Friday, September 16, 2011

അധ്യാപക നിയമനത്തിന് നല്‍കിയ 10 കോടി കേരളം പാഴാക്കി 17 Sep 2011
തിരുവനന്തപുരം: പതിനായിരത്തോളം അധ്യാപകര്‍ ജോലിയില്ലാതെ നിന്ന സാഹചര്യത്തിലും അധ്യാപക നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 10.8 കോടി രൂപ സംസ്ഥാനം പാഴാക്കി. കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും തുക കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്. എസ്.എസ്.എക്കാണ് കേന്ദ്രം ഈ പണം നല്‍കിയത്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എസ്.എസ്.എ ആവിഷ്‌കരിക്കുകയോനടപ്പാക്കുകയോ ചെയ്തില്ല. ഈ വര്‍ഷത്തെ എസ്. എസ്. എ യുടെ പദ്ധതി നടത്തിപ്പിനായി രൂപവത്കരിച്ച രൂപരേഖയില്‍ കഴിഞ്ഞവര്‍ഷം ഇത്രയും പണം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.


സംസ്ഥാനത്തെ സ്‌കൂളുകളില്‍ കായികം, കല, പ്രവൃത്തിപരിചയ വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കാനാണ് വിദ്യാഭ്യാസ അവകാശനിയമത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പണം നല്‍കിയത്. വര്‍ഷങ്ങളായി ഈ വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരോധനമുണ്ട്. നിലവിലുള്ള ഈ വിഭാഗത്തിലെ അധ്യാപകര്‍ വിരമിക്കുമ്പോള്‍ ആ തസ്തികയും ഇല്ലാതാകുകയാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഒറ്റ അധ്യാപകനെപ്പോലും നിയമിക്കാതെ കേന്ദ്രം അനുവദിച്ച പണം പാഴാക്കിയത്.


കേന്ദ്രനിയമപ്രകാരം 100 കുട്ടികള്‍ ഉള്ള സ്‌കൂളുകളിലാണ് ഈ വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരെ നിയമിക്കാവുന്നത്. ഈ നിയമം നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും പണം അനുവദിച്ചതിന്റെ ഭാഗമായാണ് കേരളത്തിനും തുക നല്‍കിയത്. അധ്യാപകരുടെ പ്രൊട്ടക്ഷന്‍ പ്രശ്‌നവും അംഗീകാരമില്ലായ്മയുമാണ് സ്‌കൂള്‍ തലത്തില്‍ കേരളം അഭിമുഖീകരിച്ചുകൊണ്ടിരുന്ന പ്രധാന പ്രശ്‌നം. ഇതിന് പരിഹാരമായാണ് അധ്യാപക പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.


എസ്.എസ്.എ യുടെ കഴിഞ്ഞവര്‍ഷത്തെ വിഹിതത്തില്‍ 60 ശതമാനം തുകയേ ചെലവഴിച്ചുള്ളൂവെന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ തന്നെ കൂടുതല്‍ തുകയും ചെലവിട്ടത് പാഠപുസ്തകം സൗജന്യമായി നല്‍കാനാണ്. അടിസ്ഥാന സൗകര്യവികസനം, ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനം തുടങ്ങിയവയ്ക്കാണ് എസ്.എസ്.എ ഫണ്ട് അനുവദിക്കുക. വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ അത് പ്രകാരം ഉണ്ടാകുന്ന ചെലവിനുള്ള തുകയും എസ്.എസ്.എ വഴിയാണ് നല്‍കുന്നത്.


നടപ്പുവര്‍ഷം 476 കോടിരൂപയുടെ പദ്ധതിക്കാണ് എസ്.എസ്. എ രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. മുന്‍വര്‍ഷം എസ്.എസ്.എ ഫണ്ട് ചെലവഴിക്കാത്തതിനെക്കുറിച്ച് ചോദ്യമുയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മാറിയതിനൊപ്പം ചുമതലക്കാരും മാറിയതിനാല്‍ കൈമലര്‍ത്താനേ അധികൃതര്‍ക്ക് കഴിയൂ.


പുനലൂര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആകാശയാത്രയ്ക്ക്


പുനലൂര്‍: ഗേള്‍സ് ഹൈസ്‌കൂളിലെ 45 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും ആകാശയാത്രയ്ക്ക്. ശനിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ സംഘം യാത്രതിരിക്കും. അതിരപ്പിള്ളി ജലപാതം ഉള്‍പ്പെടെ കണ്ടശേഷം സംഘം തിരിച്ചെത്തും. അധ്യാപകനായ ടി.എ.ഷാജിയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. പി.ടി.എ.അംഗം മധു മോഹന്‍, സീനിയര്‍ അസിസ്റ്റന്റ് ഡോ. ഐഷ ബീവി, സുജ, അനു, സുജാദേവി എന്നീ അധ്യാപികമാരും സംഘത്തിലുണ്ട്.ഓസോണ്‍ ദിനത്തില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍കൊണ്ട് ചുറ്റുമതില്‍ തീര്‍ത്ത് കുട്ടികള്‍


ഉദിനൂര്‍: ഓസോണ്‍ പാളിക്ക് ഭീഷണിയായ പ്ലാസ്റ്റിക് ബോട്ടിലുകളുടെ പുനരുപയോഗം ലക്ഷ്യമാക്കി ഓസോണ്‍ ദിനത്തില്‍ ചുറ്റുമതില്‍ നിര്‍മാണത്തിന് തുടക്കമിട്ടു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ക്ലബ് അംഗങ്ങളാണ് തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപം ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍കൊണ്ട് മതില്‍ നിര്‍മിച്ചത്.


ഒഴിഞ്ഞ ബോട്ടിലുകളില്‍ മണല്‍ നിറച്ച് മൂടിയിട്ട് അടച്ചശേഷം ഒരുപോലെ അടുക്കിവച്ചാണ് നിര്‍മാണം. കുപ്പികള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുവേണ്ടി കളിമണ്ണും ഉപയോഗിക്കുന്നുന്നു. പൂന്തോട്ടങ്ങള്‍ക്കും മറ്റും വിവിധ നിറത്തിലുള്ള കുപ്പികള്‍ ഉപയോഗിച്ച് മനോഹരമായ ചുറ്റുമതില്‍ നിര്‍മിക്കാമെന്ന് കുട്ടികള്‍ പറഞ്ഞു. അധ്യാപകരായ കെ. സുബൈദ, ഇ.കെ.ബൈജ, കെ.പി. സുരേന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് പി.പി. കരുNo comments: