Posted on: 25-Jun-2011 12:25 AM
- തലശേരി: പത്താംക്ലാസിലെ സാമൂഹ്യപാഠത്തില്‍ നവോഥാനചരിത്രഭാഗം പഠിപ്പിക്കാന്‍ പാടില്ലെന്ന് നിശ്ചയിക്കേണ്ടത് കാത്തോലിക്ക സഭയല്ലെന്ന് യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
- ആരുടെയെങ്കിലും താല്പര്യത്തിനനുസരിച്ച് എഴുതിവെക്കാവുന്നതല്ല ചരിത്രം.
- കാത്തോലിക്കസഭയുടെ ചരിത്രം മനുഷ്യരെയും ചരിത്രത്തെയും കൊലചെയ്തതാണ്. പ്രൊട്ടസ്റ്റന്റ്സഭ ഉടലെടുത്തത് തന്നെ കത്തോലിക്കന് ഭീകരതക്കെതിരെയാണ്.
- സിബിഎസ്ഇ പുസ്തകങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കാണാം.
- കേരളത്തിലിതൊന്നും പാടില്ലെന്ന് പറയുന്നത് ശരിയല്ല.
- മഹാത്മാഗാന്ധിയുടെ ഘാതകന് ഗോഡ്സെയാണെന്നതും നാളെ പഠിപ്പിക്കാന്‍ പറ്റാതാകുമെന്നും കൃഷ്ണന് പറഞ്ഞു.
- വാര്‍ത്താസമ്മേളനത്തില്‍ പ്രേമരാജ് നരവൂര്‍ , നിഷാദ് നിടുമ്പ്രം, രവീന്ദ്രന് കാര്യാട്ടുപുറം, അനൂപ് ഒളവിലം എന്നിവര്‍ പങ്കെടുത്തു.
3 comments:
ചരിത്രം പഠിപ്പിക്കുന്നത് നിരോധിച്ചാലോ..
സത്യത്തെ ഭയക്കുന്നവരും സത്യാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുമാണ് ലോകത്തെ എല്ലാ കത്തോലിക്ക സഭകളും. മനോജ് എന്ന ഒരു ബ്ലോഗ്ഗറുടെ പ്രതികരണം ഇവിടെ വായിക്കുക
http://vyathakal.blogspot.com/2011/06/blog-post_06.html
Post a Comment