- -വി കാര്‍ത്തികേയന്‍നായര്‍ (chintha varika)
- കേരളത്തിലെ പത്താംക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിലെ ചില ചരിത്രപാഠങ്ങളെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ചില പരാതിളെയും അവ പരിശോധിക്കാനായി രണ്ട് വിദഗ്ദ്ധ സമിതികളെ നിയോഗിച്ചതിനെയുംപറ്റി ഇതിനോടകം പലരും അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ പരാതി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഉന്നയിച്ചതായിരുന്നു. മദ്ധ്യകാല യൂറോപ്പില്‍ റോമന്‍ കത്തോലിക്കാ സഭ നടപ്പിലാക്കിയിരുന്ന ചില അധാര്‍മ്മികവും വിജ്ഞാന വിരുദ്ധവുമായ നടപടികളെ പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ കേരളത്തിലെ മെത്രാന്‍സമിതിക്ക് ആക്ഷേപകരമായതിനാല്‍ അത്തരം പ്രതിപാദ്യങ്ങള്‍ പാഠപുസ്തകത്തില്‍നിന്നു നീക്കം ചെയ്യണമെന്നായിരുന്നു പരാതി. പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ഡോ. ബാബുപോള്‍ അദ്ധ്യക്ഷനായ രണ്ടംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. സമിതിയിലെ രണ്ടംഗങ്ങളും കൃസ്ത്യാനികളായതിനാല്‍ മെത്രാന്‍ സമിതിക്ക് സന്തോഷം. ആ സന്തോഷം സമിതിയുടെ റിപ്പോര്‍ട്ടു പുറത്തുവന്നപ്പോള്‍ ഇരട്ടിച്ചു. മെത്രാന്‍സമിതി ആഗ്രഹിച്ചതിനേക്കാള്‍ ഭംഗിയായി മദ്ധ്യകാല കത്തോലിക്കാസഭയ്ക്ക് വിശുദ്ധി കല്‍പിച്ച് ബാബുപോള്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. പ്രസ്തുത റിപ്പോര്‍ട്ട് പാഠപുസ്തകങ്ങള്‍ അംഗീകരിക്കാന്‍ ചട്ടപ്രകാരം അധികാരപ്പെട്ട, വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനായ കരിക്കുലം കമ്മിറ്റിയെ കാണിക്കാതെ പാഠപുസ്തകത്തില്‍ തിരുകിക്കേറ്റി പഠിപ്പിക്കാന്‍ മന്ത്രി ഉത്തരവിട്ടു. ആ നടപടിയിലെ അധാര്‍മികതയേയും ചട്ടലംഘനത്തേയും പലരും ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രിയും സര്‍ക്കാരും കുലുങ്ങിയില്ല. അവര്‍ക്കു കുലുങ്ങാന്‍ പറ്റില്ല. എന്തെന്നാല്‍ വെറ്റിലക്കനത്തിെന്‍റ ഭൂരിപക്ഷത്തില്‍ മാത്രം ഭരിക്കുന്ന യുഡിഎഫ് മന്ത്രിസഭയ്ക്ക് കത്തോലിക്കാ മെത്രാന്‍ സമിതിയെ എന്നല്ല ജാതി - മത വിഭാഗങ്ങളെ ഒന്നിനേയും പിണക്കാന്‍ കഴിയില്ല. ഈ ദൗര്‍ബല്യം നല്ലവണ്ണം അറിയാവുന്നവര്‍ സര്‍ക്കാരിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു.
മെത്രാന്‍ സമിതിക്ക് ഹിതകാരിയായ റിപ്പോര്‍ട്ടെഴുതിയ ബാബുപോള്‍ കമ്മിറ്റിയിലെ രണ്ടാമത്തെ അംഗത്തെ പൈതൃകസംരക്ഷണമെന്ന ഒരു പുതിയ സ്ഥാപനമുണ്ടാക്കി അതിെന്‍റ ഡയറക്ടര്‍ ആക്കി. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ. ബാബുപോള്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് കരിക്കുലം കമ്മിറ്റി പരിശോധിക്കാതെ പാഠപുസ്തകത്തിെന്‍റ ഭാഗമാക്കാന്‍ തീരുമാനിച്ചത്? ഇന്ത്യയിലും കേരളത്തിലും പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിക്കുകയും യൂറോപ്യന്‍ ചരിത്രം പഠിപ്പിച്ചു തുടങ്ങുകയും ചെയ്ത കാലം മുതല്‍ "മതനവീകരണം" എന്ന പേരില്‍ പഠിപ്പിച്ചുവരുന്നതാണ് കത്തോലിക്കാസഭയുടെ അധാര്‍മ്മിക പ്രവൃത്തികള്‍ . കത്തോലിക്കാ സഭയുടെ ഇത്തരം പ്രവൃത്തികളോട് പ്രതിഷേധിച്ചവരാണ് പ്രൊട്ടസ്റ്റന്‍റുകാര്‍ . പ്രൊട്ടസ്റ്റന്‍റ് മിഷണറിമാരുടെ സംഘമായ എല്‍എംഎസ്സും, സിഎംഎസ്സും, ബിഇഎമ്മും ആണ് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. പ്രൊട്ടസ്റ്റന്‍റ് സഭയുടെ ജനനത്തിന് കാരണമായ മതനവീകരണത്തിനിടയാക്കിയ സംഭവങ്ങളെയാണ് കേരള മെത്രാന്‍ സമിതി എതിര്‍ക്കുന്നത്. അതായത് പ്രൊട്ടസ്റ്റന്‍റ് സഭയുടെ ഉദയം തന്നെ അനാവശ്യമായിരുന്നു എന്നാണ് മെത്രാന്‍ സമിതി വാദിക്കുന്നത്. ആ വാദഗതി അംഗീകരിക്കുന്നതാണ് ബാബുപോള്‍ സമിതിയുടെ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് അതേപടി പാഠപുസ്തകത്തിലാക്കിയതിെന്‍റ ലക്ഷ്യം മറ്റൊന്നുമല്ല, പിറവം ഉപതെരഞ്ഞെടുപ്പാണ്. കരിക്കുലം കമ്മിറ്റിയുടെ പിറവം റോഡാണ് ബാബുപോള്‍ സമിതിയുടെ റിപ്പോര്‍ട്ട്. യുഡിഎഫിെന്‍റ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും അദൃശ്യവും എന്നാല്‍ സജീവവുമായ സാന്നിദ്ധ്യമായി നില്‍ക്കുന്നത് ക്രൈസ്തവ സഭയാണ്.
ലോല വായുവില്‍ ആടി ഉലയുന്ന ഭൂരിപക്ഷവുമായി നില്‍ക്കുന്ന യുഡിഎഫിന് പാഠപുസ്തകത്തിെന്‍റ ഉള്ളടക്കത്തേക്കാള്‍ പ്രധാനം അധികാരത്തില്‍ തുടരാന്‍ , ആരുടേതായാലും കുഴപ്പമില്ല പാദശുശ്രൂഷ ചെയ്യുക എന്നുള്ളതാണ്. പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തെ സംബന്ധിച്ചും സ്കൂള്‍ ക്ലാസുകളിലെ ചരിത്ര പാഠങ്ങളെ സംബന്ധിച്ചും ആകെ ലഭിച്ച നാലു പരാതികളില്‍ ഒന്നിനെപ്പറ്റിയാണ് മുകളില്‍ പ്രസ്താവിച്ചത്. മറ്റു മൂന്നു പരാതികള്‍ നല്‍കിയിരിക്കുന്നത് കേരള വിദ്യാഭ്യാസ സംരക്ഷണ സമിതി, ഈഴവ മഹാസഭ എന്നീ രണ്ടു സംഘടനകളും ഡോ. എം എസ് ജയപ്രകാശ്, ഡോ. സുവര്‍ണകുമാര്‍ എന്നീ വ്യക്തികളുമാണ്. ഡോ. എം എസ് ജയപ്രകാശ് തെന്‍റ പരാതിയില്‍ ഇനി ഉറച്ചുനില്‍ക്കുമെന്ന് തോന്നുന്നില്ല. എന്തെന്നാല്‍ അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സമിതിയില്‍ അംഗമായും ആ നിലയില്‍ കേരള - സംസ്കൃത സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകളില്‍ അംഗമായും സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു. പദവി ലഭിച്ചു കഴിഞ്ഞാല്‍ പരാതി ഒടുങ്ങണമല്ലോ. ഇതില്‍ ഗൗരവമേറിയ പരാതി ഉന്നയിച്ചിരിക്കുന്നത് കോഴിക്കോടു പ്രവര്‍ത്തിക്കുന്ന കേരള വിദ്യാഭ്യാസ സംരക്ഷണ സമിതിയാണ്. അവരുടെ പരാതിയെ സംക്ഷിപ്തമായി ഇങ്ങിനെ അവതരിപ്പിക്കാം: - ഹ കമ്യൂണിസ്റ്റ് സമരങ്ങളെ മഹത്വവല്‍ക്കരിച്ചിരിക്കുന്നു. ഹ ഭാരതത്തിെന്‍റ പൗരാണികമായ ദേശീയ അസ്തിത്വത്തേയും പ്രഖ്യാപിത നയങ്ങളേയും വെല്ലുവിളിക്കുന്നു. ഹ ടിപ്പു സുല്‍ത്താനെ അനാവശ്യമായി മഹത്വവല്‍ക്കരിക്കുന്നു. ഹ മുസ്ലീംലീഗിെന്‍റ ദ്വിരാഷ്ട്ര വാദത്തേയും ഭാരത വിഭജനത്തേയും വെള്ള പൂശുന്നു. ഹ മലബാറിലെ മാപ്പിള കലാപങ്ങളെ കര്‍ഷക സമരങ്ങളായും സ്വാതന്ത്ര്യ സമരമായും അവതരിപ്പിച്ചിരിക്കുന്നു. ഈ പരാതികളെല്ലാം തന്നെ അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളിലെ ചരിത്രപാഠഭാഗങ്ങളെ മൊത്തത്തില്‍ പരിശോധിച്ചതിനുശേഷം തയ്യാറാക്കിയതാണ്. അതില്‍ത്തന്നെ ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തെപ്പറ്റിയാണ് ഏറെ പരാതികളുള്ളത്. അവരുടെ പരാതിയില്‍ ഇങ്ങിനെ പറയുന്നു:
ൗ ഭാരതത്തിെന്‍റയും കേരളത്തിെന്‍റയും യഥാര്‍ത്ഥ ചരിത്രം മനപൂര്‍വ്വം അവഗണിക്കാനും ഹിന്ദുമതത്തേയും അതിെന്‍റ വേരായ വൈദിക പാരമ്പര്യത്തേയും അവഹേളിക്കാനും മനഃപൂര്‍വം ശ്രമിച്ചിരിക്കുന്നു. ൗ ചരിത്രാതീത കാലഘട്ടം മുതല്‍ 21-ാം നൂറ്റാണ്ടുവരെയുള്ള ചരിത്രം യൂറോപ്യന്‍ കേന്ദ്രീകൃത ചരിത്രരചനയെ അതേപടി സ്വീകരിക്കുകയും ഭാരതത്തിെന്‍റ മഹത്തായ കലാ സാംസ്കാരിക - ശാസ്ത്ര സംഭാവനകളെ അവമതിക്കുകയും ചരിത്രം വികലവും കുട്ടികള്‍ക്ക് പ്രേരണദായകവുമല്ലാതേയും ആക്കിയിരിക്കുന്നു. ഇതേപ്പറ്റി പരിശോധിക്കാനായി എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ശോഭനന്‍ അദ്ധ്യക്ഷനായ ഒരു മൂന്നംഗസമിതിയെ നിയോഗിക്കുകയുണ്ടായി. സമിതിയിലെ മൂന്നംഗങ്ങളും ചരിത്ര പ്രൊഫസര്‍മാരായിരുന്നു. പോര, വകുപ്പദ്ധ്യക്ഷന്മാരായിരുന്നു. അതിനാല്‍ അവരുടെ റിപ്പോര്‍ട്ട് ആധികാരികമാകാതിരിക്കാന്‍ തരമില്ലല്ലോ. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിെന്‍റ പ്രസക്ത ഭാഗങ്ങള്‍ അതേ രൂപത്തില്‍ ചുവടെ ചേര്‍ക്കുന്നു:
"ഈ പാഠഭാഗങ്ങള്‍ പൂര്‍ണമായും പരിഷ്കരിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പരാതി പ്രധാനമായും പാഠപുസ്തകത്തിെന്‍റ രചനയില്‍ അവലംബിച്ചിരിക്കുന്ന രീതിയെക്കുറിച്ചാണ്. മാര്‍ക്സിയന്‍ രീതിയില്‍ വിദ്യാഭ്യാസത്തിെന്‍റ ഉള്ളടക്കം രൂപകല്‍പന ചെയ്യുന്നത് ശരിയല്ല. അവര്‍ ആവശ്യപ്പെടുന്നത് ദേശീയ ചരിത്ര രചനാരീതി സ്വീകരിക്കണമെന്നാണ്. ഒരു പാഠപുസ്തകം മുഴുവനും ഒരു പ്രത്യയശാസ്ത്രമനുസരിച്ച് രചിക്കുമ്പോഴുണ്ടാകുന്ന എല്ലാ കുറവുകളും സ്റ്റാന്‍ഡേര്‍ഡ് 9ലെ സാമൂഹ്യശാസ്ത്രം-1നുണ്ട്". വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പരാതിയുടെ ഉള്ളടക്കം പരിശോധിച്ചാലറിയാം ആരാണ് പരാതിക്കാരെന്ന്. അത് വിദ്യാഭ്യാസ സംരക്ഷണ സമിതിയെന്ന ആട്ടിന്‍തോലിട്ട സംഘപരിവാര്‍ എന്ന ചെന്നായ്ക്കളാണ്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഗുജറാത്തിലും പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതിയതുപോലെ കേരളത്തിലും മാറ്റണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ ഈ പാഠപുസ്തകങ്ങള്‍ പഠിക്കുന്ന ബാലികാബാലന്മാര്‍ യുവതീയുവാക്കളായി വളരുമ്പോള്‍ വംശഹത്യകളും അഭിമാന കൊലകളും (വീിീൗൃ സശഹഹശിഴെ) ഉന്മൂലന സമരങ്ങളും നടത്തുന്നവരായി മാറുകയുള്ളൂ. കേന്ദ്രത്തില്‍ സംഘപരിവാര്‍ അധികാരത്തിലിരുന്നപ്പോഴും നിരോധിച്ചത് ചരിത്രപാഠപുസ്തകങ്ങളെയായിരുന്നു. അവര്‍ ചരിത്രപഠനത്തെ ഭയപ്പെടുന്നു.
സംഘപരിവാര്‍ വര്‍ഗശത്രുക്കളായിക്കണ്ട് അഖിലേന്ത്യാതലത്തില്‍ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ കേരളത്തിലെ രാഷ്ട്രീയ സംഘടനയായ മുസ്ലീംലീഗിെന്‍റ വിദ്യാഭ്യാസ മന്ത്രിയുടെ അജ്ഞതയെ മുതലാക്കി തങ്ങളുടെ ചരിത്രവീക്ഷണം പാഠപുസ്തകത്തില്‍ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞുവെന്ന് അവര്‍ക്കഭിമാനിക്കാന്‍ കഴിയുമായിരുന്നു. അഞ്ചുവര്‍ഷക്കാലം കേരളം ഭരിച്ച ഇടതുമുന്നണിയുടെ കാലത്ത് ചെയ്യാന്‍ കഴിയാതിരുന്ന കാര്യം യുഡിഎഫ് ഭരണത്തില്‍ നടപ്പാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞത് ലീഗിെന്‍റ അന്ധമായ മാര്‍ക്സിസ്റ്റ് വിരോധംമൂലമായിരുന്നു. പുസ്തകമെഴുതിയത് മാര്‍ക്സിസ്റ്റ് രീതിയിലായിരുന്നുവെന്ന് ലീഗിനെ ധരിപ്പിച്ചതിനുശേഷം രാഷ്ട്രീയമായി അവര്‍ക്കു ദോഷം വരുന്ന കാര്യം കുട്ടികളെ പഠിപ്പിക്കാന്‍ അവരെത്തന്നെ ഉപകരണമാക്കുന്ന രാഷ്ട്രീയ സൃഗാലതന്ത്രമാണ് സംഘപരിവാര്‍ പയറ്റിയത്. അതിനുള്ള ഉപകരണമായിരുന്നു ശോഭനന്‍ കമ്മിറ്റി. ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ബാബുപോള്‍ കമ്മിറ്റി റിപ്പോര്‍ട്ടുപോലെ കരിക്കുലം കമ്മിറ്റിയില്‍ അവതരിപ്പിക്കാതെ പാഠപുസ്തകത്തില്‍ ചേര്‍ക്കാനായിരുന്നു മന്ത്രിയുടെയും എസ്സിഇആര്‍ടി ഡയറക്ടറുടെയും തീരുമാനം. എന്നാല്‍ അതേപ്പറ്റി പ്രതിപക്ഷത്തുള്ള അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധമുന്നയിച്ചപ്പോഴാണ് കരിക്കുലം കമ്മിറ്റി വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. കേരളത്തില്‍ കരിക്കുലം കമ്മിറ്റി രൂപീകൃതമായതിനുശേഷം ഇതാദ്യമായാണ് ഇത്രയും വലിപ്പമുള്ള ഒന്ന് നിലവില്‍ വരുന്നത്. അംഗസംഖ്യ വലുതാണെങ്കിലും അക്കാദമികമായ മികവുള്ളവര്‍ നന്നേ വിരളം. തടിമിടുക്കുണ്ടെങ്കിലും തലയ്ക്കുവെളിവില്ലായെന്നു പറയുന്നതുപോലെ. പ്രതിപക്ഷ അദ്ധ്യാപക സംഘടനയില്‍നിന്ന് ഒരാള്‍ മാത്രം. അയാളുടെ ശക്തമായ എതിര്‍പ്പിേന്‍റയും വിയോജനക്കുറിപ്പിെന്‍റയും ഫലമായാണ് ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സൂക്ഷ്മപരിശോധനയ്ക്കായി സബ്കമ്മിറ്റിക്കുവിടാന്‍ തീരുമാനിച്ചത്. സബ്കമ്മിറ്റി മൂന്നുദിവസം തുടര്‍ച്ചയായി അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ചരിത്ര പാഠപുസ്തകങ്ങളും അതിനെതിരെയുള്ള പരാതികളും പരാതികളെപ്പറ്റി അന്വേഷിച്ച ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സൂക്ഷ്മമായി പരിശോധിച്ചു. അതില്‍നിന്നും സബ്കമ്മിറ്റി എത്തിച്ചേര്‍ന്ന തീരുമാനം പരാതികളും പരാതികളെപ്പറ്റിയുള്ള ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ പറ്റില്ലായെന്നാണ്. അതായത് പാഠപുസ്തകം നിലനില്‍ക്കണമെന്നാണ്.
സബ്കമ്മിറ്റിയില്‍ പങ്കെടുത്ത ആറുപേരില്‍ ഒരാള്‍ മാത്രമേയുള്ളൂ പ്രതിപക്ഷത്തുനിന്ന്. ബാക്കി അഞ്ചുപേരില്‍ രണ്ടുപേര്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ചരിത്രം പഠിപ്പിക്കുന്നവരാണ്. അഞ്ചുപേരും കടുത്ത യുഡിഎഫ് പക്ഷക്കാര്‍ . എന്നിട്ടും അവര്‍ക്ക് പാഠപുസ്തകത്തെ അടച്ചാക്ഷേപിക്കാന്‍ കഴിഞ്ഞില്ല. ചില വാക്കുകള്‍ മാറ്റി. "അറേബ്യന്‍ കടലിനെ" "അറബിക്കടലാക്കി", "ജനമുന്നറ്റ പ്രദേശങ്ങള്‍" എന്നതിനെ "കാര്‍ഷിക കലാപ പ്രദേശങ്ങള്‍" എന്നാക്കി. സ്വാതന്ത്ര്യസമരത്തിെന്‍റ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസസിനകത്തുണ്ടായിരുന്ന രണ്ടു ഗ്രൂപ്പുകളാണ് മിതവാദികളും തീവ്രവാദികളും (ങീറലൃമലേെ മിറ ഋഃേൃശാശെേെ). അതില്‍ തീവ്രവാദികളുടെ കൂട്ടത്തില്‍പ്പെട്ടയാളായിരുന്നു ബാലഗംഗാധര തിലകന്‍ . തീവ്രവാദം എന്ന പദപ്രയോഗം തെറ്റാണ് എന്നായിരുന്നു പരാതിക്കാരുടെ വാദം. ഋഃേൃശാശെേെ എന്ന ഇംഗ്ലീഷ് പദത്തിന് ഇന്നേവരെ നല്‍കിയിരുന്ന മലയാള പദം തീവ്രവാദി എന്നു തന്നെയായിരുന്നു. ഇതുമാറ്റണമെന്ന് ശോഭനന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും കരിക്കുലം സബ്കമ്മിറ്റിക്ക് ഉചിതമായ മലയാള പദം കണ്ടെത്താന്‍ കഴിഞ്ഞില്ല. കരിക്കുലം കമ്മിറ്റിയും സബ്കമ്മിറ്റിയും ചര്‍ച്ച ചെയ്യാതെ ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപോലെ പാഠപുസ്തകത്തില്‍ ചേര്‍ത്തിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ബാബുപോള്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഇതേപോലെ വിശദമായ പഠനത്തിന് വിധേയമാക്കിയിരുന്നുവെങ്കില്‍ അതിലെ പിഴവുകളും ഇസ്ലാമിക സംസ്കാരത്തെ തമസ്കരിക്കുന്നതുമായ ഭാഗങ്ങളും കണ്ടെത്തുവാന്‍ കഴിയുമായിരുന്നു. മെത്രാന്‍ സമിതിയുടെ പരാതി മദ്ധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ റോമന്‍ കത്തോലിക്കാസഭ ചെയ്ത കാര്യങ്ങളെ വസ്തുതാപരമായി ശരിയാണെങ്കില്‍പ്പോലും പുസ്തകത്തില്‍ ചേര്‍ക്കരുത് എന്നായിരുന്നു.
ആധുനികയുഗത്തിെന്‍റ ഉദയത്തിന് കാരണമായ ഒരു പ്രധാനപ്പെട്ട കാര്യം പൗരസ്ത്യ സംസ്കാരത്തിെന്‍റ - ഇസ്ലാമിക - ഭാരതീയ - ചൈനീസ് സംസ്കാരങ്ങള്‍ - സ്വാധീനമാണെന്നായിരുന്നു. മെത്രാന്‍ സമിതി അതിനെപ്പറ്റി പരാതിപ്പെട്ടിട്ടില്ലായിരുന്നു. എന്നിട്ടും ബാബുപോള്‍ കമ്മിറ്റി പാഠഭാഗത്തുനിന്നും ഒരു വാചകം മാറ്റി. നോക്കുക: "ഫ്യൂഡല്‍ കാലഘട്ടത്തില്‍ യൂറോപ്പില്‍ വിജ്ഞാന തൃഷ്ണയുടെയും യുക്തിചിന്തയുടെയുംമേല്‍ കത്തോലിക്കാസഭ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല ഇക്കാലത്ത് പൗരസ്ത്യദേശത്തെ ഇസ്ലാമിക രാഷ്ട്രങ്ങളിലും ഇന്ത്യയിലും ചൈനയിലും സാഹിത്യം, ഭൗതികശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം തുടങ്ങിയ വിജ്ഞാനമേഖലകളില്‍ ഗണ്യമായ പുരോഗതിയുണ്ടായി". (പേജ് 10) ഈ വൈജ്ഞാനിക സമ്പത്ത് അറബികച്ചവടക്കാര്‍ യൂറോപ്പിലെത്തിച്ചുവെന്നാണ് തുടര്‍ന്ന് പുസ്തകത്തില്‍ പറഞ്ഞിരുന്നത്. ഇതില്‍ രണ്ടാമത്തെ വാചകം മാറ്റേണ്ട ആവശ്യമെന്തായിരുന്നു? കത്തോലിക്കാ പ്രീണനമെന്നപോലെതന്നെ ഇസ്ലാമിക വിരോധവും ബാബുപോള്‍ കമ്മിറ്റിയെ സ്വാധീനിച്ചിരുന്നോ? രണ്ടുമത സംഘടനകളാണ് ചരിത്ര പാഠഭാഗങ്ങളെപ്പറ്റി പരാതി ഉന്നയിച്ചവരില്‍ പ്രമുഖര്‍ . അവയെപ്പറ്റി അന്വേഷിക്കാന്‍ രണ്ടു കമ്മിറ്റികളെയും വച്ചു. രണ്ടു കമ്മിറ്റികളുടെയും റിപ്പോര്‍ട്ട് പരാതിക്കാര്‍ക്കനുകൂലമായിരുന്നു. എന്തെന്നാല്‍ അവര്‍ പരാതികള്‍ മാത്രമേ കണ്ടുള്ളൂ. പാഠപുസ്തകത്തിലെ സത്യം കാണാന്‍ അധികാരപ്രീണന തിമിരം ബാധിച്ച് അവരുടെ കണ്ണുകള്‍ക്കുകഴിഞ്ഞില്ല. അതേപോലെ തന്നെ പരാതിക്കാരുടെ യഥാര്‍ത്ഥ ഉദ്ദേശവും അവര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവരുടെ പാണ്ഡിത്യം സോപ്പു കുമിളയായിരുന്നുവെന്ന് പറയേണ്ടിവരും. പാഠപുസ്തകമെഴുതിയവരെയോ (മുന്‍കാലങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി എല്ലാവരുടെ പേരും പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്).
എസ്സിഇആര്‍ടിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയോ, പുസ്തകം പഠിപ്പിക്കുന്ന അദ്ധ്യാപകരെയോ വിളിച്ചുവരുത്തി അഭിപ്രായം തേടാനുള്ള ജനാധിപത്യബോധവും കമ്മിറ്റിക്കാര്‍ക്കില്ലാതെപോയി. ഇത് 2008ല്‍ "മതമില്ലാത്ത ജീവന്‍" എന്ന പാഠത്തെപ്പറ്റി പരാതി ഉയര്‍ന്നപ്പോള്‍ അതേപ്പറ്റി പഠിക്കാന്‍ നിയുക്തമായ ഡോ. കെ എന്‍ പണിക്കര്‍ കമ്മിറ്റിയുടെ സമീപനത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. നന്നേ ന്യൂനപക്ഷമാണെങ്കില്‍പ്പോലും കരിക്കുലം കമ്മിറ്റിയില്‍ വിവേകമുള്ളവരുണ്ടായിരുന്നതുകൊണ്ട് ഭാവി തലമുറ രക്ഷപ്പെട്ടുവെന്ന് പറയാം. പരാതിയാണെങ്കില്‍പ്പോലും വരികള്‍ക്കിടയില്‍ വായിക്കാനുള്ള വൈഭവം വേണമെന്നുള്ളത് വകുപ്പുമന്ത്രിക്കുണ്ടാവേണ്ടതും ആവശ്യമാണെന്ന് അദ്ദേഹത്തിനും തോന്നണം. ഒരഭ്യര്‍ത്ഥനയേയുള്ളൂ. മാര്‍ക്സിസ്റ്റ് വിരോധത്തിെന്‍റ പേരില്‍ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ അത് മലര്‍ന്നുകിടന്നാവരുത്
Monday, December 26, 2011
വിദഗ്ധ സമിതികളും സംഘപരിവാറും
Subscribe to:
Post Comments (Atom)
No comments:
Post a Comment