മലയോരമേഖലയിലും ദുരിതം
Posted on: 30 Jul 2014
സീതത്തോട്: പ്ലസ്ടു സമയമാറ്റം ജില്ലയുടെ മലയോരമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നു. പല സ്ഥലത്തും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വാഹനസൗകര്യമില്ല. കിലോമീറ്ററുകള്‍ നടന്നാണ് പലരും സ്‌കൂളില്‍ എത്തിച്ചേരുന്നത്.സ്‌കൂളില്‍ എത്തിച്ചേരുന്നതിനേക്കാള്‍ ദുരിതമാണ് മടക്കയാത്ര. സ്‌കൂള്‍ വിട്ടിറങ്ങി ബസ് കയറുന്ന പല വിദ്യാര്‍ഥികളും ബസ്സിറങ്ങി വനമേഖലയിലൂടെയും മറ്റും കിലോമീറ്ററുകള്‍ നടന്നാണ് വീടുകളിലെത്തിച്ചേരേണ്ടത്. ഇപ്പോള്‍ സന്ധ്യ കഴിയുമ്പോഴാണ് പല കുട്ടികളുംവീടുകളില്‍ എത്തുന്നത്. അതിരാവിലെയും വൈകുന്നേരവുമുള്ള ഈ യാത്ര പെണ്‍കുട്ടികളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുള്ളത്.സ്‌കൂളുകള്‍ ഒരേ സമയത്തായിരുന്നപ്പോള്‍ വിദ്യാര്‍ഥികളുടെ ഒരു കൂട്ടംതന്നെയാവും ഉള്‍പ്രദേശങ്ങളിലേക്ക് പോകാനുണ്ടാവുക. എന്നാല്‍, പ്ലസ്ടു സമയമാറ്റം വന്നതോടെ വിദ്യാര്‍ഥികള്‍
ഒറ്റപ്പെട്ടാണ് പല സ്ഥലത്തേക്കും നടന്നു പോകേണ്ടിവരുന്നത്.
ചിറ്റാര്‍,സീതത്തോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കടുമീന്‍ചിറ, റാന്നി തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിലുമാണ് ഇവിടെയുള്ള വിദ്യാര്‍ഥികളധികവും പഠിക്കുന്നത്. ദിവസേനരണ്ടും മൂന്നും ബസ്സുകള്‍ മാറിക്കയറി ബസ്യാത്രതന്നെ 30-40 കിലോമീറ്റര്‍ വേണ്ടി വരുന്നുണ്ട്. ഇതിനു പുറമെയാണ് ദീര്‍ഘദൂരമുള്ള കാല്‍ നടയാത്ര.
സമയംകണ്ടെത്താന്‍ കുട്ടികളുടെ നെട്ടോട്ടം
Posted on: 30 Jul 2014
കോന്നി: പ്ലസ് ടു സമയമാറ്റം കുട്ടികളെ മാനസികമായി തളര്‍ത്തുെന്നന്ന് രക്ഷിതാക്കള്‍. ഉച്ചയ്ക്കുള്ള ഇടവേള നന്നേ കുറച്ചതോടെ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍പോലും വിഷമിക്കുന്നു. മിക്ക സ്‌കൂളുകളിലും രണ്ടോ മൂന്നോ ശൗചാലയങ്ങള്‍ മാത്രമേയുള്ളൂ. വളരെ നേരത്തെ വീട്ടില്‍ നിന്നിറങ്ങുകയും വളരെ വൈകി വീട്ടില്‍ എത്തുകയും ചെയ്യുന്നത് പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.എന്നാല്‍, അധ്യാപകര്‍ ഇതിനെ അനുകൂലിക്കുന്നില്ല. ശനിയാഴ്ച കുട്ടികള്‍ക്ക് ഒഴിവുകിട്ടുന്നത് അവരുടെ പഠനസമയം കൂട്ടുമെന്നാണ് അധ്യാപകരുടെ വാദം. പക്ഷേ, രാവിലെയും വൈകീട്ടും എല്ലായിടവും മതിയായ വാഹനസൗകര്യം ഇല്ലെന്ന് അവരും സമ്മതിക്കും.
ക്ലാസ് നേരത്തേ ആയതിനാല്‍ കുട്ടികള്‍ അഞ്ചരമണിക്ക് വീട്ടില്‍ നിന്നിറങ്ങുന്നിടവും ഉണ്ട്. കോന്നി കേന്ദ്രീകരിച്ചാണ് മിക്ക കുട്ടികളുടെയും ട്യൂഷന്‍ പഠനം. 7മണിക്ക് ഇതാരംഭിക്കും. പിന്നെ 8 മണിക്കാണ് ഉള്‍പ്രദേശങ്ങളിലേക്ക് വണ്ടി കയറുക. 9 മണിക്ക് സ്‌കൂളുകളില്‍ എത്താനുള്ള വിഷമം പ്രദേശെത്ത മിക്കയിടത്തുമുണ്ട്. അതിരാവിലെ കോന്നിയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ടൗണിലെത്താനും വണ്ടി കുറവുണ്ട്.
മങ്കുഴി സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ട്
Posted on: 30 Jul 2014
പന്തളം: സ്‌കൂള്‍സമയം 9ന് ആക്കിയതോടെ തട്ടയില്‍ മങ്കുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്താനും തിരികെ വരാനും കുട്ടികള്‍ ബുദ്ധിമുട്ടുന്നു. 8.30ന് പന്തളത്തുനിന്ന് മങ്കുഴിക്കുള്ള ബസ്സിന്റെ സമയം 8.15 ആക്കിയാല്‍ പ്രശ്‌നം തീര്‍ക്കാനാകും. വൈകീട്ട് 4.15ന് വിടേണ്ട ബസ്സിന്റെ സമയം 4.30 ആക്കിയാല്‍ തിരികെയെത്താനുള്ള പ്രശ്‌നവും പരിഹരിക്കപ്പെടും.
8.20ന് പന്തളത്തുനിന്ന് കീരുകുഴി വരെയുള്ള ബസ് മങ്കുഴിവരെ നീട്ടിയാലും കുട്ടികള്‍ക്ക് കൃത്യസമയത്ത് സ്‌കൂളിലെത്തിച്ചേരാനാകും.
പ്ലസ് ടു; അടിമാലി സ്‌കൂള്‍ പി.റ്റി.എ. ഇന്ന് ദേശീയപാത ഉപരോധിക്കും
Posted on: 30 Jul 2014
അടിമാലി: സര്‍ക്കാര്‍ പുതുതായി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളുടെ പട്ടികയില്‍നിന്ന് അടിമാലി ഗവ. ഹൈസ്‌കൂളിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ദേശീയപാത ഉപരോധിക്കും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സാമൂഹിക, രാഷ്ട്രീയ സംഘടനാ നേതാക്കളുടെയും ത്രിതലപഞ്ചായത്ത് അംഗങ്ങളുടെയും യോഗത്തിലാണ് ദേശീയപാത ഉപരോധിക്കുന്നതിന് തീരുമാനമെടുത്തത്. ഹൈറേഞ്ചിലെ ആദ്യകാല സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തുള്ള അടിമാലി ഗവ.സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സിനുവേണ്ടിയുള്ള ശ്രമം മുന്‍പ് ആരംഭിച്ചതാണ്. ഇക്കുറി പുതിയ കോഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ അടിമാലിയെ പരിഗണിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇത് പാഴ്വാക്കായി മാറി. ഇതേത്തുടര്‍ന്നാണ് രക്ഷിതാക്കളും കുട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധറാലിയും ഉപവാസവും നടന്നതിനു പിന്നാലെയാണ് ദേശീയപാത ഉപരോധം സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം സര്‍വകക്ഷി സംഘം 30ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരില്‍കണ്ട് നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു. പി.ടി.എ. പ്രസിഡന്റ് പി.എച്ച്. നാസര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബോസ് ജോണ്‍, കെ.പി. അസീസ്, കോയ അമ്പാട്ട്, കെ.കെ. രാജന്‍, കെ.എം. ഷാജി, കെ.ആര്‍. വിനോദ്, ഇ.പി. ജോര്‍ജ്, പി.വി. സുരേഷ്, ബിജുമോന്‍, സി.എച്ച്. അഷ്‌റഫ്, ഷീന വിജയന്‍ എന്നിവര്‍ സംസാരിച്ചു
പ്രവേശന തിരിമറി: നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ.
Posted on: 30 Jul 2014
തിരുവനന്തപുരം: സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തസ്തിക സൃഷ്ടിക്കാന്‍ പ്രേരണ നല്‍കിയ മാനേജ്െമന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
അധ്യാപകരെ മാത്രം കുറ്റക്കാരാക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. എയ്ഡഡ് വിദ്യാലയങ്ങളില്‍ ഉണ്ടാകുന്ന തസ്തികകളില്‍, അധ്യാപകരെ ലക്ഷക്കണക്കിന് കോഴവാങ്ങി നിയമിച്ച മാനേജ്‌മെന്റുകളെ ഒഴിവാക്കാനാണ് പലരും ശ്രമിക്കുന്നത്-ജനറല്‍ സെക്രട്ടറി എ.കെ. ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചു.
No comments:
Post a Comment