Tuesday, November 18, 2014
Tuesday, November 11, 2014
Monday, November 3, 2014
Tuesday, October 28, 2014
Monday, October 27, 2014
Monday, August 11, 2014
Wednesday, August 6, 2014
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
07 Aug 2014
അനീഷ് ജേക്കബ്ബ്
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സംസ്ഥാനത്ത് നടപ്പാക്കിയ അധ്യാപക പാക്കേജിന്റെയും അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ നിയമത്തില്‍ മാറ്റം വരുത്തുന്നത്. ഇതോടെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവും സുതാര്യതയും വരും. ഇല്ലാത്ത തസ്തികകളിലേക്ക് നിയമിക്കുകയും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി അംഗീകാരം വാങ്ങുകയും ചെയ്യുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. മുന്‍പ് മാനേജര്‍ നിയമനം നടത്തിയശേഷം സര്‍ക്കാര്‍ അനുമതി നല്കുകയായിരുന്നു.
അടുത്ത മെയ് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ സ്‌കൂള്‍ മാനേജരും പ്രഥമാധ്യാപകനും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരെ അറിയിക്കണം. ഒഴിവുണ്ടായി ഏഴുദിവസത്തിനകം അറിയിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒഴിവുകള്‍ തരംതിരിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഏപ്രില്‍ 30 നകം ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും.
യോഗ്യരായ അപേക്ഷകരില്‍ നിന്ന് മാനേജര്‍ക്ക് നിയമനം നടത്താം. നിയമനം സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ നടത്തണം. ജൂണ്‍ 30 ന് മുമ്പ് നിയമനത്തിന് ഓണ്‍ലൈനിലൂടെ അംഗീകാരം നല്‍കും.
കെ.ഇ.ആറില്‍ വരുത്തുന്ന മറ്റ് പ്രധാന ഭേദഗതികള്‍ :
* 51 എ പ്രകാരമുള്ള അവകാശത്തിന് അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
* അധ്യാപകരെ വിലയിരുത്തുന്നതിനായി ജില്ലാ തലത്തില്‍ സമിതി രൂപവത്കരിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും വിദ്യാഭ്യാസ വിദഗ്ദ്ധന്‍ ചെയര്‍മാനുമായിരിക്കും. സമിതിയില്‍ മറ്റംഗങ്ങളെ കണ്‍വീനര്‍ നിയോഗിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധ്യാപകരെ വിലയിരുത്തുകയും അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്യും.
*എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവരെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകളിലേക്ക് നിയമിക്കണം.
*പ്രഥമാധ്യാപകന്‍ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാകുക, അവധി മൂലമുള്ള ഒഴിവ്, പരിശീലനത്തിനും മറ്റും പോകുന്നതുമൂലമുള്ള ഒഴിവ്, ഡെപ്യൂട്ടേഷന്‍ മൂലമുള്ള ഒഴിവ്, മറ്റ് താത്കാലിക ഒഴിവുകള്‍ എന്നിവ അധ്യാപക ബാങ്കില്‍ നിന്ന് നികത്തണം. അധിക അധ്യാപകരെ നിലനിര്‍ത്താനുള്ള താത്കാലിക സംവിധാനമാണ് അധ്യാപക ബാങ്ക്.
* അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും. അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്ക് അവരവരുടെ മാതൃവിദ്യാലയങ്ങളിലേ ഭാവിയില്‍ നിയമനത്തിന് അവകാശമുള്ളൂ.
* ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ 150 കുട്ടികളും ആറുമുതല്‍ എട്ടുവരെ 100 കുട്ടികളുമുള്ള സ്‌കൂളുകളില്‍ പ്രഥമാധ്യാപക തസ്തിക അനുവദിക്കും. അവരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കും. പകരം നിയമനം അധ്യാപക ബാങ്കില്‍ നിന്ന് നടത്തും.
* 2010-11 ലെ ഏകീകൃത തിരിച്ചറിയല്‍ രേഖ പ്രകാരം ഓരോ സ്‌കൂളിലുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കിയായിരിക്കും അധ്യാപക തസ്തിക നിര്‍ണയിക്കുക. എല്ലാ വര്‍ഷവും മാര്‍ച്ച് 31 ന് അധ്യാപകരുടെ വിവരം പ്രഥമാധ്യാപകന്‍ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം.
* ആറാം പ്രവൃത്തിദിവസത്തിലെ കുട്ടികളുടെ എണ്ണം അന്ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഏകീകൃത തിരിച്ചറിയല്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണം. ഇത് ജൂണ്‍ 15 നകം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിക്കും. 15 ന് അവര്‍ ഡി.ഡിമാര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം.
മെറിറ്റ് പരിഗണിക്കേണ്ടി വരും
* ജൂലായ് 15 നകം എല്ലാ വര്‍ഷവും അധ്യാപക തസ്തിക അംഗീകരിച്ച് ഉത്തരവിറക്കും. ജൂലായ് 15 മുതല്‍ തസ്തിക നിര്‍ണയത്തിന് പ്രാബല്യമുണ്ട്. 2011 മുതല്‍ നിയമിക്കപ്പെട്ടവര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം നേടിയവരാണോയെന്ന് നോക്കിയായിരിക്കും അവരുടെ നിയമനത്തിന് അംഗീകാരം നല്കുക. 2011 ജൂണ്‍ ഒന്നുമുതലായിരിക്കും ഇവരുടെ നിയമനത്തിന് അംഗീകാരം. അതിന് മുമ്പുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ക്കായി കണക്കാക്കില്ല.
നിയമനാധികാരം മാനേജര്‍മാരില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതാണ് ഈ ഭേദഗതി. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ നിന്ന് മാനേജര്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കാമെങ്കിലും അവിടെ മെറിറ്റ് പാടേ ഒഴിവാക്കാന്‍ ബുദ്ധിമുട്ട് വരും. നിലവില്‍ ഹൈസ്‌കൂള്‍ വരെയുള്ള നിയമനങ്ങളില്‍ അഭിമുഖം നടത്തണമെന്ന് വ്യവസ്ഥയില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ അഭിമുഖം നിര്‍ദേശിക്കുന്നുണ്ട്.
സംസ്ഥാനത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ അത് പെരുപ്പിച്ചുകാട്ടി 13,000 ഓളം അധ്യാപകരാണ് അധികമായുള്ളത്. വിദ്യാര്‍ഥികളുടെ ഏകീകൃത തിരിച്ചറിയല്‍ സംവിധാനം വന്നപ്പോഴാണ് ഇല്ലാത്ത കുട്ടികളും അതിന്റെ അടിസ്ഥാനത്തില്‍ നിലനിന്ന അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. തുടര്‍ന്ന് നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാനും ഭാവിയില്‍ ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്താതിരിക്കാനുമുള്ള മുന്‍കരുതലായാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലിട്ട് പൂട്ടി ജീവനക്കാര്‍ പോയി; രാത്രി രക്ഷിതാവും പോലീസുമെത്തി മോചിപ്പിച്ചു
07 Aug 2014
കൊച്ചി: ടീച്ചര്‍ കൊടുത്ത ഇംപോസിഷന്‍ എഴുതിക്കൊണ്ടിരിക്കെ സ്‌കൂള്‍ അധികൃതര്‍ ക്ലാസ്മുറികള്‍ പൂട്ടിപ്പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി നാല് മണിക്കൂറോളം സ്‌കൂളില്‍ കുടുങ്ങി. നഗരത്തിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. നായരമ്പലം സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് രാത്രി എട്ട് വരെ സ്‌കൂളില്‍ കഴിച്ചുകൂട്ടിയത്. വിദ്യാര്‍ത്ഥിക്ക് അധ്യാപിക ഇംപോസിഷന്‍ ശിക്ഷ നല്‍കിയിരുന്നതായും ഇത് എഴുതിക്കഴിഞ്ഞ ശേഷം മാത്രം വീട്ടില്‍പ്പോയാല്‍ മതിയെന്നും പറഞ്ഞിരുന്നത്രെ. ഇതുപ്രകാരം ക്ലാസ്സിലിരുന്ന് ഇംപോസിഷന്‍ എഴുതുകയായിരുന്നു കുട്ടി. വിദ്യാര്‍ത്ഥികള്‍ എല്ലാവരും പോയെന്ന ധാരണയില്‍ സ്‌കൂള്‍ ജീവനക്കാര്‍ ക്ലാസ്മുറിയടങ്ങുന്ന ഭാഗത്തെ ഗേറ്റ് പൂട്ടിപ്പോകുകയും ചെയ്തു.
രാത്രിയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാവ് അന്വേഷിച്ചെത്തി. സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുമെത്തിയ പോലീസുകാരുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ അധികൃതരും ഉടനെത്തി. കുട്ടി സ്‌കൂളിനുള്ളിലുണ്ടെന്ന് അറിയാതെ ജീവനക്കാര്‍ പൂട്ടിപ്പോയതാകാമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ടീച്ചര്‍ പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് മകന്‍ പറഞ്ഞത് താന്‍ പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ആ വൈരാഗ്യം മൂലമാണ് ഇംപോസിഷന്‍ ശിക്ഷ നല്‍കിയതെന്നും രക്ഷിതാവ് ആരോപിച്ചു
പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം അച്ചടിതുടങ്ങി, കണക്കില്‍ ഇപ്പോഴും കൃത്യതയില്ല
Posted on: 07 Aug 2014
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗത്തിന്റെ അച്ചടിതുടങ്ങി. എന്നാല്‍ ഓണ്‍ലൈന്‍ ഇന്‍െഡന്റിനുപുറമെ വേണ്ടിവരുന്നവയുടെ കൃത്യമായ കണക്ക് ബന്ധപ്പെട്ടവര്‍ ഇതുവരെ കെ.ബി.പി.എസിന് കൈമാറിയിട്ടില്ല. ഇതുമൂലം പുസ്തകക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്.
കഴിഞ്ഞ ജൂലായ് ആദ്യം തുടങ്ങാനിരുന്ന അച്ചടി കടലാസ് അനുവദിക്കാത്തതുമൂലം നീളുന്നകാര്യം വാര്‍ത്തയായിരുന്നു. ആഗസ്ത് ആദ്യമാണ് കടലാസ് എത്തിത്തുടങ്ങിയത്. കുറഞ്ഞത് രണ്ടരമാസംകൊണ്ടേ ആവശ്യത്തിനുള്ള പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകൂ. ഇതിനുശേഷംവേണം വിതരണത്തിനുള്ള നടപടികള്‍ തുടങ്ങാന്‍. ഇതിനിടയിലാണ് കൃത്യമായ കണക്കുകള്‍ ലഭിക്കാത്തത് പ്രശ്‌നമാകുന്നത്. ഓണ്‍ലൈനില്‍ ഇന്‍െഡന്റ് സമര്‍പ്പിക്കാത്തവര്‍ക്കും, പരിശീലനപരിപാടികള്‍ക്കും പണമടച്ച പുതിയ അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കുമായി കൂടുതല്‍ പുസ്തകം വേണ്ടിവരുമെന്ന് ഉറപ്പാണ്. ഇതിന്റെ കണക്കാണ് ഇതുവരെ കിട്ടാത്തത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒക്ടോബര്‍ 31നകം അച്ചടി പൂര്‍ത്തിയാക്കാനാണ് ശ്രമം.
കടലാസുകിട്ടാന്‍ വൈകിയപ്പോള്‍ കെ.ബി.പി.എസില്‍ സ്റ്റോക്കുണ്ടായിരുന്നതുപയോഗിച്ച് ന്യൂനഭാഷാ പുസ്തകത്തിന്റെ അച്ചടി തുടങ്ങിയിരുന്നു. ജൂലായ് അവസാനത്തില്‍ത്തന്നെ ഇത് തുടങ്ങുകയും ചെയ്തു. പുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇവ രണ്ടുഭാഗമായി തയ്യാറാക്കുന്നത്
Tuesday, August 5, 2014
പ്രൈമറി ക്ലാസുകളില്‍ ഐടി വേണ്ടെന്ന് എസ്സിഇആര്‍ടി
by എല്‍ദോ ജോണ്‍ on 05-August-2014
പിറവം: പരിഷ്കരിച്ച സിലബസ്
അനുസരിച്ചുള്ള പുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ സ്കൂളുകളിലെ ഐടി പഠനം
പ്രതിസന്ധിയിലേക്ക്. കുട്ടികളിലെ സര്‍ഗശേഷിയും ക്രിയാത്മകതയും കുറയുമെന്ന
കാരണംപറഞ്ഞ് എസ്സിഇആര്‍ടി എടുത്ത തീരുമാനപ്രകാരം ഇനി ഒന്നുമുതല്‍ ഏഴുവരെ
ക്ലാസുകളില്‍ ഐടി പുസ്തകങ്ങളും പഠനവും ഉണ്ടാകില്ല.എന്നാല്‍ പുസ്തകവും
സിലബസും മാറാത്ത 2, 4, 6 ക്ലാസുകളില്‍ ഐടി പുസ്തകങ്ങള്‍ എസ്സിഇആര്‍ടി
വീണ്ടും അച്ചടിച്ച് എത്തിച്ചിട്ടുണ്ട്.1, 3, 5, 7, 9 ക്ലാസുകളിലെ
പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം മാറിയത്. ഇനിയും എല്ലാ കുട്ടികള്‍ക്കും പുസ്തകം
എത്തിച്ചില്ലെങ്കിലും മിക്ക സ്കൂളുകളിലും കിട്ടിയ പുസ്തകങ്ങള്‍വച്ച് പഠനം
തുടരുകയാണ്. എന്നാല്‍ മാറിയ സിലബസിലെ ഐടി പുസ്തകങ്ങള്‍ ഒന്നുപോലും
കിട്ടാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്സിഇആര്‍ടി അക്കാദമിക്
ഹെഡ് ഡോ. രവീന്ദ്രന്‍നായരാണ് ഐടി വിഷയങ്ങള്‍ ഏഴാം ക്ലാസുവരെ വേണ്ടെന്ന
നിലപാട് അറിയിച്ചത്.
ഈ അധ്യയനവര്‍ഷം മുതല്‍ 1, 3, 5, 7 ക്ലാസുകളിലും അടുത്ത അധ്യയനവര്‍ഷംമുതല്‍ 2, 4, 6 ക്ലാസുകളിലും പുസ്തകം പിന്‍വലിക്കുമെന്നാണ് വിവരം.2008മുതലാണ് ഐടി പഠനത്തില്‍ പ്രൈമറി സ്കൂളുകളിലെ വിദ്യാര്‍ഥികളെയും പങ്കാളികളാക്കി ഏകീകൃത സിലബസ് കൊണ്ടുവന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് അഞ്ചു മുതല്‍ പത്താംക്ലാസുവരെ പഠിപ്പിക്കുന്നത്. 2012 മുതല്‍ ഒന്നുമുതല്‍ നാലാം ക്ലാസുവരെയും ഐടി പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നു. എസ്സിഇആര്‍ടിക്കുവേണ്ടി ഐടി അറ്റ് സ്കൂളാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നത്.എട്ടാംക്ലാസുമുതല്‍ നടന്നിരുന്ന ഗഹനമായ ഐടി പഠനം ഉണ്ടാക്കുന്ന വിരസത ഒഴിവാക്കാനാണ് ഒന്നുമുതല്‍ കംപ്യൂട്ടറുകളെ അടുത്തറിയാനുള്ള പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സിലബസ് തയ്യാറാക്കിയിരുന്നത്. ഐടി അറ്റ് സ്കൂള്‍ പ്രോജക്ട്മുഖേന മുഴുവന്‍ പ്രൈമറി അധ്യാപകര്‍ക്കും രണ്ടുമുതല്‍ ഒരാഴ്ചവരെയുള്ള കംപ്യൂട്ടര്‍ കോഴ്സുകളും നല്‍കിയിരുന്നു. പഠനത്തിന് മേല്‍നോട്ടംവഹിക്കാന്‍ എല്ലാ സ്കൂളിലും ഐടിയുടെ മാസ്റ്റര്‍ കോഡിനേറ്ററായി ഒരു അധ്യാപകന് അധികപരിശീനവും നല്‍കി. ഇത്തരം പരിഷ്കാരങ്ങള്‍കൊണ്ട് വിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ച് ഐടിരംഗത്ത് കുട്ടികളിലും അധ്യാപകരിലും ഉണ്ടായ മുന്നേറ്റം ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം.സര്‍ക്കാര്‍ എയിഡഡ് പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ ഐടി പരിശീലനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഉത്തരവുപ്രകാരം എംഎല്‍എ- എംപി ഫണ്ടില്‍നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ കംപ്യൂട്ടറുകളാണ് വിതരണംചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ മാറ്റത്തെ പിന്നോട്ടടിക്കാന്‍മാത്രമെ പുതിയ തീരുമാനംകൊണ്ട് സാധിക്കൂ എന്ന് വ്യക്തം.

Monday, August 4, 2014
Saturday, August 2, 2014
വിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തിന് മാതൃക; ദൗര്‍ബല്യം ഹയര്‍ സെക്കന്‍ഡറിയെന്ന് കേന്ദ്ര പഠനം
: 03 Aug 2014
അനീഷ് ജേക്കബ്
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തെ മറ്റേത് സംസ്ഥാനത്തിനും മാതൃകയാണെന്ന് കേന്ദ്ര പഠനം. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയാണ് കേരളത്തിന്റെ പ്രധാന പോരായ്മ. അധ്യാപക പരിശീലനത്തിലും കേരളം പിന്നിലാണ്. സമഗ്രമായ കാഴ്ചപ്പാടോടെ ദേശീയതലത്തിലുള്ള വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി ബൗദ്ധികസംഘത്തെ നിയോഗിക്കണം. ഇതിനനുസരിച്ച് രേഖയ്ക്ക് രൂപം നല്‍കണമെന്നും പഠനം നിര്‍ദേശിക്കുന്നു.
സംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്ന സമഗ്രമായ പഠനമാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിനായി ജോയിന്റ് റിവ്യു മിഷന്‍ നടത്തിയത്. ഐ.ഐ.ടി, ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
ഒന്നില്‍ ചേരുന്ന കുട്ടി പത്താം ക്ലാസ് വരെ കേരളത്തില്‍ എത്തുന്നുണ്ട്. കൊഴിഞ്ഞുപോക്ക് തീരെയില്ല. പത്താം ക്ലാസ് ജയിക്കുന്നവരില്‍ 90 ശതമാനത്തോളം പേര്‍ ഹയര്‍ സെക്കന്‍ഡറിക്ക് ചേരുന്നുമുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി കഴിയുന്നവരില്‍ 18 മുതല്‍ 22 വരെ ശതമാനം പേര്‍ മാത്രമേ ഉപരിപഠനത്തിന് പോകുന്നുള്ളൂ. ബാക്കിയുള്ളവര്‍ തൊഴിലന്വേഷകരായി മാറുന്നു. ഈ വിഭാഗം കുട്ടികളെ മുന്നില്‍ക്കണ്ട് അവരെ ജോലിക്ക് പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമല്ല ഹയര്‍ സെക്കന്‍ഡറിയില്‍ നല്‍കുന്നതെന്ന് പഠനം ഊന്നിപ്പറയുന്നു.
പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്നു.
1971-72 ല്‍ 8,41,163 പേര്‍ ഒന്നില്‍ ചേര്‍ന്നപ്പോള്‍
2010-11 ല്‍ അത് 3,37,511 ആയി.
2013-14 ല്‍ 2,92,699 ആയും കുറഞ്ഞു.
ആറുവയസ്സുവരെയുള്ള കുട്ടികളുടെ ശതമാനവും കുറഞ്ഞുവരികയാണ്. 2001 ല്‍ ജനസംഖ്യയുടെ 11.9 ശതമാനമായിരുന്നു ഇവരെങ്കില്‍ 2011 ല്‍ ഇത് 10.4 ശതമാനമായി. കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് കണക്കിലെടുത്താല്‍ അണ്‍ എയ്ഡഡ് സ്‌കുളുകളോടുള്ള താത്പര്യം രക്ഷിതാക്കളില്‍ കാണാം. സാമ്പത്തികമായി വളരെ താഴെത്തട്ടിലുള്ളവരില്‍പോലും ഈ പ്രവണത ശക്തമായുണ്ട്.
അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിലും സംസ്ഥാനം കൂടുതല്‍ ശ്രദ്ധിക്കണം. അദ്ധ്യാപകരാകാന്‍ പൊതുവെ ബിരുദധാരികള്‍ക്ക് താത്പര്യം കുറവാണ്. മറ്റ് പ്രൊഫഷണലുകളില്‍ എത്തപ്പെടാന്‍ കഴിയാത്തവരാണ് പലപ്പോഴും ബി.എഡ്ഡിന് ചേരുന്നത്. ബി.എഡ്ഡിന്റെ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്‌കരിക്കണം.
ബി. എഡ് കോളേജ് അദ്ധ്യാപകരായും എസ്.സി.ഇ.ആര്‍.ടി. ഫാക്കല്‍റ്റിയിലും എം.എഡ് -ഗവേഷണ ബിരുദമുള്ളവരെ നിയോഗിക്കണം. കൂടുതല്‍ യോഗ്യത നേടുന്ന അദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം നല്‍കണം.
എല്ലാ സ്‌കൂളിലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ രണ്ട് അദ്ധ്യാപകരെങ്കിലും വേണം. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് വായിക്കാനും എഴുതാനും പഠിപ്പിക്കണം.
ഇംഗ്ലീഷിന് പ്രത്യേക ഡി.എഡ് കോഴ്‌സ് വേണം. കണക്ക്, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാന്‍ സംവിധാനം വേണം. അധ്യാപകര്‍ക്ക് വര്‍ഷത്തില്‍ 15 ദിവസത്തെ പരിശീലനം നല്‍കണം.
അധ്യാപകരുടെ നിലവാരം ഉയര്‍ത്താനും മികവിനുമായി സമഗ്രമായ പരിപാടി ആസൂത്രണം ചെയ്യണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന ഗവേഷണ പരിപാടികള്‍ തുടങ്ങണം. സമൂഹവുമായി ബന്ധപ്പെട്ടുള്ള പഠനത്തിന് അവസരമൊരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്
(മാതൃഭൂമി)
ശമ്പളത്തിന്
സത്യവാങ്മൂലം:
നിര്‍ദേശം
പിന്‍വലിക്കണം കെഎസ്ടിഎ
02-August-2014
തിരു:
അധികമുള്ള
തസ്തികകളില്‍ നിയമിക്കപ്പെടുന്ന
അധ്യാപകര്‍ക്ക് ശമ്പളം
നല്‍കണമെങ്കില്‍ ഉത്തരവുകള്‍
അനുസരിക്കാമെന്നും അധ്യാപക
ബാങ്കിലേക്ക് ഉള്‍പ്പെടുത്തുന്നതിന്
വിരോധമില്ലെന്നുമുള്ള
സത്യവാങ്മൂലം ഒപ്പിട്ടുനല്‍കണമെന്ന
നിര്‍ദേശം പിന്‍വലിക്കണമെന്ന്
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി
ആവശ്യപ്പെച്ചു.മുന്‍വര്‍ഷങ്ങളില്‍
തസ്തികനിര്‍ണയം പൂര്‍ത്തിയാകുംവരെ
അധ്യാപകര്‍ക്ക് ഒരു
വ്യവസ്ഥയുമില്ലാതെ ശമ്പളം
നല്‍കുമായിരുന്നു.
അതിന്
മാറ്റംവരുത്തിയത് അംഗീകരിക്കാനാകില്ല.
അധ്യാപകരോട്
സര്‍ക്കാര്‍ കുറ്റവാളികളോടെന്നപോലെയാണ്
പെരുമാറുന്നത്.
സര്‍ക്കാര്‍
സ്കൂളുകളില്‍ അധികമുള്ള
തസ്തികകളില്‍ ജോലിചെയ്യുന്ന
അധ്യാപകരെ 13നുമുമ്പ്
പുനര്‍വിന്യസിക്കണമെന്ന്
ഉത്തരവില്‍ പറയുന്നു.
തസ്തിക
നഷ്ടപ്പെട്ട അധ്യാപകരെ
പുനര്‍വിന്യസിക്കുംമുമ്പ്
ഓണ്‍ലൈനായി അപേക്ഷിച്ച
അധ്യാപകര്‍ക്ക് സ്ഥലംമാറ്റം
നല്‍കണം. അതിന്
കഴിഞ്ഞില്ലെങ്കില്‍
പുനര്‍വിന്യസിക്കുന്ന
തസ്തികകള്‍ ഓപ്പണ്‍ വേക്കന്‍സിയായി
പരിഗണിച്ച് സ്ഥലംമാറ്റം
നല്‍കണമെന്നും കെഎസ്ടിഎ
ജനറല്‍സെക്രട്ടറി കെ
ഉണ്ണിക്കൃഷ്ണന്‍ പ്രസ്താവനയില്‍
ആവശ്യപ്പെട്ടു
അധ്യാപകരില്ല,
പുസ്തകവും
02-August-2014
തൃശൂര്‍:
സ്കൂളുകളില്‍
താല്‍ക്കാലിക നിയമനം
വിലക്കിയതുമൂലം ക്ലാസെടുക്കാന്‍
അധ്യാപകരില്ല.
ഓണപ്പരീക്ഷ
തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം
ബാക്കിയിരിക്കെയാണ് സര്‍ക്കാര്‍
സ്കൂളുകളിലെ ഒഴിവുകളിലേക്ക്
താല്‍ക്കാലിക നിയമനവും
തടഞ്ഞത്. തസ്തിക
നിര്‍ണയത്തിലൂടെ അധ്യാപകര്‍
പുറത്തുപോകേണ്ട സാഹചര്യത്തിലാണ്
സര്‍ക്കാരിന്റെ നിരുത്തരവാദപരമായ
നിലപാട്.
ഓണപരീക്ഷക്ക്
ആഴ്ചകള്‍ മാത്രം ശേഷിക്കെ
പരീക്ഷയ്ക്കുള്ള അധ്യായങ്ങളും
ഇതുവരെ പഠിപ്പിച്ചിട്ടില്ല.
ദേശീയ
വിദ്യാഭ്യാസ നിയമത്തിന്
വിരുദ്ധമായി അധ്യാപക -വിദ്യാര്‍ഥി
അനുപാതം നിശ്ചയിച്ചതിനാല്‍
ഇത്തവണ കൂടുതല്‍ അധ്യാപകര്‍ക്ക്
ജോലി നഷ്ടപ്പെടും.
ഇവരുടെ
ഒഴിവുകളിലേക്ക് അധ്യാപക
ബാങ്കില്‍ നിന്ന് നിയമിക്കാന്‍
വേണ്ടിയാണ് താല്‍ക്കാലിക
നിയമനം സര്‍ക്കാര്‍ തടഞ്ഞത്.
എന്നാല്‍
അധ്യാപക ബാങ്ക് രൂപീകരിച്ചിട്ടുമില്ല.
കഴിഞ്ഞ
വര്‍ഷം വിരമിച്ചവരും
വിദ്യാര്‍ഥികളുടെ എണ്ണം
കൂടിയതനുസരിച്ച് പുതുതായി
നിയമിക്കേണ്ട അധ്യാപക ഒഴിവുകളാണ്
നികത്താത്തത്.
പുതിയ അധ്യയന
വര്‍ഷം തുടങ്ങുന്നതിന് മുമ്പ്
പൊതുസ്ഥലംമാറ്റം നടത്തി
ഒഴിവുള്ള തസ്തികകളിലേക്ക്
നിയമനം നടത്തണമെന്നാണ് കെഇആര്‍
ചട്ടം.
തസ്തിക
നിര്‍ണയം പൂര്‍ത്തിയാക്കി
അധികം വരുന്ന അധ്യാപകരെ
ഒഴിവുള്ള സ്ഥലങ്ങളിലേക്ക്
മാറ്റി നിയമിക്കല്‍ മാത്രമാണ്
വൈകാറുള്ളത്.
അധ്യയനം
തുടങ്ങി ആറാം പ്രവൃത്തി
ദിനത്തിലെ വിദ്യാര്‍ഥികളുടെ
എണ്ണമനുസരിച്ച് അധ്യാപക
-വിദ്യാര്‍ഥി
അനുപാതത്തില്‍ ജൂലൈ 15
നകം തസ്തിക
നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും
ചട്ടമുണ്ട്.
യുഡിഎഫ്
അധികാരമേറ്റ് കഴിഞ്ഞ മൂന്ന്
വര്‍ഷവും തസ്തിക നിര്‍ണയം
നടത്തിയില്ല.
ഈ അധ്യയനവര്‍ഷം
തസ്തിക നിര്‍ണയം
പൂര്‍ത്തിയാക്കിയിട്ടുമില്ല.എസ്എസ്എല്‍സി
വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക്
പല വിഷയങ്ങളും ഇതുവരെ പഠിപ്പിച്ച്
തുടങ്ങിയിട്ടില്ല.
സംസ്കൃതം,
അറബി,
കണക്ക്
തുടങ്ങിയവയില്‍ മിക്ക
സ്കൂളുകളിലും ഒരധ്യായം പോലും
പഠിപ്പിച്ചിട്ടില്ല.
മറ്റു
വിഷയങ്ങളില്‍ മറ്റു അധ്യാപകര്‍
ക്ലാസെടുക്കുന്നുണ്ടെങ്കിലും
പാഠപുസ്തകം പലതും ലഭിച്ചിട്ടുമില്ല.
ഇതിന്
പുറമെയാണ് അധ്യാപകരില്ലാത്ത
അവസ്ഥയും.
ഹൈസ്കൂളുകളില്‍
25നും
എല്‍പി, യുപി
ക്ലാസുകളില്‍ 28നുമാണ്
പരീക്ഷ തുടങ്ങുക.
പൊതു
സ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍
വഴി അപേക്ഷ സ്വീകരിച്ച്
സുതാര്യമാക്കിയ എല്‍ഡിഎഫ്
സര്‍ക്കാരിന്റെ നടപടി
അട്ടിമറിക്കാനും നീക്കമുണ്ട്
മുഖ്യമന്ത്രിയുടെ
മണ്ഡലത്തില്‍ ഗവ.
സ്കൂള്‍
ക്ലാസ്മുറി വര്‍ക്ക്ഷോപ്പ്
ഷെഡ്ഡില്‍
03-August-2014
ഹയര്‍
സെക്കന്‍ഡറിക്ക് ബജറ്റിലൂടെ
ലഭിക്കുന്ന ഫണ്ട് വളരെ
പരിമിതമാണ്.
ഇപ്പോള്‍
സ്കൂളിന്റെ കാര്യം പരിഗണിക്കാന്‍
കഴിയില്ലെന്നറിയിച്ച് ഹയര്‍
സെക്കന്‍ഡറി ഡയറക്ടറുടെ
കത്തും ലഭിച്ചിട്ടുണ്ട്.
സ്കൂളില്‍
ഓഡിറ്റോറിയവുമില്ല.
ആവശ്യത്തിന്
ഓഫീസ് സ്റ്റാഫുമില്ല.
ഏഴു തവണ
മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ
വീട്ടിലെത്തി പിടിഎ അധികൃതര്‍
സ്കൂളിന്റെ പരാധീനത അറിയിച്ചെങ്കിലും
അവഗണനയായിരുന്നു.
കഴിഞ്ഞ
എല്‍ഡിഎഫ് സര്‍ക്കാരിന്റെ
കാലത്ത് രണ്ട് കോടിയോളം രൂപ
ചെലവഴിച്ച് ഫിസിക്സ്,
കെമിസ്ട്രി,
ബയോളജി
എന്നിവയ്ക്ക് ആധുനിക സൗകര്യങ്ങളോടെ
സ്കൂളില്‍ ലാബ് സ്ഥാപിച്ചിരുന്നു.
സിപിഐ എം
ജില്ലാകമ്മറ്റിയംഗമായ അഡ്വ.
റെജി സഖറിയ
പാമ്പാടി ജില്ലാ പഞ്ചായത്തംഗം
ആയിരുന്നപ്പോഴാണ് ഹയര്‍
സെക്കന്‍ഡറി ബ്ലോക്ക്
നിര്‍മിച്ചത്.
നിയോജകമണ്ഡലത്തിലെ
മിക്ക ഗവണ്‍മെന്റ് സ്കൂളുകള്‍ക്കും
കഞ്ഞിപ്പുര നിര്‍മിക്കാന്‍
എംഎല്‍എ ഫണ്ടില്‍നിന്ന്
ഉമ്മന്‍ചാണ്ടി പണം നല്‍കിയിരുന്നു.
എന്നാല്‍
സ്കൂളിന് നല്‍കിയില്ല.
ഷീറ്റുകൊണ്ട്
നിര്‍മിച്ച വിറകുപുരയുടെ
ഒരു ഭാഗത്താണ് ഇവിടെ കഞ്ഞി
വെയ്ക്കുന്നത്.
മാനദണ്ഡം
ലംഘിച്ച് അകലക്കുന്നം
പഞ്ചായത്തില്‍ രണ്ട് പ്ലസ്ടു
ബാച്ചുകള്‍ മുഖ്യമന്ത്രി
അനുവദിച്ചത് വിവാദമായിരുന്നു.
നിലവിലുള്ള
ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി
സ്കൂളിന് ക്ലാസ്റൂം
നിര്‍മിക്കാതെയാണ് മുഖ്യമന്ത്രിയുടെ
നടപടി
Wednesday, July 30, 2014
അടച്ചു പൂട്ടരുത് നിലനിറുത്താന്‍ മാര്‍ഗമുണ്ട്.വട്ടാര്‍കയം സ്കൂളില്‍ ഇന്നലെയായിരുന്നു പ്രവേശനോത്സവം
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു
1.......................................................................
പഠിക്കാന്‍ വിദ്യാര്‍ഥികളെ കിട്ടാതെ അടച്ചു പൂട്ടിയെന്നു വിധിയെഴുതിയ റാന്നി മന്ദമരുതി വട്ടാര്‍കയം സര്‍ക്കാര്‍ സ്‌കൂളിന് പുതു ജീവന്‍ .
പ്രഥമാധ്യാപിക അടക്കം നാല് അധ്യാപകര്‍ ഉണ്ടായിരുന്ന വട്ടാര്‍കയം എല്‍.പി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനത്തിന് ആരും എത്തിയില്ല. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പൂട്ടുമെന്ന് പ്രചരിപ്പിക്കുകയും പ്രഥമാധ്യാപികയടക്കമെല്ലാവരും സ്ഥലം മാറ്റത്തിനു ശ്രമിക്കുകയും ചെയ്തപ്പോഴാണ് ഇവിടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ മറ്റു സ്‌കൂളുകളിലേക്കു പോയത്. പ്രഥമാധ്യാപികയും റാന്നിയില്‍ തന്നെയുള്ള മറ്റൊരു സ്‌കൂളിലേക്കു സ്‌ഥലം മാറി പോയി. പകരം എത്തിയ പ്രഥമാധ്യാപികയ്ക് സ്‌കൂള്‍അടച്ചുപൂട്ടി താക്കോല്‍ കൈമാറാനുള്ള ചുമതലയേ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളു.
സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തായി പ്രവര്‍ത്തനം തുടങ്ങിയ ചില അണ്‍ എയ്‌ഡഡ് സ്‌കൂളുകളുടെ സ്വാധീനം മൂലം അടച്ചുപൂട്ടേണ്ടിവന്ന വട്ടാര്‍കയം സ്‌കൂളിനെ നിലനിര്‍ത്താന്‍ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത് റാന്നി മേഖലാ കമ്മറ്റി രംഗത്തെത്തി. പരിഷത്ത് പ്രസിഡന്റ് ടി.ജെ. ബാബുരാജ്, സെക്രട്ടറി ജോബി മാത്യു എന്നിവര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജോസ് കൊച്ചുമേപ്രത്തിന്റെ സഹായത്തോടെ സ്‌കൂളിന്റെ ചുറ്റുവട്ടത്തെ വീടുവീടാന്തരം കയറിയിറങ്ങി. തലമുറകള്‍ക്ക് അറിവു പകര്‍ന്നു നല്‍കിയ സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാതാകുന്നതിന്റെ ദുഃഖം അവര്‍ നാട്ടുകാരുമായി പങ്കുവച്ചു. വട്ടാര്‍കയം സ്‌കൂളിലെ അധ്യാപികയുടെ മകന്‍ അണ്‍ എയ്‌ഡഡ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി എങ്ങനെ സുരക്ഷിതമാകുമെന്നായിരുന്നു മറ്റു രക്ഷിതാക്കളുടെ പരാതി. അധ്യാപികയുടെ മകനെ ഈ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചാല്‍ തങ്ങളുടെ മക്കളേയും അയയ്‌ക്കാന്‍ സന്നദ്ധമാണെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് അധ്യാപികയായ സീമ മകന്‍ ശ്രീകിരണിനെ വട്ടാര്‍കയം ഗവ.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തത്. വിദ്യാര്‍ഥിയുടെ പ്രവേശന കാര്യത്തിലും ചില തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും നാട്ടുകാരും പരിഷത്ത് പ്രവര്‍ത്തകരും ശക്‌തമായ നിലപാടു സ്വീകരിച്ചതോടെ വട്ടാര്‍കയം ഗവ.എല്‍.പി.എസിന് പുതു ജീവന്‍ പകര്‍ന്ന് ശ്രീകിരണ്‍ ഇവിടുത്തെ ഏക വിദ്യാര്‍ഥിയായി. കൂടുതല്‍ കുട്ടികള്‍ ഈ അധ്യയന വര്‍ഷം തന്നെ ഇവിടെ ചേരാന്‍ സന്നദ്ധമായിട്ടുണ്ടെന്ന് പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു. പുതുതായി പ്രവേശനം നേടിയ ശ്രീകിരണിന് മധുരം നല്‍കിയാണ് നാട്ടുകാര്‍ സന്തോഷം പങ്കുവച്ചത്. -
2
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സര്‍ക്കാര്‍ സ്കൂളിന് കൈത്താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത്
15-Jul-2014
റാന്നി: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കരികുളം ഗവ. എല്‍പി സ്കൂളിനെ കൈപിടിച്ചുയര്‍ത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബൃഹത് പദ്ധതി. ഇതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും ചെയ്ത ചടങ്ങ് വികാരനിര്‍ഭരമായി. കുട്ടികള്‍ക്കായി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു സംഘടിപ്പിച്ച വരമേളം പുതിയ അനുഭവമായി. പഴവങ്ങാടി പഞ്ചായത്തിലെ കരികുളം ഗവ. എല്‍പി സ്കൂളിനെക്കുറിച്ച് ദേശാഭിമാനിയില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. ആകെ 11 കുട്ടികള്‍ മാത്രമാണ് ഇവിടെ പഠനം നടത്തുന്നത്. ഇത്തവണ ഒരുകുട്ടി മാത്രമാണ് ഒന്നാംക്ലാസിലേക്കെത്തിയത്. റാന്നിയിലെ സ്വകാര്യ അണ്‍എയിഡഡ് സ്കൂളുകളെ വെല്ലുന്ന കെട്ടിടവും മറ്റ് അത്യാധുനിക സൗകര്യങ്ങളുമുള്ള സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സ്കൂള്‍ നിലനിര്‍ത്തുന്നതിനായി കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നത്. നാട്ടുകാരുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍നിന്ന് വിരമിച്ച അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പൂര്‍വ്വാധ്യാപകരെ യോഗത്തില്‍ പൊന്നാടയണിഞ്ഞ് ആദരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂളില്‍ യോഗാപരിശീലനം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍, ചിത്രരചന, സോപ്പ് നിര്‍മാണം, ഗ്ലാസ് പെയിന്റിങ് എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്ന് പരിഷത്ത് മേഖലാ പ്രസിഡന്റ് ബാബുരാജ് പറഞ്ഞു. അടച്ചുപൂട്ടിയ വട്ടാര്‍കയം ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. പേഴ്സണ്‍ റൂബി കോശി പൂര്‍വ്വാധ്യാപകരെ പൊന്നാടയണിയിച്ചു. തോമസ് ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷനായി. എസ് സി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സുജ ജേക്കബ്, എം എ അലക്സാണ്ടര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് രുഗ്മിണിയമ്മ, സന്തോഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു

പ്്ലസ് ടു സമയമാറ്റം ദുരിതം കുട്ടികള്‍ക്ക്
മലയോരമേഖലയിലും ദുരിതം
Posted on: 30 Jul 2014
സീതത്തോട്: പ്ലസ്ടു സമയമാറ്റം ജില്ലയുടെ മലയോരമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നു. പല സ്ഥലത്തും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വാഹനസൗകര്യമില്ല. കിലോമീറ്ററുകള്‍ നടന്നാണ് പലരും സ്‌കൂളില്‍ എത്തിച്ചേരുന്നത്.സ്‌കൂളില്‍ എത്തിച്ചേരുന്നതിനേക്കാള്‍ ദുരിതമാണ് മടക്കയാത്ര. സ്‌കൂള്‍ വിട്ടിറങ്ങി ബസ് കയറുന്ന പല വിദ്യാര്‍ഥികളും ബസ്സിറങ്ങി വനമേഖലയിലൂടെയും മറ്റും കിലോമീറ്ററുകള്‍ നടന്നാണ് വീടുകളിലെത്തിച്ചേരേണ്ടത്. ഇപ്പോള്‍ സന്ധ്യ കഴിയുമ്പോഴാണ് പല കുട്ടികളുംവീടുകളില്‍ എത്തുന്നത്. അതിരാവിലെയും വൈകുന്നേരവുമുള്ള ഈ യാത്ര പെണ്‍കുട്ടികളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുള്ളത്.സ്‌കൂളുകള്‍ ഒരേ സമയത്തായിരുന്നപ്പോള്‍ വിദ്യാര്‍ഥികളുടെ ഒരു കൂട്ടംതന്നെയാവും ഉള്‍പ്രദേശങ്ങളിലേക്ക് പോകാനുണ്ടാവുക. എന്നാല്‍, പ്ലസ്ടു സമയമാറ്റം വന്നതോടെ വിദ്യാര്‍ഥികള്‍
ഒറ്റപ്പെട്ടാണ് പല സ്ഥലത്തേക്കും നടന്നു പോകേണ്ടിവരുന്നത്.
ചിറ്റാര്‍,സീതത്തോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കടുമീന്‍ചിറ, റാന്നി തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിലുമാണ് ഇവിടെയുള്ള വിദ്യാര്‍ഥികളധികവും പഠിക്കുന്നത്. ദിവസേനരണ്ടും മൂന്നും ബസ്സുകള്‍ മാറിക്കയറി ബസ്യാത്രതന്നെ 30-40 കിലോമീറ്റര്‍ വേണ്ടി വരുന്നുണ്ട്. ഇതിനു പുറമെയാണ് ദീര്‍ഘദൂരമുള്ള കാല്‍ നടയാത്ര.
സമയംകണ്ടെത്താന്‍ കുട്ടികളുടെ നെട്ടോട്ടം
Posted on: 30 Jul 2014
കോന്നി: പ്ലസ് ടു സമയമാറ്റം കുട്ടികളെ മാനസികമായി തളര്‍ത്തുെന്നന്ന് രക്ഷിതാക്കള്‍. ഉച്ചയ്ക്കുള്ള ഇടവേള നന്നേ കുറച്ചതോടെ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍പോലും വിഷമിക്കുന്നു. മിക്ക സ്‌കൂളുകളിലും രണ്ടോ മൂന്നോ ശൗചാലയങ്ങള്‍ മാത്രമേയുള്ളൂ. വളരെ നേരത്തെ വീട്ടില്‍ നിന്നിറങ്ങുകയും വളരെ വൈകി വീട്ടില്‍ എത്തുകയും ചെയ്യുന്നത് പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.എന്നാല്‍, അധ്യാപകര്‍ ഇതിനെ അനുകൂലിക്കുന്നില്ല. ശനിയാഴ്ച കുട്ടികള്‍ക്ക് ഒഴിവുകിട്ടുന്നത് അവരുടെ പഠനസമയം കൂട്ടുമെന്നാണ് അധ്യാപകരുടെ വാദം. പക്ഷേ, രാവിലെയും വൈകീട്ടും എല്ലായിടവും മതിയായ വാഹനസൗകര്യം ഇല്ലെന്ന് അവരും സമ്മതിക്കും.
ക്ലാസ് നേരത്തേ ആയതിനാല്‍ കുട്ടികള്‍ അഞ്ചരമണിക്ക് വീട്ടില്‍ നിന്നിറങ്ങുന്നിടവും ഉണ്ട്. കോന്നി കേന്ദ്രീകരിച്ചാണ് മിക്ക കുട്ടികളുടെയും ട്യൂഷന്‍ പഠനം. 7മണിക്ക് ഇതാരംഭിക്കും. പിന്നെ 8 മണിക്കാണ് ഉള്‍പ്രദേശങ്ങളിലേക്ക് വണ്ടി കയറുക. 9 മണിക്ക് സ്‌കൂളുകളില്‍ എത്താനുള്ള വിഷമം പ്രദേശെത്ത മിക്കയിടത്തുമുണ്ട്. അതിരാവിലെ കോന്നിയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ടൗണിലെത്താനും വണ്ടി കുറവുണ്ട്.
മങ്കുഴി സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ട്
Posted on: 30 Jul 2014
പന്തളം: സ്‌കൂള്‍സമയം 9ന് ആക്കിയതോടെ തട്ടയില്‍ മങ്കുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്താനും തിരികെ വരാനും കുട്ടികള്‍ ബുദ്ധിമുട്ടുന്നു. 8.30ന് പന്തളത്തുനിന്ന് മങ്കുഴിക്കുള്ള ബസ്സിന്റെ സമയം 8.15 ആക്കിയാല്‍ പ്രശ്‌നം തീര്‍ക്കാനാകും. വൈകീട്ട് 4.15ന് വിടേണ്ട ബസ്സിന്റെ സമയം 4.30 ആക്കിയാല്‍ തിരികെയെത്താനുള്ള പ്രശ്‌നവും പരിഹരിക്കപ്പെടും.
8.20ന് പന്തളത്തുനിന്ന് കീരുകുഴി വരെയുള്ള ബസ് മങ്കുഴിവരെ നീട്ടിയാലും കുട്ടികള്‍ക്ക് കൃത്യസമയത്ത് സ്‌കൂളിലെത്തിച്ചേരാനാകും.
പ്ലസ് ടു; അടിമാലി സ്‌കൂള്‍ പി.റ്റി.എ. ഇന്ന് ദേശീയപാത ഉപരോധിക്കും
Posted on: 30 Jul 2014
അടിമാലി: സര്‍ക്കാര്‍ പുതുതായി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളുടെ പട്ടികയില്‍നിന്ന് അടിമാലി ഗവ. ഹൈസ്‌കൂളിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ദേശീയപാത ഉപരോധിക്കും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സാമൂഹിക, രാഷ്ട്രീയ സംഘടനാ നേതാക്കളുടെയും ത്രിതലപഞ്ചായത്ത് അംഗങ്ങളുടെയും യോഗത്തിലാണ് ദേശീയപാത ഉപരോധിക്കുന്നതിന് തീരുമാനമെടുത്തത്. ഹൈറേഞ്ചിലെ ആദ്യകാല സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തുള്ള അടിമാലി ഗവ.സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സിനുവേണ്ടിയുള്ള ശ്രമം മുന്‍പ് ആരംഭിച്ചതാണ്. ഇക്കുറി പുതിയ കോഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ അടിമാലിയെ പരിഗണിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇത് പാഴ്വാക്കായി മാറി. ഇതേത്തുടര്‍ന്നാണ് രക്ഷിതാക്കളും കുട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധറാലിയും ഉപവാസവും നടന്നതിനു പിന്നാലെയാണ് ദേശീയപാത ഉപരോധം സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം സര്‍വകക്ഷി സംഘം 30ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരില്‍കണ്ട് നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു. പി.ടി.എ. പ്രസിഡന്റ് പി.എച്ച്. നാസര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബോസ് ജോണ്‍, കെ.പി. അസീസ്, കോയ അമ്പാട്ട്, കെ.കെ. രാജന്‍, കെ.എം. ഷാജി, കെ.ആര്‍. വിനോദ്, ഇ.പി. ജോര്‍ജ്, പി.വി. സുരേഷ്, ബിജുമോന്‍, സി.എച്ച്. അഷ്‌റഫ്, ഷീന വിജയന്‍ എന്നിവര്‍ സംസാരിച്ചു
പ്രവേശന തിരിമറി: നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ.
Posted on: 30 Jul 2014
തിരുവനന്തപുരം: സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തസ്തിക സൃഷ്ടിക്കാന്‍ പ്രേരണ നല്‍കിയ മാനേജ്െമന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
അധ്യാപകരെ മാത്രം കുറ്റക്കാരാക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. എയ്ഡഡ് വിദ്യാലയങ്ങളില്‍ ഉണ്ടാകുന്ന തസ്തികകളില്‍, അധ്യാപകരെ ലക്ഷക്കണക്കിന് കോഴവാങ്ങി നിയമിച്ച മാനേജ്‌മെന്റുകളെ ഒഴിവാക്കാനാണ് പലരും ശ്രമിക്കുന്നത്-ജനറല്‍ സെക്രട്ടറി എ.കെ. ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചു.
Saturday, July 26, 2014
Subscribe to:
Comments (Atom)