: 20-Aug-2011
തിരുവനന്തപുരം: സ്‌കൂളുകളിലെ ഓണപ്പരീക്ഷകള്‍ അശാസ്ത്രീയമായി പുനഃസ്ഥാപിച്ചത് അധ്യാപകര്‍ക്ക് പരീക്ഷണമായി മാറി.
പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചത്. ഓണപ്പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങളാണ് അധ്യാപകരെ കുഴയ്ക്കുന്നത്.
പരീക്ഷയും ക്ലാസുകളും ഒരുമിച്ച് നടത്തണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഒരു മണിക്കൂറും ഇരുപത് മിനിട്ടുമാണ് പരീക്ഷയ്ക്ക് എടുക്കേണ്ടത്. ബാക്കിയുള്ള സമയം ക്ലാസ് നടത്തണം. പരീക്ഷയ്ക്കുവേണ്ടി പ്രത്യേകം മുറിയൊരുക്കണം. സാധാരണ ക്ലാസ് നടത്തുന്നതുപോലെയുള്ള മുറിയില്‍ പരീക്ഷ നടത്തിയാല്‍ അത് പ്രഹസന്നമാകും.
ചോദ്യപേപ്പറിനെ കുറിച്ചുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. ഓണപ്പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്വസ്റ്റ്യന്‍ബാങ്ക് നെറ്റിലാണ് കൊടുത്തിരിക്കുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് അച്ചടിച്ചുവേണം പരീക്ഷയ്ക്ക് നല്‍കാന്‍. അല്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കണം. ഡി.പി.ഐ. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. 1000 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 10,000 രൂപയെങ്കിലും ചോദ്യപേപ്പറിനായി മാത്രം വേണമെന്നതാണ് അവസ്ഥ.
ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെയില്ല. വെള്ളിയാഴ്ച ഗ്രാമങ്ങളിലെ നെറ്റ് കഫേകളുടെ മുന്നില്‍ നീണ്ട ക്യൂ തന്നെയായിരുന്നു. ശനിയാഴ്ച അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍കൂടി നിശ്ചയിച്ചതുകൊണ്ട് സ്‌കൂളുകളില്‍പോയി പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ നടത്താനും കഴിയാതെയായിരിക്കുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.
കണ്ണൂര്‍: ഓണപ്പരീക്ഷക്കുള്ള ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കണമെന്ന നിര്‍ദേശം വന്നതോടെ ഇന്റര്‍നെറ്റ് കഫേകളില്‍ വില്പന തകൃതി. ചോദ്യക്കടലാസുകള്‍ ഓരോ സ്‌കൂളിലും അച്ചടിച്ച് വിതരണം ചെയ്തിരുന്നില്ല. വെബ്‌സൈറ്റിലൂടെ ശേഖരിക്കാനായിരുന്നു പ്രധാനാധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദേശം.
ഡൗണ്‍ലോഡ് ചെയ്ത് അതിന്റെ ഫോട്ടോകോപ്പി കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് എടുക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മിക്കവരും ഇന്റര്‍നെറ്റ് കഫേകളില്‍ ആവശ്യമായ ചോദ്യപ്പേപ്പറിന്റെ എണ്ണവും വിഷയവും സൂചിപ്പിച്ചുകൊണ്ടുള്ള നിര്‍ദേശം നല്‍കുകയും പിന്നീടത് ശേഖരിക്കുകയുമാണ് ഉണ്ടായത്.
ഇതോടെ പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന തരത്തിലാണ് ചോദ്യപ്പേപ്പറുകള്‍ വിതരത്തിന് ഒരുക്കിയത് എന്ന ആക്ഷേപമുയര്‍ന്നു. പല ഇന്റര്‍നെറ്റ് കഫേകളും ആവശ്യക്കാര്‍ക്കൊക്കെ പണം ഈടാക്കി ചോദ്യപ്പേപ്പര്‍ നല്‍കുന്ന സ്ഥിതിയായിരുന്നു.
കല്പറ്റ: ജില്ലയിലെ കായികാധ്യാപകരെ പങ്കെടുപ്പിച്ച് ഡയറ്റ് വയനാടിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 22 മുതല്‍ 26 വരെ കൊളഗപ്പാറയില്‍ കളരി, നീന്തല്‍പരിശീലനം സംഘടിപ്പിക്കും. എല്ലാ കായികാധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കണം.
മലപ്പുറം: മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് പദ്ധതിയുടെ ഹരിത സേനാ വിഭാഗം കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷകവേഷ മത്സരം സംഘടിപ്പിച്ചു. ക്ലാസ്തല മത്സരമാണ് നടത്തിയത്. മികച്ച വേഷത്തിന് സമ്മാനവിതരണവും നടത്തി. വിജയികള്‍: ശ്രീജയ(ആറാംക്ലാസ്), വിജേഷ്(ഏഴാംക്ലാസ്), അലവിക്കുട്ടി(എട്ടാംക്ലാസ്), രോഹിത്(ഒമ്പതാംക്ലാസ്), റഷീദ്(പത്താംക്ലാസ്).
സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജശ്രീ പരിപാടിക്ക് നേതൃത്വംനല്‍കി.
ചിറ്റൂര്‍: ക്ലസ്റ്റര്‍യോഗത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.യു. പാലക്കാട് റവന്യുജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജില്ലാ വിദ്യാഭ്യാസവകുപ്പധികൃതര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ബന്ധമായും വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കെ.രാമനാഥന്‍ അധ്യക്ഷനായി. ആര്‍.രാധാകൃഷ്ണന്‍, കെ.മുരളീധരന്‍, ബി.സുനില്‍കുമാര്‍, ചന്ദ്രശേഖരന്‍, മുരളി, കെ.ആര്‍.മോഹന്‍ദാസ്, എ.രാജന്‍ എന്നിവര്‍ സംസാരിച്ചു.
പെങ്ങാമുക്ക്: സൂചിയുമായി വന്നപ്പോള്‍ അഞ്ചാം ക്ലാസിലെ കുട്ടികള്‍ ആദ്യം അമ്പരന്നു. ചിലര്‍ കരഞ്ഞു. എന്നാല്‍ അധ്യാപകരുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധനത്തിന് വഴങ്ങി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും രക്തഗ്രൂപ്പ് നിര്‍ണയം നടത്തി. ഇപ്പോള്‍ പെങ്ങാമുക്ക് സ്‌കൂളിലെ ഓരോ കുട്ടിക്കും തന്റെ രക്തത്തിന്റെ ഗ്രൂപ്പറിയാം. കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ നൂറ് ശതമാനം രക്തഗ്രൂപ്പ് നിര്‍ണയിച്ച സ്‌കൂളായി പെങ്ങാമുക്ക് സ്‌കൂള്‍ മാറിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സാധാരണ പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്കുമുമ്പേ ചോദ്യസെറ്റ് സി.ഡി.യിലാക്കി ഓരോ ഏജന്‍സികള്‍ക്ക് നല്‍കി അച്ചടിച്ച് സ്‌കൂളില്‍ എത്തിക്കുകയായിരുന്നു പതിവ്. ഓണപ്പരീക്ഷ നിര്‍ത്തലാക്കി അര്‍ധവാര്‍ഷിക പരീക്ഷയും അവസാനവര്‍ഷ പരീക്ഷയും ഇങ്ങനെ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ സര്‍ക്കാര്‍ ഓണപ്പരീക്ഷയും പ്രഖ്യാപിച്ചത്. പരീക്ഷ പ്രഖ്യാപിച്ചെങ്കിലും മുന്‍കൂട്ടി ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കുന്നതില്‍വന്ന വീഴ്ചയാണ് പ്രശ്‌നമായിട്ടുള്ളത്.
വൈകിയെത്തിയ ചോദ്യബാങ്ക് വെബ്‌സൈറ്റില്‍നിന്നും ഏറെ ബുദ്ധിമുട്ടിയാല്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുകയുള്ളൂ. കോപ്പിചെയ്യാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. സൈറ്റിലെ ചോദ്യബാങ്കില്‍നിന്ന് ഓരോ സ്‌കൂളുകളും ഇഷ്ടമുള്ള ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് സെറ്റ് ചെയ്യുകയായിരുന്നു പതിവ്. പക്ഷേ, ഇക്കുറി പി.ഡി.എഫ്. ഫയലിലാക്കിയിട്ടിരിക്കുന്നതിനാല്‍ നേരെ പകര്‍ത്തിയെടുക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസ്സിലേക്കുമാത്രം 40-50 ചോദ്യപേപ്പര്‍ സെറ്റ് ചെയ്യേണ്ട അവസ്ഥയാണുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതുചെയ്യാനും പറ്റില്ല. ശനിയും ഞായറും അവധി. ഈ സാഹചര്യത്തില്‍ പ്രിന്റുചെയ്ത ചോദ്യപേപ്പര്‍ നല്‍കുക പ്രയാസമാണ്. ഇതിനുപരിഹാരമായി ചില സ്‌കൂളുകാര്‍ കമ്പ്യൂട്ടറിലെ സൈറ്റില്‍ നോക്കിയെഴുതിയെടുത്ത ചോദ്യപേപ്പറിന്റെ കോപ്പിയെടുത്ത് വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഒന്നിലധികം സ്‌കൂളുകളുള്ള മാനേജ്‌മെന്റുകള്‍ പെട്ടെന്ന് അച്ചടിച്ചു നല്‍കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇതുമൂലം കൂടുതല്‍ കഷ്ടത്തിലായിട്ടുള്ളത്.
കണ്ണൂര്‍/തിരു: ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സംസ്ഥാത്തുടീളം വില്‍പ്പയ്ക്ക്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെ വില്‍പ്പ വെള്ളിയാഴ്ച ഉച്ചയോടെ എല്ലാ ജില്ലയിലും തകൃതിയായി. സ്കൂളുകള്‍ക്കുസമീപത്തെ ഇന്റര്‍റ്റെ്, ഫോട്ടോസ്റ്റാറ്റ് സംവിധാമുള്ള കടകളില്‍ ന്നാണ് ചോദ്യപേപ്പറുകള്‍ വിറ്റത്. ചില പ്രസുകള്‍ ചോദ്യപേപ്പറുകള്‍ വന്‍തോതില്‍ അച്ചടിച്ച് വിറ്റു. ചൊവ്വാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഓണപ്പരീക്ഷയുടെ ചോദ്യങ്ങള്‍ രണ്ടുവെബ്സൈറ്റുകളില്‍ ന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് സ്കൂളുകളെ അറിയിച്ചത്. അതിായി ംംം.രെലൃേ.സലൃമഹമ.ീൃഴ, ംംം. സലൃമഹമമൈ.ീൃഴ എന്നീ വെബ്സൈറ്റ് വിലാസങ്ങളും ല്‍കി. വിദ്യാഭ്യാസ വകുപ്പ് ല്‍കിയ പാസ്വേര്‍ഡുമായി ഇന്റര്‍റ്റെ് സൗകര്യമില്ലാത്ത സ്കൂളുകളിലെ പ്രധാാധ്യാപകര്‍ അടുത്തുള്ള കംപ്യൂട്ടര്‍ സെന്ററുകളിലെത്തി. ഡൗണ്‍ലോഡ് ചെയ്തുകിട്ടിയ ചോദ്യപേപ്പറിന്റെ പകര്‍പ്പെടുക്കാന്‍ ഫോട്ടോസ്റ്റാറ്റ് കടകളിലും ല്‍കി. പാസ്വേര്‍ഡ് മസ്സിലാക്കിയ കംപ്യൂട്ടര്‍ സെന്ററുകാരും അധ്യാപകര്‍ പോയതിുപിന്നാലെ കൂടുതല്‍ പകര്‍പ്പെടുത്ത ഫോട്ടോസ്റ്റാറ്റുകാരും വില്‍പ്പ തുടങ്ങി. ഒരു ചോദ്യപേപ്പറി് ഒരുരൂപയായിരുന്നു വില. ചോദ്യബാങ്ക് 14ു മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമായത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്. ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റുകള്‍ സ്തംഭിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. സ്കൂളുകള്‍ ഒരേസമയം വെബ്സൈറ്റില്‍ കയറാന്‍ ശ്രമിച്ചതാണ് കാരണം. വെബ്സൈറ്റില്‍ ന്ന് ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ചോദ്യപേപ്പറുണ്ടാക്കി ഫോട്ടോസ്റ്റാറ്റെടുത്ത് പരീക്ഷ ടത്തേണ്ട ചുമതല അധ്യാപകര്‍ക്കാണ്. തിങ്കളാഴ്ച ആരംഭിക്കാ രുന്ന പരീക്ഷ ചൊവ്വാഴ്ചയെ തുടങ്ങിയാല്‍ മതിയെന്ന് വിദ്യാഭ്യാസവകുപ്പ് വെള്ളിയാഴ്ച വൈകി വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. 22് രാവിലെ പരീക്ഷയില്ല. ഉച്ചയ്ക്കു ശേഷം ശ്ചയിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടി് രാവിലെ ടത്തും. മറ്റുദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ ശ്ചയിച്ച ടൈംടേബിള്‍ പ്രകാരം ടത്തും.
-
ഓണപ്പരീക്ഷയുടെ പേരില്‍ അധ്യാപകരെ പീഡിപ്പിക്കുന്നു: കെഎസ്ടിഎ
പത്തനംതിട്ട: മുന്‍കരുതലോ ആസൂത്രണമോ ഇല്ലാതെ നടത്തുന്ന ഓണപ്പരീക്ഷയുടെ പേരില്‍ അധ്യാപകരെ പീഡിപ്പിക്കുന്നതില്‍ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മാതൃകാ ചോദ്യപേപ്പര്‍ യഥാസമയം സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഗസ്റ്റ് 18ന് വൈകിട്ടാണ് ഇന്റര്‍നെറ്റില്‍ ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചത്. എണ്ണായിരത്തോളം പ്രൈമറി സ്കൂളുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ല. വിവിധ മേഖലകളിലായി കൊടുത്തിരിക്കുന്ന മാതൃകാചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ പത്തുദിവസമെങ്കിലും വേണ്ടിവരും. എന്നാല്‍ , ഒരുദിവസംകൊണ്ട് ചോദ്യപേപ്പര്‍ തയ്യാറാക്കി അച്ചടിച്ച് 22 മുതല്‍ പരീക്ഷ നടത്തണമെന്നാണ് നിര്‍ദ്ദേശം. ഇത് മനുഷ്യസാധ്യമായ കാര്യമല്ല. ഓണത്തിനുമുമ്പ് പരീക്ഷ നടത്താന്‍ തുനിയുന്നത് സാഹസികമാണ്. ഒക്ടോബറില്‍ നടത്തേണ്ട അര്‍ധവാര്‍ഷിക പരീക്ഷയും വേണ്ടെന്നു വെച്ചിരിക്കുകയാണ്. ഓണത്തിനുശേഷം മുസ്ലീം സ്കൂളുകളിലെ പരീക്ഷകളോടൊപ്പം മാറ്റുന്നതാണ് നല്ലതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ ആവശ്യപ്പെട്ടു. അധ്യാപകരെ മുള്‍മുനയില്‍ നിര്‍ത്തി ഓണപ്പരീക്ഷയുടെ പേരില്‍ നടത്തുന്ന പ്രഹസനം അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ ജില്ലാ കമ്മിററി ആവശ്യപ്പെടു. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടിക്കെതിരെ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ജി മോഹനചന്ദ്രന്‍ , പ്രസിഡന്റ് ടൈറ്റസ് മാത്യൂ, കെ ജെ ഹരികുമാര്‍ , കെ ഷാജി, എം ആര്‍ ലീല, വി വത്സല, കെ മോഹനന്‍ , എസ് രാജേഷ്, ജേക്കബ് ടി മാമ്മന്‍ എന്നിവര്‍ സംസാരിച്ചു.
-
ഓണപരീക്ഷ നടത്തിപ്പ് അവതാളത്തില്‍ ; അധ്യാപകര്‍ പ്രതിഷേധത്തില്‍
തൊടുപുഴ: വിദ്യാഭ്യാസ വകുപ്പ് പുതിയതായി ഏര്‍പ്പെടുത്തിയ ഓണപ്പരീക്ഷ അവതാളത്തിലായി. 22 മുതല്‍ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ചുള്ള സമയക്രമം കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു. ചോദ്യപേപ്പറുകള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രഥമാധ്യാപകന്‍ പ്രിന്റ് ചെയ്യുകയോ ഫോട്ടോകോപ്പി എടുക്കുകയോ ചെയ്ത് നിശ്ചിത സമയത്ത് പരീക്ഷ നടത്താനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഹൈസ്കൂളുകളെ സമീപിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ഭൂരിപക്ഷം പ്രൈമറി സ്കൂളുകളും വിദൂരമേഖലകളിലുള്ള ഹൈസ്കൂളുകളും ചോദ്യപേപ്പര്‍ എങ്ങിനെ സംഘടിപ്പിക്കുമെന്ന ആശങ്കയിലാണ്. ഇടുക്കിപോലുള്ള ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളിലായി എല്ലാവിഷയങ്ങളുടെയും ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ചോദ്യപേപ്പറായി ചിട്ടപ്പെടുത്തുക അസാധ്യമാണ്. ഇന്റര്‍നെറ്റ് കഫേകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതിന് കര്‍ശന വിലക്കുമുണ്ട്്. നെറ്റില്‍ കൊടുത്തിരിക്കുന്ന ചോദ്യബാങ്കില്‍നിന്ന് രണ്ടു ദിവസംകൊണ്ട് ചോദ്യപേപ്പര്‍ തയ്യാറാക്കുക എ ന്നതും ബുദ്ധിമുട്ടാണ്. പരീക്ഷാ ചോദ്യപേപ്പറുകള്‍ നൂറുകണക്കിന് അധ്യാപകരുടെ ദിവസങ്ങളോളമുള്ള അധ്വാനവും മേല്‍നോട്ടവുംകൊണ്ടാണ് മുമ്പ് തയ്യാറാക്കിയിരുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ എസ്എസ്എ പ്രിന്റ് ചെയ്ത് ഒരോ സ്കൂളിനുമുള്ളത് പ്രത്യേകം കവറുകളിലാക്കി സൗജന്യമായി വിതരണം ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഹൈസ്കൂളുകളില്‍ വിവിധ അക്കാദമിക് കൗണ്‍സിലുകള്‍ ചോദ്യങ്ങള്‍ വിതരണം ചെയ്തിരുന്നു. ഒരു മുന്നൊരുക്കങ്ങളും നടത്താതെ പരീക്ഷ നടത്തി എന്നുവരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രക്ഷിതാക്കളെയും കുട്ടികളെയും അധ്യാപകരെയും ആശങ്കയിലാഴ്ത്തി പരീക്ഷ പ്രഹസനമാക്കുന്ന നടപടിയില്‍ കെഎസ്ടിഎ പ്രതിഷേധിക്കുന്നതായി ജില്ലാ സെക്രട്ടറി ടി എം സുബൈര്‍ അറിയിച്ചു.
ഓണപ്പരീക്ഷ പ്രഹസനമാകുന്നു
കാസര്‍കോട്: വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഓണപ്പരീക്ഷ നടത്താനുള്ള തീരുമാനം പരീക്ഷാ സമ്പ്രദായം പ്രഹസനമാക്കുന്നു. ഏറെ ശ്രദ്ധയോടെയും കരുതലോടെയും നടത്തിയിരുന്ന പരീക്ഷകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്ന സമീപനമാണ് ഓണപ്പരീക്ഷയില്‍ സ്വീകരിച്ചിട്ടുള്ളത്. ചോദ്യപേപ്പര്‍ ലഭിക്കുന്നതിനും അവ വിതരണം ചെയ്യുന്നതിനും ഒരു കരുതലും സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ഈ പ്രവര്‍ത്തനങ്ങള്‍ അധ്യാപകരെ ദുരിതത്തിലേക്കും നയിക്കുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണം ഇന്റര്‍നെറ്റ് മുഖേനയാണ് നടക്കുന്നത്. എസ്എസ്എയുടെയും ഐടി അറ്റ് സ്കൂളിന്റെയും വെബ്സൈറ്റിലാണ് ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചത്. ഇവ ഉപയോഗിക്കുന്നതിനായി പൊതുവായ യൂസര്‍ നെയിമും പാസ്വേഡും ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. സൈറ്റിലുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോകോപ്പിയെടുത്താണ് പരീക്ഷ നടത്തേണ്ടത്. മിക്ക സ്കൂളുകളിലും കംപ്യൂട്ടര്‍ , ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ പരിസരപ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് കഫേകളെ ഉപയോഗപ്പെടുത്തിയാണ് ചോദ്യപേപ്പറിന്റെ പ്രിന്റെടുക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ഫോട്ടോകോപ്പിയെടുത്താണ് പരീക്ഷ നടത്തേണ്ടത്. മുന്‍കാലങ്ങളില്‍ ഹെഡ്മാസ്റ്ററിന്റെയും പരീക്ഷാ ചുമതലയുള്ള അധ്യാപകരുടെയും ഒപ്പുചാര്‍ത്തി കവര്‍ പൊളിച്ച് ചോദ്യപേപ്പര്‍ ഉപയോഗിച്ചിരുന്ന അതീവ ഗൗരവമായ പരീക്ഷാ സമ്പ്രദായത്തിനാണ് പുതിയ പരിഷ്കാരത്തില്‍ കോട്ടംതട്ടുന്നത്. ഒരുവിധ രഹസ്യ സ്വഭാവവുമില്ലാതെ ചോദ്യപേപ്പര്‍ തയ്യാറാക്കി വിതരണം ചെയ്യേണ്ട ഗതികേടിലാണ് സ്കൂള്‍ അധികൃതര്‍ . വ്യാഴാഴ്ച മുതലാണ് വെബ്സൈറ്റില്‍ ചോദ്യപേപ്പര്‍ ലഭ്യമായത്. ഓരോ വിഭാഗത്തിലും ഒന്നില്‍ കൂടുതല്‍ സെറ്റ് ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പ്രിന്റെടുത്ത് അധ്യാപകര്‍ പരിശോധിച്ച് ആവശ്യമായ ചോദ്യപേപ്പര്‍ തയ്യാറാക്കണം. പിഡിഎഫ് ഫോര്‍മാറ്റ് ആയതിനാല്‍ ഇവ കംപ്യൂട്ടറില്‍ നിന്ന് കോപ്പി എടുക്കാന്‍ പറ്റുന്നില്ല. പ്രിന്റെടുക്കാനും പരിശോധിക്കാനും കോപ്പിയെടുക്കാനുമായി മൂന്ന് ദിവസമാണ് സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്. ചോദ്യം പരിശോധിക്കാന്‍ പെന്‍ഡ്രൈവിലും ലാപ്ടോപ്പിലുമൊക്കെ ചോദ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ പരീക്ഷകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലെ സ്കൂള്‍ അധികൃതരാണ് ഏറെ പ്രയാസപ്പെട്ടത്. എല്‍പി സ്കൂളിലെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ ചോദ്യക്കടലാസ് മാത്രം 250 ലേറെ പേജുണ്ട്. നാലാം ക്ലാസിലെ മലയാളം 28 പേജും കണക്ക് 27 പേജും ഇംഗ്ലീഷ് 21 പേജുമാണ് പ്രിന്റെടുക്കാനുണ്ടായത്. ചോദ്യപേപ്പറുകളിലെ അവ്യക്തതയും വരച്ചുചേര്‍ത്ത ചിത്രങ്ങളും വാക്കുകളും തെളിയാത്തതും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ചില ചോദ്യ പേപ്പര്‍ സെറ്റുകളോടൊപ്പം അധ്യാപകര്‍ക്കുള്ള സൂചകങ്ങള്‍ പ്രസിദ്ധീകരിക്കാത്തതും പോരായ്മയായി. പരീക്ഷാ ടൈംടേബിള്‍ സൈറ്റിലെ നാലുലിങ്കുകളില്‍ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും നാലു ലിങ്കിലും 8,9,10 ക്ലാസുകളിലെ ടൈംടേബിളാണ് ലഭിക്കുന്നത് -ദേശാഭിമാനി
ഓണപ്പരീക്ഷ അധ്യാപകര്‍ക്ക് പരീക്ഷണമായി മാറുന്നു
തിരുവനന്തപുരം: സ്‌കൂളുകളിലെ ഓണപ്പരീക്ഷകള്‍ അശാസ്ത്രീയമായി പുനഃസ്ഥാപിച്ചത് അധ്യാപകര്‍ക്ക് പരീക്ഷണമായി മാറി.
പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചത്. ഓണപ്പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങളാണ് അധ്യാപകരെ കുഴയ്ക്കുന്നത്.
പരീക്ഷയും ക്ലാസുകളും ഒരുമിച്ച് നടത്തണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഒരു മണിക്കൂറും ഇരുപത് മിനിട്ടുമാണ് പരീക്ഷയ്ക്ക് എടുക്കേണ്ടത്. ബാക്കിയുള്ള സമയം ക്ലാസ് നടത്തണം. പരീക്ഷയ്ക്കുവേണ്ടി പ്രത്യേകം മുറിയൊരുക്കണം. സാധാരണ ക്ലാസ് നടത്തുന്നതുപോലെയുള്ള മുറിയില്‍ പരീക്ഷ നടത്തിയാല്‍ അത് പ്രഹസന്നമാകും.
ചോദ്യപേപ്പറിനെ കുറിച്ചുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. ഓണപ്പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്വസ്റ്റ്യന്‍ബാങ്ക് നെറ്റിലാണ് കൊടുത്തിരിക്കുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് അച്ചടിച്ചുവേണം പരീക്ഷയ്ക്ക് നല്‍കാന്‍. അല്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കണം. ഡി.പി.ഐ. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. 1000 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 10,000 രൂപയെങ്കിലും ചോദ്യപേപ്പറിനായി മാത്രം വേണമെന്നതാണ് അവസ്ഥ.
ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെയില്ല. വെള്ളിയാഴ്ച ഗ്രാമങ്ങളിലെ നെറ്റ് കഫേകളുടെ മുന്നില്‍ നീണ്ട ക്യൂ തന്നെയായിരുന്നു. ശനിയാഴ്ച അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍കൂടി നിശ്ചയിച്ചതുകൊണ്ട് സ്‌കൂളുകളില്‍പോയി പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ നടത്താനും കഴിയാതെയായിരിക്കുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.
-മാതൃഭൂമി
അധ്യാപകരുടെ ഇലയിട്ട് ധര്‍ണ
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്നും വേതനം നല്‍കണമെന്നും ആവശ്യപ്പെട്ട് കെഎച്ച്എസ്ടിഎഫ് ന്റെ നേതൃത്വത്തിലുള്ള ക്ലാസ് ബഹിഷ്കരണം രണ്ടാംദിവസം പിന്നിട്ടു. പണിമുടക്കിയ അധ്യാപകര്‍ മാനാഞ്ചിറ സ്ക്വയറില്‍ "ഇലയിട്ട് ധര്‍ണ" നടത്തി. ആര്‍ എസ് രജീഷ് ഉദ്ഘാടനം ചെയ്തു. കെഎച്ച്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ബി ഹിരണ്‍ , പി എസ് സ്മിജ, പ്രബീഷ്, ഇ ബിന്ദു എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്ക് പുത്തനറിവുമായി രസതന്ത്രോത്സവം
കാഞ്ഞങ്ങാട്: അരിമാവ് പുളിച്ചുപൊങ്ങുന്നതെങ്ങനെ? മൈദ ഭക്ഷ്യവസ്തു എന്നതിലുപരി പോസ്റ്ററൊട്ടിക്കാനുള്ളതല്ലേ? കറിപ്പൊടികളില്‍ വിഷപദാര്‍ഥമായ ലെഡ്ക്രോമേറ്റും, ഇഷ്ടികപ്പൊടിയും ചാണകപ്പൊടിയും ചേര്‍ക്കുന്നതാര്? സുറുമയെഴുതുന്ന മിഴികള്‍ക്ക് ലെഡ് അപകടകാരിയാവുന്നതെങ്ങനെ? സോപ്പിന്റെയും, പേസ്റ്റിന്റെയും പിന്നിലെ വാണിജ്യ താല്‍പര്യങ്ങളെന്താക്കെ? നിത്യജീവിതത്തിലെ രസക്കൂട്ടിലലിഞ്ഞ രസതന്ത്രോത്സവം കുരുന്നുകള്‍ക്ക് അവിസ്മരണീയ അനുഭവമായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ രസതന്ത്രോത്സവം സംഘടിപ്പിച്ചത്. കരയുന്നതിലും ചിരിക്കുന്നതിലും സ്വപ്നം കാണുന്നതിലും പ്രേമിക്കുന്നതില്‍പോലും നടക്കുന്ന രാസതന്ത്ര പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ അനുഭവിച്ചറിഞ്ഞു. പ്രൊഫ. എം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി വി കുഞ്ഞമ്പു അധ്യക്ഷനായി. ഡോ. കെ എം ശ്രീകുമാര്‍ , വി മധുസൂദനന്‍ , പി യു ചന്ദ്രശേഖരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ടി പി രഘു, എം ഗോവിന്ദന്‍ എന്നിവര്‍ രസതന്ത്ര ക്വിസ് നയിച്ചു. രാജേഷ് പാടി, എ വി പ്രവിരാജ് എന്നിവര്‍ രസതന്ത്രപാട്ടുകളും അവതരിപ്പിച്ചു. ക്വിസ് മത്സരത്തില്‍ അതുല്‍ ഗണേഷ് (ബല്ലാ ഈസറ്റ് ഗവ. ഹയര്‍സെക്കന്‍ഡറി), ശ്രീരാഗ് (പി സ്മാരക ഹയര്‍ സെക്കന്‍ഡറി വെള്ളിക്കോത്ത്), സി എം രജിത് (ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി) എന്നിവര്‍ ജേതാക്കളായി. സി കൃഷ്ണലേഖ സ്വാഗതവും സി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
ചെറുവത്തൂര്‍:വര്‍ധിക്കുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരവുമായി സ്‌കൂള്‍ കുട്ടികളെത്തിയത് ശ്രദ്ധേയമായി. 'ഞങ്ങളോടൊപ്പം നിങ്ങളുമുണ്ടെങ്കില്‍ നമുക്ക് ഒന്നുചേര്‍ന്ന് നമ്മുടെ നാടിനെ മാലിന്യ മുക്തമാക്കാം' - എന്ന മുദ്രാവാക്യമുയര്‍ത്തി ആലന്തട്ട എ.യു.പി. സ്‌കൂള്‍ സീഡ് യൂണിറ്റ്, ഇക്കോ ക്ലബ്ബ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവര്‍ കൈകോര്‍ക്കുകയാണ്. മാലിന്യമുക്തമായ പ്രദേശം സൃഷ്ടിക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ ശ്രദ്ധേയമായ മാതൃകയായിത്തീരുകയാണ്. വ്യക്തി ശുചിത്വത്തില്‍ മാതൃകയാണെങ്കിലും പരിസര ശുചീകരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കേരളം പിറകിലാണെന്ന തിരിച്ചറിവാണ് കുട്ടികള്‍ ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാന്‍ കാരണം.
സ്‌കൂള്‍ പരിസരങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് 'നമുക്ക് ഇങ്ങനെ മാറാം' 10 നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ വിതരണം ചെയ്തു. സീഡ് യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. എം.സുരേശന്‍, പി.വി.സജീവന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പ്രധാനാധ്യാപിക കെ.വനജാക്ഷി സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.ടി.ജിതേഷ് നന്ദിയും പറഞ്ഞു.
സമൂഹത്തിന് മാതൃകയായി ആലന്തട്ട യു.പി. സ്കൂള്‍

കാഞ്ഞങ്ങാട്:ദേശീയ കൊതുകു നിവാരണദിനത്തിന്റെ ഭാഗമായി അരയി ഗവ. യു.പി. സ്‌കൂള്‍ ആരോഗ്യ-ഇക്കോ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ കൊതുകിന്റെ വഴികള്‍ ചിത്രപ്രദര്‍ശനവും ബോധവത്കരണ ക്ലാസും നടത്തി. കൊതുക് പരത്തുന്ന രോഗങ്ങളും പരിഹാരമാര്‍ഗങ്ങളും എന്നവിഷയത്തില്‍ കാസര്‍കോട് ആരോഗ്യകേന്ദ്രത്തിലെ ജെ.എച്ച്.ഐ. പി.വി.സജീവന്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ വി.എം.ഈശ്വരന്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍.വേലായുധന്‍ അധ്യക്ഷതവഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് എ.മുരളി, അരയി പി.എച്ച്.സി.യിലെ പ്രസന്ന, സി.കെ.ഹംസ, എ.കെ.ഗംഗാധരന്‍, എം.വി.വിനോദ്കുമാര്‍, ശോഭന കൊഴുമ്മല്‍, വി.വിജയകുമാരി എന്നിവര്‍ സംസാരിച്ചു.
'കൊതുകിന്റെ വഴികള്‍' ചിത്രപ്രദര്‍ശനം നടത്തി

ഓണപ്പരീക്ഷ; നെറ്റ് കഫേകളിലും ചോദ്യപ്പേപ്പര്‍ വില്‌പന
കണ്ണൂര്‍: ഓണപ്പരീക്ഷക്കുള്ള ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കണമെന്ന നിര്‍ദേശം വന്നതോടെ ഇന്റര്‍നെറ്റ് കഫേകളില്‍ വില്പന തകൃതി. ചോദ്യക്കടലാസുകള്‍ ഓരോ സ്‌കൂളിലും അച്ചടിച്ച് വിതരണം ചെയ്തിരുന്നില്ല. വെബ്‌സൈറ്റിലൂടെ ശേഖരിക്കാനായിരുന്നു പ്രധാനാധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദേശം.
ഡൗണ്‍ലോഡ് ചെയ്ത് അതിന്റെ ഫോട്ടോകോപ്പി കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് എടുക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മിക്കവരും ഇന്റര്‍നെറ്റ് കഫേകളില്‍ ആവശ്യമായ ചോദ്യപ്പേപ്പറിന്റെ എണ്ണവും വിഷയവും സൂചിപ്പിച്ചുകൊണ്ടുള്ള നിര്‍ദേശം നല്‍കുകയും പിന്നീടത് ശേഖരിക്കുകയുമാണ് ഉണ്ടായത്.
ഇതോടെ പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന തരത്തിലാണ് ചോദ്യപ്പേപ്പറുകള്‍ വിതരത്തിന് ഒരുക്കിയത് എന്ന ആക്ഷേപമുയര്‍ന്നു. പല ഇന്റര്‍നെറ്റ് കഫേകളും ആവശ്യക്കാര്‍ക്കൊക്കെ പണം ഈടാക്കി ചോദ്യപ്പേപ്പര്‍ നല്‍കുന്ന സ്ഥിതിയായിരുന്നു.
കായികാധ്യാപകര്‍ക്ക് പരിശീലനം
കല്പറ്റ: ജില്ലയിലെ കായികാധ്യാപകരെ പങ്കെടുപ്പിച്ച് ഡയറ്റ് വയനാടിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 22 മുതല്‍ 26 വരെ കൊളഗപ്പാറയില്‍ കളരി, നീന്തല്‍പരിശീലനം സംഘടിപ്പിക്കും. എല്ലാ കായികാധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കണം.
കര്‍ഷക വേഷ മത്സരം ശ്രദ്ധേയമായി
മലപ്പുറം: മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് പദ്ധതിയുടെ ഹരിത സേനാ വിഭാഗം കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷകവേഷ മത്സരം സംഘടിപ്പിച്ചു. ക്ലാസ്തല മത്സരമാണ് നടത്തിയത്. മികച്ച വേഷത്തിന് സമ്മാനവിതരണവും നടത്തി. വിജയികള്‍: ശ്രീജയ(ആറാംക്ലാസ്), വിജേഷ്(ഏഴാംക്ലാസ്), അലവിക്കുട്ടി(എട്ടാംക്ലാസ്), രോഹിത്(ഒമ്പതാംക്ലാസ്), റഷീദ്(പത്താംക്ലാസ്).
സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജശ്രീ പരിപാടിക്ക് നേതൃത്വംനല്‍കി.
അധ്യാപകര്‍ക്ക് വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നടപടി അവസാനിപ്പിക്കണം -കെ.പി.എസ്.ടി.യു.
ചിറ്റൂര്‍: ക്ലസ്റ്റര്‍യോഗത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.യു. പാലക്കാട് റവന്യുജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജില്ലാ വിദ്യാഭ്യാസവകുപ്പധികൃതര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ബന്ധമായും വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കെ.രാമനാഥന്‍ അധ്യക്ഷനായി. ആര്‍.രാധാകൃഷ്ണന്‍, കെ.മുരളീധരന്‍, ബി.സുനില്‍കുമാര്‍, ചന്ദ്രശേഖരന്‍, മുരളി, കെ.ആര്‍.മോഹന്‍ദാസ്, എ.രാജന്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും രക്തഗ്രൂപ്പ് നിര്‍ണയിച്ചു
പെങ്ങാമുക്ക്: സൂചിയുമായി വന്നപ്പോള്‍ അഞ്ചാം ക്ലാസിലെ കുട്ടികള്‍ ആദ്യം അമ്പരന്നു. ചിലര്‍ കരഞ്ഞു. എന്നാല്‍ അധ്യാപകരുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധനത്തിന് വഴങ്ങി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും രക്തഗ്രൂപ്പ് നിര്‍ണയം നടത്തി. ഇപ്പോള്‍ പെങ്ങാമുക്ക് സ്‌കൂളിലെ ഓരോ കുട്ടിക്കും തന്റെ രക്തത്തിന്റെ ഗ്രൂപ്പറിയാം. കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ നൂറ് ശതമാനം രക്തഗ്രൂപ്പ് നിര്‍ണയിച്ച സ്‌കൂളായി പെങ്ങാമുക്ക് സ്‌കൂള്‍ മാറിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഓണപ്പരീക്ഷയെത്തി; ചോദ്യപേപ്പറായില്ല
ആലപ്പുഴ: ഓണപ്പരീക്ഷ പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും സമയത്ത് ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കിയില്ലെന്ന് ആക്ഷേപം. സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ നെട്ടോട്ടത്തിലാണ്. ചോദ്യബാങ്ക് വെള്ളിയാഴ്ച വെബ്‌സൈറ്റില്‍ വന്നെങ്കിലും പെട്ടെന്ന് എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.പരീക്ഷ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സ്‌കൂള്‍ അധികൃതര്‍.സാധാരണ പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്കുമുമ്പേ ചോദ്യസെറ്റ് സി.ഡി.യിലാക്കി ഓരോ ഏജന്‍സികള്‍ക്ക് നല്‍കി അച്ചടിച്ച് സ്‌കൂളില്‍ എത്തിക്കുകയായിരുന്നു പതിവ്. ഓണപ്പരീക്ഷ നിര്‍ത്തലാക്കി അര്‍ധവാര്‍ഷിക പരീക്ഷയും അവസാനവര്‍ഷ പരീക്ഷയും ഇങ്ങനെ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ സര്‍ക്കാര്‍ ഓണപ്പരീക്ഷയും പ്രഖ്യാപിച്ചത്. പരീക്ഷ പ്രഖ്യാപിച്ചെങ്കിലും മുന്‍കൂട്ടി ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കുന്നതില്‍വന്ന വീഴ്ചയാണ് പ്രശ്‌നമായിട്ടുള്ളത്.
വൈകിയെത്തിയ ചോദ്യബാങ്ക് വെബ്‌സൈറ്റില്‍നിന്നും ഏറെ ബുദ്ധിമുട്ടിയാല്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുകയുള്ളൂ. കോപ്പിചെയ്യാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. സൈറ്റിലെ ചോദ്യബാങ്കില്‍നിന്ന് ഓരോ സ്‌കൂളുകളും ഇഷ്ടമുള്ള ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് സെറ്റ് ചെയ്യുകയായിരുന്നു പതിവ്. പക്ഷേ, ഇക്കുറി പി.ഡി.എഫ്. ഫയലിലാക്കിയിട്ടിരിക്കുന്നതിനാല്‍ നേരെ പകര്‍ത്തിയെടുക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസ്സിലേക്കുമാത്രം 40-50 ചോദ്യപേപ്പര്‍ സെറ്റ് ചെയ്യേണ്ട അവസ്ഥയാണുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതുചെയ്യാനും പറ്റില്ല. ശനിയും ഞായറും അവധി. ഈ സാഹചര്യത്തില്‍ പ്രിന്റുചെയ്ത ചോദ്യപേപ്പര്‍ നല്‍കുക പ്രയാസമാണ്. ഇതിനുപരിഹാരമായി ചില സ്‌കൂളുകാര്‍ കമ്പ്യൂട്ടറിലെ സൈറ്റില്‍ നോക്കിയെഴുതിയെടുത്ത ചോദ്യപേപ്പറിന്റെ കോപ്പിയെടുത്ത് വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഒന്നിലധികം സ്‌കൂളുകളുള്ള മാനേജ്‌മെന്റുകള്‍ പെട്ടെന്ന് അച്ചടിച്ചു നല്‍കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ് ഇതുമൂലം കൂടുതല്‍ കഷ്ടത്തിലായിട്ടുള്ളത്.
No comments:
Post a Comment