Thursday, March 8, 2012

സര്‍വീസിലുള്ള അധ്യാപകര്‍ 5 വര്‍ഷത്തിനകം യോഗ്യതാ പരീക്ഷ പാസ്സാകണം

09 Mar 2012


സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സ്‌കൂളില്‍ പഠിപ്പിക്കാന്‍ പ്രത്യേക യോഗ്യതാ പരീക്ഷ പാസ്സാകണമെന്ന ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്ന പ്രകാരമാണ് അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുന്നത്.

ബി.എഡ്ഡും ടി.ടി.സി.യുമുള്ളവര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കായി നടത്തുന്ന സെറ്റ് പരീക്ഷയുടെ മാതൃകയില്‍ നടത്തുന്ന ടെറ്റ് (ടി.ഇ.ടി.) പരീക്ഷയാണ് പാസ്സാകേണ്ടത്. നിലവിലുള്ള അധ്യാപകര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ടെറ്റ് പരീക്ഷ പാസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. എസ്.സി.ഇ.ആര്‍.ടി.യെയാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2012-13 മുതല്‍ യോഗ്യതാ പരീക്ഷ ബാധകമാക്കിക്കൊണ്ടുള്ളതാണ് ഉത്തരവ്.


ഇതേസമയം യോഗ്യതാ പരീക്ഷ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കിയതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. അധ്യാപകനാകാന്‍ ഒരു യോഗ്യത നിശ്ചയിക്കുകയും അതുപ്രകാരം ജോലി ലഭിക്കുകയും ചെയ്തശേഷം ഇടക്കാലത്ത് നിലവിലുള്ള ജോലി തുടരാന്‍ പുതിയ യോഗ്യത വേണമെന്നുപറയുന്നത് ശരിയല്ലെന്നാണ് സംഘടനകളുടെ വിമര്‍ശം. കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു, ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു. തുടങ്ങിയ പ്രമുഖ സംഘടനകളെല്ലാം തന്നെ നിലവിലുള്ള അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

GOVERNMENT OF KERALA
Abstract
General Education Department- Teachers Eligibility Test-entrusting
SCERT as the academic authoriW-Sanction accorded_orders issued.
GENERAL EDUCATION (JI DEPARTMENT G.o (P) No.7Ol 12 /G.F;dn Thiruvananthapuram, Dated:O | /Og /2012

Read:- 
  • (1) Notification No lNo.6 r-og/2o/2otolNCTE (N & s) dated,23/O8/2O10 of NCTE, Government of India.
  • (2) Notification No-F No.61- r l2or1lNcrE (N & s) dated,29 /07 /2011 of NCTE, Government of India.
  • 3(G.O. (P) 100/11/G.Edn. dated so/04/tt.
  • (4) G.O (P) 199/11/G.Edn. dated t/'to/'tt.
ORDER

In accorda'nce with the provisions of sub section (1) of section 2J of
the Right of children to Free and compulsory Education (RTE) Act, 2009, the National Council for Teacher Education (NCTE) has laid down the minimum qualifications for a person to be eligible for appointment as a teacher in class I to VIII vide its Notilications read as lst and 2o.r paper above. One of the essential qualifications for a person to be eligible for appointment as a teacher in any of the schools referred to in clause (n) of section 2 of the RTE Act is that he/she should pass the Teachers Eligibility Test (TET) which will be conducted by the appropriate Government.
As per the Kerala Right of children to Free and compulsory
Education Rules 2orr notified vide Government order read as 3rd paper above, Academic Authority means the State Council for Educational Research and rraining, Thiruvananthapuram (scERT) and Government have the academic responsibility to ensure that a teacher appointed should possess the minimum qualification for teachers. As per the Government Order read as 4th paper above, Government have interalia decided to make TET mandatory for the appointment of all teachers in Iower Primaqr, Upper Primary and High Schools. Accordingly all teachers  in schools should possess the minimum qualifications including Teachers Eligibility Test (TET) based on the noffns and standards laid down by the NcrE. scERT is the authorized academic authority in the state.
In the above circumstances, Government are pleased to entrust
State Council for Educational Research and Training, Thiruvananthapuram (SCERT) for conducting Teachers Eligibility Test (TET) in the state. The SCERT will conduct the test in accordance with the guidelines prescribed by the NCTE, Government of India. The Director, SCERT is directed to
take urgent action for the conduct of the test from the Academic year 2OI2-13 onwards.

(By order of the Governor)
R.Madhusoodhanan Nalr
Additional Secretary to Govt.

to
The Director of Public Instruction, Thiruvananthapuram
The Director, State Council for Educational Research and Training,
Thiruvananthapuram
The Secretar5r, Kerala Public Service Commission,
Thiruvananthapuram (with covering letter)
The state Project Director, sana Siksha Abhiyan, Thiruvananthapuram
All Deputy Directors of Education/ District Educational oflicers/
Assistant Educational Offi cers
The Director, Information and public Relations Department,
Thiruvananthapuram,
The Principal Accountant General (Audit), Kerala, Thiruvananthapuram.
The Accountant General (A&E), Kerala, Thiruvananthapuram,
The jersonnel and Administrative Reforms Department
\ry Director, IT@school, Thiruvananthapur-am (for pubtshing in the
website)
The Stock File/Office Copy
Copy to:-
The PS to Minister (Education)
The P.A. to Secretar5r (General Education)
Forwarded/By Order

2 comments:

Chundekkad said...

അല്ല മാഷേ ഈ പരീക്ഷേനെ എന്തിനാ ഈ മാഷുമ്മാരുടെ കൂട്ടം പേടിക്കണെ . പീക്രിപ്പിള്ളാരുടെ പരീക്ഷാപ്പേപ്പറിൽ ചുവന്ന മഷിക്ക് വരച്ച് വരച്ച് ഇപ്പൊ സ്വന്തം തലവര വേറേ ആരങ്കിലും വരച്ച് കേടക്കുമോന്ന പേടിയാണോ. പഠി(പ്പി)ക്കാൻ വന്ന നേരം കൊണ്ട് വല്ല പാടത്തും ഉഴാൻ പോയിക്കൂടേന്ന് പണ്ട് ചോദിച്ചത് പാമ്പായി പിന്നാലെ കൂടുമോ

Unknown said...

അദ്ധ്യാപകര്‍ക്കും പരീക്ഷാ പനി.
ഇനി മുതല്‍ അദ്ധ്യാപകര്‍ക്കും പരീക്ഷാ പനി. ടി.ടി.സി.യോ ബി.എഡോ കഴിഞ്ഞു ജോലിക്കു കാത്തിരിക്കുന്നവര്‍ മാത്രമല്ല, വര്‍ഷങ്ങളായി സര്‍വീസിലുള്ള അദ്ധ്യാപകരും ഈ പരീക്ഷ അഞ്ചു വര്‍ഷത്തിനകം പാസ്സാകണം എന്നാണ്‍ അറിയുവാന്‍ കഴിയുന്നത്. ഏതായാലും ഈ വിഷയം കേരള സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്കും വാദപ്രതിവാദങ്ങല്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴി ഒരുക്കും എന്ന കാര്യത്തില്‍ സംശയമില്ല്. ഞാന്‍ അംഗമായ അദ്ധ്യാപക സംഘടന ഇക്കാര്യത്തില്‍ എന്തു നിലപാട് എടുക്കുന്നു എന്ന് അറിയില്ല. അതു എന്തു തന്നെ ആയാലും ഞാന്‍ ആ നിലപാടിനൊപ്പം നില്‍ക്കും. എന്നാലും ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ നില്പാട് വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ.
സാധാരണ ഏതു പുതിയ നിയമം വരുമ്പോഴും നിലവില്‍ ഉള്ളവറ്ക്കു ഇളവു അനുവദിക്കുക പതിവാണു.എന്നാല്‍ ഇക്കാര്യത്തില്‍ ആ ഇളവു അനുവദിക്കേണ്ടതില്ല എന്നാണു തോന്നുന്നതു.കാരണം ജോലിയില്‍ ചേരുന്നതിനു മുമ്പ് ഉള്ള വിദ്യാഭ്യാസ യോഗ്യത ഒഴികെ മറ്റു അധികമായ ഒരു യോഗ്യതയും നേടണം എന്നു അനുശാസിക്കാത്ത് ഒരു വിഭാഗമാണ്‍ അധ്യാപകസമൂഹം.ചുരുക്കം ചില അധ്യാപകര്‍ സ്വന്തം താല്പര്യത്തില്‍ ഉപരി പഠനം നടത്തുന്നതു ഒഴിച്ചാല്‍ നമ്മള്‍ ഒന്നും പിന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല എന്ന വാദം ശക്തമാണു.കാലാകാലങ്ങളില്‍ ലഭിക്കുന്ന പരിശീലനങ്ങളൊ എന്നു ചോദിക്കും. ശരിയാണു ആ പരിശീലനങ്ങളിലൂടെ നമ്മളില്‍ നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. എങ്കിലും നമ്മുടെ കഴിവു സ്വയം ബോധ്യപ്പെടുന്നതിനും,മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുന്നതിനും ഇത്തരം ചില മൂല്യനിറ്ണ്ണയം സഹായിക്കും.പ്ക്ഷെ ഇതു ചിലറ്ക്കെതിരെ വൈരാഗ്യം തീറ്ക്കാനുള്ള ഉപാധിയാകി മാറ്റുകയോ,മറ്റു വിധത്തില്‍ ദുരുപയൊഗം ചെയ്യുകയൊ ചെയ്യാതിരിക്കാനുള്ള മുന്‍ കരുതലും ആവശ്യമാണു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തെ കുറിച്ചു ഒരു വ്യ്ക്തമായ ധാരണ ലഭിക്കും എന്നു നമുക്കു പ്രതീക്ഷിക്കാംhttp://mohanantiurnambissan.blogspot.in/2012/03/blog-post_12.htm
at 3:19 pm
Posted by MOHANAN MASH PERINGODE
0 comments: