Saturday, April 28, 2012

അധ്യാപക യോഗ്യതാ പരീക്ഷ നിലവിലെ അധ്യാപകര്‍ക്ക് ബാധകമാക്കില്ല -കേന്ദ്രം
Posted on: 28 Apr 2012


ന്യൂഡല്‍ഹി: ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ 'അധ്യാപക യോഗ്യതാ പരീക്ഷ' (ടി.ഇ.ടി.) പാസാകണമെന്ന വ്യവസ്ഥ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പുതുതായി ടി.ഇ.ടി. പാസാകേണ്ടെന്നും പുതിയ നിയമനങ്ങള്‍ക്കാണ് അത് നിര്‍ബന്ധമാക്കുകയെന്നും കേന്ദ്രമാനവശേഷി മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.പി. അച്യുതന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യമെങ്ങും അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ ടി.ഇ.ടി.യുമായി ബന്ധപ്പെട്ട് ഒട്ടേറെ എം.പി.മാര്‍ മന്ത്രിയില്‍നിന്ന് വിശദീകരണം തേടി. വിദ്യാഭ്യാസ അവകാശനിയമം ബാധകമായ എല്ലാ സ്‌കൂളുകളിലും അധ്യാപകര്‍ യോഗ്യതാ പരീക്ഷ പാസാകണമെന്ന ഉത്തരവിനെതിരെ കേരളത്തില്‍നിന്ന് അധ്യാപക സംഘടനകളും രംഗത്തിറങ്ങിയിരുന്നു.

യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് 'നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍' 2010 ആഗസ്ത് 23-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2011-12 ല്‍ 9.12 ശതമാനം പേരാണ് (54,000) പ്രൈമറി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ പാസായത്. അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുള്ള പരീക്ഷ എഴുതിയവരില്‍ 7.5 ശതമാനമേ ജയിച്ചുള്ളൂ (43,000 പേര്‍). 2012-ല്‍ 20,000 പ്രൈമറി അധ്യാപകരും 34,000 യു.പി. അധ്യാപകരും യോഗ്യതാ പരീക്ഷ ജയിച്ചെന്ന് മന്ത്രി വിശദീകരിച്ചു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെല്ലാം പരീക്ഷ ബാധകമാണ്. അധ്യാപകര്‍ക്ക് സംസ്ഥാനങ്ങളുടെയോ കേന്ദ്രത്തിന്റെയോ പരീക്ഷ എഴുതാം. രണ്ടായാലും രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അത് ബാധകമാവും.

അഞ്ചും ആറും ശതമാനം പേര്‍ മാത്രമേ പരീക്ഷ ജയിക്കുന്നുള്ളൂ എന്നത് ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തേണ്ട കഠിന പരിശ്രമത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ടി.ടി.സി.യും ബിരുദവും തുടര്‍ന്ന് ബി.എഡും നേടിയശേഷം വീണ്ടും ഇത്തരം പരീക്ഷ എഴുതേണ്ടിവരുന്നതിന് പ്രസക്തിയില്ല. വിജയശതമാനം അഞ്ചും ആറും മാത്രമായാല്‍ വേണ്ടത്ര അധ്യാപകരെ എങ്ങനെ ഉറപ്പുവരുത്താനാവുമെന്നും അവര്‍ ചോദിച്ചു.

ബിരുദവും ബി.എഡും മറ്റും ഉണ്ടായിട്ടും ടി.ഇ.ടി. പാസാകാത്തത് കുറഞ്ഞ വിദ്യാഭ്യാസ നിലവാരത്തിന് തെളിവാണെന്ന് കപില്‍ സിബല്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണത്തിന് ഊന്നല്‍ നല്‍കണം. കൊച്ചുകുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ പിന്നീട് സര്‍വകലാശാലാ തലത്തിലെ പഠനത്തിനും ഗുണനിലവാരം ഉണ്ടാവില്ല. ആവശ്യത്തിന് അധ്യാപകരില്ലാത്ത സംസ്ഥാനങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന് പ്രത്യേക പദ്ധതി ഉണ്ട്. ചില വിട്ടുവീഴ്ചകളും ഇക്കാര്യത്തില്‍ ചെയ്യാനൊരുക്കമാണ്. യോഗ്യതാ പരീക്ഷ പാസായ അധ്യാപകരെ ആവശ്യത്തിന് കിട്ടാനില്ലാത്ത സംസ്ഥാനങ്ങളില്‍ നിലവിലുള്ളവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ബിരുദം നേടുകയും ടി.ഇ.ടി. പാസാവുകയും ചെയ്യാം. നിലവിലുള്ള ആരെയും പരിച്ചുവിടുകയില്ല. ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യം -സിബല്‍ പറഞ്ഞു.

Thursday, April 26, 2012

പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും

27 Apr 2012

രണ്ടു ജില്ലകളിലെ വിതരണം പൂര്‍ത്തിയായി


കാക്കനാട്: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള നാലു കോടിയോളം പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും. കാക്കനാട് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയിലാണ് രണ്ടു ഘട്ടങ്ങളിലായി പുസ്തകം അച്ചടിക്കുന്നത് - ആദ്യ ഘട്ടത്തില്‍ 2.60 കോടിയും രണ്ടാം ഘട്ടത്തില്‍ 1.40 കോടിയും. ഫിബ്രവരിയിലാണ് രണ്ടാം ഘട്ടത്തിന്റെ അച്ചടി തുടങ്ങിയത്. ആദ്യ ഘട്ടത്തിലെ പുസ്തകങ്ങളില്‍ ഭൂരിപക്ഷവും അച്ചടി കഴിഞ്ഞു. അച്ചടി പൂര്‍ത്തിയാകുന്നവ ബുക്ക് ഡിപ്പോകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് സൊസൈറ്റി വഴി സ്‌കൂളുകളിലേക്ക് വിതരണവും തുടങ്ങി കഴിഞ്ഞു.

അടുത്ത മാസത്തോടെ മുഴുവന്‍ പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കെ.ബി.പി.എസ്. അധികൃതര്‍ പറഞ്ഞു. അച്ചടി കഴിയുന്ന പാഠപുസ്തകങ്ങള്‍ ജില്ലയിലെ 14 ഡിപ്പോകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇവിടെ നിന്ന് സംസ്ഥാനത്തുള്ള 3335 സൊസൈറ്റികള്‍ വഴിയാണ് സ്‌കൂളുകളില്‍ എത്തുന്നത്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പുസ്തകങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെ.ബി.പി.എസ്. അധികൃതര്‍. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും മറ്റു ജില്ലകളിലേക്കുള്ളത് നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളാണ് കെ.ബി.പി.എസ്സില്‍ അച്ചടിക്കുന്നത്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് വേണ്ടിയാണ് തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡര്‍ കെ.ബി.പി.എസ്. സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ഓര്‍ഡറുകള്‍ ലഭിക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു.
പത്താം ക്ലാസുവരെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ജനത്തീയതി തിരുത്താം
27-Apr-2012 
തിരു: പത്താം തരംവരെ പഠിക്കുന്ന കുട്ടികളുടെ ജനത്തീയതി, ജാതി, മാതാപിതാക്കളുടെ പേര് തുടങ്ങിയവ തിരുത്തുന്നതിനുള്ള അധികാരം ഈ വര്‍ഷം മുതല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. ഇത്തരം ആവശ്യങ്ങളുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരംവരെ വരുന്നത്ഒഴിവാക്കാനാണ് തീരുമാനം പരീക്ഷാഭവന്‍ നല്‍കുന്ന സ്കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റുകള്‍ പാസ്പോര്‍ട്ട് ഓഫീസ്, നോര്‍ക്ക, പിഎസ്സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പരിശോധിക്കുന്നതിനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

എസ്.എസ്.എല്‍ .സിയില്‍ 93.64 ശതമാനം വിജയം

26 Apr 2012



തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍ .സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു.

മോഡറേഷന്‍ നല്‍കിയിട്ടില്ല. 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 922 പേര്‍.

210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 248 എയ്ഡഡ് സ്‌കൂളും 253 അണ്‍ എയ്ഡഡ് സ്‌കൂളും നൂറ് ശതമാനം വിജയം നേടി.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലും(96.93%) കുറവ് വിജയശതമാനം പാലക്കാട് ജില്ലയിലുമാണ്(86.91%). രണ്ട് സ്‌കൂളുകള്‍ മാത്രമാണ് 50 ശതമാനത്തില്‍ താഴെ വിജയം നേടിയത്.

മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മേയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ ഫലപ്രഖ്യാപനം നടക്കുന്നത്. മാര്‍ച്ച് 26ന് ആണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. 4,70,148 കുട്ടികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ രണ്ടിന് മൂല്യനിര്‍ണയം ആരംഭിച്ചു. 24 ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തു.

Sunday, April 22, 2012

അണ്‍ ഇക്കണോമിക് സ്കൂള്‍: നാനൂറിലേറെ അധ്യാപകര്‍ക്ക് ജോലി പോകും


  22-Apr-2012 
തിരു: സര്‍ക്കാര്‍ അനാദായകരമെന്നു വിലയിരുത്തുന്ന സ്കൂളുകളില്‍ പ്രവേശനം നേടിയ അധ്യാപകരുടെ നിയമനം റദ്ദാക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലായി ജോലി ചെയ്യുന്ന നാനൂറിലേറെ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അധ്യാപകര്‍ക്കുള്ള സ്പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ഈ അധ്യാപകര്‍ക്ക് ഉള്‍പ്പെടെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്നാണെന്ന് വ്യാഖ്യാനവുമുണ്ടായി. 2010-11ലെ തസ്തികകള്‍ തുടര്‍ന്നുവരുന്ന രണ്ടുവര്‍ഷത്തിലും നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍, ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പാക്കേജില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് അണ്‍ ഇക്കണോമിക് സ്കൂളിലെ അധ്യാപകര്‍ക്ക് ബാധകമല്ലെന്നു പറഞ്ഞാണ് 13402 നമ്പരായി പുതിയ ഉത്തരവിറക്കിയത്. പാക്കേജ് പ്രകാരം നിയമനാംഗീകാരം നല്‍കി ശമ്പളം നല്‍കിവരുന്ന അധ്യാപകരുടെ നിയമനം പുനഃപരിശോധിക്കാനാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കിയത്. അഞ്ചുവര്‍ഷത്തിലേറെയായി സര്‍വീസിലുള്ള അധ്യാപകരാണ് ഇതോടെ പുറത്താകുന്നത്. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസുള്ളവര്‍ക്കെല്ലാം നിയമനാംഗീകാരം നല്‍കുമെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും പ്രഖ്യാപനം തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണം. അനാദായകരമെന്നു പറഞ്ഞ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ സംരക്ഷണനിയമത്തിന്റെ മറപിടിച്ച് സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളെ സഹായിക്കാന്‍ സംവരണം ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു
അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ ജൂണിനുശേഷം നിയമിച്ചവര്‍ക്ക് അംഗീകാരമില്ല



ഇവരെ തസ്തികയില്ലാത്തവരാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: 2011 ജൂണ്‍ ഒന്നിന് ശേഷം എയ്ഡഡ് അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരെ ഇപ്പോള്‍ ദിവസവേതനക്കാരായി പരിഗണിച്ച് തസ്തികയില്ലാത്തവരുടെ വിഭാഗത്തിലാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും. അടുത്ത വര്‍ഷം മുതലേ ഇവര്‍ക്ക് അംഗീകാരം കിട്ടു.

അധ്യാപക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഈ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ത്തരത്തില്‍ നിയമനം കിട്ടിയവരെ മരണവും വിരമിക്കലും വഴിയുണ്ടായ തസ്തികകളില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇങ്ങനെ മൂന്നു മാസത്തോളം ഇവര്‍ക്ക് അംഗീകൃത പദവി ലഭിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളിലും ഇത്തരത്തില്‍ പുതിയ അധ്യാപകരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഇത്തരത്തില്‍ എത്ര അധ്യാപകരുണ്ടെന്ന വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം സ്‌കൂളുകളില്‍ വേണ്ട മിനിമം തസ്തികകളേ നിലനിര്‍ത്തേണ്ടതുള്ളൂ. ില കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ സീനിയര്‍ അധ്യാപകരെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. എയ്ഡഡ് അധ്യാപകനിയമനം നിരോധിച്ചിരുന്ന സമയത്താണ് ഇത്തരത്തില്‍ മാറ്റിയിരുന്നത്. എന്നാല്‍ ഈ അധ്യാപകരുടെ നിയമന സാധ്യത സ്ഥലം മാറ്റത്തിനു മുമ്പ്, 2011 ജൂണ്‍ ഒന്നുവരെ ജോലിചെയ്ത സ്‌കൂളിലായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

എന്നാല്‍ ഈ നടപടിയില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ണ്‍ ഇക്കണോമിക് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാനുള്ള ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെ അവരുടെ നിയമനാംഗീകാരം റദ്ദുചെയ്യുന്ന നടപടിയാണിതെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. നാന്നൂറോളം അധ്യാപകരാണ് ഇതു പ്രകാരം അംഗീകാരം നഷ്ടപ്പെട്ട് പുറത്താകുന്നത്. 2010-11 ലെ തസ്തികകള്‍ തുടര്‍ന്നുവരുന്ന രണ്ട് വര്‍ഷങ്ങളിലും നിലനില്‍ക്കുമെന്ന പാക്കേജിലെ ഉത്തരവ് അണ്‍ എക്കണോമിക് സ്‌കൂളുകള്‍ക്ക് ബാധകമല്ല എന്ന വിശദീകരണം നല്‍കിയാണ് നിയമനാംഗീകാരം റദ്ദുചെയ്തത്.

അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്കെല്ലാം നിയമനാംഗീകാരം നല്‍കുമെന്ന വാഗ്ദാനമാണ് ഉത്തരവിലൂടെ റദ്ദുചെയ്തിരിക്കുന്നത്. അധ്യാപകരെ വഞ്ചിച്ച ഈ നടപടി പിന്‍വലിക്കണമെന്നും കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ ആവശ്യപ്പെട്ടു..

Saturday, April 21, 2012

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് കെ.ഇ.ആര്‍ ബാധകമല്ല -ഹൈകോടതി


കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ മൂന്നേക്കര്‍ സ്ഥലവും 300 കുട്ടികളും വേണമെന്നതുള്‍പ്പെടെ മാര്‍ഗരേഖയിലെ നാല് നിര്‍ദേശങ്ങള്‍ ഹൈകോടതി സ്റ്റേ ചെയ്തു. സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങളിലെ നാല്, പതിനാല് വകുപ്പുകള്‍ നടപ്പാക്കുന്നതാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ തടഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിന്മേലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍.ഒ.സിക്ക് അപേക്ഷ നല്‍കിയവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
കളി സ്ഥലം ഉള്‍പ്പെടെ ഉണ്ടാക്കണമെന്നതിനാല്‍ സി.ബി.എസ്. സ്കൂളുകള്‍ക്ക് എന്‍.ഒ.സി ലഭിക്കണമെങ്കില്‍ മൂന്നേക്കര്‍ സ്ഥലമെങ്കിലും വേണമെന്നാണ് മാര്‍ഗനിര്‍ദേശങ്ങളിലെ ഒരു ഉപാധി. സി.ബി.എസ്.ഇ ചട്ടപ്രകാരം 24 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള മെട്രോ നഗരങ്ങളില്‍ ഒരേക്കറില്‍ കുറയാതെയും മറ്റിടങ്ങളില്‍ രണ്ടേക്കറും സ്ഥലം മതിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംസ്ഥാന സര്‍ക്കാറിന്റെ മൂന്നേക്കറെന്ന നിര്‍ദേശം നീതീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണിത് സ്റ്റേ ചെയ്തത്.
എട്ടുവരെ മിഡില്‍ ക്ളാസ് സിലബസിനും ഒമ്പതുമുതല്‍ പത്തുവരെ സെക്കന്‍ഡറി സിലബസിനും തുടര്‍ന്ന് പതിനൊന്ന് മുതല്‍ 12 വരെ ഹയര്‍ സെക്കന്‍ഡറി സിലബസിനുമാണ് എന്‍.ഒ.സിയും അഫിലിയേഷനും നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലായി 300 കുട്ടികള്‍ ഉണ്ടാകണമെന്ന നിബന്ധന പ്രാവര്‍ത്തികമല്ല. എന്‍.ഒ.സിക്ക് അപേക്ഷിക്കുമ്പോള്‍ അഞ്ചുവര്‍ഷത്തെ പരിചയമുണ്ടായിരിക്കണമെന്ന നിര്‍ദേശവും യുക്തിരഹിതവും നീതീകരിക്കാനാകാത്തതുമാണെന്ന് കോടതി വ്യക്തമാക്കി.
പ്രവേശം നേടുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സമ്പൂര്‍ണ വിവരങ്ങളടങ്ങുന്ന സമഗ്ര തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ് എന്‍.ഒ.സി ലഭിക്കാന്‍ സമര്‍പ്പിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. നിര്‍ദേശം നല്ലതാണെങ്കിലും ഇത് എന്‍.ഒ.സി നല്‍കുന്നതിനുള്ള മുന്‍കൂര്‍ ഉപാധിയായി ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഈ നാല് ഉപാധികളും കണക്കിലെടുക്കാതെ സി.ബി.എസ്.ഇ അഫിലിയേഷന് എന്‍.ഒ.സി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നിര്‍ദേശം നടപ്പാക്കണം. നിബന്ധനകള്‍ പാലിക്കാത്ത സ്കൂളുകള്‍ ജൂണ്‍ ഒന്നിന് പൂട്ടണമെന്ന ശാസന നടപ്പാക്കാന്‍ അപേക്ഷ നല്‍കിയ സ്കൂളുകളോട് ആവശ്യപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്കൂളുകള്‍ക്ക് മാത്രം ബാധകമായ കേരള എജുക്കേഷന്‍ റൂള്‍സ് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ബാധകമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Thursday, April 19, 2012

പ്രതിഫലത്തെപ്പറ്റി തര്‍ക്കം: പത്താംക്ലാസ് ഐ.ടി. അധ്യാപക പരിശീലനം നിര്‍ത്തി

  20 Apr 2012



തൊടുപുഴ:അധ്യാപകര്‍ക്ക് നല്‍കേണ്ട പ്രതിഫലത്തുകയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് ഐ.ടി. പാഠപുസ്തക പരിശീലനം നിര്‍ത്തി. പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തിലും തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ 16,000 ല്‍ പരം അധ്യാപകര്‍ക്ക് പുതിയ ഐ.ടി. പാഠപുസ്തകം പരിചയപ്പെടുത്താനുള്ള പരിശീലന പരിപാടിക്ക് ഒന്നരക്കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പ്രതിഫലവും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷം അധ്യാപര്‍ക്ക് 125 രൂപയും പരിശീലകര്‍ക്ക് 200 രൂപയുമാണ് പ്രതിദിന അലവന്‍സായി നല്‍കിയിരുന്നത്. ആറു ദിവസമാണ് ഓരോ ബാച്ചിന്റെയും പരിശീലനം.

പ്രതിഫലം എത്രയെന്ന് പിന്നീട് അറിയിക്കാമെന്ന ധാരണയില്‍ ഏപ്രില്‍ ഒന്‍പതിന് ആദ്യബാച്ചിന്റെ പരിശീലനം ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഇത് തീര്‍ന്നശേഷം 17 മുതല്‍ അടുത്ത ബാച്ചിന്റെ പരിശീലനം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഫണ്ട് എത്താത്തതിനാല്‍ പരിശീലനം നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കി.

മെയ് മാസത്തോടെ മിക്ക വിദ്യാലയങ്ങളിലും പത്താം തരം കുട്ടികള്‍ക്ക് ക്ലാസുകള്‍ തുടങ്ങും. ഇതിനിടയില്‍ അധ്യാപക പരിശീലനംവയ്ക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യും. പ്രതിഫലം, ലീവ് സറണ്ടര്‍ എന്നിവയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഐ.ടി. അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് ഏപ്രില്‍ ആദ്യവാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കത്തുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

സംസ്ഥാനത്ത് നടക്കുന്ന അധ്യാപക പരിശീലനങ്ങള്‍ക്ക് സര്‍വശിക്ഷാ അഭിയാനും (എസ്എസ്എ) ഐ.ടി. അറ്റ് സ്‌കൂളും ഒരേ പ്രതിഫലമാണ് നല്‍കുന്നത്. ഇത്തവണ 125 രൂപ പ്രതിഫലം നല്‍കാനാകില്ലെന്ന് എസ്എസ്എ, വിദ്യാഭ്യാസ വകുപ്പില്‍ അറിയിച്ചതായാണ് സൂചന. ഇതും പ്രതിഫലത്തുക നിര്‍ണയിച്ച് ഉത്തരവ് ഇറക്കുന്നതിന് തടസ്സമായി.

അതേസമയം, ലീവ് സറണ്ടര്‍ ആനുകൂല്യം നല്‍കുന്നത് ഒഴിവാക്കാന്‍ എസ്എസ്എ അധ്യാപക പരിശീലനങ്ങള്‍ ജൂണിലേക്ക് മാറ്റി. പത്തു ദിവസമാണ് എസ്എസ്എ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് നടത്തുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഐ.ടി. അറ്റ് സ്‌കൂള്‍ പരിശീലവും മാറ്റിയാല്‍ ലീവ് സറണ്ടര്‍ ആനുകൂല്യത്തിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകും.

പഠനം നടത്താതെ ഹയര്‍ സെക്കന്‍ഡറി സമഗ്രരേഖ, യോഗയും സൂര്യനമസ്‌കാരവും പഠിപ്പിക്കേണ്ടെന്ന് ശുപാര്‍ശ
: 20 Apr 2012

കൊല്ലം: വിവാദമായേക്കാവുന്ന നിരവധി നിര്‍ദ്ദേശങ്ങളുമായി കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി സമീപനരേഖ തയ്യാറാക്കി. നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്മകളെ ക്കുറിച്ച് പഠനം നടത്താതെയാണ് സമഗ്രരേഖ തയ്യാറാക്കിയിരിക്കുന്നത്.

രാഷ്ട്രീയ മാധ്യമക് ശിക്ഷണ്‍ അഭിയാന്‍ രാജ്യത്തുടനീളം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് യോഗാപഠനം നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും യോഗയില്‍ ഉള്‍പ്പെട്ട സൂര്യനമസ്‌കാരം ഒരു മതവുമായി ബന്ധപ്പെട്ടതാണെന്ന കാരണത്താല്‍ എസ്.സി.ഇ.ആര്‍.ടി. മാര്‍ഗരേഖയില്‍ നിന്നൊഴിവാക്കി.
  • ആഴ്ചയില്‍ അഞ്ചുദിവസംമാത്രം പഠനം,
  •  വര്‍ഷത്തില്‍ 24 മണിക്കൂറെങ്കിലും സാമൂഹിക പ്രവര്‍ത്തനം,
  •  അധ്യാപകരുടെ നിലവാരം വിദ്യാര്‍ഥികള്‍തന്നെ വിലയിരുത്തുക, 
  • എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ക്ക് പകരം എസ്.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ ഉപയോഗിക്കുക, 
  • വാര്‍ഷിക പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനുശേഷം ഉത്തരക്കടലാസ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് മടക്കി നല്‍കുക തുടങ്ങി വിവാദമായേക്കാവുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് സമഗ്രരേഖയിലുള്ളത്. നൂറോളം അധ്യാപകര്‍ പതിനഞ്ചു ദിവസം തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകളിലൂടെയാണ് സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്.

നിലവിലുള്ള പാഠ്യപദ്ധതിയുടെയും വ്യവസ്ഥകളുടെയും പോരായ്മകള്‍ പഠിച്ചതിനുശേഷമാണ് സമഗ്രരേഖ തയ്യാറാക്കേണ്ടതെങ്കിലും രേഖ തയ്യാറാക്കിയതിനു ശേഷമാണ് ഇവിടെ പഠനം നടത്തുന്നത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്ത് സമഗ്ര പരിവര്‍ത്തനം നടത്താനായി തയ്യാറാക്കിയ സമീപനരേഖ അതിനാല്‍ത്തന്നെ വെളിച്ചം കണ്ടിട്ടില്ല. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറുടെ ആമുഖം മാത്രമാണ് ഇതില്‍ ഇനി ഉള്‍പ്പെടുത്താനുള്ളത്. പഠനം നടത്താതെ സമഗ്രരേഖ തയ്യാറാക്കിയത് വിവാദമാകുമെന്ന കാരണത്താല്‍ പഠനത്തിനുശേഷം രേഖ കരിക്കുലം കമ്മിറ്റിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം എന്നറിയുന്നു. തിരുവനന്തപുരം,ആലപ്പുഴ, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കോട്ടയം ജില്ലകളാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒമ്പത് ജില്ലകളില്‍ ജൂണില്‍ നടത്തുന്ന പഠനത്തിലെ കണ്ടെത്തലുകളുടെ ഫലമായി മാര്‍ഗരേഖയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ നടത്തുന്നതെന്ന് സൂചനയുണ്ട്.
  • വിദ്യാര്‍ഥി കേന്ദ്രീകൃതമായ പഠനമെന്ന ആശയം ലക്ഷ്യമാക്കി സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നടപ്പായിട്ടില്ല. ഈ കുറവ് പരിഹരിക്കാനും ആഗോള പൗരന്‍മാരായി വിദ്യാര്‍ഥികളെ മാറ്റാന്‍ സഹായകവുമായ വിദ്യാഭ്യാസ പ്രക്രിയകള്‍ നടപ്പാക്കുകയുമാണ് സമഗ്രരേഖയുടെ ലക്ഷ്യം. 
  • ഒന്നാം ഭാഷയായി ഇംഗ്ലീഷ് നിര്‍ബന്ധമാക്കണം, 
  • മലയാളം എല്ലാ സ്‌കൂളുകളിലും ഒരു വിഷയമായി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകണം,
  •  സംരംഭകത്വ നൈപുണികള്‍ വളര്‍ത്തിയെടുക്കണം. 
  • ഇ-ലേണിങ്, ഇ-ലൈബ്രറി, ഇ-ടെക്സ്റ്റ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണം, 
  • സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണം,
  •  അധ്യയന ദിനങ്ങള്‍ നിലവില്‍ ആറ് എന്നത് അഞ്ചായി ചുരുക്കണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ പുരോഗമന ആശയങ്ങളും ഉള്‍ക്കൊള്ളുന്നതാകണം പാഠ്യ പദ്ധതി. 
  • ഓരോ വിഷയത്തിനും പ്രത്യേകം ലാബുകള്‍ ഉണ്ടായിരിക്കുകയും ഇവ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയും വേണം. 
  • ക്ലാസ് മുറികളുടെ ഘടനയില്‍ മാറ്റം വരുത്തണം, 
  • പഠനബോധന മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കണം,
  •  പാഠപുസ്തകങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പുനരവലോകനം ചെയ്യുകയും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കുകയും വേണം,
  •  വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം,
  •  അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ അധ്യാപക പരിശീലനം നടത്തണം, 
  • ജില്ലാ തലത്തില്‍ അക്കാദമിക കോളേജുകള്‍ സ്ഥാപിക്കണം, 
  • സ്‌കൂള്‍ കോംപ്ലക്‌സ് പദ്ധതി നടപ്പാക്കണം,
  •  ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതി ഹയര്‍ സെക്കന്‍ഡറി തലത്തിലും വ്യാപിപ്പിക്കണം, 
  • അധ്യാപകര്‍ പഠിതാവിന്റെ കുടുംബവുമായി ബന്ധപ്പെടണം,
  •  രക്ഷാകര്‍ത്തക്കളെ സ്‌കൂള്‍ വളന്റിയര്‍മാരാക്കണം, 
  • വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ സഞ്ചിതലേഖ തയ്യാറാക്കണം, 
  • കായികക്ഷമതാ പരിശീലനം ഏര്‍പ്പെടുത്തണം,
  •  ഹെല്‍ത്ത് ക്ലിനിക്കുകള്‍ തുടങ്ങണം, 
  • സമഗ്രമൂല്യനിര്‍ണയം നടത്തണം,
  •  ഓപ്പണ്‍ ബുക്ക്, ഓണ്‍ ഡിമാന്‍ഡ്, ഓണ്‍ലൈന്‍ പരീക്ഷാരീതികള്‍ പരിഗണിക്കണം,
  •  പഠനഭാരം കുറയ്ക്കാന്‍ മിനിമലൈസേഷന്‍, 
  • ശാസ്ത്രീയമായ ഗ്രേസ്മാര്‍ക്ക് വിതരണം തുടങ്ങി പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ ഏറെയാണ്.
  •  നിലവിലുള്ള ഓപ്പണ്‍ സ്‌കൂളിനെ ജനാധിപത്യ സ്വഭാവമുള്ളതും സ്വയംഭരണ അവകാശമുള്ളതുമായ ഓപ്പണ്‍ സ്‌കൂളിങ്ങ് സംവിധാനമായി മാറ്റാന്‍ കഴിയണമെന്നും സമീപനരേഖ നിര്‍ദ്ദേശിക്കുന്നു.


വിദ്യാര്‍ഥികളുടെ വിവരം നല്‍കരുതെന്ന് വിവരാവകാശ കമ്മീഷന്‍
 20 Apr 2012



സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചിരുന്ന/പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ മേല്‍വിലാസം, രക്ഷിതാക്കളുടെ വിവരം, ഫോണ്‍നമ്പര്‍ തുടങ്ങിയവ വിവരാവകാശ നിയമം- 2005 പ്രകാരം അപേക്ഷ നല്‍കി കരസ്ഥമാക്കിയശേഷം അവ ദുരുപയോഗപ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

പല രക്ഷിതാക്കളും ഇതിനെപ്പറ്റി ബന്ധപ്പെട്ട സ്‌കൂളുകളില്‍ പരാതിപ്പെട്ടിട്ടുണ്ട്. അത്തരം വിവരങ്ങള്‍ ഒഴിവാക്കി, ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

എല്‍.പി, യു.പി സ്‌കൂളുകള്‍ക്കായി ക്ലസ്റ്റര്‍ വരുന്നു

  20 Apr 2012
തിരുവനന്തപുരം: നിശ്ചിത ദൂരപരിധിയിലുള്ള എല്‍.പി , യു.പി സ്‌കൂളുകളെ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം. ക്ലസ്റ്ററിന്റെ ആസ്ഥാനമായ സ്‌കൂളുകളില്‍ കല, കായിക, പ്രായോഗിക പരിചയ പരിശീലനം നല്‍കും.

എല്‍.പിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു. പിയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്‌കൂളുകളെ ചേര്‍ത്താണ് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക. ക്ലസ്റ്ററുകളില്‍ നല്‍കുന്ന പരിശീലനത്തിനായി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, വര്‍ക്ക് ആന്‍ഡ് സ്‌കൂള്‍ - ആശ്വാസ് - പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കുന്നതിനായി ചെയ്യാന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിഭ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ തയ്യാറാക്കിയ സമീപന രേഖയിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.

കല, കായികം, പ്രായോഗിക പരിശീലനം എന്നിവയില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്. ഇതിനായി എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ക്ലസ്റ്റര്‍ രൂപവത്കരിക്കുക. അഞ്ചാം ക്ലാസ് എല്‍. പി.യിലേയ്ക്കും എട്ടാം ക്ലാസ് യു. പി.യിലേയ്ക്കും വരുന്ന ഘടനാ മാറ്റം അടുത്ത അധ്യയന വര്‍ഷം പ്രത്യക്ഷത്തില്‍ ഉണ്ടാകില്ല.

പകരം നാലാം ക്ലാസ് പാസാകുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ അഞ്ചിലേക്കും ഏഴാം ക്ലാസ് കഴിയുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ എട്ടാം ക്ലാസിലേക്കും ടി.സിയില്ലാതെ മാറ്റും. ക്ലസ്റ്ററിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദര്‍ സ്‌കൂളിലായിരിക്കും അഞ്ചിലും എട്ടിലും ഇത്തരത്തില്‍ പ്രവേശനം നല്‍കുക. ക്ലസ്റ്ററില്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി വാഹന സൗകര്യം ഏര്‍പ്പെടുത്തും.

സിന്തറ്റിക് കളിസ്ഥലം, യോഗ സെന്റര്‍, മാനസികാരോഗ്യ കേന്ദ്രം, ആര്‍ട്ട് സെന്റര്‍, വര്‍ക്ക് സെന്റര്‍ എന്നിവ മദര്‍ സ്‌കൂളില്‍ ഉണ്ടാകും. ഒന്നുമുതല്‍ അഞ്ചു വരെ 200-ഉം ആറ് മുതല്‍ എട്ട് വരെ 220 -ഉംഅധ്യയന ദിവസങ്ങള്‍ വേണമെന്ന് കേന്ദ്ര നിയമത്തില്‍ പറയുന്നു. കേരളത്തില്‍ സാധ്യായ ദിവസങ്ങള്‍ 200 ആയാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും അത്രയും ലഭിക്കാറില്ല. ആശ്വാസ് പദ്ധതി നടപ്പാകുന്നതോടെ ശനിയാഴ്ചകള്‍കൂടി ഇത്തരം പഠനങ്ങള്‍ക്കായി ഉപയോഗിക്കേണ്ടിവരും. ഇത് സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.


അധിക അധ്യാപകര്‍ 39000



തിരുവനന്തപുരം: കേന്ദ്ര നിയമം അടിസ്ഥാനമാക്കിയാല്‍ സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരില്‍ 39216 പേര്‍ അധികമാകും. 155018 അധ്യാപകരാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായുള്ളത്. 115802 പേരാണ് നിയമപ്രകാരം വേണ്ടത്. 58474 ക്ലാസ് മുറികളും അധികമാണ്. എന്നാല്‍ ഘടനാമാറ്റത്തിലൂടെ അഞ്ചാം ക്ലാസ് എല്‍.പിയിലേക്കും എട്ടാം ക്ലാസ് യു.പിയിലേക്കും മാറിയാല്‍ 17986 ക്ലാസ് മുറികള്‍ അധികമായി വേണ്ടിവരുമെന്നതാണ് ഇതിന്റെ മറുവശം. ഇതിനായി 1000 കോടി രൂപവേണ്ടി വരുമെന്നതിനാലാണ് ടി.സിയില്ലാതെ അടുത്തുള്ള സ്‌കൂളുകളിലെ അഞ്ചിലും എട്ടിലും കുട്ടികളെ മാറ്റി ചേര്‍ത്ത് ഘടനാ മാറ്റം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

കേന്ദ്രനിയമം നടപ്പാക്കുന്നതിനുള്ള സമീപന രേഖയിലാണ് അധിക അധ്യാപകരുടെയും ക്ലാസ് മുറികളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
mathrubhumi

പൊതുവിദ്യാലയങ്ങള്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍


തിരു: ദേശീയ വിദ്യാഭ്യാസ നിയമത്തിന്റെ മറവില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് കൊള്ള നടത്താന്‍. സംവരണത്തിന്റെ മറവില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതോടെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് രൂക്ഷമാകും. ഇത് നൂറുകണക്കിന് പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനിടയാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അണ്‍എയ്ഡഡ് സ്കൂളില്‍ ഉള്‍പ്പെടെ 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശനിയമത്തില്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍, കേരളത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഇപ്പോള്‍ തന്നെ വിദ്യാലയങ്ങളിലെത്തുന്നുണ്ട്. പന്ത്രണ്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസവുമാണ്. അതിനാല്‍ കേരളത്തില്‍ ഇത്തരം സംവരണം കൊണ്ടുവരുന്നതിന് പകരം അതിനുപയോഗിക്കുന്ന ഫണ്ട് പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനുമാണ് ഉപയോഗിക്കേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാര്‍ഷിക വരുമാനം 60,000 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ ദുര്‍ബല വിഭാഗത്തില്‍പ്പെടുത്തി ഓരോ വിദ്യാഭ്യാസ സ്ഥാപനവും 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണം. ഇങ്ങനെ പഠിക്കുന്ന കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പ്രത്യക്ഷത്തില്‍ പാവപ്പെട്ട കുട്ടികളെ സഹായിക്കാനെന്ന് തോന്നിപ്പിക്കുന്ന ഈ തീരുമാനത്തിന്റെ യഥാര്‍ഥ ഉദ്ദേശം അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയതോടെ പ്രധാന അണ്‍എയ്ഡഡ് സ്കൂളുകള്‍ ഒഴികെയുള്ള നൂറുകണക്കിന് സ്കൂളുകളില്‍ ഡിവിഷന്‍ തികയ്ക്കാന്‍ കുട്ടികളെ കിട്ടുന്നില്ല. ഇങ്ങനെയിരിക്കെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വീണ്ടും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയത്. പുതുതായി തുടങ്ങുന്ന സ്കൂളുകളിലേക്ക് കുട്ടികളെ റിക്രൂട്ടുചെയ്യാനുള്ള കുറുക്ക് വഴിയാണ് സര്‍ക്കാര്‍ തീരുമാനം. ഈ സ്കൂളുകള്‍ വിദ്യാര്‍ഥികളില്‍നിന്നും ഈടാക്കുന്ന അമിതഫീസ് പഠനച്ചെലവ് എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 58 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള ക്ലാസ് മുറികളുണ്ട്. എന്നാല്‍, 40 ലക്ഷം കുട്ടികള്‍ മാത്രമേ ഇന്ന് പഠിക്കുന്നുള്ളൂ. നാലുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 1694 എയ്ഡഡ് സ്കൂളുകളും 1720 അണ്‍എയ്ഡഡ് സ്കൂളുകളും ഇപ്പോള്‍ അനാദായകരമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, അഞ്ചുവര്‍ഷമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായത്. ഈ ഉണര്‍വ് തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ തുടങ്ങിയത്. 
കണ്‍സള്‍ട്ടന്‍സി സര്‍വീസിന് അധ്യാപക പരിശീലനത്തിന്റെ ചുമതല നല്‍കരുത്: വി എസ്

തിരു: അധ്യാപക പരിശീലനത്തിന്റെ ചുമതല ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പാഠ്യപദ്ധതിപോലും കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് സ്കൂളുകള്‍ ആരംഭിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കയാണ്. എവറോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങള്‍ സ്കൂള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ സ്കൂളുകള്‍ ഇവര്‍ വിലയ്ക്ക് വാങ്ങിത്തുടങ്ങി. സ്കൂള്‍ പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, അധ്യാപക പരിശീലനം തുടങ്ങിയ അക്കാദമിക കാര്യങ്ങള്‍പോലും കോര്‍പറേറ്റുകളെ ഏല്‍പ്പിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയില്‍നിന്ന് തലയൂരാനുള്ള സര്‍ക്കാരിന്റെ ശ്രമം ആപല്‍ക്കരമാണ്. കേരളത്തില്‍ നിലനിന്നിരുന്ന ക്ലസ്റ്റര്‍ പരിശീലനങ്ങളും അവധിക്കാല പരിശീലനങ്ങളും നിര്‍ത്തിക്കഴിഞ്ഞു. പകരം അധ്യാപകരുടെ വ്യക്തിത്വവികസനത്തിനുള്ള പരിശീലനം ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കാനാണ് ധാരണ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഹൈജാക്ക് ചെയ്യുന്നതിന് 2001-2006 കാലത്ത് ഇന്റലിനെയും മൈക്രോസോഫ്റ്റിനെയും അഞ്ജലി ടെക്നോളജി ഹോള്‍ഡിങ്സിനെയും കൊണ്ടുവരാന്‍ ശ്രമിച്ച അതേ മാര്‍ഗത്തിലൂടെയാണ് ഇപ്പോള്‍ ടാറ്റയെയും കൊണ്ടുവരുന്നത്. ഇത് അനുവദിക്കാനാവില്ല. ഈ മേഖലയില്‍ സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് അധ്യാപകരെ ബഹുരാഷ്ട്ര കമ്പനികളുടെ വ്യക്തിത്വവികസന പരിശീലനത്തിന് വിട്ടുകൊടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
 
വിദ്യാര്‍ഥികള്‍ക്ക് മനസ്സ് തുറക്കാന്‍


കല്‍പ്പറ്റ: ഇഷ്ടബാല്യം ക്യാമ്പുകള്‍ നാട്ടില്‍ സജീവമായി. അവധിക്കാലത്ത് കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കുകയാണ്. ചൈല്‍ഡ് ലൈനാണ് അതിന്റെ സംഘാടകര്‍. ""ഞങ്ങളുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാനുള്ള അവസരം ലഭിച്ചുവല്ലോ. ആദ്യമായാണ് ഇങ്ങനെയൊരാവസരം ഞങ്ങള്‍ക്ക് ലഭിക്കുന്നത്്"". വിദ്യാര്‍ഥികള്‍ പറയുന്നു. ഓരോ വിദ്യാര്‍ഥിയും അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിച്ച് ക്യാമ്പില്‍ പങ്കാളിയായി. പത്ത് മുതല്‍ 18 വയസ്സുവരെയുള്ളവരാണ് ബാല്യകാല ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. പെണ്‍കുട്ടികളാണ് കൂടുതലായും ക്യാമ്പിലെത്തുന്നത്്്്. വ്യത്യസ്ത ഗ്രൂപ്പുകളായിട്ടാണ് ക്യാമ്പുകളില്‍ കുട്ടികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്. കുടുംബത്തില്‍, സമൂഹത്തില്‍, വിദ്യാലയങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ ക്യാമ്പുകളില്‍ വേര്‍തിരിച്ചിരിക്കുന്നത്. കൂട്ടമായി ചര്‍ച്ചചെയ്ത് പ്രശ്നം പഠിച്ച് പ്രശ്ന പരിഹാരവും ക്യാമ്പില്‍ നിര്‍ദേശിക്കുന്നു. ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍, പൊലീസ് എന്നിങ്ങനെ വിവിധ വിഭാഗം പ്രതിനിധികളുംക്യാമ്പുകളിലുണ്ടാകും. വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടാക്കി സ്കിറ്റ് രൂപത്തിലവതരിപ്പിക്കും. പിന്നീട് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തും. ഓരോ വാര്‍ഡിലെയും ബാലസഭകളിലെ പ്രതിനിധികളാണ് ഇഷ്ടബാല്യക്യാമ്പുകളിലെത്തുക. അവര്‍ അവരുടെ കൂട്ടുകാരുടെ പ്രശ്നങ്ങളും ക്യാമ്പുകളില്‍ അവതരിപ്പിക്കും. പഞ്ചായത്ത് തലത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ മടിയില്ലാതെ തുറന്നുപറയാനുള്ള വേദിയൊരുക്കുകയാണ് ചൈല്‍ഡ് ലൈന്‍. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ തീയേറ്റര്‍ ഗ്രൂപ്പും ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. "ഇഷ്ടബാല്യം കുട്ടികള്‍ക്കെല്ലാം ഒരു കുട്ടിക്കാലം" എന്ന പേരില്‍ മെയ് ആദ്യവാരം കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സി കെ ദിനേശ്കുമാര്‍ പറഞ്ഞു. 
 
 

അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കാന്‍ അധ്യാപകപരിശീലനം അട്ടിമറിക്കുന്നു

 19-Apr-2012 
മൂലമറ്റം: അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ അധ്യാപക പരിശീലന പരിപാടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പത്താംക്ലാസില്‍ പഠിപ്പിക്കുന്നഐടി അധ്യാപകര്‍ക്കുള്ള പരിശീലനമാണ് നിര്‍ത്തലാക്കിയത്. അധ്യാപകര്‍ക്കായി വിദ്യാഭ്യാസവകുപ്പും എസ്എസ്എയും ഡയറ്റും സംയുക്തമായി എല്ലാവര്‍ഷവും നടപ്പാക്കിവരുന്ന പരിശീലന പരിപാടികളാണ് അട്ടിമറിച്ചത്. ഇത് അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ സഹായിക്കാനും പരിശീലനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനും നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് പത്താംക്ലാസില്‍ പഠിപ്പിക്കുന്ന ഐടി അധ്യാപകര്‍ക്ക് നല്‍കിവന്നിരുന്ന പരിശീലനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായി ജില്ലയില്‍ നാല്കേന്ദ്രങ്ങളിലായിട്ടാണ് പരിശീലനം നല്‍കിയിരുന്നത്. ഇതില്‍ ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായികഴിഞ്ഞ് രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപകരോടാണ് പരിശീലനം നിര്‍ത്തിവച്ചവിവരം പറഞ്ഞ് തിരിച്ചയച്ചിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കിയിരുന്ന പ്രതിഫലവും നല്‍കാന്‍ തയ്യാറായില്ല. പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും (റിസോഴ്സ് ടീച്ചേഴ്സ്) നല്‍കിയിരുന്ന പ്രതിഫലവും നല്‍കാതെയാണ് ഒന്നാംഘട്ട പരിശീലനം അവസാനിപ്പിച്ചത്. പരിശീലനം നിര്‍ത്തലാക്കിയതോടുകൂടി ഇതിനായി നീക്കിവച്ചിരുന്ന പണം മറ്റ് നിലയില്‍ ചെലവഴിക്കാനും പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കിയിരുന്ന ലീവ്സറണ്ടര്‍ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. പരിശീലനത്തിനായി ഇതുവരെയും ഫണ്ട് അനുവദിച്ചിട്ടുമില്ല. ഒരുബാച്ചിന് അഞ്ച് ദിവസത്തെ പരിശീലനമാണ് നല്‍കിയിരുന്നത്. പത്താംക്ലാസില്‍ പുതിയ പാഠപുസ്തകമാണ് ഈ വര്‍ഷം നല്‍കുന്നത്. ആയതിനാല്‍ പരിശീലനം അനിവാര്യമാണ്. പരിശീലന പരിപാടികള്‍ നിര്‍ത്തലാക്കുന്നതോടുകൂടി പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനും സാധാരണക്കാരന്റെ മക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം തകര്‍ക്കാനും അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ പരിശീലനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള ശ്രമവും ശക്തിപ്രാപിച്ചുകഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി എസ്എസ്എല്‍സി പരീക്ഷയും ഐടി പഠനത്തിലും കേരളത്തില്‍ ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തിവരുന്നത്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനമാണ് കൈവരിക്കുന്നത്. ഇത് തകര്‍ക്കാന്‍ പത്താംക്ലാസിലെയടക്കം എല്ലാ പരിശീലനവും തകര്‍ക്കുകയെന്ന ഗൂഢതന്ത്രത്തിന്റെ ആദ്യപടിയാണ് ഐടി പരിശീലനം നിര്‍ത്തലാക്കിയുള്ള ഉത്തരവ്. പുതുതായി 106 അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളോട്കാട്ടുന്ന അമിതമായ താല്‍പ്പര്യത്തില്‍നിന്നാണ് പൊതുവിദ്യാലയത്തെ തകര്‍ക്കുന്ന നടപടികള്‍ പല മേഖലകളിലും സ്വീകരിക്കുന്നതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറഞ്ഞു. 
deshabhimani

Wednesday, April 18, 2012

സ്കൂളില്‍ 25% സംവരണം ഇൌ വര്‍ഷം തന്നെ

19, 2012 





തിരുവനന്തപുരം . സ്കൂള്‍ പ്രവേശനത്തിനു ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25% സംവരണം ഇൌ അധ്യയന വര്‍ഷം തന്നെ നടപ്പാക്കും. ഇതനുസരിച്ചു കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലും സംവരണം നിര്‍ബന്ധമാകും. ന്യൂനപക്ഷ പദവിയുള്ള അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇളവു ലഭിക്കുകയുള്ളൂ. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഇൌ വ്യവസ്ഥ നടപ്പാക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

വാര്‍ഷിക വരുമാനം 60,000 രൂപ വരെയുള്ള കുടുംബങ്ങളിലെ കുട്ടികളെയാണു ദുര്‍ബലവിഭാഗമായി കണക്കാക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും സംവരണം ബാധകമാണ്. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സ്ഥാപനങ്ങളും സംവരണവ്യവസ്ഥ പാലിക്കണം. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് ഈ വ്യവസ്ഥ പാലിക്കണമെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്നു ന്യൂനപക്ഷപദവി ലഭിച്ച വിദ്യാലയങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര നിയമപ്രകാരം ഒന്നാം ക്ളാസ് പ്രവേശനപ്രായം ആറു വയസ്സായി ആദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഇതുവരെ പ്രവേശനപ്രായം ഉയര്‍ത്താത്ത സാഹചര്യത്തില്‍ ഇൌവര്‍ഷം കേരളത്തിലും ഒന്നാം ക്ളാസില്‍ അഞ്ചു വയസ്സുകാരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പ്രവേശനപ്രായം ആറു വയസ്സാകുന്ന മുറയ്ക്കു കേരളത്തിലും നടപ്പാക്കും. ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസം മൌലികാവകാശമാക്കുന്ന വിദ്യാഭ്യാസ അവകാശനിയമം ഭരണഘടനാപരമായി സാധുതയുള്ളതാണെന്നു സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. സര്‍ക്കാരിന്റെ സഹായം കൈപ്പറ്റുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകളിലെ പൊതുവിഭാഗത്തിനും പ്രവേശന സംവരണം ബാധകമാണെന്നു വിധിയില്‍ വ്യക്തമാക്കിയിരുന്നു.

നിയമം നടപ്പായാല്‍ സാമ്പത്തികമായി തകരുമെന്ന അണ്‍എയ്ഡഡ് സ്കൂളുകളുടെ വാദം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. സര്‍ക്കാരില്‍ നിന്നോ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം സ്വീകരിക്കാത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ മാത്രമേ സംവരണ പരിധിയില്‍ നിന്നു സുപ്രീം കോടതി ഒഴിവാക്കിയിട്ടുള്ളൂ.

ടാറ്റയ്ക്ക് അധ്യാപക പരിശീലന ചുമതല നല്‍കരുത്: അച്യുതാനന്ദന്‍









തിരുവനന്തപുരം. അധ്യാപക വ്യക്തിത്വ പരിശീലനത്തിന്റെ ചുമതല ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാഠ്യപദ്ധതിപോലും കോര്‍പറേറ്റുകള്‍ക്കു കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

കോര്‍പറേറ്റുകള്‍ക്കു സ്കൂളുകളാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. എവറോണ്‍ ഉള്‍പ്പെടെ ബഹുരാഷ്ട്ര കമ്പനികള്‍ സ്കൂള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകള്‍ ഇവര്‍ വിലയ്ക്കു വാങ്ങിത്തുടങ്ങി. കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായം തകര്‍ക്കാനുള്ള നീക്കമാണിത്.
 manorama online

സ്കൂള്‍ പ്രവേശന പ്രായം 5, ക്ലസ്റ്ററുകള്‍ രൂപീകരിക്കും.


Thursday, April 12, 2012
സ്കൂളുകളിലെ ഘടനാപരമായ മാറ്റം ഈ വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. ഈ വര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായിരിക്കും. അധ്യാപകസംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്കൂള്‍ പ്രവേശനപ്രായം വര്‍ധിപ്പിക്കുംവരെ കേരളത്തില്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ് തുടരാനാണ് തീരുമാനം. അഞ്ചാം ക്ലാസ് എല്‍പിയിലേക്കും എട്ടാം ക്ലാസ് യുപിയിലേക്കും മാറ്റാനാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഘടനാമാറ്റം സാങ്കേതികമായി മാത്രം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സമീപസ്കൂളുകള്‍ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. 

ഈ വര്‍ഷം നാലും ഏഴും ക്ലാസ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്ക് തൊട്ടടുത്ത ക്ലാസിലേക്ക് മാറാന്‍ ടിസി നല്‍കില്ല. ഇതിനുപകരം പ്രധാനഅധ്യാപകന്‍ സാക്ഷ്യപത്രം നല്‍കും. ഈ സാക്ഷ്യപത്ര പ്രകാരം മറ്റു സ്കൂളുകള്‍ക്ക് അഞ്ചിലും എട്ടിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം. 

ഒരു കിലോമീറ്റര്‍ ചുറ്റളവിലെ യുപി- എല്‍പി സ്കൂളുകളെയും മൂന്നുകിലോമീറ്റര്‍ ചുറ്റളവിലെ ഹൈസ്കൂളുകളെയും ചേര്‍ത്ത് സ്കൂളുകളുടെ ക്ലസ്റ്ററുകളുണ്ടാക്കും. ഈ ക്ലസ്റ്റര്‍ സ്കൂളുകള്‍ തമ്മിലാവും സാക്ഷ്യപത്രപ്രകാരം കുട്ടികളെ ചേര്‍ക്കാനും വിടുതല്‍ നല്‍കാനും അനുവദിക്കുക. ഇങ്ങനെ അഞ്ചിലും എട്ടിലും പ്രവേശനം നേടുന്ന കുട്ടികള്‍ രേഖകള്‍ പ്രകാരം നാലിലും ഏഴിലും പഠിച്ച സ്കൂളുകളിലെ വിദ്യാര്‍ഥികളായി തുടരും. 

പഠനം പുതിയ സ്കൂളിലാണെങ്കിലും രേഖകള്‍ പഴയസ്കൂളില്‍. ഇവയെ മദര്‍ സ്കൂള്‍, ഫീഡര്‍ സ്കൂള്‍ എന്ന രീതിയില്‍ വേര്‍തിരിക്കും. കേന്ദ്രനിയമപ്രകാരം ഒന്നാംക്ലാസ് പ്രവേശനപ്രായം ആറുവയസാണ്. ഇതു നടപ്പാക്കാന്‍ സംസ്ഥാനം നേരത്തെതന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രീയവിദ്യാലയങ്ങളില്‍ ഈ വര്‍ഷവും അഞ്ചുവയസിലാണ് പ്രവേശനം. സ്കൂള്‍പ്രവേശനത്തിന് രണ്ടുപ്രായം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ സ്കൂളുകളിലും ഒരേസമയത്ത് പ്രായമാറ്റം നടപ്പാക്കാന്‍ തീരുമാനിച്ചത്. 

വിഎച്ച്എസ്ഇ പ്ലസ് ടുവില്‍ ഉടന്‍ ലയിപ്പിക്കില്ല. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷം പഴയ രീതിയില്‍ പ്രവേശനം തുടരും. വിഎച്ച്എസ്ഇയും എച്ച്എസ്എയും ഒരേ ബോര്‍ഡിന്‍റെ കീഴിലാക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ കോഴ്സുകള്‍ കാലോചിതമായി പരിഷ്കരിക്കും. വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അധ്യാപകര്‍ക്കു യോഗ്യതാ പരീക്ഷ നടത്തും. നിലവില്‍ അധ്യാപകരായി തുടരുന്നവര്‍ക്ക് ഇതു ബാധകമാകില്ല. 

വിദ്യാലയങ്ങളില്‍ ചിത്രരചന, ആരോഗ്യ കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കി എല്ലാ പഞ്ചായത്തുകളിലും ആശ്വാസ് വിദ്യാലയം പദ്ധതി നടപ്പാക്കും. പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ഇത് നടപ്പാക്കും. 6,000 സ്പെഷ്യലിസ്റ്റ് അധ്യാപകരെ ഇതില്‍ നിയമിക്കും. നിലവാരം കുറഞ്ഞ വിദ്യാലയങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ പ്രിഫറന്‍സ് സ്കൂള്‍ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനു ചാര്‍ജ് നല്‍കും. ആര്‍എസ്എംഎ പദ്ധതി കാര്യക്ഷമമാക്കും. 

പുതിയ വിദ്യാഭ്യാസ ഡയറക്റ്ററായി രാജമാണിക്യത്തെ നിയമിച്ചെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡിപിഐ എ. ഷാജഹാന്‍, ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ മുഹമ്മദ് സഹീര്‍, മറ്റു ഡയറക്റ്റര്‍മാര്‍ എന്നിവര്‍ സംസാരിച്ചു metro vartha
 -------
സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷം 60 ദിവസം പരിശീലനം നല്‍കാന്‍ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ അധ്യയന വര്‍ഷം നടത്തേണ്ടിയിരുന്ന രണ്ടു ക്ലസ്റ്റര്‍ യോഗങ്ങളും റദ്ദാക്കി.മധ്യവേനലവധിക്കാലത്ത് 10 ദിവസം പരിശീലനം നടത്തുമെങ്കിലും  താല്‍പര്യമുള്ള അധ്യാപകര്‍ മാത്രം പങ്കെടുത്താല്‍ മതി. പങ്കെടുക്കുന്നവര്‍ക്കു ലീവ് സറണ്ടര്‍ ലഭിക്കില്ല. പകരം 10 ദിവസം അവധി നല്‍കും. 10, 20, 5, 20, 5 ദിവസങ്ങള്‍ വീതമുള്ള അഞ്ചു ഘട്ടങ്ങളായി പരിശീലനം നടത്തണമെന്നാണു നിര്‍ദേശമെങ്കിലും . അന്തിമ തീരുമാനമെടുത്തിട്ടില്ല. പരിശീലനം എങ്ങനെയായിരിക്കുമെന്ന് 24നകം അധ്യാപക സംഘടനകളെ അറിയിക്കാനും തുടര്‍ന്ന് തീരുമാനമെടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. ആകെയുള്ള 1,60,000 അധ്യാപകര്‍ക്കും പരിശീലനം നല്‍കും. 300 കേന്ദ്രങ്ങളിലായി 40 പേര്‍ക്കു വീതമായിരിക്കും ഒരു ഘട്ടത്തില്‍ പരിശീലനം. ഈ സാഹചര്യത്തില്‍ വര്‍ഷം മുഴുവന്‍ പരിശീലനം നീളും. അധ്യാപകര്‍ പരിശീലനത്തിനു പോകുന്ന സമയത്ത് അധ്യാപക പാക്കേജിലുള്ള അധ്യാപകരായിരിക്കും സ്കൂളുകളില്‍ പകരം ക്ലാസ് എടുക്കുക. പരിശീലനം നല്‍കേണ്ട ഏജന്‍സിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.പത്താം ക്ലാസ് കുട്ടികളുടെ പരീക്ഷാ ഫീസ് തുടര്‍ന്നും പിരിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് പരീക്ഷാ ഫീസ്  പാടിലെ്ലന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. എന്നാല്‍, എട്ടാംക്ലാസ് വരെയാണ് ഇതു ബാധകമെന്നു വ്യക്തമായ സാഹചര്യത്തിലാണ് 9,10 ക്ലാസുകളിലെ ഫീസ് പിരിക്കുന്നത്. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയും  എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12 മുതലും നടത്തുന്നതിന്‍റെ തയാറെടുപ്പുകള്‍ യോഗം വിലയിരുത്തി.പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍,അധ്യാപക നേതാക്കളായ ഹരിഗോവിന്ദന്‍, കെ.എം. സുകുമാരന്‍, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, കെ. മോയിന്‍കുട്ടി, ജെ. ശശി, ഇ. ഇമാമുദീന്‍, പി.ജെ. ജോസ്, വി.കെ. മൂസ തുടങ്ങിയവര്‍  പങ്കെടുത്തു(.മനോരമഓണ്‍ലൈന്‍ – 2012 ജനു 14, ശനി)

Saturday, April 14, 2012

വിഎച്ച്എസ്ഇ: വേണ്ടത് ഉദ്ഗ്രഥനം

ആര്‍ വി ജി മേനോന്‍





10-Apr-2012 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സമ്പ്രദായം ഇന്ന് നിലവിലുള്ള രീതിയില്‍ തുടരാന്‍ കഴിയില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ വഴിയില്ല. വിഎച്ച്എസ്ഇയുടെ പേരിലുള്ള കേന്ദ്രസഹായം ലഭ്യമാക്കാന്‍ അങ്ങനെ ഒരു സമ്പ്രദായം നിലനിര്‍ത്തുകയും അതിന്റെ ഓജസ്സ് കെടുത്തുംവിധം പിന്‍വാതിലിലൂടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള കുറുക്കുവഴി ആക്കി മാറ്റുകയുമാണ് ചെയ്തിരിക്കുന്നത്. വിഎച്ച്എസ്ഇ കഴിഞ്ഞ് അവര്‍ പഠിച്ച വൊക്കേഷണല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വിരളം. മിക്കവരും മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് മടങ്ങുന്നു. അപ്പോള്‍ മാറ്റം ആവശ്യമാണ്. പക്ഷേ, എങ്ങനെയുള്ള മാറ്റം? വൊക്കേഷണല്‍ വിദ്യാഭ്യാസത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം ഉള്‍ക്കൊള്ളേണ്ട കാര്യം പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ നാം ഏതാണ്ട് വിജയിച്ചിരിക്കുന്നു എന്നതാണ്. ഏവര്‍ക്കും വിദ്യാഭ്യാസമെന്ന എസ്എസ്എയുടെ മുദ്രാവാക്യവും ഇതുതന്നെയാണല്ലോ. എന്താണിതിന്റെ പൊരുള്‍? കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ സമൂഹത്തിലെ ഏതു തൊഴില്‍ ചെയ്യുന്നവരും പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചവര്‍ ആയിരിക്കും. അതായത്, സമൂഹത്തിലെ വെള്ളംകോരികളും വിറകുവെട്ടികളുംവരെ പന്ത്രണ്ടുവര്‍ഷം പഠിച്ചവര്‍! എന്തൊരു വേസ്റ്റ്!&ൃറൂൗീ;എന്നായിരിക്കും ചിലരുടെ പ്രതികരണം. പക്ഷേ, അത് വിദ്യാഭ്യാസത്തിന്റെ ധര്‍മത്തെപ്പറ്റി തെറ്റായ ധാരണ വച്ചുപുലര്‍ത്തുന്നതിന്റെ ഫലമാണ്. വിദ്യാഭ്യാസം, കായിക അധ്വാനം ആവശ്യമായ തൊഴിലുകളില്‍നിന്ന് രക്ഷപ്പെടാനുള്ള വിദ്യയല്ല. ഈ തൊഴിലുകള്‍ സമൂഹത്തിന് ആവശ്യമായ കാലത്തോളം ആരെങ്കിലും ഇവ ചെയ്തേ മതിയാകൂ. വിദ്യാഭ്യാസം സിദ്ധിച്ചവര്‍ ഈ വക തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ തൊഴിലിന്റെ സ്വഭാവം മാറും. അതില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടും. യന്ത്രങ്ങളുടെ ഉപയോഗം വര്‍ധിക്കും. ഉല്‍പ്പാദനക്ഷമത ഉയരും. തൊഴിലാളികളുടെ ജീവിതനിലവാരവും അവരോടുള്ള സമൂഹത്തിന്റെ മനോഭാവവും മാറും. തോട്ടിപ്പണി സാനിറ്റേഷന്‍ ആയപ്പോഴും അലക്കുകാര്‍ ഡ്രൈക്ലീനേഴ്സ് ആയപ്പോഴും ഇത് നാം കണ്ടു. റോഡുപണിയില്‍ യന്ത്രങ്ങള്‍ കൂടുമ്പോഴും പാടത്തെ പണി യന്ത്രവല്‍കൃതം ആകുമ്പോഴും നാം ഇത് കാണുന്നു. ഈ പ്രവണത ഇനിയും വര്‍ധിക്കും. അതായിരിക്കും, ആയിരിക്കണം സാര്‍വത്രിക സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഫലപ്രാപ്തിയും. പക്ഷേ, അത് സാധ്യമാക്കണമെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പാടേ മാറേണ്ടതുണ്ട്. സ്കൂളിനെ കോളേജിലേക്കുള്ള തയ്യാറെടുപ്പായി കാണുന്ന പഴയരീതി മാറണം. അത് ഒരു ചെറിയ ന്യൂനപക്ഷത്തിനുമാത്രമേ ബാധകമാകുന്നുള്ളൂ. ബഹുഭൂരിപക്ഷവും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ (പുതിയ രീതിയില്‍ അപ്പോള്‍ പതിനെട്ടു വയസ്സ് ആകുമല്ലോ) എന്തെങ്കിലും തൊഴില്‍ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. പക്ഷേ, അതിനുള്ള ഒരു തയ്യാറെടുപ്പും അവര്‍ക്ക് സ്കൂളില്‍ കിട്ടുന്നില്ല. അത് കിട്ടണം. എങ്കില്‍ മാത്രമേ സ്കൂള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളത് ആവുകയുള്ളൂ. ഇപ്പോഴത് ഭാവിയില്‍ കോളേജില്‍ പോകാനുള്ളവര്‍ക്കു വേണ്ടിയുള്ളതാണ്. അവര്‍ക്കു വേണ്ടിയാണ് നാം എന്‍സിഇആര്‍ടി സിലബസ് അനുസരിച്ചുള്ള കണക്കും സയന്‍സും ഒക്കെ എല്ലാവരെയും പഠിപ്പിക്കുന്നത്, ഇതൊന്നും മിക്കവരും ജീവിതത്തില്‍ ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെ എന്തിനാണ് ഇതെല്ലാം അവരുടെ തലയില്‍ അടിച്ചുകയറ്റി വിഷമിപ്പിച്ചു ഒരുപാട് പേരെ തോല്‍പ്പിച്ചു മണ്ടന്മാരെന്നു മുദ്രകുത്തുന്നത്? കുറേപ്പേരെ മിടുക്കന്മാര്‍ എന്ന് തെളിയിക്കാനോ? ഈ ദ്രോഹം അവസാനിപ്പിക്കണം. പകരം, ജീവിക്കാന്‍ ആവശ്യമായ കണക്കും സയന്‍സും, നല്ല പൗരന്മാരാകാന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചരിത്രവും ഭൂമിശാസ്ത്രവും പൗരബോധവും ഭാഷയും, കല-കായിക സംസ്കാരവും മാത്രമേ എല്ലാവരെയും നിര്‍ബന്ധമായി പഠിപ്പിക്കേണ്ടൂ. ബാക്കിയൊക്കെ ആവശ്യം അനുസരിച്ച് അവരവര്‍ തെരഞ്ഞെടുത്തു പഠിക്കട്ടെ. എല്ലാവരും നിര്‍ബന്ധമായി പഠിക്കേണ്ടതിനെ ഒ-ലെവല്‍ എന്നും തെരഞ്ഞെടുത്തു ആഴത്തില്‍ പഠിക്കുന്നതിനെ എ- ലെവല്‍ എന്നുമാണ് പല രാജ്യങ്ങളിലും പറയുന്നത്. അങ്ങനെ വരുമ്പോള്‍ കോളേജില്‍ പോകാന്‍ ഉദ്ദേശ്യം ഇല്ലാത്തവര്‍ക്ക് അവരവര്‍ക്ക് താല്‍പ്പര്യമുള്ള, ഏതെങ്കിലും തൊഴിലിനുതകുന്ന വിഷയം മുഖ്യമായി എടുത്ത് പഠിക്കാം. ഒന്‍പതാം ക്ലാസ് മുതല്‍ ഇങ്ങനെ തെരഞ്ഞെടുക്കുന്ന രീതി തുടങ്ങാവുന്നതാണ്. നാം നേരിടാന്‍ പോകുന്ന പ്രായോഗിക പ്രശ്നം, സമൂഹത്തിനാവശ്യമുള്ള നൂറുകണക്കിനോ ആയിരക്കണക്കിനോ ഉള്ള തൊഴിലുകള്‍ക്കൊക്കെ എങ്ങനെ പ്രായോഗിക പരിശീലനം സ്കൂളില്‍ ഒരുക്കും എന്നതാണ്. ഓരോ വിഷയത്തിനും വേണ്ടത്ര വിദഗ്ധരെ സ്കൂളില്‍ അധ്യാപകരായി നിയമിക്കുന്നതും അതിനുവേണ്ട സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കുന്നതും പ്രായോഗികമല്ലല്ലോ. അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല; ശരിയാണ്. പക്ഷേ, അത് ആവശ്യവുമില്ല. ഉദാഹരണത്തിന്, കലാരംഗത്തു താല്‍പ്പര്യമുള്ള കുറെ കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ സംഗീതം പഠിക്കണം എന്നായിരിക്കും ആഗ്രഹം. ചിലര്‍ക്ക് നൃത്തം, ചിലര്‍ക്ക് കഥകളി, ചെണ്ട, മൃദംഗം അങ്ങനെ പോകും താല്‍പ്പര്യങ്ങള്‍. ഇതിനെല്ലാം സ്കൂളില്‍ വിദഗ്ധരെ വയ്ക്കാന്‍ പറ്റില്ല. പക്ഷേ, എല്ലാ ദേശത്തും ഇതൊക്കെ അറിയാവുന്ന ചില കലാകാരന്‍മാരും കലാകാരികളും ഉണ്ടാകും. കുട്ടികള്‍ അവരുടെ അടുത്തുപോയി പഠിക്കട്ടെ. തീര്‍ച്ചയായും അവര്‍ക്ക് ഒരു ഓണറേറിയം കൊടുക്കണം; അതിനേക്കാള്‍ പ്രധാനം അവര്‍ക്ക് കിട്ടുന്ന അംഗീകാരമാണത് എന്നതാണ്. സ്ഥലത്തെ പ്രധാന വര്‍ക്ക്ഷോപ്പില്‍നിന്ന് കുട്ടികള്‍ മോട്ടോര്‍ മെക്കാനിസം പഠിക്കുന്നു; നാട്ടിലെ നല്ല കര്‍ഷകരില്‍ നിന്ന് കൃഷി പഠിക്കുന്നു; മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടൊപ്പം അവര്‍ മീന്‍പിടിക്കുന്നു; മെഡിക്കല്‍ ലാബുകളില്‍ പോയി ലാബ് ടെക്നീഷ്യന്റെ പ്രാക്ടിക്കല്‍ ചെയ്യുന്നു; ഇലക്ട്രീഷ്യന്റെയും പ്ലംബറുടെയും കൂടെ നടന്ന് ആ ട്രേഡുകളുടെ പ്രായോഗിക കാര്യങ്ങള്‍ മനസ്സിലാക്കുന്നു; അങ്ങനെ നാട്ടില്‍ ആവശ്യമുള്ള തൊഴിലുകളൊക്കെ അവര്‍ തൊഴിലിടത്തില്‍നിന്ന് അഭ്യസിക്കട്ടെ. ഓരോന്നിനും അത്യാവശ്യമുള്ള തിയറിയും സ്കൂളിലെ ലാബിലും വര്‍ക്ക് ഷോപ്പിലും ചെയ്യാവുന്ന പ്രാക്ടിക്കലുംമാത്രമേ സ്കൂളില്‍ പഠിക്കേൂ. ഓരോ വിഭാഗത്തിലുമുള്ള വിഷയങ്ങള്‍ക്ക് പൊതുവായി ഒരു സംഘാടക (ഇീ ീൃറശിമേീൃ) മാത്രം സ്കൂളില്‍ ഉണ്ടായാല്‍ മതി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കൃഷി, മൃഗപരിപാലനം, മത്സ്യ ബന്ധനം തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ടു എന്നും ടൂറിസവും ഐടിയും ബയോടെക്നോളജിയും ഒക്കെയാണ് വേണ്ടത് എന്നുമുള്ള ചിന്തയാണ്. പുതിയ വിഷയങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷേ, പഴയവയുടെ പ്രസക്തി ഇല്ലാതായിട്ടില്ല. എന്നുതന്നെയല്ല, കയര്‍ നെയ്ത്ത്, കശുവണ്ടി സംസ്കരണം തുടങ്ങിയ നാം ഇതുവരെ അവഗണിച്ചിരുന്ന പഴയ&ൃെൂൗീ; വിഷയങ്ങള്‍കൂടി വൊക്കേഷണല്‍ വിഷയങ്ങളില്‍ പെടുത്തുകയാണ് വേണ്ടത്. ഇത് പൂര്‍ണമായും തൊഴില്‍മേഖല തെരഞ്ഞെടുക്കുന്ന കുട്ടികളുടെ കാര്യമാണ്. ഇതിനു പുറമെ സയന്‍സോ മാനവിക വിഷയങ്ങളോ മുഖ്യ പഠനമേഖലയായി തെരഞ്ഞെടുക്കുന്ന കുട്ടികളും ആ വിഷയങ്ങള്‍ക്ക് പുറമെ കായിക അധ്വാനം ആവശ്യമുള്ള ഏതെങ്കിലും ഒരു തൊഴില്‍ വിഷയംകൂടി പത്താം ക്ലാസ് വരെ എങ്കിലും പഠിക്കണം. അത് അതില്‍ വൈദഗ്ധ്യം ആര്‍ജിക്കാനല്ല; തൊഴിലിനോടുള്ള ആരോഗ്യകരമായ മനോഭാവം വളര്‍ത്താനാണ്. അത് വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയ്ക്ക് അത്യാവശ്യമാണ്. ഈ രീതിയിലുള്ള ഉദ്ഗ്രഥനംകൊണ്ടുള്ള വലിയ ഗുണം, വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് അക്കാദമിക വിഷയങ്ങള്‍ക്കുള്ളതുപോലുള്ള തുല്യത കിട്ടുന്നു എന്നതാണ്. സ്വാഭാവികമായും കുട്ടിയുടെ തുടര്‍ന്നുള്ള പഠനവും പ്രവര്‍ത്തനവും ഹയര്‍ സെക്കന്‍ഡറിയിലെ അവരുടെ തെരഞ്ഞെടുപ്പും പ്രകടനവും അനുസരിച്ചിരിക്കും. അക്കാദമിക വിഷയങ്ങളില്‍ ഉപരിപഠനം കാംക്ഷിക്കുന്നവര്‍ അതിന് സഹായിക്കുന്ന വിഷയങ്ങള്‍ മുഖ്യം (എ-ലെവല്‍) ആയെടുത്തു അതില്‍ നല്ല ഗ്രേഡ് വാങ്ങിയിരിക്കണം. കലാ, കായിക, തൊഴില്‍ വിഷയങ്ങള്‍ മുഖ്യമായെടുത്തവര്‍ക്ക് അതതു മേഖലയില്‍ ഉപരിപഠനം നടത്തുകയോ നേരിട്ടു തൊഴിലില്‍ പ്രവേശിക്കുകയോ ചെയ്യാം. ഉപരിപഠനം എന്നത് ഡിപ്ലോമ തലത്തില്‍ ആകാം. ഇപ്പോള്‍ പല ഡിപ്ലോമ പ്രോഗ്രാമുകള്‍ക്കും പത്താം ക്ലാസാണ് പ്രവേശന യോഗ്യത. അതിനാല്‍, ഡിപ്ലോമയ്ക്ക് പോകണം എന്ന് വിചാരിക്കുന്നവര്‍ പത്താം ക്ലാസ് തലത്തില്‍ അതിന് ആവശ്യമുള്ള വിഷയങ്ങള്‍ എ-ലെവലില്‍ പഠിച്ചിരിക്കണം. അതായത്, ഹൈസ്കൂള്‍ ക്ലാസില്‍ എത്തുമ്പോള്‍ത്തന്നെ കുട്ടി സ്വന്തം ഭാവി പരിപാടികളെക്കുറിച്ച് ആലോചിച്ചു തുടങ്ങണം എന്നര്‍ഥം. ഇത് അമിതമായ പ്രതീക്ഷയാണെന്ന് കരുതുന്ന പലരും ഉണ്ട്. അത് ശരിയുമാണ്. അതിനാല്‍ ഭൂരിപക്ഷം കുട്ടികളും ഹൈസ്കൂള്‍ ക്ലാസില്‍ അക്കാദമിക വിഷയങ്ങള്‍ മുഖ്യമായി എടുത്തേക്കാം. പക്ഷേ അതില്‍തന്നെ, സയന്‍സും മാനവിക വിഷയങ്ങളും എന്ന വേര്‍തിരിവ് വരാന്‍ ഇടയുണ്ടല്ലോ. അതുതന്നെ വലിയ കാര്യം. അത്രയെങ്കിലും നടക്കട്ടെ. എന്നാലും, ചില കുട്ടികളെങ്കിലും എനിക്ക് കൊളേജിലൊന്നും പഠിക്കാന്‍ കഴിയില്ല; ഞാനെന്തെങ്കിലും തൊഴില്‍ പഠിച്ചോളാം എന്നു കരുതാതിരിക്കുമോ? അങ്ങനെയുള്ളവര്‍ക്കു വേണ്ടിയെങ്കിലും ഹൈസ്കൂളില്‍ ഓപ്ഷണല്‍ സിസ്റ്റം കൊണ്ടുവന്നേ തീരൂ. അവര്‍ തീര്‍ച്ചയായും ഹയര്‍ സെക്കന്‍ഡറിയില്‍ തൊഴില്‍മേഖല മുഖ്യമായി തെരഞ്ഞെടുക്കുകയുംചെയ്യും. 
വിഎച്ച്എസ്ഇ നിലനിര്‍ത്തണം
പ്രൊഫ. സി രവീന്ദ്രനാഥ്
: 04-Apr-2012 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റത്തെയല്ല സൂചിപ്പിക്കുന്നത്. 27 വര്‍ഷം മുമ്പ് കേരളത്തില്‍ തുടക്കം കുറിച്ചതാണ് വിഎച്ച്എസ്ഇ. കുറവുകള്‍ പലതുമുണ്ടെങ്കിലും ആ വിഭാഗംതന്നെ അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. കുറവുകള്‍ പരിഹരിച്ചും വൈവിധ്യവല്‍ക്കരിച്ചും ആധുനികവല്‍ക്കരിച്ചും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ വിപുലീകരിക്കേണ്ട സാമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. ജനതയുടെ സമസ്തജീവിതമേഖലകളെയും വികാസത്തിലേക്ക് നയിച്ച് കൂടുതല്‍ ഉയര്‍ന്ന സംസ്കാരവും ജീവിതസാഹചര്യങ്ങളും ഉണ്ടാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് സാര്‍ഥകമാകണമെങ്കില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വൈദഗ്ധ്യമുള്ള തലമുറകള്‍ ഉണ്ടായിരിക്കണം. അവരെ വാര്‍ത്തെടുക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസമേഖലയില്‍ അവശ്യംവേണ്ടത് സമ്പൂര്‍ണ വൈവിധ്യമാണ്. എത്രകണ്ട് വിദ്യാഭ്യാസപരമായ വൈവിധ്യമുണ്ടോ അത്രകണ്ട് ജനതയുടെ വികസനസാധ്യതകളും ഉണ്ടാകും.

ഓരോ രാജ്യത്തിന്റെയും സാംസ്കാരിക പാരമ്പര്യം വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും. വൈവിധ്യമാര്‍ന്ന സാമൂഹികചലനങ്ങള്‍ക്ക് ഉതകുംവിധം സാമൂഹിക ഘടകങ്ങളെ ഉല്‍പാദിപ്പിക്കുവാന്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിനേ കഴിയൂ. പക്ഷെ വര്‍ത്തമാനകാല ധനമൂലധന സംസ്കാരം പറയുന്നത് നേരെ മറിച്ചാണ്. വൈവിധ്യം വേണ്ട, കമ്പോളത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ മാത്രം മതി എന്നാണത്. ഈ ആശയം വിദ്യാഭ്യാസരംഗത്തും വരുന്നതിന്റെ പ്രതിഫലനങ്ങളാണ് നാം കാണുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചില ഉല്‍പ്പന്നങ്ങളെ സൃഷ്ടിക്കുന്നത് മാത്രമാണ് എന്ന നവലിബറല്‍നയം എല്ലാറ്റിനേയും നയിക്കുകയാണ്. ഈ ദുരവസ്ഥയുടെ മറ്റൊരു ഉല്‍പ്പന്നമാണ് വിഎച്ച്എസ്ഇ യുടെ ഹയര്‍ സെക്കന്‍ഡറിയുമായുള്ള ഉദ്ഗ്രഥനം. യഥാര്‍ഥത്തില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ വൈവിധ്യത്തിന് തുടക്കമാവുകയാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡി, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമ, വിദ്യാഭ്യാസ പരിശീലനങ്ങള്‍, ഐടിഐ, കലാപരമായ പഠനങ്ങള്‍ തുടങ്ങി ശാഖകള്‍ ആരംഭിക്കുകയാണ്. ഇവയ്ക്കെല്ലാം ഒരേ സാധ്യതയല്ല നിലനില്‍ക്കുന്നത് എന്നതാണ് സാമൂഹിക മേന്മ. കാര്‍ഷികസംസ്കാരത്തെ നയിക്കുന്നവര്‍, പ്രാദേശിക സാങ്കേതിക വിദ്യകളെ പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നവര്‍, പ്രാദേശിക കലകളെ വികസിപ്പിച്ച് നിലനിര്‍ത്തുന്നവര്‍, അധ്യാപകര്‍, നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നവര്‍ എന്നിവയെ ഉല്‍പാദിപ്പിക്കലാണ് യഥാര്‍ഥ ലക്ഷ്യം. ഈ ദിശയില്‍ വിഎച്ച്എസ്ഇ കുറെ സംഭാവന നല്‍കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിയണം. എല്ലാവരും എന്‍ജിനിയറും ഗവേഷകരുമാകണമെന്ന തെറ്റായ ധാരണക്ക് കൂടുതല്‍ ശക്തി പകരുന്നതാകരുത് പരിഷ്കാരം. ഉദാഹരണം, വിഎച്ച്എസ്ഇയിലെ കൃഷി എന്ന വിഷയം. അഗ്രിക്കള്‍ച്ചര്‍ വിഎച്ച്എസ്ഇ കേവലമൊരു തൊഴിലുല്‍പ്പാദക കേന്ദ്രം എന്ന് മാത്രമല്ല, സാംസ്കാരിക ഉല്‍പ്പാദന കേന്ദ്രവുമാണ്. നമുക്ക് നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കാര്‍ഷിക സംസ്കാരം. അത് തിരിച്ചുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക സംസ്കാരം ലക്ഷ്യംവച്ച് ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്. പകരം പ്ലസ്ടുവിന്റെ ഒരു ഓപ്ഷനായി കൃഷി നല്‍കിയാല്‍ മേല്‍പറഞ്ഞ ലക്ഷ്യം നേടുകയില്ല. അവിടെ എന്‍ജിനിയറിങ്ങും മെഡിസിനും ബിരുദാനന്തരപഠനവും ഗവേഷണവും ലക്ഷ്യമിട്ടു വരുന്നവരാണ് അധികവും. ആ ദിശയില്‍ ഉയര്‍ന്നുവരുന്നവരെ തീര്‍ച്ചയായും അത്തരത്തില്‍ തന്നെ നിലനിര്‍ത്തണം.

എന്റെ മണ്ഡലത്തിലെ പുതുക്കാട് വിഎച്ച്എസ്ഇയില്‍ കൃഷിയാണ് വൊക്കേഷണല്‍. അത് ആരംഭിച്ച കാലത്ത് അധ്യാപകരില്ലാത്തതുകൊണ്ട് സെന്റ് തോമസ് കോളേജില്‍നിന്ന് പുതുക്കാട് പോയി രസതന്ത്രം പഠിപ്പിച്ച ആളാണ് ഞാന്‍. ഇന്ന് പുതുക്കാട് വിഎച്ച്എസ്ഇ ഒരു മാതൃകാ സ്ഥാപനമാണ്. അവിടെയാണ് ഏഷ്യയിലാദ്യമായി ഗ്രീന്‍ കാഡറ്റ് കോര്‍പ്സ് (ജിസിസി) ആരംഭിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ജയകുമാറിന്റെ ശിക്ഷണത്തില്‍ വളരുന്ന ഈ ഹരിതസേന കാര്‍ഷിക സംസ്കാരത്തെ വളര്‍ത്തുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കൃത്യതാ കൃഷി അടക്കമുള്ള ആധുനിക കാര്‍ഷിക രീതികള്‍ ജിസിസി പ്രചരിപ്പിക്കുന്നു. ഐടിയിലൂടെ മാത്രമാണ് വികസനം എന്ന മുഖ്യധാരാ വിദ്യാഭ്യാസരീതിയുടെ സംസ്കാരത്തില്‍ ഇത്തരമൊരു ഇടപെടല്‍ അസാധ്യമാണ്. മൃഗസംരക്ഷണ മേഖലയും കൃഷിപോലെ തകരുകയാണ്. അതൊരു ജീവനോപാധിയായ തൊഴിലായി കാണുന്ന തലമുറയല്ല വളര്‍ന്നുവരുന്നത്. അതുകൊണ്ട് അതിന് പ്രാധാന്യം നല്‍കുകയും മൃഗസംരക്ഷണം തൊഴിലായി സ്വീകരിക്കുകയും ചെയ്യാമെന്ന സംസ്കാരിക അവബോധം സൃഷ്ടിക്കണം. പ്ലസ്ടുവിന്റെ ഒരു ഓപ്ഷന്‍ മാത്രമായി മൃഗസംരക്ഷണവും കൃഷിയും മാറ്റിയാല്‍ ഇതിന് കഴിയുമോ? ഈ രണ്ട് മേഖലയിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വമ്പിച്ച പ്രാധാന്യം നല്‍കി മാത്രമേ പാരിസ്ഥിതിക സന്തുലനത്തിന്റെ അര്‍ഥതലങ്ങളെ വികസിപ്പിക്കുവാനാകൂ. വര്‍ത്തമാന മുഖ്യധാരാ ചിന്തകളില്‍ മൃഗസംരക്ഷണത്തിന് ഒരു മുഖമേയുള്ളൂ. അത് പണമുണ്ടാക്കുവാന്‍ മാത്രം മൃഗങ്ങളെ കൂട്ടായി വളര്‍ത്തുക എന്നതാണ്.

ഒരു വ്യവസായമായി മാത്രം മൃഗസംരക്ഷണം കാണുന്ന സംസ്കാരം പാരിസ്ഥിതിക സന്തുലനത്തെയും നീര്‍ത്തട വികസനസങ്കല്‍പ്പത്തേയും തകര്‍ക്കും. അതിന്റെ ദുരിതങ്ങളാണ് കുടിവെള്ളക്ഷാമത്തിലൂടെ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ നിലവിലുള്ള വൊക്കേഷണല്‍ കരിക്കുലത്തില്‍ മാറ്റം വരണം. പ്ലസ്ടുവിന്റെ അതേ മാതൃകയില്‍ രസതന്ത്രവും ഊര്‍ജതന്ത്രവും കണക്കും പഠിക്കേണ്ടകാര്യമില്ല. വൊക്കേഷണല്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഓരോ പഞ്ചായത്തിന്റേയും കാര്‍ഷിക മേഖല പരീക്ഷണ ശാലയായി മാറ്റുകയും ചെയ്യണം. ഓരോ പഞ്ചായത്തിലും ഇത്തരം വൊക്കേഷണല്‍ കോഴ്സുകള്‍ നിലവില്‍ വരികയും അവയുടെ കരിക്കുലം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ഉദ്ഗ്രഥിക്കുകയും ചെയ്താല്‍ വികസനരംഗത്ത് ഉത്തമമാതൃക സൃഷ്ടിക്കാം. പഠനം വൈവിധ്യത്തിലൂടെയാണെന്ന് പ്രകൃതിയെ നോക്കിയാല്‍ മാത്രം മനസ്സിലാക്കാം. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. വൈവിധ്യമാണ് ആ പാഠപുസ്തകത്തിലെ ഓരോ താളുകളും. വിദ്യാഭ്യാസരംഗത്തും ആ വൈവിധ്യം നിലനില്‍ക്കണം. ഭൂമിയില്‍ എന്തിന്റേയും നിലനില്‍പ്പിനാധാരം വൈവിധ്യമാണ്. ഉറുമ്പും എലിയും പാമ്പും ചിതലും എല്ലാം മനുഷ്യന് ഉപദ്രവമാണ് എന്നും അവയൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും ഉള്ള ചിന്ത നാം കേള്‍ക്കാറുണ്ട്. വൈവിധ്യമെന്തെന്നും അതിന്റെ ആവശ്യകതയെന്തെന്നും തിരിച്ചറിയാത്തതാണ് ഇത്തരം ചിന്തകളുടെ അടിത്തറ. ഇവയെല്ലാം നിലനിന്നാല്‍ മാത്രമേ വൈവിധ്യത്തിന്റെ തുടര്‍ച്ചയുണ്ടാകൂ എന്നും പൂര്‍ണത കൈവരൂ എന്നും തിരിച്ചറിയണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ നിലവിലുള്ളതും ടൈപ്പ് റൈറ്റിങ് പോലെ അപ്രസക്തമായതുമായ മേഖലകളെ മാറ്റിയെടുക്കണം. ശാസ്ത്രസങ്കേതിക വികസനത്തിന്റെ ഭാഗമായി പലമേഖലകളും പ്രസക്തമല്ലാതാകും. അവയെ പരിഷ്കരിച്ച് പുതിയ മേഖലകളെ ഉള്‍പ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഉദ്ഗ്രഥനം എന്ന ആശയം പലമേഖലകളിലും നല്ലതാണ്. പക്ഷെ തൊഴിലധിഷ്ഠിതമേഖലയില്‍ അത് അശാസ്ത്രീയമാണ്. ഉദ്ഗ്രഥനത്തിനുപകരം വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് വേണ്ടത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ജീവനക്കാരുടെ പ്രശ്നമായി ഈ വിഷയത്തെ കാണരുത്. അവരുടെ സേവനവേതന വ്യവസ്ഥകള്‍ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ പ്ലസ്ടുവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ക്ക് മാറ്റം വരുമെന്ന പ്രശ്നം മാത്രം ഉന്നയിക്കപ്പെട്ടാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഷ്ടമാകും. കാരണം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പലവഴികളുമുണ്ട്. അവരെ തൃപ്തിപ്പെടുത്തുവാന്‍ നിരവധി പാക്കേജുണ്ടാക്കാവുന്നതാണ്. അതുകൊണ്ട് സാമൂഹികപ്രശ്നമായി ഈ വിഷയം ഉയര്‍ന്നു വരണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും പ്രതികരിക്കണം. കാലത്തിന്റെ എല്ലാ പ്രത്യേകതകളും ശരിയായി തിരിച്ചറിഞ്ഞ് നാടിനുവേണ്ടി വൊക്കേഷണല്‍ മേഖലയില്‍ സമഗ്രമായ മാറ്റം വേണം. അത് ആ മേഖലയെ നശിപ്പിച്ചല്ല വികസിപ്പിച്ചായിരിക്കണം എന്നതാണ് ഏറ്റവും പ്രസക്തമായ ആശയം.
  deshabhimani

Friday, April 13, 2012

വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെങ്കില്‍

മാതൃഭൂമി
മുഖപ്രസംഗം
: 14 Apr 2012


വിദ്യാഭ്യാസ അവകാശനിയമം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ആ നിയമത്തിന്റെ അന്തസ്സത്തയ്ക്കിണങ്ങിയതാണ്. ആറിനും 14-നുമിടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. ഇതനുസരിച്ച് സര്‍ക്കാറിന്റെ സഹായം പറ്റുന്നവയും അല്ലാത്തവയുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണം. ന്യൂനപക്ഷവിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ സഹായധനം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമല്ല. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷവിധി, ഈ നിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് സ്വകാര്യ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. സര്‍ക്കാറില്‍നിന്ന് പണം വാങ്ങാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളെയും ജസ്റ്റിസ് കെ.
എസ്. രാധാകൃഷ്ണന്‍ എഴുതിയ പ്രത്യേകവിധിയില്‍ നിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് സ്വതന്തര്‍ കുമാറും ഇതിനോട് യോജിച്ചില്ല.

ദാരിദ്ര്യവും നിരക്ഷരതയും വലിയ പ്രശ്‌നങ്ങളായി തുടരുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന് സവിശേഷപ്രാധാന്യമുണ്ട്. ചരിത്രം സൃഷ്ടിക്കുന്നതെന്ന് അതിനെ പലരും വിശേഷിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. സ്‌കൂള്‍തലത്തില്‍ പഠനസമ്പ്രദായവും മാനേജ്‌മെന്റ് ഘടനയും മറ്റും പലേടത്തും വ്യത്യസ്തമാണ്. അതിനാല്‍ നിയമം എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്ന ചോദ്യം, അതുകൊണ്ടുവന്നപ്പോള്‍ത്തന്നെ പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രം ആശ്രയിക്കാവുന്ന സ്ഥിതിയല്ല രാജ്യത്തുള്ളത്. സ്വകാര്യ സ്‌കൂളുകളും ഇക്കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിച്ചാലേ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും വിദ്യാഭ്യാസസൗകര്യം ലഭിക്കൂ. ആ ലക്ഷ്യത്തോടെയാണ് എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളും പാവപ്പെട്ടവര്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ചത്. നിയമം നടപ്പാക്കുന്നത് തങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്ന, ന്യൂനപക്ഷ പദവിയില്ലാത്ത, സ്വകാര്യസ്‌കൂളുകളുടെ വാദം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണ് കോടതിയുടെ നിരീക്ഷണം. അത് തങ്ങളുടെ സാമൂഹിക ബാധ്യതകള്‍ തിരിച്ചറിയാനും നിറവേറ്റാനും ഇത്തരം സ്‌കൂളുകള്‍ക്ക് പ്രേരകമാകണം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടാത്തവരോ മുടങ്ങിയവരോ ആയ കുട്ടികള്‍ ഒട്ടേറെയുണ്ട്. ദാരിദ്ര്യം, ബോധവത്കരണത്തിന്റെ പോരായ്മ തുടങ്ങിയവ ഈ സ്ഥിതിവിശേഷത്തിന് കാരണങ്ങളാകുന്നു. 

പഠനം നിര്‍ത്തി ജോലിക്കുപോകാന്‍ കുട്ടികളില്‍ പലരെയും നിര്‍ബദ്ധരാക്കുന്നത് ദാരിദ്ര്യമാണ്. വിദ്യാഭ്യാസം സൗജന്യമായി നല്‍കിയതുകൊണ്ടുമാത്രം ഇത്തരക്കാരെ മുഴുവന്‍ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെങ്കിലും അവരുടെ പൂര്‍ണമായ സംരക്ഷണം ഏറ്റെടുക്കാനുള്ള പദ്ധതി കൂടി ഇതിനൊപ്പം നടപ്പാക്കാന്‍ കഴിയണം. വിദ്യാഭ്യാസത്തില്‍ പണത്തിന് പ്രാധാന്യം വര്‍ധിച്ചുവരുന്നു. സ്‌കൂള്‍തലവും ഈ ദുഷ്പ്രവണതയില്‍നിന്ന് മുക്തമല്ല.പഠനനിലവാരവും ഉയര്‍ന്നസൗകര്യങ്ങളും ഉറപ്പു നല്‍കുന്ന സ്വകാര്യ സ്‌കൂളുകളിലെ പഠനച്ചെലവ് സാധാരണക്കാരായ കുട്ടികള്‍ക്ക് താങ്ങാനാവില്ല. മറുവശത്ത്, സര്‍ക്കാര്‍ സ്‌കൂളുകള്‍ പലതരത്തിലും അവഗണിക്കപ്പെടുന്നു. കേരളത്തില്‍ത്തന്നെ അടുത്തകാലത്താണ്, സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. അതിന് കാര്യമായ ഫലം ഉണ്ടായി. അധികൃതരും നാട്ടുകാരും മനസ്സുവെച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാം. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങള്‍ക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തുടക്കം കുറിച്ചിട്ടുണ്ട്. പാവപ്പെട്ടവരടക്കം എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍തലത്തില്‍ നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനാവുമ്പോഴേ നിയമം എല്ലാ നിലയ്ക്കും സാര്‍ഥകമാകൂ. സ്‌കൂള്‍തലത്തില്‍, ഏതു മേഖലയിലായാലും പാവപ്പെട്ട കുട്ടികള്‍ക്ക് മതിയായ പരിഗണന കിട്ടണമെന്നു കൂടി ഈ വിധിയിലൂടെ സുപ്രീംകോടതി ഓര്‍മിപ്പിച്ചിട്ടുണ്ട്. അതു സാധ്യമാക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടത് ഭരണാധികാരികളാണ്.

Thursday, April 12, 2012

സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്


 13 Apr 2012

ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു
സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്
Posted on: 13 Apr 2012


ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു
സ്‌കൂള്‍ഘടനാമാറ്റം തല്കാലം രജിസ്റ്ററില്‍ മാത്രം -അബ്ദുറബ്ബ്
Posted on: 13 Apr 2012


ആലപ്പുഴ: ദേശീയവിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂള്‍ഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും മാറ്റുകയില്ല. ക്ലാസ് രജിസ്റ്ററുകള്‍ മാത്രമാണ് മാറ്റുക. നിലവില്‍ പഠിപ്പിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാതെതന്നെ വിഭജനം നടത്തും. മൂന്നുവര്‍ഷത്തിനുശേഷം ക്രമേണയെ പ്രൈമറി, യു.പി., ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ എല്ലാം പ്രത്യേകമാക്കുകയുള്ളൂ.

2011-2012 ല്‍ കയറിയ അധ്യാപകര്‍ മുതല്‍ പുതിയ അധ്യാപകരെല്ലാം പ്രവേശനപരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ ജൂണ്‍ മുതല്‍ നടത്തും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനം അഞ്ചാം വയസ്സിലാണ്. ഇത് തുടരുന്നിടത്തോളം കാലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം അഞ്ചാംവയസ്സില്‍ തന്നെ തുടരും. വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതിരുന്ന 2700 അധ്യാപകര്‍ക്ക് ശമ്പളം നല്കിത്തുടങ്ങി. കുട്ടികളുടെ കുറവുമൂലം പുറത്താകുകയും പ്രൊട്ടക്ടഡ് ആവുകയും ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം ജൂണ്‍ 11 ന് മുമ്പ് നല്കുമെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ ജി.കുറുപ്പ് അധ്യക്ഷനായി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.മുരളീധരന്‍ നായര്‍, സ്‌കൂള്‍ മാനേജര്‍ എന്‍. രവീന്ദ്രന്‍നായര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍, മന്നത്തു ഗോപിനാഥന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു

ആനുകൂല്യം പറ്റാത്ത ന്യൂനപക്ഷ സ്കൂളുകള്‍ക്കുമാത്രം ഇളവ്

   13-Apr-2012 
ന്യൂഡല്‍ഹി: സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലും ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം സീറ്റ് സൗജന്യമായി നീക്കിവെയ്ക്കാന്‍ നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളെ മാത്രം ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാരില്‍നിന്ന് ഒരുവിധ ആനുകൂല്യവും പറ്റാത്ത ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കുമാത്രമാണ് ഇളവ്. സര്‍ക്കാര്‍ സഹായം പറ്റാത്ത ബോര്‍ഡിങ് സ്കൂളുകളെയും നിയമ വ്യവസ്ഥകളില്‍ നിന്ന് കോടതി ഒഴിവാക്കി. ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെഴുതിയത്. ന്യൂനപക്ഷ അണ്‍എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ പറ്റിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും 25 ശതമാനം സീറ്റില്‍ പാവപ്പെട്ട കുട്ടികളെ പ്രവേശിപ്പിച്ചിരിക്കണം. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തില്‍ എ ഉപവകുപ്പ് ഉള്‍പ്പെടുത്തിയാണ് ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ 25 ശതമാനം സീറ്റില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കണമെന്ന വ്യവസ്ഥയ്ക്കെതിരെ ന്യൂനപക്ഷ-സ്വകാര്യ വിദ്യാലയങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ചവരെ നടത്തിയ പ്രവേശനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. വ്യാഴാഴ്ച മുതല്‍ നടപ്പാക്കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമം സ്കൂള്‍ കേന്ദ്രീകൃതമാകരുതെന്നും വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടല്‍ കൂടാതെ സ്ഥാപനങ്ങള്‍ നടത്താന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനയുടെ 19(1)(ജി) വകുപ്പിന്റെ ലംഘനമാണ് വിദ്യാഭ്യാസ അവകാശ നിയമമെന്നായിരുന്നു സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളുടെ വാദം. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വതന്ത്രമായി നടത്താന്‍ തങ്ങള്‍ക്കുള്ള നിയമപരമായ അവകാശം ഇല്ലാതാക്കുമെന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളും വാദിച്ചു. സ്കൂള്‍ മേല്‍നോട്ട സമിതികളില്‍ ജനപ്രതിനിധികളെയും മറ്റും ഉള്‍പ്പെടുത്തുന്നതിനെയും ഇവര്‍ എതിര്‍ത്തു. എന്നാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് നിയമമെന്നും ആരുടെയും അധികാരത്തിലുള്ള കടന്നുകയറ്റമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂനപക്ഷ- ഭൂരിപക്ഷ വ്യത്യാസമില്ലാതെ അണ്‍എയ്ഡഡ് സ്കൂളുകളെയും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകളെയും നിയമവ്യവസ്ഥകളില്‍ നിന്ന്&ാറമവെ;പൂര്‍ണമായും ഒഴിവാക്കണമെന്ന് ജസ്റ്റിസ് രാധാകൃഷ്ണന്‍ നിലപാടെടുത്തു. എന്നാല്‍ ന്യൂനപക്ഷ അണ്‍എയ്ഡഡ് സ്കൂളുകളെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്നും മറ്റെല്ലാ സ്കൂളുകള്‍ക്കും നിബന്ധന ബാധകമാക്കണമെന്നും ചീഫ്ജസ്റ്റിസ് കപാഡിയയും ജസ്റ്റിസ് സ്വതന്തര്‍ കുമാറും അഭിപ്രായപ്പെടുകയായിരുന്നു. 
deshabhimani 


വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനാപരം
Posted on: 13 Apr 2012


അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല




ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ സഹായം പറ്റുന്നതും അല്ലാത്തതുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കി.


എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ ധനസഹായം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.
2009-ല്‍ പാസാക്കിയ നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് ബെഞ്ച് വിധിച്ചു. 2012-13 അധ്യയന വര്‍ഷം മുതല്‍ വിധി പ്രാബല്യത്തില്‍ വരുമെന്നും നേരത്തേ നടന്ന പ്രവേശനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, കെ. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ കൂടിയടങ്ങിയതായിരുന്നു ബെഞ്ച്.


25 ശതമാനം സീറ്റ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്‍റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.


സര്‍ക്കാറില്‍ നിന്ന് ധനസഹായം വാങ്ങാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ എഴുതിയ പ്രത്യേക വിധിയില്‍ ഒഴിവാക്കിയിരുന്നു. ഇതു മറികടന്നാണ് ന്യൂനപക്ഷങ്ങള്‍ നടത്തുന്നതൊഴികെയുള്ള അണ്‍എയ്ഡഡ് സ്വകാര്യ സ്‌കൂളുകളെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് സ്വതന്തര്‍കുമാറും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.


ആറിനും 14നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണു നിയമം. എന്നാല്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംവരണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്‌കൂളുകള്‍ക്കു ബാധകമല്ല. കാരണം, ഈ സ്‌കൂളുകള്‍ എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കണം. സംവരണവ്യവസ്ഥ നടപ്പാക്കുന്നതിന് സ്വകാര്യ സ്‌കൂളുകള്‍ക്കു വേണ്ടിവരുന്ന എല്ലാ ചെലവും സര്‍ക്കാര്‍ നല്‍കും.
അണ്‍എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുവേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ ടി. എസ്. അന്ത്യാര്‍ജുന, അഡ്വ: റോമി ചാക്കോ, സര്‍ക്കാറിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിങ് തുടങ്ങിയവര്‍ ഹാജരായി.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടന നല്‍കിയ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ സുപ്രീം കോടതിയിലെത്തിയത്
mathrubumi

Tuesday, April 10, 2012

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന അശാസ്ത്രീയ പരിഷ്കാരങ്ങള്‍

എം ഷാജഹാന്‍
10-Apr-2012 
വിദ്യാഭ്യാസ അവകാശനിയമം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ അരനൂറ്റാണ്ടു മുന്‍പ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 12-ാം തരംവരെയുള്ള വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനം വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാഭ്യാസ അവകാശനിയമം യാന്ത്രികമായി ഇവിടെ നടപ്പാക്കരുത് എന്നു പറയുന്നത്. ശക്തമായ അടിത്തറയും ബഹുജനസ്വാധീനവുമുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് വളരെ ശ്രദ്ധയോടെയായിരിക്കണം. അഞ്ചാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലും എട്ടാം ക്ലാസുവരെയുള്ളവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ പരിധിയിലും പഠിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഏതെങ്കിലും പ്രദേശത്ത് ഈ സംവിധാനം ഇല്ലെങ്കില്‍ അവിടെയുള്ള എല്‍പി സ്കൂളുകളില്‍ അഞ്ചാം ക്ലാസ് ആരംഭിക്കുകയോ യുപി സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തുകയോ ചെയ്യണം. തീരദേശ- മലയോര പ്രദേശങ്ങളില്‍ ആവശ്യമായ സ്കൂളുകള്‍ ആരംഭിച്ചാല്‍തന്നെ ലളിതമായി പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഒരു കുട്ടിക്കുപോലും പഠനത്തിനുള്ള അവസരം നിഷേധിക്കാന്‍ പാടില്ല എന്നതാണ് നിയമത്തിന്റെ കാതല്‍. അണ്‍-എക്കണോമിക് എന്നുപറഞ്ഞ് സ്കൂള്‍ അടച്ചുപൂട്ടുന്നത് നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണ്. ആറുവയസ്സിലെങ്കിലും സ്കൂള്‍ പ്രവേശനം ആരംഭിച്ച് 14 വയസ്സുവരെ എല്ലാ ക്ലാസിലും വിജയിക്കുന്ന തരത്തില്‍ പഠനം ഉറപ്പാക്കണം എന്നത് പ്രധാനമാണ്. അതിനുള്ള സൗകര്യം ഉണ്ടാവണം എന്നല്ലാതെ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നില്ല. ദേശീയ പാറ്റേണ്‍ നിയമത്തില്‍ പറയുന്നു എന്നുമാത്രം. കേരളം ഒഴികെയുള്ള ഒരു സംസ്ഥാനവും നിലവിലുള്ള സ്കൂള്‍സംവിധാനത്തിലും ഘടനയിലും മാറ്റം വരുത്താന്‍ ഇതുവരെയും ആലോചിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരാകട്ടെ ഘടനാപരമായ മാറ്റത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നു. യുപി സ്കൂളുകളും സമീപപ്രദേശത്തെ എല്‍പി സ്കൂളുകളും ചേര്‍ത്ത് ക്ലസ്റ്ററുകളുടെ സ്വഭാവത്തിലാക്കി കുട്ടികള്‍ കുറവുള്ള സ്കൂളുകളെ കലാകായിക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കാണ് രൂപംനല്‍കുന്നത്. ഫലത്തില്‍ രണ്ടായിരത്തോളം സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള കരുനീക്കമാണ് നടക്കുന്നത്. സൗജന്യവിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി നിര്‍ബന്ധിതഫീസ് നിലവിലുള്ള സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കൊടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. ഒന്നാം ക്ലാസ് പ്രവേശനം ഡല്‍ഹി, ആന്ധ്രപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും സ്കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസ്സാണ്. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ചുവയസ്സില്‍ സ്കൂള്‍പ്രവേശനം നടക്കുന്ന ഒരു സംസ്ഥാനത്തും പ്രായപരിധി ഉയര്‍ത്തിയിട്ടില്ല. ആറ് വയസ്സുള്ള മുഴുവന്‍ കുട്ടികളും രണ്ടാംക്ലാസില്‍ പഠിക്കുന്ന കേരളത്തില്‍ അവരെ ഒന്നില്‍ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനുമാത്രമേ കഴിയൂ. മാത്രമല്ല മൂന്നു വയസ്സുമുതല്‍ അഞ്ചു വയസ്സുവരെയുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അഞ്ചു വയസ്സുള്ള നാലുലക്ഷം കുട്ടികള്‍ സ്കൂള്‍പ്രവേശനത്തിനൊരുങ്ങുമ്പോള്‍ നിങ്ങള്‍ക്ക് അടുത്തവര്‍ഷമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞാല്‍ കേരളത്തിലെ ഏതെങ്കിലും രക്ഷിതാക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ? ആറുമാസത്തെ വയസ്സിളവുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകുമോ? ഫലത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒരു കുട്ടിയും പ്രവേശിക്കേണ്ട എന്ന പ്രഖ്യാപനമല്ലേ ഇതിലൂടെ സര്‍ക്കാര്‍ നടത്തിയത്. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനമില്ല അതുകൊണ്ട് ഇനി സിബിഎസ്ഇ വിദ്യാലയങ്ങള്‍ മതിയെന്ന് പ്രഖ്യാപിക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അഞ്ചുവയസ്സില്‍ സ്കൂളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ സ്കൂള്‍പ്രവേശനം നിഷേധിക്കരുതെന്ന ഡല്‍ഹി ഹൈക്കോടതി വിധി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം. പ്രീ-പ്രൈമറി വിദ്യാഭ്യാസം നാലു വയസ്സുമുതല്‍ ആറ് വയസ്സുവരെയാക്കി മാറ്റുകയും എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രീ-പ്രൈമറി വിദ്യാഭ്യാസം തുടങ്ങുന്നതുവരെയും അഞ്ചുവയസ്സില്‍തന്നെ സ്കൂള്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഘടനാപരമായ മാറ്റം അഞ്ചാംക്ലാസുവരെയുള്ള എല്‍പി സ്കൂളുകളും 6-8 വരെയുള്ള യുപി സ്കൂളുകളുമായി, വിദ്യാലയങ്ങളുടെ ഘടനയില്‍ വരുന്നവര്‍ഷം മുതല്‍ മാറ്റം വരുത്തുമെന്ന് തീരുമാനിച്ചിരിക്കുകയാണ്. 9, 10 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കുമെന്നും ഹയര്‍സെക്കന്‍ഡറിയിലെ 43 വിഷയങ്ങളുടെ കോമ്പിനേഷനുകള്‍ കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. തൊഴിലധിഷ്ഠിതകോഴ്സുകള്‍ വരുന്ന വര്‍ഷംമുതല്‍ നിര്‍ത്തലാക്കി ഹയര്‍സെക്കന്‍ഡറിയുടെ ഓപ്ഷണാക്കിമാറ്റും എന്നാണ് മന്ത്രി പറയുന്നത്. ഈ മാറ്റങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. നിയമസഭാസാമാജികനായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ഇതിനെ എതിര്‍ത്തിട്ടുണ്ട്. വേണ്ടത്ര ചര്‍ച്ചകളോ ആലോചനകളോ യുഡിഎഫില്‍പോലും നടത്താതെയാണ് ഘടനാമാറ്റത്തെയും പരിഷ്കാരങ്ങളെയുംകുറിച്ച് മന്ത്രി പ്രഖ്യാപിക്കുന്നത്. സെക്കന്‍ഡറിതലംവരെയുള്ള 11,794 സ്കൂളും 1873 ഹയര്‍സെക്കന്‍ഡറി സ്കൂളും 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും രണ്ടുലക്ഷത്തോളം അധ്യാപകരും അരക്കോടിയോളം വിദ്യാര്‍ഥികളും പതിനായിരത്തോളം ജീവനക്കാരും ഉള്‍പ്പെടുന്ന നിലവിലുള്ള സംവിധാനത്തിനകത്ത് വരുന്ന ഏതൊരു മാറ്റവും കേരളീയ സമൂഹം ഗൗരവമായി കാണണം. ഇരുപതു ശതമാനത്തോളംവരുന്ന സമ്പന്നരായ മധ്യവര്‍ഗത്തിന്റെ മനോഭാവത്തില്‍നിന്ന് നോക്കികാണേണ്ട ഒന്നല്ല നമ്മുടെ പൊതുവിദ്യാഭ്യാസം. നിലവിലുള്ള സ്കൂള്‍ സംവിധാനത്തെ ഒറ്റയടിക്ക് മാറ്റിക്കളയാം എന്ന് ആഗ്രഹിക്കുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയെ സ്വപ്നം കാണുന്നവരാണ്. മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ നേതൃത്വം നല്‍കിയ കെഇആര്‍ പരിഷ്കരണത്തിനുള്ള റിപ്പോര്‍ട്ടിലും കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ലും നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പരമാവധി പരിക്കുകള്‍ കുറച്ച് ഘടനാമാറ്റം നടപ്പാക്കാന്‍ ലിഡാ കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളുണ്ട്. ഇതൊന്നും പരിഗണിക്കാതെ പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കുന്ന പ്രഖ്യാപനങ്ങളുമായി വിദ്യാഭ്യാസമന്ത്രിയും വകുപ്പും മുന്നോട്ടുപോവുകയാണ്. കുട്ടികളുടെ പഠനത്തെ ഈ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രഫണ്ട് വേണമെങ്കില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണ് എന്ന വാദം തെറ്റാണ്. ഘടനാമാറ്റത്തെക്കുറിച്ച് ആലോചിക്കാത്ത സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ ഫണ്ട് ലഭിക്കുന്നുണ്ട്. നിലവിലുള്ള സംവിധാനം തകര്‍ന്നാലും വേണ്ടില്ല ഫണ്ട് മതിയെന്ന ചിന്ത ആരോഗ്യകരമല്ല. ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സംവിധാനങ്ങളെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏകോപിപ്പിക്കുന്നതിനുപകരം ചിലതൊക്കെ നിലനിര്‍ത്താനും ചിലതൊക്കെ കൂട്ടിചേര്‍ക്കാനും വീണ്ടും വെട്ടിമുറിക്കാനും ശ്രമിക്കുന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യത്തെയല്ല കാണിക്കുന്നത്. സര്‍ക്കാര്‍ മാത്രമല്ല തദ്ദേശസ്ഥാപനങ്ങളും സ്കൂളുകളുടെ ചുമതല വഹിക്കുന്നുണ്ട്. അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടികള്‍ തദ്ദേശസ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ എന്നിവരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. നിലവിലുള്ള സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളാണ് വേണ്ടത്. 9, 10 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കണമെന്നും, എസ്എസ്എല്‍സി പരീക്ഷ ഇന്നത്തേതുപോലെ നടത്തണമോ എന്നും മന്ത്രിതന്നെ ചോദിക്കുന്നതില്‍ അനൗചിത്യമുണ്ട്. ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും കാലികമായ പരിഷ്കാരങ്ങള്‍ ആവശ്യമാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള 42 കോഴ്സില്‍ മാറ്റം വേണ്ടെന്ന് ആരും പറയുമെന്ന് കരുതുന്നില്ല. ഒരു പരിഷ്കാരമെന്നതിനു പകരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നിര്‍ത്തലാക്കി കോഴ്സുകള്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗമാക്കണം എന്ന പ്രഖ്യാപനം പരിഹാരമാര്‍ഗമല്ല. 6600 അധ്യാപകരും അമ്പതിനായിരത്തിലധികം കുട്ടികളും അയ്യായിരത്തിലധികം ജീവനക്കാരുമുള്ള ഒരു സംവിധാനം അടുത്ത വര്‍ഷംമുതല്‍ നിര്‍ത്തും എന്ന പ്രഖ്യാപനം നല്ല അര്‍ഥത്തിലുള്ളതല്ല. പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളിലൂടെ കേരളത്തിലെ ജനങ്ങള്‍ പടുത്തുയര്‍ത്തിയ പൊതുവിദ്യാഭ്യാസം തകരുന്നതിനിടയാക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ല. എസ്സിഇആര്‍ടി, എസ്എസ്എ, ആര്‍എംഎസ്എ, സീമാറ്റ്, ഐടി@ സ്കൂള്‍ തുടങ്ങിയ അക്കാദമിക സമിതികളെയും കരിക്കുലം കമ്മിറ്റിയെതന്നെയും നോക്കുകുത്തിയാക്കി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മികവുകളെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നമ്മുടെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന പ്രതിലോമകരമായ പരിഷ്കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) 
.

Monday, April 9, 2012

വി.എച്ച്.എസ്.ഇ-ഹയര്‍ സെക്കന്‍ഡറി ലയനം: അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചു

  10 Apr 2012


കോഴിക്കോട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് വി.എച്ച്.എസ്.ഇ. അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിച്ചു.

തിങ്കളാഴ്ച മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാരംഭിച്ച ഒന്ന്, രണ്ട് വര്‍ഷ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചത്.ക്യാമ്പ് പരിസരത്ത് പ്രകടനം നടത്തിയ അധ്യാപകര്‍ സ്‌കൂളിന്റെ പ്രധാന കവാടത്തിന് സമീപം ധര്‍ണയും നടത്തി.

വി.എച്ച്.എസ്.ഇ. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.സി. മാത്യു ഉദ്ഘാടനം ചെയ്തു. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ജാഫര്‍ അധ്യക്ഷതവഹിച്ചു. എസ്. സുലൈമാന്‍, ടി.എസ്. ശ്രീജിത്ത്, ഷിജുകുമാര്‍, ടി.പി. റഹീം എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ.യെ കൂടുതലായി ആശ്രയിക്കുന്നതെന്നും അശാസ്ത്രീയമായി ചര്‍ച്ചകള്‍ നടത്താതെ നടപ്പാക്കുന്ന പരിഷ്‌കാരം വിദ്യാര്‍ഥികളെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.

വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്ന ഏപ്രില്‍ 11 വരെ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാനാണ് തീരുമാനം. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ 11 മുതല്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ഇംഗ്ലീഷ്, ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, മെയിന്റനന്‍സ് ആന്‍ഡ് റിപ്പയര്‍ ഓഫ് ടൊമസ്റ്റിക് അപ്ലെയന്‍സസ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍, ഫിഷറീസ്, അക്കൗണ്ടന്‍സി ആന്‍ഡ് ഓഡിറ്റിങ്, ടൈപ്പ്‌റൈറ്റിങ്, ഓഫീസ് സെക്രട്ടറിഷിപ്പ് ആന്‍ഡ് നോണ്‍ ഓഫീസ് സെക്രട്ടറിഷിപ്പ് വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് തിങ്കളാഴ്ച ക്യാമ്പില്‍ ആരംഭിച്ചത്.

അധ്യാപകരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഇംഗ്ലീഷ്, ബയോളജി, ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് എന്നിവയൊഴിച്ച് മറ്റ് വിഷയങ്ങളുടെ മൂല്യനിര്‍ണയം തടസ്സപ്പെട്ടതായി ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍ അറിയിച്ചു. തിങ്കളാഴ്ച എണ്‍പത്തിഅഞ്ചോളം അധ്യാപകര്‍ ക്യാമ്പില്‍ മൂല്യനിര്‍ണയം നടത്തി.

വി.എച്ച്.എസ്.ഇ., ഹയര്‍ സെക്കന്‍ഡറി ലയനത്തിനെതിരെ കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും അധ്യാപകര്‍ മീഞ്ചന്ത ഗവ. വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ പ്രകടനം നടത്തി.

സംസ്ഥാന ട്രഷറര്‍ എ.കെ. ഉണ്ണികൃഷ്ണന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ. സതീഷന്‍, ജില്ലാ സെക്രട്ടറി കെ.കെ. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു
തിരു: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ത്തലാക്കിയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വിവിധ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു. തിരുവനന്തപുരം പേട്ട, മണക്കാട് എന്നീ മൂല്യനിര്‍ണയ ക്യാമ്പിലെ അധ്യാപകര്‍ ക്യാമ്പില്‍ പ്രതിഷേധ യോഗം കൂടുകയും പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. സെക്രട്ടറിയറ്റിനുമുന്നില്‍ നടന്ന ധര്‍ണ വിദ്യാഭ്യാസ സംരക്ഷണസമിതി രക്ഷാധികാരി അഡ്വ. വി എസ് ഹരീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ആര്‍ എം പരമേശ്വരന്‍ സംസാരിച്ചു. 

അധ്യാപക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം -കെ.പി.ടി.എഫ്.
തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനാമാറ്റം വൈകിപ്പിക്കുന്നതില്‍ കേരളാ പ്രൈവറ്റ് ടീച്ചേഴ്‌സ് ഫ്രണ്ട് ആശങ്ക അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പാക്കാനുള്ള അധ്യാപക പാക്കേജ് എങ്ങുമെത്തിയിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ വൈകുന്നതുമൂലം ലോവര്‍പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തിലെ ഘടനാമാറ്റം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും ഒരേപോലെ ആശങ്കാകുലരാക്കിയിരിക്കുകയാണെന്ന് കെ.പി.ടി.എഫ്. ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് കുട്ടി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി ടി.കെ. അശോക്കുമാര്‍, വി.വി. കരുണാകരന്‍ നായര്‍, ഡി.ആര്‍. ജോസ്, ബേസില്‍രാജ്, അലക്‌സ് ബോസ്‌കോ, ഗിരിപ്രകാശ്, സജു കോട്ടയം തുടങ്ങിയവര്‍ സംസാരിച്ചു.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി കുട്ടികള്‍; സെന്‍സസ് പ്രവര്‍ത്തനം തകിടം മറിഞ്ഞു
കാഞ്ഞങ്ങാട്: സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമനം നല്‍കിയതില്‍ എന്യുമറേറ്റര്‍മാര്‍ പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളാണ് തിങ്കളാഴ്ച രാവിലെ പ്രതിഷേധത്തിന് വേദിയായത്. എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ നിയമവിരുദ്ധമായി ഡിഇഒമാരായി നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് എന്യുമറേറ്റര്‍മാര്‍ ആവശ്യപ്പെട്ടു. മതിയായ മുന്നൊരുക്കമില്ലാതെ സെന്‍സസ് നടത്താനുള്ള അധികൃതരുടെ നീക്കമാണ് തുടക്കത്തില്‍തന്നെ പാളിയത്. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് തിങ്കളാഴ്ച തുടങ്ങാനാണ് തീരുമാനിച്ചത്. എന്യുമറേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരടങ്ങുന്നതാണ് സെന്‍സസ് ടീം. എന്യുമറേറ്റര്‍മാരായി അധ്യാപകരെയും ജീവനക്കാരെയുമാണ് നിയമിച്ചത്. ഇവര്‍ തിങ്കളാഴ്ച സെന്‍സസ്രേഖകള്‍ ഏറ്റുവാങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്കൊപ്പം ഡിഇഒമാരായി തച്ചങ്ങാട്, പെരിയ ഹൈസ്കൂളിലെകുട്ടികളെ നിയമിച്ചതറിയുന്നത്. 50 ദിവസത്തെ ഡ്യൂട്ടിക്ക് പ്രതിഫലംപോലും നിശ്ചയിക്കാതെ ഏജന്റുമാര്‍ മുഖേനയാണ് നിയമിച്ചതെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. പാലക്കാട്ടെ ഐടി സെന്ററിനാണ് ഡാറ്റാ എന്‍ട്രി ചുമതല. പ്ലസ്ടുകഴിഞ്ഞ 18 വയസ് പൂര്‍ത്തിയായവരെ മാത്രമെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി നിയമിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം മറികടന്നാണ് 16 വയസ്സുപോലും തികയാത്ത വിദ്യാര്‍ഥികളെ നിയമിച്ചത്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ കുട്ടികളില്‍ ഭൂരിഭാഗവും സ്വമനസാലെ മടങ്ങിപ്പോയതോടെ എന്യുമറേറ്റര്‍മാര്‍ക്ക് ആവശ്യമായ ഡിഇഒമാരെ നല്‍കാന്‍ കഴിയാതെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നട്ടംതിരിഞ്ഞു. 23 ചോദ്യങ്ങളുടെ സത്യസന്ധമായ വിവരങ്ങള്‍ ഓരോ വീടും സന്ദര്‍ശിച്ച് തയ്യാറാക്കി തത്സമയം കംപ്യൂട്ടറില്‍ ചേര്‍ക്കുന്ന വിധത്തിലാണ് സെന്‍സസ് പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനമില്ലാത്ത വിദ്യാര്‍ഥികളെ ഡിഇഒമാരായി നിയമിച്ച അധികൃതരുടെ നടപടി സെന്‍സസ് പ്രവര്‍ത്തനം തകിടം മറിയുമെന്നതിന് തെളിവാണ്.പരപ്പ ബ്ലോക്ക്പഞ്ചായത്തിലും സെന്‍സസിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെട്ടു. സെന്‍സസ് രേഖകളും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങാനെത്തിയ എന്യുമറേറ്റര്‍മാര്‍ക്ക് മുമ്പില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയായിരുന്നു. ആവശ്യമായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയോ കംപ്യൂട്ടറുകളോ ഇവിടെ എത്തിച്ചിരുന്നില്ല. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്യുമറേറ്റര്‍മാര്‍ കാട്ടുന്ന താല്‍പര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കില്ലാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി
കുരുന്നു ഭാവന ചിറകുവിടര്‍ത്തി എഴുത്തുപുര

ആലത്തൂര്‍: തരൂര്‍ ഗ്രാമത്തിലെ കുരുന്നുകളില്‍ സര്‍ഗഭാവനയുടെ ചിറകുവിടര്‍ത്താന്‍ എഴുത്തുപുര ഒരുങ്ങി. തരൂര്‍ കോമ്പുക്കുട്ടിമേനോന്‍ സ്മാരക ഗ്രന്ഥാലയത്തിലെ ബാലകൈരളിയാണ് യുപി, എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാലത്ത് രചനാശില്‍പ്പശാലയും നൃത്ത-സംഗീതപഠന ക്ലാസുകളും തുടങ്ങിയിട്ടുള്ളത്. കുരുന്നുമനസ്സുകളില്‍ എഴുത്തും വായനയും സാഹിത്യകലയും വളര്‍ത്തിയെടുത്ത് രിഗാഷിപ്പിക്കാനുള്ള ക്യാമ്പ് ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ക്യാമ്പിലെ പ്രതിഭകളില്‍നിന്നുള്ള സൃഷ്ടികള്‍ സമാഹരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കാനും ലക്ഷ്യമുണ്ട്. അമ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്ക് ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും മോഹിനിയാട്ടത്തിനും കലാമണ്ഡലം ബേബി രവീന്ദ്രനും സംഗീതപഠനത്തിന് സുനന്ദനും പരിശീലനം നല്‍കും. പഞ്ചായത്ത്പ്രസിഡന്റ് എസ് അനിത എഴുത്തുപുര ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം കാസിം അധ്യക്ഷനായി. യുറീക്ക പത്രാധിപ സമിതി അംഗം എം കൃഷ്ണദാസ് കഥയുടെ രസതന്ത്രം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ടി കെ വിശ്വനാഥന്‍, കെ കൃഷ്ണന്‍, ടി പി കരുണാകരന്‍, കെ ജി രാജേഷ് എന്നിവര്‍ സംസാരിച്ചു.