തളിപ്പറമ്പ്: എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി. ട്രെയിനര്‍മാര്‍ നടത്താന്‍ നിശ്ചയിച്ച ക്ലാസ് പരിശോധന തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ അധ്യാപകര്‍ ബഹിഷ്‌കരിക്കുമെന്ന് കെ.പി.എസ്.ടി.യു. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കമ്മിറ്റി അറിയിച്ചു.
സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി. ട്രെയിനര്‍മാരെ നീക്കം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇ.വിജയന്‍ അധ്യക്ഷത വഹിച്ചു. പി.സുഖദേവന്‍, സി.വി.സോമനാഥന്‍, പി.ഗോവിന്ദന്‍, ഇ,വി.സുരേശന്‍, ഇ.വി.ചന്ദ്രന്‍, മുഹമ്മദ് അമീന്‍, ടി.അംബരീഷ്, ബാബു സെബാസ്റ്റ്യന്‍, പി.ജെ.മാത്യു, സിബി ഫ്രാന്‍സിസ്, എം.എ.മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു
--
കളരി'യുമായി സഹകരിക്കില്ലെന്ന് അധ്യാപക സംഘടനകള്‍
നാദാപുരം: അധ്യാപകര്‍ക്ക് കളരിയെന്ന പേരില്‍ പരിശീലന പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ രംഗത്ത്. എന്നാല്‍, അധ്യാപകരുമായി ആലോചിക്കാതെ നടത്തുന്ന പരിപാടിയുമായി സഹകരിക്കില്ലെന്ന് കെ.പി.എസ്.ടി.യു. ജില്ലാ കമ്മിറ്റി.
ജൂണ്‍ 20 മുതലാണ് ബി.ആര്‍.സി. ട്രെയ്‌നര്‍മാര്‍ എല്‍.പി., യു.പി. സ്‌കൂളുകളില്‍ 'കളരി'യെന്ന പേരില്‍ മാതൃകാ ക്ലാസുകള്‍ നടത്തുന്നത്. പരിപാടി നടപ്പാക്കുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കെ.പി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് ഇ.പ്രദീപ്കുമാര്‍, സെക്രട്ടറി കെ. ഹേമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
--
ആദിവാസി കുട്ടികള്‍ക്ക് അറിവ് നല്‍കാന്‍ ഗ്രാമീണ കൂട്ടായ്മ
ബാലുശേരി: അക്ഷരമധുരം നുണയാന്‍ തലയാട് എഎല്‍പി സ്കൂളിലെത്തിയ കാക്കണഞ്ചേരി കോളനിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി നാടൊരുമിച്ചു. കോളനിയിലെ ഭിന്നതല പഠനകേന്ദ്രത്തില്‍ പോയിരുന്ന ഇവരെ സ്കൂള്‍ പിടിഎയുടെയും നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും നിരന്തരമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇവരുടെ രക്ഷിതാക്കള്‍ സ്കൂളിലയയ്ക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്ക് ബാഗ്, കുട, യൂണിഫോം, യാത്രാചെലവിലേക്ക് ആറു മാസത്തെ ഓട്ടോറിക്ഷാ കൂലി എന്നിവയാണ് നല്‍കിയത്. തലയാട്ടെ വ്യാപാരി സമൂഹവും മുതിരക്കാല സെബാസ്റ്റ്യനും ചുരത്തോട് വനസംരക്ഷണ സമിതിയും ചേര്‍ന്നാണ് സഹായങ്ങള്‍ ലഭ്യമാക്കിയത്. പൂരുഷന്‍ കടലുണ്ടി എംഎല്‍എ സഹായ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി കെ തങ്കമണി, സാജിത, ഇസ്മയില്‍ , ലാലുരാജു, രതി സുരേഷ്, ഷൈജി ഉണ്ണി, ഹെഡ്മിസ്ട്രസ് മോളി, പിടിഎ പ്രസിഡന്റ് കെ കെ ബാബു എന്നിവര്‍ സംസാരിച്ചു.
---
---
പൊതുവിദ്യാഭ്യാസ സംരക്ഷണദിനം ആചരിച്ചു
കൊല്ലം: വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണദിനം ആചരിച്ചു. ഗവ. ബോയ്സ് ഹൈസ്കൂളിനു മുന്നില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗംഅജയകുമാര്‍ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അസിം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ചിന്താജറോം, ജില്ലാ സെക്രട്ടറി അരുണ്‍ബാബു, രാഹുല്‍ , ആര്യ, അതുല്യ, ഉണ്ണിക്കണ്ണന്‍ , ഹരി എന്നിവര്‍ സംസാരിച്ചു. കടയ്ക്കല്‍ ഗവ. എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത്അംഗം ആനന്ദകുസുമം, സിപിഎച്ച്എസ്എസില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് രാഖിന്‍ , ചാത്തന്നൂര്‍ ഗവ. വിഎച്ച്എസ്എസില്‍ സംസ്ഥാന കമ്മിറ്റിഅംഗം കെ പി മനീഷ്, തലവൂര്‍ ദേവിവിലാസം വിഎച്ച്എസ്എസില്‍ ഏരിയ സെക്രട്ടറി ആര്‍ എല്‍ വിഷ്ണുകുമാര്‍ എന്നിവര്‍ ഉദ്ഘാടനംചെയ്തു.
No comments:
Post a Comment