താമരശ്ശേരി: ഹിരോഷിമ ദിനാചരണത്തിന് മുന്നോടിയായി ഈങ്ങാപ്പുഴ എം.ജി.എം. ഹൈസ്‌കൂളിലെ എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശം പകര്‍ന്ന് 25,000 വെള്ളക്കൊക്കുകളെ കടലാസ്‌കൊണ്ട് നിര്‍മിച്ചു. കൊക്കുകളെ കൈകളിലുയര്‍ത്തി വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലിയും നടത്തി.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമയില്‍ പതിച്ച ആറ്റംബോംബിന്റെ അണുപ്രസരമേറ്റ് രോഗബാധിതയായി മരണത്തിന് കീഴടങ്ങിയ സഡാക്കോ സസക്കി എന്ന പന്ത്രണ്ട്‌വയസ്സുകാരിയുടെ ദുരന്തത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചായിരുന്നു പരിപാടി. സഡാക്കോയുടെ സ്മരണയില്‍ ഓരോ കുട്ടിയും 25 കൊക്കുകളെ വീതം ഉണ്ടാക്കിക്കൊണ്ടുവന്നു. സ്‌കൂള്‍മുറ്റത്തെ കൊടിമരത്തില്‍ സഡാക്കോയുടെ സ്മാരകസ്തൂപമുണ്ടാക്കി. അതിനു മുകളില്‍ ഒരു വലിയ വെള്ളക്കൊക്കിനെയും സ്ഥാപിച്ചു.
സഡാക്കോ സ്‌കൂപത്തില്‍ പ്രധാനാധ്യാപിക മേരി വര്‍ഗീസ് പുഷ്പാര്‍ച്ചന നടത്തി. ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സി.എ. മുഹമ്മദ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. ചടങ്ങില്‍ പി.ടി.എ. വൈസ് പ്രസിഡന്റ് ബിജു വച്ചാലില്‍ അധ്യക്ഷത വഹിച്ചു. അന്നമ്മ മാത്യു, പി.ജി. രാധാകൃഷ്ണന്‍, ഷീല വര്‍ഗീസ്, ട്രീസ എന്നിവര്‍ പ്രസംഗിച്ചു. പി.ഡി. ബേബി സ്വാഗതവും അബ്രഹാം മാത്യു നന്ദിയും പറഞ്ഞു.
-
കുട്ടികള്‍ക്ക് മിഠായി, ഡ്രൈവര്‍മാര്‍ക്ക് താക്കീത്: പോലീസിന്റെ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി
ചെറുതുരുത്തി:മിഠായിയുമായി പോലീസ് സംഘം അടുത്തെത്തിയപ്പോള്‍ കുട്ടികള്‍ ആദ്യമൊന്ന് പകച്ചു. തങ്ങളുടെ യാത്രാസൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാനാണെന്ന് അറിഞ്ഞപ്പോള്‍ അല്‍പ്പം കുസൃതിയോടെ മിഠായി വാങ്ങി നുണഞ്ഞു. കുട്ടികള്‍ പോലീസിന് കൈകൊടുത്തു. ചെറുതുരുത്തി പോലീസ് സ്റ്റേഷനുകീഴില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങളെ കണ്ടെത്തി ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്ന പരിപാടിയാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമായത്. ചെറുതുരുത്തി എസ്.ഐ. സോണി മത്തായിയുടെ നേതൃത്വത്തില്‍ വൈകീട്ട് സ്‌കൂള്‍ പരിസരത്തെത്തി കുട്ടികളെ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കുവേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കി. ചെറുതുരുത്തി ഗവ. സ്‌കൂള്‍ പരിസരം, ആറ്റൂര്‍ അറഫ സ്‌കൂള്‍ പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് ആദ്യഘട്ടം പരിപാടി നടപ്പിലാക്കിയത്. അമിതമായി കുട്ടികളെ കുത്തിനിറച്ചുവരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന പദ്ധതി പ്രകാരമാണ് ബോധവത്കരണ പരിപാടി നടന്നത്. പോലീസുകാരായ ഹബീബ്, നളിനി, ജയരാജ്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വിദ്യാര്‍ഥികളെ കയറ്റിയില്ല: ബസ്ജീവനക്കാര്‍ക്ക് 1000 രൂപ പിഴ
No comments:
Post a Comment