Friday, June 20, 2014

വായന ദിനത്തില്‍ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും ക്രിസോസ്റ്റം

 20 Jun 2014

ചെങ്ങന്നൂര്‍: ചിരിയിലൂടെ ചിന്തകള്‍ക്ക് തിരികൊളുത്തി ഏഴുദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവത്തിന് ചെങ്ങന്നൂരില്‍ തുടക്കമായി. ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ഒരു നല്ല വിദ്യാര്‍ഥി എങ്ങനെയുള്ളവനായിരിക്കണം എന്ന ചോദ്യവുമായാണ് ചിരിയുടെ തിരുമേനി പ്രസംഗം തുടങ്ങിയത്. നന്നായി പഠിക്കുന്നവനാണ് എന്ന് സദസ്സ്. അധ്യാപകരെ ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കുന്നവനാണ് നല്ല വിദ്യാര്‍ഥി എന്ന് ക്രിസോസ്റ്റം അഭിപ്രായപ്പെട്ടപ്പോള്‍ സദസ്സ് ചിരിച്ചു മറിഞ്ഞു.

പ്രകാശത്തെപ്പറ്റി വലിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയ സി.വി. രാമന്‍ എട്ടുപത്ത് തവണ ഉരച്ചാണ് തീപ്പെട്ടി കത്തിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ വേലക്കാരി ഒറ്റ ഉരയ്ക്ക് തീെപ്പട്ടി കത്തിക്കുമായിരുന്നു. അപ്പോള്‍ വേലക്കാരിയല്ലേ മിടുക്കി എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ സദസ്സില്‍ ചിരി പടര്‍ന്നു.

വിളക്ക് കത്തിക്കുക എന്നതാണ് മാനദണ്ഡമെങ്കില്‍ വേലക്കാരിക്കാണ് അവിടെ കൂടുതല്‍, വെളിച്ചത്തിന്റെ സാധ്യതകളാണ് വിഷയമെങ്കില്‍ സി.വി. രാമനും.
മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ സ്മരണകള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചു. 'അപ്പനും അമ്മയ്ക്കും ഞാനൊരു മണ്ടനാണെന്ന അഭിപ്രായമുണ്ടായിരുെന്നങ്കിലും എനിക്കതില്ലായിരുന്നു. എന്നാല്‍, കേശവമേനോനോട് സംസാരിച്ചാല്‍ ഞാന്‍ വെറുമൊരു മണ്ടനാണല്ലോ എന്ന തോന്നല്‍ തിരിച്ചു പോന്നാലും മനസ്സില്‍ ബാക്കിയാകും'അദ്ദേഹം പറഞ്ഞു. കേശവമേനോനോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി 'നിങ്ങള്‍ വെറുമൊരു മണ്ടനാണെന്ന് വിചാരിക്കുന്നിടത്തോളം നിങ്ങള്‍ മഹാനായിരിക്കും' എന്ന് ക്രിസോസ്റ്റം ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.പി. കലാധരരന്‍ അധ്യക്ഷനായിരുന്നു. ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ മധ്യവേനലവധിക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദന സമാഹാരം 'സ്​പര്‍ശം' എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മാര്‍ ക്രിസോസ്റ്റത്തിനു നല്‍കി പ്രകാശനം ചെയ്തു. ഡോ. ചേരാവള്ളി ശശി, എന്‍. ശ്രീകുമാര്‍, എം.എസ്. ഷിഫാന എന്നിവര്‍ പ്രസംഗിച്ചു. 

ചെങ്ങന്നൂര്‍: ചിരിയിലൂടെ ചിന്തകള്‍ക്ക് തിരികൊളുത്തി ഏഴുദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവത്തിന് ചെങ്ങന്നൂരില്‍ തുടക്കമായി. ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ഒരു നല്ല വിദ്യാര്‍ഥി എങ്ങനെയുള്ളവനായിരിക്കണം എന്ന ചോദ്യവുമായാണ് ചിരിയുടെ തിരുമേനി പ്രസംഗം തുടങ്ങിയത്. നന്നായി പഠിക്കുന്നവനാണ് എന്ന് സദസ്സ്. അധ്യാപകരെ ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കുന്നവനാണ് നല്ല വിദ്യാര്‍ഥി എന്ന് ക്രിസോസ്റ്റം അഭിപ്രായപ്പെട്ടപ്പോള്‍ സദസ്സ് ചിരിച്ചു മറിഞ്ഞു.

പ്രകാശത്തെപ്പറ്റി വലിയ കണ്ടുപിടിത്തങ്ങള്‍ നടത്തിയ സി.വി. രാമന്‍ എട്ടുപത്ത് തവണ ഉരച്ചാണ് തീപ്പെട്ടി കത്തിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ വേലക്കാരി ഒറ്റ ഉരയ്ക്ക് തീെപ്പട്ടി കത്തിക്കുമായിരുന്നു. അപ്പോള്‍ വേലക്കാരിയല്ലേ മിടുക്കി എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ സദസ്സില്‍ ചിരി പടര്‍ന്നു.

വിളക്ക് കത്തിക്കുക എന്നതാണ് മാനദണ്ഡമെങ്കില്‍ വേലക്കാരിക്കാണ് അവിടെ കൂടുതല്‍, വെളിച്ചത്തിന്റെ സാധ്യതകളാണ് വിഷയമെങ്കില്‍ സി.വി. രാമനും.
മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ സ്മരണകള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചു. 'അപ്പനും അമ്മയ്ക്കും ഞാനൊരു മണ്ടനാണെന്ന അഭിപ്രായമുണ്ടായിരുെന്നങ്കിലും എനിക്കതില്ലായിരുന്നു. എന്നാല്‍, കേശവമേനോനോട് സംസാരിച്ചാല്‍ ഞാന്‍ വെറുമൊരു മണ്ടനാണല്ലോ എന്ന തോന്നല്‍ തിരിച്ചു പോന്നാലും മനസ്സില്‍ ബാക്കിയാകും'അദ്ദേഹം പറഞ്ഞു. കേശവമേനോനോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി 'നിങ്ങള്‍ വെറുമൊരു മണ്ടനാണെന്ന് വിചാരിക്കുന്നിടത്തോളം നിങ്ങള്‍ മഹാനായിരിക്കും' എന്ന് ക്രിസോസ്റ്റം ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.പി. കലാധരരന്‍ അധ്യക്ഷനായിരുന്നു. ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ മധ്യവേനലവധിക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദന സമാഹാരം 'സ്​പര്‍ശം' എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മാര്‍ ക്രിസോസ്റ്റത്തിനു നല്‍കി പ്രകാശനം ചെയ്തു. ഡോ. ചേരാവള്ളി ശശി, എന്‍. ശ്രീകുമാര്‍, എം.എസ്. ഷിഫാന

 എന്നിവര്‍ പ്രസംഗിച്ചു.(മാതൃഭൂമി)

No comments: