Tuesday, October 4, 2011

അധ്യാപക പാക്കേജിനുമുമ്പ് കുട്ടികളുടെ കണക്ക് വീണ്ടുമെടുക്കുന്നു

 04 Oct 2011

തിരുവനന്തപുരം: അധ്യാപക പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ വീണ്ടും കുട്ടികളുടെ കണക്കെടുക്കുന്നു. ഒക്ടോബര്‍ 31 നകം അതത് ഹെഡ്മാസ്റ്റര്‍മാര്‍ കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക. അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ മുമ്പ് സ്‌കൂളുകളില്‍നിന്ന് നല്‍കിയിട്ടുള്ള കണക്കുകളില്‍ കൃത്രിമം ഉണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഇനി നല്‍കുന്ന കണക്കുകള്‍ സത്യസന്ധമായിരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കൃത്രിമം കാണിക്കുന്നതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നും കഴിഞ്ഞവര്‍ഷം സര്‍വീസിലുണ്ടായിരുന്ന എല്ലാവര്‍ക്കും ജോലി ഉറപ്പാക്കുന്ന പാക്കേജാണ് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ പരിശോധനാ സമിതിയില്‍ വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിച്ചു. അധ്യാപക പാക്കേജ് നടപ്പാക്കുന്നതിനുള്ള ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കും.

നാലാംക്ലാസ് വരെ 1:30 ഉം അഞ്ചുമുതല്‍ 10 വരെ 1:35 ആണ് അധ്യാപക വിദ്യാര്‍ഥി അനുപാതം. അടുത്തവര്‍ഷം മുതലായിരിക്കും ഇത് നടപ്പാകുക. 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലും 150 കുട്ടികളില്‍ കൂടുതലുള്ള എല്‍.പിയിലും ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍നിന്ന് ഒഴിവാക്കും. അപ്പോള്‍ ഉണ്ടാകുന്ന ഒഴിവില്‍ നിയമനാധികാരം മാനേജ്‌മെന്റിന് നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും അധ്യാപക സംഘടനാ പ്രതിനിധികളായ എം. ഷാജഹാന്‍- കെ.എസ്.ടി.എ, എന്‍. ശ്രീകുമാര്‍-എ.കെ.എസ്.ടി. യു. എന്നിവര്‍ ആ നിര്‍ദേശത്തെ എതിര്‍ത്തു. ഇങ്ങനെയുണ്ടാകുന്ന ഒഴിവ് നികത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇപ്പോള്‍ ഇറങ്ങുന്ന ഉത്തരവില്‍ ഉണ്ടാകാനിടയില്ല.

നിലവില്‍ 3389 അധ്യാപകര്‍ ജോലിചെയ്യാതെ ശമ്പളം വാങ്ങുന്നുണ്ട്. 2981 പേര്‍ പ്രൊട്ടക്ഷനോടെ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നു. 97 നുശേഷം ജോലി നഷ്ടപ്പെട്ട് പുറത്തുപോകേണ്ടിവന്നവര്‍ 1700 ആണെന്ന് കണക്കാക്കുന്നു. ആകെ 8070 പേരാണ് ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുക. അനുപാതം കുറയുന്നതുമൂലമുണ്ടാകുന്ന ഒഴിവ് ഇവരെ ഏറെക്കുറെ നിയമിക്കാന്‍ തികയുമെന്നാണ് കണക്കാക്കുന്നത്. കായിക പരിശീലനം നല്‍കി കുറച്ചധ്യാപകരെ കായിക പരിശീലനത്തിന് നിയോഗിക്കുമെന്ന് പാക്കേജില്‍ പറഞ്ഞിരുന്നെങ്കിലും അതിന്റെ ആവശ്യം വരില്ലെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

മന്ത്രിസഭ അംഗീകരിച്ച അധ്യാപക പാക്കേജില്‍ കാര്യമായ മാറ്റങ്ങള്‍ ഇനിയുണ്ടാകില്ല. അധിക ഒഴിവുകളിലേക്കുള്ള അധ്യാപക നിയമനം അടുത്ത വര്‍ഷമേ ഉണ്ടാകൂയെന്നാണ് കരുതുന്നത്. എല്ലാ സ്‌കൂളുകളും പുറത്തുപോയ അധ്യാപകരുടെയും ക്ലയിം ഉള്ളവരുടെയും സീനിയോറിറ്റി ലിസ്റ്റ് ഉടന്‍ തയ്യാറാക്കണം. ലിസ്റ്റ് നെറ്റില്‍ പ്രസിദ്ധീകരിക്കും. അവയിന്മേലുള്ള പരാതികേട്ട് തീര്‍പ്പാക്കിയശേഷമേ ലിസ്റ്റ് തീര്‍പ്പാക്കൂ. 
വാളകം സംഭവം: അന്വേഷണം തീവ്രവാദ സംഘടനയിലേക്ക്
Posted on: 04 Oct 2011

തിരുവനന്തപുരം: വാളകത്ത് അധ്യാപകനെ മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയിലേക്ക് നീളുന്നു. ഇക്കാര്യം ഏറെക്കുറെ ഉറപ്പിക്കാന്‍ തക്കവിധമുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു.

വാളകത്ത് ആര്‍.വി.എച്ച്.എസ്.എസിലെ അധ്യാപകനായ ആര്‍.കൃഷ്ണകുമാറിനുനേരെ നടന്നതിന് സമാനമായ അക്രമം 2006-ല്‍ കോവളത്തിനടുത്ത് നടന്നിരുന്നു. കൃഷ്ണകുമാറിനെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചതുപോലെ കമ്പിപ്പാര മലദ്വാരത്തില്‍ കയറ്റി മധ്യവയസ്‌ക്കനെ വധിക്കാന്‍ ശ്രമിച്ചതായിരുന്നു 2006-ല്‍ കോവളത്ത് നടന്ന സംഭവം. ഇരു കേസുകളിലും ഇരകളെ സമാനമായ രീതിയില്‍ പീഡിപ്പിച്ച ശേഷം രാത്രി ഒമ്പതുമണിയോടെ അടുത്തുള്ള കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞിരുന്നു. കോവളത്തെ സംഭവത്തില്‍ ഇരയായ ആളെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ അര്‍ധരാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. കോവളം കേസിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള ഒരു മുസ്‌ലിം സംഘടനയെ പോലീസ് സംശയിച്ചിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ തേഞ്ഞുമാഞ്ഞുപോയിരുന്നു. വാളകത്ത് അധ്യാപകനു നേരെ നടന്ന അക്രമവുമായി ഏറെ സാമ്യമാണ് കോവളം സംഭവത്തിനുള്ളത്. മാത്രമല്ല, വാളകത്തെ അധ്യാപകന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. സംഭവം നടന്നതിന് തൊട്ടുമുമ്പ് മൂന്നു നാലുദിവസം അധ്യാപകന്‍ കടയ്ക്കലിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കടയ്ക്കലില്‍ രഹസ്യമായി സ്വാധീനം നേടിവരുന്ന ഒരു സംഘടന അധ്യാപകനെ നോട്ടമിട്ടിരുന്നതായാണ് പോലീസിന്റെ സംശയം. അധ്യാപകന്റെ പണമിടപാടുകളെ സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഒരു ധാരണയില്ലാത്തതും പോലീസിന്റെ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി ഷാനവാസ് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി ഡോക്ടര്‍മാരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.എം.അഷ്‌റഫ് എടുത്ത മൊഴി കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയിലേക്ക് അയച്ചിട്ടുണ്ട്. ഇത് ചൊവ്വാഴ്ച അന്വേഷണ സംഘത്തിന് ലഭിക്കും
വാളകം സംഭവം: അന്വേഷണം തീവ്രവാദ സംഘടനയിലേക്ക്
: 04 Oct 2011

തിരുവനന്തപുരം: വാളകത്ത് അധ്യാപകനെ മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയിലേക്ക് നീളുന്നു. ഇക്കാര്യം ഏറെക്കുറെ ഉറപ്പിക്കാന്‍ തക്കവിധമുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു.

വാളകത്ത് ആര്‍.വി.എച്ച്.എസ്.എസിലെ അധ്യാപകനായ ആര്‍.കൃഷ്ണകുമാറിനുനേരെ നടന്നതിന് സമാനമായ അക്രമം 2006-ല്‍ കോവളത്തിനടുത്ത് നടന്നിരുന്നു. കൃഷ്ണകുമാറിനെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചതുപോലെ കമ്പിപ്പാര മലദ്വാരത്തില്‍ കയറ്റി മധ്യവയസ്‌ക്കനെ വധിക്കാന്‍ ശ്രമിച്ചതായിരുന്നു 2006-ല്‍ കോവളത്ത് നടന്ന സംഭവം. ഇരു കേസുകളിലും ഇരകളെ സമാനമായ രീതിയില്‍ പീഡിപ്പിച്ച ശേഷം രാത്രി ഒമ്പതുമണിയോടെ അടുത്തുള്ള കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞിരുന്നു. കോവളത്തെ സംഭവത്തില്‍ ഇരയായ ആളെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ അര്‍ധരാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. കോവളം കേസിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള ഒരു മുസ്‌ലിം സംഘടനയെ പോലീസ് സംശയിച്ചിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ തേഞ്ഞുമാഞ്ഞുപോയിരുന്നു. വാളകത്ത് അധ്യാപകനു നേരെ നടന്ന അക്രമവുമായി ഏറെ സാമ്യമാണ് കോവളം സംഭവത്തിനുള്ളത്. മാത്രമല്ല, വാളകത്തെ അധ്യാപകന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. സംഭവം നടന്നതിന് തൊട്ടുമുമ്പ് മൂന്നു നാലുദിവസം അധ്യാപകന്‍ കടയ്ക്കലിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കടയ്ക്കലില്‍ രഹസ്യമായി സ്വാധീനം നേടിവരുന്ന ഒരു സംഘടന അധ്യാപകനെ നോട്ടമിട്ടിരുന്നതായാണ് പോലീസിന്റെ സംശയം. അധ്യാപകന്റെ പണമിടപാടുകളെ സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഒരു ധാരണയില്ലാത്തതും പോലീസിന്റെ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി ഷാനവാസ് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി ഡോക്ടര്‍മാരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.എം.അഷ്‌റഫ് എടുത്ത മൊഴി കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയിലേക്ക് അയച്ചിട്ടുണ്ട്. ഇത് ചൊവ്വാഴ്ച അന്വേഷണ സംഘത്തിന് ലഭിക്കും.

Related News

No comments: