Tuesday, September 6, 2011

ഗണിത പൂക്കള മത്സരം ശ്രദ്ധേയമായി

 
ഉദിനൂര്‍: നാടും നഗരവും ഓണാഘോഷത്തിലമര്‍ന്നപ്പോള്‍ കുട്ടികള്‍ ഗണിത പൂക്കളമൊരുക്കി ഓണത്തെ വരവേറ്റു.
ചെറുവത്തൂര്‍ ഉപജില്ലാ ഗണിത ശാസ്ത്ര അസോസിയേഷന്റെ നേതൃത്വത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ഗണിത പൂക്കള മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നാല്പതോളം ടീമുകള്‍ പങ്കെടുത്തു.

  • പൂക്കളങ്ങളിലെ ഗണിത മൂല്യം,
  • സൗന്ദര്യം, 
  • പ്രതിസാമ്യത, 
  • നിറം , 
  • പൂര്‍ണത, 
  • നാടന്‍ പൂക്കളങ്ങളുടെ സാന്നിധ്യം,
  • മുഖാമുഖം എന്നിവ കണക്കാക്കിയാണ് വിധി നിര്‍ണയിച്ചത്. അഞ്ചുപേരടങ്ങുന്നതായിരുന്നു ടീമുകള്‍ . പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെറുവത്തൂര്‍ എ.ഇ.ഒ കെ.വേലായുധന്‍ അധ്യക്ഷനായി. കെ.പി.കൃഷ്ണന്‍, പി.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.എം.മനോഹരന്‍ സ്വാഗതവും പി.പി.രാജന്‍ നന്ദിയും പറഞ്ഞു. 
രസതന്ത്ര വര്‍ഷാചരണത്തില്‍ പരീക്ഷണങ്ങളുമായി കുട്ടികള്‍






ആയഞ്ചേരി: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി ആയഞ്ചേരി റഹ്മാനിയ ഹൈസ്‌കൂള്‍ കുട്ടികള്‍ നടത്തിയ വിവിധ പരീക്ഷണങ്ങള്‍ ശ്രദ്ധേയമായി. എട്ട്, ഒമ്പത് ക്ലാസുകളിലെ 100 ഓളം കുട്ടികള്‍ പരീക്ഷണ മത്സരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ സ്വന്തമായി വസ്തുക്കള്‍ ശേഖരിച്ച് വീട്ടില്‍ പരീക്ഷണം നടത്തിയ ശേഷമാണ് സ്‌കൂളില്‍ മത്സരത്തിനെത്തിയത്. എട്ടാംതരത്തില്‍ നിന്നും ഷസ്‌ന സലിം, കെ.എസ്. സ്‌നേഹ, ഭാഗ്യലക്ഷ്മി, അബ്ദുറഹിം എന്നിവരും ഒമ്പതാം ക്ലാസില്‍ നിന്ന് സി.പി.അശ്വന്ത്, എന്‍.എം. അനുശ്രീ, സ്‌നേഹ സോമന്‍, കെ. ഫാത്തിമ എന്നിവരും ജേതാക്കളായി.പരിപാടി ടി.കെ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ. രാജന്‍ വിധി നിര്‍ണയം നടത്തി. ചെറുവാച്ചേരി രാധാകൃഷ്ണന്‍ സംസാരിച്ചു.


ആദ്യകാല അധ്യാപികയ്ക്ക് ആദരം




സപ്തതി പിന്നിട്ട അന്നശ്ശേരി മുട്ടിയം പുറത്ത് എന്‍.പി. ശ്രീമതിയമ്മയെ അധ്യാപകദിനത്തില്‍ അന്നശ്ശേരി ഗവ.എല്‍.പി. സ്‌കൂളില്‍ ആദരിച്ചു. തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള പൊന്നാട ചാര്‍ത്തി. . അമ്മമാര്‍ സ്‌കൂളില്‍ സ്‌നേഹപ്പൂക്കളം തീര്‍ത്തു. പൂര്‍വ വിദ്യാര്‍ഥി സംഗമം -2011 ന്റെ ഭാഗമായി എല്‍.പി., യു.പി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശേ്‌നാത്തരി മത്സരവും നടന്നു.
അധ്യാപകദിന സമ്മേളനവും അവര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി.സൈനുല്‍ ആബിദ്ദീന്‍ അധ്യക്ഷത വഹിച്ചു. അശോകന്‍ കൊടക്കാട്ട് മുഖ്യപ്രഭാഷണംനടത്തി. എന്‍.പി.ശ്രീമതിയമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ശിവദാസ്, അംഗങ്ങളായ കെ.ടി. മിനി, കെ. ചന്ദ്രന്‍ നായര്‍, ചേളന്നൂര്‍ ബി.ആര്‍.സി. ട്രെയിനര്‍ ഷിബു മുത്താട്ട്, മാതൃസംഗമം പ്രസിഡന്റ് ബീന യു., സ്മൃതി പി, ഷിഫ്‌ന ഷെറിന്‍, ചിന്മയ കെ.എസ്. എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി.പി. വേണുഗോപാല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പുരുഷു നന്ദിയും പറഞ്ഞു
അറിവ് മരം" പ്രകാശനംചെയ്തു

മലപ്പുറം: അധ്യാപക ദിനത്തോടനുബന്ധിച്ച് എടപ്പാള്‍ കാംബ് ആന്‍ഡ് എം സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തയ്യാറാക്കിയ "അറിവ് മരം" എന്ന കുട്ടികളുടെ പാഠപുസ്തകം ഡിപിഐ എ ഷാജഹാന്‍ പ്രകാശനംചെയ്തു. മിഥുന ധര്‍മരാജ് ആദ്യപ്രതി ഏറ്റുവാങ്ങി.







































No comments: