Wednesday, November 2, 2011

സ്‌കൂള്‍ പൂട്ടുന്നതിനെതിരെ രക്ഷിതാക്കളുടെ സമരം


03 Nov 2011


കല്ലായി റെയില്‍വേസ്‌റ്റേഷനു പടിഞ്ഞാറുഭാഗത്തുള്ള ദാവീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കള്‍ സമരത്തിനിറങ്ങി.90 ലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ക്ലാസുകള്‍ നേരാംവണ്ണം നടക്കുന്നില്ലെന്നും ആരോപിച്ചാണ് ബൂധനാഴ്ച രക്ഷിതാക്കള്‍ സ്‌കൂളിനുമുന്നില്‍ സമരം നടത്തിയത്.ക്ലാസ് മുറികളില്‍ വെളിച്ചം പോലുമില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.


അധ്യാപികമാര്‍ക്ക് തുച്ഛമായ ശമ്പളം മാത്രമാണ് നല്‍കുന്നതെന്നും അതുകൊണ്ട് കൃത്യമായി ക്ലാസ് നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.അടുത്തുതന്നെ സ്‌കൂള്‍ അടച്ചുപൂട്ടാനാണ് നീക്കമെന്നും അതു തങ്ങളുടെ കുട്ടികളുടെ തുടര്‍പഠനത്തെവരെ ബാധിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.എല്‍.കെ.ജി മുതല്‍ നാലാം തരം വരെയാണ് സ്‌കൂളിലുള്ളത്.വലിയ ഫീസ് നല്‍കുന്നുണ്ടെങ്കിലും മാനേജ്‌മെന്റ് സ്‌കൂള്‍ നടത്തിപ്പില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് ര


പന്നിയങ്കര പോലീസ് സ്ഥലത്തെത്തി രക്ഷിതാക്കളെയും മാനേജര്‍ തിരുവണ്ണൂര്‍ സ്വദേശി രാജനെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ചനടത്തി.അംഗീകാരമില്ലാത്ത സ്‌കൂളാണിതെന്ന് പന്നിയങ്കര പോലീസ് അറിയിച്ചു.മാര്‍ച്ച് മാസം വരെ സ്‌കൂള്‍ പൂട്ടരുതെന്ന് ചര്‍ച്ചയെത്തുടര്‍ന്ന് നിര്‍ദ്ദേശിച്ചതായി എസ്.ഐ സുനില്‍കുമാര്‍ അറിയിച്ചു.23 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.
ഹിന്ദി പാഠ്യപദ്ധതി പരിഷ്‌കരിക്കണം


കോഴിക്കോട്: യു.പി-ഹൈസ്‌കൂള്‍ തലങ്ങളിലെ രാഷ്ട്രഭാഷാ പാഠ്യപദ്ധതി സുഗ്രാഹ്യവും രസകരവുമായ രീതിയില്‍ പരിഷ്‌കരിക്കാന്‍ അടിയന്തരനടപടി വേണമെന്ന് അഖിലഭാരത രാഷ്ട്രഭാഷാവേദി അധ്യാപകവിഭാഗം സംസ്ഥാനതല സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മേപ്പന്‍കോട് പ്രകാശന്റെ അധ്യക്ഷതയില്‍ ഡോ. ആര്‍സു ഉദ്ഘാടനം ചെയ്തു.  
വിദ്യാഭ്യാസ പാക്കേജ്: അട്ടിമറി ചെറുക്കും-സംയുക്ത അധ്യാപകസമിതി


കോഴിക്കോട്: വിദ്യാഭ്യാസ പാക്കേജ് അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥരും ഇടതുപക്ഷ സംഘടനകളും നടത്തുന്ന ശ്രമം ചെറുക്കുമെന്ന് സംയുക്ത അധ്യാപക സമിതി വ്യക്തമാക്കി. ഭരണത്തിലിരിക്കുന്ന സമയത്ത് അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ ഇപ്പോള്‍ പാക്കേജിനെതിരെ പ്രചാരണം നടത്തുന്നത് പരിഹാസ്യമാണെന്ന് ചെയര്‍മാന്‍ പി.ഹരിഗോവിന്ദന്‍, ജനറല്‍ കണ്‍വീനര്‍ എ.കെ.സൈനുദ്ദീന്‍, ട്രഷറര്‍ സിറിയക് കാവില്‍, വൈസ് ചെയര്‍മാന്‍ കെ.മോയിന്‍കുട്ടി, എം.കെ.അബ്ദുസമദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

No comments: