: 22-Oct-2011
കൊല്ലം: ആഗോള വിദ്യാലയ കൂട്ടായ്മ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് കൗണ്‍സില്‍ ജില്ലയിലെ സ്കൂളുകള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ് ഗവണ്‍മെന്റ് ടൗണ്‍ യുപി സ്കൂള്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂളിനുവേണ്ടി പ്രഥമാധ്യാപകന്‍ എസ് അജയകുമാര്‍ , കൊല്ലം ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ ജെ ഹാരിസണ്‍ എന്നിവര്‍ തമിഴ്നാട് എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ എം ശങ്കറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. എസ്എസ്എയുമായി സഹകരിച്ച് ജില്ലയിലെ 12 ബിആര്‍സികളിലെ സ്കൂളുകള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം, കുണ്ടറ ബിആര്‍സികളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചു. തെരഞ്ഞെടുത്ത സംഘത്തിനൊപ്പം കൊല്ലം ക്ലസ്റ്ററിലെ ടൗണ്‍ യുപി സ്കൂളില്‍നിന്ന് പ്രഥമാധ്യാപകന്‍ എസ് അജയകുമാറും അധ്യാപകന്‍ ഇ ജെ ഹാരിസണും യുകെയിലെ ഓര്‍ഡം ക്ലസ്റ്ററിലെ നാല് സ്കൂളുകള്‍ സന്ദര്‍ശിച്ചു. യുകെയിലെ ഹത്വര്‍ഷേ ആര്‍ട്ട് ആന്‍ഡ് ടെക്നോളജി കോളേജ്, സെന്റ് മാര്‍ട്ടിന്‍സ് പ്രൈമറി സ്കൂള്‍ എന്നിവയുമായി സഹകരിച്ച് ഇന്റര്‍നെറ്റുവഴി ടൗണ്‍ യുപിഎസിലെ കുട്ടികളുമായി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെ അധ്യാപകര്‍ തയ്യാറാക്കിയ രണ്ട് പ്രോജക്ട് ബ്രിട്ടീഷ് കൗണ്‍സില്‍ തെരഞ്ഞെടുത്തു. കുണ്ടറ കെജിവി ജിയുപിഎസ്, കുരീപ്പുഴ ജിയുപിഎസ്, പട്ടത്താനം ഗവണ്‍മെന്റ് എസ്എന്‍ഡിപി യുപിഎസ് എന്നിവയെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു.
കരപ്പുറം സ്കൂളില്‍ വയലാര്‍ കാവ്യാഞ്ജലി
ചേര്‍ത്തല: കളവങ്കോടം കരപ്പുറം മിഷന്‍ യുപി സ്കൂളില്‍ 25ന് വയലാര്‍ കാവ്യാഞ്ജലി ഒരുക്കും. പഞ്ചായത്തിലെ സ്കൂള്‍ കുട്ടികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമായി വയലാര്‍ കവിതകളുടെ ആലാപനമത്സരവും ചലച്ചിത്രഗാന മത്സരവും ഉണ്ടാകും. രാവിലെ 10ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനംചെയ്യും. വി ശശി അധ്യക്ഷനാകും. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ജേക്കബ് ജോണ്‍സണ്‍ അനുഗ്രഹപ്രഭാഷണവും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജി ഷിബു വയലാര്‍ അനുസ്മരണപ്രഭാഷണവും നടത്തും. വൈകിട്ട് അഞ്ചിന് ചേരുന്ന സമാപനസമ്മേളനം ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി എച്ച് സലാം ഉദ്ഘാടനംചെയ്യും. ബീന തങ്കരാജ് സമ്മാനദാനം നിര്‍വഹിക്കും.
സ്വപ്നം" ഹ്രസ്വ ചിത്രം പൂര്‍ത്തിയായി
തിരുവനന്തപുരം: പത്താംക്ലാസിലെ ചരിത്ര പുസ്തകം തിരുത്തിയ ഭാഗം പഠിപ്പിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ തയ്യാറല്ലെന്ന് കെ.എസ്.ടി.എ. പ്രസ്താവനയില്‍ പറഞ്ഞു. 'ജൂണ്‍ മാസം ആധുനികലോകത്തിന്റെ ഉദയം' എന്ന അധ്യായം പഠിപ്പിച്ചു തീര്‍ന്നതിനുശേഷമാണ് ഇത് ഒഴിവാക്കാന്‍ ഡി.പി.ഐ. നിര്‍ദേശിച്ചത്. കരിക്കുലം കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ മുതിരുന്നത് അക്കാദമിക കാര്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.ടി.എ. വിലയിരുത്തുന്നു.
സര്‍ക്കാര്‍ നിലപാട് തിരുത്തി ഈ പാഠഭാഗം നിലനിര്‍ത്തണമെന്ന് കെ.എസ്.ടി.എ. ജനറല്‍സെക്രട്ടറി എം. ഷാജഹാന്‍ ആവശ്യപ്പെട്ടു.
വടകര: പരിസ്ഥിതി നാശം കാരണം കൂടുകള്‍ നഷ്ടപ്പെട്ട കിളിയുടെ നൊമ്പരത്തെ നെഞ്ചേറ്റ് വാങ്ങുന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങളാണ് മേപ്പയില്‍ എസ്ബി സ്കൂള്‍ പുറത്തിറക്കുന്ന "സ്വപ്നം" ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. ആറാംതരം വിദ്യാര്‍ഥിനിയായ അനുസ്മയ കഥാപാത്രമാകുന്ന ഹ്രസ്വ ചിത്രം പ്രദീപ് മേമുണ്ടയാണ് സംവിധാനം ചെയ്യുന്നത്. പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സ്ക്രിപ്റ്റ് രചിച്ചത് ടി വി സജേഷാണ്. ചിത്രസംയോജനം അര്‍ജുന്‍ വി രമേഷും ശബ്ദമിശ്രണം സജില്‍ എസ് മേമുണ്ടയും നിര്‍വഹിക്കുന്നു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ലോക വനവര്‍ഷാചരണത്തിന്റെ ഭാഗമായി നവംബര്‍ ആദ്യവാരം പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രം മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതിന്റെ പ്രധാനാധ്യത്തെ ഓര്‍മപ്പെടുത്തുന്നു. പ്രകൃതി ചൂഷണത്തിനെതിരെ മനുഷ്യ മനഃസാക്ഷിയെ ഉണര്‍ത്തുന്ന "സ്വപ്നം" ചില്‍ഡ്രന്‍സ് ഫെഡറേഷന്‍ നടത്തുന്ന ചലചിത്രമേളയില്‍ കുട്ടികള്‍ക്കായി നിര്‍മിച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
പത്താംക്ലാസ് ചരിത്രപാഠം: തെറ്റായ ഭാഗം പഠിപ്പിക്കില്ല -കെ.എസ്.ടി.എ.
തിരുവനന്തപുരം: പത്താംക്ലാസിലെ ചരിത്ര പുസ്തകം തിരുത്തിയ ഭാഗം പഠിപ്പിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ തയ്യാറല്ലെന്ന് കെ.എസ്.ടി.എ. പ്രസ്താവനയില്‍ പറഞ്ഞു. 'ജൂണ്‍ മാസം ആധുനികലോകത്തിന്റെ ഉദയം' എന്ന അധ്യായം പഠിപ്പിച്ചു തീര്‍ന്നതിനുശേഷമാണ് ഇത് ഒഴിവാക്കാന്‍ ഡി.പി.ഐ. നിര്‍ദേശിച്ചത്. കരിക്കുലം കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ മുതിരുന്നത് അക്കാദമിക കാര്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.ടി.എ. വിലയിരുത്തുന്നു.
സര്‍ക്കാര്‍ നിലപാട് തിരുത്തി ഈ പാഠഭാഗം നിലനിര്‍ത്തണമെന്ന് കെ.എസ്.ടി.എ. ജനറല്‍സെക്രട്ടറി എം. ഷാജഹാന്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment