
ഉന്നതാധികാര സമിതികളെ നോക്കുകുത്തിയാക്കിയും മിനിമം യോഗ്യത ഇല്ലാത്തവര്‍ക്കുപോലും പ്രവേശനം നല്‍കിയും ഈ മേഖല നിലവാരത്തകര്‍ച്ചയുടെ പാതയിലാണ് -അദ്ദേഹം പറഞ്ഞു.ഡോ. എസ്.എസ്. സന്തോഷ്, ഡോ. കെ.എന്‍. ഗണേഷ്, ഡോ. സി. സുന്ദരേശന്‍, പി. ബിജു എന്നിവര്‍ സംസാരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. ജനറല്‍സെക്രട്ടറി ടി.പി. ശ്രീശങ്കര്‍ സ്വാഗതവും ജില്ലാസെക്രട്ടറി ജി. സുരേഷ് നന്ദിയും പറഞ്ഞു.
മലയാളം ഒന്നാംഭാഷ; ഉത്തരവ് നടപ്പാക്കാന്‍ പ്രയാസങ്ങളേറെ 03 Jul 2011
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ പ്രയാസങ്ങളേറെ.
ആവശ്യമായ പിരിയഡുകളും തസ്തികകളും അനുവദിക്കാതെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നാം ഭാഷയാകുന്നതോടെ മലയാളത്തിന് ആഴ്ചയില്‍ ഏഴു പിരിയഡ് മാറ്റിവെക്കണം. ഒന്നാംഭാഷയ്ക്ക് നിലവില്‍ ആഴ്ചയില്‍ നാലുപിരിയഡും അതിന്റെരണ്ടാം പേപ്പറിന് രണ്ടുപിരിയഡുമാണ് ഉള്ളത്. ഒന്നാം ഭാഷകളായ ഉറുദു, അറബി തുടങ്ങിയവയ്ക്കും നാലു പിരിയഡ് കിട്ടുന്നുണ്ട്. രണ്ടാംപേപ്പറിന് ഒരു പിരിയഡ് കൂട്ടാനാണ് സമയംകണ്ടെത്തേണ്ടിയിരുന്നത്. ക്ലാസ് സമയങ്ങളുടെ ഇടവേളകളിലോ അവധിദിവസങ്ങളിലോ ഈ അധിക പിരിയഡ് കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു.
അറബി, ഉറുദു, സംസ്‌കൃതം എന്നിവയുടെ ഒരു പിരിയഡ് മലയാളത്തിനുമാറ്റിവെക്കാമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ കാലത്തുനടന്ന ആദ്യത്തെ ആലോചന. പിന്നീട് ഇതു സംബന്ധിച്ച് പഠനം നടത്തിയ എസ്.സി.ഇ.ആര്‍.ടി., ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐ.ടി.യുടെ ഒരു പിരിയഡ് മലയാളത്തിനുമാറ്റിവെക്കാന്‍ ശുപാര്‍ശ നല്‍കി. യു.പി.ക്ലാസുകളില്‍ ഓരോ പിരിയഡില്‍നിന്നും അഞ്ചുമിനിറ്റു വീതമെടുത്ത് ഒരു പിരിയഡു കണ്ടെത്താനായിരുന്നു നിര്‍ദേശം. ഇതോടെ മലയാളത്തിന് ഏഴു പിരിയഡാവുമായിരുന്നു. ഇക്കാര്യത്തില്‍ തത്ത്വത്തില്‍ ധാരണയായതുമാണ്.
എന്നാല്‍, യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരമേറ്റതോടെ ഒന്നാംഭാഷാ തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പല കോണുകളില്‍ നിന്നും ആക്ഷേപമുയരാന്‍ തുടങ്ങി. ഐ.ടി.പിരിയഡ് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഐ.ടി. അറ്റ് സ്‌കൂളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രംഗത്തുവന്നു. ഒന്നാം ഭാഷാ തീരുമാനം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ശക്തിപ്പെടുന്നതിനിടെയാണ് ധൃതിപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നൂറു ദിവസത്തെ പ്രധാന ഭരണനേട്ടമായി സര്‍ക്കാര്‍ ഇത് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. നടപ്പില്‍വരുത്താനാവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെ ഉത്തരവിറക്കിയത് മലയാളഭാഷയെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് മലയാളം ഐക്യവേദിയെപ്പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു.
നിലവില്‍ ഒരു മലയാളം അധ്യാപകന്‍ ആഴ്ചയില്‍24-28 പിരിയഡുകള്‍ ക്ലാസെടുക്കുന്നുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ പുതിയ ഉത്തരവു പ്രകാരമുള്ള അധികസമയം കണ്ടെത്തുക ഇവര്‍ക്ക് അധികഭാരമാവും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനായിരുന്നു മുന്‍സര്‍ക്കാറിന്റെ കാലത്ത് ആര്‍.വി.ജി. മേനോന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഓറിയന്റല്‍ സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കാനും ശുപാര്‍ശയുണ്ടായിരുന്നു.
സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ.സ്‌കൂളുകളിലും ഓറിയന്റല്‍ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെങ്കില്‍ അധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിക്കേണ്ടിവരും. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ധൃതിപ്പെട്ട് ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവിറക്കിയത്. ഫലത്തില്‍ മാതൃഭാഷ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള ബാധ്യത മലയാളം അധ്യാപകന്‍േറതുമാത്രമാവുന്ന സാഹചര്യമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.
മാതൃഭൂമി.
കക്കാട്ട് ഗവ. സ്‌കൂളില്‍ 'ഇമ്മിണി ബല്യ ഓര്‍മകള്‍'
Posted on: 03 Jul 2011
നീലേശ്വരം: കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം സാഹിത്യവേദി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ പുതുക്കുന്നു. അനശ്വര കൃതികള്‍ മലയാളത്തിന് സമ്മാനിച്ച ബഷീറിന്റെ 18-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് 'ഇമ്മിണി ബല്യ ഓര്‍മകള്‍ക്ക്' സ്മൃതി ഒരുക്കുന്നത്. ജൂലായ് 4, 5, 6 തീയതികളില്‍ അനുസ്മരണ പ്രഭാഷണം, ഫോട്ടോ പ്രദര്‍ശനം, ബഷീര്‍ കൃതികളുടെ വായനാനുഭവം, സിനിമാ പ്രദര്‍ശനം എന്നിവയും നടത്തും. തിങ്കളാഴ്ച രാവിലെ പത്തിന് 'ചില ബഷീറിയന്‍ കാഴ്ചകള്‍' ഫോട്ടോ പ്രദര്‍ശനം ചിത്രകാരന്‍ ശ്യാമ ശശി ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത രംഗങ്ങള്‍ അനാവരണം ചെയ്യുന്ന നൂറിലേറെ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. രണ്ട് ദിവസങ്ങളിലായി എല്‍.പി., യു.പി., ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ സൗകര്യം ഉണ്ടായിരിക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.വി.മനോഹരന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പഠന ഗ്രന്ഥങ്ങളായ ബാല്യകാലസഖി, പ്രേമലേഖനം, പാത്തുമ്മയുടെ ആട്, മതിലുകള്‍, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്നീ നോവലുകളുടെ വായനാനുഭവം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ മുതല്‍ ബഷീര്‍ ദ മേന്‍, മഹാത്മാ അങ്ങയോട്, മരു മനുഷ്യന്‍, തങ്കം എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
കക്കാട്ട് ഗവ. സ്‌കൂളില്‍ 'ഇമ്മിണി ബല്യ ഓര്‍മകള്‍'
നീലേശ്വരം: കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം സാഹിത്യവേദി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ പുതുക്കുന്നു. അനശ്വര കൃതികള്‍ മലയാളത്തിന് സമ്മാനിച്ച ബഷീറിന്റെ 18-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് 'ഇമ്മിണി ബല്യ ഓര്‍മകള്‍ക്ക്' സ്മൃതി ഒരുക്കുന്നത്.ജൂലായ് 4, 5, 6 തീയതികളില്‍ അനുസ്മരണ പ്രഭാഷണം, ഫോട്ടോ പ്രദര്‍ശനം, ബഷീര്‍ കൃതികളുടെ വായനാനുഭവം, സിനിമാ പ്രദര്‍ശനം എന്നിവയും നടത്തും. തിങ്കളാഴ്ച രാവിലെ പത്തിന് 'ചില ബഷീറിയന്‍ കാഴ്ചകള്‍' ഫോട്ടോ പ്രദര്‍ശനം ചിത്രകാരന്‍ ശ്യാമ ശശി ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത രംഗങ്ങള്‍ അനാവരണം ചെയ്യുന്ന നൂറിലേറെ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. രണ്ട് ദിവസങ്ങളിലായി എല്‍.പി., യു.പി., ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാന്‍ സൗകര്യം ഉണ്ടായിരിക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.വി.മനോഹരന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പഠന ഗ്രന്ഥങ്ങളായ ബാല്യകാലസഖി, പ്രേമലേഖനം, പാത്തുമ്മയുടെ ആട്, മതിലുകള്‍, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്നീ നോവലുകളുടെ വായനാനുഭവം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ മുതല്‍ ബഷീര്‍ ദ മേന്‍, മഹാത്മാ അങ്ങയോട്, മരു മനുഷ്യന്‍, തങ്കം എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
വിദ്യാലയങ്ങളിലെ കണക്കെടുപ്പ്: ഒരുക്കങ്ങള്‍ തുടങ്ങി
വടക്കേക്കാട്: പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ഏകദിന കണക്കെടുപ്പിനുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി. വിദ്യാര്‍ഥികളുടെ കണക്കെടുപ്പിലെ അപാകം പരിഹരിക്കുന്നതിന് ഈ അധ്യയനവര്‍ഷം നടപ്പിലാക്കാനുദ്ദേശിച്ചിരുന്ന കുട്ടികളുടെ വിരലടയാളം ശേഖരിക്കുന്ന പദ്ധതി ഒഴിവാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍ പറഞ്ഞു. ആറാമത്തെ പ്രവൃത്തിദിവസമായിരുന്ന ജൂണ്‍ 7ന് ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട എ.ഇ.ഒ., ഡി.ഇ.ഒ., എന്നിവര്‍ക്ക് നല്‍കിയ വിദ്യാര്‍ഥികളുടെ എണ്ണമാണ് പരിശോധനയില്‍ തിട്ടപ്പെടുത്തുക. ജൂലായില്‍ തന്നെ പരിശോധന നടത്താനാണ് നിര്‍ദേശം.ഏകദിന പരിശോധനയില്‍ തിട്ടപ്പെടുത്തുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് ഈ അധ്യയനവര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ ഉത്തരവ് നല്‍കുക.
No comments:
Post a Comment