10-Jul-2014
- ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തി ആരംഭിക്കുന്ന വര്‍ക്ക്ബുക്ക് ഭാഷാ പഠനത്തിനും ഗണിത സാമൂഹ്യശാസ്ത്ര പഠനത്തിനും അവസരമൊരുക്കും.
- ലോകകപ്പ് മാമാങ്കത്തിലെ ഇഷ്ടപ്പെട്ട ടീമിനെയും കളിക്കാരനെയും കുറിച്ച് എഴുതുന്നതിനും അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുന്നതിനും വര്‍ക്ക്ബുക്കില്‍ അവസരമുണ്ട്.
- ലോകകപ്പ് ഭാഗ്യചിഹ്നത്തിന്റെ വിശേഷങ്ങള്‍ വിവരിക്കുന്ന വര്‍ക്ക്ബുക്ക് നാഷണല്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നത്തെ അറിയാനും കുട്ടികളെ പ്രേരിപ്പിക്കുന്നു.
- ലോകകപ്പ് വിജയികളുടെയും വേദികളുടെയും ചരിത്രം രേഖപ്പെടുത്തേണ്ട വര്‍ക്ക്ബുക്കില്‍ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള പേജും ഒരുക്കിയിട്ടുണ്ട്.
- ഫുട്ബോള്‍ വാക്കുകള്‍ ഉപയോഗപ്പെടുത്തി ഡിക്ഷണറി തയ്യാറാക്കുന്നതിനും പദപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും വര്‍ക്ക് ബുക്ക് സഹായിക്കും.
- സ്കൂളിലെ എല്ലാ കുട്ടികളും ഫുട്ബോള്‍ ആല്‍ബം പൂര്‍ത്തികരിച്ചിട്ടുണ്ട്.
- ഏഴ് മീറ്റര്‍ നീളത്തില്‍ സ്കൂള്‍ ചുവരില്‍ ഒരുക്കിയ ചുമര്‍പത്രികയും ശ്രദ്ധയാകര്‍ഷിക്കുന്നു.
ലോകകപ്പ് പഠനാനുഭവമാക്കുന്ന
സ്കൂള്‍ വര്‍ക്ക് ബുക്ക് ശ്രദ്ധേയമാകുന്നു
Posted on: 10-Jul-2014 12:53 AM
പത്തനംതിട്ട: ലോകകപ്പ് ഫുട്ബോള്‍ കാലം മികച്ച പഠനാനുഭവമാക്കി
കൊടുന്തറ ഗവ. എല്‍പി സ്കൂള്‍ അധ്യാപകര്‍ പഠനത്തിനും തുടര്‍ പഠനത്തിനും
സഹായകമായി തയ്യാറാക്കിയ വര്‍ക്ക് ബുക്ക് ശ്രദ്ധേയമാകുന്നു. ലോകകപ്പില്‍
പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും
രേഖപ്പെടുത്തി ആരംഭിക്കുന്ന വര്‍ക്ക്ബുക്ക് ഭാഷാ പഠനത്തിനും ഗണിത
സാമൂഹ്യശാസ്ത്ര പഠനത്തിനും അവസരമൊരുക്കും. സ്കൂള്‍ അധ്യാപകരായ ആര്‍
അരുണ്‍കുമാറും, രാജേഷ് വള്ളിക്കോടും ചേര്‍ന്നാണ് വര്‍ക്ക്ബുക്ക്
തയ്യാറാക്കിയത്.
ലോകകപ്പ് മാമാങ്കത്തിലെ ഇഷ്ടപ്പെട്ട ടീമിനെയും കളിക്കാരനെയും കുറിച്ച്
എഴുതുന്നതിനും അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുന്നതിനും
വര്‍ക്ക്ബുക്കില്‍ അവസരമുണ്ട്. ലോകകപ്പ് ഭാഗ്യചിഹ്നത്തിന്റെ വിശേഷങ്ങള്‍
വിവരിക്കുന്ന വര്‍ക്ക്ബുക്ക് നാഷണല്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നത്തെ അറിയാനും
കുട്ടികളെ പ്രേരിപ്പിക്കുന്നു. ലോകകപ്പ് വിജയികളുടെയും വേദികളുടെയും
ചരിത്രം രേഖപ്പെടുത്തേണ്ട വര്‍ക്ക്ബുക്കില്‍ കണ്ടെത്തിയ വിവരങ്ങളെ
അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള പേജും
ഒരുക്കിയിട്ടുണ്ട്.
ഫുട്ബോള്‍ വാക്കുകള്‍ ഉപയോഗപ്പെടുത്തി ഡിക്ഷണറി തയ്യാറാക്കുന്നതിനും
പദപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും വര്‍ക്ക് ബുക്ക് സഹായിക്കും.
ലോകകപ്പിന്റെ ഭാഗമായി സ്കൂളില്‍ നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍
ഒന്നാണ് വര്‍ക്ക്ബുക്ക്. സ്കൂളിലെ എല്ലാ കുട്ടികളും ഫുട്ബോള്‍ ആല്‍ബം
പൂര്‍ത്തികരിച്ചിട്ടുണ്ട്. ഏഴ് മീറ്റര്‍ നീളത്തില്‍ സ്കൂള്‍ ചുവരില്‍
ഒരുക്കിയ ചുമര്‍പത്രികയും ശ്രദ്ധയാകര്‍ഷിക്കുന്നു.
വര്‍ക്ക്ബുക്കിന്റെ പ്രകാശനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ സുരേഷ്കുമാര്‍
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജാസിംകുട്ടിക്ക്
നല്‍കി നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ബാബു വിളവിനാല്‍, പ്രഥാമാധ്യാപിക
സി ആര്‍ പ്രസീദാകുമാരി, പിടിഎ പ്രസിഡന്റ് ചിത്രാജോയി, എം സി ലതാകുമാരി, ആനി
വര്‍ഗീസ്, ജി അനുഷ, രാഹുല്‍ റോബര്‍ട്ട്, ശരണ്‍രാജ്, ആരോമല്‍ എന്നിവര്‍
സംസാരിച്ചു.
No comments:
Post a Comment