17-Jul-2014
01
തിരു:
എസ്സിഇആര്‍ടി
ഡയറക്ടര്‍ പ്രൊഫ.
കെ എ ഹാഷിമിനെ
തല്‍സ്ഥാനത്തുനിന്ന് സര്‍ക്കാര്‍
മാറ്റി.
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ടിന്
പകരം ചുമതലനല്‍കി.
മൂന്നു
വര്‍ഷമായി ഡയറക്ടര്‍സ്ഥാനത്തുതുടരുന്ന
ഹാഷിമിനെതിരെ നിരവധി
അഴിമതിയാരോപണങ്ങള്‍
ഉയര്‍ന്നതിനെത്തുടര്‍ന്നാണ്
പുറത്താക്കാന്‍ സര്‍ക്കാര്‍
നിര്‍ബന്ധിതമായത്.
കേരള
സര്‍വകലാശാലയിലെ അഴിമതിക്കേസില്‍
ഹാഷിമിനെ പ്രോസിക്യൂട്ട്
ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.
യൂണിവേഴ്സിറ്റി
രജിസ്ട്രാര്‍സ്ഥാനത്തുനിന്ന്
മാറിയശേഷം 37
ലക്ഷം രൂപ
ചെക്കെഴുതിയെടുത്തെന്ന
മറ്റൊരു കേസില്‍ വിജിലന്‍സ്
അന്വേഷണവും നേരിടുകയാണ്.
പൊന്നാനി
എംഇഎസ് കോളേജ് ലക്ചറര്‍
ആയിരിക്കെ പിഎസ്സി പരീക്ഷയുടെ
എക്സാമിനര്‍ പദവിയിലിരുന്ന്
ബന്ധുവിന്റെ ഉത്തരക്കടലാസില്‍
തിരിമറി നടത്തിയെന്ന് പിഎസ്സി
കണ്ടെത്തിയിരുന്നു.
ഹാഷിമിനെ
മാറ്റണമെന്ന് സ്പെഷ്യല്‍
ബ്രാഞ്ചും റിപ്പോര്‍ട്ട്
ചെയ്തിരുന്നു (ദേശാഭിമാനി)
17 Jul 2014
134 പ്ലസ്ടു സ്‌കൂളുകള്‍ കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളിലെ ഹൈസ്‌കൂളുകളില്‍ ഒരു പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.ഇതോടെ 134 ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി പദവിയിലേക്ക് ഉയരും. ഇതിനുപുറമെ, എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
ഈ ജില്ലകളില്‍ 101 ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് പ്ലസ്ടു സ്‌കൂളാക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ ഏകദേശ ധാരണയായി. ഈ സ്‌കൂളുകളില്‍ രണ്ട് ബാച്ച് വീതം അനുവദിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതേ ജില്ലകളിലെ നിലവിലുള്ള പ്ലസ്ടു സ്‌കൂളുകളില്‍ അധികബാച്ചും നല്‍കും.
സംസ്ഥാനത്ത് ആകെ അനുവദിക്കുന്ന ബാച്ചുകളുടെ എണ്ണം 600 കവിയരുതെന്നും മന്ത്രിസഭായോഗത്തില്‍ ധാരണയായി.
ഇതുള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള അന്തിമതീര്‍പ്പ് വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉപസമിതി ഇതൊരു പാക്കേജായിട്ടായിരിക്കും അവതരിപ്പിക്കുന്നത്. സ്‌കൂള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ തസ്തികകള്‍ പരമാവധി കുറയ്ക്കുമെന്നും മുഖ്യമന്ത്രി സൂചന നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ നിലവിലുള്ള അധ്യാപകരില്‍ യോഗ്യതയുള്ളവരെ പ്ലസ്ടുവിലേക്ക് മാറ്റും. ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ അനുവദിക്കും. പക്ഷേ, ഇത് എത്രത്തോളം വേണമെന്ന കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതി അന്തിമ തീരുമാനമെടുക്കും.
സാമ്പത്തിക ബാധ്യത പരമാവധി കുറയ്ക്കാനാണ് പുതിയ തസ്തികകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത്. വാര്‍ഷികബാധ്യത 200 കോടിയോളം വരുമോയെന്നാരാഞ്ഞപ്പോള്‍ അത്രയൊന്നും വരില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ഹൈക്കോടതി വിധി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ്ടു ബാച്ച് നിലവില്‍ വരുന്ന 134 സ്‌കൂളുകളില്‍ ഭൂരിപക്ഷവും കോട്ടയത്തിനും തിരുവനന്തപുരത്തിനും മധ്യേയുള്ളവയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനാല്‍ എറണാകുളത്തിനപ്പുറം പ്ലസ്ടു പുതുതായി അനുവദിക്കേണ്ടത് അനിവാര്യമാണ്. (മാതൃഭൂമി)
No comments:
Post a Comment