ആദിവാസി വിദ്യാര്‍ഥിയെ ഹെഡ്മാസ്റ്റര്‍ മര്‍ദിച്ചതായി പരാതി
Posted on: 23-Jun-2011 11:37 PM
പുല്‍പ്പള്ളി: ആദിവാസി വിദ്യാര്‍ഥിയെ ഹെഡ്മാസ്റ്റര്‍ തല്ലിച്ചതച്ചതായി പരാതി. കാപ്പിസെറ്റ് ഗവ. ഹൈസ്കൂള്‍ നാലാംതരം വിദ്യാര്‍ഥി മിഥുന്‍(10)നാണ് ഹെഡ്മാസ്റ്റുടെ അടിയേറ്റ പരിക്കുകളോടെ പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിച്ചത്. തുപ്ര പണിയകോളനിയിലെ വേലായുധന്റെയും അമ്മിണിയുടെയും മകനാണ് മിഥുന്‍ . ക്ലാസില്‍ സംസാരിച്ചതിന് ഹെഡ്മാസ്റ്റര്‍ മിഥുനെ വടികൊണ്ട് ശരീരമാസകലം തല്ലിയെന്നും മൂക്കിനടികൊണ്ട് കഠിനമായ വേദനയുണ്ടെന്നുമാണ് പരാതി. പുല്‍പ്പള്ളി പൊലീസിലാണ് പരാതി നല്‍കിയത്. ആദിവാസി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഹെഡ്മാസ്റ്റര്‍ക്കെതിരെ മാതൃകാരപമായി നടപടികളെടുക്കണമെന്ന് സിപിഐ എം കാപ്പിസെറ്റ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ആദിവാസി ക്ഷേമസമിതി പുല്‍പ്പള്ളി ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു. കെ ഇ ശങ്കരന്‍ , സിദ്ദന്‍ എന്നിവര്‍ സംസാരിച്ചു.
ബാലസാഹിത്യ കുലപതിക്കൊപ്പം കുരുന്നുകള്‍
Posted on: 24-Jun-2011 12:32 AM
നാദാപുരം: "വായന ആത്മാവിനുള്ള ഭക്ഷണമാണ് മികച്ച വായനക്കാരന്റെ മനസ്സ് ശുദ്ധമാണ്. വിജ്ഞാനത്തിന്റെ വിപുലമായ ലോകത്ത് എത്താന്‍ വായന അനിവാര്യമാണ്". ബാലസാഹിത്യകാരന്‍ കെ തായാട്ടിന്റെ വാക്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് ബാലപാഠമായി. വളയം യുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് പാനൂര്‍ ചമ്പാട്ടെ തായാട്ടിന്റെ വീട്ടിലെത്തി മനസ്സ് തുറന്നത്. മലയാള ഭാഷ തറവാട്ടമ്മയാണെന്നും അന്യഭാഷ വിരുന്നുകാരി മാത്രമാണെന്നും ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ തായാട്ട് പറഞ്ഞു. എസ് സായൂജ്, വി കെ ഷിഫാന, അശ്വന്ത് കൃഷ്ണ, അഞ്ജലി, അപര്‍ണ അശോക്, എം എസ് കിഷോര്‍ , വിസ്മയ വിനോദ്, എം എസ് ശ്രുതി എന്നിവരാണ് അഭിമുഖം നടത്തിയത്.
--
--
No comments:
Post a Comment