Friday, June 24, 2011

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കാത്തോലിക്കസഭയല്ല: യുക്തിവാദിസംഘം

Posted on: 25-Jun-2011 12:25 AM
  • തലശേരി: പത്താംക്ലാസിലെ സാമൂഹ്യപാഠത്തില്‍ നവോഥാനചരിത്രഭാഗം പഠിപ്പിക്കാന്‍ പാടില്ലെന്ന് നിശ്ചയിക്കേണ്ടത് കാത്തോലിക്ക സഭയല്ലെന്ന് യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
  • ആരുടെയെങ്കിലും താല്‍പര്യത്തിനനുസരിച്ച് എഴുതിവെക്കാവുന്നതല്ല ചരിത്രം.
  • കാത്തോലിക്കസഭയുടെ ചരിത്രം മനുഷ്യരെയും ചരിത്രത്തെയും കൊലചെയ്തതാണ്. പ്രൊട്ടസ്റ്റന്റ്സഭ ഉടലെടുത്തത് തന്നെ കത്തോലിക്കന്‍ ഭീകരതക്കെതിരെയാണ്.
  • സിബിഎസ്ഇ പുസ്തകങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കാണാം.
  • കേരളത്തിലിതൊന്നും പാടില്ലെന്ന് പറയുന്നത് ശരിയല്ല.
  • മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയാണെന്നതും നാളെ പഠിപ്പിക്കാന്‍ പറ്റാതാകുമെന്നും കൃഷ്ണന്‍ പറഞ്ഞു.
  • വാര്‍ത്താസമ്മേളനത്തില്‍ പ്രേമരാജ് നരവൂര്‍ , നിഷാദ് നിടുമ്പ്രം, രവീന്ദ്രന്‍ കാര്യാട്ടുപുറം, അനൂപ് ഒളവിലം എന്നിവര്‍ പങ്കെടുത്തു.

3 comments:

സുരേഷ് ബാബു വവ്വാക്കാവ് said...

ചരിത്രം പഠിപ്പിക്കുന്നത് നിരോധിച്ചാലോ..

സത്യമേവജയതേ said...
This comment has been removed by the author.
സത്യമേവജയതേ said...

സത്യത്തെ ഭയക്കുന്നവരും സത്യാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുമാണ് ലോകത്തെ എല്ലാ കത്തോലിക്ക സഭകളും. മനോജ്‌ എന്ന ഒരു ബ്ലോഗ്ഗറുടെ പ്രതികരണം ഇവിടെ വായിക്കുക

http://vyathakal.blogspot.com/2011/06/blog-post_06.html