Thursday, October 6, 2011

പറവൂരിലെ 21 ഹൈസ്‌കൂളുകളില്‍ 'ശാസ്ത്രയാന്‍' പദ്ധതി ആരംഭിച്ചു

 02 Oct 2011

പറവൂര്‍: സയന്‍സ് വിദ്യാഭ്യാസം കുറ്റമറ്റതും ഗുണമേന്മയുള്ളതുമാക്കാന്‍ ലക്ഷ്യമിട്ട് പറവൂര്‍ നിയോജകമണ്ഡലത്തിലെ 21 ഹൈസ്‌കൂളുകളില്‍ വി.ഡി. സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശാസ്ത്രയാന്‍ പദ്ധതി ആരംഭിച്ചു.

7115 വിദ്യാര്‍ഥികള്‍, 100ലേറെ ശാസ്ത്ര-ഗണിതശാസ്ത്ര അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി.

മികച്ച ഹൈടെക് ക്ലാസ്മുറികള്‍, സയന്‍സ് ലൈബ്രറി, സയന്‍സ് ലാബ് എന്നിവ സ്‌കൂളില്‍ തുടങ്ങും. അധ്യാപകരുടെ ഏത് സംശയങ്ങള്‍ക്കും എസ്എംഎസിലൂടെ ഉത്തരം ലഭിക്കുന്ന വിപുലമായ പോര്‍ട്ടല്‍ ആരംഭിക്കുവാനും പദ്ധതിയുണ്ടെന്ന് വി.ഡി. സതീശന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.

8, 9 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പദ്ധതിയിലുള്ളത്. മികച്ച ശാസ്ത്രജ്ഞര്‍, സര്‍വകലാശാല അധ്യാപകര്‍, ടെക്‌നോക്രാറ്റ്‌സ് എന്നിവര്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്ക് ക്ലാസെടുക്കും. സയന്‍സ് അധ്യാപകര്‍ നിര്‍ദേശിച്ച ഏറ്റവും പ്രയാസമേറിയ പാഠഭാഗങ്ങള്‍ ലളിതമായി മോഡലുകളിലൂടെയും മറ്റും പഠിപ്പിക്കും. അധ്യപകര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിശീലനവും സ്‌കോളര്‍ഷിപ്പും നല്‍കും.

സയന്‍സ് എക്‌സിബിഷന്‍, ഫിലിം ഫെസ്റ്റിവല്‍, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ശാസ്ത്ര സ്ഥാപനങ്ങളിലേക്ക് സ്റ്റഡി ടൂര്‍, സയന്‍സ് പാര്‍ക്ക്, ഹെര്‍ബേറിയം, ഇലക്‌ട്രോണിക്‌സ് സെന്റര്‍, എനര്‍ജി പാര്‍ക്ക്, അക്വേറിയം, ടെലസ്‌കോപ്പ്, ആസ്‌ട്രോണമി ക്ലബ്, ബട്ടര്‍ഫൈ്‌ള പാര്‍ക്ക്, ഹെല്‍ത്ത് ക്ലബ് എന്നിവ സ്ഥാപിക്കും.

വിദഗ്ദ്ധ ശാസ്ത്രജ്ഞരും വിവിധ ശാസ്ത്രസ്ഥാപനങ്ങളുടെ തലവന്മാരുമടങ്ങിയ ഒരു സമിതിയാണ് ശാസ്ത്രയാന്‍ പദ്ധതിയുടെ അക്കാദമിക് കാര്യങ്ങള്‍ നിയന്ത്രിക്കുകയെന്നും സതീശന്‍ പറഞ്ഞു.

പാക്കേജ് വന്നിട്ടും രക്ഷയില്ല; കലാ അധ്യാപകര്‍ വംശനാശത്തിന്റെ വക്കില്‍

തിരുവനന്തപുരം: പാക്കേജിലൂടെ മുഖ്യധാര അധ്യാപകരുടെ പ്രശ്‌നം ഒരുവിധം പരിഹാരത്തിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ കലാ അധ്യാപകരോടുളള അവഗണന തുടരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പാക്കേജിലൂം പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പരാതി.


ഇരുപതോളം വര്‍ഷമായി കല, പ്രവൃത്തി പരിചയ അധ്യാപക തസ്തികകളില്‍ നിയമനം നടക്കുന്നില്ല. പത്ത് വര്‍ഷം മുമ്പ് ഈ തസ്തികകളില്‍ 6000 ഓളം അധ്യാപകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആകെയുള്ളത് 3000 ഓളം പേര്‍ മാത്രം. 25 വര്‍ഷത്തിനിടെ വിരലിലെണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നടന്നത്. നിലവിലുള്ള കല, പ്രവൃത്തി പരിചയ അധ്യാപകര്‍ വിരമിക്കുകയൊ, മരിക്കുകയൊ ചെയ്താല്‍ ആ തസ്തികയും ഇല്ലാതാകുമെന്നതാണ് നിലവിലുള്ള വ്യവസ്ഥ. പടിപടിയായി സ്‌കൂളുകളില്‍ നിന്ന് സംഗീതം, ചിത്രകല, നൃത്തം, പ്രവൃത്തിപരിചയം എന്നിങ്ങനെയുള്ള അധ്യാപകര്‍ പടിയിറങ്ങുകയാണ്.


കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായെങ്കിലും കലാ അധ്യാപകരെ സംരക്ഷിക്കണമെന്നതാണ് അവരുടെ ആവശ്യം. ഈ വിഭാഗം അധ്യാപകരെ പാര്‍ട്ട് ടൈം ഇന്‍സ്ട്രക്ടര്‍ എന്ന പദവിയില്‍നിന്നുമാറ്റി മറ്റ് വിഷയങ്ങളിലേതുപോലെ മുഴുവന്‍ സമയം തസ്തിക അനുവദിക്കുക, കരിക്കുലം കമ്മിറ്റിയില്‍ കലാ അധ്യപക പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ടി.ടി.ഐ , ഡയറ്റ് എന്നിവിടങ്ങളിലും കലാ 


കഥപറയും ചുമരുകള്‍ ഉത്ഘാടനം ചെയ്തു




മലപ്പുറം: കെ.എസ്.ടി.എ എടപ്പാള്‍ ഉപജില്ലാ കമ്മറ്റിയുടെ സമഗ്ര വിദ്യാലയ വികസനപരിപാടിയുടെ ഭാഗമായ 'കഥപറയും ചുമരുകളുടെ' ഉത്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മുസ്തഫ ജി.ജെ.ബി സ്‌കൂള്‍, വട്ടംകുളത്ത് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പദ്ധതിയുടെ വിശദീകരണം എടപ്പാള്‍ എ.ഇ.ഓ ഹരിദാസന്‍ നടത്തി.

കെ.എസ്.ടി.എ ജില്ലാസെക്രട്ടറി ശ്രീ. ഷാഫി മാഷ് , ബ്ലോക്ക് മെമ്പര്‍ ശ്രീമതി പ്രസന്ന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീ. ഗോപു പട്ടിത്തറയാണ് ചുമരുകള്‍ക്ക് ജീവന്‍ നല്‍കിയത്. സേതുമാസ്റ്റര്‍, ഹംസത്തലിമാസ്റ്റര്‍, ഹരിദാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

No comments: