Thursday, June 12, 2014

തസ്തികയില്ലാത്ത അധ്യാപകരെ സ്വയം വിരമിപ്പിക്കും

എം വി പ്രദീപ്
 13-Jun-2014ദേശാഭിമാനി

  • തിരു: തസ്തികനിര്‍ണയത്തിലൂടെ പുറത്താകുന്ന അധ്യാപകരെ മുഴുവന്‍ സ്വയംവിരമിക്കലിന് നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന്റെ രഹസ്യനീക്കം
  • 2013-14 അധ്യയനവര്‍ഷത്തെ തസ്തികനിര്‍ണയത്തിലൂടെ പുറത്താകുന്ന 12,000 അധ്യാപകരെ താല്‍ക്കാലികമായി നിലനിര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും പുതിയ അധ്യയനവര്‍ഷത്തെ കണക്കെടുപ്പോടെ പ്രതിസന്ധി രൂക്ഷമാകും. ഈവര്‍ഷത്തോടെ 17,000 അധ്യാപകര്‍ തസ്തിക ഇല്ലാത്തവരായി മാറും. ജൂലൈ 15ന് ശേഷം 2014-15 വര്‍ഷത്തെ തസ്തികനിര്‍ണയം പ്രാബല്യത്തില്‍വരും.

  • 7000 പുതിയ തസ്തികയെങ്കിലും കുറഞ്ഞത് സൃഷ്ടിക്കാതെ അധ്യാപകരെ സംരക്ഷിക്കാനാകില്ല. കുറഞ്ഞത് 300 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിന് വരും. ഇത് അംഗീകരിക്കാന്‍ ധനവകുപ്പ് തയ്യാറല്ല. ഈ സാഹചര്യത്തില്‍ ധനവകുപ്പിന്റെ അനുമതിയില്ലെന്നു പ്രചരിപ്പിച്ച് സ്വയംവിരമിക്കലിന് നിര്‍ബന്ധിക്കാനുള്ള തന്ത്രമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. നിയമസഭ നടക്കുന്നതിനാല്‍ പ്രശ്നം രൂക്ഷമാകുമെന്നതിനാല്‍ രഹസ്യനീക്കമാണ് ആരംഭിച്ചത്. ഭരണകക്ഷി അധ്യാപക സംഘടനാ നേതാക്കളോട് വകുപ്പുമേധാവികള്‍ അനൗദ്യോഗികമായി വിആര്‍എസ് കാര്യം ധരിപ്പിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെടുന്ന അധ്യാപകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഒറ്റത്തവണത്തേക്കാണ് അനുപാതം പുനഃക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിക്കവെ മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ കുറവുള്ള സ്കൂളുകളില്‍മാത്രം അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30 (എല്‍പി), 1:35 (യുപി) ആയി കുറയ്ക്കുമെന്നുമാത്രമാണ് മന്ത്രിസഭാ തീരുമാനം. കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളില്‍ അനുപാതം കുറയ്ക്കില്ല. അവിടെ 1:45 ആയി നിലനില്‍ക്കും.

  • നിലവില്‍ 30ല്‍ താഴെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളിലേ പുതിയ അനുപാതം വരൂ. സംസ്ഥാനത്തെ പല ഗ്രാമീണസ്കൂളുകളിലും ഒരു ക്ലാസില്‍ 50 മുതല്‍ 65 വരെ കുട്ടികളുണ്ട്. ഇവിടെ അനുപാതം കുറയ്ക്കാത്തിടത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടില്ല. ഫലത്തില്‍ മലയാളം ഒഴികെയുള്ള ഭാഷാവിഷയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കാന്‍ മന്ത്രിസഭാ തീരുമാനത്തിനും കഴിയില്ല. ജൂനിയര്‍ ലാംഗ്വേജ് തസ്തികകളെല്ലാം പകുതിയായി ചുരുങ്ങും. ഹിന്ദി, അറബി, സംസ്കൃതം, ഉര്‍ദു അധ്യാപകര്‍ക്കൊന്നും മന്ത്രിസഭാ തീരുമാനത്തിന്റെ ഗുണം ലഭിക്കില്ല. എല്ലാ സ്കൂളിലും ഈ തസ്തികകള്‍ ഒന്നായി ചുരുങ്ങും. ബാക്കിയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കലാ- കായിക വിഭാഗത്തിലെ സ്പെഷ്യല്‍ അധ്യാപകരുടെയും എണ്ണം പകുതിയാകും. അതേസമയം, തസ്തിക ഇല്ലാത്ത അധ്യാപകരെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി അധ്യാപക സംഘടനകളോട് നിര്‍ദേശിച്ചിട്ടുമുണ്ട്്.

കോപ്പിയടിക്ക് കോളേജധികൃതര്‍ സഹായിച്ചു; അംഗീകാരം റദ്ദാക്കണമെന്ന് അന്വേഷണ സമിതി  
12 Jun 2014

ക്രമക്കേട് എന്‍ജിനിയറിങ് പരീക്ഷയ്ക്ക്
തേഞ്ഞിപ്പലം: എന്‍ജിനിയറിങ് പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി നടത്താന്‍ കോളേജധികൃതര്‍ സഹായിച്ചതായി കാലിക്കറ്റിലെ സിന്‍ഡിക്കേറ്റ് സമിതി അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജിന്റെ അംഗീകാരം പിന്‍വലിക്കണമെന്ന് സമിതി ശുപാര്‍ശചെയ്തു. ഇക്കാര്യം അടുത്ത സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ചചെയ്യും.
പാലക്കാട് ജില്ലയിലെ ഒരു സ്വാശ്രയ എന്‍ജിനിയറിങ് കോളേജിനെക്കുറിച്ചാണ് പരാതി. കഴിഞ്ഞവര്‍ഷം ജൂണില്‍ ഇവിടെനിന്ന് ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.
ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനെത്തിച്ചപ്പോള്‍ അധ്യാപകര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. പരീക്ഷയെഴുതിയ 15 പേരും ഒരേരീതിയില്‍ ഉത്തരങ്ങള്‍ എഴുതിയതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ കെ.എം. നസീറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു.
കോളേജധികൃതര്‍, പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍, പഠനബോര്‍ഡ് ചെയര്‍മാന്‍, മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ എന്നിവരുടെയെല്ലാം വാദം കേട്ടശേഷമാണ് ആറ് മാസം കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിലവില്‍ കോളേജ് വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വാദം കേള്‍ക്കല്‍ സമയങ്ങളില്‍ സര്‍വകലാശാലാ ഇടപാടുകള്‍ക്കായി നടത്തിയ കത്തുകളിലെല്ലാം മുന്‍ പ്രിന്‍സിപ്പലിന്റെ പേരും സീലുമാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വിഷയത്തില്‍ സിന്‍ഡിക്കേറ്റാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നതിനാല്‍ അതിന് ശേഷമേ കോളേജിന്റെ പേര് വെളിപ്പെടുത്താനാകൂവെന്ന് അന്വേഷണസമിതി കണ്‍വീനര്‍ പറഞ്ഞു (മാതൃഭൂമി)

തസ്തികയില്ലാത്ത അധ്യാപകരെ സ്വയം വിരമിപ്പിക്കും
എം വി പ്രദീപ്
Posted on: 13-Jun-2014 01:06 AM
തിരു: തസ്തികനിര്‍ണയത്തിലൂടെ പുറത്താകുന്ന അധ്യാപകരെ മുഴുവന്‍ സ്വയംവിരമിക്കലിന് നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന്റെ രഹസ്യനീക്കം. 2013-14 അധ്യയനവര്‍ഷത്തെ തസ്തികനിര്‍ണയത്തിലൂടെ പുറത്താകുന്ന 12,000 അധ്യാപകരെ താല്‍ക്കാലികമായി നിലനിര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും പുതിയ അധ്യയനവര്‍ഷത്തെ കണക്കെടുപ്പോടെ പ്രതിസന്ധി രൂക്ഷമാകും. ഈവര്‍ഷത്തോടെ 17,000 അധ്യാപകര്‍ തസ്തിക ഇല്ലാത്തവരായി മാറും. ജൂലൈ 15ന് ശേഷം 2014-15 വര്‍ഷത്തെ തസ്തികനിര്‍ണയം പ്രാബല്യത്തില്‍വരും.

7000 പുതിയ തസ്തികയെങ്കിലും കുറഞ്ഞത് സൃഷ്ടിക്കാതെ അധ്യാപകരെ സംരക്ഷിക്കാനാകില്ല. കുറഞ്ഞത് 300 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിന് വരും. ഇത് അംഗീകരിക്കാന്‍ ധനവകുപ്പ് തയ്യാറല്ല. ഈ സാഹചര്യത്തില്‍ ധനവകുപ്പിന്റെ അനുമതിയില്ലെന്നു പ്രചരിപ്പിച്ച് സ്വയംവിരമിക്കലിന് നിര്‍ബന്ധിക്കാനുള്ള തന്ത്രമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. നിയമസഭ നടക്കുന്നതിനാല്‍ പ്രശ്നം രൂക്ഷമാകുമെന്നതിനാല്‍ രഹസ്യനീക്കമാണ് ആരംഭിച്ചത്. ഭരണകക്ഷി അധ്യാപക സംഘടനാ നേതാക്കളോട് വകുപ്പുമേധാവികള്‍ അനൗദ്യോഗികമായി വിആര്‍എസ് കാര്യം ധരിപ്പിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെടുന്ന അധ്യാപകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഒറ്റത്തവണത്തേക്കാണ് അനുപാതം പുനഃക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിക്കവെ മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ കുറവുള്ള സ്കൂളുകളില്‍മാത്രം അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30 (എല്‍പി), 1:35 (യുപി) ആയി കുറയ്ക്കുമെന്നുമാത്രമാണ് മന്ത്രിസഭാ തീരുമാനം. കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളില്‍ അനുപാതം കുറയ്ക്കില്ല. അവിടെ 1:45 ആയി നിലനില്‍ക്കും.

നിലവില്‍ 30ല്‍ താഴെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളിലേ പുതിയ അനുപാതം വരൂ. സംസ്ഥാനത്തെ പല ഗ്രാമീണസ്കൂളുകളിലും ഒരു ക്ലാസില്‍ 50 മുതല്‍ 65 വരെ കുട്ടികളുണ്ട്. ഇവിടെ അനുപാതം കുറയ്ക്കാത്തിടത്തോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടില്ല. ഫലത്തില്‍ മലയാളം ഒഴികെയുള്ള ഭാഷാവിഷയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കാന്‍ മന്ത്രിസഭാ തീരുമാനത്തിനും കഴിയില്ല. ജൂനിയര്‍ ലാംഗ്വേജ് തസ്തികകളെല്ലാം പകുതിയായി ചുരുങ്ങും. ഹിന്ദി, അറബി, സംസ്കൃതം, ഉര്‍ദു അധ്യാപകര്‍ക്കൊന്നും മന്ത്രിസഭാ തീരുമാനത്തിന്റെ ഗുണം ലഭിക്കില്ല. എല്ലാ സ്കൂളിലും ഈ തസ്തികകള്‍ ഒന്നായി ചുരുങ്ങും. ബാക്കിയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കലാ- കായിക വിഭാഗത്തിലെ സ്പെഷ്യല്‍ അധ്യാപകരുടെയും എണ്ണം പകുതിയാകും. അതേസമയം, തസ്തിക ഇല്ലാത്ത അധ്യാപകരെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി അധ്യാപക സംഘടനകളോട് നിര്‍ദേശിച്ചിട്ടുമുണ്ട്്.
- See more at: http://www.deshabhimani.com/newscontent.php?id=467176#sthash.9oobbSUQ.dpuf

No comments: