തിരുവനന്തപുരം: തന്‍കാര്യം നോക്കുന്ന അച്ഛന്മാര്‍ മക്കളെ സ്വാശ്രയ കോളേജുകളില്‍ ചേര്‍ക്കുന്നതിന്റെ കോലാഹലങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെയും രണ്ട് മന്ത്രിമാരുടെയും മക്കള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് തരപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വി.എസിന്റെ പരാമര്‍ശം. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ. സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.വി.രമേശന്റെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. എന്നാല്‍ മന്ത്രിമാരായ അടൂര്‍ പ്രകാശും പി.കെ.അബ്ദുറബ്ബും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഒത്താശനല്‍കിയതായി പ്രതിപക്ഷനേതാവ് ആരോപിച്ചു. സത്യപ്രതിജ്ഞാലംഘനം നടത്തിയ ഈ മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും വി.എസ്. പറഞ്ഞു. പരിയാരം സഹകരണ മെഡിക്കല്‍കോളേജിലെ പ്രശ്‌നങ്ങളുടെ പേരില്‍ പുകമറ സൃഷ്ടിച്ച് സ്വാശ്രയ കച്ചവടം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പരിയാരത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അതില്‍ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
100 ദിവസംകൊണ്ട് 100 മാസത്തെ നേട്ടം ഉണ്ടാക്കുമെന്നാണ് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. ഇതിന്റെ കാല്‍ഭാഗം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പൊതുവിദ്യാഭ്യാസരംഗത്തെ കത്തിവെച്ച് യു.ഡി.എഫ്. തകര്‍ത്തു. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയ നേട്ടം ഒറ്റ ദിവസത്തെ മന്ത്രിസഭ തീരുമാനത്തോടെ തകര്‍ത്തു.
ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം തളികയില്‍വെച്ച് നല്‍കാനോ അതോ പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കാനുള്ള ലൈസന്‍സ് നല്‍കാനാണോ മുഖ്യമന്ത്രി പാണക്കാട്ടേക്ക് പോകുന്നത്? ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം-വി.എസ്. പറഞ്ഞു.
പി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി, കടകംപള്ളി സുരേന്ദ്രന്‍, കെ.പി.സുരേഷ്‌കുമാര്‍, ശിവകുമാര്‍, കെ.ജി.ബാബു, ആര്‍.മുരളി എന്നിവര്‍ പ്രസംഗിച്ചു
ഉച്ചക്കഞ്ഞിയുടെ അരി കെട്ടിക്കിടന്ന് നശിക്കുന്നു
തിരുവനന്തപുരം: സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്കായി കേന്ദ്രം നല്‍കിയ അരി മാവേലി സ്റ്റോറുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നു. അരി വിതരണം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.കഴിഞ്ഞ അധ്യയനവര്‍ഷത്തെ അധികം വന്ന അരിയാണ് സംസ്ഥാനത്തെ വിവിധ വെയര്‍ഹൗസുകളിലും മാവേലിസ്റ്റോറുകളിലുമായി കെട്ടിക്കിടക്കുന്നത്. മഴക്കാലമായതോടെ ഈര്‍പ്പം കയറി അരി നശിക്കുകയാണ്.
സ്‌കൂളുകളിലെ അവധിക്കാലംകൂടി കണക്കിലെടുത്ത് 11 മാസത്തേക്കാണ് ഉച്ചക്കഞ്ഞിവിതരണത്തിന് അരി അനുവദിക്കുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് അവധിയായതിനാല്‍ ആ അരി സ്‌കൂളുകള്‍ക്ക് ആവശ്യമില്ല.
ഇങ്ങനെ അധികമായി വരുന്ന അരി ഉത്സവകാലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തരത്തില്‍ സൗജന്യവിതരണം നടത്താത്തതാണ് അരി കെട്ടിക്കിടന്ന് നശിക്കാന്‍ കാരണം.
സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിവിതരണം നടത്തുന്നതിന് 85 ലക്ഷം കിലോ അരിയും 18 ലക്ഷം കിലോ ധാന്യങ്ങളുമാണ് കേന്ദ്രം സൗജന്യമായി നല്‍കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണചുമതല സിവില്‍സപ്ലൈസ് കോര്‍പ്പറേഷനാണ്.
സാധാരണനിലയില്‍ എട്ട് മാസത്തേക്കുള്ള അരി മാത്രമാണ് ഉച്ചക്കഞ്ഞിക്ക് വേണ്ടത്. മാത്രവുമല്ല എല്ലാ കുട്ടികളും ഉച്ചക്കഞ്ഞി ആവശ്യമുള്ളവരുമല്ല.
ഈ അധ്യയനവര്‍ഷം ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ കുറവാണ് പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യംകൂടി പരിഗണിക്കുമ്പോള്‍ ഉച്ചക്കഞ്ഞിക്ക് ആവശ്യമായ ഭക്ഷ്യധാന്യത്തിന്റെ അളവ് ഇനിയും കുറയും. എന്നാല്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ കണക്ക് നിരത്തി സിവില്‍സപ്ലൈസ് കോര്‍പ്പറേഷനും വിദ്യാഭ്യാസവകുപ്പും കൂടുതല്‍ ഭക്ഷ്യധാന്യം ചോദിച്ചുവാങ്ങുന്നതായും ആക്ഷേപമുണ്ട്. ഇത് അഴിമതിക്ക് വഴിയൊരുക്കുമെന്നും ആരോപണമുണ്ട്.
പുതിയ അധ്യയനവര്‍ഷത്തെ കണക്കുകള്‍ നല്‍കിയാലെ മാവേലിസ്റ്റോറുകള്‍വഴി ഭക്ഷ്യധാന്യവിതരണം നടക്കൂ. ഇതിന് ഇനിയും കാലതാമസം നേരിടും. കുട്ടികള്‍ക്ക് സൗജന്യമായി വിതരണംചെയ്ത് ഈ അരി പ്രയോജനപ്പെടുത്താന്‍ സിവില്‍സപ്ലൈസ് കോര്‍പ്പറേഷനോ ഭക്ഷ്യവകുപ്പോ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
--
കൈയൊടിഞ്ഞ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ ഇരട്ടി മര്‍ദനം
നെയ്യാറ്റിന്‍കര: സ്‌കൂളില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ വിദ്യാര്‍ഥിക്ക് മൂന്നാംപക്കം അധ്യാപകന്റെ വക ഇരട്ടി മര്‍ദനം. അടിയേറ്റ് അവശനായ വിദ്യാര്‍ഥി ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.
അമരവിള എല്‍.എം.എസ്. ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ഹരി (14) യെ സ്‌കൂളിലെ കായികാധ്യാപകന്‍ ആവര്‍ത്തിച്ച് മര്‍ദിച്ചുവെന്നാണ് പരാതി. മര്യാപുരം അരവിന്ദ്‌രാഗത്തില്‍ മര്യാപുരം പോസ്റ്റ്ഓഫീസിലെ ജീവനക്കാരന്‍ ഹരിയുടെയും നെയ്യാറ്റിന്‍കര നഗരസഭയിലെ ജീവനക്കാരി അമ്പിളിയുടെയും ഇളയ മകനാണ് മിഥുന്‍. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ വഴുതിവീണ മിഥുന് ഇടതു കൈയില്‍ പൊട്ടലേറ്റിരുന്നു. തിങ്കളാഴ്ച മിഥുന്‍ സ്‌കൂളിലെത്തി. ചൊവ്വാഴ്ച പകല്‍ മറ്റൊരു വിദ്യാര്‍ഥി മിഥുനിന്റെ കൈകളിലെ മുറിവില്‍ തൊടാന്‍ ശ്രമിച്ചുവത്രെ. ഇത് തടയുന്നതിനിടയില്‍ കണ്ടുനിന്ന അധ്യാപകന്‍ മിഥുനിനെ സ്റ്റാഫ്‌റൂമില്‍ വിളിച്ചുവരുത്തി വടികൊണ്ട് അടിച്ചുവെന്നാണ് പരാതി. മിഥുനിന്റെ രണ്ടുതുടകളിലും അടിയേറ്റ പാടുണ്ട്. സ്‌കൂള്‍ വിട്ടശേഷം കുട്ടിയെ സ്റ്റാഫ്‌റൂമില്‍ നിര്‍ത്തിയത്രെ. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും അവര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുയുംചെയ്തു. പോലീസിനും ഡി.ഇ.ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
സ്വതവേ വികൃതിയായ മിഥുന്‍ഹരിയെ ആശാസ്യമായ രീതിയില്‍ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ വിണ് കൈ ഒടിഞ്ഞപ്പോള്‍ അടിയന്തര ശുശ്രൂഷയ്ക്ക് യത്‌നിച്ച അധ്യാപകനാണ് ഇപ്പോള്‍ അടിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
കാസര്‍കോട്: പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കുക, പാഠ്യപദ്ധതിയും പാഠപുസ്തകവും അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ. ബുധനാഴ്ച പൊതുവിദ്യാഭ്യാസ സംരക്ഷണദിനം ആചരിച്ചു. സ്‌കൂളുകളില്‍ അധ്യാപകര്‍ ബാഡ്ജ് ധരിച്ച് ക്ലാസെടുത്തു. വൈകിട്ട് കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസ് കേന്ദ്രീകരീച്ച് പ്രകടനവും പുതിയ ബസ്സ്റ്റാന്‍ഡില്‍ ധര്‍ണയും നടത്തി. ധര്‍ണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. എം.കെ.സതീശന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശശിധരന്‍, കെ.പി.ഗോവിന്ദന്‍, വി.ശിവദാസ്, സി.ശാന്തകുമാരി, എ.പവിത്രന്‍, എ.കെ.സദാനന്ദന്‍, ഇ.കെ.സുലേഖ, കെ.ജി.ഗീതാകുമാരി എന്നിവര്‍ സംസാരിച്
--
പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുമ്പില്‍ ഉപരോധം തീര്‍ത്ത വിദ്യാര്‍ത്ഥികള്‍ വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കാന്‍ തയ്യാറാള്ളൂ എന്ന് അറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കി. 2005 മുതല്‍ സ്‌കൂളില്‍ നടന്ന നിര്‍മ്മാണങ്ങളുടെ വരവുചെലവ് കണക്കുകള്‍ 17ന് നല്‍കാമെന്നായിരുന്നു ഉറപ്പ്.
അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ കെ.എസ്.യു.പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുമെന്ന് പ്രസിഡന്റ് അനീഷ് ഖാന്‍ അറിയിച്ചു.
സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാതെ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കം സാമൂഹ്യനീതി അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
--
സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വിദ്യാര്‍ത്ഥികളില്‍നിന്ന് പണപ്പിരിവ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ നടപടി എടുത്തതെന്ന് ഡി.ഡി. ഇന്‍ചാര്‍ജ് ജെഫ്രി എം.റൊസാരിയോ പറഞ്ഞു. പിരിച്ചെടുത്ത തുകയെ സംബന്ധിച്ച് അടുത്ത പി.ടി.എ. ജനറല്‍ ബോഡിയോഗം ചര്‍ച്ചചെയ്യും. സ്‌കൂളിലെ എല്ലാ ക്ലാസ്സുകളിലേക്കുമുള്ള പ്രവേശനം പൂര്‍ത്തിയായശേഷം പി.ടി.എ. ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കുന്നതിന് പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപികയെയും പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തിയതായും ഡി.ഡി. ഇന്‍ ചാര്‍ജ് പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള ഡി.ഇ.ഒ.യുടെ അന്വേഷണറിപ്പോര്‍ട്ട് ഡി.പി.ഐ.യ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി .ടി.എ. ഫണ്ട് ഇനത്തില്‍ ഒമ്പതുപേരില്‍ നിന്ന് 10,000 രൂപ വീതവും മറ്റ് വിദ്യാര്‍ത്ഥികളില്‍നിന്ന് 5,000, 3,000 എന്നിങ്ങനെയും പണം ഈടാക്കിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഡി.ഇ.ഒ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വമേധയാ കൊടുത്ത പണമാണെന്ന് ചില രക്ഷാകര്‍ത്താക്കള്‍ രേഖാമൂലം ഡി.ഡി.ഇ.യെ അറിയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഈ പണം നിര്‍ബന്ധിത പിരിവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംഭവം നടന്ന കാലയളവില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സസ്‌പെന്‍ഷനിലായതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുത്തിട്ടില്ല.
സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികളില്‍നിന്ന് അനധികൃതമായി തുക പിരിച്ചതിനെതിരെ കെ.എസ്.യു, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ്.
--കടപ്പാട്
അമരവിള എല്‍.എം.എസ്. ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ഹരി (14) യെ സ്‌കൂളിലെ കായികാധ്യാപകന്‍ ആവര്‍ത്തിച്ച് മര്‍ദിച്ചുവെന്നാണ് പരാതി. മര്യാപുരം അരവിന്ദ്‌രാഗത്തില്‍ മര്യാപുരം പോസ്റ്റ്ഓഫീസിലെ ജീവനക്കാരന്‍ ഹരിയുടെയും നെയ്യാറ്റിന്‍കര നഗരസഭയിലെ ജീവനക്കാരി അമ്പിളിയുടെയും ഇളയ മകനാണ് മിഥുന്‍. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ വഴുതിവീണ മിഥുന് ഇടതു കൈയില്‍ പൊട്ടലേറ്റിരുന്നു. തിങ്കളാഴ്ച മിഥുന്‍ സ്‌കൂളിലെത്തി. ചൊവ്വാഴ്ച പകല്‍ മറ്റൊരു വിദ്യാര്‍ഥി മിഥുനിന്റെ കൈകളിലെ മുറിവില്‍ തൊടാന്‍ ശ്രമിച്ചുവത്രെ. ഇത് തടയുന്നതിനിടയില്‍ കണ്ടുനിന്ന അധ്യാപകന്‍ മിഥുനിനെ സ്റ്റാഫ്‌റൂമില്‍ വിളിച്ചുവരുത്തി വടികൊണ്ട് അടിച്ചുവെന്നാണ് പരാതി. മിഥുനിന്റെ രണ്ടുതുടകളിലും അടിയേറ്റ പാടുണ്ട്. സ്‌കൂള്‍ വിട്ടശേഷം കുട്ടിയെ സ്റ്റാഫ്‌റൂമില്‍ നിര്‍ത്തിയത്രെ. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും അവര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുയുംചെയ്തു. പോലീസിനും ഡി.ഇ.ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
സ്വതവേ വികൃതിയായ മിഥുന്‍ഹരിയെ ആശാസ്യമായ രീതിയില്‍ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ വിണ് കൈ ഒടിഞ്ഞപ്പോള്‍ അടിയന്തര ശുശ്രൂഷയ്ക്ക് യത്‌നിച്ച അധ്യാപകനാണ് ഇപ്പോള്‍ അടിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
കെ.എസ്.ടി.എ പൊതുവിദ്യാഭ്യാസ സംരക്ഷണദിനം ആചരിച്ചു
കാസര്‍കോട്: പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കുക, പാഠ്യപദ്ധതിയും പാഠപുസ്തകവും അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.എ. ബുധനാഴ്ച പൊതുവിദ്യാഭ്യാസ സംരക്ഷണദിനം ആചരിച്ചു. സ്‌കൂളുകളില്‍ അധ്യാപകര്‍ ബാഡ്ജ് ധരിച്ച് ക്ലാസെടുത്തു. വൈകിട്ട് കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസ് കേന്ദ്രീകരീച്ച് പ്രകടനവും പുതിയ ബസ്സ്റ്റാന്‍ഡില്‍ ധര്‍ണയും നടത്തി. ധര്‍ണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. എം.കെ.സതീശന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശശിധരന്‍, കെ.പി.ഗോവിന്ദന്‍, വി.ശിവദാസ്, സി.ശാന്തകുമാരി, എ.പവിത്രന്‍, എ.കെ.സദാനന്ദന്‍, ഇ.കെ.സുലേഖ, കെ.ജി.ഗീതാകുമാരി എന്നിവര്‍ സംസാരിച്
--
പണപ്പിരിവിനെതിരെ കെ.എസ്.യു.സ്‌കൂള്‍ ഉപരോധിച്ചു
പത്തനാപുരം:വിദ്യാര്‍ത്ഥികളുടെ കൈയില്‍നിന്നു പി.ടി.എ.ഫണ്ട് എന്ന പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കെ.എസ്.യു.പ്രവര്‍ത്തകര്‍ പുന്നല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉപരോധിച്ചു. നിര്‍മ്മാണപ്രവര്‍ത്തത്തിന്റെ മറവില്‍ പി.ടി.എ.യും സ്‌കൂള്‍ അധികൃതരും ചേര്‍ന്നു പിരിച്ച പണം വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പഠിപ്പുമുടക്കി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുമ്പില്‍ ഉപരോധം തീര്‍ത്ത വിദ്യാര്‍ത്ഥികള്‍ വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കാന്‍ തയ്യാറാള്ളൂ എന്ന് അറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കി. 2005 മുതല്‍ സ്‌കൂളില്‍ നടന്ന നിര്‍മ്മാണങ്ങളുടെ വരവുചെലവ് കണക്കുകള്‍ 17ന് നല്‍കാമെന്നായിരുന്നു ഉറപ്പ്.
അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ കെ.എസ്.യു.പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുമെന്ന് പ്രസിഡന്റ് അനീഷ് ഖാന്‍ അറിയിച്ചു.
സി.ബി.എസ്.ഇ.സ്‌കൂളുകളുടെ അംഗീകാരം സാമൂഹ്യനീതി അട്ടിമറിക്കും-കെ.പി.എം.എസ്.
കൊല്ലം:സംസ്ഥാനത്ത് പുതുതായി നൂറുകണക്കിന് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന സാമൂഹ്യനീതിയെ അട്ടിമറിക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരിയും പട്ടികജാതി-വര്‍ഗ്ഗ സംയുക്തസമിതി ജനറല്‍ കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്.ജില്ലാ സമ്മേളനം കൊല്ലം സി.എസ്.ഐ. ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാതെ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കം സാമൂഹ്യനീതി അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
--
സര്‍ക്കാര്‍ സ്‌കൂളില്‍ അനധികൃത പണപ്പിരിവ് പി.ടി.എ. എക്‌സി.കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു
കൊല്ലം:കൊല്ലം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് പി.ടി.എ.ഫണ്ട് ഇനത്തില്‍ വന്‍ തുക പിരിച്ച പി.ടി.എ.എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനം താത്കാലികമായി മരവിപ്പിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡി.ഇ.ഒ.നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ഡി. ഇന്‍ ചാര്‍ജ്ജാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഉത്തരവിട്ടത്.സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വിദ്യാര്‍ത്ഥികളില്‍നിന്ന് പണപ്പിരിവ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ നടപടി എടുത്തതെന്ന് ഡി.ഡി. ഇന്‍ചാര്‍ജ് ജെഫ്രി എം.റൊസാരിയോ പറഞ്ഞു. പിരിച്ചെടുത്ത തുകയെ സംബന്ധിച്ച് അടുത്ത പി.ടി.എ. ജനറല്‍ ബോഡിയോഗം ചര്‍ച്ചചെയ്യും. സ്‌കൂളിലെ എല്ലാ ക്ലാസ്സുകളിലേക്കുമുള്ള പ്രവേശനം പൂര്‍ത്തിയായശേഷം പി.ടി.എ. ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കുന്നതിന് പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപികയെയും പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തിയതായും ഡി.ഡി. ഇന്‍ ചാര്‍ജ് പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള ഡി.ഇ.ഒ.യുടെ അന്വേഷണറിപ്പോര്‍ട്ട് ഡി.പി.ഐ.യ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി .ടി.എ. ഫണ്ട് ഇനത്തില്‍ ഒമ്പതുപേരില്‍ നിന്ന് 10,000 രൂപ വീതവും മറ്റ് വിദ്യാര്‍ത്ഥികളില്‍നിന്ന് 5,000, 3,000 എന്നിങ്ങനെയും പണം ഈടാക്കിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഡി.ഇ.ഒ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വമേധയാ കൊടുത്ത പണമാണെന്ന് ചില രക്ഷാകര്‍ത്താക്കള്‍ രേഖാമൂലം ഡി.ഡി.ഇ.യെ അറിയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഈ പണം നിര്‍ബന്ധിത പിരിവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംഭവം നടന്ന കാലയളവില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സസ്‌പെന്‍ഷനിലായതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുത്തിട്ടില്ല.
സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികളില്‍നിന്ന് അനധികൃതമായി തുക പിരിച്ചതിനെതിരെ കെ.എസ്.യു, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ്.
--കടപ്പാട്
Thursday, June 16, 2011
--
വിദ്യാര്‍ഥി ചോര്‍ച്ച: അധ്യാപകര്‍ക്കും പങ്ക്
Posted on: 15-Jun-2011 11:57 PM
- കോഴഞ്ചേരി: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥി ചോര്‍ച്ചയില്‍ചില അധ്യാപകര്‍ക്കും പങ്കെന്ന് ആക്ഷേപം.
- കുട്ടികളില്ലാതായതിനെത്തുടര്‍ന്ന് ഇരവിപേരൂര്‍ ഗവ. എല്‍പിജിഎസ് അടച്ചുപൂട്ടുകയും ചെറുകോല്‍ ഗവ. യുപിഎസിലെ അഞ്ചാംക്ലാസ്സ് ഇല്ലാതാകുകയും മിക്ക എല്‍പി സ്കൂളുകളിലും കുട്ടികളുടെ അംഗസംഖ്യ നാമമാത്രമായി കുറയുകയും ചെയ്തതോടെയാണ് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ മക്കളെ പഠിപ്പിക്കാന്‍ അയയ്ക്കുന്ന അധ്യാപകര്‍ക്കും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്കുമെതിരെ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
- കഴിഞ്ഞ അധ്യയനവര്‍ഷത്തെക്കാള്‍ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയില്‍ 147 കുട്ടികള്‍ ഈ വര്‍ഷം കൊഴിഞ്ഞുപോയി.
- ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധിച്ചിട്ടും ഈ വര്‍ഷം കുട്ടികള്‍ കുറഞ്ഞത് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലേക്ക് കൂടുമാറിയതു മൂലമാണ്.
- ഈ സബ് ജില്ലയില്‍ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നത് 320 അധ്യാപകരാണ്. ഈ അധ്യാപകരില്‍ പലരുടെയും കുട്ടികള്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത്്.
- ഇവര്‍ തങ്ങളുടെ കുട്ടികളെ അവര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ എത്തിച്ചിരുന്നെങ്കില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെക്കാള്‍ യുപി വരെയുള്ള അംഗബലം കുറയുകയില്ലായിരുന്നു.
- കോഴഞ്ചേരി സബ് ജില്ലയില്‍ 385 വിദ്യാര്‍ഥികളുടെ കുറവുണ്ട്.
- സബ് ജില്ലയിലെ ഒരു സ്കൂളില്‍ രണ്ട് കുട്ടികള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു ഡിവിഷന്‍ കൂടി നിലനില്‍ക്കുമായിരുന്നു. എന്നാല്‍ , ഈ സ്കൂളിലെ അധ്യാപകരുടെ ഇരുപത്തിയഞ്ചോളം കുട്ടികള്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത്. ഇവരില്‍ രണ്ടുപേരെ കൊണ്ടുവന്നിരുന്നെങ്കില്‍ ഒരധ്യാപകന് കൂടി നിലനില്‍ക്കാമായിരുന്നു.
- നഗരത്തിലെ ചില സ്കൂളുകളിലെ ജീവനക്കാര്‍ നാലിന് സ്കൂള്‍ സമയം അവസാനിക്കുന്നതിന് മുന്‍പ് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന മക്കളെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നെന്ന പരാതിയുണ്ട്.
- സ്വന്തം മക്കളെ അണ്‍ എയ്ഡഡില്‍ അയച്ചിട്ട് തങ്ങള്‍ പഠിപ്പിക്കുന്ന പൊതുവിദ്യാലയത്തിലേക്ക് വീടുകള്‍ കയറി കുട്ടികളെ പിടിക്കുന്നവരുടെ നടപടിയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
- ഇത്തരം നടപടികള്‍ കേരളീയവിദ്യാഭ്യാസത്തിന്റെ ഭാവി തന്നെ ഇല്ലാതാക്കുമെന്നും പാവപ്പെട്ടവന് വിദ്യ കിട്ടാക്കനിയാകുമെന്നും പുല്ലാട് ഗവ. ന്യൂ എല്‍പി സ്കൂള്‍ പിടിഎ പ്രസിഡന്റ് പി എന്‍ സോമന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Officials' pleasure trips dent SSA’s reputation
: 16 Jun 2011 01:08:22 PM IST
THIRUVANANTHAPURAM: The Sarva Shiksha Abhiyan (SSA), which had created a positive ambience in government schools, deviated from its course in the recent years; thanks to its officials, who knew not how to spent the elephantine funds coming their way.
There is possibly no other reason for the pleasure trips (in the guise of exposure trips), around 10, which were undertaken by various SSA officials in the past six months alone. The shocking aspect is that many of the officials had gone on the trip in the month of March, when usually it’s stock-taking time for the SSA project - a time to wrap up the account books and evaluate and conceptualise old and new projects in schools. Sample this: The office of the State Project Director (SPD) had remained inactive from March 6 to 12, when the administrative officials in the Directorate (including 12 clerks) were on tour. They had gone to learn about the working of Himachal Pradesh SSA! Not just programme officers, IEDC officials, trainers and members of teachers’ organisations have, at many times (over the last few years), taken ‘exposure trips’. This include the state representatives of the pro-Congress GSTU (Government School Teachers Union) which had petitioned the State Government against the fund utilisation in SSA leading to a Vigilance inquiry against the project in the state. The reply given by SSA to a Right to Information application filed by M Shaji, of Mele Thampanoor here, says the exposure trip, which was taken out to Rajasthan in March had the representatives of 31 teachers’ organisations, including the president and secretary of the GSTU. “The trip had cost Rs 4,18,971. Only KSTA and KSTU had kept away,’’ it says. In January, the Learning and Enhancement Programme (LEP) coordinators (who are ordinary teachers) had taken out a trip to Kolkata and Darjeeling. That they travelled by flight reveals that they had availed of undeserving travel allowances.In February, IEDC officials had undertaken a trip to North India. It is also found that the IEDC Resource Teachers team (more than 1,500 of them) had gone on trips during the period between January and May to places including Chennai, Mumbai and Bangalore. The District Programme Officers had travelled to Ahmedabad, Udaipur and Jaipur (in flight) in January. The Thiruvananthapuram DPO had the privilege of being the part of the team of teachers’ organisations too. The trainers in Thiruvananthapuram went on a tour to other states in March. If a wider span of time is taken into account, more cases would stumble out. Though some of the exposure trips had helped enhance the charecter of the SSA, the 'pleasure trips’ on the other hand had given it a rotten look
No comments:
Post a Comment