Monday, June 30, 2014

ഓരോ സ്‌കൂളിലെയും അധ്യാപകരുടെയും കുട്ടികളുടെയും വിവരം സൈറ്റില്‍


അനീഷ് ജേക്കബ്‌Newspaper Edition

: 01 Jul 2014

അനാദായകരമായവ 3500 കവിയും

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒരോ സ്‌കൂളിലും ഓരോ ക്ലാസ്സിലുമുള്ള കുട്ടികളുടെ എണ്ണം, അധ്യാപകര്‍ ആരൊക്കെ, അവര്‍ എന്ന് സര്‍വീസില്‍ പ്രവേശിച്ചു, എന്ന് പിരിയും എന്നു തുടങ്ങി സ്‌കൂളിനെക്കുറിച്ച് അറിയേണ്ടതെല്ലാം സൈറ്റിലുണ്ടാകും.

ആദ്യപടിയായി അധ്യാപകരെയും വിദ്യാര്‍ഥികളെയും സംബന്ധിക്കുന്ന കാര്യങ്ങളാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തഘട്ടത്തില്‍ സ്‌കൂളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച വിവരങ്ങളുമുണ്ടാകും.

സംസ്ഥാനത്തെ 3557 സ്‌കൂളുകള്‍ അനാദായകരമാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. 60 കുട്ടികളെങ്കിലുമില്ലാത്ത സ്‌കൂളുകളെയാണ് അനാദായകരമായി കണക്കാക്കുന്നത്. പത്തു കുട്ടികള്‍ പോലുമില്ലാത്ത സ്‌കൂളുകള്‍ 190 എണ്ണമാണുള്ളത്. ശരാശരി ഏഴു കുട്ടികളാണ് ഈ സ്‌കൂളുകളിലുള്ളത്. എന്നാല്‍ ഈ സ്‌കൂളില്‍ 543 അധ്യാപകരുണ്ട്. 11 മുതല്‍ 20 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളുടെ എണ്ണം 593 വരും. ശരാശരി 16 കുട്ടികള്‍ ഒരു സ്‌കൂളില്‍ െവച്ച് കണക്കാക്കാം. ഇവരെ പഠിപ്പിക്കാന്‍ വേണ്ട അധ്യാപകരാകട്ടെ 2047 ഉം. 30 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളുടെ എണ്ണം 717 ആണ്. ഈ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം 18149 ഉം. ശരാശരി കുട്ടികളുടെ എണ്ണം 25. ഈ സ്‌കൂളുകളിലേക്കുള്ള അധ്യാപകര്‍ 2862.

60 കുട്ടികളില്‍ കുറവുള്ള ആകെ സ്‌കൂളുകളുടെ എണ്ണമാണ് 3557. ഈ സ്‌കൂളിലായി 14800 അധ്യാപകരാണുള്ളത്.

ഒരു സ്‌കൂളും അനാദായകരമെന്ന് വിശേഷിപ്പിച്ച് പൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കുട്ടികള്‍ വല്ലാതെ കുറഞ്ഞ സ്‌കൂളുകള്‍ എന്തു ചെയ്യണമെന്ന ആലോചന സര്‍ക്കാര്‍ വൃത്തങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒരു സ്‌കൂള്‍ ഉദാഹരണമായി എടുക്കാം. നഗരത്തിലെ ഏറെ പഴക്കമുള്ള ഒരു സ്‌കൂളില്‍ ഒന്നുമുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ ആകെയുള്ളത് ഒരോ കുട്ടികള്‍ വീതം. ആറാം ക്ലാസ്സില്‍ നാലുപേര്‍. ഏഴില്‍ മൂന്നുപേര്‍. പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ എണ്ണമെടുത്താല്‍ ആകെ 37 പേര്‍. അധ്യാപകര്‍ 12 പേര്‍. ആകെ ജീവനക്കാര്‍ 16.

ഒരു ക്ലാസ്സില്‍ ഒരു കുട്ടിയെ മാത്രം ഇരുത്തുന്ന രീതി അധ്യാപകര്‍ സൃഷ്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. ക്ലാസ്സില്‍ ആരുമില്ലാതായാല്‍ അധ്യാപികയ്ക്ക് സ്ഥലംമാറ്റമുണ്ടാകും. ഒരു കുട്ടിയെങ്കിലുമുണ്ടെങ്കില്‍ അവിടെത്തന്നെ നില്‍ക്കാം. എങ്ങനെയും ഒരു കുട്ടിയെ സംഘടിപ്പിച്ച് ആ സ്‌കൂളില്‍ തന്നെ നിലനില്‍ക്കുകയെന്നതാണ് തന്ത്രം.

തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് സ്‌കൂളുകളുടെ ചുമതല. ഓരോ തദ്ദേശസ്ഥാപനത്തിലുമുള്ള സ്‌കൂളുകളില്‍ തീരെ കുട്ടികള്‍ ഇല്ലാത്തവ ഒഴിവാക്കണമെന്ന നിര്‍ദേശം താഴെത്തട്ടില്‍ നിന്നാണ് ഉയരേണ്ടത്. അല്ലെങ്കില്‍ നിര്‍ദേശം വൈകാരികമാകുകയും തീരുമാനം എടുക്കാന്‍ കഴിയാതെ വരികയും ചെയ്യും. അനാദായകരമായ സ്‌കൂളുകളില്‍ 1000 എണ്ണം ഏറ്റെടുത്ത് മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ എസ്.എസ്.എ വഴി ശ്രമം നടക്കുന്നുണ്ട്.

ഏകീകൃത തിരിച്ചറിയല്‍ രേഖയിലൂടെ കുട്ടികളുടെ എണ്ണം കൃത്യമായെടുത്തപ്പോള്‍ തന്നെ കുട്ടികളുടെ എണ്ണത്തില്‍ സ്‌കൂളധികൃതര്‍ കാട്ടിയിരുന്ന കള്ളത്തരം പുറത്തുവന്നു. മൂന്നര ലക്ഷത്തോളം കുട്ടികളുടെ കുറവാണ് സ്‌കൂളുകളില്‍ നിന്ന് നല്‍കിയ കണക്കും യഥാര്‍ത്ഥ എണ്ണവും തമ്മിലുള്ള വ്യത്യാസം. നിലവില്‍ 12000 ഓളം അധ്യാപകര്‍ അധികമായുണ്ട്.
 Newspaper Edition
 
കെ.കെ. ഊര്‍മിളാദേവിയെ മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചു
Posted on: 01 Jul 2014
സ്ഥലംമാറ്റ വിവാദം: ട്രിബ്യൂണല്‍ കേസുമായി മുന്നോട്ടുപോകുമെന്ന് പ്രഥമാധ്യാപിക
തിരുവനന്തപുരം: ക്ലാസ് മുടക്കിക്കൊണ്ട് സ്‌കൂളില്‍ പൊതുയോഗം നടത്തിയതിനെതിരെ മന്ത്രിയിരിക്കെ പ്രതികരിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റത്തിന് വിധേയയായ കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ മുന്‍ പ്രഥമാധ്യാപിക കെ.കെ. ഊര്‍മിളാദേവിയെ അയിര സ്‌കൂളിന് പകരം തൈക്കാട് മോഡല്‍ ഹൈസ്‌കൂളില്‍ മാറ്റി നിയമച്ചു. മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തൈക്കാട് സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനമായത്. സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായും, തന്റെ ആവശ്യത്തിന് അംഗീകാരം ലഭിക്കാത്തതില്‍ സംതൃപ്തയല്ലെന്നും ഊര്‍മിളാദേവി വ്യക്തമാക്കി.

കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ക്ലാസ്സ് മുടക്കിക്കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയതിനെതിരെയായിരുന്നു പ്രഥമാധ്യാപിക മന്ത്രി അബ്ദുറബ്ബ് ഇരിക്കെ പൊതുവേദിയില്‍ പ്രതികരിച്ചത്. ജൂണ്‍ 16നായിരുന്നു യോഗം. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രഥമാധ്യാപികയ്ക്ക് 21-ന് ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുന്‍പ് ഇവരെ അയിലം സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു. മാത്രവുമല്ല അവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു.

സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി രണ്ടു ദിവസം നിയമസഭ സ്തംഭിപ്പിച്ചിരുന്നു. ഇതിനിടെ ഊര്‍മിളാദേവി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അപ്പീലും നല്‍കിയിരുന്നു. അപ്പീലിന്‍മേല്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

തന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്നും ഒരിക്കലും മന്ത്രിക്കെതിരെയല്ല പ്രതികരിച്ചതെന്നും അതുകൊണ്ട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ തന്നെ നിയമിക്കണമെന്നുമായിരുന്നു അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മറ്റൊരു പ്രഥമാധ്യാപികയെ നിയമിച്ച സാഹചര്യത്തില്‍ അവിടെത്തന്നെ നിയമിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെത്തുടര്‍ന്നാണ് അയിലം സ്‌കൂളില്‍ നിന്നും തൈയ്ക്കാട് മോഡല്‍ സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും സ്ഥലംമാറ്റ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അയിലത്ത് നിന്ന് മാറ്റി നഗരത്തിലെ സ്‌കൂളില്‍ നിയമനം നല്‍കാന്‍ ധാരണയായത്. ഇതോടെയാണ് ദിവസങ്ങളോളം നീണ്ട സ്ഥലംമാറ്റ വിവാദത്തിന് അവസാനമായത്. തൈക്കാട് സ്‌കൂളിലേക്ക് സ്ഥലംമാറ്റം സംബന്ധിച്ച് ഉത്തരവിട്ടതായി ഡി.പി.ഐ കെ. ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. എന്നാല്‍ എത്രദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. പ്രഥമാധ്യപികയ്ക്ക് നല്‍കിയ ചാര്‍ജ് മെമ്മോയ്ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഡി.പി.ഐ. വ്യക്തമാക്കി.

സ്ഥലംമാറ്റിയ നടപടി തെറ്റായിരുന്നില്ല. അവര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് തൈക്കാട് സ്‌കൂളിലേക്ക് മാറ്റി നിയമിച്ചതെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അപ്പീലില്‍ പറയുന്ന എല്ലാകാര്യങ്ങളും പരിഗണിക്കാനാവില്ല. അഡീഷണല്‍ ഡി.പി.ഐ ആദ്യം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടോയെന്നറിയാനായി പ്രഥമാധ്യാപികയ്ക്ക് നോട്ടീസ് നല്‍കുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി.

സ്ഥലംമാറ്റിയതില്‍ പ്രതിഷേധിക്കാന്‍ എല്ലാഭാഗത്തുനിന്നും പിന്തുണ ലഭിച്ചതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ തന്റെ സത്യാവസ്ഥ കുട്ടികളെയും അധ്യാപകരെയും ബോധ്യപ്പെടുത്താന്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലേക്ക് മാറ്റം ലഭിക്കാത്തതില്‍ ദുഃഖമുള്ളതായും ഊര്‍മിളാദേവി പറഞ്ഞു. താന്‍ചെയ്ത ശരി, ശരിയായി നില്‍ക്കണമെങ്കില്‍ ഒരു ദിവസമെങ്കിലും കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ജോലി ചെയ്യണം. സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ കേസുമായി മുന്നോട്ടുപോകും. 24 മുതല്‍ അവധിലാണെന്നും ഇത് രണ്ടാഴ്ചവരെ നീട്ടിക്കിട്ടാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു

പാഠപുസ്തകമില്ല, ഇടവേളയുമില്ല; ഹയര്‍ സെക്കന്‍ഡറി പഠനം 'പരീക്ഷണ'മാവുന്നു
: 01 Jul 2014
Newspaper Edition

 
പുതിയ ടൈംടേബിള്‍ ഇന്നു മുതല്‍

തൃശ്ശൂര്‍: പാഠപുസ്തകങ്ങളില്ല, ആവശ്യത്തിന് ഇടവേളയുമില്ല. ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളിലെ പഠനം ഇനി കുട്ടികള്‍ക്ക് 'പരീക്ഷണ'മാവും. ജൂലായ് ഒന്നു മുതലാണ് പുതുക്കിയ സമയക്രമം നിലവില്‍ വരുന്നത്.

ശനിയാഴ്ച അവധിയാക്കിയതിന്റെ ഭാഗമായി ടൈംടേബിള്‍ പുനഃക്രമീകരിച്ചതോടെയാണ് ഇടവേളകള്‍ വെട്ടിക്കുറച്ചത്. രാവിലെ ഒമ്പതു മണിക്ക് ക്ലാസ്സ് തുടങ്ങിയാല്‍ മൂന്നു പീരിയഡ് കഴിഞ്ഞ് 11.05-നാണ് ആദ്യ ഇടവേള. അഞ്ചുമിനിറ്റേയുള്ളൂ സമയം. പിന്നെ രണ്ടു പീരിയഡ് കഴിഞ്ഞ് ഉച്ചഭക്ഷണസമയം 35 മിനിറ്റ്. 12.30-ന് തുടങ്ങിയാല്‍ 1.05-ന് ഇടവേള കഴിയും. വീണ്ടും മൂന്ന് പീരിയഡ് ക്ലാസ്സ് കഴിഞ്ഞ് 3.15-ന് അഞ്ച് മിനിറ്റ് ഇടവേള. രണ്ടു പീരിയഡ് കൂടി കഴിഞ്ഞ് 4.30-ന് ക്ലാസ്സ് വിടും.

മിക്ക സ്‌കൂളുകളിലും അഞ്ച് മിനിറ്റുകൊണ്ട് ഇത്രയും കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ പോയിവരാനുള്ള സൗകര്യംപോലുമില്ല. ക്ലാസ്സ് മുറികളോട് ചേര്‍ന്ന് ടോയ്‌ലറ്റ് സൗകര്യമുള്ള സ്‌കൂളുകള്‍ വിരലിലെണ്ണാവുന്നതേ ഉള്ളൂ. മുതിര്‍ന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പടെ പഠിക്കുന്ന സ്‌കൂളുകളില്‍ അത്യാവശ്യം വേണ്ട ഇടവേളയെങ്കിലും കൊടുത്തില്ലെങ്കില്‍ കുട്ടികളെ രോഗികളാക്കുകയാവും ഫലം.

ഇപ്പോള്‍ തന്നെ ക്ലാസ്സ് സമയത്ത് വെള്ളം കുടിക്കാതിരിക്കുന്നത് വിദ്യാര്‍ഥിനികളില്‍ മൂത്രാശയ, വൃക്ക രോഗങ്ങള്‍ക്ക് ഇടയാക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ പോലും ആവശ്യത്തിന് സമയമില്ലെന്നതാണ് സ്ഥിതി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ക്ക് ഇടവേളകള്‍ വ്യത്യസ്ത സമയത്താവുന്നതും ആശയക്കുഴപ്പമുണ്ടാക്കും.

പ്ലസ് ടു ക്ലാസ്സ് തുടങ്ങി ഒരു മാസമായിട്ടും പാഠപുസ്തകങ്ങളെത്തിയിട്ടില്ല. ഭാഷകളുടെ ടെക്സ്റ്റ് ബുക്ക് പോലും കിട്ടാതെ കുഴങ്ങുകയാണ് അധ്യാപകര്‍. കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ പുസ്തകങ്ങള്‍ സംഘടിപ്പിച്ചാണ് പലയിടത്തും ക്ലാസ്സ് നടത്തുന്നത്. പ്ലസ് വണ്‍ ക്ലാസ്സുകള്‍ക്ക് പുതുക്കിയ പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം വേണ്ടത്. ഇവ ഇതുവരെ പ്രസിദ്ധീകരിക്കുകയോ അധ്യാപകര്‍ക്ക് പരിശീലനം കൊടുക്കുകയോ ചെയ്തിട്ടില്ല. ജൂലായില്‍ പ്ലസ് വണ്‍ ക്ലാസ്സ് തുടങ്ങാനിരിക്കെ പുസ്തകം എന്ന് കിട്ടുമെന്ന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്.


ഹയര്‍ സെക്കന്‍ഡറിയില്‍ ഇന്നുമുതല്‍ പുതിയ സമയക്രമം
: 01 Jul 2014
Newspaper Edition


കൊടുമണ്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്നുമുതല്‍ ക്ലാസ്സുകള്‍ രാവിലെ ഒമ്പതിന് തുടങ്ങും. വൈകീട്ട് 4.30ന് ക്ലാസ്സുകള്‍ അവസാനിക്കും. ജൂലായ് ഒന്നുമുതല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് ബാക്കിയുള്ള ദിവസങ്ങളില്‍ സമയക്രമത്തിന് മാറ്റമുണ്ടായത്.

നേരത്തെ രാവിലെ 9.15 മുതല്‍ വൈകീട്ട് 4.15 വരെയായിരുന്നു സമയം. ശനിയാഴ്ച ഒഴിവാക്കുന്നതിലൂടെ നഷ്ടപ്പെടുന്ന പീരിയഡുകള്‍ മറ്റ് അഞ്ചുദിവസങ്ങളിലായി ക്രമീകരിച്ചപ്പോഴാണ് സമയമാറ്റം ഉണ്ടായത്.

കോട്ടണ്‍ ഹില്‍ സ്കൂളില്‍ മന്ത്രിാര്‍ അന്നും ഇന്നും

-മനോരമ

അധ്യാപിക പേരിട്ടു; ഒന്നാം ക്ലൂസ്സില്‍ അമ്പരപ്പിന്റെ ഹാജര്‍


കരുളായി: കുട്ടിയുടെ പേരെന്താ..? ഒന്നാം ക്ലാസ്സില്‍ ചേരാനെത്തിയ ആറു വയസുകാരനോട് അധ്യാപിക ചോദിച്ചു. ചോദ്യം മനസ്സിലാവാതെ പേടിയോടെ അവന്‍ അച്ഛനെ നോക്കി. അച്ഛനും അറിയില്ല ചോദ്യത്തിന്റെ ഉത്തരം. ഇല്ലാത്ത പേര് എങ്ങനെ പറയും? പേരില്ലാതെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാനും കഴിയില്ല. ഒടുവില്‍ അധ്യാപിക തന്നെ തീരുമാനിച്ചു..ഇവന്റെ പേര് ബിജു. അങ്ങനെ ആറു വയസ്സുവരെ പേരില്ലാതെ ജീവിച്ച അവനു പേരായി. സ്വന്തം പേരു മറക്കാതിരിക്കാന്‍ അവന്‍ മനസ്സില്‍ ആവര്‍ത്തിച്ചു.''...ബിജു..ബിജു..''

പുതിയ സ്‌കൂളില്‍ പുതുമണം മാറാത്ത പുസ്തകവുമായി എത്തിയ അവന് അങ്ങനെ പുതുതായി ഒന്നു കൂടി കിട്ടി..ഒരു പേര്‍ അവനു മാത്രമല്ല, ഒപ്പം വന്ന അഞ്ചു പെണ്‍കുട്ടികള്‍ക്കും പരസ്പരം വിളിക്കാന്‍ ഓരോ പേരുകള്‍ കിട്ടി. പ്രിയ, ദേവിക, ശാലിനി, അംബിക, വിനിത എന്നാണ് അവരുടെ പുത്തന്‍ പേരുകള്‍. അധ്യാപകര്‍ സമ്മാനിച്ച പേരുകള്‍ ഓര്‍ത്തെടുത്ത് അവര്‍ പരസ്പരം വിളിച്ചു.

കരുളായി ഉള്‍വനത്തിലെ കണ്ണിക്കൈയില്‍ നിന്ന് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേരാനെത്തിയതാണ് ചോലനായ്ക്കര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആറു കുരുന്നുകള്‍. സ്‌കൂള്‍ രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍ നേരമാണ് ഈ കുട്ടികള്‍ക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ പേരിട്ടിട്ടില്ലെന്ന വിവരം അധ്യാപകര്‍ക്ക് മനസ്സിലാകുന്നത്. പിന്നെ അരമണിക്കൂറിനകം പ്രധാനാധ്യാപിക ആര്‍.സൗദാമിനിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും പേരിട്ടു. ഈ സ്‌കൂളില്‍ ഇതിനു മുന്‍പും പേരില്ലാത്ത കുട്ടികള്‍ വന്നിട്ടുണ്ട്. അന്നും അധ്യാപകര്‍ തന്നെയാണ് അവര്‍ക്കെല്ലാം പേരിട്ടത്- പ്രധാനാധ്യാപിക പറഞ്ഞു.

ചോലനായ്ക്കര്‍ക്കിടയില്‍ പലരും കുട്ടികള്‍ക്ക് പേരിടാറില്ല. കുട്ടികളെ അച്ഛനമ്മമാര്‍ ചില പ്രത്യേക ശബ്ദമുണ്ടാക്കിയാണ് വിളിക്കുക. അവര്‍ക്കത് പ്രത്യേകമായി തിരിച്ചറിയാനും പറ്റും. സൂര്യപ്രകാശംപോലും നിലത്തിറങ്ങാത്ത ഉള്‍വനത്തിലെ മലഞ്ചെരുവുകളില്‍ ഒന്നോ രണ്ടോ ചോലനായ്ക്കകുടുംബങ്ങള്‍ മാത്രമാണുള്ളത്. പാറയിടുക്കുകള്‍ക്കിടയിലും കുടിലുകളിലും താമസിക്കുന്നവര്‍ക്കിടയില്‍ സ്വന്തമായി പേരുണ്ടാകുന്നതുപോലും ഇവര്‍ക്ക് ആഡംബരമാണ്.

ആസ്പത്രികളില്‍ എത്തുമ്പാള്‍ ഡോക്ടര്‍മാരോ സ്‌കൂളില്‍ എത്തുമ്പോള്‍ അധ്യാപകരോ ആണ് കുട്ടികള്‍ക്ക് സാധാരണ പേരിടാറ്. വലുതാകുമ്പോള്‍ ചിലര്‍ സ്വന്തമായും പേരിടാറുണ്ട്. അങ്ങനെ കിട്ടിയതാണ് അജീഷ്, സുനീഷ്, ജ്യോതിക, ഉണ്ണിമായ തുടങ്ങിയ പുത്തന്‍ പേരുകള്‍. വീരന്‍, കരിയന്‍, മാതന്‍, ചാത്തന്‍, കുങ്കന്‍ തുടങ്ങി ചോലനായ്ക്കര്‍ക്കിടയില്‍ പരമ്പരാഗതമായി കൈമാറി വരുന്ന പേരുകളാണ് സാധാരണ ഇവര്‍ക്കുണ്ടാകാറ്. അതില്‍ത്തന്നെ ചെറിയ കരിയന്‍, വലിയ കരിയന്‍, താടി മാതന്‍ എന്നിങ്ങനെ ശാരീരിക വിശേഷണങ്ങളും ചേര്‍ത്ത് ഇവര്‍ പേരുകളില്‍ വ്യത്യസ്തത കണ്ടെത്തും. തിരിച്ചറിയല്‍ രേഖകളിലും പേര് ഇതുതന്നെ ആയിരിക്കും. എന്നാല്‍ ഇത്തരം പേരുകള്‍ക്ക് പകരം നല്ല സുന്ദരന്‍ പേരുകള്‍ ഉള്ളവരും ഇവിടെയുണ്ട്. കുറച്ചുകാലമെങ്കിലും കാടിനു പുറത്തുള്ള സ്‌കൂളില്‍ പഠിച്ചവരാണ് അവരെല്ലാം- മഹിളാ സമഖ്യാസേവിനി വി.ഫസീല പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ആറുപേരും സ്‌കൂളില്‍ പ്രവേശനം നേടിയത്. സ്‌കൂളില്‍ വന്നപ്പോള്‍ ധരിച്ച ഏക വസ്ത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. അതുകൊണ്ടുതന്നെയാണ് സ്‌കൂളില്‍ ചേരാന്‍ വൈകിയതും. പുതിയ യൂണിഫോമണിഞ്ഞ് ആറുപേരും വ്യാഴാഴ്ച ആദ്യമായി ക്ലാസിലിരുന്നു. ക്ലാസില്‍ ഹാജരെടുക്കുമ്പോള്‍ സ്വന്തം പേരെത്തിയപ്പോള്‍ ഓരോരുത്തരും കൗതുകത്തോടെ ഹാജര്‍ പറഞ്ഞു. ഒരു ദിവസത്തെ ആയുസ്സ് മാത്രമുള്ള സ്വന്തം പേരുകളില്‍ അവര്‍ ഇനി പേരറിയാത്തവര്‍ അല്ല (

എസ് സി ഇ ആര്‍ടിക്ക് വിമര്‍ശനം


Saturday, June 28, 2014

ദമയന്തിയായി ടീച്ചറെത്തി; സ്‌കൂള്‍മുറ്റം കളിയരങ്ങായി

മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ...ദമയന്തിയായി ടീച്ചറെത്തി; സ്‌കൂള്‍മുറ്റം കളിയരങ്ങായി
എറണാകുളം സെന്‍റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പ്രീത പത്താം ക്ലാസ്സിലെ മലയാളം പാഠഭാഗമായ നളചരിതത്തിലെ പദങ്ങള്‍ കഥകളിയായി അവതരിപ്പിച്ചപ്പോള്‍

കൊച്ചി: സ്‌കൂള്‍ അങ്കണത്തിലെ കളിവിളക്ക് തെളിഞ്ഞപ്പോള്‍ യൂണിഫോമിട്ട് നിരന്നിരുന്ന ഹൈസ്‌കൂള്‍ കുട്ടികള്‍ പൂര്‍ണേന്ദുമുഖികളായി. പ്രിയപ്പെട്ട പ്രീത ടീച്ചര്‍ അതാ കഥകളി വേഷമിട്ട്്് ദമയന്തിയായി വേദിയില്‍. കൂടെ തങ്ങളുെട പ്രിയ കൂട്ടുകാരിയും. മലയാള പാഠാവലിയിലെ ഉണ്ണായി വാര്യരുടെ നളചരിതം ഒന്നാം ദിവസം ആട്ടക്കഥയില്‍ നിന്നെടുത്ത 'ചെറുതായില്ല ചെറുപ്പം' എന്ന പാഠഭാഗം സ്‌കൂള്‍ അങ്കണത്തില്‍ കഥകളിയായി അരങ്ങേറിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് അവിസ്മരണീയാനുഭവമായി. പാഠപുസ്തകത്തിലെ നളചരിത ഭാഗമാണ് ടീച്ചറും വിദ്യാര്‍ഥിനിയും ചേര്‍ന്ന് രംഗത്തെത്തിച്ചത്.

എറണാകുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ 8, 9, 10 വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് നളചരിതം ഒന്നാം ദിവസത്തിലെ കഥ അവതരിപ്പിച്ചത്. മലയാളം അധ്യാപിക പ്രീത ബാലകൃഷ്ണനും പത്താം ക്ലാസ് വിദ്യാര്‍ഥിനി അഞ്ജിത രാജേഷുമായിരുന്നു ദമയന്തിയും തോഴിയുമായെത്തിയത്. 'സഖിമാേര നമുക്കു ജനകപാര്‍ശ്വെ ചെന്നാലല്ലീ കൗതുകം....' എന്ന പദത്തോടെ തുടങ്ങുന്ന ഭാഗമായിരുന്നു കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. വിദര്‍ഭ രാജകൊട്ടാരത്തിെന്റ ഉദ്യാനത്തില്‍ ദമയന്തിയും തോഴിമാരും സല്ലപിക്കുന്നതും ഇതിനിടെ നളനെക്കുറിച്ചുള്ള ചിന്ത ദമയന്തിയിലെത്തുന്നതും ഈ സമയം ആകാശത്തുനിന്ന് മിന്നല്‍ക്കൊടിപോലെ സ്വര്‍ണ നിറത്തിലെത്തുന്ന അരയന്നത്തെ കാണുന്നതും നളന്റെ സന്ദേശവുമായെത്തിയ ഹംസമാണതെന്ന് മനസ്സിലാക്കുന്നതുമായ ഭാഗമാണ് സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറിയത്.

കളിയാസ്വാദനവും പഠനവും ഒരുപോലെ നടന്നെന്ന് കുട്ടികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും പ്രീത ടീച്ചര്‍ പാഠഭാഗം സരളമായി മനസ്സിലാക്കാന്‍ സ്‌കൂളില്‍ ദമയന്തി വേഷം അവതരിപ്പിച്ചിരുന്നു. വാക്കുകള്‍ കൊണ്ട് പൂര്‍ണമാകാത്തത് ആട്ടക്കഥ നേരില്‍ കാണുന്നതോടെ പൂര്‍ണമാകുമെന്ന ചിന്തയാണ് വേറിട്ട പാഠ്യശൈലി കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചതെന്ന് ടീച്ചര്‍ പറഞ്ഞു. ഹംസമായി കലാമണ്ഡലം രാജീവ് വേഷമിട്ടപ്പോള്‍ പാട്ടില്‍ ആര്‍എല്‍വി കോളേജ് റിട്ട. കഥകളി സംഗീതാദ്ധ്യാപകന്‍ കലാമണ്ഡലം കൊളത്താപ്പുള്ളി നാരായണന്‍ നമ്പൂതിരിയും കലാമണ്ഡലം ശ്രീജിത്തും ചെണ്ടയില്‍ കലാവേദി മുരളിയും മദ്ദളത്തില്‍ പൂണിത്തുറ സെന്റ് ജോര്‍ജിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മുരളിയും പിന്നണി ചേര്‍ന്നു. സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കഥകളി അരങ്ങേറിയത്

Friday, June 27, 2014

വൈകിയതിന് ഡിഡി വിമര്‍ശിച്ചു; അന്ന് മന്ത്രി പറഞ്ഞു, ക്ഷമിക്കണം


എം എന്‍ ഉണ്ണിക്കൃഷ്ണന്‍
 28-Jun-2014

കൊച്ചി: "കുട്ടികള്‍ മുക്കാല്‍ മണിക്കൂറായി കാത്തുനില്‍ക്കുകയാണ്...". കുറ്റപ്പെടുത്തിയതല്ലെങ്കിലും ഉദ്ഘാടനത്തിന് വൈകിയെത്തിയ മന്ത്രിയെ, വൈകിയത് തെറ്റായെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിയദത്ത സ്വാഗതപ്രസംഗം അവസാനിപ്പിച്ചത്. അതു കേട്ട മന്ത്രി വേദിയില്‍വച്ചുതന്നെ ക്ഷമാപണം പറഞ്ഞു. തീര്‍ന്നില്ല; വിഷയം പിറ്റേന്ന് വാര്‍ത്തയായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞ് മന്ത്രി പത്രക്കുറിപ്പുമിറക്കി.


1988 ഫെബ്രുവരി 12, 13 തീയതികളില്‍ തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ ബാലകലോത്സവം ഉദ്ഘാടനത്തിനെത്തിയ അന്നത്തെ ധനമന്ത്രി വി വിശ്വനാഥമേനോനോട് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ പ്രിയദത്തയാണ് സമയം വൈകിയ കാര്യം ഓര്‍മപ്പെടുത്തിയത്. തന്റേതല്ലാത്ത കാരണത്താലാണ് അല്‍പ്പം വൈകിയതെങ്കിലും ജനാധിപത്യസമൂഹത്തില്‍ ജനപ്രതിനിധി എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതരികയായിരുന്നു അന്ന് കേരളത്തിന്റെ ധനമന്ത്രി. വേദിയില്‍വച്ചുതന്നെ മന്ത്രി ക്ഷമാപണം നടത്തി. മന്ത്രിയെ ഉദ്യോഗസ്ഥ വിമര്‍ശിച്ചെന്ന വാര്‍ത്ത അടുത്തദിവസം പ്രമുഖ മലയാളപത്രം ആഘോഷിച്ചു. ആ വാര്‍ത്ത നല്‍കിയ ലേഖകനെ നേരില്‍ വിളിച്ച് ക്ഷമാപണം അറിയിച്ച മന്ത്രി വൈകിയതിന്റെ കാരണവും ക്ഷമാപണവും ചേര്‍ത്ത വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.


കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനധ്യാപിക ഊര്‍മിളാദേവിയെ അപമാനിച്ച സംഭവത്തില്‍ അഭിപ്രായം തേടിയെത്തിയപ്പോള്‍ പ്രിയദത്തടീച്ചര്‍ മനസ്സ് തുറന്നു. "നേരിട്ടറിയില്ലെങ്കിലും എത്രയോ കഴിവുള്ള ടീച്ചറാണവര്‍. ഈ ബ്ലാക്ക് മാര്‍ക്ക് അടിച്ചേല്‍പ്പിച്ചില്ലെങ്കില്‍ എത്രയോ വലിയ അവാര്‍ഡുകള്‍ പോലും നേടേണ്ട അധ്യാപിക." ഇടപ്പള്ളി മേനോന്‍പറമ്പ് റോഡിലെ "സ്വസ്തി"യില്‍ വിശ്രമജീവിതം നയിക്കുകയാണ് ടീച്ചറും എച്ച്ഐഎലില്‍നിന്നു വിരമിച്ച ഭര്‍ത്താവ് എം എന്‍ നമ്പൂതിരിയും.


മന്ത്രിമാര്‍ക്കും തിരക്കുള്ളവര്‍ക്കും പലപ്പോഴും സമയത്തിന് എത്താനാകില്ലെന്നു പറഞ്ഞുകൊണ്ടാണ് താന്‍ ചെറിയൊരു ഓര്‍മപ്പെടുത്തല്‍ നടത്തിയത്. എന്നിട്ടും മന്ത്രി അത് ഉള്‍ക്കൊണ്ടു- പ്രിയദത്തടീച്ചര്‍ പറഞ്ഞു. തനിക്കു മാത്രമല്ല, പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം ഇത്തരം അനുഭവം ഉണ്ടാകുമെന്ന് വി വിശ്വനാഥമേനോന്‍ പറഞ്ഞു. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ ചിലപ്പോള്‍ വൈകിയേക്കാം. എന്നാല്‍, സംഘാടകര്‍ക്കുവേണ്ടി നമ്മളാണ് ക്ഷമാപണം നടത്തേണ്ടത്. കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയോട് വിദ്യാഭ്യാസമന്ത്രി എടുത്ത നടപടി അധികാരം തലയ്ക്കുപിടിച്ചതുകൊണ്ടാണ്. അബ്ദുറബ്ബല്ല, എന്തോ മഹാകാര്യം ചെയ്തെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെ കൂടുതല്‍ അപഹാസ്യനാകുന്നതെന്ന്- വിശ്വനാഥമേനോന്‍ പറഞ്ഞു
ഹയര്‍ സെക്കന്‍ഡറി ടൈംടേബിള്‍മാറ്റം പിന്‍വലിക്കണം: മഹിളാ അസോ.
27-Jun-2014
തിരു: ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച അശാസ്ത്രീയമായ പുതിയ ടൈംടേബിള്‍ പിന്‍വലിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ആവശ്യപ്പെട്ടു. പുതുതായി നിശ്ചയിച്ച ടൈംടേബിള്‍ തികച്ചും അശാസ്ത്രീയവും കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതുമാണ്. പ്രവൃത്തിദിവസം ആറില്‍നിന്ന് അഞ്ചായി കുറയ്ക്കുന്നതിനുവേണ്ടി കണ്ടെത്തിയ പരിഷ്കാരമാണ് പുതിയ ടൈംടേബിള്‍. ഈ ടൈംടേബിള്‍ അനുസരിച്ച് രാവിലെ ഒമ്പതിന് ക്ലാസ് ആരംഭിക്കുകയും 4.30ന് അവസാനിക്കുകയും ചെയ്യും. പത്ത് പീരീഡാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് പീരീഡിനുശേഷം അഞ്ചുമിനിറ്റാണ് കുട്ടികള്‍ക്ക് മൂത്രമൊഴിക്കുന്നതിനും മറ്റുമായി കിട്ടുന്നത്. രാവിലെമുതല്‍ ഉച്ചവരെ കുട്ടികള്‍ മൂത്രമൊഴിക്കാതെയിരിക്കണം എന്നത് വലിയ ആരോഗ്യപ്രശ്നത്തിന് ഇടയാക്കും. പെണ്‍കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടാകുക. മൂത്രസംബന്ധമായ നിരവധി അസുഖങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകാന്‍ ഇടയാകും. മാത്രമല്ല, വെള്ളം കുടിക്കാതിരിക്കുന്നത് പ്രയാസവുമുണ്ടാക്കും. ഉച്ചഭക്ഷണത്തിന് 35 മിനിറ്റാണ് നല്‍കിയിരിക്കുന്നത്. ഈ സമയത്ത് ഭക്ഷണം കഴിക്കാനല്ലാതെ മൂത്രമൊഴിക്കാന്‍ പോകാന്‍ സമയമുണ്ടാകില്ല. അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും കുട്ടികള്‍ ഇരയാകാന്‍ ഇടയുണ്ട്. 10 പീരീഡ് തുടര്‍ച്ചയായി ഉണ്ടാകുന്നതിന്റെ മടുപ്പും തുടര്‍ച്ചയായി ക്ലാസില്‍ ഇരിക്കുന്നതിന്റെ ശാരീരികപ്രശ്നങ്ങളും കുട്ടികള്‍ നേരിടേണ്ടിവരും. ഈ പ്രശ്നത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധ അടിയന്തരമായി പതിയണം. ജനപ്രതിനിധികള്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ബുക്ക് വാങ്ങാന്‍ കാശില്ല; ഏഴാംക്ലാസുകാരി ജീവനൊടുക്കി
28-Jun-2014
ബര്‍ഹാംപുര്‍: നോട്ട്ബുക്കും പെന്‍സിലും വാങ്ങാന്‍ പണമില്ലാത്തതിന്റെ വിഷമത്തില്‍ പന്ത്രണ്ടുകാരി സ്വയം തീ കൊളുത്തി ജീവനൊടുക്കി. ഒഡിഷയില്‍ അസ്ക സര്‍ക്കാര്‍ വനിത ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ആത്മഹത്യചെയ്തത്. 60 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയാണ് മേലാസകലം മണ്ണെണ ഒഴിച്ച് പെണ്‍കുട്ടി തീ കൊളുത്തിയത്. അമ്മ അടുത്തുള്ള വീടുകളില്‍ ജോലിചെയ്താണ് കുടുംബം പോറ്റിയിരുന്നത്. പക്ഷാഘാതത്തെതുടര്‍ന്ന് അച്ഛന്‍ വര്‍ഷങ്ങളായി കിടപ്പിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി കോ-ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തിയതായി ഗഞ്ചാം കലക്ടര്‍ പ്രേമചന്ദ്ര ചൗധ്രി അറിയിച്ചു. പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്
deshabhimani

Wednesday, June 25, 2014

പ്രതിഷേധത്തിന്റെ ഭിന്നരൂപങ്ങള്‍

m



ജനങ്ങളുടെ ഹര്‍ത്താല്‍ വിജയിച്ചു; അച്ചന്‍കോവിലില്‍ അധ്യാപകരായി

25 Jun 2014

അച്ചന്‍കോവില്‍: സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അച്ചന്‍കോവിലില്‍ രക്ഷിതാക്കള്‍ നടത്തിയ ഹര്‍ത്താല്‍ വിജയംകണ്ടു. ആകെയുള്ള എട്ട് ഒഴിവുകളിലേക്കും നിയമനം നടത്തി വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഇതേ ആവശ്യം ഉന്നയിച്ച് കെ.എസ്.യു.ക്കാര്‍ കൊല്ലത്ത് ഡി.ഡി..യെ തടഞ്ഞുവയ്ക്കുകയും ചെയ്തു.

ഒമ്പതുവര്‍ഷമായി ഒരു ഹര്‍ത്താലും നടത്താത്ത അച്ചന്‍കോവിലുകാര്‍ നാട്ടിലെ ഏക സ്‌കൂളിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. 'തന്നേ തീരൂ...അധ്യാപകരെ തന്നേ തീരൂ' എന്ന മുദ്രാവാക്യവുമായി കുട്ടികളും വീട്ടമ്മമാരും രാവിലെ തന്നെ രംഗത്തിറങ്ങിയതോടെ ബന്ദിന്റെ പ്രതീതിയായി. വഴികളില്‍ തടസം സൃഷ്ടിച്ചതിനാല്‍ ഉച്ചവരെ ബൈക്ക് യാത്രക്കാര്‍ക്കുപോലും പോകാന്‍ കഴിഞ്ഞില്ല. ബസുകളൊന്നും എത്തിയില്ല. സ്‌കൂള്‍, പോസ്റ്റ് ഓഫീസ്, വാണിജ്യനികുതി ഓഫീസ്, ജലവൈദ്യുതപദ്ധതി ഓഫീസ്, വനം റേഞ്ച് ഓഫീസുകള്‍ എന്നിവ അടപ്പിച്ചു. മുഖ്യ സര്‍ക്കാര്‍ സ്ഥാപനമായ ഡി.എഫ്.. ഓഫീസിന്റെ പ്രധാന കവാടത്തിനുമുന്നില്‍ സമരക്കാരെ തടയാനുള്ള ശ്രമം വിഫലമായി. ഉള്ളില്‍ കയറിയ നാട്ടുകാര്‍ സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം തുടങ്ങി. കേസെടുപ്പിക്കാതെ പിരിഞ്ഞുപോകാന്‍ തെന്മല എസ്.. വി.പി.സുധീഷിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ പലവട്ടം അഭ്യര്‍ഥിച്ചു. എന്നാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരെത്തുമെന്ന ഉറപ്പാണ് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടത്. ഇതിനിടെ പുനലൂര്‍ എം.എല്‍.എ കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ എന്നിവര്‍ പ്രശ്‌നം ഉടനെ പരിഹരിക്കുമെന്ന് സമിതിയുടെ നേതാക്കളെ ഫോണില്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചെങ്കിലും ഹര്‍ത്താല്‍ ശക്തമായി തുടര്‍ന്നു.

ഈസമയം കൊല്ലത്ത് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ കുളപ്പാടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഡി.ഡി.. സി..സന്തോഷിനെ ഓഫീസില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. നിയമന ഉത്തരവ് തയ്യാറായിട്ടുണ്ടെന്ന് ഡി.ഡി.. അറിയിച്ചു. മൊത്തം 47 അധ്യാപകരെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് താത്കാലികമായി പുനഃക്രമീകരിച്ചതില്‍ അച്ചന്‍കോവിലിലെ എട്ട് ഒഴിവുകളും നികത്തി. തസ്തിക കുറഞ്ഞതിനാല്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമായവരെയാണ് അച്ചന്‍കോവിലുള്‍പ്പെടെ കുട്ടികളുണ്ടായിട്ടും അധ്യാപകരില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. ഈ നിയമനം നീണ്ടതും താത്കാലിക അധ്യാപകരെ എടുക്കുന്നത് തടഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഉടന്‍ നിയമനം നടത്തണമെന്ന് കളക്ടര്‍ തലേദിവസംതന്നെ നിര്‍ദേശം തന്നിരുന്നതായി ഡി.ഡി.. പറഞ്ഞു. ഉത്തരവിന് ഉടന്‍ പ്രാബല്യവും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
എന്നാല്‍ സ്‌കൂളിന്റെ സ്ഥലം വനംവകുപ്പില്‍നിന്ന് വിട്ടുകിട്ടണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നതിനാല്‍ ഹര്‍ത്താല്‍ വൈകുന്നേരം വരെ തുടര്‍ന്നു. അച്ചന്‍കോവില്‍ ചുരം വഴി വാഹനങ്ങളൊന്നും കടത്തിവിട്ടില്ല. അതിനാല്‍ കുംഭാവുരുട്ടി ഇക്കോ ടൂറിസം സെന്ററില്‍ തിരക്കുണ്ടായില്ല. സ്ത്രീകളടക്കമുള്ള സമരക്കാര്‍ ആറ് കിലോമീറ്റര്‍ നടന്നുചെന്ന് സെന്ററിന്റെ പ്രവര്‍ത്തനം തടയുകയും ചെയ്തു. രാവിലെ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ ബന്ധുവിന്റെ കാര്‍ റോഡില്‍ തടഞ്ഞിട്ടു. ഡി.എഫ്.. ഓഫീസിന് മുന്നിലെ ഉപരോധസമരത്തില്‍ പി.ടി.. പ്രസിഡന്റ് പ്രഭകുമാര്‍ അധ്യക്ഷനായി. സാനു ധര്‍മരാജ്, ബിജുലാല്‍ പാലസ്, പ്രസാദ് പി.നായര്‍, കെ.ആര്‍.ഗോപി എന്നിവര്‍ പ്രസംഗിച്ചു. ഡി.വൈ.എഫ്.. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. വില്ലേജ് സെക്രട്ടറി പ്രശാന്ത് പി.നായര്‍, അനില്‍കുമാര്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിന്റെ മറ്റ് അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകയോഗം വിളിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇനി സ്കൂള്‍ യൂണിഫോം കമ്പനികള്‍ക്കില്ല; തുക പ്രധാനാധ്യാപകര്‍ക്ക് നല്‍കും
26-Jun-2014

തിരു: സ്കൂള്‍ യൂണിഫോം വിതരണച്ചുമതല ഈവര്‍ഷം കമ്പനികള്‍ക്ക് നല്‍കേണ്ടതില്ലെന്നും പ്രധാനാധ്യാപകര്‍ക്ക് ഫണ്ട് നേരിട്ട് കൈമാറാനും പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. മുന്‍വര്‍ഷം യൂണിഫോം വിതരണച്ചുമതല കമ്പനികളെ ഏല്‍പ്പിച്ചതുവഴി 113 കോടി രൂപ പാഴാകുകയും ഇടപാടില്‍ വന്‍ അഴിമതി വ്യക്തമാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സ്കൂളുകള്‍ക്ക് തുക നേരിട്ട് കൈമാറാന്‍ തീരുമാനിച്ചത്.


കഴിഞ്ഞവര്‍ഷം വിതരണച്ചുമതല ഏറ്റെടുത്ത എട്ടു കമ്പനികള്‍ ഇതുവരെ വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. ജൂലൈ 15 വരെ വിതരണത്തിന് സമയം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നീട്ടിനല്‍കിയിട്ടുമുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ കര്‍ശനിലപാടിനെ തുടര്‍ന്നാണ് ഇത്തവണ കമ്പനികളെ ഒഴവാക്കിയത്. ഇത്തവണ എസ്എസ്എ 35 കോടി രൂപയും സര്‍ക്കാര്‍ 55 കോടി രൂപയുമാണ് എട്ടാം ക്ലാസ് വരെയുള്ള യൂണിഫോം വിതരണത്തിന് വകയിരുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച വിജ്ഞാപനം തുക അനുവദിച്ചുകിട്ടുന്ന മുറയ്ക്ക് ഇറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു

ഹയര്‍ സെക്കന്‍ഡറി: പുതിയ ടൈംടേബിളായി; ശനിയാഴ്ച അവധി
26 Jun 2014
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം ജൂലായ് ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ചു ദിവസമാക്കി ഉത്തരവായി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലര വരെയാണ് ക്ലാസ്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള സമയക്രമം ചുവടെ:
  • രാവിലെ ഒമ്പത് മുതല്‍ 9.45 വരെ 45 മിനിട്ട്,
  • രണ്ടാംപീരീഡ് 9.45 മുതല്‍ 10.25 വരെയും
  • മൂന്നാംപീരീഡ് 10.25 മുതല്‍ 11.05 വരെയും
  • നാലാം പീരീഡ് 11.10 മുതല്‍ 11.50 വരെയും
  • അഞ്ചാംപീരീഡ് 11.50 മുതല്‍ 12.30 വരെയും 40 മിനിട്ടുവീതമായിരിക്കും.
  • 12.30 മുതല്‍ 1.05 വരെ 35 മിനിട്ട് ലഞ്ച് ബ്രേക്ക്.
  • ആറാംപീരീഡ് 1.05 മുതല്‍ 1.45 വരെയും
  • ഏഴാംപീരീഡ് 1.45 മുതല്‍ 2.25 വരെയും
  • എട്ടാം പീരീഡ് 2.25 മുതല്‍ 3.05 വരെയും 40 മിനിട്ട് വീതവും
  • ഒമ്പതാം പീരീഡ് 3.10 മുതല്‍ 3.45 വരെ 35 മിനിട്ടും
  • പത്താംപിരീഡ് 3.45 മുല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും.
വെള്ളിയാഴ്ച ഒന്നാംപിരീഡ് ഒമ്പത് മുതല്‍ 9.55 വരെ 55 മിനിട്ടും രണ്ടാംപിരീഡ് 9.55 മുതല്‍ 10.45 വരെ 50 മിനിട്ടും മൂന്നാംപീരീഡ് 10.50 മുതല്‍ 11.40 വരെയും നാലാംപീരീഡ് 11.40 മുതല്‍ 12.30 വരെ 50 മിനിട്ട് വീതവും. 12.30 മുതല്‍ രണ്ടുവരെ 90 മിനിട്ട് ലഞ്ച് ബ്രേക്ക്.
അഞ്ചാം പീരീഡ് രണ്ടു മുതല്‍ 2.50 വരെയും ആറാംപീരീഡ് 2.50 മുതല്‍ 3.40 വരെ 50 മിനിട്ട് വീതവും ഏഴാംപീരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും.

ആഴ്ചയില്‍ ആറു പ്രവൃത്തിദിനങ്ങളിലായി 47 പീരീഡുകളാണ് അധ്യയനത്തിനായുണ്ടായിരുന്നത്. ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്രമീകരിക്കുന്നത്
സ്‌കൂള്‍ പ്രവേശനം: കൊല്ലം ജില്ലയില്‍ 1017 പേരുടെ വര്‍ധന

25 Jun 2014


കൊല്ലം: ജില്ലയില്‍ ഇത്തവണ സ്‌കൂള്‍ പ്രവേശനം നേടിയതില്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തേക്കാള്‍ ആകെ 1017 വിദ്യാര്‍ഥികളുടെ വര്‍ധന. ഒന്നാം ക്ലാസ് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 555 പേരുടെ വര്‍ധനയുണ്ട്. പോയവര്‍ഷം 18085 പേരാണ് ആദ്യക്ഷരം കുറിച്ചതെങ്കില്‍ ഇത്തവണ അത് 18640 ആയി വര്‍ധിച്ചു. എന്നാല്‍ ഇക്കൊല്ലവും എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍നിന്ന് സ്‌കൂളില്‍ ചേര്‍ന്നവരില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ട്.
ഈ വര്‍ഷം ആകെ 9622 പെണ്‍കുട്ടികളാണ് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത്. കഴിഞ്ഞവര്‍ഷം ഇത് 9180 ആയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സിലേക്ക് ആകെ 8315 കുട്ടികള്‍ ചേര്‍ന്നതില്‍ കൂടുതല്‍ പേര്‍ ആണ്‍കുട്ടികളാണ്. 4188 പേര്‍. എന്നാല്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലേക്ക് ആകെ 6894 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് 3431 പേര്‍ മാത്രമാണ് ചേര്‍ന്നത്. എയ്ഡഡ് മേഖലയില്‍ 2013-'14 അധ്യയനവര്‍ഷം ഒന്നാം ക്ലാസ് പ്രവേശനം നേടിയവരുടെ എണ്ണത്തേക്കാള്‍ 54 പേര്‍ ഇത്തവണ കുറവാണ്. അണ്‍-എയ്ഡഡ് മേഖലയില്‍ 328 പേരുടെ വര്‍ധനയുണ്ടാവുകയും ചെയ്തു. എന്നാല്‍ എസ്.ടി. വിഭാഗത്തില്‍നിന്ന് അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലേക്ക് ഒന്നാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലുമായി ഓരോ ആണ്‍കുട്ടികളും ഏഴാം ക്ലാസ്സില്‍ ഒരു പെണ്‍കുട്ടിയും മാത്രമാണ് പ്രവേശനം നേടിയത്.
മറ്റ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തില്‍ ഒമ്പതാം ക്ലാസ്സിലേക്കാണ് ഇത്തവണ ഏറ്റവുമധികം പേര്‍ ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം 33621 പേര്‍ പ്രവേശനം നേടിയെങ്കില്‍ 942 പേരുടെ വര്‍ധനയാണ് ഉണ്ടായത്. എട്ടാം ക്ലാസ്സില്‍ 699 പേരും മൂന്നാം ക്ലാസ്സില്‍ 329 പേരും നാലാം ക്ലാസ്സില്‍ 237 പേരും ഇക്കൊല്ലം അധികമായി ചേര്‍ന്നു. ഏഴാം ക്ലാസ്സില്‍ ചേര്‍ന്നവരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്. കഴിഞ്ഞവര്‍ഷം 29779 പേര്‍ ചേര്‍ന്നെങ്കില്‍ ഇത്തവണ 555 പേരുടെ കുറവുണ്ട്. രണ്ടാം ക്ലാസ്സില്‍ കഴിഞ്ഞവര്‍ഷം 19520 പേര്‍ ചേര്‍ന്നെങ്കില്‍ ഇക്കൊല്ലം അത് 19094 ആയി. പോയവര്‍ഷത്തെ എണ്ണത്തേക്കാള്‍ അഞ്ചാം ക്ലാസ്സില്‍ 401 പേരുടെയും ആറാം ക്ലാസ്സില്‍ 75 പേരുടെയും കുറവുണ്ട്.
ഇത്തവണ ജില്ലയിലാകെ 33846 പേരാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷം 34134 പേര്‍ പത്താം ക്ലാസ് പ്രവേശനം നേടിയെങ്കിലും ഇക്കൊല്ലം 288 പേരുടെ കുറവുണ്ട്. പത്താം ക്ലാസ്സില്‍ ഏറ്റവുമധികം പേര്‍ പ്രവേശനം നേടിയത് എയ്ഡഡ് മേഖലയിലാണ്-21015 പേര്‍. ഇതില്‍ ആണ്‍കുട്ടികളാണ് അധികവും-10557 പേര്‍. അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലാണ് ഏറ്റവും കുറവ് കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. ഇതില്‍ 804 ആണ്‍കുട്ടികളും 829 പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11198 പേര്‍ പ്രവേശനം നേടിയതില്‍ 5282 പേര്‍ പെണ്‍കുട്ടികളാണ്. എസ്.സി. വിഭാഗത്തില്‍നിന്ന് 5229 പേര്‍ പരീക്ഷയെഴുതുന്നതില്‍ 2579 പേരാണ് പെണ്‍കുട്ടികള്‍. എസ്.ടി. വിഭാഗത്തില്‍നിന്ന് 119 പേര്‍ മാത്രമാണ് പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്. ഇതിലും ആണ്‍കുട്ടികളാണ് അധികം-76

Saturday, June 21, 2014

പുതിയ പാഠ്യപദ്ധതി : സ്‌കൂള്‍ അധ്യാപകരെ നിരന്തരം വിലയിരുത്തുന്നു




 22 Jun 2014

* ഹെഡ്മാസ്റ്റര്‍മാര്‍ ആഴ്ചയില്‍ അഞ്ച് ക്ലാസെങ്കിലും പരിശോധിക്കണം
* വിലയിരുത്തല്‍ ഡി. പി.ഐ തലംവരെ
തിരുവനന്തപുരം :
പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ അധ്യാപകരെ നിരന്തരം വിലയിരുത്തുന്നതിനുള്ള പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കി. സ്‌കൂള്‍ തലത്തില്‍ നടത്തുന്ന വിലയിരുത്തല്‍ ഡി.പി.ഐ. ഓഫീസ് വരെയെത്തുന്ന സമ്പ്രദായത്തിനാണ് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും അയച്ചുനല്‍കി.

ഹെഡ്മാസ്റ്റര്‍മാരാണ് അധ്യാപകരുടെ വിലയിരുത്തല്‍ ആദ്യം നടത്തേണ്ടത്. ആഴ്ചയില്‍ കുറഞ്ഞത് എല്‍.പി യില്‍ രണ്ട്, യു.പിയില്‍ മൂന്ന്, എച്ച്.എസ്. വിഭാഗത്തില്‍ അഞ്ച് അധ്യാപകരുടെയെങ്കിലും ക്ലാസ് പൂര്‍ണമായും ഹെഡ്മാസ്റ്റര്‍ വിലയിരുത്തണം. റിസോര്‍ഴ്‌സ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അധ്യാപകരുടെ മികവുകള്‍ക്ക് പ്രോത്സാഹനവും പോരായ്മകള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്യണം.

എ.ഇ.ഒ, ഡി.ഇ.ഒ എന്നിവര്‍ ഒരു മാസം 10 സ്‌കൂളെങ്കിലും സന്ദര്‍ശിക്കണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഒരു മാസത്തില്‍ 10 സ്‌കൂളിലെങ്കിലും അക്കാദമിക മോണിട്ടറിങ് നടത്തണം. കൂടാതെ സംസ്ഥാനത്തെ പല മേഖലകളായി തിരിച്ച് മോണിട്ടറിങ് ടീമുകള്‍ക്ക് ഡി.പി. ഐ. രൂപം നല്‍കും. ഈ ടീമും പ്രതിമാസം 10 സ്‌കൂളിലെങ്കിലും പരിശോധന നടത്തും. ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് എ.ഇ.ഒ, ഡി.ഇ.ഒ. തലംമുതല്‍ ഡി.പി.ഐ. തലം വരെ വിലയിരുത്തപ്പെടും. മുമ്പുണ്ടായിരുന്നതുപോലെ സ്‌കൂളുകളില്‍ നിന്നുള്ള പ്രഗത്ഭരായ അധ്യാപകരെ ഉള്‍പ്പെടുത്തി റിസോഴ്‌സ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി വിലയിരുത്തല്‍ സംഘത്തിലേക്ക് വിദ്യാഭ്യാസ ജില്ലാതലത്തില്‍ നിയോഗിക്കും.

ജില്ലാ, സംസ്ഥാനതലത്തില്‍ സ്‌കൂള്‍തലത്തില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ മാതൃകയായി അവതരിപ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യും. അധ്യാപകര്‍ക്ക് ടീച്ചിങ് മാന്വല്‍ നിര്‍ബന്ധമാക്കും. സ്‌കൂള്‍ വാര്‍ഷിക പദ്ധതി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഹെഡ്മാസ്റ്റര്‍ രൂപപ്പെടുത്തണം. സ്‌കൂള്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സ്വയംവിലയിരുത്തല്‍ രേഖ ഹെഡ്മാസ്റ്റര്‍മാര്‍ എല്ലാ മാസവും നല്‍കണം. സ്‌കൂള്‍ സന്ദര്‍ശനത്തിന് പുറമെ ഡി.ഇ. ഒ. താഴെത്തട്ടില്‍ നടക്കുന്ന അക്കാദമിക മോണിറ്ററിങ് പ്രവര്‍ത്തനം ക്രോഡീകരിക്കുകയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് എല്ലാ മാസവും ഡി.പി.ഐ ക്ക് നല്‍കുകയു വേണം. സംസ്ഥാനതല ഏകോപനം മേഖല തിരിച്ചുള്ള മോണിറ്ററിങ് ടീമുകള്‍ക്കായിരിക്കും.

പുതിയ പാഠ്യപദ്ധതിയില്‍ വിദ്യാര്‍ഥികളുടെ പതിവ് മൂല്യനിര്‍ണയത്തിന് പുറമെ സാമൂഹിക, വൈജ്ഞാനിക മൂല്യനിര്‍ണയവും നിഷ്‌കര്‍ഷിക്കുന്നുണ്ട്. സ്‌കൂള്‍ തലത്തില്‍ ചേരുന്ന റിസോഴ്‌സ് ഗ്രൂപ്പില്‍ ഓരോ കുട്ടിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്താണ് സാമൂഹ്യ, വൈജ്ഞാനിക മേഖലകളിലെ കുട്ടിയുടെ അറിവിനെക്കുറിച്ചുള്ള മൂല്യനിര്‍ണയം നടത്തേണ്ടത്.


Friday, June 20, 2014

അണ്‍ എയിഡഡ് സ്കൂളുകളുടെ ഗുരുനിന്ദ...


വായന ദിനത്തില്‍ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും ക്രിസോസ്റ്റം


 20 Jun 2014




ചെങ്ങന്നൂര്‍: ചിരിയിലൂടെ ചിന്തകള്‍ക്ക് തിരികൊളുത്തി ഏഴുദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവത്തിന് ചെങ്ങന്നൂരില്‍ തുടക്കമായി. ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ഒരു നല്ല വിദ്യാര്‍ഥി എങ്ങനെയുള്ളവനായിരിക്കണം എന്ന ചോദ്യവുമായാണ് ചിരിയുടെ തിരുമേനി പ്രസംഗം തുടങ്ങിയത്. നന്നായി പഠിക്കുന്നവനാണ് എന്ന് സദസ്സ്. അധ്യാപകരെ ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കുന്നവനാണ് നല്ല വിദ്യാര്‍ഥി എന്ന് ക്രിസോസ്റ്റം അഭിപ്രായപ്പെട്ടപ്പോള്‍ സദസ്സ് ചിരിച്ചു മറിഞ്ഞു.

പ്രകാശത്തെപ്പറ്റി വലിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയ സി.വി. രാമന്‍ എട്ടുപത്ത് തവണ ഉരച്ചാണ് തീപ്പെട്ടി കത്തിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ വേലക്കാരി ഒറ്റ ഉരയ്ക്ക് തീെപ്പട്ടി കത്തിക്കുമായിരുന്നു. അപ്പോള്‍ വേലക്കാരിയല്ലേ മിടുക്കി എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ സദസ്സില്‍ ചിരി പടര്‍ന്നു.

വിളക്ക് കത്തിക്കുക എന്നതാണ് മാനദണ്ഡമെങ്കില്‍ വേലക്കാരിക്കാണ് അവിടെ കൂടുതല്‍, വെളിച്ചത്തിന്റെ സാധ്യതകളാണ് വിഷയമെങ്കില്‍ സി.വി. രാമനും.
മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ സ്മരണകള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചു. 'അപ്പനും അമ്മയ്ക്കും ഞാനൊരു മണ്ടനാണെന്ന അഭിപ്രായമുണ്ടായിരുെന്നങ്കിലും എനിക്കതില്ലായിരുന്നു. എന്നാല്‍, കേശവമേനോനോട് സംസാരിച്ചാല്‍ ഞാന്‍ വെറുമൊരു മണ്ടനാണല്ലോ എന്ന തോന്നല്‍ തിരിച്ചു പോന്നാലും മനസ്സില്‍ ബാക്കിയാകും'അദ്ദേഹം പറഞ്ഞു. കേശവമേനോനോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി 'നിങ്ങള്‍ വെറുമൊരു മണ്ടനാണെന്ന് വിചാരിക്കുന്നിടത്തോളം നിങ്ങള്‍ മഹാനായിരിക്കും' എന്ന് ക്രിസോസ്റ്റം ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.പി. കലാധരരന്‍ അധ്യക്ഷനായിരുന്നു. ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ മധ്യവേനലവധിക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദന സമാഹാരം 'സ്​പര്‍ശം' എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മാര്‍ ക്രിസോസ്റ്റത്തിനു നല്‍കി പ്രകാശനം ചെയ്തു. ഡോ. ചേരാവള്ളി ശശി, എന്‍. ശ്രീകുമാര്‍, എം.എസ്. ഷിഫാന എന്നിവര്‍ പ്രസംഗിച്ചു. 




ചെങ്ങന്നൂര്‍: ചിരിയിലൂടെ ചിന്തകള്‍ക്ക് തിരികൊളുത്തി ഏഴുദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവത്തിന് ചെങ്ങന്നൂരില്‍ തുടക്കമായി. ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ഒരു നല്ല വിദ്യാര്‍ഥി എങ്ങനെയുള്ളവനായിരിക്കണം എന്ന ചോദ്യവുമായാണ് ചിരിയുടെ തിരുമേനി പ്രസംഗം തുടങ്ങിയത്. നന്നായി പഠിക്കുന്നവനാണ് എന്ന് സദസ്സ്. അധ്യാപകരെ ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കുന്നവനാണ് നല്ല വിദ്യാര്‍ഥി എന്ന് ക്രിസോസ്റ്റം അഭിപ്രായപ്പെട്ടപ്പോള്‍ സദസ്സ് ചിരിച്ചു മറിഞ്ഞു.

പ്രകാശത്തെപ്പറ്റി വലിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയ സി.വി. രാമന്‍ എട്ടുപത്ത് തവണ ഉരച്ചാണ് തീപ്പെട്ടി കത്തിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ വേലക്കാരി ഒറ്റ ഉരയ്ക്ക് തീെപ്പട്ടി കത്തിക്കുമായിരുന്നു. അപ്പോള്‍ വേലക്കാരിയല്ലേ മിടുക്കി എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ സദസ്സില്‍ ചിരി പടര്‍ന്നു.

വിളക്ക് കത്തിക്കുക എന്നതാണ് മാനദണ്ഡമെങ്കില്‍ വേലക്കാരിക്കാണ് അവിടെ കൂടുതല്‍, വെളിച്ചത്തിന്റെ സാധ്യതകളാണ് വിഷയമെങ്കില്‍ സി.വി. രാമനും.
മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ സ്മരണകള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചു. 'അപ്പനും അമ്മയ്ക്കും ഞാനൊരു മണ്ടനാണെന്ന അഭിപ്രായമുണ്ടായിരുെന്നങ്കിലും എനിക്കതില്ലായിരുന്നു. എന്നാല്‍, കേശവമേനോനോട് സംസാരിച്ചാല്‍ ഞാന്‍ വെറുമൊരു മണ്ടനാണല്ലോ എന്ന തോന്നല്‍ തിരിച്ചു പോന്നാലും മനസ്സില്‍ ബാക്കിയാകും'അദ്ദേഹം പറഞ്ഞു. കേശവമേനോനോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി 'നിങ്ങള്‍ വെറുമൊരു മണ്ടനാണെന്ന് വിചാരിക്കുന്നിടത്തോളം നിങ്ങള്‍ മഹാനായിരിക്കും' എന്ന് ക്രിസോസ്റ്റം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.പി. കലാധരരന്‍ അധ്യക്ഷനായിരുന്നു. ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ മധ്യവേനലവധിക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദന സമാഹാരം 'സ്​പര്‍ശം' എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മാര്‍ ക്രിസോസ്റ്റത്തിനു നല്‍കി പ്രകാശനം ചെയ്തു. ഡോ. ചേരാവള്ളി ശശി, എന്‍. ശ്രീകുമാര്‍, എം.എസ്. ഷിഫാന

 എന്നിവര്‍ പ്രസംഗിച്ചു.(മാതൃഭൂമി)

Wednesday, June 18, 2014

ആറുവര്‍ഷത്തിനകം ലക്ഷം അധ്യാപകരെ നിയമിക്കും

19 Jun 2014
പി.കെ.മണികണ്ഠന്‍(മാതൃഭൂമി)
ന്യൂഡല്‍ഹി: സ്‌കൂള്‍-കോളേജ് തലങ്ങളില്‍ ആറു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം അധ്യാപകരെ അധികം നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം മുന്‍കൈയെടുത്തു രൂപവത്കരിക്കുന്ന ദേശീയ അധ്യാപക-അധ്യാപന മിഷന്റെ ഭാഗമായാണിത്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തില്‍ ഇക്കാര്യം അറിയിച്ചു.

അധ്യാപക പരിശീലനരംഗം ഉടച്ചുവാര്‍ക്കാനായി ബി.എഡ്, എം.എഡ്. കോഴ്‌സുകളുടെ പഠനകാലം രണ്ടു വര്‍ഷമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കും. പ്ലസ് ടു കഴിഞ്ഞാല്‍ ചേരാന്‍ കഴിയുന്ന ഡിപ്ലോമ അധ്യാപക കോഴ്‌സുകള്‍ നടപ്പാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും.

കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡിന്റെ (കേബ്) ശുപാര്‍ശ പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടികള്‍. അധ്യാപകരുടെ ലഭ്യത ഉറപ്പാക്കുക, നിലവിലുള്ളവരുടെ ശേഷി വര്‍ധിപ്പിക്കുക, യുവാക്കളെ അധ്യാപന രംഗത്തേക്ക് കൂടുതലായി ആകര്‍ഷിക്കുക തുടങ്ങിയവയാണ് കേബിന്റെ ശുപാര്‍ശകള്‍.

ഇതേത്തുടര്‍ന്ന്, സ്‌കൂള്‍, കോളേജ്, സര്‍വകലാശാലാതലങ്ങളില്‍ 2020-ഓടെ ഒരു ലക്ഷം അധ്യാപകരെ അധികമായി നിയമിക്കും. ഇതില്‍ പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവും. അധ്യാപക പരിശീലനത്തിനായി 40 സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ സ്ഥാപിക്കും. പതിനായിരം ഗവേഷണ ബിരുദങ്ങളും ലക്ഷ്യമിടുന്നുണ്ട്. അധ്യാപകര്‍ക്ക് അറിവാര്‍ജിക്കാനും പാഠ്യപദ്ധതി വിലയിരുത്താനും അന്തഃസര്‍വകലാശാലാബന്ധത്തിനും നയപരമായ ഗവേഷണങ്ങള്‍ക്കുമായി പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പഠന പരിപാടികളും തയ്യാറാക്കും.

അധ്യാപകരുടെ ശേഷി വര്‍ധിപ്പിക്കാന്‍ 55 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അധ്യാപക പരിശീലനത്തിനുള്ള അന്തഃസര്‍വകലാശാലാ കേന്ദ്രം സ്ഥാപിക്കും. അധ്യാപകര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നൂതനശേഷിക്കുള്ള പദ്ധതികളും ആവിഷ്‌കരിക്കും. അക്കാദമിക് നേതൃത്വത്തിനുള്ള അഞ്ചു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ മാനേജ്‌മെന്റിനുള്ള അഞ്ചു മേഖലാ കേന്ദ്രങ്ങള്‍ എന്നിവയും പുതുതായി തുടങ്ങും. ബി.എഡ്, എം.എഡ്. കോഴ്‌സുകളുടെ ദൈര്‍ഘ്യം കൂട്ടി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷനും സര്‍വകലാശാലാ സംവിധാനവും തമ്മിലുള്ള സംയോജനം ഉറപ്പാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം.

സര്‍വകലാശാലകള്‍ മുന്‍കൈയെടുത്ത് അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ രൂപവത്കരിക്കണം. അധ്യാപക പരിശീലനം ഉന്നത വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തണം. രണ്ടു വര്‍ഷത്തെ അധ്യാപക ഡിപ്ലോമ കോഴ്‌സുകളും തയ്യാറാക്കും. അധ്യാപകരുടെ ശേഷി കൂട്ടാന്‍ തുടര്‍വിദ്യാഭ്യാസ പദ്ധതികളും തയ്യാറാക്കും. ദേശീയ അധ്യാപക-അധ്യാപന മിഷന്‍ നടപ്പാക്കാനുള്ള ചെലവു മുഴുവന്‍ കേന്ദ്രം വഹിക്കും. 12-ാം പദ്ധതിയില്‍ ഇതിനായി 1700 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2014-15 വര്‍ഷത്തേക്കുള്ള പ്രാഥമിക വിഹിതമായി നൂറു കോടി രൂപ ഇതിനകം അംഗീകരിച്ചതായി മന്ത്രാലയകേന്ദ്രങ്ങള്‍ പറഞ്ഞു

സര്‍ക്കാര്‍സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ വകപൂട്ട്


Tuesday, June 17, 2014

മന്ത്രി വൈകി; കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ കുട്ടികളുടെ പഠനം മുടങ്ങി


LATEST late NEWS
Jun 17, 2014

മന്ത്രി മണിക്കൂറുകള്‍ വൈകി എത്തി; പ്രിന്‍സിപ്പല്‍ പ്രതിഷേധിച്ചു


തിരുവനന്തപുരം: ഉദ്ഘാടകനായ മന്ത്രി വരാന്‍ മണിക്കൂറുകള്‍ വൈകിയത് കാരണം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചവരെയുള്ള പഠനം മുടങ്ങി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ മന്ത്രി എത്തിയപ്പോള്‍ കുട്ടികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍, മന്ത്രി ഇരിക്കെ പൊതുവേദിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതിഷേധമറിയിച്ചു. ജില്ലയിലെ ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതിയുടെ ഉദ്ഘാടനത്തിന്റെ വേദിയിലായിരുന്നു പ്രതിഷേധത്തിന്റെ അരങ്ങായത്.

രാവിലെ പതിനൊന്നിനായിരുന്നു ഉദ്ഘാടകനായ മന്ത്രി എത്തുമെന്നറിയിച്ചത്. രാവിലെ സ്‌കൂള്‍ അംബ്ലി കഴിഞ്ഞയുടനെ യോഗത്തിനായി 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളെ ഓഡിറ്റോറിയത്തില്‍ ഇരുത്തിച്ചു. ഒന്‍പതര മുതല്‍ പതിനൊന്ന് വരെയുള്ള സമയത്തെ ക്ലാസ്സുകള്‍ മുടക്കിയായിരുന്നു പരിപാടിക്കായി കുട്ടികളെ ഓഡിറ്റോറിയത്തിലിരുത്തിയത്. പക്ഷേ മന്ത്രി പി.കെ. അബ്ദുറബ്ബ് എത്തിയപ്പോള്‍ നിശ്ചയിച്ച സമയത്തിനെക്കാള്‍ ഒന്നര മണിക്കൂര്‍ വൈകിയിരുന്നു. മന്ത്രി എത്തുന്നതുവരെ കുട്ടികള്‍ അക്ഷമരായി ഇരിക്കുകയായിരുന്നു.

പന്ത്രണ്ടര കഴിഞ്ഞപ്പോഴാണ് മന്ത്രി എത്തിയത്. സ്വാഗതം പറച്ചിലും ഉദ്ഘാടന പ്രസംഗവുമായി പിന്നെയും ഒരു മണിക്കൂര്‍ കടന്നുപോയി. ഇതിന് ശേഷമാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹെഡ്മിസ്ട്രസ്സ് കെ.കെ. ഊര്‍മിളാദേവി പ്രസംഗിക്കാനെത്തിയത്. ഈ സമയം മന്ത്രി വേദിയിലുണ്ടായിരുന്നു. അധ്യയനം മുടക്കിക്കൊണ്ട് യോഗങ്ങള്‍ നടത്തുന്നതിനെതിരെയായിരുന്നു പ്രിന്‍സിപ്പല്‍ ആദ്യം പ്രതിഷേധിച്ചത്.
സ്‌കൂളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ അതിന്റെ സംഘാടകര്‍ പ്രത്യേകം സമയം കണ്ടെത്തണം. മാത്രവുമല്ല നിശ്ചയിച്ച സമയത്ത് പരിപാടി തുടങ്ങാത്തതിലും പ്രിന്‍സിപ്പല്‍ തന്റെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിപറയാന്‍ മന്ത്രി തയാറായില്ല. ഒരു മണി കഴിഞ്ഞാണ് പരിപാടികള്‍ അവസാനിച്ചത്. ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷാണ് പരിപാടി സംഘടിപ്പിച്ചത്.

കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്രസമിതി
17 Jun 2014

പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കണമെന്ന് നിര്‍ദേശം

വടകര: സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്ര മാനവശേഷി വിഭവമന്ത്രാലയത്തിന്റെ ജോയന്റ് റിവ്യൂ കമ്മീഷന്‍.

കുട്ടികളെ എന്തുപഠിപ്പിക്കണമെന്ന സമീപനരേഖയില്ലാതെയാണ് സംസ്ഥാനത്ത് അധ്യാപകപരിശീലനം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസത്തിന് വ്യക്തമായ സമീപനരേഖ തയ്യാറാക്കി ബി.എഡ്., ഡി.എഡ്. പാഠ്യപദ്ധതി സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കണമെന്ന് ഡോ. രമാകാന്ത് അഗ്നിഹോത്രിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ വിദഗ്ധസമിതി ചര്‍ച്ചയ്ക്കായി നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം മുന്‍ തലവനാണ് ഡോ. അഗ്നിഹോത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏപ്രില്‍ 21 മുതല്‍ 27 വരെ മൂന്ന് ഗ്രൂപ്പായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വിദഗ്ധരും മറ്റുമായി ചര്‍ച്ചനടത്തിയുമാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
സംസ്ഥാനത്തെ ഡി.എഡ്. (ഡിപ്‌ളോമ ഇന്‍ എജ്യുക്കേഷന്‍-പഴയ ടി.ടി.സി.), ബി.എഡ്. പാഠ്യപദ്ധതി ഇപ്പോള്‍ അവിയല്‍ പരുവത്തിലാണെന്നും അത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം, വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ ആധികാരികരേഖകള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കണമെന്നതാണ് സമിതിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം.

ടി.ടി.സി.യുടെ പേര് മാറ്റി കഴിഞ്ഞവര്‍ഷംമുതല്‍ ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്നാക്കിയെങ്കിലും എസ്.സി..ആര്‍.ടി. അതിനായി തയ്യാറാക്കിയ പാഠ്യപദ്ധതി തികച്ചും അപര്യാപ്തമാണ്. അടിയന്തരമായി അത് പിന്‍വലിച്ച് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സമീപനത്തിന് അനുസൃതമായി ഉടച്ചുവാര്‍ക്കണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
ബി.എഡ്. പാഠ്യപദ്ധതിയുടെ കാര്യത്തിലും ഇതിന് സമാനമായ വിമര്‍ശംതന്നെയാണ് സമിതി മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കേണ്ട ബി.എഡ്. ബിരുദധാരികള്‍ പഠിക്കുന്ന വിഷയങ്ങള്‍ക്കും ശൈലിക്കും സമാനതകളില്ല. നാല് സര്‍വകലാശാലകളുടെ വ്യത്യസ്ത പാഠ്യപദ്ധതിയാണ് അവര്‍ പഠിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലക്ഷ്യമാക്കുന്നതെന്ത് എന്ന പരിഗണനയില്ലാതെയാണ് സര്‍വകലാശാലകളുടെ അധ്യാപകപരിശീലന പാഠ്യപദ്ധതി. ഇത് മാറ്റി ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണം.

കേരളത്തിലെ ഭാഷാവൈവിധ്യം പരിഗണിക്കാതെ ഇവിടത്തെ പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത് അബദ്ധമാകുമെന്ന് സമിതി നിരീക്ഷിക്കുന്നു. മലയാളത്തിനും തമിഴിനും കന്നടയ്ക്കും പുറമേ നാല്പതോളം ഭാഷകള്‍ ഇവിടെയുണ്ട്. ആ ഭാഷകളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. പഠനമാധ്യമം മാതൃഭാഷതന്നെയാകണം. എന്നാല്‍, ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഫലപ്രദമാക്കാന്‍ പ്രത്യേക ശുഷ്‌കാന്തി വേണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ക്ലാസ്മുറിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ തുക മുതല്‍മുടക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.