-മനോരമ
കരുളായി: കുട്ടിയുടെ പേരെന്താ..? ഒന്നാം ക്ലാസ്സില്‍ ചേരാനെത്തിയ ആറു വയസുകാരനോട് അധ്യാപിക ചോദിച്ചു. ചോദ്യം മനസ്സിലാവാതെ പേടിയോടെ അവന്‍ അച്ഛനെ നോക്കി. അച്ഛനും അറിയില്ല ചോദ്യത്തിന്റെ ഉത്തരം. ഇല്ലാത്ത പേര് എങ്ങനെ പറയും? പേരില്ലാതെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാനും കഴിയില്ല. ഒടുവില്‍ അധ്യാപിക തന്നെ തീരുമാനിച്ചു..ഇവന്റെ പേര് ബിജു. അങ്ങനെ ആറു വയസ്സുവരെ പേരില്ലാതെ ജീവിച്ച അവനു പേരായി. സ്വന്തം പേരു മറക്കാതിരിക്കാന്‍ അവന്‍ മനസ്സില്‍ ആവര്‍ത്തിച്ചു.''...ബിജു..ബിജു..''
പുതിയ സ്‌കൂളില്‍ പുതുമണം മാറാത്ത പുസ്തകവുമായി എത്തിയ അവന് അങ്ങനെ പുതുതായി ഒന്നു കൂടി കിട്ടി..ഒരു പേര്‍ അവനു മാത്രമല്ല, ഒപ്പം വന്ന അഞ്ചു പെണ്‍കുട്ടികള്‍ക്കും പരസ്പരം വിളിക്കാന്‍ ഓരോ പേരുകള്‍ കിട്ടി. പ്രിയ, ദേവിക, ശാലിനി, അംബിക, വിനിത എന്നാണ് അവരുടെ പുത്തന്‍ പേരുകള്‍. അധ്യാപകര്‍ സമ്മാനിച്ച പേരുകള്‍ ഓര്‍ത്തെടുത്ത് അവര്‍ പരസ്പരം വിളിച്ചു.
കരുളായി ഉള്‍വനത്തിലെ കണ്ണിക്കൈയില്‍ നിന്ന് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേരാനെത്തിയതാണ് ചോലനായ്ക്കര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആറു കുരുന്നുകള്‍. സ്‌കൂള്‍ രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍ നേരമാണ് ഈ കുട്ടികള്‍ക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ പേരിട്ടിട്ടില്ലെന്ന വിവരം അധ്യാപകര്‍ക്ക് മനസ്സിലാകുന്നത്. പിന്നെ അരമണിക്കൂറിനകം പ്രധാനാധ്യാപിക ആര്‍.സൗദാമിനിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും പേരിട്ടു. ഈ സ്‌കൂളില്‍ ഇതിനു മുന്‍പും പേരില്ലാത്ത കുട്ടികള്‍ വന്നിട്ടുണ്ട്. അന്നും അധ്യാപകര്‍ തന്നെയാണ് അവര്‍ക്കെല്ലാം പേരിട്ടത്- പ്രധാനാധ്യാപിക പറഞ്ഞു.
ചോലനായ്ക്കര്‍ക്കിടയില്‍ പലരും കുട്ടികള്‍ക്ക് പേരിടാറില്ല. കുട്ടികളെ അച്ഛനമ്മമാര്‍ ചില പ്രത്യേക ശബ്ദമുണ്ടാക്കിയാണ് വിളിക്കുക. അവര്‍ക്കത് പ്രത്യേകമായി തിരിച്ചറിയാനും പറ്റും. സൂര്യപ്രകാശംപോലും നിലത്തിറങ്ങാത്ത ഉള്‍വനത്തിലെ മലഞ്ചെരുവുകളില്‍ ഒന്നോ രണ്ടോ ചോലനായ്ക്കകുടുംബങ്ങള്‍ മാത്രമാണുള്ളത്. പാറയിടുക്കുകള്‍ക്കിടയിലും കുടിലുകളിലും താമസിക്കുന്നവര്‍ക്കിടയില്‍ സ്വന്തമായി പേരുണ്ടാകുന്നതുപോലും ഇവര്‍ക്ക് ആഡംബരമാണ്.
ആസ്പത്രികളില്‍ എത്തുമ്പാള്‍ ഡോക്ടര്‍മാരോ സ്‌കൂളില്‍ എത്തുമ്പോള്‍ അധ്യാപകരോ ആണ് കുട്ടികള്‍ക്ക് സാധാരണ പേരിടാറ്. വലുതാകുമ്പോള്‍ ചിലര്‍ സ്വന്തമായും പേരിടാറുണ്ട്. അങ്ങനെ കിട്ടിയതാണ് അജീഷ്, സുനീഷ്, ജ്യോതിക, ഉണ്ണിമായ തുടങ്ങിയ പുത്തന്‍ പേരുകള്‍. വീരന്‍, കരിയന്‍, മാതന്‍, ചാത്തന്‍, കുങ്കന്‍ തുടങ്ങി ചോലനായ്ക്കര്‍ക്കിടയില്‍ പരമ്പരാഗതമായി കൈമാറി വരുന്ന പേരുകളാണ് സാധാരണ ഇവര്‍ക്കുണ്ടാകാറ്. അതില്‍ത്തന്നെ ചെറിയ കരിയന്‍, വലിയ കരിയന്‍, താടി മാതന്‍ എന്നിങ്ങനെ ശാരീരിക വിശേഷണങ്ങളും ചേര്‍ത്ത് ഇവര്‍ പേരുകളില്‍ വ്യത്യസ്തത കണ്ടെത്തും. തിരിച്ചറിയല്‍ രേഖകളിലും പേര് ഇതുതന്നെ ആയിരിക്കും. എന്നാല്‍ ഇത്തരം പേരുകള്‍ക്ക് പകരം നല്ല സുന്ദരന്‍ പേരുകള്‍ ഉള്ളവരും ഇവിടെയുണ്ട്. കുറച്ചുകാലമെങ്കിലും കാടിനു പുറത്തുള്ള സ്‌കൂളില്‍ പഠിച്ചവരാണ് അവരെല്ലാം- മഹിളാ സമഖ്യാസേവിനി വി.ഫസീല പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ആറുപേരും സ്‌കൂളില്‍ പ്രവേശനം നേടിയത്. സ്‌കൂളില്‍ വന്നപ്പോള്‍ ധരിച്ച ഏക വസ്ത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. അതുകൊണ്ടുതന്നെയാണ് സ്‌കൂളില്‍ ചേരാന്‍ വൈകിയതും. പുതിയ യൂണിഫോമണിഞ്ഞ് ആറുപേരും വ്യാഴാഴ്ച ആദ്യമായി ക്ലാസിലിരുന്നു. ക്ലാസില്‍ ഹാജരെടുക്കുമ്പോള്‍ സ്വന്തം പേരെത്തിയപ്പോള്‍ ഓരോരുത്തരും കൗതുകത്തോടെ ഹാജര്‍ പറഞ്ഞു. ഒരു ദിവസത്തെ ആയുസ്സ് മാത്രമുള്ള സ്വന്തം പേരുകളില്‍ അവര്‍ ഇനി പേരറിയാത്തവര്‍ അല്ല (

No comments:
Post a Comment