കൊയിലാണ്ടി: "ടോട്ടോ, ഇനി നീ ഈ സ്കൂളിലെ കുട്ടിയാണ്...." ഹെഡ്മാസ്റ്റര് കൊബായാഷിയുടെ വാക്കുകള്‍കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്തപ്രഭാതം ഇങ്ങെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിന് വേണ്ടി ഇത്രയേറെ ആഗ്രഹത്തോടെ അവള് ഇന്നേവരെ കാത്തിരുന്നിട്ടില്ല- അതായിരുന്നു ടോട്ടോചാന് എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയംകവര്‍ന്ന "റ്റോമോ വിദ്യാലയം". റ്റോമോ വിദ്യാലയത്തിലെ അനുഭവങ്ങളുമായി "ടോട്ടോചാന്" നാടകരൂപത്തില്‍ സ്കൂളുകളിലേക്കെത്തുകയാണ്. പൂക്കാട് കലാലയത്തിലെ ചില്‍ഡ്രന്‍സ് തിയേറ്ററാണ് സംരംഭത്തിനുപിന്നില്‍ . സൊസാകു കൊബായാഷി എന്ന അധ്യാപകനാണ് തീവണ്ടിബോഗികള്‍ പോലെയുള്ള റ്റോമോ വിദ്യാലയം ആരംഭിച്ചത്. വേഷവിധാനത്തിനോ പാഠ്യപദ്ധതിക്കോ നല്കുന്നതിനേക്കാള് പരിഗണന കുട്ടികള്‍ കഴിയ്ക്കേണ്ട ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്ന ഹെഡ്മാസ്റ്ററായിരുന്നു അദ്ദേഹം. പ്രകൃതിയെ പഠിക്കുന്ന നീരുറവകളിലേക്കുള്ള യാത്രകള്‍ , നാടകാവതരണങ്ങള്‍ , കൃഷി പഠിപ്പിക്കാന്‍ കൃഷിമാഷ്, തുറസ്സായ സ്ഥലത്തെ പാചകശാല... അങ്ങനെയെല്ലാമുള്ള റ്റോമോ വിദ്യാലയത്തിലെത്തിയ ടോട്ടോചാന് കിട്ടിയത് മനോഹരമായ അനുഭവങ്ങളായിരുന്നു. കോബായാഷിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്നീട് തെത്സുകോ കുറോയാനഗി എന്ന ടോട്ടോചാന് എഴുതിയ പുസ്തകം ലോകത്തിലെ ബെസ്റ്റ് സെല്ലറായി. നാടകരംഗത്ത് ശ്രദ്ധേയനായ ആഴ്ചവട്ടം സ്കൂളിലെ അധ്യാപകന് എ അബൂബക്കറാണ് നാടകാവിഷ്കാരവും ഗാനങ്ങളും തയ്യാറാക്കിയത്. ഈ വര്‍ഷത്തെ സംഗീത നാടക അക്കാദമിയുടെ ഏറ്റവും മികച്ച സംവിധായകനുള്ള അവാര്‍ഡ് ജേതാവ് മനോജ് നാരായണനാണ് സംവിധായകന് . പ്രേംകുമാര്‍ വടകര സംഗീതവും യു കെ രാഘവന് ചമയവും കാശി പൂക്കാട് ദീപവിതാനവും ജ്യോതിബാലന് വസ്ത്രാലങ്കാരവും നടത്തിയിരിക്കുന്നു.
6 comments:
കുട്ടികള്‍ മാത്രമല്ല,എല്ലാ രക്ഷിതാക്കളും വായിച്ചിരിക്കേണ്ട പുസ്തകമാണ് .ടോട്ടോച്ചാന് . .
എന്നെ വല്ലാതെ സ്വാധീനിച്ച ഏറ്റവും പ്രിയപ്പെട്ട പുസ്തകം....
ഈ സംരംഭത്തിന് എല്ലാ ആശംസകളും..
തെത്സുകോ കുറയോനഗി .. ടോട്ടോ ചാന്റെ പേര് . വല്ലാത്ത ആകര്‍ഷിച്ച ഒരു പുസ്തകം
നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം...
എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന്...
കുട്ടിക്കാലത്ത് എത്ര തവണ വായിചെന്നു കണക്കില്ല....
പല തവണ ഇത് തന്നെ എടുക്കുന്നത് കണ്ട നാട്ടിലെ ലിബ്രേറിയന് എന്നെ കളിയാക്കിയിട്ടുണ്ട് ...
എന്നാല്‍ ഇതിന്റെ ഒരു കോപ്പി സ്വന്തമാകാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല...
"നേരായിട്ടും നീയൊരു നല്ല കുട്ട്യാ" എന്ന് ഹെഡ് മാഷ് പറഞ്ഞ പോലെ
"നേരായിട്ടും ഇതൊരു നല്ല പുസ്തകമാ "
എന്റെ പ്രിയപ്പെട്ട പുസ്തകമാണ് ടോട്ടോച്ചാന്.എത്രതവണ വായിച്ചാലും മടുക്കാത്ത പുസ്തകം. കുട്ടിക്കാലത്ത് ഒരുപാടു കൊതിച്ചിട്ടുണ്ട്,ടോമോ പോലൊരു സ്കൂളില്‍ പഠിക്കുവാന്‍.പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും അതുപോലൊരു സ്ചൂളിനെക്കുരിച്ചു ചിന്തിക്കാന്‍ പോലും നമ്മുടെ നാടിനായിട്ടില്ല.
സുഹൃത്തുക്കളെ
ടോട്ടോച്ചാന് സ്കൂളുകളില്‍ കയറേണ്ടത് അധ്യാപക മനസ്സുകളിലൂടെ ആണ്.
അതിനു വഴിയോരുക്കുന്നവരെ നമ്മള്‍ക്ക് ഒത്തു ചേര്‍ന്നു അഭിനന്ദിക്കാം
Post a Comment