ഒഞ്ചിയം: വിദ്യാര്‍ഥികളും ബസ് ജീവനക്കാരും സഹകരണത്തിന്റെ പാതയൊരുക്കിയ ക്യൂ സിസ്റ്റത്തില്‍ ബസ്സില്‍ കയറുന്ന മടപ്പള്ളി മാതൃക ശ്രദ്ധേയമായി. ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷ കമ്മിറ്റി രൂപീകരിച്ചത്. വിദ്യാര്‍ഥികള്‍ ക്യൂ സിസ്റ്റത്തില്‍ ബസ്സില്‍ കയറുന്നതോടെ ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ സ്റ്റോപ്പുകളിലെ തിരക്ക് കുറയുന്നുണ്ട്.
മടപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി എന്നീ വിദ്യാലയങ്ങളില്‍ നിന്ന് മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ ബസ് കയറുന്ന സ്ഥലമാണ് നാദാപുരം റോഡ്. സ്കൂള്‍ വിടുന്ന സമയങ്ങളിലാണ് ഏറെ ദുരിതം.ബസ്സുകള്‍ നിര്‍ത്താതെ പോകുന്നതും സ്റ്റോപ്പില്‍ നിര്‍ത്താത്തതും വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത് നിത്യസംഭവമായിരുന്നു. പിടിഎ, വിദ്യാര്‍ഥി സംഘടനകള്‍ , രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ , പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് റോഡ് സുരക്ഷ കമ്മിറ്റിക്ക് രൂപം നല്‍കിയത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ഇതിന് ഫലം കണ്ടു. ബസ്സുകള്‍ കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്തുകയും വിദ്യാര്‍ഥികള്‍ ക്യൂ നിന്ന് ബസ്സില്‍ കയറുകയും ചെയ്യുന്ന പുതിയ രീതിക്ക് തുടക്കമായി. ഇരു ഭാഗങ്ങളിലെയും സ്റ്റോപ്പുകളില്‍ റോഡ് സുരക്ഷ കമ്മിറ്റിയുടെ അംഗങ്ങള്‍ സ്കൂള്‍ വിടുന്ന സമയങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കാനുണ്ടാകും.

No comments:
Post a Comment