Monday, August 11, 2014
Wednesday, August 6, 2014
എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
07 Aug 2014
അനീഷ് ജേക്കബ്ബ്
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന്
സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിവേണമെന്ന് നിയമഭേദഗതി. ഒഴിവുകള്‍
സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. തസ്തിക ജില്ലാതലത്തിലും ഇനംതിരിച്ചും
സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. തുടര്‍ന്ന് ഈ തസ്തികയിലേക്ക് അപേക്ഷ
സ്വീകരിച്ച് മാനേജര്‍ക്ക് നിയമനം നടത്താം. കേരള വിദ്യാഭ്യാസ ചട്ടത്തില്‍
ഇതടക്കമുള്ള ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സംസ്ഥാനത്ത് നടപ്പാക്കിയ അധ്യാപക പാക്കേജിന്റെയും അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ നിയമത്തില്‍ മാറ്റം വരുത്തുന്നത്. ഇതോടെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവും സുതാര്യതയും വരും. ഇല്ലാത്ത തസ്തികകളിലേക്ക് നിയമിക്കുകയും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി അംഗീകാരം വാങ്ങുകയും ചെയ്യുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. മുന്‍പ് മാനേജര്‍ നിയമനം നടത്തിയശേഷം സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
അടുത്ത മെയ് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ സ്കൂള്‍ മാനേജരും പ്രഥമാധ്യാപകനും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരെ അറിയിക്കണം. ഒഴിവുണ്ടായി ഏഴുദിവസത്തിനകം അറിയിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒഴിവുകള്‍ തരംതിരിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഏപ്രില്‍ 30 നകം ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും.
യോഗ്യരായ അപേക്ഷകരില്‍ നിന്ന് മാനേജര്‍ക്ക് നിയമനം നടത്താം. നിയമനം സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ നടത്തണം. ജൂണ്‍ 30 ന് മുമ്പ് നിയമനത്തിന് ഓണ്‍ലൈനിലൂടെ അംഗീകാരം നല്‍കും.

കെ.ഇ.ആറില്‍ വരുത്തുന്ന മറ്റ് പ്രധാന ഭേദഗതികള്‍ :
* 51 എ പ്രകാരമുള്ള അവകാശത്തിന് അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
* അധ്യാപകരെ വിലയിരുത്തുന്നതിനായി ജില്ലാ തലത്തില്‍ സമിതി രൂപവത്കരിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും വിദ്യാഭ്യാസ വിദഗ്ദ്ധന് ചെയര്‍മാനുമായിരിക്കും. സമിതിയില്‍ മറ്റംഗങ്ങളെ കണ്‍വീനര്‍ നിയോഗിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധ്യാപകരെ വിലയിരുത്തുകയും അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്യും.
*എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവരെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകളിലേക്ക് നിയമിക്കണം.
*പ്രഥമാധ്യാപകന് ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാകുക, അവധി മൂലമുള്ള ഒഴിവ്, പരിശീലനത്തിനും മറ്റും പോകുന്നതുമൂലമുള്ള ഒഴിവ്, ഡെപ്യൂട്ടേഷന് മൂലമുള്ള ഒഴിവ്, മറ്റ് താത്കാലിക ഒഴിവുകള്‍ എന്നിവ അധ്യാപക ബാങ്കില്‍ നിന്ന് നികത്തണം. അധിക അധ്യാപകരെ നിലനിര്‍ത്താനുള്ള താത്കാലിക സംവിധാനമാണ് അധ്യാപക ബാങ്ക്.
* അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും. അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്ക് അവരവരുടെ മാതൃവിദ്യാലയങ്ങളിലേ ഭാവിയില്‍ നിയമനത്തിന് അവകാശമുള്ളൂ.
* ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ 150 കുട്ടികളും ആറുമുതല്‍ എട്ടുവരെ 100 കുട്ടികളുമുള്ള സ്കൂളുകളില്‍ പ്രഥമാധ്യാപക തസ്തിക അനുവദിക്കും. അവരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കും. പകരം നിയമനം അധ്യാപക ബാങ്കില്‍ നിന്ന് നടത്തും.
* 2010-11 ലെ ഏകീകൃത തിരിച്ചറിയല്‍ രേഖ പ്രകാരം ഓരോ സ്കൂളിലുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കിയായിരിക്കും അധ്യാപക തസ്തിക നിര്‍ണയിക്കുക. എല്ലാ വര്‍ഷവും മാര്‍ച്ച് 31 ന് അധ്യാപകരുടെ വിവരം പ്രഥമാധ്യാപകന് വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം.
* ആറാം പ്രവൃത്തിദിവസത്തിലെ കുട്ടികളുടെ എണ്ണം അന്ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഏകീകൃത തിരിച്ചറിയല്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണം. ഇത് ജൂണ്‍ 15 നകം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിക്കും. 15 ന് അവര്‍ ഡി.ഡിമാര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം.
മെറിറ്റ് പരിഗണിക്കേണ്ടി വരും
* ജൂലായ് 15 നകം എല്ലാ വര്‍ഷവും അധ്യാപക തസ്തിക അംഗീകരിച്ച് ഉത്തരവിറക്കും. ജൂലായ് 15 മുതല്‍ തസ്തിക നിര്‍ണയത്തിന് പ്രാബല്യമുണ്ട്. 2011 മുതല്‍ നിയമിക്കപ്പെട്ടവര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം നേടിയവരാണോയെന്ന് നോക്കിയായിരിക്കും അവരുടെ നിയമനത്തിന് അംഗീകാരം നല്‍കുക. 2011 ജൂണ്‍ ഒന്നുമുതലായിരിക്കും ഇവരുടെ നിയമനത്തിന് അംഗീകാരം. അതിന് മുമ്പുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ക്കായി കണക്കാക്കില്ല.
നിയമനാധികാരം മാനേജര്‍മാരില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതാണ് ഈ ഭേദഗതി. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ നിന്ന് മാനേജര്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കാമെങ്കിലും അവിടെ മെറിറ്റ് പാടേ ഒഴിവാക്കാന്‍ ബുദ്ധിമുട്ട് വരും. നിലവില്‍ ഹൈസ്കൂള്‍ വരെയുള്ള നിയമനങ്ങളില്‍ അഭിമുഖം നടത്തണമെന്ന് വ്യവസ്ഥയില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ അഭിമുഖം നിര്‍ദേശിക്കുന്നുണ്ട്.
സംസ്ഥാനത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ അത് പെരുപ്പിച്ചുകാട്ടി 13,000 ഓളം അധ്യാപകരാണ് അധികമായുള്ളത്. വിദ്യാര്‍ഥികളുടെ ഏകീകൃത തിരിച്ചറിയല്‍ സംവിധാനം വന്നപ്പോഴാണ് ഇല്ലാത്ത കുട്ടികളും അതിന്റെ അടിസ്ഥാനത്തില്‍ നിലനിന്ന അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. തുടര്‍ന്ന് നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാനും ഭാവിയില്‍ ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്താതിരിക്കാനുമുള്ള മുന്‍കരുതലായാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളിലിട്ട് പൂട്ടി ജീവനക്കാര്‍ പോയി; രാത്രി രക്ഷിതാവും പോലീസുമെത്തി മോചിപ്പിച്ചു
07 Aug 2014
കൊച്ചി: ടീച്ചര്‍ കൊടുത്ത ഇംപോസിഷന്‍ എഴുതിക്കൊണ്ടിരിക്കെ സ്കൂള്‍ അധികൃതര്‍ ക്ലാസ്മുറികള് പൂട്ടിപ്പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി നാല് മണിക്കൂറോളം സ്കൂളില്‍ കുടുങ്ങി. നഗരത്തിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം. നായരമ്പലം സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് രാത്രി എട്ട് വരെ സ്കൂളില്‍ കഴിച്ചുകൂട്ടിയത്. വിദ്യാര്‍ത്ഥിക്ക് അധ്യാപിക ഇംപോസിഷന്‍ ശിക്ഷ നല്‍കിയിരുന്നതായും ഇത് എഴുതിക്കഴിഞ്ഞ ശേഷം മാത്രം വീട്ടില്‍പ്പോയാല്‍ മതിയെന്നും പറഞ്ഞിരുന്നത്രെ. ഇതുപ്രകാരം ക്ലാസ്സിലിരുന്ന് ഇംപോസിഷന്‍ എഴുതുകയായിരുന്നു കുട്ടി. വിദ്യാര്‍ത്ഥികള്‍ എല്ലാവരും പോയെന്ന ധാരണയില്‍ സ്കൂള്‍ ജീവനക്കാര്‍ ക്ലാസ്മുറിയടങ്ങുന്ന ഭാഗത്തെ ഗേറ്റ് പൂട്ടിപ്പോകുകയും ചെയ്തു.
രാത്രിയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാവ് അന്വേഷിച്ചെത്തി. സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുമെത്തിയ പോലീസുകാരുടെ നിര്‍ദേശപ്രകാരം സ്കൂള്‍ അധികൃതരും ഉടനെത്തി. കുട്ടി സ്കൂളിനുള്ളിലുണ്ടെന്ന് അറിയാതെ ജീവനക്കാര്‍ പൂട്ടിപ്പോയതാകാമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ടീച്ചര്‍ പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് മകന് പറഞ്ഞത് താന്‍ പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ആ വൈരാഗ്യം മൂലമാണ് ഇംപോസിഷന്‍ ശിക്ഷ നല്‍കിയതെന്നും രക്ഷിതാവ് ആരോപിച്ചു
പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം അച്ചടിതുടങ്ങി, കണക്കില്‍ ഇപ്പോഴും കൃത്യതയില്ല
Posted on: 07 Aug 2014
മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളിലെ പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗത്തിന്റെ അച്ചടിതുടങ്ങി. എന്നാല്‍ ഓണ്‍ലൈന്‍ ഇന്‍െഡന്റിനുപുറമെ വേണ്ടിവരുന്നവയുടെ കൃത്യമായ കണക്ക് ബന്ധപ്പെട്ടവര്‍ ഇതുവരെ കെ.ബി.പി.എസിന് കൈമാറിയിട്ടില്ല. ഇതുമൂലം പുസ്തകക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്.
കഴിഞ്ഞ ജൂലായ് ആദ്യം തുടങ്ങാനിരുന്ന അച്ചടി കടലാസ് അനുവദിക്കാത്തതുമൂലം നീളുന്നകാര്യം വാര്‍ത്തയായിരുന്നു. ആഗസ്ത് ആദ്യമാണ് കടലാസ് എത്തിത്തുടങ്ങിയത്. കുറഞ്ഞത് രണ്ടരമാസംകൊണ്ടേ ആവശ്യത്തിനുള്ള പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകൂ. ഇതിനുശേഷംവേണം വിതരണത്തിനുള്ള നടപടികള്‍ തുടങ്ങാന്‍. ഇതിനിടയിലാണ് കൃത്യമായ കണക്കുകള്‍ ലഭിക്കാത്തത് പ്രശ്നമാകുന്നത്. ഓണ്‍ലൈനില്‍ ഇന്‍െഡന്റ് സമര്‍പ്പിക്കാത്തവര്‍ക്കും, പരിശീലനപരിപാടികള്‍ക്കും പണമടച്ച പുതിയ അണ് എയിഡഡ് സ്കൂളുകള്‍ക്കുമായി കൂടുതല്‍ പുസ്തകം വേണ്ടിവരുമെന്ന് ഉറപ്പാണ്. ഇതിന്റെ കണക്കാണ് ഇതുവരെ കിട്ടാത്തത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഒക്ടോബര്‍ 31നകം അച്ചടി പൂര്‍ത്തിയാക്കാനാണ് ശ്രമം.
കടലാസുകിട്ടാന്‍ വൈകിയപ്പോള്‍ കെ.ബി.പി.എസില്‍ സ്റ്റോക്കുണ്ടായിരുന്നതുപയോഗിച്ച് ന്യൂനഭാഷാ പുസ്തകത്തിന്റെ അച്ചടി തുടങ്ങിയിരുന്നു. ജൂലായ് അവസാനത്തില്‍ത്തന്നെ ഇത് തുടങ്ങുകയും ചെയ്തു. പുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇവ രണ്ടുഭാഗമായി തയ്യാറാക്കുന്നത്
Tuesday, August 5, 2014
പ്രൈമറി ക്ലാസുകളില്‍ ഐടി വേണ്ടെന്ന് എസ്സിഇആര്ടി
by എല്‍ദോ ജോണ്‍ on 05-August-2014
പിറവം: പരിഷ്കരിച്ച സിലബസ്
അനുസരിച്ചുള്ള പുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ സ്കൂളുകളിലെ ഐടി പഠനം
പ്രതിസന്ധിയിലേക്ക്. കുട്ടികളിലെ സര്‍ഗശേഷിയും ക്രിയാത്മകതയും കുറയുമെന്ന
കാരണംപറഞ്ഞ് എസ്സിഇആര്ടി എടുത്ത തീരുമാനപ്രകാരം ഇനി ഒന്നുമുതല്‍ ഏഴുവരെ
ക്ലാസുകളില്‍ ഐടി പുസ്തകങ്ങളും പഠനവും ഉണ്ടാകില്ല.എന്നാല്‍ പുസ്തകവും
സിലബസും മാറാത്ത 2, 4, 6 ക്ലാസുകളില്‍ ഐടി പുസ്തകങ്ങള്‍ എസ്സിഇആര്ടി
വീണ്ടും അച്ചടിച്ച് എത്തിച്ചിട്ടുണ്ട്.1, 3, 5, 7, 9 ക്ലാസുകളിലെ
പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം മാറിയത്. ഇനിയും എല്ലാ കുട്ടികള്‍ക്കും പുസ്തകം
എത്തിച്ചില്ലെങ്കിലും മിക്ക സ്കൂളുകളിലും കിട്ടിയ പുസ്തകങ്ങള്‍വച്ച് പഠനം
തുടരുകയാണ്. എന്നാല്‍ മാറിയ സിലബസിലെ ഐടി പുസ്തകങ്ങള്‍ ഒന്നുപോലും
കിട്ടാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്സിഇആര്ടി അക്കാദമിക്
ഹെഡ് ഡോ. രവീന്ദ്രന്‍നായരാണ് ഐടി വിഷയങ്ങള്‍ ഏഴാം ക്ലാസുവരെ വേണ്ടെന്ന
നിലപാട് അറിയിച്ചത്.
ഈ അധ്യയനവര്‍ഷം മുതല്‍ 1, 3, 5, 7 ക്ലാസുകളിലും അടുത്ത അധ്യയനവര്‍ഷംമുതല്‍ 2, 4, 6 ക്ലാസുകളിലും പുസ്തകം പിന്‍വലിക്കുമെന്നാണ് വിവരം.2008മുതലാണ് ഐടി പഠനത്തില്‍ പ്രൈമറി സ്കൂളുകളിലെ വിദ്യാര്‍ഥികളെയും പങ്കാളികളാക്കി ഏകീകൃത സിലബസ് കൊണ്ടുവന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് അഞ്ചു മുതല്‍ പത്താംക്ലാസുവരെ പഠിപ്പിക്കുന്നത്. 2012 മുതല്‍ ഒന്നുമുതല്‍ നാലാം ക്ലാസുവരെയും ഐടി പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നു. എസ്സിഇആര്‍ടിക്കുവേണ്ടി ഐടി അറ്റ് സ്കൂളാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നത്.എട്ടാംക്ലാസുമുതല്‍ നടന്നിരുന്ന ഗഹനമായ ഐടി പഠനം ഉണ്ടാക്കുന്ന വിരസത ഒഴിവാക്കാനാണ് ഒന്നുമുതല്‍ കംപ്യൂട്ടറുകളെ അടുത്തറിയാനുള്ള പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സിലബസ് തയ്യാറാക്കിയിരുന്നത്. ഐടി അറ്റ് സ്കൂള്‍ പ്രോജക്ട്മുഖേന മുഴുവന്‍ പ്രൈമറി അധ്യാപകര്‍ക്കും രണ്ടുമുതല്‍ ഒരാഴ്ചവരെയുള്ള കംപ്യൂട്ടര്‍ കോഴ്സുകളും നല്‍കിയിരുന്നു. പഠനത്തിന് മേല്‍നോട്ടംവഹിക്കാന്‍ എല്ലാ സ്കൂളിലും ഐടിയുടെ മാസ്റ്റര്‍ കോഡിനേറ്ററായി ഒരു അധ്യാപകന് അധികപരിശീനവും നല്കി. ഇത്തരം പരിഷ്കാരങ്ങള്‍കൊണ്ട് വിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ച് ഐടിരംഗത്ത് കുട്ടികളിലും അധ്യാപകരിലും ഉണ്ടായ മുന്നേറ്റം ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം.സര്‍ക്കാര്‍ എയിഡഡ് പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ ഐടി പരിശീലനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഉത്തരവുപ്രകാരം എംഎല്‍എ- എംപി ഫണ്ടില്‍നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ കംപ്യൂട്ടറുകളാണ് വിതരണംചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ മാറ്റത്തെ പിന്നോട്ടടിക്കാന്‍മാത്രമെ പുതിയ തീരുമാനംകൊണ്ട് സാധിക്കൂ എന്ന് വ്യക്തം.

Monday, August 4, 2014
Saturday, August 2, 2014
വിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തിന് മാതൃക; ദൗര്‍ബല്യം ഹയര്‍ സെക്കന്‍ഡറിയെന്ന് കേന്ദ്ര പഠനം
: 03 Aug 2014
അനീഷ് ജേക്കബ്
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തെ മറ്റേത് സംസ്ഥാനത്തിനും മാതൃകയാണെന്ന് കേന്ദ്ര പഠനം. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയാണ് കേരളത്തിന്റെ പ്രധാന പോരായ്മ. അധ്യാപക പരിശീലനത്തിലും കേരളം പിന്നിലാണ്. സമഗ്രമായ കാഴ്ചപ്പാടോടെ ദേശീയതലത്തിലുള്ള വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി ബൗദ്ധികസംഘത്തെ നിയോഗിക്കണം. ഇതിനനുസരിച്ച് രേഖയ്ക്ക് രൂപം നല്‍കണമെന്നും പഠനം നിര്‍ദേശിക്കുന്നു.
സംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്ന സമഗ്രമായ പഠനമാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിനായി ജോയിന്റ് റിവ്യു മിഷന് നടത്തിയത്. ഐ.ഐ.ടി, ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
ഒന്നില്‍ ചേരുന്ന കുട്ടി പത്താം ക്ലാസ് വരെ കേരളത്തില്‍ എത്തുന്നുണ്ട്. കൊഴിഞ്ഞുപോക്ക് തീരെയില്ല. പത്താം ക്ലാസ് ജയിക്കുന്നവരില്‍ 90 ശതമാനത്തോളം പേര് ഹയര്‍ സെക്കന്‍ഡറിക്ക് ചേരുന്നുമുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി കഴിയുന്നവരില്‍ 18 മുതല്‍ 22 വരെ ശതമാനം പേര് മാത്രമേ ഉപരിപഠനത്തിന് പോകുന്നുള്ളൂ. ബാക്കിയുള്ളവര്‍ തൊഴിലന്വേഷകരായി മാറുന്നു. ഈ വിഭാഗം കുട്ടികളെ മുന്നില്‍ക്കണ്ട് അവരെ ജോലിക്ക് പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമല്ല ഹയര്‍ സെക്കന്‍ഡറിയില്‍ നല്‍കുന്നതെന്ന് പഠനം ഊന്നിപ്പറയുന്നു.
പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്നു.
1971-72 ല്‍ 8,41,163 പേര് ഒന്നില്‍ ചേര്‍ന്നപ്പോള്‍
2010-11 ല്‍ അത് 3,37,511 ആയി.
2013-14 ല്‍ 2,92,699 ആയും കുറഞ്ഞു.
ആറുവയസ്സുവരെയുള്ള കുട്ടികളുടെ ശതമാനവും കുറഞ്ഞുവരികയാണ്. 2001 ല്‍ ജനസംഖ്യയുടെ 11.9 ശതമാനമായിരുന്നു ഇവരെങ്കില്‍ 2011 ല്‍ ഇത് 10.4 ശതമാനമായി. കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് കണക്കിലെടുത്താല്‍ അണ് എയ്ഡഡ് സ്കുളുകളോടുള്ള താത്പര്യം രക്ഷിതാക്കളില്‍ കാണാം. സാമ്പത്തികമായി വളരെ താഴെത്തട്ടിലുള്ളവരില്‍പോലും ഈ പ്രവണത ശക്തമായുണ്ട്.
അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിലും സംസ്ഥാനം കൂടുതല്‍ ശ്രദ്ധിക്കണം. അദ്ധ്യാപകരാകാന്‍ പൊതുവെ ബിരുദധാരികള്‍ക്ക് താത്പര്യം കുറവാണ്. മറ്റ് പ്രൊഫഷണലുകളില്‍ എത്തപ്പെടാന്‍ കഴിയാത്തവരാണ് പലപ്പോഴും ബി.എഡ്ഡിന് ചേരുന്നത്. ബി.എഡ്ഡിന്റെ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്കരിക്കണം.
ബി. എഡ് കോളേജ് അദ്ധ്യാപകരായും എസ്.സി.ഇ.ആര്.ടി. ഫാക്കല്‍റ്റിയിലും എം.എഡ് -ഗവേഷണ ബിരുദമുള്ളവരെ നിയോഗിക്കണം. കൂടുതല്‍ യോഗ്യത നേടുന്ന അദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം നല്‍കണം.
എല്ലാ സ്കൂളിലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ രണ്ട് അദ്ധ്യാപകരെങ്കിലും വേണം. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് വായിക്കാനും എഴുതാനും പഠിപ്പിക്കണം.
ഇംഗ്ലീഷിന് പ്രത്യേക ഡി.എഡ് കോഴ്സ് വേണം. കണക്ക്, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാന്‍ സംവിധാനം വേണം. അധ്യാപകര്‍ക്ക് വര്‍ഷത്തില്‍ 15 ദിവസത്തെ പരിശീലനം നല്‍കണം.
അധ്യാപകരുടെ നിലവാരം ഉയര്‍ത്താനും മികവിനുമായി സമഗ്രമായ പരിപാടി ആസൂത്രണം ചെയ്യണം. സ്കൂള്‍ തലത്തില്‍ അധ്യാപകര്‍ നേതൃത്വം നല്കുന്ന ഗവേഷണ പരിപാടികള്‍ തുടങ്ങണം. സമൂഹവുമായി ബന്ധപ്പെട്ടുള്ള പഠനത്തിന് അവസരമൊരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്
(മാതൃഭൂമി)
ശമ്പളത്തിന്
സത്യവാങ്മൂലം:
നിര്‍ദേശം
പിന്‍വലിക്കണം കെഎസ്ടിഎ
02-August-2014
തിരു:
അധികമുള്ള
തസ്തികകളില്‍ നിയമിക്കപ്പെടുന്ന
അധ്യാപകര്‍ക്ക് ശമ്പളം
നല്കണമെങ്കില് ഉത്തരവുകള്‍
അനുസരിക്കാമെന്നും അധ്യാപക
ബാങ്കിലേക്ക് ഉള്‍പ്പെടുത്തുന്നതിന്
വിരോധമില്ലെന്നുമുള്ള
സത്യവാങ്മൂലം ഒപ്പിട്ടുനല്കണമെന്ന
നിര്‍ദേശം പിന്‍വലിക്കണമെന്ന്
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി
ആവശ്യപ്പെച്ചു.മുന്‍വര്‍ഷങ്ങളില്‍
തസ്തികനിര്‍ണയം പൂര്‍ത്തിയാകുംവരെ
അധ്യാപകര്‍ക്ക് ഒരു
വ്യവസ്ഥയുമില്ലാതെ ശമ്പളം
നല്‍കുമായിരുന്നു.
അതിന്
മാറ്റംവരുത്തിയത് അംഗീകരിക്കാനാകില്ല.
അധ്യാപകരോട്
സര്‍ക്കാര്‍ കുറ്റവാളികളോടെന്നപോലെയാണ്
പെരുമാറുന്നത്.
സര്‍ക്കാര്‍
സ്കൂളുകളില്‍ അധികമുള്ള
തസ്തികകളില്‍ ജോലിചെയ്യുന്ന
അധ്യാപകരെ 13നുമുമ്പ്
പുനര്‍വിന്യസിക്കണമെന്ന്
ഉത്തരവില്‍ പറയുന്നു.
തസ്തിക
നഷ്ടപ്പെട്ട അധ്യാപകരെ
പുനര്‍വിന്യസിക്കുംമുമ്പ്
ഓണ്‍ലൈനായി അപേക്ഷിച്ച
അധ്യാപകര്‍ക്ക് സ്ഥലംമാറ്റം
നല്‍കണം. അതിന്
കഴിഞ്ഞില്ലെങ്കില്‍
പുനര്‍വിന്യസിക്കുന്ന
തസ്തികകള്‍ ഓപ്പണ്‍ വേക്കന്‍സിയായി
പരിഗണിച്ച് സ്ഥലംമാറ്റം
നല്‍കണമെന്നും കെഎസ്ടിഎ
ജനറല്‍സെക്രട്ടറി കെ
ഉണ്ണിക്കൃഷ്ണന് പ്രസ്താവനയില്‍
ആവശ്യപ്പെട്ടു
അധ്യാപകരില്ല,
പുസ്തകവും
02-August-2014
തൃശൂര്‍:
സ്കൂളുകളില്‍
താല്‍ക്കാലിക നിയമനം
വിലക്കിയതുമൂലം ക്ലാസെടുക്കാന്‍
അധ്യാപകരില്ല.
ഓണപ്പരീക്ഷ
തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം
ബാക്കിയിരിക്കെയാണ് സര്‍ക്കാര്‍
സ്കൂളുകളിലെ ഒഴിവുകളിലേക്ക്
താല്‍ക്കാലിക നിയമനവും
തടഞ്ഞത്. തസ്തിക
നിര്‍ണയത്തിലൂടെ അധ്യാപകര്‍
പുറത്തുപോകേണ്ട സാഹചര്യത്തിലാണ്
സര്‍ക്കാരിന്റെ നിരുത്തരവാദപരമായ
നിലപാട്.
ഓണപരീക്ഷക്ക്
ആഴ്ചകള്‍ മാത്രം ശേഷിക്കെ
പരീക്ഷയ്ക്കുള്ള അധ്യായങ്ങളും
ഇതുവരെ പഠിപ്പിച്ചിട്ടില്ല.
ദേശീയ
വിദ്യാഭ്യാസ നിയമത്തിന്
വിരുദ്ധമായി അധ്യാപക -വിദ്യാര്‍ഥി
അനുപാതം നിശ്ചയിച്ചതിനാല്‍
ഇത്തവണ കൂടുതല്‍ അധ്യാപകര്‍ക്ക്
ജോലി നഷ്ടപ്പെടും.
ഇവരുടെ
ഒഴിവുകളിലേക്ക് അധ്യാപക
ബാങ്കില്‍ നിന്ന് നിയമിക്കാന്‍
വേണ്ടിയാണ് താല്‍ക്കാലിക
നിയമനം സര്‍ക്കാര്‍ തടഞ്ഞത്.
എന്നാല്‍
അധ്യാപക ബാങ്ക് രൂപീകരിച്ചിട്ടുമില്ല.
കഴിഞ്ഞ
വര്‍ഷം വിരമിച്ചവരും
വിദ്യാര്‍ഥികളുടെ എണ്ണം
കൂടിയതനുസരിച്ച് പുതുതായി
നിയമിക്കേണ്ട അധ്യാപക ഒഴിവുകളാണ്
നികത്താത്തത്.
പുതിയ അധ്യയന
വര്‍ഷം തുടങ്ങുന്നതിന് മുമ്പ്
പൊതുസ്ഥലംമാറ്റം നടത്തി
ഒഴിവുള്ള തസ്തികകളിലേക്ക്
നിയമനം നടത്തണമെന്നാണ് കെഇആര്‍
ചട്ടം.
തസ്തിക
നിര്‍ണയം പൂര്‍ത്തിയാക്കി
അധികം വരുന്ന അധ്യാപകരെ
ഒഴിവുള്ള സ്ഥലങ്ങളിലേക്ക്
മാറ്റി നിയമിക്കല്‍ മാത്രമാണ്
വൈകാറുള്ളത്.
അധ്യയനം
തുടങ്ങി ആറാം പ്രവൃത്തി
ദിനത്തിലെ വിദ്യാര്‍ഥികളുടെ
എണ്ണമനുസരിച്ച് അധ്യാപക
-വിദ്യാര്‍ഥി
അനുപാതത്തില്‍ ജൂലൈ 15
നകം തസ്തിക
നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും
ചട്ടമുണ്ട്.
യുഡിഎഫ്
അധികാരമേറ്റ് കഴിഞ്ഞ മൂന്ന്
വര്‍ഷവും തസ്തിക നിര്‍ണയം
നടത്തിയില്ല.
ഈ അധ്യയനവര്‍ഷം
തസ്തിക നിര്‍ണയം
പൂര്‍ത്തിയാക്കിയിട്ടുമില്ല.എസ്എസ്എല്‍സി
വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക്
പല വിഷയങ്ങളും ഇതുവരെ പഠിപ്പിച്ച്
തുടങ്ങിയിട്ടില്ല.
സംസ്കൃതം,
അറബി,
കണക്ക്
തുടങ്ങിയവയില്‍ മിക്ക
സ്കൂളുകളിലും ഒരധ്യായം പോലും
പഠിപ്പിച്ചിട്ടില്ല.
മറ്റു
വിഷയങ്ങളില്‍ മറ്റു അധ്യാപകര്‍
ക്ലാസെടുക്കുന്നുണ്ടെങ്കിലും
പാഠപുസ്തകം പലതും ലഭിച്ചിട്ടുമില്ല.
ഇതിന്
പുറമെയാണ് അധ്യാപകരില്ലാത്ത
അവസ്ഥയും.
ഹൈസ്കൂളുകളില്‍
25നും
എല്‍പി, യുപി
ക്ലാസുകളില്‍ 28നുമാണ്
പരീക്ഷ തുടങ്ങുക.
പൊതു
സ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍
വഴി അപേക്ഷ സ്വീകരിച്ച്
സുതാര്യമാക്കിയ എല്‍ഡിഎഫ്
സര്‍ക്കാരിന്റെ നടപടി
അട്ടിമറിക്കാനും നീക്കമുണ്ട്
മുഖ്യമന്ത്രിയുടെ
മണ്ഡലത്തില്‍ ഗവ.
സ്കൂള്‍
ക്ലാസ്മുറി വര്‍ക്ക്ഷോപ്പ്
ഷെഡ്ഡില്‍
03-August-2014
പാമ്പാടി:
മുഖ്യമന്ത്രിയുടെ
മണ്ഡലത്തില്‍ പ്ലസ്ടുവിന്
100 ശതമാനം
വിജയം നേടിയ സര്‍ക്കാര്‍
സ്കൂളില്‍ വിദ്യാര്‍ഥികള്‍
പഠിക്കുന്നത് പടുതയും ഷീറ്റും
കൊണ്ട് മറച്ച പ്രവര്‍ത്തിപരിചയത്തിനുള്ള
വര്‍ക്ക്ഷോപ്പ് ഷെഡ്ഡില്‍.
പാമ്പാടി
ആലാംപള്ളി പൊന്‍കുന്നം
വര്‍ക്കി സ്മാരക ഗവ.
ഹയര്‍
സെക്കന്‍ഡറി സ്കൂളിലെ
വിദ്യാര്‍ഥികളാണ് ക്ലാസ്റൂം
ഇല്ലാത്തതുമൂലം യുപി സ്കൂള്‍
വിദ്യാര്‍ഥികള്‍ ക്കുള്ള
എക്സ്പീരിയന്‍സ് വര്‍ക്ഷോപ്പ്
ഷെഡ്ഡിലിരുന്ന് പഠിക്കുന്നത്.
മേല്‍ക്കൂര
ചോരുന്ന, സൈഡ്
ഭിത്തി ഇല്ലാത്ത കെട്ടിടത്തില്‍
മഴപെയ്യുമ്പോള്‍ എറിച്ചില്‍
അടിക്കാതിരിക്കാന്‍ പടുതയും
ടിന് ഷീറ്റും ഇട്ട് മറച്ചാണ്
കുട്ടികളെ ഇരുത്തുന്നത്.
ഹയര്‍
സെക്കന്‍ഡറിക്ക് എട്ട് ക്ലാസ്
വേണ്ടിടത്ത് രണ്ട് ക്ലാസുകളാണ്
ഇവിടെയുള്ളത്്.
ആറ് ക്ലാസുകളില്‍
അഞ്ചും പ്രവര്‍ത്തിക്കുന്നത്
യുപി സ്കൂള്‍ കെട്ടിടത്തില്‍.
വലിപ്പം
കുറഞ്ഞ ക്ലാസില്‍ തിങ്ങി
നിറഞ്ഞാണ് കുട്ടികള്‍
ഇരിക്കുന്നത്.
ക്ലാസ്
മുറികള്‍ നിര്‍മിച്ച്
നല്‍കണമെന്നാവശ്യപ്പെട്ട്
കഴിഞ്ഞ മുന്നു വര്‍ഷവും
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്
സ്കൂള്‍ പിടിഎ അപേക്ഷ
നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഹയര്‍
സെക്കന്‍ഡറിക്ക് ബജറ്റിലൂടെ
ലഭിക്കുന്ന ഫണ്ട് വളരെ
പരിമിതമാണ്.
ഇപ്പോള്‍
സ്കൂളിന്റെ കാര്യം പരിഗണിക്കാന്‍
കഴിയില്ലെന്നറിയിച്ച് ഹയര്‍
സെക്കന്‍ഡറി ഡയറക്ടറുടെ
കത്തും ലഭിച്ചിട്ടുണ്ട്.
സ്കൂളില്‍
ഓഡിറ്റോറിയവുമില്ല.
ആവശ്യത്തിന്
ഓഫീസ് സ്റ്റാഫുമില്ല.
ഏഴു തവണ
മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ
വീട്ടിലെത്തി പിടിഎ അധികൃതര്‍
സ്കൂളിന്റെ പരാധീനത അറിയിച്ചെങ്കിലും
അവഗണനയായിരുന്നു.
കഴിഞ്ഞ
എല്‍ഡിഎഫ് സര്‍ക്കാരിന്റെ
കാലത്ത് രണ്ട് കോടിയോളം രൂപ
ചെലവഴിച്ച് ഫിസിക്സ്,
കെമിസ്ട്രി,
ബയോളജി
എന്നിവയ്ക്ക് ആധുനിക സൗകര്യങ്ങളോടെ
സ്കൂളില്‍ ലാബ് സ്ഥാപിച്ചിരുന്നു.
സിപിഐ എം
ജില്ലാകമ്മറ്റിയംഗമായ അഡ്വ.
റെജി സഖറിയ
പാമ്പാടി ജില്ലാ പഞ്ചായത്തംഗം
ആയിരുന്നപ്പോഴാണ് ഹയര്‍
സെക്കന്‍ഡറി ബ്ലോക്ക്
നിര്‍മിച്ചത്.
നിയോജകമണ്ഡലത്തിലെ
മിക്ക ഗവണ്മെന്റ് സ്കൂളുകള്‍ക്കും
കഞ്ഞിപ്പുര നിര്‍മിക്കാന്‍
എംഎല്‍എ ഫണ്ടില്‍നിന്ന്
ഉമ്മന്‍ചാണ്ടി പണം നല്‍കിയിരുന്നു.
എന്നാല്‍
സ്കൂളിന് നല്‍കിയില്ല.
ഷീറ്റുകൊണ്ട്
നിര്‍മിച്ച വിറകുപുരയുടെ
ഒരു ഭാഗത്താണ് ഇവിടെ കഞ്ഞി
വെയ്ക്കുന്നത്.
മാനദണ്ഡം
ലംഘിച്ച് അകലക്കുന്നം
പഞ്ചായത്തില്‍ രണ്ട് പ്ലസ്ടു
ബാച്ചുകള്‍ മുഖ്യമന്ത്രി
അനുവദിച്ചത് വിവാദമായിരുന്നു.
നിലവിലുള്ള
ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി
സ്കൂളിന് ക്ലാസ്റൂം
നിര്‍മിക്കാതെയാണ് മുഖ്യമന്ത്രിയുടെ
നടപടി
Subscribe to:
Posts (Atom)