്. ഹാര്‍ട്ട്ലൈറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വായനദിനം ആഘോഷിക്കുകയാണെന്ന്. പ്രമുഖ നോവലിസ്റ്റുകളുടെയും കവികളുടെയും കഥാകൃത്തുക്കളുടെയും രചനകള്‍ സദസ്സില്‍ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ കേള്‍വിക്കാരായി കുറെപേരുണ്ടായി. തിരക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരും സിഗ്നല്‍ കാത്തുകിടക്കുന്ന വണ്ടികളിലെ യാത്രക്കാരും ക്ഷമയോടെ കാവ്യശകലങ്ങളും കഥാഭാഗങ്ങളും കേട്ടുനിന്നു. ഗ്രന്ഥശാലസംഘത്തിന്റെ ഉപജ്ഞാതാവായിരുന്ന പി എന്‍ പണിക്കരേയും ചടങ്ങില്‍ അനുസ്മരിച്ചു. തിരക്കിനിടയിലും വായനയ്ക്കായി സമയം നീക്കിവയ്ക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ റെയില്‍വേ പ്ലാറ്റ്ഫോമിനേക്കാള്‍ മികച്ച ഇടം വേറെയില്ലെന്ന് പരിപാടിയുടെ സംഘാടകരിലൊരാളും പ്രമുഖ സാഹിത്യകാരനുമായ കെ എല്‍ മോഹനവര്‍മ പറഞ്ഞു. തിരക്കിനിടയിലും വായനയെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികംപേരുമെന്ന് കൊച്ചു സദസ്സിലെ ആസ്വാദകരുടെ പങ്കാളിത്തം വ്യക്തമാക്കി. ആര്‍ രാജീവ്, യു കെ നായര്‍ , പ്രസാദ് നൂറനാട്, വി സുദക്ഷിണ, പ്രീതാ രാജീവ് കെ എം കാര്‍ത്തിക്ക്, സുനില്‍ വര്‍ഗീസ്, എം മനു എന്നിവര്‍ പങ്കെടുത്തു. എറണാകുളം പബ്ലിക് ലൈബ്രറിയില്‍ പി എന്‍ പണിക്കര്‍ വായനമത്സരം നടന്നു. യുപി, ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകവിചാരം സംഘടിപ്പിച്ചു. ടി ഡി രാമകൃഷ്ണന്റെ "ഫ്രാന്‍സിസ് ഇട്ടിക്കോര" എന്ന നോവലിനെക്കുറിച്ച് ഡോ. കെ ജി പൗലോസ് സംസാരിച്ചു.


വിദ്യാര്‍ഥികള്‍ ബസ്സ്റ്റാന്‍ഡ് വായനവീടാക്കി
Posted on: 20-Jun-2011 12:15 AM
പത്തനംതിട്ട: പൊതുസമൂഹത്തിന് മുമ്പില്‍ പുതിയ സന്ദേശവുമായി പ്രമാടം നേതാജി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ വായനയെ രക്ഷിക്കാനിറങ്ങിയത് ശ്രദ്ധേയമായി. സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സാഹിത്യകൃതികളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും ഒരുക്കി "ജനഹിത വായന വീടുകള്‍" സൃഷ്ടിച്ചാണ് ഇവര്‍ വായനദിനം അവിസ്മരണീയമാക്കിയത്. ബസ്സ്റ്റാന്‍ഡ് പരിസരം വായനവീടായി മാറിയപ്പോള്‍ യാത്രക്കാരും ആവേശത്തോടെ പങ്കെടുത്തു. റെയില്‍വെ സ്റ്റേഷനുകള്‍ , ബസ്സ്റ്റാന്‍ഡുകള്‍ , വിമാനത്താവളങ്ങള്‍ , പാര്‍ക്കുകള്‍ തുടങ്ങി ജനം കൂടുന്ന മറ്റ് പൊതു ഇടങ്ങളിലൊക്കെ വായന വീടുകള്‍ നിര്‍മിച്ചുകൂടെ എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. ബുക്മാര്‍ക്ക് മുന്‍സെക്രട്ടറി എ ഗോകുലേന്ദ്രന്‍ ക്യാന്‍വാസില്‍ കൈയ്യൊപ്പിട്ട് ഉദ്ഘാടനം ചെയ്തു. നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ വായനവീട് സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചു. പുതിയ വായനാസംസ്കാരത്തിന് തങ്ങളുടെ ആശയം തുടക്കമിടുമെന്നും പൊതുസമൂഹം അതേറ്റെടുത്ത് ചര്‍ച്ച ചെയ്യുമെന്നും വിദ്യാര്‍ഥികള്‍ പ്രതീക്ഷ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം വായനദിനത്തില്‍ സബ്ജയിലിലെ തടവുകാര്‍ക്ക് വായനയുടെ വെളിച്ചം പകര്‍ന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് അധ്യാപകരോടൊപ്പം പുതിയ ദൗത്യവുമായി വീണ്ടും സമൂഹത്തിലിറങ്ങിയത്. സക്കീര്‍ഹുസൈന്‍ , രാജേഷ് പള്ളിക്കത്തോട്, കെ എം മോഹനന്‍നായര്‍ , രാജേഷ് ഓമല്ലൂര്‍ , സജയന്‍ ഓമല്ലൂര്‍ , ആക്ലേത്ത് ഗോപിനാഥപിള്ള, റെജി മലയാലപ്പുഴ എന്നിവര്‍ വായനാസന്ദേശം നല്‍കി

Sunday, June 19, 2011

വിദ്യാഭ്യാസം ലീഗിന് നല്‍കിയത് ശരിയായില്ല:അഴീക്കോട്

Sukumar Azhikode
കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗ് കുത്തകയാക്കുന്നതിനെതിരെ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് രംഗത്ത്. യുഡിഎഫ് ഭരണത്തിലെത്തുമ്പോഴെല്ലാം വി്ദ്യാഭ്യാസ വകുപ്പ് മുസ്ലീം സമുദായത്തിന് വിട്ടുകൊടുക്കുന്നതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് ഇത്തവണയും മുസ്ലിം ലീഗിനു നല്‍കിയതു ശരിയല്ല. മഴയത്തു സ്‌കൂള്‍ വരാന്തയില്‍ കയറി നിന്ന പരിചയം മാത്രമുള്ളവരാണു പല വിദ്യാഭ്യാസ മന്ത്രിമാരും. വിശാലമായ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി വകുപ്പു കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതായിരുന്നു-അഴീക്കോട് അഭിപ്രായപ്പെട്ടു.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ വെറും വോട്ടു ബാങ്കുകളാണെന്ന് കരുതരുതെന്നും അവരെ സര്‍ക്കാര്‍ ഭയക്കരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം സ്ഥിരമായി മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈവശം വെയ്ക്കുന്നതിനെതിരെ രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് നാലുപാടുനിന്നും ആവശ്യമുയര്‍ന്നിരുന്നു. ബിജെപിയെപ്പോലുള്ള കക്ഷികള്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതില്‍ ഒരു മാറ്റത്തിന് തയ്യാറാവാതെ യുഡിഎഫ് വിദ്യാഭ്യാസം ലീഗിന് തന്നെ നല്‍കുകയായിരുന്നു

Saturday, June 18, 2011

പ്ലീസ്, തളര്‍ത്തുന്ന ചോദ്യങ്ങള്‍ വേണോ

posted on: 19-Jun-2011 12:17 AM
കോഴിക്കോട്: ക്ലാസ് മുറികളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? കുട്ടികള്‍ക്കുള്ള ഇത്തരം നിബന്ധനകള്‍ അധ്യാപകര്‍ക്കും ബാധകമല്ലേ? കുട്ടികളെ മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ അധ്യാപകര്‍ക്ക് ഉന്നയിക്കാമോ? സംശയങ്ങളും ആശങ്കകളും ഉയര്‍ത്തിയ കുട്ടികളുടെ സംവാദ സദസ്സ് നിയമവും അവകാശങ്ങളും അറിയാനും പഠിക്കാനുമുള്ള വേദിയായി. ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച "നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍" കുട്ടികളുടെ സംവാദസദസ്സില്‍ സ്കൂളിനും പുറത്തുമുളള പ്രശ്നങ്ങളും കുട്ടികള്‍ ഉന്നയിച്ചു. അധ്യാപകര്‍ക്ക് പലപ്പോഴും അറിയാത്ത കാര്യങ്ങളാണ് ചോദ്യങ്ങളായി വരുന്നതെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ചില കുട്ടികളുടെ അഭിപ്രായം. മാനസികമായി തളര്‍ത്താനേ ഇത്തരം ചോദ്യങ്ങള്‍കൊണ്ട് കഴിയൂ. ഒന്നാംക്ലാസിലെ കുട്ടിക്ക് ഇതിലും അറിയാം എന്നുകൂടി പറഞ്ഞ് തങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ വേവലാതിപ്പെട്ടു. വിദ്യാര്‍ഥിയും അധ്യാപകനും തമ്മിലുള്ള സൗഹൃദം വേണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് നിലനില്‍ക്കുമോ എന്ന ആശങ്കയുമുണ്ടായി. സൗഹൃദം നിലനില്‍ക്കുമ്പോള്‍ മാത്രമേ തങ്ങള്‍ക്ക് പ്രശ്നങ്ങളുമായി അധ്യാപകരെ സമീപിക്കാനാവൂ. സൗകര്യമുള്ളതും ആകര്‍ഷകവുമായ ക്ലാസ്മുറികള്‍ക്കുള്ള അവകാശവും ഉന്നയിക്കപ്പെട്ടു. ക്ലാസിലെ കുട്ടികളുടെ എണ്ണത്തില്‍ നിബന്ധനകള്‍ പാലിക്കണം. രണ്ട്, മൂന്ന് ക്ലാസുകളെ ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുകയും അത് മറ്റൊരു അവകാശ നിഷേധമായി മാറുകയും ചെയ്യുന്നുവെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. തങ്ങളുടെ പ്രശ്നങ്ങള്‍ അധ്യാപകരുടെ അടുത്ത് അവതരിപ്പിക്കാന്‍ കഴിയാതെ വരികയും അധ്യാപക-വിദ്യാര്‍ഥി ബന്ധം കുറയുകയും ചെയ്യുന്നു. 30 കുട്ടികള്‍ മാത്രമേ പരമാവധി ക്ലാസില്‍ ഉണ്ടാകാവൂ എന്ന നിര്‍ദേശവുമുയര്‍ന്നു. വീട്, സ്കൂള്‍ , വിദ്യാഭ്യാസം എന്നിങ്ങനെ കുട്ടികളെ പത്ത് ഗ്രൂപ്പായി തിരിച്ചായിരുന്നു ചര്‍ച്ച. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി ഉദ്ഘാടനം ചെയ്തു. കൊടക്കാട് ശ്രീധരന്‍ വിഷയം അവതരിപ്പിച്ചു. ഡിഡിഇ കെ വി വിനോദ്ബാബു അധ്യക്ഷനായി. ഡിഇഒ രാജന്‍ , കെ കെ ശിവദാസന്‍ , ഗോവിന്ദന്‍ , ടി പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയഗ്രൂപ്പുകളില്‍ നടന്ന ചര്‍ച്ചയില്‍ വി അഷ്വിന്‍ , കെ ആയിഷറെജ, എസ് സുജയദാസ്, കെ അയമനോ, ഇ സുധര്‍മ, ഹാരിഷ നുസ്റത്ത്, വി കെ നമിത, കെ ശ്രുതി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ ഹൈസ്കൂളിലെയും ഹയര്‍സെക്കന്‍ഡറിയിലെയും തെരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്
--
വായന വസന്തത്തിന് ഇന്ന് തുടക്കം
Posted on: 19-Jun-2011 12:10 AM
കോഴിക്കോട്: വായനയ്ക്കു പകരം വെക്കാനെന്തുണ്ട്? വിജ്ഞാനത്തിനപ്പുറം നമ്മുടെ ചിന്തയെയും ഭാവനയെയും സംസ്കാരത്തെയും പോഷിപ്പിക്കുന്നതില്‍ വായനയോളം ഉതകുന്ന മറ്റൊന്നുമില്ല. നേരത്തെതന്നെ നല്ല വായനാശീലമുള്ളവരായി കുട്ടികളെ മാറ്റിയെടുക്കുന്നതിനായി ജില്ലാ പഞ്ചായത്ത് "വായനാവസന്തം" എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് ടൗണ്‍ഹാളില്‍ എഴുത്തുകാരി പി വത്സല ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മികച്ച സ്കൂള്‍ ലൈബ്രറികള്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയാവും. അക്ഷരത്തിന്റെ കൂട്ടുകാരന്‍ പി എന്‍ പണിക്കരെ അനുസ്മരിച്ച് 27വരെ ജില്ലയില്‍ വായനാവാരമായി ആചരിക്കും. മികച്ച ലൈബ്രറിക്കുള്ള തെരുവത്ത് രാമന്‍ പുരസ്ക്കാരം ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും, രണ്ടാമത്തെ ലൈബ്രറിക്കുള്ള എം എന്‍ സത്യാര്‍ഥി പുരസ്ക്കാരം കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനും മൂന്നാമത് ലൈബ്രറിക്കുള്ള എന്‍എന്‍ കക്കാട് പുരസ്കാരം മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമാണ് ലഭിച്ചത്. വായനാ വാരാചരണത്തിന്റെ ഭാഗമായുള്ള കര്‍മപരിപാടികള്‍ തിങ്കളാഴ്ച ആരംഭിക്കും. ഹൈസ്കൂളുകളില്‍ ക്ലാസ്തലത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യപീരിയഡില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങ് കുട്ടികളുടെ നേതൃത്വത്തിലായിരിക്കും. ക്ലാസ് തലത്തില്‍ വായനാപ്രതിജ്ഞയെടുക്കും. തുടര്‍ന്ന് മികച്ച കൃതികളിലെ ഒരുഭാഗം വായിക്കും. 27നകം സ്കൂള്‍തല റീഡേഴ്സ് ക്ലബ്ബുകള്‍ രൂപീകരിക്കുകയും ക്ലാസ് തലത്തില്‍ വായനാക്വിസ് സംഘടിപ്പിക്കുകയും ചെയ്യും. ഇതിനായി നൂറുചോദ്യങ്ങള്‍ മുന്‍കൂട്ടി സ്കൂളുകള്‍ക്കു നല്‍കും. കുട്ടികള്‍തന്നെയായിരിക്കും ക്വിസ് മാസ്റ്റര്‍മാര്‍ . "ഒരുദിവസം ഒരുപുസ്തകം" എന്ന ക്യാമ്പയിനും ഓരോ ദിവസവും താന്‍ വായിച്ച പുസ്തകത്തിന്റെ വായനാനുഭവവും കുട്ടികള്‍ പങ്കുവെക്കും.
--

A Government school sans Malayali students

Last Updated : 18 Jun 2011 12:52:41 PM IST

KOZHIKODE: Chinthavalappu Government upper primary school, situated in the heart of Kozhikode city, is not just another sorry tale of a government school awaiting an impending doom.

The school evokes interest as it has been completely wiped off the local flavour in terms of its students. It has classes from one to seven and all the 32 students come from everywhere except Kerala.Most of the students are from Tamil Nadu and Uttar Pradesh. The last time the school had a Malayali student was two years back.According to the school authorities, parents of these students are migrant labourers who have been in this region for years. “As the number of non-Malayali students increased, the local people were reluctant to admit their children in the school,” says Vinodini, science teacher at the school.School headmistress M M Usha said the vocabulary of the students in Malayalam is still limited to what they learn at the school. “Students speak Malayalam here but a different language at home.Teachers make use of pictures, drawings and photographs to make them understand the language,” she said.Now, the teachers are trying to pick up the native language of the students to enhance the learning process.“It’s very tough when they return after the vacation. Everything has to be taught from the beginning. Though Malayalam is like a foreign language to them, still they are trying to learn it with interest,” says Malayalam teacher K Serena.And the students appear to enjoy learning Malayalam.“I can count and write a few lines in Malayalam,” says Athira a seventh standard Tamil girl.The students are encouraged to participate in many cultural and literary competitions.Ashwathi, a Tamil girl in class VI, has got subdistrict level recognition in Malayalam light music
-

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളുടെ മെഡിക്കല്‍ പ്രവേശനം ക്രമവിരുദ്ധം

തിരുവനന്തപുരം: മെഡിക്കല്‍ സീറ്റുകളില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്നതിനുള്ള നടപടികള്‍ക്ക് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ നടപടി തുടങ്ങി. പ്രവേശനത്തിനായുള്ള പ്രോസ്‌പെക്ടസ് വിതരണം അവര്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്രോസ്‌പെക്ടസില്‍ പറയുന്ന പ്രകാരം പ്രവേശനം നടക്കുകയാണെങ്കില്‍ അതു ചട്ടവിരുദ്ധമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായ ഒട്ടേറെ വ്യവസ്ഥകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജുകളുടെ പ്രോസ്‌പെക്ടസില്‍ കടന്നുകൂടിയിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹത നിര്‍ണയിക്കാന്‍ എന്‍ട്രന്‍സിന്റെ മാര്‍ക്കിനും യോഗ്യതാപരീക്ഷയുടെ മാര്‍ക്കിനും തുല്യ വെയിറ്റേജ് നല്‍കുമെന്ന് പ്രോസ്‌പെക്ടസില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെ പ്രവേശനം നടത്തുന്നതിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയായ പ്ലസ് ടു പരീക്ഷ ഒരു ബോര്‍ഡ് മാത്രമാണ് നടത്തുന്നതെങ്കില്‍ ആ മാര്‍ക്കു വെച്ചു തന്നെ പ്രവേശനം നടത്താമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒറ്റ ബോര്‍ഡിനു കീഴിലല്ല യോഗ്യതാ പരീക്ഷയെങ്കില്‍ എന്‍ട്രന്‍സ് കൂടിയേ തീരൂ. എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം ആധാരമാക്കിയതും മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ നിബന്ധനയുള്ളതിനാലാണ്.

കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മെഡിക്കല്‍ പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിച്ചിരുന്നു. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. എന്‍ട്രന്‍സ് കമ്മീഷണര്‍ ബി.എസ്.മാവോജി, പ്രൊഫ.എസ്.അനിരുദ്ധന്‍ എന്നിവരായിരുന്ന സമിതി അംഗങ്ങള്‍. പ്രവേശനം ക്രമവിരുദ്ധമായിരുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി. കമ്മ്യൂണിറ്റി മെറിറ്റ് സീറ്റില്‍ സബ്‌റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയതും തെറ്റാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

എന്നാല്‍, പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി ഉയര്‍ത്തിക്കാട്ടിയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടി. ഈ സ്റ്റേ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷവും പ്രവേശനത്തിന് നീക്കം നടക്കുന്നത്. മാനേജ്‌മെന്റുകള്‍ സമ്പാദിച്ച സ്റ്റേ ഒഴിവാക്കാന്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. നിലവിലുള്ള സ്റ്റേ ഒഴിവാക്കി പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ അവസരമുണ്ട്.

എല്ലാ സീറ്റിലും ഏകീകൃതമായ ഫീസ് കിട്ടിയാല്‍ മാത്രമേ സര്‍ക്കാരിന് സീറ്റ് വിീട്ടുനല്‍കുകയുള്ളൂ എന്ന് കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്‍.ഡി.എഫ്. വഴങ്ങിയില്ല. ഇപ്പോള്‍, സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടായാലും എല്ലാ സീറ്റിലും ഒരേ ഫീസ് എന്ന ആവശ്യം യു.ഡി.എഫ്. സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കാന്‍ തയ്യാറായി. എന്നിട്ടും പുതിയ കാരണങ്ങള്‍ പറഞ്ഞ് ധാരണയില്‍ നിന്നു പിന്മാറിയ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികള്‍ തുടങ്ങിയത് സംശയങ്ങള്‍ക്കു കാരണമായിട്ടുണ്ട്.

തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് എന്നിവിടങ്ങളിലേക്കുള്ള 340 എം.ബി.ബി.എസ്. സീറ്റുകളിലേക്കും 42 ബി.ഡി.എസ്. സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനായാണ് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓപ്പണ്‍ മെരിറ്റില്‍ 130 എം.ബി.ബി.എസ്. സീറ്റുകളും 16ബി.ഡി.എസ്. സീറ്റുകളുമുണ്ട്. 210 എം.ബി.ബി.എസ്. സീറ്റുകളും 26 ബി.ഡി.എസ്. സീറ്റുകളും കമ്മ്യൂണിറ്റി മെരിറ്റിലാണ്. കമ്മ്യൂണിറ്റി മെരിറ്റിനെ വീണ്ടും പല ഉപവിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇത് ക്രമവിരുദ്ധമാണെന്നാണ് കഴിഞ്ഞ വര്‍ഷം മാവോജി സമിതി കണ്ടെത്തിയിരുന്നത്.

എം.ബി.ബി.എസ്സില്‍ എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പ്രവേശനം ലഭിക്കുന്ന 131 സീറ്റുകളാണുള്ളത്. സീറോ മലങ്കര കത്തോലിക്കര്‍ക്ക് 20, ലത്തീന്‍ കത്തോലിക്കര്‍ക്ക് 12, തൃശ്ശൂര്‍ അതിരൂപതയ്ക്ക് 12, ദളിത് ഓര്‍ത്തഡോക്‌സിനുള്ള ഒന്നടക്കം മലങ്കര ഓര്‍ത്തഡോക്‌സിന് 10, സിറോ മലബാറിന് എട്ട്, ദളിത് ക്രൈസ്തവര്‍ക്ക് ഏഴ്, പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി ഏഴ്, ദേവമാതാ പ്രവിശ്യയിലെ സി.എം.ഐ. പ്ലസ് ടു പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗക്കാര്‍ക്കുള്ള എം.ബി.ബി.എസ്. സീറ്റുകള്‍.

ബി.ഡി.എസ് സീറ്റുകളില്‍ എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പ്രവേശനം ലഭിക്കുന്ന 12 സീറ്റുകളാണുള്ളത്. പത്തെണ്ണം മലങ്കര കത്തോലിക്കര്‍ക്ക് ലഭിക്കുമ്പോള്‍ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഒന്ന്, ദളിത് ക്രൈസ്തവര്‍ക്ക് ഒന്ന്, ലത്തീന്‍ കത്തോലിക്കര്‍ക്ക് രണ്ട് എന്നിങ്ങനെ ബി.ഡി.എസ്. സീറ്റുകള്‍ നീക്കിവെച്ചിരിക്കുന്നു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ പ്രവേശനവും നിയമക്കുരുക്കിലാവും.
--

വായനവാരം; ബോവിക്കാനം സ്‌കൂളില്‍ വിവിധ പരിപാടികള്‍

Posted on: 19 Jun 2011

  • ബോവിക്കാനം: വിദ്യാരംഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ വായനവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 20ന് നടക്കുന്ന പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്
  • ജീവചരിത്രക്കുറിപ്പ് ക്ലാസ് തലത്തില്‍ രചിച്ചുകൊണ്ടാണ് തുടക്കം കുറിക്കുന്നത്.
  • 21ന് അമ്മവായന,
  • 22ന് വായനമത്സരം,
  • 23ന് സാഹിത്യകാരന്മാരുമായി അഭിമുഖം,
  • 24ന് പുസ്തക പ്രദര്‍ശനം എന്നിവ നടക്കും. ആലോചനായോഗത്തില്‍ പ്രധാനാധ്യാപകന്‍ കെ.ദാമോദരന്‍ അധ്യക്ഷനായി. എ.ഷൈലജ, കെ.ഉണ്ണികൃഷ്ണന്‍, പി.വി.സുരേഷ്, സൗദാമിനി, അസ്സെയിന്‍, പത്മിനി, പുഷ്പവല്ലി, ലത, സുലോചന, കൃഷ്ണകുമാര്‍, സയ്യിദ, സുഭാഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
  • സാഹിത്യവേദിയുടെ പുതിയ ചെയര്‍മാനായി കെ.രാഘവന്‍, കണ്‍വീനര്‍ കാവ്യ ഉണ്ണി എന്നിവരെയും തിരഞ്ഞെടുത്തു.
  • --