Thursday, July 7, 2011

ലഹരിയില്‍ മുങ്ങിയ സമൂഹത്തിന് തിരിച്ചറിവ് പകര്‍ന്ന് കുരുന്നുകള്‍


Posted on: 07-Jul-2011 11:22 PM
കോളിയടുക്കം: ലഹരിയില്‍ മുങ്ങിത്താഴ്ന്ന സമൂഹത്തില്‍നിന്ന് തിരിച്ചറിവിന്റെ പാഠങ്ങളുമായി കുരുന്നുകള്‍ അവതരിപ്പിച്ച തെരുവുനാടകം പ്രശംസ പിടിച്ചുപറ്റി. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമകളാകുന്ന ഇക്കാലത്ത് ഇവരെയുള്‍പ്പെടെ ബോധവല്‍ക്കരിക്കുന്നതിന് കോളിയടുക്കം ഗവ. യുപി സ്കൂളില്‍ നടന്ന ക്യാമ്പയിനാണ് ആസ്വാദകരുടെ മനംകവര്‍ന്നത്. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി സ്കൂളിലെ സയന്‍സ് ക്ലബ് പ്രവര്‍ത്തകരാണ് തെരുവുനാടകം അരങ്ങിലെത്തിച്ചത്. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ വേറിട്ട ശബ്ദമുയര്‍ത്തുന്ന ഇവിടുത്തെ കുരുന്നുകള്‍ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി റാലിയും സംഘടിപ്പിച്ചു. പൂക്കളെയും പൂമ്പാറ്റകളെയും വരെ വില്‍പനച്ചരക്കുകളാക്കി ലാഭം കൊയ്യുന്ന ആധുനിക സമൂഹത്തെ ചോദ്യം ചെയ്യുന്നതാണ് അനില്‍ നടക്കാവ് എഴുതിയ "തീന്‍മേശയിലെ പുഴുക്കള്‍" എന്ന തെരുവുനാടകം. ലഹരിയില്‍ ജീവിതം നഷ്ടപ്പെട്ട അപ്പുണ്ണിയെന്ന ബാലന്റെ വേദനയില്‍ അമ്മ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്ന കഥയാണ് തെരുവുനാടകത്തിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. അഭിലാഷ് കാനത്തൂര്‍ , വിജിമോള്‍ ചെമ്പഴത്തി എന്നിവര്‍ സംവിധാനവും കെ വി കരുണാകരന്‍ രംഗസജ്ജീകരണവും നടത്തി. തെരുവുനാടകത്തിന്റെ ആദ്യപ്രദര്‍ശനം ചെമ്മനാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ടി സി നാരായണന്‍ അധ്യക്ഷനായി. എം ഹനീഫ, ഡോ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.


കെഎസ്ടിഎ ധര്‍ണ നടത്തി
Posted on: 07-Jul-2011 11:24 PM
കാസര്‍കോട്: സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ സബ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. മേല്‍പ്പറമ്പില്‍ കെ ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ടി പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ കെ സതീശന്‍ , എന്‍ വി ബാലന്‍ , ചന്ദ്രന്‍ കൊക്കാല്‍ , ബാബു കളനാട്, ഇ കെ സുലൈഖ, എം സി ശേഖരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്വാഗതവും വി വി രാജീവന്‍ നന്ദിയും പറഞ്ഞു. ബേക്കലില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഏ ആര്‍ വിജയകുമാര്‍ , കെ തോമസ്, അജയന്‍ പനയാല്‍ , പി ശിവപ്രസാദ്, കെ വി ദാമോദരന്‍ , കെ ഹരിദാസ്, കെ വി രാജേഷ്, എ വി സുഗതന്‍ , കെ വി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചായ്യോത്ത് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. എം കെ ജോസ് അധ്യക്ഷനായി. എം ബാലകൃഷ്ണന്‍ , പി എ ബാബുരാജന്‍ , പി രവീന്ദ്രന്‍ , വി വി സുകുമാരന്‍ , പി കെ ബാലാമണി എന്നിവര്‍ സംസാരിച്ചു. പി എം ശ്രീധരന്‍ സ്വാഗതം പറഞ്ഞു. പുതിയ കോട്ടയില്‍ ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സി കെ വിജയകുമാര്‍ അധ്യക്ഷനായി. എ പവിത്രന്‍ , പി ദിലീപ് കുമാര്‍ , ടി കെ രവി എന്നിവര്‍ സംസാരിച്ചു. എം ബാലന്‍ സ്വാഗതവും രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു. ബദിയടുക്കയില്‍ ജില്ലാപഞ്ചായത്തംഗം എം ശങ്കര്‍റൈ ഉദ്ഘാടനം ചെയ്തു. കെ വി വിജയകുമാര്‍ അധ്യക്ഷനായി. ടി വി ഗംഗാധരന്‍ , വിഷ്ണു നമ്പൂതിരി, എന്‍ വി കുഞ്ഞികൃഷ്ണന്‍ , മഹാലിങ്കേശ്വരഭട്ട്, വിഷ്ണുപാല എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ ബസസ്റ്റാന്‍ഡ് പരിസരത്ത് കെഎസ്കെടിയു ജില്ലാ സെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ മനോഹരന്‍ അധ്യക്ഷനായി. കെ ജി ഗീതാകുമാരി, കെ മോഹനന്‍ , എം ഇ ചന്ദ്രാംഗദന്‍ , കെ ശ്രീരാഗ്, മാധവന്‍ മണിയറ, കെ കുഞ്ഞിരാമന്‍ , പി പി രാജന്‍ എന്നിവര്‍ സംസാരിച്ചു. വി എസ് ബിജുരാജ് സ്വാഗതവും പി വി പ്രദീപ് നന്ദിയും പറഞ്ഞു.

No comments: