Wednesday, July 30, 2014

അടച്ചു പൂട്ടരുത് നിലനിറുത്താന്‍ മാര്‍ഗമുണ്ട്.വട്ടാര്‍കയം സ്കൂളില്‍ ഇന്നലെയായിരുന്നു പ്രവേശനോത്സവം

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു
1.......................................................................

പഠിക്കാന്‍ വിദ്യാര്‍ഥികളെ കിട്ടാതെ അടച്ചു പൂട്ടിയെന്നു വിധിയെഴുതിയ റാന്നി മന്ദമരുതി വട്ടാര്‍കയം സര്‍ക്കാര്‍ സ്‌കൂളിന്‌ പുതു ജീവന്‍ .
പ്രഥമാധ്യാപിക അടക്കം നാല്‌ അധ്യാപകര്‍ ഉണ്ടായിരുന്ന വട്ടാര്‍കയം എല്‍.പി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനത്തിന്‌ ആരും എത്തിയില്ല. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പൂട്ടുമെന്ന്‌ പ്രചരിപ്പിക്കുകയും പ്രഥമാധ്യാപികയടക്കമെല്ലാവരും സ്ഥലം മാറ്റത്തിനു ശ്രമിക്കുകയും ചെയ്തപ്പോഴാണ് ഇവിടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ മറ്റു സ്‌കൂളുകളിലേക്കു പോയത്. പ്രഥമാധ്യാപികയും റാന്നിയില്‍ തന്നെയുള്ള മറ്റൊരു സ്‌കൂളിലേക്കു സ്‌ഥലം മാറി പോയി. പകരം എത്തിയ പ്രഥമാധ്യാപികയ്ക് സ്‌കൂള്‍അടച്ചുപൂട്ടി താക്കോല്‍ കൈമാറാനുള്ള ചുമതലയേ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളു.
സര്‍ക്കാര്‍ സ്‌കൂളിനു സമീപത്തായി പ്രവര്‍ത്തനം തുടങ്ങിയ ചില അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളുടെ സ്വാധീനം മൂലം അടച്ചുപൂട്ടേണ്ടിവന്ന വട്ടാര്‍കയം സ്‌കൂളിനെ നിലനിര്‍ത്താന്‍ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ റാന്നി മേഖലാ കമ്മറ്റി രംഗത്തെത്തി. പരിഷത്ത്‌ പ്രസിഡന്റ്‌ ടി.ജെ. ബാബുരാജ്‌, സെക്രട്ടറി ജോബി മാത്യു എന്നിവര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ അംഗം ജോസ്‌ കൊച്ചുമേപ്രത്തിന്റെ സഹായത്തോടെ സ്‌കൂളിന്റെ ചുറ്റുവട്ടത്തെ വീടുവീടാന്തരം കയറിയിറങ്ങി. തലമുറകള്‍ക്ക്‌ അറിവു പകര്‍ന്നു നല്‍കിയ സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാതാകുന്നതിന്റെ ദുഃഖം അവര്‍ നാട്ടുകാരുമായി പങ്കുവച്ചു. വട്ടാര്‍കയം സ്‌കൂളിലെ അധ്യാപികയുടെ മകന്‍ അണ്‍ എയ്‌ഡഡ്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി എങ്ങനെ സുരക്ഷിതമാകുമെന്നായിരുന്നു മറ്റു രക്ഷിതാക്കളുടെ പരാതി. അധ്യാപികയുടെ മകനെ ഈ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചാല്‍ തങ്ങളുടെ മക്കളേയും അയയ്‌ക്കാന്‍ സന്നദ്ധമാണെന്നാണ്‌ രക്ഷിതാക്കള്‍ അറിയിച്ചത്‌. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ്‌ അധ്യാപികയായ സീമ മകന്‍ ശ്രീകിരണിനെ വട്ടാര്‍കയം ഗവ.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തത്‌. വിദ്യാര്‍ഥിയുടെ പ്രവേശന കാര്യത്തിലും ചില തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും നാട്ടുകാരും പരിഷത്ത്‌ പ്രവര്‍ത്തകരും ശക്‌തമായ നിലപാടു സ്വീകരിച്ചതോടെ വട്ടാര്‍കയം ഗവ.എല്‍.പി.എസിന്‌ പുതു ജീവന്‍ പകര്‍ന്ന്‌ ശ്രീകിരണ്‍ ഇവിടുത്തെ ഏക വിദ്യാര്‍ഥിയായി. കൂടുതല്‍ കുട്ടികള്‍ ഈ അധ്യയന വര്‍ഷം തന്നെ ഇവിടെ ചേരാന്‍ സന്നദ്ധമായിട്ടുണ്ടെന്ന്‌ പരിഷത്ത്‌ ഭാരവാഹികള്‍ പറഞ്ഞു. പുതുതായി പ്രവേശനം നേടിയ ശ്രീകിരണിന്‌ മധുരം നല്‍കിയാണ്‌ നാട്ടുകാര്‍ സന്തോഷം പങ്കുവച്ചത്‌. -
2
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സര്‍ക്കാര്‍ സ്കൂളിന് കൈത്താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത്
15-Jul-2014
റാന്നി: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കരികുളം ഗവ. എല്‍പി സ്കൂളിനെ കൈപിടിച്ചുയര്‍ത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബൃഹത് പദ്ധതി. ഇതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും ചെയ്ത ചടങ്ങ് വികാരനിര്‍ഭരമായി. കുട്ടികള്‍ക്കായി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു സംഘടിപ്പിച്ച വരമേളം പുതിയ അനുഭവമായി. പഴവങ്ങാടി പഞ്ചായത്തിലെ കരികുളം ഗവ. എല്‍പി സ്കൂളിനെക്കുറിച്ച് ദേശാഭിമാനിയില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. ആകെ 11 കുട്ടികള്‍ മാത്രമാണ് ഇവിടെ പഠനം നടത്തുന്നത്. ഇത്തവണ ഒരുകുട്ടി മാത്രമാണ് ഒന്നാംക്ലാസിലേക്കെത്തിയത്. റാന്നിയിലെ സ്വകാര്യ അണ്‍എയിഡഡ് സ്കൂളുകളെ വെല്ലുന്ന കെട്ടിടവും മറ്റ് അത്യാധുനിക സൗകര്യങ്ങളുമുള്ള സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സ്കൂള്‍ നിലനിര്‍ത്തുന്നതിനായി കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നത്. നാട്ടുകാരുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സര്‍വ്വീസില്‍നിന്ന് വിരമിച്ച അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പൂര്‍വ്വാധ്യാപകരെ യോഗത്തില്‍ പൊന്നാടയണിഞ്ഞ് ആദരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂളില്‍ യോഗാപരിശീലനം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍, ചിത്രരചന, സോപ്പ് നിര്‍മാണം, ഗ്ലാസ് പെയിന്റിങ് എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്ന് പരിഷത്ത് മേഖലാ പ്രസിഡന്റ് ബാബുരാജ് പറഞ്ഞു. അടച്ചുപൂട്ടിയ വട്ടാര്‍കയം ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. പേഴ്സണ്‍ റൂബി കോശി പൂര്‍വ്വാധ്യാപകരെ പൊന്നാടയണിയിച്ചു. തോമസ് ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷനായി. എസ് സി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സുജ ജേക്കബ്, എം എ അലക്സാണ്ടര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് രുഗ്മിണിയമ്മ, സന്തോഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു

പ്്ലസ് ടു സമയമാറ്റം ദുരിതം കുട്ടികള്‍ക്ക്മലയോരമേഖലയിലും ദുരിതം
Posted on: 30 Jul 2014


സീതത്തോട്: പ്ലസ്ടു സമയമാറ്റം ജില്ലയുടെ മലയോരമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നു. പല സ്ഥലത്തും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വാഹനസൗകര്യമില്ല. കിലോമീറ്ററുകള്‍ നടന്നാണ് പലരും സ്‌കൂളില്‍ എത്തിച്ചേരുന്നത്.സ്‌കൂളില്‍ എത്തിച്ചേരുന്നതിനേക്കാള്‍ ദുരിതമാണ് മടക്കയാത്ര. സ്‌കൂള്‍ വിട്ടിറങ്ങി ബസ് കയറുന്ന പല വിദ്യാര്‍ഥികളും ബസ്സിറങ്ങി വനമേഖലയിലൂടെയും മറ്റും കിലോമീറ്ററുകള്‍ നടന്നാണ് വീടുകളിലെത്തിച്ചേരേണ്ടത്. ഇപ്പോള്‍ സന്ധ്യ കഴിയുമ്പോഴാണ് പല കുട്ടികളുംവീടുകളില്‍ എത്തുന്നത്. അതിരാവിലെയും വൈകുന്നേരവുമുള്ള ഈ യാത്ര പെണ്‍കുട്ടികളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുള്ളത്.സ്‌കൂളുകള്‍ ഒരേ സമയത്തായിരുന്നപ്പോള്‍ വിദ്യാര്‍ഥികളുടെ ഒരു കൂട്ടംതന്നെയാവും ഉള്‍പ്രദേശങ്ങളിലേക്ക് പോകാനുണ്ടാവുക. എന്നാല്‍, പ്ലസ്ടു സമയമാറ്റം വന്നതോടെ വിദ്യാര്‍ഥികള്‍
ഒറ്റപ്പെട്ടാണ് പല സ്ഥലത്തേക്കും നടന്നു പോകേണ്ടിവരുന്നത്.
ചിറ്റാര്‍,സീതത്തോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കടുമീന്‍ചിറ, റാന്നി തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിലുമാണ് ഇവിടെയുള്ള വിദ്യാര്‍ഥികളധികവും പഠിക്കുന്നത്. ദിവസേനരണ്ടും മൂന്നും ബസ്സുകള്‍ മാറിക്കയറി ബസ്യാത്രതന്നെ 30-40 കിലോമീറ്റര്‍ വേണ്ടി വരുന്നുണ്ട്. ഇതിനു പുറമെയാണ് ദീര്‍ഘദൂരമുള്ള കാല്‍ നടയാത്ര.

സമയംകണ്ടെത്താന്‍ കുട്ടികളുടെ നെട്ടോട്ടം
Posted on: 30 Jul 2014


കോന്നി: പ്ലസ് ടു സമയമാറ്റം കുട്ടികളെ മാനസികമായി തളര്‍ത്തുെന്നന്ന് രക്ഷിതാക്കള്‍. ഉച്ചയ്ക്കുള്ള ഇടവേള നന്നേ കുറച്ചതോടെ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍പോലും വിഷമിക്കുന്നു. മിക്ക സ്‌കൂളുകളിലും രണ്ടോ മൂന്നോ ശൗചാലയങ്ങള്‍ മാത്രമേയുള്ളൂ. വളരെ നേരത്തെ വീട്ടില്‍ നിന്നിറങ്ങുകയും വളരെ വൈകി വീട്ടില്‍ എത്തുകയും ചെയ്യുന്നത് പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.എന്നാല്‍, അധ്യാപകര്‍ ഇതിനെ അനുകൂലിക്കുന്നില്ല. ശനിയാഴ്ച കുട്ടികള്‍ക്ക് ഒഴിവുകിട്ടുന്നത് അവരുടെ പഠനസമയം കൂട്ടുമെന്നാണ് അധ്യാപകരുടെ വാദം. പക്ഷേ, രാവിലെയും വൈകീട്ടും എല്ലായിടവും മതിയായ വാഹനസൗകര്യം ഇല്ലെന്ന് അവരും സമ്മതിക്കും.
ക്ലാസ് നേരത്തേ ആയതിനാല്‍ കുട്ടികള്‍ അഞ്ചരമണിക്ക് വീട്ടില്‍ നിന്നിറങ്ങുന്നിടവും ഉണ്ട്. കോന്നി കേന്ദ്രീകരിച്ചാണ് മിക്ക കുട്ടികളുടെയും ട്യൂഷന്‍ പഠനം. 7മണിക്ക് ഇതാരംഭിക്കും. പിന്നെ 8 മണിക്കാണ് ഉള്‍പ്രദേശങ്ങളിലേക്ക് വണ്ടി കയറുക. 9 മണിക്ക് സ്‌കൂളുകളില്‍ എത്താനുള്ള വിഷമം പ്രദേശെത്ത മിക്കയിടത്തുമുണ്ട്. അതിരാവിലെ കോന്നിയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ടൗണിലെത്താനും വണ്ടി കുറവുണ്ട്.


മങ്കുഴി സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ട്‌
Posted on: 30 Jul 2014


പന്തളം: സ്‌കൂള്‍സമയം 9ന് ആക്കിയതോടെ തട്ടയില്‍ മങ്കുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്താനും തിരികെ വരാനും കുട്ടികള്‍ ബുദ്ധിമുട്ടുന്നു. 8.30ന് പന്തളത്തുനിന്ന് മങ്കുഴിക്കുള്ള ബസ്സിന്റെ സമയം 8.15 ആക്കിയാല്‍ പ്രശ്‌നം തീര്‍ക്കാനാകും. വൈകീട്ട് 4.15ന് വിടേണ്ട ബസ്സിന്റെ സമയം 4.30 ആക്കിയാല്‍ തിരികെയെത്താനുള്ള പ്രശ്‌നവും പരിഹരിക്കപ്പെടും.
8.20ന് പന്തളത്തുനിന്ന് കീരുകുഴി വരെയുള്ള ബസ് മങ്കുഴിവരെ നീട്ടിയാലും കുട്ടികള്‍ക്ക് കൃത്യസമയത്ത് സ്‌കൂളിലെത്തിച്ചേരാനാകും.
പ്ലസ് ടു; അടിമാലി സ്‌കൂള്‍ പി.റ്റി.എ. ഇന്ന് ദേശീയപാത ഉപരോധിക്കും
Posted on: 30 Jul 2014


അടിമാലി: സര്‍ക്കാര്‍ പുതുതായി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളുടെ പട്ടികയില്‍നിന്ന് അടിമാലി ഗവ. ഹൈസ്‌കൂളിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ദേശീയപാത ഉപരോധിക്കും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സാമൂഹിക, രാഷ്ട്രീയ സംഘടനാ നേതാക്കളുടെയും ത്രിതലപഞ്ചായത്ത് അംഗങ്ങളുടെയും യോഗത്തിലാണ് ദേശീയപാത ഉപരോധിക്കുന്നതിന് തീരുമാനമെടുത്തത്. ഹൈറേഞ്ചിലെ ആദ്യകാല സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തുള്ള അടിമാലി ഗവ.സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സിനുവേണ്ടിയുള്ള ശ്രമം മുന്‍പ് ആരംഭിച്ചതാണ്. ഇക്കുറി പുതിയ കോഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ അടിമാലിയെ പരിഗണിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇത് പാഴ്വാക്കായി മാറി. ഇതേത്തുടര്‍ന്നാണ് രക്ഷിതാക്കളും കുട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധറാലിയും ഉപവാസവും നടന്നതിനു പിന്നാലെയാണ് ദേശീയപാത ഉപരോധം സംഘടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം സര്‍വകക്ഷി സംഘം 30ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരില്‍കണ്ട് നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു. പി.ടി.എ. പ്രസിഡന്റ് പി.എച്ച്. നാസര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബോസ് ജോണ്‍, കെ.പി. അസീസ്, കോയ അമ്പാട്ട്, കെ.കെ. രാജന്‍, കെ.എം. ഷാജി, കെ.ആര്‍. വിനോദ്, ഇ.പി. ജോര്‍ജ്, പി.വി. സുരേഷ്, ബിജുമോന്‍, സി.എച്ച്. അഷ്‌റഫ്, ഷീന വിജയന്‍ എന്നിവര്‍ സംസാരിച്ചു
 
പ്രവേശന തിരിമറി: നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ.
Posted on: 30 Jul 2014


തിരുവനന്തപുരം: സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തസ്തിക സൃഷ്ടിക്കാന്‍ പ്രേരണ നല്‍കിയ മാനേജ്െമന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
അധ്യാപകരെ മാത്രം കുറ്റക്കാരാക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. എയ്ഡഡ് വിദ്യാലയങ്ങളില്‍ ഉണ്ടാകുന്ന തസ്തികകളില്‍, അധ്യാപകരെ ലക്ഷക്കണക്കിന് കോഴവാങ്ങി നിയമിച്ച മാനേജ്‌മെന്റുകളെ ഒഴിവാക്കാനാണ് പലരും ശ്രമിക്കുന്നത്-ജനറല്‍ സെക്രട്ടറി എ.കെ. ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചു.

Thursday, July 24, 2014

കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകള്‍ക്ക് നന്നാകാം; ഇല്ലെങ്കില്‍ പൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍


mathrubhoomi 25 Jul 2014

അനീഷ് ജേക്കബ്ബ്‌


തിരുവനന്തപുരം : കുട്ടികള്‍ തീരെ കുറഞ്ഞ സ്‌കൂളുകള്‍ക്ക് നന്നാകാന്‍ ഒരവസരം. ഇല്ലെങ്കില്‍ പൂട്ടും. അനാദായകരമായ സ്‌കൂളുകള്‍ സംബന്ധിച്ച നിര്‍ണായക തീരുമാനത്തിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ നിര്‍ദേശം തയാറാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.
ഒരു ക്ലാസ്സില്‍ 15 കുട്ടികളെങ്കിലുമില്ലെങ്കില്‍ അത് അനാദായകരമാണെന്നാണ് സര്‍ക്കാര്‍ കണക്ക്. നാലാം ക്ലാസ് വരെയുള്ള ഒരു സ്‌കൂളില്‍ 60 കുട്ടികള്‍ വേണം. ഒന്നുമുതല്‍ പത്തുവരെയുള്ള സ്‌കൂളാണെങ്കില്‍ 150 കുട്ടികള്‍ ഉണ്ടാകണം. ഈ കണക്കനുസരിച്ച് സംസ്ഥാനത്ത് 3500 ല്‍പ്പരം സ്‌കൂളുകള്‍ അനാദായകരമാണ്. ഇത്രയും സ്‌കൂളുകളിലായി 14,800 അധ്യാപകരുമുണ്ട്.

60 കുട്ടികളെങ്കിലും വേണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ തത്കാലം കടുംപിടിത്തത്തിനില്ല. ഒരു സ്‌കൂളില്‍ 10 കുട്ടികളെങ്കിലും വേണ്ടേയെന്നാണ് ചോദ്യം. 190 സ്‌കൂളുകളില്‍ പത്തില്‍ താഴെയാണ് വിദ്യാര്‍ഥികളുടെ എണ്ണം. ഇവരെ പഠിപ്പിക്കാന്‍ 543 അധ്യാപകരുണ്ട്. 20 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളുടെ എണ്ണം 593 ആണ്. 30 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ 717. 40 കുട്ടികളെങ്കിലും ഇല്ലാത്ത സ്‌കൂളുകള്‍ 756 ഉം 50 കുട്ടികളില്‍ കുറവുള്ളത് 710 ഉമാണ്.

വിദ്യാഭ്യാസചട്ടപ്രകാരം സ്‌കൂള്‍ പൂട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും മുമ്പ് നോട്ടീസ് നല്‍കണം. കുട്ടികള്‍ തീരെ കുറഞ്ഞ സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസരം സര്‍ക്കാര്‍ നല്‍കും. പി.ടി. എ., തദ്ദേശസ്ഥാപനം, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവക്കൊക്കെ ശ്രമിച്ച് സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്തി കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാം. കുട്ടികള്‍ കൂടാന്‍ ഒരു സാധ്യതയുമില്ലെങ്കില്‍ അവിടെയുള്ള കുട്ടികളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റിയിട്ടായിരിക്കും പൂട്ടുക. നിലവില്‍ഒരു കുട്ടിയെങ്കിലുമുണ്ടെങ്കില്‍ അവിടെ ആ ക്ലാസ് ഉണ്ടാകും.

പലപ്പോഴും അധ്യാപകര്‍ക്ക് സ്ഥലം മാറ്റം വരാതിരിക്കാനുള്ള കവചമായിരിക്കും ഈ ഒറ്റക്കുട്ടി. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുതന്നെയുള്ള ഒരു സ്‌കൂളില്‍ ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളില്‍ എല്ലാത്തിലും ഓരോ കുട്ടി വീതമേയുള്ളൂ. ഒരു കുട്ടിയെമാത്രം ഒരു ക്ലാസ്സില്‍ ഇരുത്തുന്നത് ആ വിദ്യാര്‍ഥിയുടെ സാമൂഹിക ഇടപെടലിന് നന്നല്ലെന്ന വിലയിരുത്തലുമുണ്ട്.

സാഹചര്യമിതാണെങ്കിലും സമീപത്ത് സ്‌കൂള്‍ ഇല്ലെങ്കിലോ, ഭൂപരമായി ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിലോ, ആദിവാസി ഊരുപോലെ പിന്നാക്കപ്രദേശമാണെങ്കിലോ കുട്ടികളുടെ എണ്ണം നോക്കാതെ അവ നിലനിര്‍ത്തും. നിര്‍ത്തലാക്കുന്ന സ്‌കൂളുകളുടെ വിഭവവുംകൂടി മറ്റ് സ്‌കൂളുകള്‍ക്ക് വിനിയോഗിക്കാം. എന്നാല്‍ സ്‌കൂള്‍ പൂട്ടുന്നത് പലപ്രദേശത്തും വളരെ വൈകാരികമായ പ്രശ്‌നമാണ്. ഇത് മറികടക്കാനാണ് പത്തില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ മാത്രം മുന്നറിയിപ്പ് നല്‍കി പൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇടക്കാലത്ത് കുട്ടികള്‍ കൂടിയാല്‍ സ്‌കൂള്‍ നിലനിര്‍ത്തുകയും ചെയ്യും


സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
 25 Jul 2014

സി.എം. ജിനോ


ആലപ്പുഴ: സര്‍ക്കാര്‍, എയ്ഡഡ് സ്‌കുളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണംകൂട്ടാന്‍ എസ്.എസ്.എ.യും വിദ്യാഭ്യാസവകുപ്പും രംഗത്ത്. 'ഫോക്കസ് 2014' എന്നു പേരിട്ടിരിക്കുന്ന പദ്ധതി 60ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്.
'സ്‌കൂളില്‍ കുട്ടികള്‍ എന്തുകൊണ്ട് കുറയുന്നു' എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പദ്ധതിയുടെ ആദ്യപടി. പിന്നീട് സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പൊതുസമൂഹത്തെ സ്‌കൂളുമായി ബന്ധിപ്പിക്കും. രക്ഷിതാക്കള്‍, അധ്യാപകര്‍, തദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ആവിഷ്‌കരിക്കുന്നത്. സ്‌കൂളിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും അവസരവും വേദിയും നല്‍കും. ഇതിനായി പൊതുസമൂഹത്തെ ഉള്‍പ്പെടുത്തി കമ്മിറ്റി ഉണ്ടാക്കും.

സ്‌കൂളിലെ അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ നിലവാരം, കുട്ടികളുടെ നിലവാരം, മറ്റ് വസ്തുതകള്‍ തുടങ്ങിയവ കമ്മിറ്റി പഠനവിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് സ്‌കൂളില്‍ പൊതുയോഗങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും. ഇതില്‍ ഉരുത്തിരിയുന്ന പ്രശ്‌നപരിഹാരങ്ങള്‍ സ്‌കൂളില്‍ അടിയന്തരമായി നടപ്പാക്കും. വിദ്യാഭ്യാസവകുപ്പും എസ്.എസ്.എ.യും ഇതിനുവേണ്ടുന്ന സഹായങ്ങള്‍ നല്‍കും.
സ്‌കൂളുകളില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിനു പിന്നില്‍
ഓരോ സ്ഥലത്തും വ്യത്യസ്ത കാരണങ്ങളായിരിക്കാം. പ്രാദേശിക അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ച് പരക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റും. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തഗതമായി ബോധവത്കരണവും നടത്തും. ഈ വര്‍ഷം പദ്ധതി വിജയകരമായി നടത്തി അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍സ്‌കൂളിലെ തലയെണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്


പുതിയ പ്ലസ്ടു സ്‌കൂളുകള്‍: അധ്യാപകര്‍ ആശങ്കയില്‍
Posted on: 25 Jul 2014


ചങ്ങനാശ്ശേരി: സംസ്ഥാനത്ത് പുതുതായി 226 പ്ലസ്ടു സ്‌കൂള്‍ അനുവദിച്ചതോടെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ അധ്യാപകര്‍ ആശങ്കയില്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും ഹയര്‍ സെക്കന്‍ഡറിയിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതെന്ന് അധ്യാപകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലേക്ക് സംസ്ഥാനത്ത്് ആകെ 4,87,366 അപേക്ഷകരാണ് ഉള്ളത്. സീറ്റുകള്‍ 4,42,678 എണ്ണവും. ഈ കണക്കുകള്‍െവച്ചാണ് പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എസ്.എസ്.എല്‍.സി. പാസ്സാകുന്ന മുഴുവന്‍ കുട്ടികളും പ്ലസ്വണ്‍ കോഴ്‌സുകള്‍ക്കല്ല പ്രവേശം നേടുന്നതെന്നകാര്യം അധികൃതര്‍ ചിന്തിച്ചിട്ടില്ലെന്നാണ് അധ്യാപകര്‍ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ചവരെ 20170 മെറിറ്റ് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ മാനേജ്‌മെന്റ് സീറ്റുകളും വരും. അണ്‍ എയ്ഡഡ് മേഖലയിലും ഓപ്പണ്‍ സ്‌കൂളിലും പ്രവേശം നേടുന്നവരും ഇതിനുപുറമെ വരും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക് കോഴ്‌സുകള്‍, ഐ.ടി.ഐ. മേഖലയിലെ കോഴ്‌സുകള്‍ എന്നിവയ്ക്ക് പോകുന്നവരുമുണ്ട്.

മെറിറ്റ് ക്വാട്ടയില്‍ ജില്ലതിരിച്ച് ഒഴിവുള്ള സീറ്റുകളുടെ കണക്ക് ഇതാണ്: തിരുവനന്തപുരം-1321, കൊല്ലം-1399, കോട്ടയം-1577, എറണാകുളം-1942, പത്തനംതിട്ട-1017, ആലപ്പുഴ-1295, ഇടക്കി-1093, തൃശ്ശൂര്‍-2068, പാലക്കാട്-1358, മലപ്പുറം-2440, വയനാട്-501, കാസര്‍കോട്-837, കണ്ണൂര്‍-1448. എയ്ഡഡ്, മാനേജ്‌മെന്റ് സ്‌കൂളുകളിലെയുംമറ്റും സീറ്റുകള്‍കൂടി കണക്കാക്കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം 60,000ലധികം വരുമെന്നാണ് അധ്യാപകസംഘടനകള്‍ പറയുന്നത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുട്ടികളെ കിട്ടാതാവുന്നതിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം കാരണമാകുമെന്നും വിലയിരുത്തുന്നു. ശാസ്ത്രീയമായ പഠനം നടത്താതെയാണ് സ്‌കൂളുകളും പുതിയ ബാച്ചുകളും അനുവദിച്ചതെന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി പാരിപ്പള്ളി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍മേഖലയില്‍ 25,535 സീറ്റും എയ്ഡഡ് മേഖലയില്‍ 1965 സീറ്റും ഉള്‍പ്പെടെ 27,500 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സീറ്റാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതില്‍ 4125 സീറ്റില്‍ കുട്ടികളെത്തിയിട്ടില്ല. ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്, അധ്യാപകരുടെ ജോലിസ്ഥിരത നഷ്ടപ്പെടുത്തും. വി.എച്ച്.എസ്.ഇ.യില്‍ തിരുവനന്തപുരം-371, കൊല്ലം-478, ആലപ്പുഴ-179, പത്തനംതിട്ട-535, കോട്ടയം-263, എറണാകുളം-273, ഇടുക്കി-143, പാലക്കാട്-370, തൃശ്ശൂര്‍-279, മലപ്പുറം-342, കോഴിക്കോട്-380, വയനാട്-125, കണ്ണൂര്‍-231, കാസര്‍കോട്-156 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ വിവരം. പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍മേഖലയെ പാേട അവഗണിച്ചതില്‍ ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ടി.എസ്.സലിം പ്രതിഷേധിച്ചു.


അധ്യയനവര്‍ഷം രണ്ടുമാസം പിന്നിടുമ്പോഴും 18 വിദ്യാഭ്യാസ ജില്ലകളില്‍ ഡി.ഇ.ഒ. മാരില്ല
: 25 Jul 2014


താമരശ്ശേരി: അധ്യയനവര്‍ഷം രണ്ട് മാസമായിട്ടും 18 വിദ്യാഭ്യാസ ജില്ലകളില്‍ ഡി.ഇ.ഒ. തസ്തികകള്‍ നികത്തിയില്ല.
സ്‌കൂളുകളില്‍ അക്കാദമിക് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്‌ േമല്‍നോട്ടം വഹിക്കേണ്ടത് ഡി.ഇ.ഒ. മാരാണ്. ഇവരുടെ ചുമതലകള്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്ക് അധികഭാരമാവുകയാണ്.
സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഇതിനെ വിദ്യാഭ്യാസജില്ലാ തലത്തില്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാന്‍ വിദ്യാഭ്യാസജില്ലാ തലത്തില്‍ വിവിധ ക്ലബ്ബുകള്‍ രൂപവത്കരിക്കുന്നതും ഇപ്പോഴാണ്. ഇതിനെല്ലാം ഡി.ഇ.ഒ.യാണ് മേല്‍നോട്ടം വഹിക്കേണ്ടത്. അക്കാദമികവും ഭരണപരവുമായ കാര്യങ്ങള്‍ ഈ വിദ്യാഭ്യാസ ജില്ലകളില്‍ നിര്‍വഹിക്കാനാളില്ലാത്ത സ്ഥിതിയാണ്.
സ്‌കൂളുകളില്‍ അധ്യാപകരുടെ കാര്യശേഷി കാര്യക്ഷമമായി വിലയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ഡി.ഇ.ഒ.യും ഒരുമാസത്തില്‍ പത്ത് സ്‌കൂളെങ്കിലും സന്ദര്‍ശിച്ച് അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തണം. ഡി.ഇ.ഒ. മാരില്ലാത്ത വിദ്യാഭ്യാസ ജില്ലകളില്‍ ഇത് ഡയറ്റിലെ അധ്യാപകര്‍ ചെയ്യാനാണ് നിര്‍ദേശം.
വിവിധ മേളകള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ വകുപ്പില്‍ ഇപ്പോഴാണ് നടക്കുക. വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നതിന് നിര്‍ദേശം വന്നുകഴിഞ്ഞു. അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനവും വരുന്നുണ്ട്. ഇത് അധ്യാപകരെ ഏകോപിപ്പിച്ച് നടത്തുന്നതിന് നേതൃത്വം നല്‍കാന്‍ ഡി.ഇ.ഒ.മാരില്ലാത്തത് പ്രയാസമാകും.
മാര്‍ച്ച് 31-ന് വിരമിച്ച ഡി.ഇ.ഒ.മാരുടെ തസ്തികകളാണ് ഇനിയും നികത്താതെ കിടക്കുന്നത്. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കാനാണ് വകുപ്പുതല നീക്കം നടക്കുന്നത്. ഇതിന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊമോഷന്‍ കമ്മിറ്റിചേര്‍ന്നാണ് തിരുമാനമെടുക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളില്‍പ്പെട്ട് കമ്മിറ്റി ചേരാന്‍ വൈകിയതാണ് തസ്തിക നികത്തല്‍ നീണ്ടുപോകാന്‍ കാരണമായത്.
കമ്മിറ്റിയുടെ യോഗം അടുത്തിടെ ചേര്‍ന്നെന്നും ഡി.ഇ.ഒ. നിയമനത്തിനുള്ള ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാറിലേക്ക് നല്‍കിയിട്ടുണ്ടെന്നും ഡി.പി.ഐ. ഓഫീസില്‍നിന്ന് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഡി.ഇ.ഒ. തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 


ദേശീയ അവാര്‍ഡിന് നിര്‍ദേശം നല്‍കിയില്ല; അധ്യാപകരുടെ അവസരം നഷ്ടമാകും
: 25 Jul 2014


തിരുവനന്തപുരം : അധ്യാപകര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡിന് സംസ്ഥാനത്തുനിന്നുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നതില്‍ ഈ വര്‍ഷവും വീഴ്ച. അധ്യാപകര്‍ക്കുള്ള ഐ.സി.ടി അവാര്‍ഡിന് ജൂലായ് 31നകം സംസ്ഥാനത്തുനിന്നുള്ള നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ ഇതിനുള്ള നടപടി എങ്ങുമെത്തിയില്ല.

കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസരംഗത്ത് സാമൂഹികപ്രതിബദ്ധതയോടെ വികസിപ്പിച്ചെടുത്ത മികവിനാണ് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നത്. കേരളത്തിന്റെ ക്വാട്ടയില്‍ ഈ വര്‍ഷം മൂന്ന് അധ്യാപകര്‍ക്ക് അവാര്‍ഡ് ലഭിക്കും. പരിഗണനാര്‍ഹമായി സംസ്ഥാനത്ത് പല മാതൃകകളും നിലവിലുണ്ട്. താഴെത്തട്ടില്‍ നിന്നുവരുന്ന നിര്‍ശേങ്ങള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയടങ്ങുന്ന സമിതിയാണ് പരിശോധിച്ച് നാമനിര്‍ദേശം തയ്യാറാക്കേണ്ടത്.

ഈ നിര്‍ദേശം എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിച്ച് നേരില്‍ വിളിച്ച് അഭിമുഖവും നടത്തണം.
മുന്‍വര്‍ഷം ദേശീയ ഹയര്‍സെക്കന്‍ഡറി അവാര്‍ഡിന് സംസ്ഥാനത്തുനിന്നുള്ള നിര്‍ദേശം നല്‍കിയിരുന്നില്ല. ഇത് വിവാദമായപ്പോള്‍ അവസാനനിമിഷം രാത്രിയില്‍ ശുപാര്‍ശ എത്തിച്ചു. ഇതുമൂലം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ വീട്ടില്‍ നടന്ന വിരുന്നിലും മറ്റും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെ അന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.

 
അധ്യാപക നിയമനവും സ്ഥലംമാറ്റവും വൈകുന്നു
സ്വന്തം ലേഖകന്‍
desabhimani 23-Jul-2014 

പിറവം: സ്കൂള്‍തുറന്ന് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴും അധ്യാപകര്‍ക്കായുള്ള കുട്ടികളുടെ കാത്തിരിപ്പ് തുടരുന്നു. രണ്ടുദിവസം മുമ്പിറങ്ങിയ സര്‍ക്കുലര്‍പ്രകാരം ആഗസ്തിലും കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്നാണ് സൂചന. ജൂണിലെ ആറാം പ്രവൃത്തിദിനംമുതല്‍ തുടങ്ങിയ കുട്ടികളുടെ കണക്കെടുപ്പും തുടര്‍ന്നുള്ള അധ്യാപക തസ്തിക നിര്‍ണയവും അനന്തമായി നീളുന്നതാണ് വിരമിച്ച ഒഴിവുകള്‍പോലും നികത്താന്‍ തടസ്സമാകുന്നത്.


മുന്‍കാലങ്ങളില്‍ തസ്തിക നിര്‍ണയത്തിനു മുമ്പേ നടത്തിയ ജില്ലാ സ്ഥലംമാറ്റങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തസ്തികനിര്‍ണയം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥലംമാറ്റംപോലും പരിഗണിക്കൂവെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍നിന്ന് അറിയിച്ചത്. തസ്തിക നിര്‍ണയം സംബന്ധിച്ച് 21ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അധ്യാപകരെ നിയമിക്കുന്നതു സംബന്ധിച്ച് നിശ്ചിത തീയതിയോ സമയക്രമമോ സൂചിപ്പിക്കുന്നില്ല. ഇതുമൂലം ഓണത്തിനുമുമ്പ് അധ്യാപകരെ സ്കൂളില്‍ കിട്ടാനിടയില്ല.


സര്‍ക്കുലര്‍പ്രകാരം ജില്ലയിലെയോ ഉപജില്ലയിലെയോ സര്‍ക്കാര്‍ സ്കൂളുകളില്‍ 1:45 ആനുപാതത്തില്‍ തസ്തികനിര്‍ണയം നടത്തുമ്പോള്‍ അധികംവരുന്ന അധ്യാപകരെ അതേ സ്കൂളില്‍ എല്‍പിയില്‍ 1:30 അനുപാതത്തിലും യുപിയില്‍ 1:35 അനുപാതത്തിലും നിയമിക്കാം. എന്നിട്ടും അധികമാണെങ്കില്‍ 150 കുട്ടികളില്‍ കൂടുതലുള്ള സ്കൂളില്‍ പ്രധാനാധ്യാപകനെ ക്ലാസ്ചുമതലയില്‍നിന്ന് ഒഴിവാക്കിയും പുറത്തുപോകുന്നവരെ അതേ സ്കൂളില്‍ നിലനിര്‍ത്താം. അതിനും സാഹചര്യമില്ലെങ്കില്‍ സബ്ജില്ലയിലോ ജില്ലയിലോ മറ്റ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഇതേ രീതിയില്‍ അധ്യാപകരെ നിയമിക്കാം. ഇതിനായി പുറത്തുപോകുന്ന അധ്യാപകരുടെ പട്ടികയും ഏതു സ്കൂളില്‍ നിയമിക്കാമെന്നും കാണിച്ച് ഉപജില്ലാ ഓഫീസര്‍മാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കണമെന്നും പറയുന്നു.


ജൂലൈ ആദ്യമിറങ്ങിയ ഉത്തരവും 10ന് ഇറങ്ങിയ സര്‍ക്കുലറുംപ്രകാരം 15നുമുമ്പ് തസ്തികനിര്‍ണയം നടത്തണമെന്ന നിര്‍ദേശം ബന്ധപ്പെട്ട ഉപജില്ലാ ഓഫീസര്‍മാര്‍മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, 21ന് ഇറങ്ങിയ പുതിയ ഉത്തരവില്‍ തസ്തികനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നോ നിശ്ചിതതീയതിയോ നല്‍കിയിട്ടില്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ നീളാനാണ് സാധ്യത. ഇത്തരത്തില്‍ അധ്യാപക തസ്തികനിര്‍ണയം നടത്തി പുനര്‍ വിന്യസിക്കുമ്പോള്‍ പിഎസ്സിവഴിയുള്ള പുതിയ നിയമനങ്ങളും മരവിക്കും.


അധ്യാപകരുടെ എണ്ണക്കൂടുതല്‍ മാത്രം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പഠിപ്പിക്കാനാളില്ലാത്ത ക്ലാസ്മുറികളിലെ കുട്ടികളുടെ കാര്യം അധികൃതരും പൊതുസമൂഹവും വിസ്മരിക്കുകയാണ്. മുന്‍കാലങ്ങളില്‍ സാങ്കേതിക തടസ്സവും കോടതി ഉത്തരവുകളും സ്ഥലംമാറ്റത്തെയും നിയമനങ്ങളെയും ബാധിച്ചപ്പോള്‍ ജൂണില്‍ത്തന്നെ താല്‍ക്കാലിക അധ്യാപക നിയമനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, രണ്ടുമാസം പിന്നിടുമ്പോഴും മെല്ലേപ്പോക്ക് തുടരാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. പാഠപുസ്തക വിതരണത്തിലും മെല്ലെപ്പോക്ക് തുടരുകയാണ്.

അധ്യാപക നിയമനവും സ്ഥലംമാറ്റവും വൈകുന്നു
സ്വന്തം ലേഖകന്‍
Posted on: 23-Jul-2014 11:16 PM
പിറവം: സ്കൂള്‍തുറന്ന് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴും അധ്യാപകര്‍ക്കായുള്ള കുട്ടികളുടെ കാത്തിരിപ്പ് തുടരുന്നു. രണ്ടുദിവസം മുമ്പിറങ്ങിയ സര്‍ക്കുലര്‍പ്രകാരം ആഗസ്തിലും കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്നാണ് സൂചന. ജൂണിലെ ആറാം പ്രവൃത്തിദിനംമുതല്‍ തുടങ്ങിയ കുട്ടികളുടെ കണക്കെടുപ്പും തുടര്‍ന്നുള്ള അധ്യാപക തസ്തിക നിര്‍ണയവും അനന്തമായി നീളുന്നതാണ് വിരമിച്ച ഒഴിവുകള്‍പോലും നികത്താന്‍ തടസ്സമാകുന്നത്.

മുന്‍കാലങ്ങളില്‍ തസ്തിക നിര്‍ണയത്തിനു മുമ്പേ നടത്തിയ ജില്ലാ സ്ഥലംമാറ്റങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തസ്തികനിര്‍ണയം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥലംമാറ്റംപോലും പരിഗണിക്കൂവെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍നിന്ന് അറിയിച്ചത്. തസ്തിക നിര്‍ണയം സംബന്ധിച്ച് 21ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അധ്യാപകരെ നിയമിക്കുന്നതു സംബന്ധിച്ച് നിശ്ചിത തീയതിയോ സമയക്രമമോ സൂചിപ്പിക്കുന്നില്ല. ഇതുമൂലം ഓണത്തിനുമുമ്പ് അധ്യാപകരെ സ്കൂളില്‍ കിട്ടാനിടയില്ല.

സര്‍ക്കുലര്‍പ്രകാരം ജില്ലയിലെയോ ഉപജില്ലയിലെയോ സര്‍ക്കാര്‍ സ്കൂളുകളില്‍ 1:45 ആനുപാതത്തില്‍ തസ്തികനിര്‍ണയം നടത്തുമ്പോള്‍ അധികംവരുന്ന അധ്യാപകരെ അതേ സ്കൂളില്‍ എല്‍പിയില്‍ 1:30 അനുപാതത്തിലും യുപിയില്‍ 1:35 അനുപാതത്തിലും നിയമിക്കാം. എന്നിട്ടും അധികമാണെങ്കില്‍ 150 കുട്ടികളില്‍ കൂടുതലുള്ള സ്കൂളില്‍ പ്രധാനാധ്യാപകനെ ക്ലാസ്ചുമതലയില്‍നിന്ന് ഒഴിവാക്കിയും പുറത്തുപോകുന്നവരെ അതേ സ്കൂളില്‍ നിലനിര്‍ത്താം. അതിനും സാഹചര്യമില്ലെങ്കില്‍ സബ്ജില്ലയിലോ ജില്ലയിലോ മറ്റ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഇതേ രീതിയില്‍ അധ്യാപകരെ നിയമിക്കാം. ഇതിനായി പുറത്തുപോകുന്ന അധ്യാപകരുടെ പട്ടികയും ഏതു സ്കൂളില്‍ നിയമിക്കാമെന്നും കാണിച്ച് ഉപജില്ലാ ഓഫീസര്‍മാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കണമെന്നും പറയുന്നു.

ജൂലൈ ആദ്യമിറങ്ങിയ ഉത്തരവും 10ന് ഇറങ്ങിയ സര്‍ക്കുലറുംപ്രകാരം 15നുമുമ്പ് തസ്തികനിര്‍ണയം നടത്തണമെന്ന നിര്‍ദേശം ബന്ധപ്പെട്ട ഉപജില്ലാ ഓഫീസര്‍മാര്‍മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, 21ന് ഇറങ്ങിയ പുതിയ ഉത്തരവില്‍ തസ്തികനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നോ നിശ്ചിതതീയതിയോ നല്‍കിയിട്ടില്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ നീളാനാണ് സാധ്യത. ഇത്തരത്തില്‍ അധ്യാപക തസ്തികനിര്‍ണയം നടത്തി പുനര്‍ വിന്യസിക്കുമ്പോള്‍ പിഎസ്സിവഴിയുള്ള പുതിയ നിയമനങ്ങളും മരവിക്കും.

അധ്യാപകരുടെ എണ്ണക്കൂടുതല്‍ മാത്രം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പഠിപ്പിക്കാനാളില്ലാത്ത ക്ലാസ്മുറികളിലെ കുട്ടികളുടെ കാര്യം അധികൃതരും പൊതുസമൂഹവും വിസ്മരിക്കുകയാണ്. മുന്‍കാലങ്ങളില്‍ സാങ്കേതിക തടസ്സവും കോടതി ഉത്തരവുകളും സ്ഥലംമാറ്റത്തെയും നിയമനങ്ങളെയും ബാധിച്ചപ്പോള്‍ ജൂണില്‍ത്തന്നെ താല്‍ക്കാലിക അധ്യാപക നിയമനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, രണ്ടുമാസം പിന്നിടുമ്പോഴും മെല്ലേപ്പോക്ക് തുടരാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. പാഠപുസ്തക വിതരണത്തിലും മെല്ലെപ്പോക്ക് തുടരുകയാണ്.
- See more at: http://www.deshabhimani.com/newscontent.php?id=485410#sthash.PU3ngKUe.dpuf

Friday, July 18, 2014

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്ക് നോട്ടീസ്


പത്തനംതിട്ട: ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ശുചിത്വ പരിശോധന നടത്തി.
കഴിഞ്ഞദിവസം ജില്ലയില്‍ 107 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 

 • 323 സര്‍ക്കാര്‍ സ്കൂളുകളിലും 
 • 391 സ്വകാര്യ സ്കൂളുകളിലും 
 • 30 ഹോസ്റ്റലുകളിലും പരിശോധന നടന്നു. 
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 184 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി. ഉച്ചഭക്ഷണ പരിപാടിക്കുള്ള സ്കൂളുകളിലെ പാചകപ്പുരകളുടെ ശുചിത്വം, ഭക്ഷണസാധനങ്ങളുടെയും കുടിവെള്ളത്തിന്‍െറയും ഗുണമേന്മ, ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചിത്വം, പാചകക്കാരുടെ ആരോഗ്യം, ശുചിത്വം, യൂറിനല്‍, ടോയ്ലറ്റ് എന്നിവയുടെ ശുചിത്വം, കൊതുകുജന്യരോഗ സാഹചര്യം എന്നിവയും പുകയില നിരോധിത മേഖല, പുകയില ഉല്‍പന്നങ്ങള്‍ 100 വാര/400 മീറ്റര്‍ ചുറ്റളവില്‍ വില്‍ക്കാന്‍ പാടില്ല എന്നീ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
പരിശോധനയില്‍ 

 • ഉച്ചഭക്ഷണപരിപാടി നടപ്പാക്കുന്ന 262 സ്കൂളുകളില്‍ കുടിവെള്ളത്തിന്‍െറ ഗുണമേന്മ പരിശോധന നടത്തിയിട്ടില്ലെന്നും 
 • എട്ട് സ്കൂളുകളുടെ പാചകപ്പുരകള്‍ ശുചിത്വമില്ലാത്തവയാണെന്നും കണ്ടെത്തി. 
 • പരിസരശുചിത്വം പാലിക്കാത്ത 69 സ്കൂളുകളും 
 • യൂറിനല്‍, ടോയ്ലറ്റ് എന്നിവയുടെ ശുചിത്വം പാലിക്കാത്ത 134 സ്കൂളുകളും കണ്ടെത്തിയിട്ടുണ്ട്. 
 • കൂടാതെ കൊതുകുജന്യ രോഗസാഹചര്യമുള്ള 65 സ്കൂളുകളും 
 • പുകവലി നിരോധിത മേഖല എന്ന ബോര്‍ഡ് ഇല്ലാത്ത 122 സ്കൂളുകളും 
 • പുകയില ഉല്‍പന്നങ്ങള്‍ 100 വാര-400 മീറ്റര്‍ ചുറ്റളവില്‍ വില്‍ക്കാന്‍ പാടില്ല എന്ന ബോര്‍ഡില്ലാത്ത 223 സ്കൂളുകളും ജില്ലയിലുണ്ടെന്ന് കണ്ടെത്തി. 
 • ജില്ലയിലെ മൂന്ന് ഹോസ്റ്റലുകള്‍ അടിസ്ഥാനസൗകര്യം, പരിസരശുചിത്വം എന്നിവ ഇല്ലാത്തവയാണെന്നും തെളിഞ്ഞു. 
 ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡെപ്യൂട്ടി ഡി.എം.ഒമാര്‍, ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെ സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.

Wednesday, July 16, 2014

അഴിമതിക്കേസ്: എസ്സിഇആര്‍ടി ഡയറക്ടറെ നീക്കി


17-Jul-2014 01
തിരു: എസ്സിഇആര്‍ടി ഡയറക്ടര്‍ പ്രൊഫ. കെ എ ഹാഷിമിനെ തല്‍സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ടിന് പകരം ചുമതലനല്‍കി. മൂന്നു വര്‍ഷമായി ഡയറക്ടര്‍സ്ഥാനത്തുതുടരുന്ന ഹാഷിമിനെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കേരള സര്‍വകലാശാലയിലെ അഴിമതിക്കേസില്‍ ഹാഷിമിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍സ്ഥാനത്തുനിന്ന് മാറിയശേഷം 37 ലക്ഷം രൂപ ചെക്കെഴുതിയെടുത്തെന്ന മറ്റൊരു കേസില്‍ വിജിലന്‍സ് അന്വേഷണവും നേരിടുകയാണ്. പൊന്നാനി എംഇഎസ് കോളേജ് ലക്ചറര്‍ ആയിരിക്കെ പിഎസ്സി പരീക്ഷയുടെ എക്സാമിനര്‍ പദവിയിലിരുന്ന് ബന്ധുവിന്റെ ഉത്തരക്കടലാസില്‍ തിരിമറി നടത്തിയെന്ന് പിഎസ്സി കണ്ടെത്തിയിരുന്നു. ഹാഷിമിനെ മാറ്റണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു (ദേശാഭിമാനി)

17 Jul 2014
134 പ്ലസ്ടു സ്‌കൂളുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളിലെ ഹൈസ്‌കൂളുകളില്‍ ഒരു പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.ഇതോടെ 134 ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി പദവിയിലേക്ക് ഉയരും. ഇതിനുപുറമെ, എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി.

ഈ ജില്ലകളില്‍ 101 ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് പ്ലസ്ടു സ്‌കൂളാക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ ഏകദേശ ധാരണയായി. ഈ സ്‌കൂളുകളില്‍ രണ്ട് ബാച്ച് വീതം അനുവദിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതേ ജില്ലകളിലെ നിലവിലുള്ള പ്ലസ്ടു സ്‌കൂളുകളില്‍ അധികബാച്ചും നല്‍കും.

സംസ്ഥാനത്ത് ആകെ അനുവദിക്കുന്ന ബാച്ചുകളുടെ എണ്ണം 600 കവിയരുതെന്നും മന്ത്രിസഭായോഗത്തില്‍ ധാരണയായി.
ഇതുള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള അന്തിമതീര്‍പ്പ് വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉപസമിതി ഇതൊരു പാക്കേജായിട്ടായിരിക്കും അവതരിപ്പിക്കുന്നത്. സ്‌കൂള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ തസ്തികകള്‍ പരമാവധി കുറയ്ക്കുമെന്നും മുഖ്യമന്ത്രി സൂചന നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ നിലവിലുള്ള അധ്യാപകരില്‍ യോഗ്യതയുള്ളവരെ പ്ലസ്ടുവിലേക്ക് മാറ്റും. ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ അനുവദിക്കും. പക്ഷേ, ഇത് എത്രത്തോളം വേണമെന്ന കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതി അന്തിമ തീരുമാനമെടുക്കും.

സാമ്പത്തിക ബാധ്യത പരമാവധി കുറയ്ക്കാനാണ് പുതിയ തസ്തികകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത്. വാര്‍ഷികബാധ്യത 200 കോടിയോളം വരുമോയെന്നാരാഞ്ഞപ്പോള്‍ അത്രയൊന്നും വരില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ഹൈക്കോടതി വിധി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ്ടു ബാച്ച് നിലവില്‍ വരുന്ന 134 സ്‌കൂളുകളില്‍ ഭൂരിപക്ഷവും കോട്ടയത്തിനും തിരുവനന്തപുരത്തിനും മധ്യേയുള്ളവയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനാല്‍ എറണാകുളത്തിനപ്പുറം പ്ലസ്ടു പുതുതായി അനുവദിക്കേണ്ടത് അനിവാര്യമാണ്. (മാതൃഭൂമി)

ഗുണമേന്മാധിഷ്ഠിത വിദ്യാലയ പദ്ധതിക്ക് ഡയറ്റ് ഈ വര്‍ഷം തുടക്കമിടുന്നു

 16 Jul 2014
ചെങ്ങന്നൂര്‍: സമ്പൂര്‍ണ ഗുണമേന്മാധിഷ്ഠിത വിദ്യാലയം പദ്ധതിക്ക് ഡയറ്റ് ഈ വര്‍ഷം തുടക്കമിടുന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കുന്നതിനും അത് സമൂഹത്തെ ബോധ്യപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
ചെങ്ങന്നൂര്‍ ഡയറ്റില്‍ നടന്ന കാര്യോപദേശക സമിതി യോഗം ഈ വര്‍ഷത്തെ പദ്ധതിരൂപരേഖ അംഗീകരിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിടുന്ന പദ്ധതി, പഠനോപകരണങ്ങളുടെ നിര്‍മാണം, നിരവധി ഗവേഷണ പദ്ധതികളുടെ പരിശീലനം എന്നിവകള്‍ക്ക് കാര്യോപദേശക സമിതിയോഗം രൂപം നല്കി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. രാജേശ്വരി യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ സുജ ജോണ്‍ അധ്യക്ഷയായിരുന്നു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എയ്ഞ്ചലിന്‍ മേബല്‍, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡോ. ജയിംസ് ജേക്കബ്, കേരള സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം മുന്‍മേധാവി ഡോ. എക്‌സെമ്മാള്‍, എസ്.സി.ഇ.ആര്‍.ടി. ഫാക്കല്‍റ്റി അംഗം ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, ഡോ. ഗോകുലദാസന്‍പിള്ള, ഡോ. പ്രഭാകരന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ പി. മോഹന്‍കുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും എന്‍. ശ്രീകുമാര്‍ ഭാവിപ്രവര്‍ത്തന രേഖകളും അവതരിപ്പിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ഉദ്യോഗസ്ഥര്‍, സാക്ഷരതാ സമിതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍, അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. (മാതൃഭൂമി)
പ്ലസ് വണ്‍: 19615 സീറ്റിന് അപേക്ഷകരില്ല; ആദായകരമല്ലാത്ത സ്‌കൂളുകള്‍ കൂടും
എന്‍. സുസ്മിത
 
തൃശ്ശൂര്‍: പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് അലോട്ട്‌മെന്റുകള്‍ കഴിഞ്ഞപ്പോള്‍ അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് 19,615 മെരിറ്റ് സീറ്റ്. 20 ശതമാനം സീറ്റ് വര്‍ധന കൂടി നിലവില്‍ വന്നതോടെ ഒഴിവുള്ള സീറ്റുകളുടെ എണ്ണം 64,270 ആയി ഉയര്‍ന്നു. അതേസമയം അപേക്ഷ നല്‍കിയ ഒരു ലക്ഷത്തോളം കുട്ടികള്‍ പുറത്തു നില്‍ക്കുകയാണ്. അപേക്ഷകരുള്ള സ്‌കൂളുകളിലും വിഷയങ്ങളിലും ആവശ്യത്തിന് സീറ്റ് ഇല്ലാതെ കുട്ടികള്‍ വലയുമ്പോള്‍ നിരവധി സ്‌കൂളുകള്‍ ആദായകരമല്ലാത്ത സ്‌കൂളുകളുടെ പട്ടികയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്.

പത്തനംതിട്ട എഴുമറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവുമധികം സീറ്റ് ഒഴിഞ്ഞു കിടക്കുന്നത്. ഇവിടെ സയന്‍സ് വിഷയത്തില്‍ 21 പേര്‍ മാത്രമാണ് പ്രവേശനം സ്വീകരിച്ചത്. 79 സീറ്റ് ഒഴിവ്. 20 ശതമാനം സീറ്റ് വര്‍ധനയോടെ 119 സീറ്റുകള്‍ ബാക്കിയാവും. ജില്ലകളില്‍ ഏറ്റവുമധികം സീറ്റുകള്‍ അപേക്ഷകരില്ലാതെ കിടക്കുന്നത് മലപ്പുറം ജില്ലയിലാണ് - 2440 എണ്ണം. ഏറ്റവും കുറവ് വയനാട്ടിലും - 501. മലബാറിലെ ജില്ലകളൊഴിച്ച് മറ്റെല്ലായിടത്തും ആദായകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

എറണാകുളം ജില്ലയിലെ കൊച്ചി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് കോമ്പിനേഷനുകളിലായി 120 സീറ്റിലേക്ക് ആരും പ്രവേശനം നേടിയിട്ടില്ല. സയന്‍സിന് 56 സീറ്റുകളാണ് ഇവിടെ ഒഴിവ്. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി ഗവ. എച്ച്.എസ്.എസ്., വട്ടവട ഗവ. എച്ച്.എസ്.എസ്., ചുണ്ടുവരൈ ഗവ. എച്ച്.എസ്.എസ്. തുടങ്ങിയ വിദൂര വിദ്യാലയങ്ങളിലും സീറ്റിന്റെ പകുതി പോലും അപേക്ഷകരില്ല. ഒഴിവുവന്ന സീറ്റുകളുടെ എണ്ണം ജില്ല തിരിച്ച് -

തിരുവനന്തപുരം 1321, കൊല്ലം 1399, പത്തനംതിട്ട 1017, ആലപ്പുഴ 740, കോട്ടയം 1577 , ഇടുക്കി 1093 , എറണാകുളം 1942 , തൃശ്ശൂര്‍ 2068 , പാലക്കാട് 1358 , മലപ്പുറം 2440 , കോഴിക്കോട് 1874 , വയനാട് 501 , കണ്ണൂര്‍ 1448 , കാസര്‍കോട് 837

സ്വപ്‌നങ്ങള്‍ക്കൊപ്പം അച്ഛന്‍ കൂടെ നടന്നു; അമലിന്റെ നേട്ടങ്ങള്‍ക്ക് സമാനതകളില്ല


16 Jul 2014


തിരുവനന്തപുരം:
ജനിച്ചനാള്‍ മുതല്‍ തന്റെ ചൂണ്ടുവിരല്‍ത്തുമ്പില്‍ മകന്റെ കൈപിടിച്ച് വിജയേന്ദ്രദാസ് നടത്തിയ പോരാട്ടങ്ങള്‍ക്ക് വിജയത്തിളക്കം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മകന്റെ കൂടെ നടന്ന് അദ്ദേഹം അവന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി.

ജന്മനാ ശരീരത്തെ തളര്‍ത്തിയ സെറിബ്രല്‍പാള്‍സിയെന്ന രോഗത്തില്‍ നിന്ന് ഈ അച്ഛന്‍ മകനെ കൈപിടിച്ച് ഉയര്‍ത്തിയത് പുതിയൊരു ജീവിതത്തിലേക്കാണ്. ഒപ്പം അമ്മയുടെ സ്‌നേഹപരിചരണം കൂടിയായപ്പോള്‍ അമിത് വി. ഭാസ് ജീവിതത്തോട് പോരാടി ഉന്നത വിജയങ്ങള്‍ നേടി.

ഒടുവില്‍ കേരള സര്‍വകലാശാലയുടെ ബി.കോം. പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ രണ്ട് പേരില്‍ ഒരാളായി. മാത്രവുമല്ല ഐ.സി.എയുടെ സി.എ. പഠിക്കാനുള്ള യോഗ്യതയും ഈ മിടുക്കന്‍ നേടിയെടുത്തു.

ശ്രീകാര്യം, കല്ലമ്പള്ളി, ടി.സി. 9/43-1, ശാര്‍ങി വില്ലയില്‍ യമനിലെ ഹദ്രാമോദ് സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ. വി.എസ്. വിജയേന്ദ്ര ഭാസിന്റെയും കൃഷി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സ്വര്‍ണവിയുടെയും മകന്‍ അമിത് വി. ഭാസാണ് 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി ബി.കോം. ( സി.ബി.സി.എസ്.എസ്.) പരീക്ഷ വിജയിച്ചത്. കൈകൊണ്ട് എഴുതാന്‍ കഴിയാത്തതിനാല്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് അമിത് പരീക്ഷ എഴുതിയത്.

അമിത്തിനെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിജയേന്ദ്രന്റെ കൈയില്‍ ഡോക്ടര്‍ എടുത്തു നല്‍കിയത് ചലനശേഷി ഒട്ടുമില്ലാത്ത കുഞ്ഞിനെയായിരുന്നു. പക്ഷേ തളരാത്തമനസ്സുമായി അമിത്തിന്റെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും വിജയേന്ദ്രഭാസ് തന്റെ സമയം ചെലവിട്ടു. അമിത്തിന് ചലനശേഷി വീണ്ടെടുക്കുന്നതിനായി പലവഴികളും തേടി. ഒടുവില്‍ ചെറിയതോതിലുള്ള കൃഷി ചെയ്യാന്‍ മകനെ ഒപ്പം കൂട്ടി. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയെന്ന ആശയവും അങ്ങിനെ രൂപപ്പെട്ടു.

മകന്റെ ജീവിതം വിധിക്ക് വിട്ട് കൊടുക്കാതെ ഈ അച്ഛന്‍ ഒരു കൈത്താങ്ങായി മകനൊപ്പം കൂടി. ചലനശേഷി കിട്ടുന്നതിനായി അമിത്തിനെക്കൊണ്ട് വിജയേന്ദ്രഭാസ് ഇരുനൂറിലേറെ ഫിസിയോതെറാപ്പി വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്.

ഭിന്നശേഷിയുള്ള കുട്ടിയായതിനാല്‍ പല വിദ്യാലയ അധികൃതരും മുഖം തിരിച്ചു. സ്‌പെഷ്യല്‍ സ്‌കൂളില്‍ വിടാന്‍ വിജയേന്ദ്രഭാസും തയാറായില്ല.സംസാരിക്കാനും എഴുതാനുമുള്ള ശേഷി കുറവായതിനാല്‍ കുട്ടിയായിരിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് എഴുതിയിരുന്നത്.

ശ്രീകാര്യം ഹോളിട്രിനിറ്റി സ്‌കൂളില്‍ നിന്ന് 85 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി.വിജയിച്ചു. എഴുതാനുള്ള കഴിവില്ലാത്തതിനാല്‍ വിജയേന്ദ്രന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി സര്‍ക്കാര്‍ അമിത്തിന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറിക്കും എല്ലാ വിഷങ്ങള്‍ക്കും അമിത് എ പ്ലസ് നേടി. ബി. കോമിന് മാര്‍ ഇവാനിയോസ് കോളേജിലാണ് പഠിച്ചത്.

നടക്കാന്‍ പ്രയാസപ്പെടുന്ന അമിത്തിന് പക്ഷേ ചെറുപ്പത്തിലേയുള്ള പരിശ്രമത്തിന്റെ ഫലമായി സൈക്കിളില്‍ യാത്രചെയ്യാന്‍ കഴിയും. വിദേശ സര്‍വകലാശാലകളിലെ ജേര്‍ണലുകളില്‍ അമിത്തിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയെക്കുറിച്ച് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിജയേന്ദ്രന്റെ ഇടപെടലുകളാണ് അമിത്തിന് പഠനത്തിനുള്ള ഓരോ അവസരങ്ങളും തുറന്ന് കിട്ടിയത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിവിധ പരീക്ഷകള്‍ എഴുതാന്‍ അമിത്തിന് അവസരം ലഭിച്ചത് വിജയേന്ദ്രന്‍ പരാതിയുമായി സര്‍ക്കാറിന് മുന്നില്‍ കയറിഇറങ്ങിയത് കൊണ്ട് മാത്രമാണ്. സി.എ പരീക്ഷ കമ്പ്യൂട്ടറിന്റെ സഹായത്തോടെ എഴുതാനുള്ള വിധി നേടിയെടുത്തതും ഇത്തരത്തിലാണ്. ഇത്തരത്തിലൊരു വിധി ഇന്ത്യയില്‍ തന്നെ ആദ്യമായാണ്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലിക്കുന്ന അമിത്തിന് ഇതും കമ്പ്യൂട്ടറിന്റെ സഹായത്തോടെ എഴുതാന്‍ ദേശീയ ഡിസെബിലിറ്റി കമ്മീഷന് പരാതി നല്‍കി കാത്തിരിക്കുകയാണ് വിജയേന്ദ്ര ഭാസ്. രണ്ടാഴ്ച മുന്‍പ് എസ്.ബി.ഐയുടെ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷ അമിത് എഴുതിയതും കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്.

വിജയേന്ദ്ര ഭാസ് മകന്‍ അമിത്തിനായി നേടിയെടുക്കുന്ന ഓരോ ഉത്തരവുകളും വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് ഗുണകരമാവും. വിഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കാണ് പരിശീലനം നല്‍കേണ്ടതെന്ന് വിജയേന്ദ്ര ഭാസ് പറയുന്നു. എന്നാലെ ഈ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനാവൂ. അമിത്തിന്റെ സഹോദരന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന അമല്‍ വി.ഭാസാണ്. ദ്രാവിഡ ഭാഷാ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ വിജയേന്ദ്ര ഭാസ് അവധിയെടുത്താണ് യെമനില്‍ ജോലി നോക്കുന്നത്.

Wednesday, July 9, 2014

ലോകകപ്പ് പഠനാനുഭവമാക്കുന്ന സ്കൂള്‍ വര്‍ക്ക് ബുക്ക് ശ്രദ്ധേയമാകുന്നു

10-Jul-2014
പത്തനംതിട്ട: ലോകകപ്പ് ഫുട്ബോള്‍ കാലം മികച്ച പഠനാനുഭവമാക്കി കൊടുന്തറ ഗവ. എല്‍പി സ്കൂള്‍ അധ്യാപകര്‍ പഠനത്തിനും തുടര്‍ പഠനത്തിനും സഹായകമായി തയ്യാറാക്കിയ വര്‍ക്ക് ബുക്ക് ശ്രദ്ധേയമാകുന്നു.  
 • ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തി ആരംഭിക്കുന്ന വര്‍ക്ക്ബുക്ക് ഭാഷാ പഠനത്തിനും ഗണിത സാമൂഹ്യശാസ്ത്ര പഠനത്തിനും അവസരമൊരുക്കും
 •  ലോകകപ്പ് മാമാങ്കത്തിലെ ഇഷ്ടപ്പെട്ട ടീമിനെയും കളിക്കാരനെയും കുറിച്ച് എഴുതുന്നതിനും അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുന്നതിനും വര്‍ക്ക്ബുക്കില്‍ അവസരമുണ്ട്.  
 • ലോകകപ്പ് ഭാഗ്യചിഹ്നത്തിന്റെ വിശേഷങ്ങള്‍ വിവരിക്കുന്ന വര്‍ക്ക്ബുക്ക് നാഷണല്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നത്തെ അറിയാനും കുട്ടികളെ പ്രേരിപ്പിക്കുന്നു.  
 • ലോകകപ്പ് വിജയികളുടെയും വേദികളുടെയും ചരിത്രം രേഖപ്പെടുത്തേണ്ട വര്‍ക്ക്ബുക്കില്‍ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള പേജും ഒരുക്കിയിട്ടുണ്ട്
 •  ഫുട്ബോള്‍ വാക്കുകള്‍ ഉപയോഗപ്പെടുത്തി ഡിക്ഷണറി തയ്യാറാക്കുന്നതിനും പദപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും വര്‍ക്ക് ബുക്ക് സഹായിക്കും
 ലോകകപ്പിന്റെ ഭാഗമായി സ്കൂളില്‍ നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് വര്‍ക്ക്ബുക്ക്.  
 • സ്കൂളിലെ എല്ലാ കുട്ടികളും ഫുട്ബോള്‍ ആല്‍ബം പൂര്‍ത്തികരിച്ചിട്ടുണ്ട്.  
 • ഏഴ് മീറ്റര്‍ നീളത്തില്‍ സ്കൂള്‍ ചുവരില്‍ ഒരുക്കിയ ചുമര്‍പത്രികയും ശ്രദ്ധയാകര്‍ഷിക്കുന്നു.  
സ്കൂള്‍ അധ്യാപകരായ ആര്‍ അരുണ്‍കുമാറും, രാജേഷ് വള്ളിക്കോടും ചേര്‍ന്നാണ് വര്‍ക്ക്ബുക്ക് തയ്യാറാക്കിയത്. വര്‍ക്ക്ബുക്കിന്റെ പ്രകാശനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ സുരേഷ്കുമാര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജാസിംകുട്ടിക്ക് നല്‍കി നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ബാബു വിളവിനാല്‍, പ്രഥാമാധ്യാപിക സി ആര്‍ പ്രസീദാകുമാരി, പിടിഎ പ്രസിഡന്റ് ചിത്രാജോയി, എം സി ലതാകുമാരി, ആനി വര്‍ഗീസ്, ജി അനുഷ, രാഹുല്‍ റോബര്‍ട്ട്, ശരണ്‍രാജ്, ആരോമല്‍ എന്നിവര്‍ സംസാരിച്ചു.

ലോകകപ്പ് പഠനാനുഭവമാക്കുന്ന സ്കൂള്‍ വര്‍ക്ക് ബുക്ക് ശ്രദ്ധേയമാകുന്നു
Posted on: 10-Jul-2014 12:53 AM
പത്തനംതിട്ട: ലോകകപ്പ് ഫുട്ബോള്‍ കാലം മികച്ച പഠനാനുഭവമാക്കി കൊടുന്തറ ഗവ. എല്‍പി സ്കൂള്‍ അധ്യാപകര്‍ പഠനത്തിനും തുടര്‍ പഠനത്തിനും സഹായകമായി തയ്യാറാക്കിയ വര്‍ക്ക് ബുക്ക് ശ്രദ്ധേയമാകുന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തി ആരംഭിക്കുന്ന വര്‍ക്ക്ബുക്ക് ഭാഷാ പഠനത്തിനും ഗണിത സാമൂഹ്യശാസ്ത്ര പഠനത്തിനും അവസരമൊരുക്കും. സ്കൂള്‍ അധ്യാപകരായ ആര്‍ അരുണ്‍കുമാറും, രാജേഷ് വള്ളിക്കോടും ചേര്‍ന്നാണ് വര്‍ക്ക്ബുക്ക് തയ്യാറാക്കിയത്. ലോകകപ്പ് മാമാങ്കത്തിലെ ഇഷ്ടപ്പെട്ട ടീമിനെയും കളിക്കാരനെയും കുറിച്ച് എഴുതുന്നതിനും അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുന്നതിനും വര്‍ക്ക്ബുക്കില്‍ അവസരമുണ്ട്. ലോകകപ്പ് ഭാഗ്യചിഹ്നത്തിന്റെ വിശേഷങ്ങള്‍ വിവരിക്കുന്ന വര്‍ക്ക്ബുക്ക് നാഷണല്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നത്തെ അറിയാനും കുട്ടികളെ പ്രേരിപ്പിക്കുന്നു. ലോകകപ്പ് വിജയികളുടെയും വേദികളുടെയും ചരിത്രം രേഖപ്പെടുത്തേണ്ട വര്‍ക്ക്ബുക്കില്‍ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള പേജും ഒരുക്കിയിട്ടുണ്ട്. ഫുട്ബോള്‍ വാക്കുകള്‍ ഉപയോഗപ്പെടുത്തി ഡിക്ഷണറി തയ്യാറാക്കുന്നതിനും പദപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും വര്‍ക്ക് ബുക്ക് സഹായിക്കും. ലോകകപ്പിന്റെ ഭാഗമായി സ്കൂളില്‍ നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് വര്‍ക്ക്ബുക്ക്. സ്കൂളിലെ എല്ലാ കുട്ടികളും ഫുട്ബോള്‍ ആല്‍ബം പൂര്‍ത്തികരിച്ചിട്ടുണ്ട്. ഏഴ് മീറ്റര്‍ നീളത്തില്‍ സ്കൂള്‍ ചുവരില്‍ ഒരുക്കിയ ചുമര്‍പത്രികയും ശ്രദ്ധയാകര്‍ഷിക്കുന്നു. വര്‍ക്ക്ബുക്കിന്റെ പ്രകാശനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ സുരേഷ്കുമാര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജാസിംകുട്ടിക്ക് നല്‍കി നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ബാബു വിളവിനാല്‍, പ്രഥാമാധ്യാപിക സി ആര്‍ പ്രസീദാകുമാരി, പിടിഎ പ്രസിഡന്റ് ചിത്രാജോയി, എം സി ലതാകുമാരി, ആനി വര്‍ഗീസ്, ജി അനുഷ, രാഹുല്‍ റോബര്‍ട്ട്, ശരണ്‍രാജ്, ആരോമല്‍ എന്നിവര്‍ സംസാരിച്ചു.
- See more at: http://www.deshabhimani.com/newscontent.php?id=479498#sthash.KvmrUw7Z.dpuf

Tuesday, July 8, 2014

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടണം- മനുഷ്യാവകാശ കമ്മീഷന്‍


09 Jul 2014

കണ്ണൂര്‍: സര്‍ക്കാര്‍ അംഗീകാരമോ അടിസ്ഥാനസൗകര്യമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാനും കമ്മീഷന്‍ ഉത്തരവിട്ടു.

കണ്ണൂര്‍, മുഴക്കുന്ന് ശ്രീനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കുളിലെ യു.കെ.ജി. വിദ്യാര്‍ഥിയായിരുന്ന കെ.പി.അദ്വിക് സ്‌കൂളിന് കുറച്ചകലെയുള്ള രവിമംഗലം കോതക്കുളത്തില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ആര്‍.വി.നിഷാന്ത് ഫയല്‍ചെയ്ത കേസിലാണ് നടപടി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 21-നായിരുന്നു സംഭവം. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ കാരണമാണ് സ്‌കൂള്‍സമയത്ത് കുട്ടി 300 മീറ്റര്‍ അകലെയുള്ള ക്ഷേത്രക്കുളത്തിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ കണ്ണൂര്‍ ഉപ വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശ്രീനികേതന്‍ സ്‌കൂളിന് അംഗീകാരമില്ലെന്നും സ്‌കൂള്‍ അധികൃതരുടെ വീഴ്ച കാരണമാണ് കുട്ടി മരിക്കാനിടയായതെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. സംഭവത്തിനുശേഷം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിശദീകരണത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായും സര്‍ക്കാര്‍ അറിയിച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇരിട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും കെ.ഇ.ഗംഗാധരന്‍ ഉത്തരവില്‍ പറഞ്ഞു.
 ഒരു ഓട്ടോയില്‍ പതിനഞ്ചു കുട്ടികളെ കുത്തിനിറച്ചു. ഒരു മരണം


Monday, July 7, 2014

അദ്ധ്യയനം മുടക്കി സ്‌കൂളുകളില്‍ പൊതുപരിപാടി നടത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍


08 Jul 2014

തിരുവനന്തപുരം: സ്‌കൂളുകളില്‍ അദ്ധ്യയനം മുടക്കിക്കൊണ്ട് പൊതുപരിപാടികള്‍ നടത്തരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരിപാടികള്‍ ഉച്ചയ്ക്കുശേഷം മൂന്നിന് നടത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ അദ്ധ്യയനം മുടക്കി പൊതുപരിപാടി നടത്തിയതിനെതിരെ സമര്‍പ്പിച്ച പരാതിയിന്മേലാണ് കമ്മീഷന്റെ ഉത്തരവ്.
സ്‌കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ ക്ഷണിതാക്കളായ വിശിഷ്ടവ്യക്തികള്‍ സമയത്തുതന്നെ പങ്കെടുക്കണം. ജൂണ്‍ 16ന് ഡിസ്ട്രിക്ട് സെന്റര്‍ ഓഫ് ഇംഗ്ലീഷിന്റെ ഇംഗ്ലീഷ് ക്ലൂബ്ബിന്റെ ഉദ്ഘാടനത്തിനായാണ് ക്ലാസ്സ് മുടക്കിയത്. ഇതുസംബന്ധിച്ച് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എട്ട്, ഒമ്പത്, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥിനികളുടെ ഉച്ചവരെയുള്ള അദ്ധ്യയനം മുടക്കിയായിരുന്നു ഉദ്ഘാടനം നടത്തിയത്. ക്ലൂബ്ബിന്റെ ഉദ്ഘാടനത്തിനായി പോളിയോ ബാധിച്ച കുട്ടിയെയും മൂന്ന് മണിക്കൂറോളം വീല്‍ചെയറില്‍ ഇരുത്തിയിരുന്നു.
ക്ലാസ് മുടക്കിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ സ്‌കൂളിന്റെ പ്രഥമാധ്യാപികയായിരുന്ന കെ.കെ. ഊര്‍മിളാ ദേവി മന്ത്രി പി.കെ. അബ്ദുറബ്ബ് ഇരിക്കെ വേദിയില്‍ പ്രതികരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രഥമാധ്യാപികയെ 30 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനാല്‍ പിന്നീട് നഗരത്തിലെ സ്‌കൂളിലേക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ പ്രശ്‌നത്തില്‍നിന്ന് തലയൂരിയിരുന്നു. നടപടിക്കെതിരെ പ്രഥമാധ്യാപിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
അദ്ധ്യയനം മുടക്കി പൊതുയോഗം നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പൊതുപരിപാടി നടത്തിയത്. ഇതിനെതിരെ 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രങ്ങളും ഉള്‍പ്പെടുത്തി നിയമ സംരക്ഷണ പ്രതികരണ വേദി ചെയര്‍മാന്‍ പി.കെ. രാജുവാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

നോമ്പിക്കോട് എല്‍പി സ്കൂളിന് അതിജീവനമൊരുക്കി എസ്എഫ്ഐ
07-Jul-2014
പാലക്കാട്: അടച്ചുപൂട്ടല്‍ഭീഷണി നേരിടുന്ന എലപ്പുള്ളി നോമ്പിക്കോട് പി സഹദേവന്‍ മെമ്മോറിയല്‍ ഗവ. എല്‍പി സ്കൂളിന് ഇനി എസ്എഫ്ഐയുടെ തണല്‍. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും സഹായങ്ങളെത്തിച്ചും ചെറിയ വിദ്യാലയത്തിന് അതിജീവനത്തിന്റെ പാതയൊരുക്കുകയാണ് എസ്എഫ്ഐ പുതുശേരി ഏരിയകമ്മിറ്റി. തിങ്കളാഴ്ച നടന്ന സ്കൂള്‍ ഏറ്റെടുക്കല്‍ച്ചടങ്ങ് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാപ്രസിഡന്റ് എസ് സ്വരൂപ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ എസ്എഫ്ഐ ഏറ്റെടുക്കുന്ന രണ്ടാമത്തെ സ്കൂളാണ് നോമ്പിക്കോട് എല്‍പി സ്കൂള്‍. നേരത്തേ പാറക്കളം മാധവ എല്‍പി സ്കൂളും എസ്എഫ്ഐ ഏറ്റെടുത്തിരുന്നു. പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷീപുരത്തെ 22 കുട്ടികള്‍ക്ക് എസ്എഫ്ഐ തുടര്‍പഠനസാഹചര്യവും ഒരുക്കിയിരുന്നു

 

നോമ്പിക്കോട് എല്‍പി സ്കൂളിന് അതിജീവനമൊരുക്കി എസ്എഫ്ഐ
Posted on: 07-Jul-2014 11:49 PM
പാലക്കാട്: അടച്ചുപൂട്ടല്‍ഭീഷണി നേരിടുന്ന എലപ്പുള്ളി നോമ്പിക്കോട് പി സഹദേവന്‍ മെമ്മോറിയല്‍ ഗവ. എല്‍പി സ്കൂളിന് ഇനി എസ്എഫ്ഐയുടെ തണല്‍. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും സഹായങ്ങളെത്തിച്ചും ചെറിയ വിദ്യാലയത്തിന് അതിജീവനത്തിന്റെ പാതയൊരുക്കുകയാണ് എസ്എഫ്ഐ പുതുശേരി ഏരിയകമ്മിറ്റി. തിങ്കളാഴ്ച നടന്ന സ്കൂള്‍ ഏറ്റെടുക്കല്‍ച്ചടങ്ങ് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാപ്രസിഡന്റ് എസ് സ്വരൂപ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ എസ്എഫ്ഐ ഏറ്റെടുക്കുന്ന രണ്ടാമത്തെ സ്കൂളാണ് നോമ്പിക്കോട് എല്‍പി സ്കൂള്‍. നേരത്തേ പാറക്കളം മാധവ എല്‍പി സ്കൂളും എസ്എഫ്ഐ ഏറ്റെടുത്തിരുന്നു. പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷീപുരത്തെ 22 കുട്ടികള്‍ക്ക് എസ്എഫ്ഐ തുടര്‍പഠനസാഹചര്യവും ഒരുക്കിയിരുന്നു
- See more at: http://www.deshabhimani.com/newscontent.php?id=478544#sthash.N5hgPz8u.dpuf
നോമ്പിക്കോട് എല്‍പി സ്കൂളിന് അതിജീവനമൊരുക്കി എസ്എഫ്ഐ
Posted on: 07-Jul-2014 11:49 PM
പാലക്കാട്: അടച്ചുപൂട്ടല്‍ഭീഷണി നേരിടുന്ന എലപ്പുള്ളി നോമ്പിക്കോട് പി സഹദേവന്‍ മെമ്മോറിയല്‍ ഗവ. എല്‍പി സ്കൂളിന് ഇനി എസ്എഫ്ഐയുടെ തണല്‍. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും സഹായങ്ങളെത്തിച്ചും ചെറിയ വിദ്യാലയത്തിന് അതിജീവനത്തിന്റെ പാതയൊരുക്കുകയാണ് എസ്എഫ്ഐ പുതുശേരി ഏരിയകമ്മിറ്റി. തിങ്കളാഴ്ച നടന്ന സ്കൂള്‍ ഏറ്റെടുക്കല്‍ച്ചടങ്ങ് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാപ്രസിഡന്റ് എസ് സ്വരൂപ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ എസ്എഫ്ഐ ഏറ്റെടുക്കുന്ന രണ്ടാമത്തെ സ്കൂളാണ് നോമ്പിക്കോട് എല്‍പി സ്കൂള്‍. നേരത്തേ പാറക്കളം മാധവ എല്‍പി സ്കൂളും എസ്എഫ്ഐ ഏറ്റെടുത്തിരുന്നു. പെരുമാട്ടി പഞ്ചായത്തിലെ മീനാക്ഷീപുരത്തെ 22 കുട്ടികള്‍ക്ക് എസ്എഫ്ഐ തുടര്‍പഠനസാഹചര്യവും ഒരുക്കിയിരുന്നു
- See more at: http://www.deshabhimani.com/newscontent.php?id=478544#sthash.N5hgPz8u.dpuf

Wednesday, July 2, 2014

നൂറുമേനി വിജയത്തിനായി സ്കൂളില്‍നിന്ന് ടിസി -പഠനം മുടങ്ങും


: 02-Jul-2014 12:49 AM
മൂവാറ്റുപുഴ: നൂറുമേനി വിജയത്തിനായി സ്കൂളില്‍നിന്ന് ടിസി നല്‍കി വിട്ട പ്ലസ്ടു വിദ്യാര്‍ഥികളെ തിരിച്ചെടുക്കാനാവില്ലെന്ന് റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ പി എം മായ രക്ഷാകര്‍ത്താക്കളെ അറിയിച്ചു. ഇതുമൂലം കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് നിര്‍ബന്ധിത ടിസി നല്‍കി വിട്ട 11 പേരില്‍ 10 പേര്‍ക്കും പ്ലസ്ടുവിന് തുടര്‍ന്ന് പഠിച്ച് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമാകും. ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ബ്ലസന്‍ മോഹന് മാത്രമാണ് വീണ്ടും സ്കൂളില്‍ പഠിക്കാന്‍ അവസരമുണ്ടാകുക. ബ്ലസന്‍ ഒഴികെ മറ്റുള്ളവരുടെ ടിസി നല്‍കിയ ഉടന്‍തന്നെ ഇവരുടെ ഹയര്‍ സെക്കന്‍ഡറി രജിസ്ട്രേഷന്‍ റദ്ദാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. ബ്ലസന്റെ ടിസി അവസാനം നല്‍കിയതിനാല്‍ രജിസ്ട്രേഷന്‍ റദ്ദായില്ലെന്നാണ് അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച വിദ്യാര്‍ഥികളും രക്ഷിതാക്കളും റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമായി ചര്‍ച്ച നടത്തിയപ്പോഴാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയത് അറിയിച്ചത്. സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരമാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയതെന്ന് അറിയുന്നു. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ വിഷ്ണു ബിജു, ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍, സ്റ്റെബിന്‍ റോയി, അലക്സ് ജോസഫ്, ബയോളജി വിഭാഗത്തിലെ സജിന്‍ സാബു, ദിവ്യ ചന്ദ്രന്‍, റോബിന്‍ ഡൊമിനി, ഹ്യൂമാനിറ്റീസിലെ നിതിന്‍ മാത്യു, സിബിന്‍ കുര്യന്‍, കൊമേഴ്സിലെ രാജി രാജന്‍ എന്നിവര്‍ക്കാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാന്‍ അവസരം നഷ്ടമാകുന്നത്. പ്ലസ്വണ്‍ പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരാണിവര്‍. പരീക്ഷാഫലം വരുന്നതിനു മുമ്പ് രക്ഷാകര്‍ത്താക്കള്‍ അറിയാതെയാണ് വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കിയത്. പരീക്ഷയില്‍ 11 വിദ്യാര്‍ഥികളും തോല്‍ക്കുമെന്നും വേറെ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് അവസരം നല്‍കാമെന്നും സ്കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു. തക്കതായ കാരണമില്ലാതെ വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിക്കെതിരെ രക്ഷാകര്‍ത്താക്കള്‍ റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും റീജണല്‍ ഡയറക്ടറെ കണ്ട് വിവരം ധരിപ്പിച്ചത്. സ്കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് ബഹുജനമാര്‍ച്ചും സമരവും സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും നാട്ടുകാരും അണിചേര്‍ന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ തിരിച്ചെടുക്കുമെന്ന് അറിയിച്ചിരുന്നു. രജിസ്ട്രേഷന്‍ റദ്ദായതിനാല്‍ പക്ഷെ തിരിച്ചെടുക്കാനാവില്ല. നിര്‍ബന്ധിത ടിസി നല്‍കി വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് റീജണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും വിളിച്ചുവരുത്തി വിവരം ബോധ്യപ്പെടുത്തിയത്. സ്കൂള്‍ അധികൃതരും ഹയര്‍സെക്കന്‍ഡറിവകുപ്പ് അധികൃതരും കൈയൊഴിഞ്ഞതിനാല്‍ വിദ്യാര്‍ഥികളെ തിരിച്ചെടുത്ത് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന ആവശ്യമുയര്‍ന്നു.