14 Aug 2011
ജിദ്ദ: കേരളത്തില്‍ വിദ്യാഭ്യാസ രംഗം കഴിഞ്ഞ കാലങ്ങളില്‍ കുത്തകയാക്കിവെച്ച സംഘടിത ശക്തിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എം. ഇ. എസ്. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് ഇവരെ നിയന്ത്രിക്കുന്നതില്‍ സംഭവിച്ച കഴിവില്ലായ്മയാണ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ വിരുന്നിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫസല്‍ ഗഫൂര്‍.
സംവരണ തത്ത്വങ്ങളും സാമൂഹിക പ്രതിബദ്ധതയും ഉറപ്പു വരുത്താന്‍ അമ്പത് അമ്പത് അനുപാതം പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കണം മേലില്‍ ലൈസന്‍സ് നല്‍കേണ്ടതെന്ന എം.ഇ.എസ്സിന്റെ നിര്‍ദേശം അദ്ദേഹം ആവര്‍ത്തിച്ചു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് സ്വന്തം സമുദായത്തില്‍ നിന്നും കേരളത്തിലെ പൊതു സമൂഹത്തില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഇതിനുള്ള അംഗീകാരമാണ്. മുസ്‌ലിംലീഗ് കൈവരിച്ച വന്‍ വിജയവും തങ്ങളുടെ ആശയത്തോട് പുറം തിരിഞ്ഞു നിന്നവര്‍ക്കുണ്ടായ പരാജയവും ആണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ ശ്രദ്ധേയമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിക്ക് അനുസൃതമായ നിലപാടിന് വേണ്ടി വാദിക്കുമ്പോള്‍ ധൈര്യം പകരുന്നത് അടിയുറച്ച മതേതര വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മത ജാതിക്കാരെ ഉള്‍ക്കൊള്ളുന്ന മതേതര അന്തരീക്ഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം.ഇ.എസ്. വിഭാവനം ചെയ്യുന്നത്.
സൗദി അറേബ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിലെ സ്ഥാപനങ്ങളുടെ ഓഫ് കാമ്പസ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിലവിലുള്ള പ്രാദേശിക നിയമങ്ങള്‍ അനുകൂലമല്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികള്‍ സംഘടനയുടെ സജീവ പരിഗണനയിലുണ്ട്.
ഗണിതോത്സവം ശ്രദ്ധേയമായി
ചെറുപുഴ:ചെറുപുഴ ജെ.എം.യു.പി. സ്‌കൂള്‍ ഗണിത ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ഗണിതോത്സവം ശ്രദ്ധേയമായി. ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ ഉദ്ഘാടനം രാജന്‍ വെള്ളോറ നിര്‍വഹിച്ചു. പ്രധാനാധ്യാപിക ബേബി ഗിരിജ അധ്യക്ഷയായി. കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്.ബിന്ദു, പി.എന്‍.ഉണ്ണികൃഷ്ണന്‍, കെ.എസ്.ശ്രീജ, വി.എസ്.ഷാജി, പി.ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു. ഗണിതോപകരണങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനം, ഗണിതമാജിക് എന്നിവയ്ക്ക് വിദ്യാര്‍ഥികളായ മീനാക്ഷി കേശവന്‍, സ്റ്റെബിന കെ.ഷാജി, നെസ്‌ല പി., സൗരവ് കൃഷ്ണന്‍, ഫാത്തിമ കരീം എന്നിവര്‍ നേതൃത്വം നല്കി.
ഗണിതോത്സവത്തിന്റെ ഭാഗമായി ജെ.എം.യു.പി. സ്‌കൂളില്‍ നടന്ന ഗണിത പ്രദര്‍ശനം
സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ കുട്ടികള്‍ ദേശീയപതാക നിര്‍മിച്ചു
ഉദിനൂര്‍: സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ കുരുന്നുകള്‍ ദേശീയപതാക തീര്‍ത്തു. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി.സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളാണ് പാഠ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി പതാക നിര്‍മ്മിച്ചത്.
നിശ്ചിത അളവില്‍ മുറിച്ചെടുത്ത കടലാസില്‍ ക്രയോണുകള്‍ കൊണ്ടാണ് പതാക ഒരുക്കിയത്. മുതിര്‍ന്ന കുട്ടികള്‍ ക്ലാസും പരിസരവും അലങ്കരിച്ചപ്പോള്‍ കുട്ടികള്‍ തങ്ങളുടെ ക്രിയാത്മക ശേഷിയില്‍ വിരിഞ്ഞ പതാകകള്‍ ഉയര്‍ത്തി അഭിമാനംകൊണ്ടു. കെ.വി.ജയശ്രീ, എം.ശോഭ, വി.വി.ശശികല എന്നിവര്‍ നേതൃത്വം നല്‍കി.
ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
കൊച്ചി:സമാന തസ്തികകളുമായി ശമ്പള തുല്യത പുനഃസ്ഥാപിക്കുക, മലബാര്‍ മേഖലയില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക തസ്തിക അംഗീകരിക്കുക, വി.എച്ച്.എസ്.ഇ. സ്‌പെഷ്യല്‍ റൂള്‍ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. അധ്യാപക സംഘടനയായ കെ.എസ്.ടി.എ.യുടെ നേതൃത്വത്തില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി - വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സംസ്ഥാന കണ്‍വെന്‍ഷനിലാണ് തീരുമാനം.
ഇതിന്റെ ഭാഗമായി സപ്തംബര്‍ 17 ന് ഡയറക്ടറേറ്റുകള്‍ക്കു മുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും അധ്യാപകര്‍ ധര്‍ണ നടത്തും. ഒക്ടോബറില്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ജന. സെക്രട്ടറി എം.ഷാജഹാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എന്‍.സുകുമാരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ കെ.ജി.ബാബു, ഡി.വിമല, കെ.ശശീന്ദ്രന്‍, പി.ഡി.ശ്രീദേവി, ടി.തിലകരാജ്, ടി.എസ്.എന്‍.ഇളയത് എന്നിവരും സംബന്ധിച്ചു
-
കരുണാറാം എ.യു.പി. സ്‌കൂളില്‍ സംസ്‌കൃത ദിനാചരണം
No comments:
Post a Comment