Monday, June 13, 2011

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,20,000 കുട്ടികള്‍ കുറഞ്ഞു

തിരുവനന്തപുരം: തലയെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,20,000 കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തല്‍. സ്‌കൂള്‍ തുറന്ന ശേഷമുള്ള ആറാം പ്രവര്‍ത്തി ദിനത്തിലെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്. ഏറ്റവും അധികം കുട്ടികള്‍ കുറഞ്ഞത് പാലക്കാട് ജില്ലയിലാണ്. 20,000 കുട്ടികളുടെ കുറവാണ് ജില്ലയിലുണ്ടായത്. തൃശൂരാണ് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ മറ്റൊരു ജില്ല.

സര്‍ക്കാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലാണ് കണക്കെടുപ്പ് നടന്നത്. എയ്ഡഡ് സ്‌കൂളില്‍ മാത്രം 90,000 കുട്ടികള്‍ കുറഞ്ഞപ്പോള്‍ ഒമ്പതാം ക്ലാസില്‍ പ്രവേശനം നേടിവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 1,15,159 കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിട്ടതെങ്കില്‍ ഈ വര്‍ഷം അതിലുമേറെയായി. പുതുതായി സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കൊഴിഞ്ഞുപോക്ക് വര്‍ധിക്കാന്‍ ഇടവരുത്തും.

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ആയിരത്തോളം അധ്യാപകരുടെ ജോലിയിലെ ബാധിക്കും. 45:1 എന്നതാണ് ഇപ്പോഴത്തെ വിദ്യാര്‍ഥി-അധ്യാപക അനുപാതം. ഇത് കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച് 30:1 അനുപാതമാക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം.
--
അച്ചടിയിലും പരിശീലനത്തിലും എസ്.എസ്.എ. ഫണ്ട് ധൂര്‍ത്ത്
Posted on: 13 Jun 2011
തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് ധൂര്‍ത്തിന്റെ വിളനിലം അച്ചടിയും അധ്യാപക പരിശീലനവുമാണെന്ന് വ്യക്തമാകുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിനെ വെല്ലുവിളിച്ചുപോലുമായിരുന്നു എസ്.എസ്.എ. അധികൃതര്‍ ഇതുസംബന്ധിച്ച് നീക്കം നടത്തിയെന്നതിന് ഉദാഹരണങ്ങള്‍ നിരവധി ഉണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന കോടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ തന്നെ എസ്.എസ്.എ. യുടെ പക്കലെത്തിയപ്പോള്‍ ഡി.പി.ഐ. യും ഡി.ഇ.ഒ. മാരു പോലും നോക്കുകുത്തിയായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

അധ്യാപക പരിശീലനം തന്നെ എസ്.എസ്.എ. അധികൃതരുടെ ചാകരയായിരുന്നു. 200 രൂപയാണ് പ്രതിദിനം ഒരധ്യാപകന് പരിശീലനത്തിന് നല്‍കേണ്ടത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ 60 രൂപയും പിന്നീട് 80 രൂപയുമാണ് നല്‍കിയത്. ഈ വര്‍ഷം 125 രൂപ നല്‍കി. പത്തുദിവസത്തെ പരിശീലനം കഴിയുമ്പോള്‍ ഒരധ്യാപകന്റെ പേരില്‍ അധികൃതര്‍ക്ക് 750 രൂപ കിട്ടുമായിരുന്നു. പരിശീലക കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ തുകയെന്നാണ് പണക്കുറവിനെ ചോദ്യം ചെയ്തവര്‍ക്ക് ലഭിച്ച മറുപടി.

അച്ചടിയാണ് പണം വരുന്ന മറ്റൊരു മേഖല. പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനു മുമ്പ് ഗുണമേന്മാ സമിതി അവ മെച്ചപ്പെട്ട നിലയില്‍ അച്ചടിക്കണമെന്ന് എല്ലാവര്‍ഷവും നിര്‍ദേശിക്കാറുണ്ടായിരുന്നു. എന്നാല്‍ പാഠപുസ്തകം അച്ചടിച്ച് വരുമ്പോള്‍ മോശപ്പെട്ട കടലാസിലായിരിക്കും അവ എത്തുക. ശരിയായ പേരു പോലുമില്ലാത്ത പ്രസുകള്‍ വരെയാണ് അച്ചടിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ക്കുപുറമെ പ്രകൃതി സംരക്ഷണം, മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളുമായി ബന്ധപ്പെട്ട് എസ്.എസ്.എ.ചെറുപുസ്തകങ്ങള്‍ അച്ചടിക്കുന്നുണ്ട്. ഇവയുടെ അച്ചടിയുമായി ബന്ധപ്പെട്ടും അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എസ്.എസ്.എ. യുടെ ഒരു ഉന്നതന് അച്ചടിശാല കാര്‍ വാങ്ങി നല്‍കിയതായും ഇടയ്ക്ക് ആരോപണമുയര്‍ന്നിരുന്നു.

അച്ചടിക്ക് നല്‍കാന്‍ ലക്ഷ്യമിട്ട് പുസ്തകങ്ങള്‍ എസ്. എസ്.എ. തയ്യാറാക്കിയിരുന്നതായും ആരോപണമുണ്ട്. മുമ്പ് അവധിക്കാലത്ത് കുട്ടികള്‍ക്ക് ചെയ്തു പഠിക്കാനായി ഒരു ചെറുപുസ്തകത്തിന് എസ്.എസ്. എ. രൂപം നല്‍കി. ഏപ്രില്‍ , മെയ് മാസങ്ങളില്‍ കുട്ടികള്‍ക്കു ഉപയോഗപ്പെടുത്താനുള്ളതായിരുന്നു പുസ്തകമെങ്കിലും അവ അച്ചടിച്ചുവന്നത് ജൂണിലായിരുന്നു. അതോടെ പുസ്തകം കുട്ടികള്‍ക്ക്പ്രയോജനപ്പെട്ടുമില്ല, അച്ചടിശാലയ്ക്കുള്ള ലക്ഷങ്ങള്‍ എസ്.എസ്.എ. യ്ക്ക് നല്‍കേണ്ടിയും വന്നു.

ഇടതുപക്ഷ അധ്യാപക സംഘടനയുടെ കൈപ്പിടിയിലായിരുന്നു വര്‍ഷങ്ങളായി എസ്.എസ്. എ. ജില്ലാ തലത്തിലുള്ള പ്രോജക്ട് ഓഫീസറും ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ അധികൃതരുമാണ് പദ്ധതി നടത്തിപ്പിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഈ ചുമതലയിലേക്ക് രാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നു നിയമനം. 'ഡയറ്റി'ല്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നവരായിരുന്നു ഇതിലധികവും. പണം ധാരാളമായതോടെ വണ്ടികളും ഇഷ്ടം പോലെ വാങ്ങിക്കൂട്ടി. അധ്യാപക സംഘടനാ നേതാക്കളെ പഠന പരിപാടിക്കായി മറ്റ് സംസ്ഥാാനങ്ങളിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു ഇതില്‍ ഒരാള്‍ക്ക് ഗള്‍ഫില്‍ പരീക്ഷാ ജോലിക്കായി അവസരം വന്നത്. അദേഹത്തെ തിരിച്ച് നാട്ടില്‍ വിമാനത്തില്‍ എത്തിച്ചതും എസ്.എസ്.എ. ഫണ്ടില്‍ നിന്നുമായിരുന്നു.
---

ധൂര്‍ത്തിനൊപ്പം അതിരുകടന്ന നടപടികളും കൂടിവന്നു. കഴിഞ്ഞ വാര്‍ഷിക പരീക്ഷയ്ക്ക് എട്ടാം ക്ലാസുവരെയുള്ള ടൈംടേബിളിന് എസ്.എസ്.എ. തന്നെയാണ് രൂപം നല്‍കിയത്. സാധാരണ ഡി.പി.ഐ. യ്ക്കാണ് ഇതിന്റെ ചുമതല. ഒടുവില്‍ ഡി.പി.ഐ. താക്കീത് നല്‍കിയാണ് ഈ പ്രവണത അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അഴിമതിയുടെയും ധൂര്‍ത്തിന്റെയും കലവറയായിരുന്നു എസ്.എസ്.എയെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
--
വിവാദ പാഠഭാഗത്തെ അനുകൂലിച്ച എസ്.സി..ആര്‍.ടി ഡയറക്ടര്അവധിയില്
പാലക്കാട്: പത്താം ക്ലാസ് പാഠപുസ്തക വിവാദം കൊടുമ്പിരികൊണ്ടിരിക്കേ എസ്.സി..ആര്‍.ടി ഡയറക്ടര്അവധിയില്പ്രവേശിച്ചു. വിവാദ പാഠപുസ്തകം പഠിപ്പിക്കേണ്ടതില്ലെന്ന ഡി.പി.ഐയുടെ സര്ക്കുലര്ഇതിന് തൊട്ടുപിന്നാലെ സ്കൂളുകളിലെത്തുകയും ചെയ്തു.
ദേശീയ പാഠ്യപദ്ധതിക്കനുസൃതമായി 2007ല്എസ്.സി..ആര്‍.ടി രൂപവത്കരിച്ച പാഠ്യപദ്ധതി പ്രകാരമാണ് വിവാദത്തിലകപ്പെട്ട സാമൂഹികശാസ്ത്ര പുസ്തകം തയാറാക്കിയത്. പുസ്തകം പിന്വലിക്കുകയോ പാഠ്യഭാഗം തിരുത്തുകയോ ചെയ്യുന്നതിനോട് എസ്.സി..ആര്‍.ടി ഡയറക്ടര്ഡോ. എം.. ഖാദറിന് വിയോജിപ്പുണ്ടായിരുന്നു.
വിവാദ പാഠഭാഗം പരിശോധിക്കാന്സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് ഡോ. എം.. ഖാദര്അവധിയില്പ്രവേശിച്ചിരിക്കുന്നത്. രാജിക്ക് മുമ്പേയുള്ള അവധിയാണിതെന്നാണ് സൂചന. ഇതേ തുടര്ന്ന് എസ്.സി..ആര്‍.ടി ഡയറക്ടര്പദത്തിന് വേണ്ടിയുള്ള ചരടുവലികളും വിദ്യാഭ്യാസവകുപ്പില്മുറുകുകയാണ്.
ഡയറക്ടറുടെ താല്ക്കാലിക ചുമതല ചാന്ദ്നിക്കാണ്. ഇവരുടെ നിര്ദേശപ്രകാരമാണ് വിവാദ പാഠപുസ്തകം പഠിപ്പിക്കേണ്ടതില്ലെന്ന് ഡി.പി. സ്കൂളുകള്ക്ക് സര്ക്കുലര്അയച്ചതെന്നാണ് സൂചന. രണ്ട് പുസ്തകങ്ങളാണ് പത്താം ക്ലാസിലെ സാമൂഹികശാസ്ത്രത്തിലുള്ളത്. ചരിത്രം അടങ്ങുന്ന ആദ്യ പുസ്തകത്തിലെ നവോത്ഥാനം എന്ന അധ്യായത്തിലെ ചില പരാമര്ശങ്ങള്ക്കെതിരെയാണ് കത്തോലിക്കസഭയുടെ മെത്രാന്സമിതിയായ കെ.സി.ബി.സി രംഗത്ത് വന്നത്. പുസ്തകം ഇപ്പോള്പഠിപ്പിക്കേണ്ടതില്ലെന്നും ഭൂമിശാസ്ത്രം അടങ്ങുന്ന രണ്ടാം പുസ്തകം പഠിപ്പിച്ചാല്മതിയെന്നുമാണ് ഡി.പി.ഐയുടെ നിര്ദേശം.
പാഠപുസ്തകം പരിശോധിക്കാന്മൂന്നംഗ കമ്മിറ്റിയെയാണ് സര്ക്കാര്നിയോഗിച്ചിരുന്നത്. ഇതില്നിന്ന് ചരിത്ര പണ്ഡിതന്ഡോ. എം.ജി.എസ്. നാരായണന്ആദ്യമേ പിന്വാങ്ങിയത് സര്ക്കാറിന് തലവേദനയായിരുന്നു. അതേസമയം, പുസ്തകം തയാറാക്കിയവരില്എം.ജി.എസിന്റെ ചില ശിഷ്യന്മാരുമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഡോ. ഡി. ബാബുപോള്‍, മതശാസ്ത്രപണ്ഡിതന്ഫാ. റെയ്മണ്ട് എന്നിവരുടെ സമിതിയാണ് ഇപ്പോള്പാഠഭാഗം പരിശോധിച്ചു വരുന്നത്. ജൂണ്ആറിന് മുമ്പ് റിപ്പോര്ട്ട് സര്ക്കാറിന് സമര്പ്പിക്കാന്പറഞ്ഞിരുന്നെങ്കിലും ഇതു നീളുകയാണ്.
പാഠപുസ്തകം പിന്വലിക്കുകയോ കാര്യമായ തിരുത്തലുകള്വരുത്തുകയോ വേണ്ടെന്ന കണ്ടെത്തലിലാണ് സമിതി എത്തിച്ചേര്ന്നതെന്നാണ് സൂചന. ചില വാക്കുകളില്തിരുത്തലുകള്വരുത്തിയാല്മതിയെന്ന നിര്ദേശമാണത്രെ ഇവര്സര്ക്കാറിന് മുന്നില്വെക്കുക. കത്തോലിക്കസഭയുടെ മെത്രാന്സമിതി കെ.സി.ബി.സി കഴിഞ്ഞദിവസം യോഗം ചേര്ന്നപ്പോള്പാഠപുസ്തക പരിശോധനാ കമ്മിറ്റിയെക്കുറിച്ച് വിയോജിപ്പ് കലര്ന്ന സ്വരങ്ങളുയര്ന്നിരുന്നു
അക്ഷരമെഴുതാന്വിസ്സമ്മതിച്ച മൂന്നരവയസ്സുകാരന് പിതാവിന്റെ ക്രൂരമര്ദനം
കൊട്ടിയം: അക്ഷരമെഴുതാന്വിസ്സമ്മതിച്ചതിന്റെ പേരില്
മൂന്നരവയസ്സുകാരനെ പിതാവ് ക്രൂരമായി മര്ദിച്ചു. തടസ്സംപിടിക്കാനെത്തിയ മാതാവിനും മര്ദനമേറ്റു. സംഭവം പുറത്തുപറഞ്ഞാല്കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്പരിക്കേറ്റ മകനുമായി മാതാവ് നാലുദിവസം വീടിനുള്ളില്ത്തന്നെ കിടന്നു. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ പിതാവ് ഒളിവില്പോയി.
മൈലാപ്പൂര് പുതുച്ചിറ ഉപാസന നഴ്സിങ് കോളജിനടുത്ത് രേവതിയില്താമസിക്കുന്ന ഷാജഹാനാണ് മകന്അന്ഷാദിനെയും ഭാര്യ സബീനയെയും ക്രൂരമായി മര്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രി വീട്ടിലെത്തിയ ഓട്ടോഡ്രൈവറായ ഷാജഹാന്മകനോട് '' എന്ന അക്ഷരം എഴുതാന്പറയുകയും പലതവണ പറഞ്ഞിട്ടും അക്ഷരം എഴുതാന്തയാറാകാതിരുന്ന കുഞ്ഞിനെ ബെല്റ്റും തടിക്കഷണവും ഉപയോഗിച്ച് ക്രൂരമായി മര്ദിച്ച് പരിക്കേല്പ്പിക്കുകയുമായിരുന്നു. കുഞ്ഞിനെ അടിക്കുന്നത് തടഞ്ഞ മാതാവ് സബീനയെയും ഇയാള്ആക്രമിച്ചു. സംഭവദിവസം വീട്ടില്നിന്ന് നിലവിളി കേട്ടിരുന്നതായി അയല്ക്കാര്പറയുന്നു. പുറത്തുപറഞ്ഞാല്കൊല്ലുമെന്ന് ഭയന്നാണ് പരിക്കേറ്റ് അവശയായ മാതാവും കുഞ്ഞും വീട്ടില്ത്തന്നെ കഴിഞ്ഞത്.
ഞായറാഴ്ച രാവിലെ വീട്ടുടമയായ ബാബു എത്തിയപ്പോഴാണ് പരിക്കേറ്റ നിലയില്കുഞ്ഞിനെയും മാതാവിനെയും കണ്ടത്. സംഭവം ചോദിച്ചറിഞ്ഞ ഇയാളാണ് നാട്ടുകാരെ വിവരമറിയിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത്കോണ്ഗ്രസ് നേതാവ് പുതുച്ചിറ സനല്വിവരം അറിയിച്ചതിനെതുടര്ന്ന് കൊട്ടിയം എസ്. ചാക്കോ, സീനിയര്സിവില്പൊലീസ് ഓഫിസര്ജെറോം എന്നിവരുടെ നേതൃത്വത്തില്പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പൊലീസ്ജീപ്പില്കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെത്തിച്ചു.
കുട്ടിയുടെ ശരീരം മുഴുവനും അടിയേറ്റ് പൊട്ടിയ പാടുകളുണ്ട്. സബീനയുടെ ശരീരത്തും അടിയേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഹോളിക്രോസ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്പ്രവേശിപ്പിച്ചു.
ആഴ്ചകള്ക്കുമുമ്പ് നാലുമാസം ഗര്ഭിണിയായിരുന്ന സബീനയെ ഭര്ത്താവ് ഉപദ്രവിച്ചതിനെതുടര്ന്ന് ഗര്ഭം അലസിയിരുന്നു. സംഭവത്തിനുശേഷം സംഘടിച്ച നാട്ടുകാര്ഷാജഹാന് താക്കീതും നല്കിയിരുന്നു. സംഭവം പുറത്തറിഞ്ഞാല്നാട്ടുകാര്ഭര്ത്താവിനെ ഉപദ്രവിക്കുമോയെന്ന ഭയംകൊണ്ടാണ് സംഭവം പുറത്തുപറയാതിരുന്നതെന്ന് സബീന പൊലീസിന് മൊഴിനല്കി. കൊട്ടിയം പൊലീസ് കേസെടുത്തു.

CM orders vigilance probe into SSA functioning

Email
THIRUVANANTHAPURAM: Leaving the Education Minister in the dark and dumping the decorum of departmental beats, the Chief Minister has ordered a Vigilance inquiry into the Sarva Shiksha Abhiyan (SSA) project in the state.
The inquiry follows a complaint given by pro-Congress organisation Government School Teachers Union (GSTU) which raised serious allegations on the fund-spending mode of SSA and the lack of transparency in its dealings during the past five years.
While the Chief Minister is learnt to have given the go-ahead to the Vigilance for an inquiry two days ago, probably because he holds the portfolio, the Education Minister was in the dark about it when Express contacted him on Saturday. “I have not issued any order. No such inquiry has come to my knowledge,” Education Minister P K Abdu Rabb said. Meanwhile, sources said that the inquiry had been ordered to look into the spending of SSA in the past five years, role of pro-Left organisations in gaining many components in the SSA such as printing of books, implementation of projects such as ‘Ente Maram’ and the real nature of the umpteen foreign and national tours taken by SSA top officials including the London tour by a group from Kollam last year.
According to the complaint given by GSTU, the child census carried out by the SSA in 2007 was not part of its agenda. But more than Rs 1.25 crore was spent on the census, using the help of Kudumbashree for enumeration.
The project had ended up half-baked and a liability for the state SSA. The complaint says that the free distribution of books to students was using the fund of SSA but all the while the State Government had trumpeted that it was distributing books for free. The funds were finally reimbursed from the SSA coffers

R

No comments: