Monday, November 21, 2011

ഗൃഹാങ്കണങ്ങളില്‍ നാടകവുമായി പൊന്മേരി എല്‍പി സ്കൂള്‍

:

21-Nov-2011

വടകര: ഗൃഹാങ്കണങ്ങളില്‍ ശുചിത്വ സദസ്സ് ഒരുക്കി പൊന്മേരി എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധേയരാകുന്നു. ശുചിത്വ ആരോഗ്യ സന്ദേശം വീട്ടുമുറ്റങ്ങളില്‍ സംഘടിപ്പിക്കുന്ന ലഘുനാടകങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വിദ്യാര്‍ഥികള്‍ . ഹെല്‍ത്ത് ക്ലബ്ബ്, ജെആര്‍സി എന്നിവയുടെ എന്നിവയുടെ ആഭിമുഖ്യത്തില്‍ പിടിഎ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്ത പരിപാടി സ്കൂള്‍ പരിസരത്തെ പത്ത് വീടുകളില്‍ അരങ്ങേറി. കഴിഞ്ഞ വര്‍ഷം പൊന്മേരി എല്‍പി സ്കൂള്‍ നടപ്പാക്കിയ ശുചിത്വ ഗ്രാമം പദ്ധതിയുടെ ആയിരം തുണിസഞ്ചികള്‍ പ്രചരിപ്പിച്ചിരുന്നു.

No comments: