Tuesday, August 5, 2014

പിറവം: പരിഷ്കരിച്ച സിലബസ് അനുസരിച്ചുള്ള പുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ സ്കൂളുകളിലെ ഐടി പഠനം പ്രതിസന്ധിയിലേക്ക്. കുട്ടികളിലെ സര്‍ഗശേഷിയും ക്രിയാത്മകതയും കുറയുമെന്ന കാരണംപറഞ്ഞ് എസ്സിഇആര്‍ടി എടുത്ത തീരുമാനപ്രകാരം ഇനി ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഐടി പുസ്തകങ്ങളും പഠനവും ഉണ്ടാകില്ല.എന്നാല്‍ പുസ്തകവും സിലബസും മാറാത്ത 2, 4, 6 ക്ലാസുകളില്‍ ഐടി പുസ്തകങ്ങള്‍ എസ്സിഇആര്‍ടി വീണ്ടും അച്ചടിച്ച് എത്തിച്ചിട്ടുണ്ട്.1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം മാറിയത്. ഇനിയും എല്ലാ കുട്ടികള്‍ക്കും പുസ്തകം എത്തിച്ചില്ലെങ്കിലും മിക്ക സ്കൂളുകളിലും കിട്ടിയ പുസ്തകങ്ങള്‍വച്ച് പഠനം തുടരുകയാണ്. എന്നാല്‍ മാറിയ സിലബസിലെ ഐടി പുസ്തകങ്ങള്‍ ഒന്നുപോലും കിട്ടാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്സിഇആര്‍ടി അക്കാദമിക് ഹെഡ് ഡോ. രവീന്ദ്രന്‍നായരാണ് ഐടി വിഷയങ്ങള്‍ ഏഴാം ക്ലാസുവരെ വേണ്ടെന്ന നിലപാട് അറിയിച്ചത്.
ഈ അധ്യയനവര്‍ഷം മുതല്‍ 1, 3, 5, 7 ക്ലാസുകളിലും അടുത്ത അധ്യയനവര്‍ഷംമുതല്‍ 2, 4, 6 ക്ലാസുകളിലും പുസ്തകം പിന്‍വലിക്കുമെന്നാണ് വിവരം.2008മുതലാണ് ഐടി പഠനത്തില്‍ പ്രൈമറി സ്കൂളുകളിലെ വിദ്യാര്‍ഥികളെയും പങ്കാളികളാക്കി ഏകീകൃത സിലബസ് കൊണ്ടുവന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് അഞ്ചു മുതല്‍ പത്താംക്ലാസുവരെ പഠിപ്പിക്കുന്നത്. 2012 മുതല്‍ ഒന്നുമുതല്‍ നാലാം ക്ലാസുവരെയും ഐടി പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നു. എസ്സിഇആര്‍ടിക്കുവേണ്ടി ഐടി അറ്റ് സ്കൂളാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നത്.എട്ടാംക്ലാസുമുതല്‍ നടന്നിരുന്ന ഗഹനമായ ഐടി പഠനം ഉണ്ടാക്കുന്ന വിരസത ഒഴിവാക്കാനാണ് ഒന്നുമുതല്‍ കംപ്യൂട്ടറുകളെ അടുത്തറിയാനുള്ള പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സിലബസ് തയ്യാറാക്കിയിരുന്നത്. ഐടി അറ്റ് സ്കൂള്‍ പ്രോജക്ട്മുഖേന മുഴുവന്‍ പ്രൈമറി അധ്യാപകര്‍ക്കും രണ്ടുമുതല്‍ ഒരാഴ്ചവരെയുള്ള കംപ്യൂട്ടര്‍ കോഴ്സുകളും നല്‍കിയിരുന്നു. പഠനത്തിന് മേല്‍നോട്ടംവഹിക്കാന്‍ എല്ലാ സ്കൂളിലും ഐടിയുടെ മാസ്റ്റര്‍ കോഡിനേറ്ററായി ഒരു അധ്യാപകന് അധികപരിശീനവും നല്‍കി. ഇത്തരം പരിഷ്കാരങ്ങള്‍കൊണ്ട് വിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ച് ഐടിരംഗത്ത് കുട്ടികളിലും അധ്യാപകരിലും ഉണ്ടായ മുന്നേറ്റം ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം.സര്‍ക്കാര്‍ എയിഡഡ് പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ ഐടി പരിശീലനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഉത്തരവുപ്രകാരം എംഎല്‍എ- എംപി ഫണ്ടില്‍നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ കംപ്യൂട്ടറുകളാണ് വിതരണംചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ മാറ്റത്തെ പിന്നോട്ടടിക്കാന്‍മാത്രമെ പുതിയ തീരുമാനംകൊണ്ട് സാധിക്കൂ എന്ന് വ്യക്തം.
- See more at: http://www.deshabhimani.com/news-kerala-all-latest_news-388766.html#sthash.opyIfF90.dpuf

No comments: