08 Jul 2014
സ്‌കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ ക്ഷണിതാക്കളായ വിശിഷ്ടവ്യക്തികള്‍ സമയത്തുതന്നെ പങ്കെടുക്കണം. ജൂണ്‍ 16ന് ഡിസ്ട്രിക്ട് സെന്റര്‍ ഓഫ് ഇംഗ്ലീഷിന്റെ ഇംഗ്ലീഷ് ക്ലൂബ്ബിന്റെ ഉദ്ഘാടനത്തിനായാണ് ക്ലാസ്സ് മുടക്കിയത്. ഇതുസംബന്ധിച്ച് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എട്ട്, ഒമ്പത്, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥിനികളുടെ ഉച്ചവരെയുള്ള അദ്ധ്യയനം മുടക്കിയായിരുന്നു ഉദ്ഘാടനം നടത്തിയത്. ക്ലൂബ്ബിന്റെ ഉദ്ഘാടനത്തിനായി പോളിയോ ബാധിച്ച കുട്ടിയെയും മൂന്ന് മണിക്കൂറോളം വീല്‍ചെയറില്‍ ഇരുത്തിയിരുന്നു.
ക്ലാസ് മുടക്കിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ സ്‌കൂളിന്റെ പ്രഥമാധ്യാപികയായിരുന്ന കെ.കെ. ഊര്‍മിളാ ദേവി മന്ത്രി പി.കെ. അബ്ദുറബ്ബ് ഇരിക്കെ വേദിയില്‍ പ്രതികരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രഥമാധ്യാപികയെ 30 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനാല്‍ പിന്നീട് നഗരത്തിലെ സ്‌കൂളിലേക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ പ്രശ്‌നത്തില്‍നിന്ന് തലയൂരിയിരുന്നു. നടപടിക്കെതിരെ പ്രഥമാധ്യാപിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
അദ്ധ്യയനം മുടക്കി പൊതുയോഗം നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പൊതുപരിപാടി നടത്തിയത്. ഇതിനെതിരെ 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രങ്ങളും ഉള്‍പ്പെടുത്തി നിയമ സംരക്ഷണ പ്രതികരണ വേദി ചെയര്‍മാന്‍ പി.കെ. രാജുവാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
നോമ്പിക്കോട്
എല്‍പി സ്കൂളിന് അതിജീവനമൊരുക്കി
എസ്എഫ്ഐ
07-Jul-2014
പാലക്കാട്:
അടച്ചുപൂട്ടല്‍ഭീഷണി
നേരിടുന്ന എലപ്പുള്ളി
നോമ്പിക്കോട് പി സഹദേവന്‍
മെമ്മോറിയല്‍ ഗവ.
എല്‍പി
സ്കൂളിന് ഇനി എസ്എഫ്ഐയുടെ
തണല്‍.
വിദ്യാര്‍ഥികള്‍ക്ക്
പഠനോപകരണങ്ങള്‍ നല്‍കിയും
സഹായങ്ങളെത്തിച്ചും ചെറിയ
വിദ്യാലയത്തിന് അതിജീവനത്തിന്റെ
പാതയൊരുക്കുകയാണ് എസ്എഫ്ഐ
പുതുശേരി ഏരിയകമ്മിറ്റി.
തിങ്കളാഴ്ച
നടന്ന സ്കൂള്‍ ഏറ്റെടുക്കല്‍ച്ചടങ്ങ്
സിപിഐ എം ജില്ലാസെക്രട്ടറി
സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം
ചെയ്തു. എസ്എഫ്ഐ
ജില്ലാപ്രസിഡന്റ് എസ് സ്വരൂപ്
അധ്യക്ഷനായി.
പൊതുവിദ്യാഭ്യാസം
സംരക്ഷിക്കുന്നതിന്റെ ഭാഗമായി
ജില്ലയില്‍ എസ്എഫ്ഐ ഏറ്റെടുക്കുന്ന
രണ്ടാമത്തെ സ്കൂളാണ് നോമ്പിക്കോട്
എല്‍പി സ്കൂള്‍.
നേരത്തേ
പാറക്കളം മാധവ എല്‍പി സ്കൂളും
എസ്എഫ്ഐ ഏറ്റെടുത്തിരുന്നു.
പെരുമാട്ടി
പഞ്ചായത്തിലെ മീനാക്ഷീപുരത്തെ
22 കുട്ടികള്‍ക്ക്
എസ്എഫ്ഐ തുടര്‍പഠനസാഹചര്യവും
ഒരുക്കിയിരുന്നു
നോമ്പിക്കോട് എല്‍പി സ്കൂളിന് അതിജീവനമൊരുക്കി എസ്എഫ്ഐ
Posted on: 07-Jul-2014 11:49 PM
പാലക്കാട്: അടച്ചുപൂട്ടല്‍ഭീഷണി നേരിടുന്ന എലപ്പുള്ളി
നോമ്പിക്കോട് പി സഹദേവന്‍ മെമ്മോറിയല്‍ ഗവ. എല്‍പി സ്കൂളിന് ഇനി
എസ്എഫ്ഐയുടെ തണല്‍. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും
സഹായങ്ങളെത്തിച്ചും ചെറിയ വിദ്യാലയത്തിന് അതിജീവനത്തിന്റെ പാതയൊരുക്കുകയാണ്
എസ്എഫ്ഐ പുതുശേരി ഏരിയകമ്മിറ്റി. തിങ്കളാഴ്ച നടന്ന സ്കൂള്‍
ഏറ്റെടുക്കല്‍ച്ചടങ്ങ് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍
ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാപ്രസിഡന്റ് എസ് സ്വരൂപ് അധ്യക്ഷനായി.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ എസ്എഫ്ഐ
ഏറ്റെടുക്കുന്ന രണ്ടാമത്തെ സ്കൂളാണ് നോമ്പിക്കോട് എല്‍പി സ്കൂള്‍. നേരത്തേ
പാറക്കളം മാധവ എല്‍പി സ്കൂളും എസ്എഫ്ഐ ഏറ്റെടുത്തിരുന്നു. പെരുമാട്ടി
പഞ്ചായത്തിലെ മീനാക്ഷീപുരത്തെ 22 കുട്ടികള്‍ക്ക് എസ്എഫ്ഐ
തുടര്‍പഠനസാഹചര്യവും ഒരുക്കിയിരുന്നു

No comments:
Post a Comment