എസ്.എസ്.എ. സംയോജിത വിദ്യാഭ്യാസ പദ്ധതി അവതാളത്തില്‍
Posted on: 16 Jun 2014
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സാധാരണ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന സര്‍വശിക്ഷാ അഭിയാന്റെ സംയോജിത വിദ്യാഭ്യാസപദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. പ്രത്യേക വിദ്യാഭ്യാസത്തില്‍ പരിശീലനം നേടിയവരെ റിസോഴ്‌സ് അധ്യാപക തസ്തികയില്‍ നിയമിക്കുന്നതിലെ പാകപ്പിഴയാണ് പദ്ധതിയുടെ നടത്തിപ്പിന് വിലങ്ങുതടിയായിരിക്കുന്നത്. സ്‌പെഷല്‍ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റാനുള്ള നീക്കമാണ് ഈ അനിശ്ചിതത്വത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
അധ്യയനവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് റിസോഴ്‌സ് അധ്യാപകരുടെ കരാര്‍ അവസാനിക്കുകയും ഏപ്രില്‍ രണ്ടിന് പുനര്‍നിയമനം നടത്തുകയുമായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ കേന്ദ്രത്തിന്റെ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പദ്ധതി രേഖ വന്നില്ലെന്ന കാരണംപറഞ്ഞ് പുനര്‍നിയമനം വൈകിക്കുകയായിരുന്നു. അതേസമയം, എസ്.എസ്.എ.യിലെ മറ്റെല്ലാ കരാര്‍ ജീവനക്കാരെയും ഏപ്രില്‍ രണ്ടിനുതന്നെ നിയമിക്കുകയുംചെയ്തു.
പൊതുവിദ്യാലയങ്ങളില്‍ സാധാരണ കുട്ടികള്‍ക്കൊപ്പം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 1,58,994 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവരെ പരിശീലിപ്പിക്കുന്നതിനായി 1335 റിസോഴ്‌സ് അധ്യാപകര്‍ കേരളത്തില്‍ നിലവിലുണ്ട്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ പുതിയ കുട്ടികളെ പദ്ധതിയിലേക്ക് കണ്ടെത്തുന്നതിനു വേണ്ടിയുള്ള സര്‍വെ, സ്‌കൂളില്‍ ചേര്‍ക്കാന്‍ പ്രായമായ കുട്ടികള്‍ക്ക് സ്‌കൂള്‍ റെഡിനസ്സ് ശേഷി വികസിപ്പിക്കല്‍, അധ്യാപക പരിശീലനം നല്‍കല്‍, തീവ്ര വൈകല്യം ബാധിച്ച കുട്ടികളെ വീട്ടില്‍ച്ചെന്ന് പരിശീലിപ്പിക്കല്‍ തുടങ്ങിയവയാണ് റിസോഴ്‌സ് അധ്യാപകര്‍ ചെയ്തിരുന്നത്. നിയമനം വൈകിയതോടെ വികലാംഗരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട സേവനവും എസ്.എസ്.എ. പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാനവ വിഭവശേഷിമന്ത്രാലയം വഴി അധ്യാപര്‍ക്ക് ലഭിക്കേണ്ട ശമ്പളവും നഷ്ടപ്പെട്ടു.
മെയ് മാസം മുതല്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം ഉണ്ടാകുമെന്ന് എസ്.എസ്.എ. പ്രോജക്ട് ഡയറക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയെങ്കിലും പദ്ധതിരേഖ എത്തിയപ്പോള്‍ ജൂണ്‍ മുതല്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് മാറ്റിപ്പറയുകയായിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ചേര്‍ന്ന എസ്.എസ്.എ.എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ റിസോഴ്‌സ് അധ്യാപകര്‍ക്ക് 1500 രൂപ ശമ്പളവര്‍ധനവ് അനുവദിച്ചിരുന്നു. ഫണ്ടില്ലെന്ന പേരില്‍ ഇത് 1000 രൂപയായി കുറച്ച് സംസ്ഥാന ഡയറക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ മറ്റ് ജീവനക്കാര്‍ക്ക് അനുവദിച്ച 2500 രൂപയുടെ ശമ്പളവര്‍ധന നടപ്പില്‍വരുത്തുകയും ചെയ്തു.
റിസോഴ്‌സ് അധ്യാപകരെ അവഗണിക്കുന്ന നടപടി സംയോജിത വിദ്യാഭ്യാസ പദ്ധതിയെ തകര്‍ക്കാന്‍ പോന്നതാണെന്നാണ് വിമര്‍ശം(mathrubhoomi)
ടൈംടേബിള്‍ പരിഷ്കരണം നടക്കില്ല; പിരീഡുകള്‍ കൂട്ടുന്നത് പഠനത്തെ ബാധിക്കും
എം വി പ്രദീപ്
16-Jun-2014
തിരു: സ്കൂള്‍ ടൈംടേബിള്‍ പരിഷ്കരണ ശുപാര്‍ശ ഭേദഗതി ചെയ്ത് എസ്സിഇആര്‍ടി വീണ്ടും സമര്‍പ്പിച്ചാലും പരിഷ്കരണം ഈ വര്‍ഷമുണ്ടാകാനിടയില്ല. പിരീഡുകള്‍ വര്‍ധിപ്പിക്കുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന നിരവധി പഠനറിപ്പോര്‍ട്ടുകള്‍ കരിക്കുലം കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. മനഃശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും അഭിപ്രായം തേടാതെയുളള ശുപാര്‍ശ കരിക്കുലം കമ്മിറ്റി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശിക്കാന്‍ എസ്സിഇആര്‍ടിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പ്രവൃത്തിപരിചയം, കല, കായികം എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പേരിലാണ് അധിക പിരീഡുകള്‍ക്കായി ടൈംടേബിള്‍ പരിഷ്കരണം. കലാകായിക വിഭാഗത്തിന് ആറ് പിരീഡുകള്‍ മാറ്റിവയ്ക്കണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ അവകാശ നിയമത്തിലെ പ്രധാന നിര്‍ദേശമായ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കലിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ അപ്രധാന നിര്‍ദേശങ്ങള്‍ ധൃതിപിടിച്ച് നടപ്പാക്കുന്നതില്‍ ദുരൂഹതയുണ്ട്. കഴിഞ്ഞ ദിവസത്തെ കരിക്കുലം കമ്മിറ്റിയില്‍ ടൈംടേബിള്‍ പരിഷ്കരണത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം രൂക്ഷമായി.
അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും എസ്സിഇആര്‍ടിക്ക് ഉത്തരമില്ലായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെല്ലാം ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഇടവേള നല്‍കണമെന്നത് നിയമമാണ്. നിയമം മാറ്റാതെ ഉച്ചഭക്ഷണസമയം കുറയ്ക്കാനാകില്ല. സമയം വെട്ടിച്ചുരുക്കുന്നത് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് തടസ്സമാകും. പ്രവൃത്തിപരിചയം, കല, കായികം എന്നിവയ്ക്കായി ആഴ്ചയില്‍ ആറ് പീരീഡുകള്‍ മാറ്റിവയ്ക്കുന്നതോടെ ഭാഷ, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കല്‍ അവതാളത്തിലാകും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കുട്ടികള്‍ പിന്നോക്കം പോയാല്‍ പൊതു നിലവാരത്തെ അത് ദോഷകരമായി ബാധിക്കും. നിലവില്‍ സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ സമയം തികയുന്നില്ല. സമയം വീണ്ടും കുറച്ചാല്‍ സയന്‍സ് നന്നായി പഠിപ്പിക്കാന്‍ കഴിയില്ല. നിലവില്‍ അധ്യാപകരില്ലാത്ത വിഷയങ്ങള്‍ക്ക് ആഴ്ചയില്‍ ആറു മണിക്കൂറോളം മാറ്റിവയ്ക്കുന്നതിലും വൈരുധ്യമുണ്ട്.
12,000 സ്കൂളുകളില്‍ 8000ത്തിലും കലാ-കായിക അധ്യാപകരില്ല. നാലായിരം സ്കൂളുകളില്‍ പേരിനുമാത്രം ഓരോ അധ്യാപകരാണുള്ളത്. പത്താം ക്ലാസില്‍ കലാകായിക പഠനത്തിന് പ്രാമുഖ്യം നല്‍കുന്നത് പരീക്ഷാഫലത്തെ ബാധിക്കും.
പ്ലസ് വണ്‍ പ്രവേശനഘട്ടത്തില്‍ മാര്‍ക്കിന്റെ കാര്യത്തില്‍ അണ്‍എയഡ്ഡ് സ്കൂളുകളിലെ വിദ്യാര്‍ഥികളേക്കാള്‍ പിന്നിലാകും. കലാകായിക വിഷയങ്ങള്‍ പാര്‍ട്ട് ടൈം അധ്യാപകരാണ് പഠിപ്പിക്കേണ്ടതെന്നാണ് ദേശീയനിയമം നിഷ്കര്‍ഷിക്കുന്നത്. മുന്‍ സര്‍ക്കാര്‍ 15,000 രൂപ ശമ്പളനിരക്കില്‍ നാലായിരത്തോളം അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ മാറിയപ്പോള്‍ പദ്ധതി ഉപേക്ഷിച്ചു. അധ്യാപകരെ നിയമിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ഉള്ള അധ്യാപകരെ തസ്തിക നിര്‍ണയത്തിന്റെ പേരില്‍ പുറത്താക്കുകയും ചെയ്യുന്നതിനിടെയാണ് പരിഷ്കരണം. അധ്യയന വര്‍ഷം ആരംഭിച്ചശേഷം ടൈംടേബിള്‍ മാറുന്നത് പഠനപ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നതിനാല്‍ പരിഷ്കരണം ഈ വര്‍ഷം നടപ്പാകാനിടയില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ പറഞ്ഞു.
സമഗ്ര വിദ്യാഭ്യാസ വികസനപരിപാടി: മേഖലാ ശില്‍പ്പശാല സംഘടിപ്പിച്ചു
16-Jun-2014
തിരു: കേരളത്തിലെ വിദ്യാലയങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും സമഗ്രവികസനം ലക്ഷ്യമിട്ട് കെഎസ്ടിഎ നടത്തുന്ന സമഗ്രവിദ്യാഭ്യാസ വികസനപരിപാടി "നിറവി"ന്റെ ഭാഗമായി സ്കൂള്‍തല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് മേഖലാ ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനംചെയ്തു. ഒരു ഉപജില്ലയില്‍ ഒരു സ്കൂള്‍ എന്ന നിലയില്‍ 170 സ്കൂളില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. സംസ്ഥാന സെക്രട്ടറി ടി തിലകരാജ് അധ്യക്ഷനായി. അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡി വിമല, എക്സിക്യൂട്ടീവ് അംഗം സി വി സജീവ്ദത്ത്, കമ്മിറ്റിയംഗം പ്രേമന്‍ പരുത്തിക്കാട് എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ് സ്വാഗതവും ജില്ലാസെക്രട്ടറി കെ റജി നന്ദിയും പറഞ്ഞു.
സമഗ്ര വിദ്യാഭ്യാസ വികസനപരിപാടി:
മേഖലാ ശില്‍പ്പശാല സംഘടിപ്പിച്ചു
Posted on: 16-Jun-2014 01:08 AM
തിരു: കേരളത്തിലെ വിദ്യാലയങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും സമഗ്രവികസനം
ലക്ഷ്യമിട്ട് കെഎസ്ടിഎ നടത്തുന്ന സമഗ്രവിദ്യാഭ്യാസ വികസനപരിപാടി
"നിറവി"ന്റെ ഭാഗമായി സ്കൂള്‍തല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് മേഖലാ
ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനാവൂര്‍
നാഗപ്പന്‍ ഉദ്ഘാടനംചെയ്തു. ഒരു ഉപജില്ലയില്‍ ഒരു സ്കൂള്‍ എന്ന നിലയില്‍ 170
സ്കൂളില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. സംസ്ഥാന സെക്രട്ടറി ടി തിലകരാജ്
അധ്യക്ഷനായി. അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ വിഷയം
അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡി വിമല, എക്സിക്യൂട്ടീവ് അംഗം സി വി
സജീവ്ദത്ത്, കമ്മിറ്റിയംഗം പ്രേമന്‍ പരുത്തിക്കാട് എന്നിവര്‍ സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ് സ്വാഗതവും ജില്ലാസെക്രട്ടറി കെ റജി
നന്ദിയും പറഞ്ഞു.
സമഗ്ര വിദ്യാഭ്യാസ വികസനപരിപാടി:
മേഖലാ ശില്‍പ്പശാല സംഘടിപ്പിച്ചു
Posted on: 16-Jun-2014 01:08 AM
തിരു: കേരളത്തിലെ വിദ്യാലയങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും സമഗ്രവികസനം
ലക്ഷ്യമിട്ട് കെഎസ്ടിഎ നടത്തുന്ന സമഗ്രവിദ്യാഭ്യാസ വികസനപരിപാടി
"നിറവി"ന്റെ ഭാഗമായി സ്കൂള്‍തല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് മേഖലാ
ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനാവൂര്‍
നാഗപ്പന്‍ ഉദ്ഘാടനംചെയ്തു. ഒരു ഉപജില്ലയില്‍ ഒരു സ്കൂള്‍ എന്ന നിലയില്‍ 170
സ്കൂളില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. സംസ്ഥാന സെക്രട്ടറി ടി തിലകരാജ്
അധ്യക്ഷനായി. അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ വിഷയം
അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡി വിമല, എക്സിക്യൂട്ടീവ് അംഗം സി വി
സജീവ്ദത്ത്, കമ്മിറ്റിയംഗം പ്രേമന്‍ പരുത്തിക്കാട് എന്നിവര്‍ സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ് സ്വാഗതവും ജില്ലാസെക്രട്ടറി കെ റജി
നന്ദിയും പറഞ്ഞു.
No comments:
Post a Comment